കൈയിലെ കാശ് പോകാതെ നോക്കാം: മാർച്ച് 15ന് ശേഷം വൻ മാറ്റം: ശ്രദ്ധിക്കണം ഈ 6 കാര്യങ്ങൾ
കടയിൽനിന്നു സാധനം വാങ്ങി ഇറങ്ങുമ്പോൾ നമ്മളിൽ പലരും ചോദിച്ചിരുന്ന ഒരു ചോദ്യമുണ്ട്. 'ചേട്ടാ, പേയ്ടിഎം ഉണ്ടോ?' യുപിഐ ഉണ്ടോയെന്നാണ് ചോദ്യമെങ്കിലും, പലരും ഉപയോഗിച്ചിരുന്ന വാക്ക് പേയ്ടിഎം തന്നെ. ഗൂഗിൾ പേയും ഫോൺപേയും നാട്ടിൽ വ്യാപകമാകുന്നതിനു മുൻപ് ഓൺലൈൻ പേയ്മെന്റ് എന്നാൽ എല്ലാവർക്കും പേയ്ടിഎം ആയിരുന്നു. അത്രമേൽ ചിരപരിചിതമായൊരു ബ്രാൻഡ്. നെറ്റ്‌ബാങ്കിങ് ശക്തമായതിനു പിന്നാലെ, ഏതെങ്കിലുമൊരു തരത്തിൽ ഈ ബ്രാൻഡുമായി ആഴ്ചയിൽ ഒരിക്കലെങ്കിലും ഇടപെടാത്തവർ അപൂർവമായിരിക്കും. യുപിഐ, വോലറ്റ്, ബാങ്ക്, എൻസിഎംസി കാർഡ്, പിഒഎസ് മെഷീൻ, ക്യുആർ, പേയ്മെന്റ് ഗേറ്റ്‍വേ അങ്ങനെ എന്തിലുമേതിലും പേയ്ടിഎം ഉണ്ട്. ഗൂഗിൾപേ ഉപയോഗിക്കുന്നവർ പോലും കടകളിൽ പണമടച്ചിരുന്നത് പേയ്ടിഎം ക്യുആർ സൗണ്ട്ബോക്സ് വഴിയായിരിക്കാം. അല്ലെങ്കിൽ, ഓൺലൈൻ പേയ്മെന്റിനായി ഉപയോഗിച്ചിരുന്നത് പേയ്ടിഎം പേയ്മെന്റ്സ് ഗേറ്റ്‍വേ ആകാം. അതുമല്ലെങ്കിൽ, കാർഡ് സ്വൈപ് ചെയ്തത് പേയ്ടിഎമിന്റെ പിഒഎസ് മെഷീനിലാകാം! എന്നാൽ കുറച്ചുനാളുകളായി പേയ്ടിഎമിനെക്കുറിച്ചുള്ള വാർത്തകൾ ഭൂരിഭാഗവും നെഗറ്റീവാണ്. ഒടുവിലത് 2024 ജനുവരിയിലെ റിസർവ് ബാങ്കിന്റെ കർശന നടപടിയിൽ വരെ എത്തിനിൽക്കുന്നു.

