'കൈ'യ്യിൽ കിട്ടി ആവോളം; എന്നിട്ടും ഈ മുഖ്യന്മാർ 'പദ്മം' തേടിയതെന്തിന്? കൂടുമാറ്റം ആരെ തുണയ്ക്കും?
അടുത്തത് ആര്? കോൺഗ്രസ് പാർട്ടിക്കുള്ളിലും രാഷ്ട്രീയ നിരീക്ഷകർക്കിടയിലും ഇപ്പോൾ ഏറ്റവും സജീവമായ ചോദ്യമാണിത്. ഓരോ ദിവസം പിന്നിടുമ്പോഴും രാജ്യത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തുനിന്ന് കോൺഗ്രസ് പാർട്ടിയിലെ പ്രമുഖ നേതാക്കളിൽ ആരെങ്കിലും ബിജെപി പാളയത്തിലേക്ക് ചേക്കേറി എന്ന വാർത്തയാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ ഈ പ്രവണത ആരംഭിച്ചിട്ട് പലവർഷങ്ങളായെങ്കിലും കേരളത്തിന്റെ ഇതിന്റെ അലകൾ വീശിത്തുടങ്ങിയത് അടുത്തകാലം മുതലാണ്. ഒരുകാലത്ത് കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ മുഖങ്ങളും സംസ്ഥാന മുഖ്യമന്ത്രിമാരും ആയിരുന്ന കെ.കരുണാകരന്റെയും എ.കെ.ആന്റണിയുടെയും മക്കളാണ് ഇവിടെ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയവരിൽ പ്രമുഖർ. ആന്റണിയുടെ മകൻ അനിൽ കുറച്ചു മുന്നേ പേയപ്പോൾ കരുണാകരന്റെ മകൾ പത്മജയുടെ കൂടുമാറ്റം ലോക്സഭ തിരഞ്ഞെടുപ്പിന് ആഴ്ചകൾമാത്രം അവശേഷിക്കുകയാണെന്ന വ്യത്യാസം മാത്രമാണുണ്ടായത്. കേരളത്തിൽ നിന്ന് മുൻ മുഖ്യമന്ത്രിമാരുടെ മക്കളാണ് ബിജെപി പാളയത്തിലേക്ക് ചേക്കേറിയതെങ്കിൽ, മറ്റ് പല സംസ്ഥാനങ്ങളിൽ നിന്നും മുൻ കോൺഗ്രസ് മുഖ്യമന്ത്രിമാർ തന്നെയാണ് ബിജെപിയിലേക്ക് ചുവടുമാറ്റിയത്. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട പാർട്ടിപ്രവർത്തനം അവസാനിപ്പിച്ച് അധികാരത്തിനായി പാർട്ടിയെ പിന്നിൽ നിന്നു കുത്തിയവർ മുതൽ, സിബിഐയെയും ഇഡിയെയും വിട്ട് ബിജെപി വിലയ്ക്ക് വാങ്ങിയവർ വരെയുണ്ട് അക്കൂട്ടത്തിൽ. ഈ കൂറുമാറ്റങ്ങളിൽ കോൺഗ്രസിന് നഷ്ടപ്പെട്ടത് ആ നേതാക്കളെ മാത്രമല്ല, ചിലയിടങ്ങളിൾ ആ സംസ്ഥാനം ഒട്ടാകെയാണ്. ബിജെപിക്കൊപ്പം പോയ മുഖ്യമന്ത്രിമാർ ആരൊക്കെയാണ്? പരിശോധിക്കാം, വിശദമായി...
അടുത്തത് ആര്? കോൺഗ്രസ് പാർട്ടിക്കുള്ളിലും രാഷ്ട്രീയ നിരീക്ഷകർക്കിടയിലും ഇപ്പോൾ ഏറ്റവും സജീവമായ ചോദ്യമാണിത്. ഓരോ ദിവസം പിന്നിടുമ്പോഴും രാജ്യത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തുനിന്ന് കോൺഗ്രസ് പാർട്ടിയിലെ പ്രമുഖ നേതാക്കളിൽ ആരെങ്കിലും ബിജെപി പാളയത്തിലേക്ക് ചേക്കേറി എന്ന വാർത്തയാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ ഈ പ്രവണത ആരംഭിച്ചിട്ട് പലവർഷങ്ങളായെങ്കിലും കേരളത്തിന്റെ ഇതിന്റെ അലകൾ വീശിത്തുടങ്ങിയത് അടുത്തകാലം മുതലാണ്. ഒരുകാലത്ത് കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ മുഖങ്ങളും സംസ്ഥാന മുഖ്യമന്ത്രിമാരും ആയിരുന്ന കെ.കരുണാകരന്റെയും എ.കെ.ആന്റണിയുടെയും മക്കളാണ് ഇവിടെ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയവരിൽ പ്രമുഖർ. ആന്റണിയുടെ മകൻ അനിൽ കുറച്ചു മുന്നേ പേയപ്പോൾ കരുണാകരന്റെ മകൾ പത്മജയുടെ കൂടുമാറ്റം ലോക്സഭ തിരഞ്ഞെടുപ്പിന് ആഴ്ചകൾമാത്രം അവശേഷിക്കുകയാണെന്ന വ്യത്യാസം മാത്രമാണുണ്ടായത്. കേരളത്തിൽ നിന്ന് മുൻ മുഖ്യമന്ത്രിമാരുടെ മക്കളാണ് ബിജെപി പാളയത്തിലേക്ക് ചേക്കേറിയതെങ്കിൽ, മറ്റ് പല സംസ്ഥാനങ്ങളിൽ നിന്നും മുൻ കോൺഗ്രസ് മുഖ്യമന്ത്രിമാർ തന്നെയാണ് ബിജെപിയിലേക്ക് ചുവടുമാറ്റിയത്. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട പാർട്ടിപ്രവർത്തനം അവസാനിപ്പിച്ച് അധികാരത്തിനായി പാർട്ടിയെ പിന്നിൽ നിന്നു കുത്തിയവർ മുതൽ, സിബിഐയെയും ഇഡിയെയും വിട്ട് ബിജെപി വിലയ്ക്ക് വാങ്ങിയവർ വരെയുണ്ട് അക്കൂട്ടത്തിൽ. ഈ കൂറുമാറ്റങ്ങളിൽ കോൺഗ്രസിന് നഷ്ടപ്പെട്ടത് ആ നേതാക്കളെ മാത്രമല്ല, ചിലയിടങ്ങളിൾ ആ സംസ്ഥാനം ഒട്ടാകെയാണ്. ബിജെപിക്കൊപ്പം പോയ മുഖ്യമന്ത്രിമാർ ആരൊക്കെയാണ്? പരിശോധിക്കാം, വിശദമായി...
