നീറ്റ് 2024: റജിസ്ട്രേഷൻ അവസാനിക്കാന് മണിക്കൂറുകൾ മാത്രം; വിദ്യാർഥികളെ വലച്ച് ഒടിപി, വിദേശത്തും പ്രശ്നം
എംബിബിഎസ് പ്രവേശനത്തിനുള്ള ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റിന് അപേക്ഷ നൽകാൻ കഴിയാതെ ഉദ്യോഗാർഥികൾ. പരീക്ഷയ്ക്ക് റജിസ്റ്റർ ചെയ്യാനുള്ള സമയപരിധി മാർച്ച് 9ന് വൈകിട്ട് 5ന് അവസാനിക്കാനിരിക്കെയാണ് വെബ്സൈറ്റിലെ സാങ്കേതിക തകരാർ തിരിച്ചടിയാകുന്നത്. മേയ് 5ന് നടക്കുന്ന പരീക്ഷയുടെ റജിസ്ട്രേഷന്റെ അവസാന മണിക്കൂറുകൾ ആയതിനാൽ തന്നെ രാജ്യത്തിനകത്തും പുറത്തും നിന്നുള്ള ആയിരങ്ങളാണ് ഇപ്പോൾ അപേക്ഷിക്കാൻ ശ്രമിക്കുന്നത്. എന്നാൽ, ഒടിപി ലഭിക്കാത്തത് ഉൾപ്പെടെയുള്ള ഒട്ടേറെ സാങ്കേതിക പ്രശ്നങ്ങളാണ് മിക്കവർക്കും ഇപ്പോൾ നേരിടേണ്ടി വരുന്നത്. കഴിഞ്ഞ വർഷം വരെ നീറ്റ്–യുജി റജിസ്ട്രേഷന് ഉപയോഗിച്ചിരുന്ന വെബ്സൈറ്റ് അല്ല (https://neet.ntaonline.in/) ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) ഇത്തവണ ക്രമീകരിച്ചിരിക്കുന്നത്. ഇത് തന്നെയാണ് പ്രശ്നങ്ങൾക്ക് പിന്നിലെ പ്രധാന കാരണവും. നീറ്റ് 2024 റജിസ്ട്രേഷന് സംഭവിച്ചതെന്ത്? വിദ്യാർഥികൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളെന്തെല്ലാം? പരിശോധിക്കാം, വിശദമായി...

എംബിബിഎസ് പ്രവേശനത്തിനുള്ള ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റിന് അപേക്ഷ നൽകാൻ കഴിയാതെ വിദ്യാർഥികൾ. പരീക്ഷയ്ക്ക് റജിസ്റ്റർ ചെയ്യാനുള്ള സമയപരിധി മാർച്ച് 9ന് വൈകിട്ട് 5ന് അവസാനിക്കാനിരിക്കെയാണ് വെബ്സൈറ്റിലെ സാങ്കേതിക തകരാർ തിരിച്ചടിയാകുന്നത്. മേയ് 5ന് നടക്കുന്ന പരീക്ഷയുടെ റജിസ്ട്രേഷന്റെ അവസാന മണിക്കൂറുകൾ ആയതിനാൽ തന്നെ രാജ്യത്തിനകത്തും പുറത്തും നിന്നുള്ള ആയിരങ്ങളാണ് ഇപ്പോൾ അപേക്ഷിക്കാൻ ശ്രമിക്കുന്നത്. എന്നാൽ, ഒടിപി ലഭിക്കാത്തത് ഉൾപ്പെടെയുള്ള ഒട്ടേറെ സാങ്കേതിക പ്രശ്നങ്ങളാണ് മിക്കവർക്കും ഇപ്പോൾ നേരിടേണ്ടി വരുന്നത്. കഴിഞ്ഞ വർഷം വരെ നീറ്റ്–യുജി റജിസ്ട്രേഷന് ഉപയോഗിച്ചിരുന്ന വെബ്സൈറ്റ് അല്ല (https://neet.ntaonline.in/) ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) ഇത്തവണ ക്രമീകരിച്ചിരിക്കുന്നത്. ഇത് തന്നെയാണ് പ്രശ്നങ്ങൾക്ക് പിന്നിലെ പ്രധാന കാരണവും. നീറ്റ് 2024 റജിസ്ട്രേഷന് സംഭവിച്ചതെന്ത്? വിദ്യാർഥികൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളെന്തെല്ലാം? പരിശോധിക്കാം, വിശദമായി...
