30-ാം വയസ്സിൽ എംപി; 2.95 ലക്ഷം ഭൂരിപക്ഷം; എന്നിട്ടും മമതയ്ക്ക് മിമിയെ മതിയായി; താരത്തെ ജയിപ്പിച്ച ജനത്തിന് കിട്ടിയത്
വോട്ട് അഭ്യർഥിച്ച് നേതാവ് എത്തിയപ്പോൾ കാണാനെത്തിയ വോട്ടർമാരെ പിരിച്ചുവിട്ടത് പൊലീസിന്റെ ലാത്തിച്ചാർജിലൂടെ. ഇങ്ങനെ ഒരു സംഭവം കേട്ടിട്ടുണ്ടോ? 2017 യുപി അസംബ്ലി തിരഞ്ഞെടുപ്പിലാണ് ഇതുണ്ടായത് . ബിജെപിയുടെ എംപിയും ബോളിവുഡിലെ താരറാണിയുമായ ഹേമമാലിനിയെ കാണാനാണ് യുപിയിലെ ബാഗ്പത്തിൽ ജനം തിക്കും തിരക്കും കൂട്ടിയത്. വോട്ടവകാശത്തിന്റെ മൂല്യം പോലും താരത്തിന് മുന്നില്‍ അടിയറ പറയുന്ന പൗരൻമാരെ വിരട്ടിയോടിക്കാൻ പൊലീസിന് ലാത്തിപ്രയോഗം മാത്രമേ അന്ന് മുന്നിലുണ്ടായിരുന്നുള്ളു. രാഷ്ട്രീയത്തിൽ താരങ്ങളെ ഇറക്കിയാൽ പാർട്ടികൾക്കുള്ള ഗുണം എന്താണെന്ന് പറയാൻ വേണ്ടി മാത്രമാണ് ഈ സംഭവം സൂചിപ്പിച്ചത്. കേരളത്തിലടക്കം തിരഞ്ഞെടുപ്പിൽ സിനിമാതാരങ്ങളെ രാഷ്ട്രീയ പാർട്ടികൾ മത്സര രംഗത്ത് ഇറക്കുന്നത് പിന്നിലും താരങ്ങൾക്ക് ലഭിക്കുന്ന ജനകീയ പിന്തുണയാവും കാരണം. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിലും ഒട്ടേറെ രാഷ്ട്രീയ പാർട്ടികൾ സിനിമ, കായിക താരങ്ങളെ മത്സര രംഗത്തേയ്ക്ക് കൊണ്ടുവന്നു. താരങ്ങളിൽ പത്തിലധികം പേർ വിജയിച്ച് എംപിമാരാവുകയും ചെയ്തു.

വോട്ട് അഭ്യർഥിച്ച് നേതാവ് എത്തിയപ്പോൾ കാണാനെത്തിയ വോട്ടർമാരെ പിരിച്ചുവിട്ടത് പൊലീസിന്റെ ലാത്തിച്ചാർജിലൂടെ. ഇങ്ങനെ ഒരു സംഭവം കേട്ടിട്ടുണ്ടോ? 2017 യുപി അസംബ്ലി തിരഞ്ഞെടുപ്പിലാണ് ഇതുണ്ടായത് . ബിജെപിയുടെ എംപിയും ബോളിവുഡിലെ താരറാണിയുമായ ഹേമമാലിനിയെ കാണാനാണ് യുപിയിലെ ബാഗ്പത്തിൽ ജനം തിക്കും തിരക്കും കൂട്ടിയത്. വോട്ടവകാശത്തിന്റെ മൂല്യം പോലും താരത്തിന് മുന്നില്‍ അടിയറ പറയുന്ന പൗരൻമാരെ വിരട്ടിയോടിക്കാൻ പൊലീസിന് ലാത്തിപ്രയോഗം മാത്രമേ അന്ന് മുന്നിലുണ്ടായിരുന്നുള്ളു. രാഷ്ട്രീയത്തിൽ താരങ്ങളെ ഇറക്കിയാൽ പാർട്ടികൾക്കുള്ള ഗുണം എന്താണെന്ന് പറയാൻ വേണ്ടി മാത്രമാണ് ഈ സംഭവം സൂചിപ്പിച്ചത്.
കേരളത്തിലടക്കം തിരഞ്ഞെടുപ്പിൽ സിനിമാതാരങ്ങളെ രാഷ്ട്രീയ പാർട്ടികൾ മത്സര രംഗത്ത് ഇറക്കുന്നതിന് പിന്നിലും താരങ്ങൾക്ക് ലഭിക്കുന്ന ജനകീയ പിന്തുണയാവും കാരണം. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിലും ഒട്ടേറെ രാഷ്ട്രീയ പാർട്ടികൾ സിനിമ, കായിക താരങ്ങളെ മത്സര രംഗത്തേക്ക് കൊണ്ടുവന്നു. താരങ്ങളിൽ പത്തിലധികം പേർ വിജയിച്ച് എംപിമാരാവുകയും ചെയ്തു.