അടുത്തത് ആര്? കോൺഗ്രസ് പാർട്ടിക്കുള്ളിലും രാഷ്ട്രീയ നിരീക്ഷകർക്കിടയിലും ഇപ്പോൾ ഏറ്റവും സജീവമായ ചോദ്യമാണിത്. ഓരോ ദിവസം പിന്നിടുമ്പോഴും രാജ്യത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തുനിന്ന് കോൺഗ്രസ് പാർട്ടിയിലെ പ്രമുഖ നേതാക്കളിൽ ആരെങ്കിലും ബിജെപി പാളയത്തിലേക്ക് ചേക്കേറി എന്ന വാർത്തയാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ ഈ പ്രവണത ആരംഭിച്ചിട്ട് പലവർഷങ്ങളായെങ്കിലും കേരളത്തിന്റെ ഇതിന്റെ അലകൾ വീശിത്തുടങ്ങിയത് അടുത്തകാലം മുതലാണ്. ഒരുകാലത്ത് കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ മുഖങ്ങളും സംസ്ഥാന മുഖ്യമന്ത്രിമാരും ആയിരുന്ന കെ.കരുണാകരന്റെയും എ.കെ.ആന്റണിയുടെയും മക്കളാണ് ഇവിടെ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയവരിൽ പ്രമുഖർ. ആന്റണിയുടെ മകൻ അനിൽ കുറച്ചു മുന്നേ പേയപ്പോൾ കരുണാകരന്റെ മകൾ പത്മജയുടെ കൂടുമാറ്റം ലോക്സഭ തിരഞ്ഞെടുപ്പിന് ആഴ്ചകൾമാത്രം അവശേഷിക്കുകയാണെന്ന വ്യത്യാസം മാത്രമാണുണ്ടായത്. കേരളത്തിൽ നിന്ന് മുൻ മുഖ്യമന്ത്രിമാരുടെ മക്കളാണ് ബിജെപി പാളയത്തിലേക്ക് ചേക്കേറിയതെങ്കിൽ, മറ്റ് പല സംസ്ഥാനങ്ങളിൽ നിന്നും മുൻ കോൺഗ്രസ് മുഖ്യമന്ത്രിമാർ തന്നെയാണ് ബിജെപിയിലേക്ക് ചുവടുമാറ്റിയത്. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട പാർട്ടിപ്രവർത്തനം അവസാനിപ്പിച്ച് അധികാരത്തിനായി പാർട്ടിയെ പിന്നിൽ നിന്നു കുത്തിയവർ മുതൽ, സിബിഐയെയും ഇഡിയെയും വിട്ട് ബിജെപി വിലയ്ക്ക് വാങ്ങിയവർ വരെയുണ്ട് അക്കൂട്ടത്തിൽ. ഈ കൂറുമാറ്റങ്ങളിൽ കോൺഗ്രസിന് നഷ്ടപ്പെട്ടത് ആ നേതാക്കളെ മാത്രമല്ല, ചിലയിടങ്ങളിൾ ആ സംസ്ഥാനം ഒട്ടാകെയാണ്. ബിജെപിക്കൊപ്പം പോയ മുഖ്യമന്ത്രിമാർ ആരൊക്കെയാണ്? പരിശോധിക്കാം, വിശദമായി...
അടുത്തത് ആര്? കോൺഗ്രസ് പാർട്ടിക്കുള്ളിലും രാഷ്ട്രീയ നിരീക്ഷകർക്കിടയിലും ഇപ്പോൾ ഏറ്റവും സജീവമായ ചോദ്യമാണിത്. ഓരോ ദിവസം പിന്നിടുമ്പോഴും രാജ്യത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തുനിന്ന് കോൺഗ്രസ് പാർട്ടിയിലെ പ്രമുഖ നേതാക്കളിൽ ആരെങ്കിലും ബിജെപി പാളയത്തിലേക്ക് ചേക്കേറി എന്ന വാർത്തയാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ ഈ പ്രവണത ആരംഭിച്ചിട്ട് പലവർഷങ്ങളായെങ്കിലും കേരളത്തിന്റെ ഇതിന്റെ അലകൾ വീശിത്തുടങ്ങിയത് അടുത്തകാലം മുതലാണ്. ഒരുകാലത്ത് കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ മുഖങ്ങളും സംസ്ഥാന മുഖ്യമന്ത്രിമാരും ആയിരുന്ന കെ.കരുണാകരന്റെയും എ.കെ.ആന്റണിയുടെയും മക്കളാണ് ഇവിടെ നിന്ന് ബിജെപിയിലേക്ക് ചേക്കേറിയവരിൽ പ്രമുഖർ.
