തിരഞ്ഞെടുപ്പ് ചിഹ്നമായ ബാറ്റില്ലാതെ മത്സരത്തിന് ഇറങ്ങിയിട്ടും ഇമ്രാൻ ഖാന്റെ പാർട്ടി അടിച്ചെടുത്തത് 93 സീറ്റുകൾ. ഇതോടെ പതിവുപോലെ കളികണ്ടിരുന്ന പട്ടാളത്തിന് കളത്തിലിറങ്ങി വിയർക്കേണ്ടി വന്നു. പ്രതീക്ഷിച്ചതുപോലെ നവാസ് ഷെരീഫിന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ആകാൻ കഴിഞ്ഞില്ലെങ്കിലും അദ്ദേഹത്തിന്റെ കുടുംബത്തിന് പ്രധാനമന്ത്രിയെ ലഭിച്ചു. പാക്കിസ്ഥാന്റെ പ്രധാനമന്ത്രി സ്ഥാനത്ത് വീണ്ടും ഷഹബാസ് ഷെരീഫ് എത്തി. മൂന്നു വട്ടം പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെരീഫിന്റെ ഇളയ സഹോദരനും പിഎംഎൽ (എൻ) പ്രസിഡന്റുമായ ഷഹബാസ് നാഷനൽ അസംബ്ലിയിൽ നിന്നു 201 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണു പ്രധാനമന്ത്രി പദത്തിലേക്കെത്തിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എഴുപത്തിരണ്ടുകാരനായ ഷഹബാസ് ഷെരീഫ് 336 അംഗങ്ങളുള്ള സഭയിൽ സഖ്യകക്ഷിയായ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ (പിപിപി) സഹായത്തോടെ 201 അംഗ പിന്തുണ നേടി. ഷഹബാസ് ഷരീഫിന്റെ പാക്കിസ്ഥാൻ മുസ്‌ലിം ലീഗ്–നവാസ് (പിഎംഎൽ–എൻ), ഇമ്രാൻ ഖാന്റെ തെഹരീകെ ഇൻസാഫ് (പിടിഐ), ബിലാവൽ ഭൂട്ടോയുടെ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) എന്നിവയായിരുന്നു തിരഞ്ഞെടുപ്പിന് മത്സരരംഗത്തുണ്ടായിരുന്ന പ്രധാന കക്ഷികൾ. ഇതിൽ 93 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ഇമ്രാൻ ഖാന്റെ പിടിഐക്ക് സർക്കാർ രൂപീകരിക്കാൻ സാധിച്ചില്ല.

പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫും സഹോദരൻ നവാസ് ഷെരീഫും (Photo by HANDOUT / PML-N / AFP)
ADVERTISEMENT

നവാസ് ഷെരീഫ് എന്ന ജനപ്രിയനേതാവിന്റെ നിഴലായാണു രാഷ്ട്രീയക്കളത്തിലേക്ക് അനുജൻ ഷഹബാസിന്റെ രംഗപ്രവേശം. എന്നാൽ വ്യക്തതയുള്ള നയങ്ങളും വികസനപ്രവർത്തനങ്ങളും മികച്ച നേതാവായി അദ്ദേഹത്തെ വളർത്തി. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയായി മൂന്ന് വട്ടം തിരഞ്ഞെടുക്കപ്പെട്ടു. വ്യക്തിജീവിതത്തിൽ കാൻസറിനെ വരെ അതിജീവിച്ച അദ്ദേഹം രാഷ്ട്രീയ വഴിത്താരകളിൽ ഒട്ടേറെ പ്രതിസന്ധികളോട് പോരാടിയാണ് മുന്നേറിയത്. നവാസിനൊപ്പം പട്ടാള അട്ടിമറിയിലൂടെ ഭരണം നഷ്ടപ്പെട്ട് കുടുംബത്തിനൊപ്പം നാടുവിടേണ്ടി വന്നതും ശിക്ഷാകാലവും വിദേശവാസവും തിരിച്ചുവരവുമെല്ലാം ചരിത്രം. അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ ആരോപണങ്ങൾ ഇദ്ദേഹത്തിനും കുടുംബത്തിനും എതിരെ ഉയർന്നിരുന്നു.

നവാസ് ഷെരീഫ്, മകൾ മറിയം ഷെരീഫ്, ഷഹബാസ് ഷെരീഫ് (Photo by PTI)

