കെജിഎഫ് സിനിമയില്‍ കാണിക്കുന്നതു പോലെ മറ്റൊരു ലോകമാണ് പൂക്കോട് ക്യാംപസ്. ഇതു വെറുതെ പറയുന്നതല്ല. ഇവിടെ എന്തു നടക്കണമെന്നത് ഒരുകൂട്ടം വിദ്യാര്‍ഥികളാണു തീരുമാനിക്കുന്നത്. അധ്യാപകരും അധികൃതരും നിസ്സഹായര്‍. ഭൂരിപക്ഷം പേര്‍ക്കും പാര്‍ട്ടിയോടുള്ള വിധേയത്വം കുട്ടികളോടുള്ള നിലപാടിലും പ്രതിഫലിക്കും. മറ്റുള്ളവര്‍ക്കു ഭയമോ കരിയറില്‍ ഉയര്‍ച്ചയുണ്ടാകില്ലെന്ന ആശങ്കയോ ആണ്. അതിനാൽ ഒരു കൂട്ടം വിദ്യാർഥികളുടെ തേർവാഴ്ചയാണ് ഈ ക്യാംപസ്. വാസ്തവത്തിൽ സിദ്ധാര്‍ഥന് ക്രൂരപീഡനമേല്‍ക്കുന്ന ദിവസം ക്യാംപസില്‍ സ്ഥാനക്കയറ്റത്തെക്കുറിച്ചുള്ള ചര്‍ച്ചയായിരുന്നു ചില അധ്യാപകര്‍ക്കിടയില്‍. സ്ഥാനക്കയറ്റം തീരുമാനിക്കുന്ന ദിവസങ്ങളില്‍ വിമതസ്വരം ഉയര്‍ത്തുന്നതു കരിയറിനെ ബാധിക്കുമെന്നതിനാല്‍ ചിലതെല്ലാം അവര്‍ കണ്ടില്ലെന്നു നടിച്ചുകാണണം- പേരു വെളിപ്പെടുത്തരുതെന്ന മുഖവുരയോടെ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ഒരു അധ്യാപകന്‍ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെജിഎഫ് സിനിമയിൽ കാണിക്കുന്നതു പോലെ മറ്റൊരു ലോകമാണ് പൂക്കോട് ക്യാംപസ്. ഇതു വെറുതേ പറയുന്നതല്ല. ഇവിടെ എന്തു നടക്കണമെന്നത് ഒരുകൂട്ടം വിദ്യാർഥികളാണു തീരുമാനിക്കുന്നത്. അധ്യാപകരും അധികൃതരും നിസ്സഹായർ. ഭൂരിപക്ഷം പേർക്കും പാർട്ടിയോടുള്ള വിധേയത്വം കുട്ടികളോടുള്ള നിലപാടിലും പ്രതിഫലിക്കും. മറ്റുള്ളവർക്കു ഭയമോ കരിയറിൽ ഉയർച്ചയുണ്ടാകില്ലെന്ന ആശങ്കയോ ആണ്. അതിനാൽ ഒരു കൂട്ടം വിദ്യാർഥികളുടെ തേർവാഴ്ചയാണ് ഈ ക്യാംപസ്.

വാസ്തവത്തിൽ സിദ്ധാർഥന് ക്രൂരപീഡനമേൽക്കുന്ന ദിവസം ക്യാംപസിൽ സ്ഥാനക്കയറ്റത്തെക്കുറിച്ചുള്ള ചർച്ചയായിരുന്നു ചില അധ്യാപകർക്കിടയിൽ. സ്ഥാനക്കയറ്റം തീരുമാനിക്കുന്ന ദിവസങ്ങളിൽ വിമതസ്വരം ഉയർത്തുന്നതു കരിയറിനെ ബാധിക്കുമെന്നതിനാൽ ചിലതെല്ലാം അവർ കണ്ടില്ലെന്നു നടിച്ചുകാണണം- പേരു വെളിപ്പെടുത്തരുതെന്ന മുഖവുരയോടെ പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ഒരു അധ്യാപകൻ പറഞ്ഞു.