ആന്റണിയുടെ മകൻ അനിൽ കുറച്ചു മുന്നേ പേയപ്പോൾ കരുണാകരന്റെ മകൾ പത്മജയുടെ കൂടുമാറ്റം ലോക്സഭ തിരഞ്ഞെടുപ്പിന് ആഴ്ചകൾമാത്രം അവശേഷിക്കുകയാണെന്ന വ്യത്യാസം മാത്രമാണുണ്ടായത്. കേരളത്തിൽ നിന്ന് മുൻ മുഖ്യമന്ത്രിമാരുടെ മക്കളാണ് ബിജെപി പാളയത്തിലേക്ക് ചേക്കേറിയതെങ്കിൽ, മറ്റ് പല സംസ്ഥാനങ്ങളിൽ നിന്നും മുൻ കോൺഗ്രസ് മുഖ്യമന്ത്രിമാർ തന്നെയാണ് ബിജെപിയിലേക്ക് ചുവടുമാറ്റിയത്. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട പാർട്ടിപ്രവർത്തനം അവസാനിപ്പിച്ച് അധികാരത്തിനായി പാർട്ടിയെ പിന്നിൽ നിന്നു കുത്തിയവർ മുതൽ, സിബിഐയെയും ഇഡിയെയും വിട്ട് ബിജെപി വിലയ്ക്ക് വാങ്ങിയവർ വരെയുണ്ട് അക്കൂട്ടത്തിൽ. ഈ കൂറുമാറ്റങ്ങളിൽ കോൺഗ്രസിന് നഷ്ടപ്പെട്ടത് ആ നേതാക്കളെ മാത്രമല്ല, ചിലയിടങ്ങളിൽ ആ സംസ്ഥാനം ഒട്ടാകെയാണ്. ബിജെപിക്കൊപ്പം പോയ മുഖ്യമന്ത്രിമാർ ആരൊക്കെയാണ്? പരിശോധിക്കാം, വിശദമായി...
∙ ആ കേസ് ബിജെപി തീർത്തില്ല
ആദർശ് ഹൗസിങ് സൊസൈറ്റി അഴിമതി ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ വിവാദങ്ങളിലൊന്നായിരുന്നു. കാർഗിൽ യുദ്ധത്തിൽ പങ്കെടുത്തവർക്കും മരണപ്പെട്ടവരുടെ വിധവകൾക്കും താമസിക്കാനായി മുംബൈയിൽ നിർമിച്ച ഫ്ലാറ്റ് ബിനാമി പേരിൽ മറ്റുള്ളവർക്ക് മറിച്ചു കൊടുത്തതിന്റെ പേരിൽ അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി അശോക് ചവാനും പ്രതിപ്പട്ടികയിൽപ്പെട്ടു. വിവാദം ആളിക്കത്തിയപ്പോൾ കോൺഗ്രസ് അശോക് ചവാനെ രാജി വയ്പ്പിച്ചു. 2008 മുതൽ 2010 വരെ മുഖ്യമന്ത്രിപ്പദത്തിൽ രണ്ടുവർഷം തികച്ച ശേഷമായിരുന്നു രാജി.
ആരോപണങ്ങളും അന്വേഷണങ്ങളും നിലനിൽക്കെത്തന്നെ 2014ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അശോക് ചവാനെ മത്സരിപ്പിച്ച് എംപിയാക്കി. 2015ൽ മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് ആയി നിയമിച്ച് വിവാദത്തിൽ പാർട്ടി സംരക്ഷണം കടുപ്പിച്ചു. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ പക്ഷേ ചവാൻ ബിജെപിയോട് തോറ്റു. 2019 മുതൽ 2022 വരെ മഹാരാഷ്ട്ര നിയമസഭയിൽ മന്ത്രിയുമായിരുന്നു ചവാന്‍. 2023 മുതൽ കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം. മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി ആയി 1995ൽ ആരംഭിച്ച മൂന്നു പതിറ്റാണ്ടോളം നീളുന്ന കോൺഗ്രസ് രാഷ്ട്രീയം ഉപേക്ഷിച്ചാണ് 2024ലെ ലോക്സഭ തിരഞ്ഞെടുപ്പിന് മാസങ്ങൾ ശേഷിക്കേ ചവാൻ ബിജെയിപിയിലേക്ക് കളം മാറി രാജ്യസഭ തിരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിച്ചത്.
മഹാരാഷ്ട്രയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി രമേശ് ചെന്നിത്തല, അശോക് ചവാന്റെ കൂറുമാറ്റത്തോട് പ്രതികരിച്ചത്, ‘‘ഇഡിയെയും സിബിഐയെയും പേടിച്ചോടിയ ഭീരുവാണ് ചവാൻ’’ എന്നായിരുന്നു. ഒന്നര പതിറ്റാണ്ടോളം പഴക്കമുള്ള ആദർശ് ഹൗസിങ് സൊസൈറ്റി അഴിമതി കേസ് തീർക്കാൻ ബിജെപി സർക്കാർ ശ്രമിക്കാതിരുന്നത് ചവാനെ പാർട്ടിയിലേക്ക് കൊണ്ടുവരാനുള്ള തന്ത്രമായിരുന്നു എന്ന് കരുതുന്നവരാണ് അധികവും. പാർട്ടി വിട്ടുപോകാൻ ഇഡി വഴി കടുത്ത സമ്മർദമുണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വത്തെ ചവാൻ അറിയിച്ചതായും വാർത്തകൾ പ്രചരിപ്പിച്ചിരുന്നു. ആരുടെയും സമ്മർദം കൊണ്ടല്ലെന്നും ബിജെപിയിൽ ചേർന്നത് സ്വന്തം തീരുമാനമാണെന്നും ചവാൻ ആവർത്തിച്ചെങ്കിലും ചവാന്റെ രാജിയോടെ ആദർശ് അഴിമതി വീണ്ടും വാർത്തകളിൽ ഇടം നേടി.
∙ രാജിവിനൊപ്പം വന്നയാൾ, കോൺഗ്രസിനെ തോൽപ്പിച്ച് മടക്കം
രാജീവ് ഗാന്ധിയുടെ കൈപിടിച്ച് കോൺഗ്രസ് പാർട്ടിയിലേക്ക് വന്നയാളാണ് ക്യാപ്റ്റൻ അമരീന്ദർ സിങ്. പക്ഷേ, ആദ്യ വരവ് 4 വർഷമേ തികച്ചുള്ളൂ. 1984ൽ ‘ഓപ്പറേഷൻ ബ്ലൂ സ്റ്റാറി’ൽ പ്രതിഷേധിച്ച് ലോക്സഭ അംഗത്വവും പാർട്ടി അംഗത്വവും അമരീന്ദർ സിങ് രാജിവച്ചു. പിന്നീട് അകാലിദളിനൊപ്പമായി പ്രവർത്തനം. 1992ൽ അകാലിദളുമായി തെറ്റിപ്പിരിഞ്ഞ് സ്വന്തം പാർട്ടി രൂപീകരിച്ചു. പക്ഷേ, 1998ലെ വിധാൻ സഭ തിരഞ്ഞെടുപ്പിൽ സ്വന്തം മണ്ഡലത്തിൽ ആയിരം വോട്ട് തികച്ചു നേടാൻ അമരീന്ദർ സിങിനായില്ല. അതിനു ശേഷമാണ് കോൺഗ്രസിലേക്ക് വീണ്ടും മടങ്ങുന്നത്.