കവിതയോടും സാഹിത്യത്തോടുമുള്ള ഇഷ്ടം കൊണ്ട് ഏറെ പ്രസിദ്ധനാണ് ഷഹബാസ്. പാക്കിസ്ഥാന്റെ 23–ാം പ്രധാനമന്ത്രിയായി ആദ്യം പാർലമെന്റിലെത്തിയ വേളയിൽ അത ഉൾ ഹഖ് ഖാസ്മി എന്ന പാക്കിസ്ഥാനി കവി രചിച്ച ‘ആഗ്രഹങ്ങളുടെ എല്ലാ അതിരുകളിൽ നിന്നും സ്വയം സ്വതന്ത്രനാകണം’ (one must set himself free from all bounds of desires) എന്നുതുടങ്ങുന്ന ഉറുദു കവിതയുടെ വരികളാണ് അദ്ദേഹം പരാമർശിച്ചത്. ഏപ്രിൽ 2022 മുതൽ ഓഗസ്റ്റ് 2023 വരെ അദ്ദേഹം പ്രധാനമന്ത്രിയായി തുടർന്നു. രണ്ടാം തവണ വീണ്ടും പ്രധാനമന്ത്രിയാവുകയാണ് ഇപ്പോൾ. ആരാണ് ഷഹബാസ് ഷെരീഫ്? എന്താണ് പാക് രാഷ്ട്രീയത്തിൽ ഷെരീഫ് കുടുംബത്തിന്റെ സംഭാവന? അറിയാം വിശദമായി.

∙ ഇപ്പോഴും ഇന്ത്യയെ മറക്കാത്ത കുടുംബം

1951 സെപ്റ്റംബർ 23ന് പാക്കിസ്ഥാനിലെ ലാഹോറിലാണു ഷഹബാസ് ഷെരീഫിന്റെ ജനനം. കശ്മീരിലെ ഇന്നത്തെ അനന്തനാഗ് ജില്ലയിൽ വേരുകളുള്ള ഷെരീഫ് കുടുംബം വർഷങ്ങളായി പഞ്ചാബിൽ താമസമുറപ്പിച്ചവരായിരുന്നു. പഞ്ചാബി മാതൃഭാഷയായ കശ്മീരി കുടുംബം, ഇന്ത്യ – പാക് വിഭജനത്തെ തുടർന്നാണ് അമൃത്‌സറിൽ നിന്ന് ലാഹോറിലെത്തുന്നത്. പിതാവ് മുഹമ്മദ് ഷെരീഫ് ചെറിയ സ്റ്റീൽ ഫാക്ടറികളും മറ്റു വ്യവസായങ്ങളുമായി സമ്പന്നനായി. ആദ്യം പിതാവിനൊപ്പം ബിസിനസിലേക്കും പിന്നീട് സഹോദരൻ നവാസ് ഷെരീഫിനു പിന്നാലെ രാഷ്ട്രീയത്തിലേക്കും ഷഹബാസ് എത്തുകയായിരുന്നു.

നവാസ് ഷെരീഫിന്റെയും ഷഹബാസ് ഷെരീഫിന്റെയും ചിത്രങ്ങളുമായി എത്തിയ പാർട്ടി നേതാവ് (Photo by AAMIR QURESHI / AFP)
ADVERTISEMENT

ഹൃദയാഘാതത്തെ തുടർന്ന് അകാലത്തിൽ വിടവാങ്ങിയ ഇവരുടെ മൂന്നാമത്തെ സഹോദരനായ അബ്ബാസ് ഷെരീഫും രാഷ്ട്രീയത്തിൽ സജീവമായിരുന്നു. പാക്കിസ്ഥാനിൽ എത്തിയപ്പോഴും അമൃത്‌സറിലെ ജതി ഉമ്ര എന്ന ഗ്രാമത്തിന്റെ ഓർമ കുടുംബവീടിന് പേരായി നൽകി അവർ ഒപ്പം കരുതിയിരുന്നു എന്നത് കൗതുകം. ഇന്ത്യയുമായി എക്കാലവും മികച്ച ബന്ധം പുലർത്തിയിരുന്ന ഷെരീഫ് കുടുംബം പാക്കിസ്ഥാനിൽ അധികാരത്തിലെത്താൻ ജതി ഉമ്ര ഗ്രാമനിവാസികൾ ഗുരുദ്വാരയിൽ പ്രാർഥനയിൽ മുഴുകിയത് പാക്കിസ്ഥാൻ തിരഞ്ഞെടുപ്പിനിടെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

∙ ഹാട്രിക്ക് മുഖ്യൻ

1980ൽ രാഷ്ട്രീയരംഗത്തേക്കു കാലെടുത്തുവച്ച ഷഹബാസ് പിന്നീട്, പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ മുഖ്യമന്ത്രിയായി. നവാസ് ഷെരീഫ് രണ്ടാംവട്ട പ്രധാനമന്ത്രിയായിരുന്ന സമയത്ത്, 1997 മുതൽ 1999 വരെ ഷഹബാസ് പഞ്ചാബ് മുഖ്യമന്ത്രിയായിരുന്നു. 1999ൽ പർവേസ് മുഷറഫിന്റെ നേതൃത്വത്തിൽ സൈനിക അട്ടിമറിയിലൂടെ ഭരണം കയ്യാളിയതിനെ തുടർന്ന് ഷെരീഫ് കുടുംബത്തിന് നാടുവിടേണ്ടി വന്നു. നീണ്ട കുറെ വർഷങ്ങൾ സൗദിയിൽ പ്രവാസം. 2007ൽ ഇവർ പാക്കിസ്ഥാനിൽ വീണ്ടുമെത്തി. 2008 മുതൽ 2013 വരെയും 2013 മുതൽ 2018 വരെയും വീണ്ടും പഞ്ചാബ് മുഖ്യമന്ത്രിയായി തുടർന്നു. ബലൂച്ചിസ്ഥാനിനു ശേഷം പാക്കിസ്ഥാനിലെ രണ്ടാമത്തെ വലിയ പ്രവിശ്യയാണ് പഞ്ചാബ്.