∙ മാർച്ച് 9 – റജിസ്ട്രേഷൻ അവസാന ദിവസം
പുതിയ വെബ്സൈറ്റ് വഴിയുള്ള നീറ്റ് 2024 ന്റെ റജിസ്ട്രേഷൻ മാർച്ച് 9ന് അവസാനിക്കും. ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള ആയിരക്കണക്കിന് പേർ ഒരേസമയം വെബ്സൈറ്റ് സന്ദർശിച്ച് റജിസ്റ്റർ ചെയ്യാൻ തുടങ്ങിയതോടെ സാങ്കേതിക പ്രശ്നങ്ങളും വർധിച്ചു. മിക്കവർക്കും ഒടിപി തന്നെയാണ് പ്രശ്നം. ഒടിപി ജനറേറ്റ് ചെയ്യുന്നില്ലെന്നാണ് പ്രധാന പരാതി. ഒടിപി ലഭിച്ചാൽ മാത്രമേ റജിസ്ട്രേഷൻ പൂർത്തിയാക്കാൻ സാധിക്കൂ. ഇതിനാൽ സമയപരിധി നീട്ടണമെന്ന് ഒട്ടേറെ പരീക്ഷാർഥികൾ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. നീറ്റ് ഫോം പൂരിപ്പിക്കുന്നതിന് ഒടിപി നൽകേണ്ടത് നിർബന്ധമാണ്. റജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുന്നതിലെ അവസാന ഘട്ടമാണ് ഒടിപി ജനറേഷൻ.
∙ സമയപരിധി നീട്ടുമോ? പ്രതികരിക്കാതെ അധികൃതർ
നീറ്റ് 2024 റജിസ്ട്രേഷൻ പുതിയ വെബ്സൈറ്റിൽ ( neet.ntaonline.in ) ആണ് നടക്കുന്നത്. പുതിയ വെബ്സൈറ്റായതിനാൽ തന്നെ സാങ്കേതിക പ്രശ്നങ്ങളും കൂടുതലാണ്. ഒരേസമയം കൂടുതൽ പേരെ സ്വീകരിക്കാൻ കഴിയാത്തതാണ് മുഖ്യപ്രശ്നം. ഒരേസമയം, കൂടുതൽ പേർക്ക് ഒടിപി ജനറേറ്റ് ചെയ്യാൻ പുതിയ നീറ്റ് വെബ്സൈറ്റിന്റെ സാങ്കേതിക സംവിധാനങ്ങൾക്ക് സാധിക്കുന്നില്ല. മിക്കവരും മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും ശരിയായി നൽകിയിട്ടുണ്ടെങ്കിലും ഒടിപി ജനറേറ്റ് ചെയ്യുന്നില്ലെന്നാണ് വിദ്യാർഥികൾ പറയുന്നത്. എന്നാൽ, നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) പരീക്ഷയ്ക്ക് റജിസ്റ്റർ ചെയ്യാനുള്ള സമയപരിധി നീട്ടിനൽകുന്നതിനെക്കുറിച്ചോ വിദ്യാർഥികൾ ഉന്നയിച്ച പ്രശ്‌നങ്ങളെക്കുറിച്ചോ ഔദ്യോഗിക അറിയിപ്പുകളൊന്നും നൽകിയിട്ടില്ല.
∙ മൊബൈൽ നമ്പർ ആധാർ കാർഡുമായി ലിങ്ക് ചെയ്തവർക്കും ഒടിപി ഇല്ല
എക്സ്, ഫെയ്സ്ബുക് തുടങ്ങി സമൂഹ മാധ്യമങ്ങളിലെല്ലാം നീറ്റ് വെബ്സൈറ്റിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. എക്സിലെ ഒരു ട്വീറ്റ് ഇങ്ങനെയാണ്, ‘നീറ്റ് യുജി 2024 അപേക്ഷകർ ആധാർ കാർഡ് വിശദാംശങ്ങളുമായി ലോഗിൻ ചെയ്യുമ്പോൾ അവർക്ക് ഒടിപി ലഭിക്കുന്നതിൽ പ്രശ്‌നങ്ങൾ നേരിടുന്നു, ഒന്നുകിൽ മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്‌തിട്ടില്ല, അല്ലെങ്കിൽ ലിങ്ക് ചെയ്‌ത മൊബൈൽ നമ്പറിലേക്ക് ഒടിപി എത്തുന്നില്ല. അപേക്ഷാ സ്വീകരിക്കുന്നത് 15 വരെ നീട്ടാൻ അഭ്യർഥിക്കുന്നു. മൊബൈൽ നമ്പർ ഒന്നിലധികം തവണ നൽകിയിട്ടും ഐഡി പരിശോധിക്കാൻ ഒടിപി ലഭിക്കുന്നില്ലെന്ന് ഒട്ടേറെ പരീക്ഷാർഥികൾ പരാതിപ്പെടുന്നുണ്ട്. ഞാൻ ഇന്നലെ മുതൽ നീറ്റ് യുജി 2024 റജിസ്റ്റർ ചെയ്യാൻ ശ്രമിക്കുകയാണ്, എന്നാൽ മറ്റ് പല വിദ്യാർഥികളെ പോലെ എനിക്കും ഒടിപി ലഭിക്കുന്നില്ല.’– ഒരു എക്സ് ഉപയോക്താവ് പോസ്റ്റ് ചെയ്തു.
∙ പരീക്ഷയ്ക്ക് 20 ലക്ഷം വിദ്യാർഥികൾ
നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് യുജി) പരീക്ഷയ്ക്ക് 20 ലക്ഷത്തിലധികം വിദ്യാർഥികൾ റജിസ്റ്റർ ചെയ്യുമെന്നാണ് റിപ്പോർട്ട്. അതേസമയം, മാർച്ച് 9 ന് റജിസ്ട്രേഷൻ വിൻഡോ അവസാനിച്ചാലും അപേക്ഷാ ഫോമിൽ മാറ്റങ്ങൾ/തിരുത്തലുകൾ വരുത്താൻ പരീക്ഷാർഥികൾക്ക് സമയം നൽകും.
∙ റജിസ്ട്രേഷനെത്തിയ 55% പേർക്കും ഒടിപി കിട്ടിയില്ല
നീറ്റ് റജിസ്ട്രേഷനെത്തിയ 55 ശതമാനം വിദ്യാർഥികൾക്കും ഒടിപി കിട്ടിയില്ലെന്നാണ് അപ്ഡൗൺറഡാർ ഡേറ്റ പറയുന്നത്. 30 ശതമാനം പേർക്ക് വെബ്സൈറ്റ് ലോഡ് ചെയ്യാതെ വന്നപ്പോൾ 10 ശതമാനം പേർക്ക് ലോഗിൻ ചെയ്യാനും ബുദ്ധിമുട്ടി. എന്നാൽ ഫോട്ടോ അപ്‌ലോഡിങ്ങിന് പ്രശ്നം നേരിട്ടതായി ആരും പരാതിപ്പെട്ടിട്ടില്ല. ഹൈദരാബാദ്, കൊച്ചി, ഡെറാഡൂൺ, ഹൽദ്വാനി, ജലന്ധർ എന്നിവടങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് പ്രധാനമായും നീറ്റ് വെബ്സൈറ്റിലെ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിരിരിക്കുന്നത്.
∙ ആധാർ, പാൻകാർഡ്, പാസ്പോർട്ട് ഇല്ലെങ്കിൽ നീറ്റ് പരീക്ഷ മറന്നേക്കൂ...