തിരികെ വന്ന അമരീന്ദർ സിങിന് ഹൃദ്യമായ വരവേൽപ് ലഭിച്ചെന്നു പറയാം. 1999 മുതൽ 2017 വരെയുള്ള കാലത്തിനിടയിൽ മൂന്നു തവണ പഞ്ചാബ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് ആയി അമരീന്ദർ സിങ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2002 മുതൽ 2007 വരെ പഞ്ചാബിന്റെ മുഖ്യമന്ത്രി. 2008ൽ അകാലിദൾ–ബിജെപി സർക്കാർ അധികാരത്തിൽ വന്നപ്പോൾ, അമൃത്സർ ഇംപ്രൂവ്മെന്റ് ട്രസ്റ്റിന് സ്ഥലം കൈമാറിയതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് അമരീന്ദർ സിങിനെ പഞ്ചാബ് വിധാൻസഭയിൽ നിന്ന് പുറത്താക്കി. ആ പുറത്താക്കൽ ഭരണഘടന വിരുദ്ധമായിരുന്നുവെന്ന് 2010ൽ സുപ്രീം കോടതി പ്രഖ്യാപിക്കുകയും ചെയ്തു. അഴിമതിയാരോപണങ്ങൾ നേരിടുമ്പോൾ പഞ്ചാബ് കോൺഗ്രസ് ക്യാംപെയ്ൻ കമ്മിറ്റിയുടെ ചെയർമാൻ കൂടിയായിരുന്നു അമരീന്ദർ സിങ്.
2014ലെ പൊതു തിരഞ്ഞെടുപ്പിൽ ബിജെപി നേതാവ് അരുൺ ജെയ്റ്റ്ലിയെ ഒരു ലക്ഷത്തിൽപ്പരം വോട്ടുകൾക്ക് തോൽപ്പിച്ച നേതാവ് കൂടിയാണ് അമരീന്ദർ സിങ്. 2017ൽ പഞ്ചാബിന്റെ മുഖ്യമന്ത്രിയായി രണ്ടാമൂഴം. പഞ്ചാബ് കോൺഗ്രസിൽ, നവ്ജ്യോത് സിങ് സിദ്ദുവുമായുണ്ടായ കലഹങ്ങളാണ് അമരീന്ദർ 2021ൽ പാർട്ടി വിടുന്നതിൽ കലാശിച്ചത്. സിദ്ദു അപകടകാരിയാണെന്നും സിദ്ദു പഞ്ചാബിന്റെ മുഖ്യമന്ത്രിയായി വരുന്നത് എന്തുവില കൊടുത്തും തടയുമെന്നും പ്രഖ്യാപിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. പഞ്ചാബ് ലോക്ദൾ കോൺഗ്രസ് എന്ന അമരീന്ദറിന്റെ പാർട്ടി പക്ഷേ 2022ലെ പഞ്ചാബ് തിരഞ്ഞെടുപ്പിൽ നിലം തൊട്ടില്ല.
സ്വന്തം മണ്ഡലത്തിൽ വലിയ ഭൂരിപക്ഷത്തിന് അമരീന്ദർ തോറ്റു. 117 സീറ്റുകളിൽ 92ഉം നേടി എഎപി പഞ്ചാബിൽ അധികാരത്തിലെത്തി. 18 സീറ്റുകളിലേക്ക് കോണ്‍ഗ്രസ് ഒതുങ്ങാൻ കാരണക്കാരനായ മുൻ മുഖ്യമന്ത്രിയും മക്കളും ബിജെപിയിൽ ചേരുകയും ചെയ്തു. അമരീന്ദർ പാർട്ടി വിടുമ്പോൾ കോൺഗ്രസ് എംപിയായിരുന്നു ഭാര്യ പ്രനീത് കൗർ. മകനും കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചിരുന്നു.
∙ അഞ്ച് പതിറ്റാണ്ട് നീണ്ട ബന്ധം
മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, മഹാരാഷ്ട്രാ ഗവർണർ, ഒട്ടേറെ തവണ പാർലമെന്റിന്റെ ഇരുസഭകളിലും അംഗം, കെപിസിസി പ്രസിഡന്റ്... 85–ാം വയസ്സിൽ ബിജെപിയിലേക്ക് ചേക്കേറുമ്പോൾ എസ്.എം.കൃഷ്ണയ്ക്ക് കോൺഗ്രസിൽ സാധ്യമായ എല്ലാ പദവികളും ലഭിച്ചു കഴിഞ്ഞിരുന്നു. പാർട്ടിയോട് അഞ്ച് പതിറ്റാണ്ട് നീണ്ട ബന്ധം അവസാനിപ്പിച്ചുകൊണ്ടായിരുന്നു കർണാടക കോൺഗ്രസിന്റെ മുഖമായിരുന്ന എസ്.എം.കൃഷ്ണ ബിജെപിയിലേക്ക് കളം മാറ്റിച്ചവിട്ടിയത്. 1962ൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചാണ് രാഷ്ട്രീയ പ്രവേശം. ജവാഹർലാൽ നെഹ്റു നേരിട്ടെത്തി പ്രചാരണം നടത്തിയിട്ടും കോൺഗ്രസ് സ്ഥാനാർഥി അന്ന് എസ്എം കൃഷ്ണയോട് തോറ്റു.
തിരഞ്ഞെടുപ്പ് സമയത്ത് ,സംസ്ഥാനത്തൊട്ടാകെ യാത്ര നടത്തുക എന്ന കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമാരുടെ പതിവിന് തുടക്കമിട്ടത് 1999ലെ കൃഷ്ണയുടെ ‘പാഞ്ചജന്യ’ യാത്രയാണ്. 1999ൽ മുതൽ 2004 വരെ കൃഷ്ണ കർണാടക മുഖ്യമന്ത്രിയായി. ബെംഗളൂരുവിന് ‘സിലിക്കൺവാലി’ എന്ന പേരു കിട്ടുന്നത് ആ സമയത്താണ്. തമിഴ്നാടുമായുള്ള കാവേരി നദീജല തർക്കം, നടൻ രാജ്കുമാറിനെ വീരപ്പൻ തട്ടിക്കൊണ്ടുപോയത് കൈകാര്യം ചെയ്തതിലെ വീഴ്ച, അബ്ദുല്‍ കരീം തെൽഗി സ്കാം എന്നിവയൊക്കെ എസ്എം കൃഷ്ണയുടെ പേര് വിവാദങ്ങൾക്കൊപ്പം എഴുതി ചേർക്കുകയും ചെയ്തു. 2004ൽ കോൺഗ്രസ്–ജെഡിഎസ് സഖ്യം കർണാടകയിൽ അധികാരത്തിൽ വന്നപ്പോൾ, മഹാരാഷ്ട്രയിൽ ഗവർണർ ആക്കിയാണ് കോൺഗ്രസ് കൃഷ്ണയെ സംരക്ഷിച്ചത്.
2009ൽ രണ്ടാം യുപിഎ സർക്കാരിൽ മന്ത്രിയായെങ്കിലും 2012ൽ സ്ഥാനമൊഴിഞ്ഞു. മൂന്നുവർഷത്തോളം പാർട്ടിയിൽ സജീവമായി ഇടപെടാതിരുന്ന ശേഷമാണ് 2017ൽ ബിജെപിയിൽ ചേരുന്നുവെന്ന പ്രഖ്യാപനം. ‘‘പ്രായം എന്നത് വെറുമൊരു സംഖ്യയാണ്. കോൺഗ്രസിന് പരിചയമുള്ള നേതാക്കളെയല്ല, മാനേജർമാരെയാണ് ആവശ്യം.’’ എന്നായിരുന്നു വിമർശനം. ബിജെപിയിൽ ചേർന്ന ശേഷവും പ്രായം എസ്എം കൃഷ്ണയ്ക്ക് വിലങ്ങുതടിയായെന്നു തന്നെ വേണം കരുതാൻ. സജീവമായ ഒരു സ്ഥാനങ്ങളിലും പിന്നീട് എസ്എം കൃഷ്ണ ഉണ്ടായില്ല.
∙ക്രിക്കറ്റിൽ നിന്ന് രാഷ്ട്രീയത്തിലേക്ക്
‘‘അവസാനത്തെ ബോളും എറിഞ്ഞു തീരുന്നതു വരെ ഒരു മാച്ചും അവസാനിക്കുന്നില്ല’’. ആന്ധ്രാപ്രദേശ് വിഭജിക്കുന്നതിനെതിരെ തന്നെക്കൊണ്ടാവുന്നതെല്ലാം ചെയ്യുമെന്ന് സൂചിപ്പിക്കാൻ കിരൺ കുമാർ റെഡ്ഡി പറഞ്ഞ വാക്കുകളാണിത്. രഞ്ജി ക്രിക്കറ്റിലെ പേരെടുത്ത ബാറ്ററിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റിയ കിരൺകുമാർ റെഡ്ഡി ഐക്യ ആന്ധ്രയുടെ അവസാന മുഖ്യമന്ത്രിയായിരുന്നു. ആന്ധ്രാപ്രദേശ് വിഭജനത്തിനെതിരെ മുൻനിരയിൽ നിന്ന് സമരം ചെയ്ത കിരൺ കുമാർ റെഡ്ഡിയുടെ വാക്കുകൾ കോൺഗ്രസ് മുഖവിലയ്ക്കെടുത്തില്ല. കെ.റോസയ്യ രാജി വച്ച ഒഴിവിൽ തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു റെഡ്ഡി 2010ൽ ആന്ധ്രയുടെ മുഖ്യമന്ത്രിയാവുന്നത്. മുൻപ് സ്പീക്കറായിരുന്നത് ഒഴിച്ചാൽ, മന്ത്രി എന്ന നിലയിലും ജനകീയ നേതാവ് എന്ന നിലയിലും തീർത്തും പുതുമുഖമായിരുന്നു റെഡ്ഡി.
യുപി എ സർക്കാൻ ആന്ധ്ര–തെലങ്കാന വിഭജനത്തിന് അനുകൂല നിലപാട് സ്വീകരിച്ചതോടെയാണ് റെഡ്ഡിയും പാർട്ടി നേതൃത്വവും തമ്മിൽ തെറ്റുന്നത്. ആ തീരുമാനത്തിന് വലിയ വില തന്നെ ആന്ധ്രാപ്രദേശിൽ കോൺഗ്രസിന് കൊടുക്കേണ്ടിയും വന്നു. കേന്ദ്രം കൊണ്ടുവരുന്ന സംസ്ഥാന വിഭജനത്തിനെതിരെ ആന്ധ്രാപ്രദേശ് ലെജിസ്‌ലേറ്റിവ് അസംബ്ലിയിൽ ബിൽ പാസാക്കിയ ശേഷമായിരുന്നു 2010 മാർച്ചിൽ റെഡ്ഡിയുടെ രാജി. 2010 ജൂണിലാണ് തെലങ്കാന ഔദ്യോഗികമായി നിലവിൽ വരുന്നത്. അതിനുശേഷം നടന്ന തിരഞ്ഞെടുപ്പിൽ ‘ജയ് സമക്യ ആന്ധ്ര പാർട്ടി’ രൂപീകരിച്ച് റെഡ്ഡി മത്സരിച്ചെങ്കിലും സീറ്റൊന്നും നേടാനായില്ല.
രാഷ്ട്രീയത്തിൽ നിന്ന് താൽക്കാലികമായി ഇടവേളയെടുത്ത റെഡ്ഡി 2018ൽ വീണ്ടും കോൺഗ്രസിലേക്ക് തിരികെ വന്നു. സംഘടനാപരമായി വലിയ ചുമതലകൾ പ്രതീക്ഷിച്ചെങ്കിലും ഒരിക്കൽ കളം മാറിയ റെഡ്ഡിയോട് കോണ്‍ഗ്രസ് അനുകൂല നിലപാട് എടുത്തില്ല.