ജെ.എസ് സിദ്ധാർഥൻ ( ചിത്രം: മനോരമ)
ADVERTISEMENT

സിദ്ധാർഥന്റെ മരണം കേരളത്തിനോടു പല ചോദ്യങ്ങളും ചോദിക്കുന്നു. ആരാണ് പൂക്കോട് ക്യാംപസിനെ ഇങ്ങനെ  മാറ്റിയത്. ഇന്ന് സിദ്ധാർഥനെ തങ്ങളുടെ അംഗമായി മാറ്റാൻ ശ്രമിക്കുന്ന എസ്എഫ്ഐയുടെ നേതൃത്വത്തിൽ പൂക്കോട് എന്താണ് നടക്കുന്നത്. അധ്യാപകർ അടക്കമുള്ളവർ എന്തു കൊണ്ട് ഇത്തരം അതിക്രമം കണ്ടിട്ട് നിസ്സഹായരായി നിന്നു. മലയാള മനോരമ വയനാട് സീനിയർ റിപ്പോർട്ടർ ഷിന്റോ ജോസഫ് നടത്തുന്ന അന്വേഷണം.

∙ എല്ലാവരും എസ്എഫ്ഐ അംഗങ്ങൾ, സെൽ യോഗത്തിന് ഓഡിറ്റോറിയം

110 ഏക്കറിൽ പരന്നുകിടക്കുന്ന ക്യാംപസാണ് പൂക്കോട് വെറ്ററിനറി സർവകലാശാലയുടേത്. പാറക്കെട്ടുകളും മൊട്ടക്കുന്നുകളും നിറ‍ഞ്ഞ ശരിക്കും ഒരു കുഞ്ഞു കെജിഎഫ്. കുറ്റിക്കാടുകളെ ചുറ്റി വളഞ്ഞുപുളഞ്ഞുപോകുന്ന വഴികളും ഒറ്റപ്പെട്ടു സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളുമെല്ലാമായി ഒറ്റപ്പെട്ട ഭൂമിക. അതിനുള്ളിലെ മറ്റൊരു സങ്കേതമാണ് ഹോസ്റ്റൽ. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇന്റേണികൾക്കുമെല്ലാമായി 9 ഹോസ്റ്റലുകളുണ്ട്. ജീവനക്കാർക്കായി മാറ്റിവച്ച ക്വാർട്ടേഴ്സുകളിലും വിദ്യാർഥികൾ താമസിക്കുന്നു. അധ്യാപകർക്കും ജീവനക്കാർക്കുമൊപ്പം വിദ്യാർഥികൾ പരസ്യമദ്യപാനം പതിവാണ്. ഇവിടെ എന്തു നടന്നാലും അകത്തുള്ളവർ വിചാരിക്കാതെ പുറത്തറിയില്ല. ഇടയ്ക്കെല്ലാം വന്യജീവികളും ക്യാംപസിൽ എത്താറുണ്ട്. ക്യാംപസിനോടു ചേർന്നുള്ള വനത്തിൽ മാവോയിസ്റ്റ് സാന്നിധ്യവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പൂക്കോട് ക്യാംപസിന്റെ കവാടത്തിൽ മാവോയിസ്റ്റുകൾ വ്യാജബോംബ് സ്ഥാപിച്ച സംഭവവുമുണ്ട്.

പൂക്കോട് വെറ്ററിനറി സര്‍വകലാശാല (Photo Credit: Kerala Veterinary and Animal Sciences University)