പുതിയ നീറ്റ് വെബ്സൈറ്റിൽ വിദ്യാർഥികളുടെ ഔദ്യോഗിക ഐഡി കാർഡിലെ നമ്പർ നൽകിയാൽ മാത്രമാണ് റജിസ്ട്രേഷൻ വിൻഡോ ഓപ്പൺ ചെയ്തുവരിക. ആധാറും പാസ്പോർട്ടും പാൻകാർഡുമാണ് പ്രധാനമായും ഐഡിയായി സ്വീകരിക്കുന്നത്. ആധാർ കൊടുക്കുമ്പോൾ ഏത് മൊബൈൽ നമ്പറുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത് ആ നമ്പറിലേക്കാണ് ഒടിപി വരുന്നത്. എന്നാൽ പലരുടേയും ആധാർ അപ്ഡേറ്റഡ് അല്ല, മിക്ക വിദ്യാർഥികളും പുതിയ മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും പ്രഫസർ ശിവൻ (ബ്രില്ല്യന്റ് സ്റ്റഡി സെന്റര്‍) മനോരമ ഓൺലൈനിനോട് പറഞ്ഞു. ഇനി ആധാറുമായി പുതിയ നമ്പർ ചേര്‍ക്കാൻ ശ്രമിച്ചാലും അപ്ഡേറ്റാവാൻ ദിവസങ്ങളോളം സമയമെടുക്കും. ബയോമെട്രിക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്താൽ മാത്രമാണ് പുതിയ നമ്പറും ആക്ടിവേറ്റ് ആകുക. ആധാർ ഇല്ലാത്തവർക്ക് പാൻകാർഡ്, പാസ്പോർട്ട് ഉപയോഗിക്കാം. ഇത് മൂന്നും ഇല്ലാത്ത നിരവധി കുട്ടികളുണ്ട്. ആധാർ ഉണ്ടായിട്ടും അപ്ഡേറ്റ് ചെയ്യാത്തതിനാൽ പലർക്കും റജിസ്ട്രേഷൻ വിൻഡോയിലേക്ക് പോലും കയറാൻ കഴിയുന്നില്ലെന്നും ശിവൻ പറഞ്ഞു.
മാർച്ച് ആറിന് തന്നെ ഒടിപി പ്രശ്നങ്ങൾ തുടങ്ങിയിരുന്നു. രണ്ട് ഒടിപിയാണ് വേണ്ടിയിരുന്നത്. ഒന്ന് മൊബൈലിലേക്കും മറ്റൊന്ന് ഇമെയിലിലേക്കും. മൊബൈലിലും ഇമെയിലിലും ഒടിപി വന്നാല്‍ മാത്രമാണ് അടുത്ത ഘട്ടത്തിലേക്ക് നീങ്ങാൻ സാധിക്കുക. സാങ്കേതിക പ്രശ്നം റിപ്പോർട്ട് ചെയ്തതോടെ മാര്‍ച്ച് 8ന് ഏതെങ്കിലും ഒന്നിൽ ഒടിപി വന്നാൽ റജിസ്ട്രേഷൻ അനുവദിക്കാൻ തീരുമാനമായി. എങ്കിലും സാങ്കേതിക പ്രശ്നങ്ങൾ നേരിടുന്നുണ്ട്. അനധികൃത റജിസ്ട്രേഷൻ ഒഴിവാക്കാൻ വേണ്ടിയാണ് പുതിയ വെബ്സൈറ്റും ഒടിപി സംവിധാനവുമെങ്കിലും വിദ്യാർഥികളെ ഏറെ ബുദ്ധിമുട്ടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പരാതിപ്പെട്ടു.