ചിത്രീകരണം ∙മനോരമ

ഇന്ത്യൻ രാഷ്ട്രീയഗതി നിർണയിക്കുന്നതിൽ ഉത്തർപ്രദേശിനുള്ള പ്രാധാന്യത്തിനു തുല്യമാണ് പാക്കിസ്ഥാന് പഞ്ചാബ്. അത്തരമൊരു പ്രബല കേന്ദ്രത്തിന്റെ ഭരണാധികാരിയായി തുടരാനായത് ഷെരീഫിന്റെ ബലം തന്നെ. 2017ൽ ആണ് ജ്യേഷ്ഠന് പിറകെ പാക്കിസ്ഥാൻ മുസ്‌ലിം ലീഗ് പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ഷഹബാസ് വരുന്നത്. പനാമ പേപ്പർ കേസിനെ തുടർന്ന് നവാസ് ഷെരീഫ് അയോഗ്യനായതിനെ തുടർന്നാണിത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇമ്രാൻ ഖാന്റെ തെഹരീകെ ഇൻസാഫിനെതിരെ പരാജയപ്പെട്ടതിനു ശേഷം 2022 വരെ മികച്ച പ്രതിപക്ഷ നേതാവായും ഷഹബാസ് തിളങ്ങി.

പാക്ക് പഞ്ചാബ് പ്രവിശ്യയിൽ മെട്രോ ട്രെയിൻ ഉദ്ഘാടനം ചെയ്യുന്ന മുഖ്യമന്ത്രി ഷഹബാസ് ഷെരീഫ് (File Photo by ARIF ALI / AFP)
ADVERTISEMENT

∙ ഷഹബാസ് ഷെരീഫ് സ്പീഡ്

വൻ പദ്ധതികൾ വളരെ കാര്യക്ഷമമായും വേഗത്തിലും നടപ്പിലാക്കിയതിനെ തുടർന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വികസന പദ്ധതികൾക്ക് ‘ഷഹബാസ് ഷെരീഫ് സ്പീഡ്’ എന്നൊരു വിളിപ്പേരു തന്നെയുണ്ട്‌. പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന വേളയിൽ റോ‍ഡുകളും മേൽപാലങ്ങളുമെല്ലാം റെക്കോർഡ് വേഗത്തിൽ പൂർത്തിയാക്കിയ ചരിത്രം ഇത് പിന്താങ്ങുന്നു. ചൈന–പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ട് നടത്തിയ വികസനപ്രവർത്തനങ്ങളോട് സഹകരിച്ച് ചൈനയുടെ പ്രീതി നേടി. ഇമ്രാൻ ഖാനിൽ നിന്നു വ്യത്യസ്തമായി യുഎസ് അനുകൂല നിലപാടുകളുടെ വക്താവുമാണ് ഷഹബാസ് ഷെരീഫ്.

ഇമ്രാന്‍ ഖാന്‍ (Photo by AP)

∙ നിരായുധനാക്കിയിട്ടും കരുത്തുകാട്ടി ഇമ്രാൻ

ജയിലിലായ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) തിരഞ്ഞെടുപ്പുചിഹ്നം പോലും നിഷേധിക്കപ്പെട്ടതിനാൽ കഴിഞ്ഞ മാസം 8നു നടന്ന പൊതുതിരഞ്ഞെടുപ്പിൽ സ്വതന്ത്രരായാണ് മത്സരിച്ചത്. പിടിഐ സ്ഥാനാർഥികൾ 93 സീറ്റിൽ വിജയിച്ചു. സൈന്യത്തെ വെല്ലുവിളിച്ചു തിരഞ്ഞെടുപ്പു വിജയം നേടിയ ഇമ്രാൻ ഖാന്റെ കക്ഷി അധികാരത്തിലെത്തുന്നതു തടയാൻ സൈന്യം ഇടപെട്ട് പിപിപിയെ അനുനയിപ്പിച്ചാണു സഖ്യത്തിലേക്കു കൊണ്ടുവന്നതെന്നു റിപ്പോർട്ടുണ്ട്. സൈന്യത്തിനോട് ഇടഞ്ഞു കൊണ്ടുള്ള ഭരണം പാക്കിസ്ഥാന്റെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ തികച്ചും അസാധ്യമെന്നു തന്നെ പറയാം. ഷെരീഫ് സർക്കാരിന്റെ ഭരണത്തിലും സൈന്യവുമായുള്ള സമവായം സുപ്രധാനഘടകമാകും. 

English Summary:

Beyond the Shadow: Shehbaz Sharif's Political Journey to Pakistan's Prime Ministership

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT