ഒരു പഞ്ചായത്ത് റോഡുപോലും മര്യാദയ്ക്ക് പണിയാൻ സാധിക്കാത്തവർ എങ്ങനെ തുരങ്കപാത ഉണ്ടാക്കും? വയനാടിനെ ബന്ധിപ്പിക്കാനുള്ള തുരങ്കപാതയെ കുറിച്ച് കേൾക്കുമ്പോൾ ഇങ്ങനെ ചോദിക്കുന്നവർ ധാരാളമുണ്ടായിരുന്നു. അവരെ കുറ്റം പറയാൻ കഴിയില്ല, താഴെ നിന്നു നോക്കിയാൽ ആകാശം മുട്ടി നിൽക്കുന്ന മല എങ്ങനെ തുരക്കാനാണ്? പക്ഷേ ഒരു ബദൽ റോഡ് ആവശ്യമാണ് താനും. കാരണം 14 കിലോമീറ്റര്‍ നീളമുള്ള അടിവാരം മുതൽ ലക്കിടി വരെയുള്ള പാതയിലൂടെ ദിവസവും കടന്നുപോകുന്നത് നാൽപ്പതിനായിരത്തോളം വാഹനങ്ങൾ. ഒരുവശം പാറക്കെട്ടും മറുവശം കൊക്കയുമായ രണ്ടുവരിപ്പാതയിലൂടെ പോകുമ്പോൾ ഡ്രൈവർമാരുടെ നെഞ്ചിടിപ്പ് വല്ലാതെ ഉയരും. യാത്രയിൽ ഒരു ഓട്ടോറിക്ഷ കേടായാൽ മതി മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കാൻ. അടിവാരത്തെത്തിക്കഴിഞ്ഞാൽ വയനാട്ടിലേക്ക് പോകാൻ വള്ളിയിൽ തൂങ്ങിക്കയറണം എന്ന് പറഞ്ഞ് വയനാട്ടുകാരെ മറ്റു ജില്ലക്കാർ ഇപ്പോഴും കളിയാക്കാറുണ്ട്. തമാശയായിട്ടാണ് ഇതു പറയുന്നതെങ്കിലും അതിൽ യാഥാർഥ്യമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു പഞ്ചായത്ത് റോഡുപോലും മര്യാദയ്ക്ക് പണിയാൻ സാധിക്കാത്തവർ എങ്ങനെ തുരങ്കപാത ഉണ്ടാക്കും? വയനാടിനെ ബന്ധിപ്പിക്കാനുള്ള തുരങ്കപാതയെ കുറിച്ച് കേൾക്കുമ്പോൾ ഇങ്ങനെ ചോദിക്കുന്നവർ ധാരാളമുണ്ടായിരുന്നു. അവരെ കുറ്റം പറയാൻ കഴിയില്ല, താഴെ നിന്നു നോക്കിയാൽ ആകാശം മുട്ടി നിൽക്കുന്ന മല എങ്ങനെ തുരക്കാനാണ്? പക്ഷേ ഒരു ബദൽ റോഡ് ആവശ്യമാണ് താനും. കാരണം  14 കിലോമീറ്റര്‍ നീളമുള്ള അടിവാരം മുതൽ ലക്കിടി വരെയുള്ള പാതയിലൂടെ ദിവസവും കടന്നുപോകുന്നത് നാൽപ്പതിനായിരത്തോളം വാഹനങ്ങൾ. ഒരുവശം പാറക്കെട്ടും മറുവശം കൊക്കയുമായ രണ്ടുവരിപ്പാതയിലൂടെ പോകുമ്പോൾ ഡ്രൈവർമാരുടെ നെഞ്ചിടിപ്പ് വല്ലാതെ ഉയരും. യാത്രയിൽ ഒരു ഓട്ടോറിക്ഷ കേടായാൽ മതി മണിക്കൂറുകളോളം ഗതാഗതം സ്തംഭിക്കാൻ.