2022ൽ നടന്ന ഉദയ്പുർ ചിന്തൻ ശിബിരിലേക്ക് റെഡ്ഡിക്കു ക്ഷണമുണ്ടായിരുന്നില്ല. ആന്ധ്രാപ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സ്ഥാനം മോഹിച്ച റെഡ്ഡിക്ക് എപിസിസി കോഓർഡിനേഷൻ കമ്മിറ്റിയിൽ മാത്രമാണ് ഇടം കിട്ടിയത്. അതിന് പിന്നാലെയാണ് 2023ൽ ബിജെപിയിലേക്ക് റെഡ്ഡി കൂറുമാറിയത്. ‘‘ഹൈക്കമാൻഡിന്റെ തെറ്റായ തീരുമാനങ്ങളാണ് പാർട്ടിയെ തോൽപിക്കുന്നത്’’ എന്നായിരുന്നു റെഡ്ഡിയുടെ ആക്ഷേപം.
∙ ആ കേസ് ബിജെപി എഴുതിത്തള്ളി
ഗോവയിലെ അഞ്ജുന ബീച്ചിൽ മരിച്ച നിലയിൽ കാണപ്പെട്ട വിദേശ പെൺകുട്ടിയ്ക്ക് ലഹരിമരുന്ന് കൊടുത്തവരിൽ, ഗോവയിലെ ആഭ്യന്തരമന്ത്രി രവി നായിക്കിന്റെ ഇളയ മകൻ റോയി നായിക്ക് ഉണ്ടെന്ന് മരിച്ച പെൺകുട്ടിയുടെ അമ്മ വെളിപ്പെടുത്തുന്നത് 2010 ഓഗസ്റ്റിലാണ്. റോയി നായിക്കിനും രവി നായിക്കിനും എതിരെ സിബിഐ അന്വേഷണം വേണമെന്നും രവി നായിക്ക് രാജി വച്ച് ഒഴിയണമെന്നും ആവശ്യപ്പെട്ട് ബിജെപി ഗോവ അസംബ്ലി സ്തംഭിപ്പിച്ചു. മറ്റു പല ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ടും റോയി നായിക്കിന്റെ പേര് ഉയർന്നു കേട്ടിരുന്നു. വിവാദങ്ങൾ അവസാനിച്ചത് പത്തുവർഷത്തിനു ശേഷം 2020 ഓഗസ്റ്റിൽ രവി നായിക്കിന്റെ രണ്ട് മക്കളായ റോയിയും റിതേഷും ബിജെപിയിൽ ചേർന്നതോടെയാണ്. ആ കേസ് ബിജെപി എഴുതിത്തള്ളിയെന്ന് മാത്രമല്ല, അന്ന് അന്വേഷണം ആവശ്യപ്പെട്ടത് ഈ റോയിക്ക് എതിരെയല്ല എന്നായിരുന്നു ബിജെപി എംഎൽഎയുടെ വിശദീകരണം.
മക്കൾ ഇരുവരും ബിജെപിയിൽ ചേർന്നതിന് പിന്നാലെയാണ് കോൺഗ്രസ് ടിക്കറ്റിൽ രണ്ട് തവണ ഗോവ മുഖ്യമന്ത്രിയായ രവി നായിക്കും ബിജെപിയിലേക്ക് കളം മാറുന്നത്. കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഭീഷണി കുടുംബത്തിൽ നിന്ന് അതോടെ അപ്പാടെ ഇല്ലാതായി. 1991 മുതൽ 1993 വരെയും 1994ൽ 6 ദിവസങ്ങളും ചേർന്ന് ആകെ 850 ദിവസങ്ങളാണ് രവി നായിക്ക് ഗോവയിൽ മുഖ്യമന്ത്രിയായിരുന്നിട്ടുള്ളത്. അതിനിടെ 2000ൽ ബിജെപിയിൽ ചേർന്ന് മനോഹർ പരീക്കർ സർക്കാരിൽ ഡെപ്യൂട്ടി സിഎം ആയിരുന്നെങ്കിലും 2002ലെ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ കോൺഗ്രസിലേക്ക് തിരികെ വന്നു.
2017ലെ തിരഞ്ഞെടുപ്പിൽ പോണ്ട മണ്ഡലത്തിൽ ആറാം തവണയും കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച ശേഷമാണ് 2021ൽ ബിജെപിയിലേക്കുള്ള കൂറുമാറ്റം. നായിക്ക് പോയതോടെ ഗോവയിൽ കോൺഗ്രസ് എംഎൽഎമാരുടെ എണ്ണം 17ൽ നിന്ന് 3 ആയി കുറഞ്ഞു. 2022ൽ 11 സീറ്റുകളാണ് കോൺഗ്രസിന് നേടാനായത്.
∙ ഇഡി കേസ് എടുത്തു, കമ്മത്ത് പോയി
2021 ൽ ഗോവയിൽ പ്രതിപക്ഷ നേതാവായിരിക്കുമ്പോഴാണ് കോൺഗ്രസ് നേതാവ് ദിഗംബർ കമ്മത്തിനെതിരെ ഇഡി പിടിമുറുക്കുന്നത്. ഗോവ മുഖ്യമന്ത്രിയായിരുന്ന കാലത്ത് സൗത്ത് ഗോവയിൽ നടപ്പാക്കിയ കുടിവെള്ള പദ്ധതിക്ക് വിദേശ കമ്പനിയിൽ നിന്ന് 1000 കോടി കോഴ വാങ്ങിയെന്നായിരുന്നു കേസ്. മുഖ്യമന്ത്രിയായിരുന്ന കാലത്ത് അനധികൃത ഖനനത്തിന് കമ്പനികൾക്ക് അനുമതി കൊടുത്തുവെന്ന പേരിൽ 35000 കോടിയുടെ അഴിമതിയാരോപണവും ഉണ്ടായിരുന്നു. പിന്നീട് വന്ന ബിജെപി സർക്കാർ ആരോപണം അന്വേഷിക്കാൻ സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ ചുമതലപ്പെടുത്തുകയും ചെയ്തു.