സർവകലാശാലയുടെ സുരക്ഷ വർധിപ്പിക്കണമെന്ന ആവശ്യം ഏറെനാളായുണ്ടെങ്കിലും ആർക്കും എപ്പോഴും വന്നുകയറാവുന്ന സ്ഥിതിയാണിവിടെ. എസ്എഫ്ഐയുടെ ജില്ലാനേതാക്കൾ പങ്കെടുക്കുന്ന പ്രധാന യോഗങ്ങൾക്കായി ക്ലാസ്മുറിയും ഓഡിറ്റോറിയവും ഹോസ്റ്റൽ മുറികളുമെല്ലാം അധികൃതർ വിട്ടുകൊടുക്കും. എസ്എഫ്ഐയുടെ രാഷ്ട്രീയ ക്യാംപെയ്നുകൾ ഉദ്ഘാടനം ചെയ്യുന്നതിനും അധ്യാപകരിൽ ചിലർ എത്തും. സംഘടനാപ്രവർത്തനത്തിന് ഇത്രയധികം സ്വാതന്ത്ര്യമുള്ള മറ്റൊരു ക്യാംപസ് വയനാട്ടിൽ എന്നു മാത്രമല്ല, കേരളത്തിൽപ്പോലും വളരെ ചുരുക്കമായിരിക്കും. മറ്റു വിദ്യാർഥി സംഘടനകളില്ലെന്നതിനാൽ ഏതാണ്ട് എല്ലാവരും എസ്എഫ്ഐ അംഗങ്ങൾ. വയനാട്ടിൽ എസ്എഫ്ഐക്ക് ഏറ്റവുമധികം അംഗത്വമുള്ള ക്യാംപസുകളിലൊന്നും പൂക്കോട് സർവകലാശാലയാണ്. കഴിഞ്ഞവർഷവും ക്യാംപസിൽ റാഗിങ് നടന്നിരുന്നു. ആ പരാതിയിൽ കഴമ്പില്ലെന്നു കണ്ടു പിന്നീട് പരിഹരിച്ചു.

സിദ്ധാര്‍ഥനെ നഗ്നനാക്കി കെട്ടിയിട്ട് പരസ്യവിചാരണ നടത്തിയ ഹോസ്റ്റലിനുള്ളിലെ ഷട്ടില്‍ കോര്‍ട്ട് ( ചിത്രം: മനോരമ)
ADVERTISEMENT

∙ പീഡനം നടന്നത് നാലു കെട്ടിൽ, അടിച്ചവർ കരഞ്ഞു

റാഗിങ്ങിനെതിരെ വാതോരാതെ സംസാരിക്കുകയും ബോധവൽക്കരണം നടത്തുകയും ചെയ്യുന്ന സംഘടനയായിട്ടും എസ്എഫ്ഐയുടെ നേതാക്കൾ ഉൾപ്പെടെ ജെ.എസ്. സിദ്ധാർഥനെ അതിക്രൂരമായി മർദിക്കാൻ കൂട്ടുനിന്നു. ഹോസ്റ്റൽ കമ്മിറ്റിയും എസ്എഫ്ഐയുടെ ആധിപത്യത്തിൻ കീഴിലാണ്. ക്യാംപസ് കെട്ടിടത്തിലാണ് യൂണിറ്റ് കമ്മിറ്റി ഓഫിസും യൂണിയൻ ഓഫിസുമെല്ലാം പ്രവർത്തിക്കുന്നത്. ഹോസ്റ്റൽ മുറിയും സംഘടനയുടെ ഓഫിസ് പോലെ പ്രവർത്തിക്കുന്നു. ചെ ഗവാര, ഭഗത് സിങ്, മാർക്സ്, ലെനിൻ തുടങ്ങിയവരുടെ ചിത്രങ്ങളാണു ചുവരു നിറയെ. നാലുകെട്ട് മാതൃകയിലുള്ള ഹോസ്റ്റലിലാണു ക്രൂരപീഡനം നടന്നത്. സുരക്ഷയൊരുക്കാനോ നിയന്ത്രിക്കാനോ ആരുമില്ലാത്തതിനാൽ എന്തും നടക്കുന്ന സാഹചര്യം. 3 ദിവസം ഹോസ്റ്റലിനുള്ളിൽ സിദ്ധാർഥൻ നേരിടേണ്ടിവന്നത് അതിക്രൂരമായ മർദനമാണെന്നാണ് ആന്റി റാഗിങ് സ്ക്വാഡ് നടത്തിയ അന്വേഷണത്തിലെ കണ്ടെത്തൽ. ഹോസ്റ്റൽ അന്തേവാസികളുടെ മൊഴിയെടുക്കലിൽ, ക്രൂരതകളുടെ വിവരണം കേട്ടു ദിവസങ്ങളായി ഉറങ്ങാൻ പോലും കഴിയുന്നില്ലെന്ന് അധ്യാപകർ പറയുന്നു.