അടിവാരത്തെത്തിക്കഴിഞ്ഞാൽ വയനാട്ടിലേക്ക് പോകാൻ വള്ളിയിൽ തൂങ്ങിക്കയറണം എന്ന് പറഞ്ഞ് വയനാട്ടുകാരെ മറ്റു ജില്ലക്കാർ ഇപ്പോഴും കളിയാക്കാറുണ്ട്.  തമാശയായിട്ടാണ് ഇതു പറയുന്നതെങ്കിലും അതിൽ യാഥാർഥ്യമുണ്ട്. വയനാട്ടിലേക്ക് മറ്റു ജില്ലക്കാർക്ക് പ്രവേശിക്കാനുള്ള പ്രധാന പാതയാണ് താമരശേരി ചുരം. കോഴിക്കോട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലക്കാർ വയനാട്ടിലേക്കും  വയനാട്ടുകാർ ഈ ജില്ലകളിലേക്കും പോകുന്നത് താമരശേരി ചുരം വഴിയാണ്. വള്ളിയിൽ തൂങ്ങിക്കയറുന്ന സാഹസത്തോടെയാണ് അവർ വാഹനങ്ങളിൽ ചുരം കയറുന്നത്. 

താമരശേരി ചുരം (ചിത്രം മനോരമ)
ADVERTISEMENT

ഈ ദുരിതയാത്രയ്ക്ക് ഒരു ബദലായി ചർച്ചകളിൽ ഉയർന്ന ആനക്കാംപൊയിൽ– കള്ളാടി തുരങ്കപാത വീണ്ടും വാർത്തകളിൽ ഇടംപിടിക്കുകയാണ്. രാജ്യത്ത് പലയിടത്തും വമ്പൻ മലകൾ തുരന്ന് ഒന്നാംതരം റോഡ് നിർമിക്കപ്പെട്ടതോടെയാണ് സംസ്ഥാന സർക്കാർ ആനക്കാംപൊയിൽ – കള്ളാടി തുരങ്കപാതയെക്കുറിച്ച് കാര്യമായി ആലോചിക്കാൻ തുടങ്ങിയതും നടപ്പാക്കാൻ തീരുമാനിച്ചതും. തുരങ്ക നിർമാണത്തിന്റെ ആദ്യഘട്ടമായി തിരുവമ്പാടിയിൽ നിന്നും മറിപ്പുഴ വരെയുള്ള 20 കിലോമീറ്റോളം വരുന്ന റോഡ് പത്ത് മീറ്റർ വീതിയിൽ പുനർനിർമിക്കുന്ന പദ്ധതി മാർച്ച് 10ന്  മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഇതോടെ ചരിത്രപരമായ ദൗത്യത്തിനാണ് സംസ്ഥാന സർക്കാർ തുടക്കം കുറിക്കുന്നത്.

∙ തടസ്സങ്ങൾ തുരന്നുമാറ്റി, മുന്നിൽ വലിയ പ്രതീക്ഷ

2020ൽ നൂറു ദിന പദ്ധതിയിൽ തുരങ്കപാതയും ഉൾപ്പെടുത്തിയതോടെയാണ് പ്രതീക്ഷ മുളപൊട്ടിയത്. കൊങ്കൺ  റെയിൽവേയുടെ നേതൃത്വത്തിൽ സർവെകളും പഠനങ്ങളും ആരംഭിച്ചു. അപ്പോഴും നിരവധി ചോദ്യങ്ങൾ അവശേഷിച്ചു. പരിസ്ഥിതി ലോല മേഖലയും ഉരുൾപൊട്ടൽ ഭീഷണിയും നിലനിൽക്കുന്ന വെള്ളരി മല തുരക്കുന്നത് പ്രായോഗികമാണോ എന്നതാണ് പ്രധാനമായി ഉയർന്ന ചോദ്യം. കൊങ്കൺ റെയിൽവേയിലെ തുരങ്കങ്ങളിൽ ഭൂരിഭാഗവും നേർരേഖ പോലെയുള്ളതാണ്. ഇവിടെ ചെങ്കുത്തായ മല തുരക്കുകയാണ് വേണ്ടത്. ഒരു മല നേരെ തുരന്ന് മറുവശത്ത് എത്തുന്നതും ചെരിഞ്ഞ് മുകളിലേക്ക് തുരക്കുന്നതും തമ്മിൽ വലിയ അന്തരമുണ്ട്. മണ്ണിടിച്ചിലിനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. ഇതിനെല്ലാം പുറമെ പാരിസ്ഥിതിക അനുമതി ലഭിക്കുമോ എന്നതും ചോദ്യമായി. 