കമ്മത്തിനെതിരെ വൻ അഴിമതിയാരോപണങ്ങളും കേസും നടന്നപ്പോഴും 2022 മാർച്ചിൽ കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവാക്കി സംരക്ഷിക്കുകയാണ് കോൺഗ്രസ് ചെയ്തത്. 2022 സെപ്റ്റംബറിൽ ഗോവ അസംബ്ലി തിരഞ്ഞെടുപ്പിൽ 11 സീറ്റുകളുമായി കോൺഗ്രസ് തകർന്നടിഞ്ഞതിന് പിന്നാലെയായിരുന്നു 8 എംഎൽഎമാരുമായി ബിജെപിയിലേക്ക് കമ്മത്തിന്റെ ചുവടുമാറ്റം. നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ, പാർട്ടിയെ വഞ്ചിക്കില്ലെന്ന് പള്ളിയിലും അമ്പലത്തിലും പോയി പ്രതിജ്ഞ ചെയ്തിരുന്നു അന്ന് കോൺഗ്രസ് എംഎൽഎമാർ. കൂറുമാറ്റ സമയത്ത് അതേപ്പറ്റി ചോദിച്ചപ്പോൾ, ‘‘ഞാൻ വീണ്ടും ദൈവത്തോട് ചോദിച്ചു, എനിക്ക് നല്ലത് വരുത്തുന്നത് എന്താണോ അത് ചെയ്യുക എന്നായിരുന്നു ദൈവത്തിന്റെ മറുപടി’’ എന്നാണ് കമ്മത്ത് പ്രതികരിച്ചത്. കേസിനെപ്പറ്റി പിന്നീട് വിവരങ്ങളൊന്നുമില്ല.
∙ പ്രശ്നമായത് ഉൾപ്പാർട്ടി പോര്
ദേശീയ രാഷ്ട്രീയത്തിൽ വലിയ പിടിപാട് ഉണ്ടായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് വിജയ് ബഹുഗുണ രണ്ട് തവണ ലോക്സഭ എംപി ആയിരുന്ന ശേഷമാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി 2012ൽ സ്ഥാനം ഏറ്റെടുക്കുന്നത്. ഉത്തരാഖണ്ഡിലെ മുതിർന്ന നേതാക്കളായ ഹരീഷ് റാവത്തും വിജയ് ബഹുഗുണയും തമ്മിലെ പോര് കടുത്തപ്പോൾ സമവായം എന്ന നിലയിൽ 2014ൽ വിജയ് ബഹുഗുണയോട് രാജി വയ്ക്കാനും ഹരീഷ് റാവത്തിനോട് മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാനും കോൺഗ്രസ് നേതൃത്വം നിർദേശിച്ചു. രാജി വയ്ക്കേണ്ടി വന്ന ബഹുഗുണ എട്ട് എംഎൽഎമാരുമായി ചേർന്ന് പാർട്ടി വിട്ടു.
ബഹുജൻ സമാജ് പാർട്ടിയുടെയും ഉത്തരാഖണ്ഡ് ക്രാന്തി ദളിന്റെയും സ്വതന്ത്രന്മാരുടെയും പിന്തുണയോടെ ഭരിച്ചു കൊണ്ടിരുന്ന കോൺഗ്രസിന് ആ നീക്കം തിരിച്ചടിയായി. ഒരു പാർട്ടിക്കും ഭൂരിപക്ഷമില്ലാതായതോടെ ഉത്തരാഖണ്ഡിൽ താൽക്കാലികമായി രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചെങ്കിലും വിശ്വാസ വോട്ടെടുപ്പിൽ ഭൂരിപക്ഷം നേടി ഹരീഷ് റാവത്ത് മുഖ്യമന്ത്രിക്കസേരയിൽ തിരിച്ചെത്തി.
മുഖ്യമന്ത്രിയായിരുന്ന രണ്ട് വർഷം, താനെടുത്ത എല്ലാ ജനകീയ നടപടികളെയും നിശിതമായി വിമർശിച്ച ബിജെപിയിലേക്കാണ് വർഷങ്ങളുടെ കോൺഗ്രസ് പാർട്ടി പ്രവർത്തനം മറന്ന് വിജയ് ബഹുഗുണ ചേക്കേറിയത്. വിജയ് ബഹുഗുണ പിന്നീട് സജീവമായി തിരഞ്ഞെടുപ്പ് രംഗത്ത് ഉണ്ടായില്ലെങ്കിലും മകൻ സൗരവ് ബഹുഗുണ ബിജെപി ടിക്കറ്റിൽ രണ്ട് തവണ മത്സരിച്ച് വിജയിച്ചു. കോണ്‍ഗ്രസ് 2017ലെയും 2022ലെയും തിരഞ്ഞെടുപ്പുകളിൽ ഉത്തരാഖണ്ഡിൽ തോറ്റു.
ബിജെപിയിലേക്ക് ചേക്കേറുമ്പോൾ ഹരീഷ് റാവത്തിന്റെ അഴിമതികൾ അന്വേഷിക്കണമെന്നായിരുന്നു ബഹുഗുണയുടെ ആവശ്യം. 2016ൽ വിശ്വാസ വോട്ടെടുപ്പിൽ അധികാരം നേടുന്നതിന്റെ ഭാഗമായി, കോൺഗ്രസ് എംഎൽഎമാർക്ക് പണം നൽകാൻ ശ്രമിച്ചുവെന്ന പേരിൽ ഹരീഷ് റാവത്തിനെതിരെ സിബിഐ കേസ് നിലവിലുണ്ട്. തെളിവ് എന്ന് പറയപ്പെടുന്ന വിഡിയോകൾ വ്യാജമാണെന്നാണ് ഹരീഷ് റാത്തിന്റെ വാദം.
∙ ഇലക്‌ഷൻ ജയിക്കാതെ ഒരു വിജയം
അസം കഴിഞ്ഞാൽ, ബിജെപി ഒറ്റയ്ക്ക് ഭരിക്കുന്ന രണ്ടാമത്തെ വടക്കു കിഴക്കൻ സംസ്ഥാനമായി അരുണാചൽ പ്രദേശ് മാറിയതിനു പിന്നിലും ഒരു കോൺഗ്രസ് മുഖ്യമന്ത്രിയുടെ കൂറുമാറ്റത്തിന്റെ കഥയുണ്ട്; പേമ ഖണ്ഡു. അരുണാചൽ പ്രദേശിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രിയായിരുന്ന ദോർജെ ഖണ്ഡുവിന്റെ മൂത്തമകൻ. പിതാവിന്റെ മണ്ഡലത്തിൽ നിന്ന് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് കോൺഗ്രസ് മന്ത്രിസഭയിൽ അംഗമായാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രവേശനത്തിന്റെ തുടക്കം. അതിന് മുൻപ് തവാങിലെ ഡിസിസി പ്രസിഡന്റുമായിരുന്നു. രണ്ടാം തവണയും എതിരില്ലാതെ പേമ ഖണ്ഡു തിരഞ്ഞെടുക്കപ്പെട്ടു.
2015 മുതൽ 2016 വരെ അരുണാചൽ പ്രദേശിന് രാഷ്ട്രീയ പ്രതിസന്ധികളുടെ കാലമായിരുന്നു. കുറഞ്ഞ സമയത്തിനിടെ നാല് തവണയാണ് മുഖ്യമന്ത്രിമാർ മാറിയത്. സമവായത്തിനൊടുവിൽ 2016 ജൂലൈയിൽ 36–ാം വയസ്സിൽ അരുണാചൽ പ്രദേശിന്റെ മുഖ്യമന്ത്രിയായി പേമ ഖണ്ഡു ചുമതലയേറ്റു. രണ്ടേ രണ്ടു മാസമേ കോൺഗ്രസിന്റെ മുഖ്യമന്ത്രിയായി പേമ ഖണ്ഡു ആ കസേരയിൽ ഇരുന്നുള്ളൂ. 2016 സെപ്റ്റംബറിൽ 43 എംഎൽഎമാരുമായി പീപ്പിൾസ് പാർട്ടി ഓഫ് അരുണാചലിൽ (പിപിഎ) ചേർന്ന് പേമ ഖണ്ഡു അരുണാചലിലെ കോൺഗ്രസിന്റെ രാഷ്ട്രീയവളർച്ചയ്ക്ക് തടയിട്ടു.
വീണ്ടും രണ്ടുമാസത്തെ രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ ഖണ്ഡുവിനെയും ആറ് എംഎൽഎമാരെയും പിപിഎ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. കോൺഗ്രസിൽ നിന്ന് ഒപ്പം പോന്ന 43 പേരിൽ 33 പേരുമായി ഖണ്ഡു ബിജെപിയിൽ ചേർന്ന് അധികാരം ഉറപ്പുവരുത്തി. 2019ൽ അരുണാചൽ പ്രദേശിന്റെ ബിജെപി മുഖ്യമന്ത്രിയായി ഖണ്ഡു സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.
∙ വിവാദങ്ങളിൽ നിന്ന് ബിജെപിയിലേക്ക്
രാജീവ് ഗാന്ധി മന്ത്രിസഭയിലെ വിദേശ കാര്യ മന്ത്രി, മൂന്ന് തവണ ഉത്തർപ്രദേശിന്റെയും ഒരു തവണ ഉത്തരാഖണ്ഡിന്റെയും മുഖ്യമന്ത്രി, ഒന്നിലധികം തവണ കേന്ദ്രമന്ത്രി, ആന്ധ്രാപ്രദേശ് ഗവർണർ.. 91–ാം വയസ്സിൽ ബിജെപിയിലേക്ക് ചാടുമ്പോൾ എൻ.ഡി.തിവാരിക്ക് രാഷ്ട്രീയ ജീവിതത്തിൽ ഇനി വഹിക്കാൻ പദവികളൊന്നും ബാക്കിയുണ്ടായിരുന്നില്ല. ഉത്തരാഖണ്ഡിൽ വിജയ് ബഹുഗുണയുടെ കൂറുമാറ്റത്തിന് പിന്നാലെ കോൺഗ്രസ് വലിയ തിരിച്ചടി നേരിടുമ്പോഴായിരുന്നു, തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കി നിൽക്കേ ഉത്തരാഖണ്ഡിലെ മുതിർന്ന കോൺഗ്രസ് നേതാവായ എൻ.ഡി.തിവാരി ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിക്കുന്നത്.
2002 മുതൽ 2007 വരെ ഉത്തരാഖണ്ഡിന്റെ മുഖ്യമന്ത്രിയായിരുന്നു തിവാരി. 2007ലെ തിരഞ്ഞെടുപ്പിൽ 34 സീറ്റുകൾ നേടി ബിജെപി അധികാരത്തിലെത്തിയപ്പോൾ തിവാരിക്ക് കിട്ടിയത് ആന്ധ്രാപ്രദേശ് ഗവർണർ എന്ന പദവിയാണ്. പക്ഷേ, ആന്ധ്രാപ്രദേശ് രാജ്ഭവനിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്ന വിഡിയോകൾ പുറത്തുവന്നതിന് പിന്നാലെ തിവാരിക്ക് 2009ൽ രാജി വയ്ക്കേണ്ടി വന്നു. തിവാരിയുടെ മകനാണ് താനെന്ന് കാട്ടി, അവകാശം സ്ഥാപിക്കാൻ രോഹിത് ശേഖർ എന്നയാൾ പരാതി നൽകിയത് 2008ലാണ്. വിധി തിവാരിക്ക് എതിരായതോടെ 88–ാംവയസ്സിൽ രോഹിതിന്റെ അമ്മയെ വിവാഹം കഴിച്ചും തിവാരി വാർത്തകളിൽ ഇടം നേടി. കോണ്‍ഗ്രസുമായി 53 വർഷം നീണ്ട ബന്ധം ഉപേക്ഷിച്ചായിരുന്നു തിവാരിയുടെ കൂറുമാറ്റം.