കടയിൽനിന്നു സാധനം വാങ്ങി ഇറങ്ങുമ്പോൾ നമ്മളിൽ പലരും ചോദിച്ചിരുന്ന ഒരു ചോദ്യമുണ്ട്. 'ചേട്ടാ, പേയ്ടിഎം ഉണ്ടോ?' യുപിഐ ഉണ്ടോയെന്നാണ് ചോദ്യമെങ്കിലും, പലരും ഉപയോഗിച്ചിരുന്ന വാക്ക് പേയ്ടിഎം തന്നെ. ഗൂഗിൾ പേയും ഫോൺപേയും നാട്ടിൽ വ്യാപകമാകുന്നതിനു മുൻപ് ഓൺലൈൻ പേയ്മെന്റ് എന്നാൽ എല്ലാവർക്കും പേയ്ടിഎം ആയിരുന്നു. അത്രമേൽ ചിരപരിചിതമായൊരു ബ്രാൻഡ്. നെറ്റ്‌ബാങ്കിങ് ശക്തമായതിനു പിന്നാലെ, ഏതെങ്കിലുമൊരു തരത്തിൽ ഈ ബ്രാൻഡുമായി ആഴ്ചയിൽ ഒരിക്കലെങ്കിലും ഇടപെടാത്തവർ അപൂർവമായിരിക്കും. യുപിഐ, വോലറ്റ്, ബാങ്ക്, എൻസിഎംസി കാർഡ്, പിഒഎസ് മെഷീൻ, ക്യുആർ, പേയ്മെന്റ് ഗേറ്റ്‍വേ അങ്ങനെ എന്തിലുമേതിലും പേയ്ടിഎം ഉണ്ട്.
ഗൂഗിൾപേ ഉപയോഗിക്കുന്നവർ പോലും കടകളിൽ പണമടച്ചിരുന്നത് പേയ്ടിഎം ക്യുആർ സൗണ്ട്ബോക്സ് വഴിയായിരിക്കാം. അല്ലെങ്കിൽ, ഓൺലൈൻ പേയ്മെന്റിനായി ഉപയോഗിച്ചിരുന്നത് പേയ്ടിഎം പേയ്മെന്റ്സ് ഗേറ്റ്‍വേ ആകാം. അതുമല്ലെങ്കിൽ, കാർഡ് സ്വൈപ് ചെയ്തത് പേയ്ടിഎമിന്റെ പിഒഎസ് മെഷീനിലാകാം! എന്നാൽ കുറച്ചുനാളുകളായി പേയ്ടിഎമിനെക്കുറിച്ചുള്ള വാർത്തകൾ ഭൂരിഭാഗവും നെഗറ്റീവാണ്. ഒടുവിലത് 2024 ജനുവരിയിലെ റിസർവ് ബാങ്കിന്റെ കർശന നടപടിയിൽ വരെ എത്തിനിൽക്കുന്നു. മാർച്ച് 15നു ശേഷം നിർണായകമായ മാറ്റങ്ങളാണ് പേയ്ടിഎം ഉൽപന്നങ്ങളിൽ വരാനിരിക്കുന്നത്. പേയ്ടിഎം ഉൽപന്നങ്ങളുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടിരിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ആറു ശ്രദ്ധേയമായ മാറ്റങ്ങൾ ഇവയാണ്.
1. പേയ്ടിഎം ഫാസ്ടാഗ്
വാഹനങ്ങളിൽ പേയ്ടിഎം ഫാസ്ടാഗ് ഉപയോഗിക്കുന്നവർക്ക് മുന്നിൽ രണ്ട് വഴികളാണുള്ളത്. ഒന്നുകിൽ അതിലെ ബാലൻസ് തുക തീരും വരെ ഉപയോഗിക്കുക. അല്ലെങ്കിൽ മാർച്ച് 15ന് മുൻപ് തന്നെ ഇത് റദ്ദാക്കി, റീഫണ്ട് വാങ്ങിയ ശേഷം മറ്റൊരു ബാങ്കിന്റെ ഫാസ്ടാഗ് വാങ്ങുക. മാർച്ച് 15 വരെ മാത്രമേ നിങ്ങൾക്ക് ഫാസ്ടാഗിൽ പണം റീചാർജ് ചെയ്യാൻ കഴിയൂ. 15 വരെ റീചാർജ് ചെയ്യുന്ന തുക പിന്നെ എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാം. 15ന് 2000 രൂപ നിങ്ങളുടെ ഫാസ്ടാഗിലുണ്ടെന്നു കരുതുക. സ്ഥിരമായി ടോൾ നൽകി യാത്ര ചെയ്യുന്ന വ്യക്തിയാണെങ്കിൽ അതിവേഗം ഈ പണം തീരും.