താമരശേരി ചുരത്തിൽ വാഹനങ്ങളുടെ നീണ്ട നിര (ചിത്രം മനോരമ)

ഈ ചോദ്യങ്ങൾക്കെല്ലാം മറുപടിയായാണ് റോഡ് നിർമാണം ആരംഭിക്കുന്നത്. പദ്ധതി ഏറ്റെടുക്കാൻ അടൽ ടണൽ നിർമിച്ച ബോർഡർ റോഡ്സ് ഓർഗനൈസേഷൻ ഉൾപ്പെടെ രംഗത്തെത്തിയതോടെ വലിയ പ്രതീക്ഷയാണ് കൈവന്നിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച തുരങ്കപാതകളിലൊന്നാണ് 10,000 അടി മുകളിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും നീളം കൂടിയ തുരങ്കപാതയായ അടൽ ടണൽ. 9.02 കിലോമീറ്റർ നീളവും പത്ത് മീറ്റർ വീതിയുമാണ് ഹിമാചൽ പ്രദേശിലെ തുരങ്കത്തിന്. വിദേശ കമ്പനികളും നിർമാണത്തിന് സന്നദ്ധത അറിയിച്ച് രംഗത്തെത്തി.   

ADVERTISEMENT

∙ സംസ്ഥാനത്തെ ഏറ്റവും വലിയ തുരങ്കപാത

താമരശേരി ചുരത്തിന് ബദലായി തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിലിൽനിന്ന് ആരംഭിച്ച് വയനാട്ടിലെ കള്ളാടിയിൽ എത്തുന്നതാണ് തുരങ്കപാത. 16 കിലോമീറ്ററാണ് പാതയുടെ മൊത്തം ദൈർഘ്യം. കള്ളാടിയിൽനിന്ന് പാതയെ മേപ്പാടിയുമായി ബന്ധിപ്പിക്കും. പദ്ധതി യാഥാർഥ്യമായാൽ സംസ്ഥാനത്തെ ഏറ്റവും വലിയ തുരങ്കപാതയാവും ഇത്. മറിപ്പുഴ ഭാഗത്താണ് തുരങ്കം ആരംഭിക്കുന്നത്. ഇരട്ട തുരങ്കങ്ങളാണ് നിർമിക്കുന്നത്. ഈ പ്രദേശത്ത് ഇരുതുരങ്ക മുഖങ്ങളിൽനിന്നായി രണ്ട് പാലങ്ങൾ ഇരുവഴിഞ്ഞിപ്പുഴയ്ക്ക് മീതെ 25 മീറ്റർ വീതിയിലും 75 മീറ്റർ നീളത്തിലും നിർമിക്കും. 

ചിത്രീകരണം: ജെയിൻ എം. ഡേവിഡ് ∙ മനോരമ

നിരന്തര സമ്മര്‍ദങ്ങള്‍ക്കൊടുവില്‍ 2014 ല്‍ പൊതുമരാമത്ത് വകുപ്പ് സാധ്യതാ പഠനം നടത്തി തുരങ്കപാത നിര്‍മിക്കാന്‍ അനുയോജ്യമെന്ന് കണ്ടെത്തി. 2016 ല്‍ ജോര്‍ജ് എം. തോമസ് എംഎല്‍എയുടെ നേതൃത്വത്തില്‍ ആവശ്യവുമായി മുഖ്യമന്ത്രിയെ സമീപിക്കുകയും ഇ.ശ്രീധരനുമായി ചര്‍ച്ച നടത്തുകയും ചെയ്തു. 2017ലെ സംസ്ഥാന ബജറ്റില്‍ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കാന്‍ 20 കോടി രൂപ വകയിരുത്തി. തുടര്‍ന്ന് തുരങ്കപാതയുടെ വിശദ പഠന റിപ്പോര്‍ട്ട് തയാറാക്കലും നിര്‍മാണവും കൊങ്കണ്‍ റെയിൽവേ കോര്‍പറേഷനെ ഏൽപ്പിച്ചു. കൊങ്കണ്‍ റെയിൽവേ പ്രാഥമിക പരിശോധന നടത്തി പാതയുടെ അലൈന്‍മെന്റ് തയാറാക്കി. വയനാട് മേപ്പാടി ഭാഗത്തും ചൂരല്‍മല ഭാഗത്തും അവസാനിക്കുന്ന നാല് അലൈന്‍മെന്റുകളാണ് തയാറാക്കിയത്. മേപ്പാടി കള്ളാടി ഭാഗത്ത് അവസാനിക്കുന്ന അലൈന്‍മെന്റ് പൊതുമരാമത്ത് വകുപ്പ് അംഗീകരിച്ചു. പരമാവധി കാട് ഒഴിവാക്കിയുള്ള അലൈന്‍മെന്റാണ് തിരഞ്ഞെടുത്തിരിക്കുന്നത്. തുരങ്ക നിർമാണത്തിൽ വിദഗ്ധരായ കൊങ്കൺ റെയിൽവേയുടെ പഠനറിപ്പോർട്ടാണ് തുരങ്കപാത നിർമാണത്തിന് ആക്കം കൂട്ടിയത്. 

∙ തുരക്കാൻ ബോർഡർ റോഡ്സ് ഓർഗനൈസേഷനും

ADVERTISEMENT

രണ്ടു തരത്തിലുള്ള ടെൻഡറാണ് കൊങ്കൺ റെയിൽ കോർപറേഷൻ ക്ഷണിച്ചത്. ടണൽ നിർമാണത്തിന് ഒരു ടെൻഡറും പാലം, അപ്രോച്ച് റോഡ് എന്നിവയുടെ നിർമാണത്തിന് മറ്റൊരു ടെണ്ടറുമാണ് ക്ഷണിച്ചത്. ടണൽ നിർമിക്കാൻ താൽപര്യമുണ്ടെന്നറിയിച്ച് ബോർഡർ റോഡ്സ് ഓർഗനൈസേഷനു രംഗത്തെത്തിയെന്നതാണ് ഏറെ ശ്രദ്ധേയം. റോഡും ടണലും ഒരുമിച്ച് നിർമിക്കാൻ നിർമാതാക്കളെ കിട്ടിയില്ലെങ്കിലോ എന്ന് കരുതിയാണ് രണ്ട് ടെൻഡർ വിളിച്ചത്. എന്നാൽ റോഡും ടണലും ഒരുമിച്ച് നിർമിക്കാമെന്ന് അറിയിച്ച് ചില കമ്പനികൾ രംഗത്തെത്തി. വിദേശ കമ്പനികളുൾപ്പെടെ രംഗത്തെത്തിയതോടെ നിർമാണ പ്രവർത്തി ഏറ്റെടുക്കുന്നതിനുള്ള മത്സരത്തിനാണ് വഴി തുറന്നിരിക്കുന്നത്. 

മറിപ്പുഴയിലേക്കുള്ള റോഡ് (ചിത്രം മനോരമ)

∙ ഭൂമിക്കു പകരം വേണം വനം 

തുരങ്കപാത നിർമാണത്തിനായി കേന്ദ്രം വനം പരിസ്ഥിതി മന്ത്രാലയം തത്വത്തിലുള്ള ഒന്നാം ഘട്ട അംഗീകാരം നൽകി. പദ്ധതിക്കായി ഉപയോഗിക്കുന്ന ഭൂമിക്കു പകരം 17.263 ഹെക്ടർ ഭൂമിയിൽ മരം വച്ചു പിടിപ്പിക്കുകയും അത് റിസർവ് വനമായി വിജ്ഞാപനം ചെയ്ത് മന്ത്രാലയത്തെ അറിയിക്കുകയും വേണം. 5 വർഷത്തിനുള്ളിൽ ഈ നടപടികൾ പൂർത്തിയാക്കണം. മരം നടാനായി വേണ്ട 17.263 ഹെക്ടർ ഭൂമി കണ്ടെത്തുന്നതിനെ കുറിച്ച് ഏറെ ചർച്ചകൾ നടന്നിരുന്നു. വയനാട് ജില്ലയിലെ നാലു വില്ലേജുകളിലായി 7.40 ഹെക്ടർ സ്ഥലമാണ് ആദ്യം ലഭിച്ചത്. സൗത്ത് വയനാട് ഡിവിഷനിലെ ചുള്ളിക്കാട്, കൊള്ളിവയൽ, മണൽവയൽ, മടപറമ്പ് ഭാഗങ്ങളിലായി സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയുടെ ഭാഗമായി വനം വകുപ്പ് ഏറ്റെടുത്ത ഭൂമിയാണിത്. കുറിച്ചിപട്ട തേക്ക് തോട്ടത്തിലെ നശിച്ചുപോയ മരങ്ങൾ വെട്ടിമാറ്റിയാൽ 10.6 ഹെക്ടർ ഭൂമിയിൽ കൂടി മരം വച്ചുപിടിപ്പിക്കാമെന്ന് സൗത്ത് വയനാട് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ റിപ്പോർട്ട് നൽകിയിരുന്നു. 

∙ വെള്ളരിമല തുരക്കരുതേ

പരിസ്ഥിതി ലോല മേഖലയിൽ തുരങ്കം നിർമിക്കുന്നത് സന്തുലനത്തെ തകിടം മറിയിക്കുമെന്നാണ് പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നത്. കാമൽ ഹംപ് (ഒട്ടകത്തിന്റെ പൂഞ്ഞപോല) മലകളായ ചെമ്പ്ര മലയ്ക്കും വെള്ളരി മലയ്ക്കും ഇടയിലാണ് തുരങ്കപാതയുണ്ടാക്കുന്നത്. വാവുൽ മലയും പദ്ധതിയിൽപ്പെടുന്നുണ്ട്. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിൽ സോൺ ഒന്നിലും കസ്തൂരി രംഗൻ റിപ്പോർട്ടിൽ നാച്ചുറൽ ലാൻഡ്സ്കേപ്പിലും ഉൾപ്പെടുന്ന പ്രദേശമാണിത്. പദ്ധതി കടന്നു പോകുന്നത് ഉരുൾപൊട്ടലുൾപ്പെടെ ദുരന്തമുണ്ടായ സ്ഥലങ്ങളിലൂടെയാണ്. 

തുരങ്കപാതയുടെ പ്രാരംഭ ഘട്ടമായി റോഡ് നിർമാണം ആരംഭിക്കുകയാണ്. രണ്ട് വർഷംകൊണ്ട് റോഡ് നിർമാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനിടെ തുരങ്കനിർമാണവും ആരംഭിക്കും. െടണ്ടർ നടപടി മാർച്ച് 15 വരെ നീട്ടിയിട്ടുണ്ട്. ഓസ്ട്രേലിയയിൽ നിന്നടക്കം വിദേശകമ്പനികൾ നിർമാണത്തിന് താൽപര്യം പ്രകടിപ്പിച്ച് എത്തിയിരുന്നു. ഇവരുടെ ആവശ്യപ്രകാരണാണ് ടെൻഡർ സമർപ്പിക്കുന്നതിന് സമയം നീട്ടിയത്. റോഡ്, പാലം, തുരങ്കം എന്നിവയടക്കം നാല് വർഷം കൊണ്ട് മുഴുവൻ പ്രവർത്തിയും പൂർത്തിയാക്കും.  2147 കോടി രൂപയാണ് ടണൽ നിർമാണത്തിന് ആവശ്യമുള്ളത്. റോഡിന് 108 കോടി രൂപയാണ് വേണ്ടത്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് അനുമതികൾ കേന്ദ്രത്തിൽ നിന്ന് ലഭിച്ചു. 

ലിന്റോ ജോസഫ്, തിരുവമ്പാടി എംഎൽഎ

പരിസ്ഥിതി പ്രവർത്തകരുടെ സംഘടനകൾ പദ്ധതിക്കെതിരെ രംഗത്തുണ്ട്. മനുഷ്യസ്പർശം ഏൽക്കാൻ പാടില്ലാത്ത ഇടം എന്ന് പല റിപ്പോർട്ടുകളിലും പറയുന്ന വെള്ളരിമല തുരക്കുന്നത് വലിയ ദുരന്തങ്ങൾക്ക് വഴിതുറക്കുമെന്നാണ് വാദം. അപൂർവ സസ്യങ്ങളുടെയും ജീവികളുടെയും ആവാസ കേന്ദ്രമായ ഇവിടെ നടത്തുന്ന നിർമാണങ്ങൾ കണക്കുകൂട്ടാൻ കഴിയാത്തത്ര വലിയ പ്രത്യാഘാതങ്ങൾക്ക് വഴി തുറക്കുമെന്നും പറയുന്നു.  തുരങ്കമുണ്ടാക്കുമ്പോൾ ലഭിക്കുന്ന അനേകം ക്യുബിക് മീറ്റർ കരിങ്കല്ല് കടത്താനുള്ള തന്ത്രവും പദ്ധതിക്ക് പിന്നിലുണ്ടെന്ന് പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നു. 

മറിപ്പുഴ തൂക്കുപാലം (ചിത്രം മനോരമ)

∙ തറക്കല്ലിടുന്നത്  ചരിത്ര നിർമിതിക്ക്

തുരങ്കപാത നിർമാണം പൂർത്തിയായാൽ വയനാട് ജില്ലയിലേക്കുള്ള ഗതാഗതക്കുരുക്കിന് പരിഹാരമാകുക എന്നതിനപ്പറും അഭിമാനകരമായ നേട്ടമായിരിക്കും കേരളത്തിന്. ആനക്കാംപൊയിലും മുത്തപ്പൻ പുഴയും പ്രകൃതി രമണീയമായ സ്ഥലങ്ങളാണ്. വിനോദ സഞ്ചാര ഭൂപടത്തിൽ ഈ സ്ഥലങ്ങൾക്ക് വേണ്ടത്ര ശ്രദ്ധ കിട്ടിയിട്ടില്ല. പുതിയ റോഡ് പൂർത്തിയായാൽ വിനോദ സഞ്ചാരഭൂപടത്തിൽ ആനക്കാംപൊയിലും പ്രമുഖ സ്ഥാനം പിടിക്കും. പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിനുമാത്രമല്ല ചരിത്ര നിർമിതിക്ക് കൂടിയാണ് മാർച്ച് 10ന് തറക്കല്ലിടുന്നത്. വയനാട്ടിലേക്ക് വള്ളിയിൽ തൂങ്ങിയല്ലേ പോകുന്നതെന്ന് ചോദിക്കുന്നവരോട്, അല്ല ചരിത്ര നിർമിതിയിലൂടെയാണ് പോകുന്നത് എന്ന് പറയാൻ സാധിക്കുന്ന കാലം വിദൂരമല്ല എന്ന പ്രതീക്ഷയുടെ തിരികൊളുത്തലാണ് ‍‍‍ മാർച്ച് 10ന് നടക്കുന്ന ഉദ്ഘാടനം. 

English Summary:

The Long-Awaited Dream: Anakamppoil-Kalladi Tunnel Set to Transform Wayanad