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ ഹോസ്റ്റൽ ( ചിത്രം: മനോരമ)‌

ഹോസ്റ്റലിലെ 21 ാം നമ്പർ മുറി, നടുമുറ്റം, വാട്ടർ ടാങ്കിന്റെ പരിസരം, ക്യാംപസിലെ കുന്ന് എന്നിവിടങ്ങളിലെല്ലാമെത്തിച്ച് സിദ്ധാർഥനെ ബെൽറ്റ് ഉപയോഗിച്ചു മർദിച്ചു. പലതവണ ചവിട്ടിത്താഴെയിട്ടു. മുറികളിൽ ഉറങ്ങിക്കിടന്നിരുന്ന കുട്ടികളെ വരെ വിളിച്ചുവരുത്തിയ അക്രമിസംഘം അവരെക്കൊണ്ടും സിദ്ധാർഥനെ അടിപ്പിച്ചു. മുടിയിൽ പിടിച്ചു വലിച്ചു. കവിളത്തു പലതവണ അടിക്കുകയും വയറ്റിലും നെഞ്ചത്തും ആഞ്ഞുതൊഴിക്കുകയും ചെയ്തു. സിദ്ധാർഥനെ തല്ലാൻ‍ മടിച്ചവരെ ഭീഷണിപ്പെടുത്തി. ചിലർ സിദ്ധാർഥനെ അടിച്ചശേഷം കര‍ഞ്ഞുകൊണ്ട് ഇറങ്ങിപ്പോയി.

സിദ്ധാര്‍ഥനെ നഗ്നനാക്കി കെട്ടിയിട്ട് പരസ്യവിചാരണ നടത്തിയ ഹോസ്റ്റലിനുള്ളിലെ ഷട്ടില്‍ കോര്‍ട്ട് ( ചിത്രം: മനോരമ)

എല്ലാ ഹോസ്റ്റൽ അന്തേവാസികളെയും നടുമുറ്റത്തേക്കു വിളിച്ചുവരുത്തി സിദ്ധാർഥനെ നഗ്നനാക്കുന്നതും പരസ്യവിചാരണ നടത്തുന്നതും കാണാൻ ആവശ്യപ്പെട്ടു. നിലത്തെ അഴുക്കുവെള്ളം തുടപ്പിച്ചു. ഭക്ഷണമോ വെള്ളമോ നൽകാതെയായിരുന്നു 3 ദിവസം നീണ്ട ക്രൂരപീഡനമെന്നും അന്വേഷണത്തിൽ കണ്ടെത്തി. ആകെ 98 വിദ്യാർഥികളാണ് അന്വേഷണസംഘത്തിനു മൊഴി നൽകിയത്. സിദ്ധാർഥനെ നഗ്നനാക്കി കെട്ടിയിട്ട് പരസ്യവിചാരണ നടത്തിയത് ഹോസ്റ്റലിനുള്ളിലെ ഷട്ടിൽ കോർട്ടിലെന്ന് ഇതരസംസ്ഥാന വിദ്യാർഥികൾ മൊഴിനൽകിയിട്ടുണ്ട്. ക്യാംപസിലെ മറ്റു വിദ്യാർഥികളിൽ പലരും ഭീഷണി ഭയന്ന് മിണ്ടാതിരിക്കുകയാണ്.

ADVERTISEMENT

∙ തീരുമാനം എടുക്കാൻ എസ്എഫ്ഐ കോടതി?

ക്യാംപസിനുള്ളിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ വിദ്യാർഥി കോടതി പ്രവർത്തിക്കുന്നുണ്ടെന്നും നേതാക്കളുടെ തീരുമാനമനുസരിച്ചാണു കാര്യങ്ങളുടെ പോക്കെന്നും പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ ആരോപിക്കുന്നു. വാലന്റൈൻസ് ഡേയ്ക്കു മുൻപു തന്നെ ക്യാംപസിൽ പ്രശ്നങ്ങൾ പുകയുന്നുണ്ടായിരുന്നു. വാലന്റൈൻസ് ഡേയ്ക്കു വിദ്യാർഥിനിക്കൊപ്പം നൃത്തം ചെയ്തു, പ്രണയം തുറന്നുപറ‍ഞ്ഞു തുടങ്ങിയ ആരോപണങ്ങളാണ് സിദ്ധാർഥനെതിരെ ഉയരുന്നത്. അതിനിടെ, ഒരു പെൺകുട്ടിയുടെ പരാതിയും വിദ്യാർഥി നേതാക്കൾക്കു കിട്ടി. എന്നാൽ, ഇന്റേണൽ കംപ്ലെയ്ന്റ് കമ്മിറ്റിക്കു പരാതി ലഭിക്കുന്നതു സിദ്ധാർഥന്റെ മരണശേഷവും. സിദ്ധാർഥന്റെ വാദം കേൾക്കാൻ കഴിയില്ലെന്നതിനാൽ പരാതി പിന്നീട് ക്ലോസ് ചെയ്തു. പൊലീസും ഈ വഴിക്കു കൂടുതൽ അന്വേഷണം ഇപ്പോൾ നടത്തുന്നില്ല. സെക്രട്ടറി, പ്രസിഡന്റ് എന്നിവ‍ർക്കു പുറമേ 2 ജോയിന്റ് സെക്രട്ടറിമാരും 2 വൈസ് പ്രസിഡന്റുമാരും 3 എക്സിക്യൂട്ടീവ് അംഗങ്ങളും രണ്ടു ക്ഷണിതാക്കളും ഉൾപ്പെടെ 31 അംഗങ്ങളാണ് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയിലുള്ളത്.

പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥൻ എസ്എഫ്ഐ പ്രവർത്തകനാണെന്ന് അവകാശപ്പെട്ടുള്ള ഡിവൈഎഫ്ഐയുടെയും സിപിഎമ്മിന്റെയും ഫ്ലെക്സ് ബോർഡ്

ഇതിൽ ജോയിന്റ് സെക്രട്ടറിയും വൈസ് പ്രസിഡന്റും ഉൾപ്പെടെ 15 പേർ പെൺകുട്ടികളാണ്. ഇവരെക്കൂടാതെ ക്യാംപസിലെ 720 വിദ്യാർഥികളിൽ ബഹുഭൂരിപക്ഷം പേരും എസ്എഫ്ഐ അംഗങ്ങൾ തന്നെ. സിദ്ധാർഥൻ അടക്കം എസ്എഫ്ഐയുടെ പരിപാടിയിൽ കൊടിപിടിച്ചു നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുമുണ്ട്. സിദ്ധാർഥനെ ഫസ്റ്റ് ഇയർ പ്രതിനിധി ആക്കിയത് എസ്എഫ്ഐയാണെന്നും സംഘടനയുടെ പരിപാടികളുടെ ഫോട്ടോകൾ സിദ്ധാർഥനാണ് എടുക്കാറുണ്ടായിരുന്നതെന്നും എസ്എഫ്ഐക്കാർ പറയുന്നു. 'മാസ് മെംബർഷിപ്' നൽകുന്ന സംഘടനയായതിനാൽ എല്ലാ അംഗങ്ങളുടെയും പ്രവൃത്തികൾക്കു തങ്ങൾക്ക് ഉത്തരവാദിത്തമേറ്റെടുക്കാനാകില്ലെന്നും യൂണിറ്റ് കമ്മിറ്റി അംഗങ്ങളുടെയോ ഭാരവാഹികളുടെയോ പേരിൽ മാത്രമേ നടപടിയെടുക്കാനാകൂ എന്നുമുള്ള നിലപാടിലാണ് എസ്എഫ്ഐ. പൂക്കോട് സർവകലാശാലയിലെ അക്രമത്തിൽ സംഘടന എന്ന തരത്തിൽ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി ഇടപെട്ടിട്ടില്ല. ചില വ്യക്തികൾ നടത്തിയ ക്രിമിനൽ കുറ്റത്തെ ആ രീതിയിൽ കാണണമെന്നും അണികളോടു നേതൃത്വം വിശദീകരിക്കുന്നു.

English Summary:

Siddharth's Death: The Harsh Reality of Pookode's Campus 'KGF-like' World