അടിയന്തരമായ ഒരു യാത്രയ്ക്കിടെയാകും ബാലൻസ് ഇല്ലാതെ ഫാസ്ടാഗ് ഉപയോഗശൂന്യമാവുക. അതേസമയം, വലപ്പോഴും മാത്രം ടോൾ യാത്ര ചെയ്യുന്നവരാണെങ്കിൽ വലിയ പ്രശ്നമുണ്ടാകില്ല. സ്ഥിരം യാത്രക്കാർ മാർച്ച് 15ന് മുൻപ് നിലവിലുള്ളത് റദ്ദാക്കി മറ്റൊരു ഫാസ്ടാഗ് എടുക്കുന്നതാവും ഉചിതം. രണ്ട് കോടിയോളം പേർ നിലവിൽ പേയ്ടിഎം ഫാസ്ടാഗ് ഉപയോഗിക്കുന്നുവെന്നാണ് വിവരം. ഫാസ്ടാഗ് നൽകാൻ അനുമതിയുള്ള ബാങ്കുകളുടെ പട്ടികയിൽ നിന്ന് ദേശീയപാതാ അതോറിറ്റി പേയ്ടിഎം പേയ്മെന്റ്സ് ബാങ്കിനെ ഒഴിവാക്കിയിരുന്നു.
ഫാസ്ടാഗ് റദ്ദാക്കൽ ഇങ്ങനെ:
∙ ടോൾഫ്രീ നമ്പർ: പേയ്ടിഎമിലെ റജിസ്റ്റേഡ് ഫോൺ നമ്പറിൽ നിന്ന് 1800–120–4210 എന്ന നമ്പറിൽ വിളിച്ച് ഫാസ്ടാഗ് ക്ലോസ് ചെയ്യാനുള്ള റിക്വസ്റ്റ് നൽകാം. കോളിനു പിന്നാലെ ഇതിനുള്ള ലിങ്ക് എസ്എംഎസ് ആയി ലഭിക്കും.
∙ പേയ്ടിഎം ആപ് വഴി: മുകളിലെ സേർച് ബാറിൽ 'Fastag' എന്ന് സേർച് ചെയ്യുക. താഴെക്കാണുന്ന 'മാനേജ് ഫാസ്ടാഗ്' തുറക്കുക. ഇതിൽ ഹെൽപ് ആൻഡ് സപ്പോർട്ടിൽ 'Need help with non order related queries' നൽകുക. തുടർന്ന് വരുന്ന ചാറ്റ് വിൻഡോയിൽ 'I want to close my FASTag' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. വാഹന റജിസ്ട്രേഷൻ നമ്പർ നൽകി കൺഫേം ചെയ്യുക. ക്ലോസ് ചെയ്യാനുള്ള കാരണവും തിരഞ്ഞെടുത്ത് നടപടി പൂർത്തിയാക്കാം.
2. അക്കൗണ്ട് വിവരങ്ങൾ
നിങ്ങൾ പേയ്ടിഎം പേയ്മെന്റ്സ് ബാങ്ക് അക്കൗണ്ട് ഉടമയാണെങ്കിൽ മാർച്ച് 15നു ശേഷം ആരിൽ നിന്നും പണം സ്വീകരിക്കാൻ ഈ അക്കൗണ്ട് ഉപയോഗിക്കരുത്. ഉദാഹരണത്തിന് ശമ്പളം സ്വീകരിക്കാൻ ഈ അക്കൗണ്ട് ആണ് കൊടുത്തിരിക്കുന്നതെങ്കിൽ ഉടൻ തന്നെ മാറ്റണം. യുപിഐ ഇടപാട് നടത്താൻ പലരും പേയ്ടിഎം ബാങ്ക് ഉപയോഗിക്കാറുണ്ട്. 15ന് ശേഷം നിങ്ങൾക്ക് ഇതുപയോഗിച്ച് പണം സ്വീകരിക്കാനാവില്ല. അതേസമയം, പേയ്ടിഎം ബാങ്ക് അക്കൗണ്ടിലുള്ള പണം യുപിഐ വഴി ചെലവഴിക്കാം. പണം സ്വീകരിക്കാനായി എവിടെയൊക്കെ നിങ്ങൾ ഈ അക്കൗണ്ട് നൽകിയിട്ടുണ്ടോ, അവിടെയെല്ലാം പുതിയ അക്കൗണ്ട് വിവരങ്ങൾ നൽകണമെന്ന് ചുരുക്കം. സബ്സിഡി, പെൻഷൻ അടക്കമുള്ള സർക്കാർ ആനുകൂല്യങ്ങളും പേയ്ടിഎം ബാങ്ക് അക്കൗണ്ടിൽ സ്വീകരിക്കാനാവില്ല. അക്കൗണ്ടിലെ ബാലൻസ് തീരും വരെ ഓട്ടമാറ്റിക് പേയ്മെന്റുകൾ നടക്കും. ഇവ തടസ്സപ്പെടാതിരിക്കാൻ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുന്നതായിരിക്കും ഉചിതം.
∙ എങ്ങനെ മാറ്റും?
പേയ്ടിഎം ബാങ്ക് മാത്രമെങ്കിൽ: ഉദാഹരണത്തിന് ഭീം യുപിഐ ആപ്പിൽ നിങ്ങളുടെ യുപിഐ ഐഡി xxx@upi ആണെന്നു കരുതുക. ഇതിൽ പേയ്ടിഎം പേയ്മെന്റ്സ് ബാങ്ക് അക്കൗണ്ട് മാത്രമാണ് ബന്ധിപ്പിച്ചിരിക്കുന്നത്. എങ്കിൽ മാർച്ച് 15നു ശേഷം ഈ യുപിഐ ഐഡിയിൽ പണമയച്ചാൽ അക്കൗണ്ടിൽ എത്തില്ല. ഇതിനായി ഭീം ആപ്പിൽ പ്രൊഫൈൽ ഐക്കൺ തുറന്ന് 'മൈ ലിങ്ക്ഡ് ബാങ്ക് അക്കൗണ്ട്സി'നു കീഴെ Add Bank account നൽകി മറ്റൊരു ബാങ്ക് അക്കൗണ്ട് കൂടി ബന്ധിപ്പിക്കുക. എന്നിട്ടത് പ്രൈമറി അക്കൗണ്ടാക്കി മാറ്റുക.
∙ രണ്ട് അക്കൗണ്ടുകൾ ഉണ്ടെങ്കിൽ: യുപിഐ പണമിടപാടിനായി നിലവിൽ പേയ്ടിഎം ബാങ്കും മറ്റൊരു ബാങ്ക് അക്കൗണ്ടും ഒരേ ആപ്പിൽ ഉപയോഗിക്കുന്നുണ്ടെന്ന് കരുതുക. ഇതിൽ പണം സ്വീകരിക്കാനുള്ള ഡീഫോൾട്ട് അക്കൗണ്ട് പേയ്ടിഎം പേയ്മെന്റ്സ് ബാങ്ക് ആണെങ്കിൽ 15നു മുൻപ് ഇത് മാറ്റണം. ഉദാഹരണത്തിന് പേയ്ടിഎം ആപ്പാണ് ഉപയോഗിക്കുന്നതെങ്കിൽ യുപിഐ ആൻഡ് പേയ്മെന്റ് സെറ്റിങ്സ് തുറന്ന് പേയ്മെന്റ് അക്കൗണ്ട്സിനു കീഴിൽ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കുക. ഏത് അക്കൗണ്ടിനു നേരെയാണ് 'Default bank to receive money' എന്ന നോട്ടിഫിക്കേഷൻ ഉള്ളതെന്നു നോക്കുക. ഇത് പേയ്ടിഎം ബാങ്ക് അക്കൗണ്ടിനു നേരെയെങ്കിൽ ഉടൻ മാറ്റുക. ഇല്ലെങ്കിൽ 15നു ശേഷം പണം സ്വീകരിക്കാൻ കഴിയില്ല.
3. വോലറ്റിലെ പണം
പേയ്ടിഎം ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും പേയ്ടിഎം വോലറ്റ് ഉണ്ടാകും. വോലറ്റിന്റെ നിയന്ത്രണം പേയ്ടിഎം ബാങ്കിനായതിനാൽ ആർബിഐയുടെ നിയന്ത്രണങ്ങൾ ഇതിനും ബാധകമാണ്. 15ന് ശേഷം ഇതിലേക്ക് പണം ടോപ്–അപ് ചെയ്യാനാകില്ല. എന്നാൽ 15 വരെയുള്ള ബാലൻസ് എപ്പോൾ വരെ വേണമെങ്കിലും ഉപയോഗിക്കാം. ഇനി പേയ്ടിഎം വോലറ്റ് ആവശ്യമില്ലെങ്കിൽ അതിലെ പണം തിരികെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് മാറ്റാനും കഴിയും.
എങ്ങനെ?
പേയ്ടിഎം ആപ്പിൽ വോലറ്റ് തുറക്കുക. 'Transfer to bank' എന്ന ഓപ്ഷൻ ഉപയോഗിച്ച് ഇഷ്ടമുള്ള അക്കൗണ്ടിലേയ്ക്ക് പണം മാറ്റാം. ഈ കൈമാറ്റത്തിന് ചാർജില്ല.
4. യുപിഐ ഇടപാട്
പേയ്ടിഎമിൽ യുപിഐ റജിസ്റ്റർ ചെയ്ത പലർക്കും @paytm എന്നവസാനിക്കുന്ന യുപിഐ ഐഡികളായിരിക്കും ഉണ്ടാവുക. ഇവ മാർച്ച് 15നു ശേഷം മറ്റ് ബാങ്കുകളിലേയ്ക്ക് മാറിയേക്കും. ഇതോടെ @paytm ഐഡികൾ ഉപയോഗിക്കുന്നവരുടെ ഐഡികൾ പുതിയ പേരിലേയ്ക്ക് മാറാൻ ഇടയുണ്ട്. ഉദാഹരണത്തിന് abc1234@paytm എന്ന ഐഡിയുടെ അവസാന ഭാഗത്തിൽ മാറ്റം വരാം. നിലവിലെ ഉപയോക്താക്കളെ പുതിയ ഐഡിയിലേയ്ക്ക് മാറ്റുന്നതുവരെ @paytm എന്ന ഐഡിയുമായി പുതിയ യുപിഐ റജിസ്ട്രേഷനുകൾ നൽകരുതെന്നും ആർബിഐ നിർദേശിച്ചിട്ടുണ്ട്. പേയ്ടിഎമിലെ യുപിഐ ഐഡിയുമായി ബന്ധിപ്പിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ടുകളെ ഇത് ബാധിക്കില്ല.
പേയ്ടിഎമിന് ബാങ്ക്, വോലറ്റ് ലൈസൻസുകൾ ഉണ്ടായിരുന്നതിനാലാണ് @paytm എന്ന ഐഡിയുണ്ടായിരുന്നത്. ഗൂഗിൾപേയിലടക്കം മറ്റ് ബാങ്കുകളുടെ സഹായത്തോടെയാണ് യുപിഐ ഐഡികൾ (ഉദാ: okicici, oksbi) നൽകുന്നത്. പേയ്ടിഎം ബാങ്കിനെതിരെ നടപടി വന്നതിനാൽ ഇവർക്കും മറ്റ് ബാങ്കുകളുടെ സഹായത്തോടെ മാത്രമേ ഇനി യുപിഐ ഐഡികൾ നൽകാനാവൂ. അങ്ങനെയെങ്കിൽ @paytm എന്നതിനു പകരം മറ്റ് ഐഡിയായിരിക്കും ഭാവിയിൽ പേയ്ടിഎം യുപിഐയിൽ റജിസ്റ്റർ ചെയ്യുന്നവർക്ക് ലഭിക്കുക.
5. പേയ്ടിഎം മണി
മ്യൂച്വൽ ഫണ്ട്, ഓഹരി തുടങ്ങിയവയ്ക്കുള്ള പേയ്ടിഎം പ്ലാറ്റ്ഫോമാണ് 'പേയ്ടിഎം മണി'. ഇതിന്റെ പ്രവർത്തനത്തെ ആർബിഐയുടെ തീരുമാനം ബാധിക്കില്ല. എന്നാൽ ഇടപാടുകൾക്കായി പേയ്ടിഎം ബാങ്കിന്റെ അക്കൗണ്ടാണ് നൽകിയിരിക്കുന്നതെങ്കിൽ 15ന് മുൻപ് ഇത് മാറ്റണം. പേയ്ടിഎം വഴിയുള്ള ഡിജിറ്റൽ ഗോൾഡ് ഇടപാടിനും തടസ്സമില്ല.
ഡീഫോൾട്ട് അക്കൗണ്ട് മാറ്റാൻ
പേയ്ടിഎം മണി ആപ് തുറക്കുക. 'Is your default bank for mutual funds still Paytm Payments Bank?' എന്നു ചോദിക്കുന്ന ബാനർ കാണാം. ഇതിൽ ടാപ് ചെയ്ത് പ്രൈമറി അക്കൗണ്ട് ഏതാണെന്ന് നോക്കുക. പേയ്ടിഎം ബാങ്കാണ് പ്രൈമറിയെങ്കിൽ അത് മാറ്റുക. കാരണം മ്യൂച്വൽ ഫണ്ട്, ഓഹരി അടക്കമുള്ളവയുടെ ലാഭം ഈ അക്കൗണ്ടിലേയ്ക്ക് സ്വീകരിക്കാൻ കഴിയില്ല.
6. എൻസിഎംസി കാർഡുണ്ടോ?
പേയ്ടിഎമിന്റെ നാഷനൽ കോമൺ മൊബിലിറ്റി കാർഡ് (എൻസിഎംസി) ഉപയോഗിക്കുന്നവരാണ് നിങ്ങളെങ്കിൽ മാർച്ച് 15ന് ശേഷം ഒരു രൂപ പോലും അതിലേക്ക് ടോപ്–അപ് ചെയ്യാൻ കഴിയില്ല. മെട്രോ, ബസ്, പെട്രോൾ പമ്പ്, ഷോപ്പിങ് അടക്കം എല്ലാത്തിനും ഉപയോഗിക്കാവുന്ന കാർഡാണ് എൻസിഎംസി. പല മെട്രോകളിലും ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. മാർച്ച് 15 വരെയുള്ള ബാലൻസ് തുക അത് തീരും വരെ എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാം. അതുകഴിഞ്ഞ് മറ്റേതെങ്കിലും സ്ഥാപനം നൽകുന്ന എൻസിഎംസി കാർഡ് വാങ്ങാം. എന്നാൽ നിലവിൽ കാർഡിലുള്ള തുക മറ്റൊരു കാർഡിലേക്ക് ട്രാൻസ്ഫർ ചെയ്യാനാകില്ല. ഒന്നുകിൽ നിലവിലെ ബാലൻസ് ഉപയോഗിച്ച് തീർക്കുകയോ പേയ്ടിഎം ബാങ്കിനോട് റീഫണ്ട് ചോദിക്കുകയോ ചെയ്യാം.
കാർഡ് ക്ലോസ് ചെയ്യാൻ
പേയ്ടിഎമിൽ എൻസിഎംസി എന്ന് സേർച് ചെയ്യുക. ഹെൽപ് ആൻഡ് സപ്പോർട്ടിൽ 'Need help with non order related queries' നൽകുക. തുടർന്ന് വരുന്ന ചാറ്റ് വിൻഡോയിൽ 'I want to close my NCMC Card' ഓപ്ഷൻ ഉപയോഗിച്ച് ക്ലോസ് ചെയ്യാം.