∙ എന്തായിരുന്നു പുതിയ നീറ്റ് വെബ്സൈറ്റിലെ മാറ്റങ്ങൾ
നീറ്റ് 2024ന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ മുൻ വർഷത്തെ അപേക്ഷിച്ച് ചില മാറ്റങ്ങൾ വരുത്തിയാണ് അവതരിപ്പിച്ചത്. നീറ്റ് 2023 വരെ neet.nta.nic.in ആയിരുന്നു. ഈ വർഷം, നീറ്റ് യുജി വെബ്‌സൈറ്റ് neet.ntaonline.in എന്നാക്കി മാറ്റി. പരീക്ഷയ്ക്ക് റജിസ്റ്റർ ചെയ്യുന്നതിനായി വിദ്യാർഥികൾക്ക് സുരക്ഷിതവും ഉപയോക്തൃ-സൗഹൃദവുമായ പ്ലാറ്റ്ഫോം ആണ് നീറ്റിന്റെ പുതിയ വെബ്സൈറ്റ് വാഗ്ദാനം ചെയ്യുന്നത്. വിദ്യാർഥികൾക്ക് അതിവേഗം അപേക്ഷാ ഫോം പൂരിപ്പിക്കാനും അവരുടെ അഡ്മിറ്റ് കാർഡുകൾ പെട്ടെന്ന് ഡൗൺലോഡ് ചെയ്യാനും കഴിയുമെന്നാണ് അധികൃതർ അവകാശപ്പെട്ടിരുന്നത്. എന്നാൽ, റജിസ്ട്രേഷൻ തുടങ്ങിയതു മുതൽ പ്രശ്നങ്ങളുടെ ഒഴുക്കാണ്. പുതിയ നീറ്റ് വെബ്‌സൈറ്റിന് കീഴിൽ പ്രത്യേകം ഹെൽപ്പ്‌ഡെസ്‌കും വിദ്യാർഥികളുടെ ചോദ്യങ്ങൾക്ക് (FAQ) മറുപടി നൽകാൻ പ്രത്യേക വിഭാഗവും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ നിലവിലെ സാങ്കേതിക പ്രശ്നങ്ങളോട് അവസാന നിമിഷം വരെ അധികൃതർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
∙ ഗൾഫിലും പരീക്ഷാകേന്ദ്രം
പ്രതിഷേധങ്ങൾക്കൊടുവിൽ ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയ്ക്കു (നീറ്റ്–യുജി) ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പെടെ പരീക്ഷാകേന്ദ്രം അനുവദിച്ചിരുന്നു. മാർച്ച് തുടക്കത്തിൽ നീറ്റ്–യുജിയുടെ അപേക്ഷാ നടപടികൾ ആരംഭിച്ച ഘട്ടത്തിൽ ഇന്ത്യയിൽ മാത്രമായിരുന്നു പരീക്ഷാകേന്ദ്രം പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞ വർഷം പരീക്ഷ നടന്ന കുവൈത്ത് സിറ്റി, ദുബായ്, അബുദാബി, ദോഹ, മനാമ, മസ്കത്ത്, റിയാദ്, ഷാർജ എന്നിവയുൾപ്പെടെ 14 കേന്ദ്രങ്ങളാണ് ഇക്കുറിയും വിദേശത്ത് അനുവദിച്ചത്. ഇതോടെ വിദേശത്തു പഠിക്കുന്ന ആയിരക്കണക്കിനു വിദ്യാർഥികളുടെ ആശങ്കയ്ക്ക് പരിഹാരമായെങ്കിലും സാാങ്കേതിക പ്രശ്നങ്ങൾ ഇവർക്ക് തലവേദനയായിട്ടുണ്ട്. നേരത്തേ പരീക്ഷാകേന്ദ്രങ്ങൾ 499 ൽ നിന്ന് 554 ആയി ഉയർത്തിയെങ്കിലും വിദേശ കേന്ദ്രങ്ങൾ ഉണ്ടായിരുന്നില്ല.
നിലവിൽ ഇന്ത്യയിലെ പരീക്ഷാകേന്ദ്രം തിരഞ്ഞെടുത്തു ഫീസ് അടച്ചവർക്കു വിദേശത്തെ കേന്ദ്രം തിരഞ്ഞെടുക്കാൻ അവസരം ലഭിക്കും. റജിസ്ട്രേഷൻ അവസാനിച്ചു കറക്‌ഷൻ വിൻഡോ അനുവദിക്കുന്ന ഘട്ടത്തിൽ ഇതു ചെയ്യാമെന്നാണ് അധികൃതർ പറയുന്നത്. വിദേശത്ത് പരീക്ഷ എഴുതാനുള്ള അധിക തുക ഇവർ അടയ്ക്കണമെന്ന് മാത്രം. കഴിഞ്ഞ വർഷം 9500 രൂപയാണ് യുഎഇയിലെ കുട്ടികളിൽ നിന്ന് ഈടാക്കിയത്. ഇതുവരെ റജിസ്റ്റർ ചെയ്യാത്തവർക്ക് റജിസ്ട്രേഷൻ സമയത്തുതന്നെ വിദേശത്തെ കേന്ദ്രം തിരഞ്ഞെടുക്കാം.