ഇവരിൽ ഒരു താരത്തിന്റെ രാജിയാണ് ഇപ്പോൾ രാജ്യത്ത് ചർച്ച. ബംഗാളില്‍ നിന്നും 2.95 ലക്ഷം വോട്ടുകളുടെ വമ്പൻ ജയം സ്വന്തമാക്കി 30–ാം വയസ്സിൽ ലോക്സഭയിലെത്തിയ മിമി ചക്രബർത്തിയാണത്. രാജ്യം തിരഞ്ഞെടുപ്പ് ഒരുക്കത്തിലേക്ക് നീങ്ങവെ അപ്രതീക്ഷിത സമയത്ത് മിമി രാജി പ്രഖ്യാപനം നടത്തിയത് എന്തിനാവും? രാഷ്ട്രീയം തനിക്ക് പറ്റിയ ഇടമല്ല എന്ന് അവർ പരസ്യമായി പറഞ്ഞത് എന്ത് തിരിച്ചറിവിന്റെ ബലത്തിലാണ്? വമ്പൻ ഭൂരിപക്ഷം നൽകി ജയിപ്പിച്ച് ഡൽഹിയിലേക്ക് അയച്ച ജാദവ്പൂർ മണ്ഡലത്തിലെ ജനങ്ങളോട് മിമി തന്റെ കടമ യഥാവിധി നിർവഹിച്ചിരുന്നോ? ലോക്സഭയിലെ മിമിയുടെ പ്രകടനം എപ്രകാരമായിരുന്നു? പരിശോധിക്കാം വിശദമായി.
∙ പൊളിറ്റിക്സ് ഈസ് നോട്ട് മൈ കപ്പ് ഓഫ് ടീ
2019ൽ രാഷ്ട്രീയത്തിലേക്ക് തൃണമൂൽ കോൺഗ്രസിലൂടെയുള്ള മിമി ചക്രബർത്തിയുടെ വരവ് പോലെ അപ്രതീക്ഷിതമായിരുന്നു മടക്കവും. 2024 ഫെബ്രുവരി 13നാണ് മിമി ലോക്സഭാംഗത്വം രാജി വച്ചു എന്ന വാർത്ത ബംഗാളിൽ പ്രചരിച്ചത്. പിന്നാലെ ഒരു ചെറു വിഡിയോയില്‍ രാജിക്കാര്യം മിമി സ്ഥിരീകരിച്ചു. തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിക്ക് രാജിക്കത്ത് കൈമാറിയെന്ന് പ്രതികരിച്ച മിമിയുടെ അടുത്ത വാക്കുകൾക്കായിരുന്നു പക്ഷേ മാധ്യമ ശ്രദ്ധ കൂടുതൽ ലഭിച്ചത്. 'പൊളിറ്റിക്സ് ഈസ് നോട്ട് മൈ കപ്പ് ഓഫ് ടീ' (രാഷ്ട്രീയം തനിക്ക് യോജിച്ച സ്ഥലമല്ല) എന്ന പ്രസ്താവനയോടെ രണ്ട് കാര്യങ്ങളാണ് വ്യക്തമായത്. അതിൽ ഒരെണ്ണം ഉത്തരവും മറ്റൊന്ന് വലിയൊരു ചോദ്യവുമായിരുന്നു.
തിരഞ്ഞെടുപ്പ് വർഷത്തിൽ രാഷ്ട്രീയ നേതാക്കൾ കൂടുവിട്ട് കൂടുമാറുന്നത് പോലെ പാർട്ടികൾ മാറുന്നത് രാജ്യത്ത് പതിവ് സംഭവമാണ്. എന്നാൽ മിമിയുടെ വാക്കുകളിൽ താൻ ആ വഴിക്കല്ല നീങ്ങുന്നതെന്ന് വ്യക്തമാണ്. കാരണം രാഷ്ട്രീയത്തെ ഒന്നാകെ ഒഴിവാക്കുന്നു എന്ന സൂചനയാണ് അവർ നൽകിയത്. എന്നാൽ അപ്പോഴും ഒരു വലിയ ചോദ്യം അവശേഷിക്കുന്നുണ്ട്. രാഷ്ട്രീയം തനിക്ക് യോജിച്ച സ്ഥലമല്ല എന്ന് മിമിക്ക് തോന്നാൻ എന്താണ് കാരണം ? അതും 17–ാം ലോക്സഭയുടെ അവസാന നിമിഷങ്ങളിൽ ഈ വീണ്ടുവിചാരമുണ്ടായത് എന്തുകൊണ്ടെന്നും അവർ ഉത്തരം നൽകേണ്ടി വരും.
ബംഗാളിൽ നിന്നുള്ള റിപ്പോർട്ടുകൾ പരിശോധിച്ചാൽ മിമി ചക്രബർത്തിയും മണ്ഡലത്തിലെ പാർട്ടി നേതാക്കളും തമ്മിൽ ഏറെ നാളായി നിലനിന്ന അസ്വാരസ്യങ്ങളാണ് രാജിയിലേക്ക് എത്തിച്ചതെന്നാണ്. എങ്കിൽ എന്തുകൊണ്ട് മിമിയെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്ന മമത ഇടപെട്ടില്ലെന്ന ചോദ്യവും അവശേഷിക്കുന്നു.
∙ മിമി– മമതയുടെ ടോളിവുഡ് ബ്രിഗേഡ് അംഗം
ബംഗാളിന്റെ മണ്ണിൽ പതിറ്റാണ്ടുകളായി ആഴ്ന്നിറങ്ങിയ ഇടത് വേരുകള്‍ അറുത്തെടുത്ത് മുഖ്യമന്ത്രി കസേര പണിത നേതാവാണ് മമത ബാനർജി. എന്നിട്ടും 2019ലെ തിരഞ്ഞെടുപ്പിൽ അവർ അതീവ ശ്രദ്ധാലുവായി. ഉത്തേരന്ത്യയ്ക്ക് പുറത്ത് ബംഗാളിൽ ബിജെപിയുടെ നോട്ടം പതിഞ്ഞതായിരുന്നു കാരണം. 42 ലോക്സഭ മണ്ഡലങ്ങളുള്ള ബംഗാളിലേക്കുള്ള ബിജെപിയുടെ കടന്നുകയറ്റം തടയാൻ മമത കണ്ടെത്തിയ മാർഗമാണ് ടോളിവുഡ് (ബംഗാളി സിനിമയുടെ വിശേഷണം) ബ്രിഗേഡ്. സിനിമ താരങ്ങളെ സ്ഥാനാർഥിയാക്കുക, യുവത്വത്തിന്റെ ഹൃദയത്തിൽ ഇടം നേടിയ സിനിമ, സീരിയൽ താരങ്ങളെ കൂടെക്കൂട്ടുക എന്ന തന്ത്രം.
2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ പ്രധാനമായും മൂന്ന് താരങ്ങളെയാണ് മമത പരീക്ഷിച്ചത്. മിമി ചക്രബർത്തി, നുസ്രത്ത് ജഹാൻ, ദീപക് അധികാരി (ദേവ്) തുടങ്ങിയവരായിരുന്നു തൃണമൂലിന്റെ 'ടോളിവുഡ് ബ്രിഗേഡിലെ' പ്രമുഖ മുഖങ്ങൾ. മൂന്ന് താരങ്ങളും തിരഞ്ഞെടുപ്പിൽ ജയിച്ചതോടെ ലോക്സഭയിൽ തൃണമൂലിന്റെ ഗ്ലാമർ മുഖങ്ങളായി ടോളിവുഡ് ബ്രിഗേഡ് മാറി.
1989 ല്‍ ബംഗാളിലെ ജൽപായ്ഗുരിയിലാണ് മിമി ജനിച്ചത്. കൊൽക്കത്തയിലെ അസുതോഷ് കോളജിൽ നിന്നും ഇംഗ്ലിഷിൽ ബിരുദം നേടിയ മിമി മോഡലിങ്ങിലൂടെ അഭിനയ രംഗത്തേക്ക് എത്തി. ഫെമിന മിസ് ഇന്ത്യയിൽ പങ്കെടുത്ത ശേഷം താരം ഒട്ടേറെ ടിവി സീരിയലുകളിലും മുഖ്യവേഷം ചെയ്തു. 2012ൽ പുറത്തുവന്ന ബാപി ബാരി ജാ എന്ന സിനിമയാണ് മിമിയുടെ പുറത്തിറങ്ങിയ ആദ്യ ചിത്രം. പുതുമുഖ താരങ്ങളെ അണിനിരത്തി നിർമിച്ച ചിത്രം ശ്രദ്ധ നേടിയതോടെ മിമിയുടെ ബംഗാളി സിനിമയിലെ ഗ്രാഫും കുതിച്ചുയർന്നു.
ലോക്സഭയിലേക്ക് തിരഞ്ഞെടുത്ത ശേഷവും അഭിനയ മോഹം അവസാനിപ്പിച്ചില്ല. 2019 ന് ശേഷം പുറത്തുവന്ന പത്തോളം സിനിമകളിൽ മിമി അഭിനയിച്ചിട്ടുണ്ട്. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപാണ് ബംഗാൾ മുഖ്യമന്ത്രി മമത നേരിട്ട് ഇടപെട്ട് ടോളിവുഡിൽ നിന്നും മിമിയെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത്. തൃണമൂൽ കോൺഗ്രസിൽ ചേർന്നതിന് തൊട്ടുപിന്നാലെ ജാദവ്പൂർ മണ്ഡലത്തിലെ സ്ഥാനാർഥിയായി മിമി ചക്രബർത്തിയുടെ പേര് പ്രഖ്യാപിക്കപ്പെട്ടു.
∙ കന്നിപ്പോരാട്ടം, സ്വന്തമാക്കി 6.8 ലക്ഷം വോട്ടുകൾ
ടോളിവുഡ് ബ്രിഗേഡിലെ മിമി ചക്രബർത്തിക്ക് വേണ്ടി സുരക്ഷിതമായ മണ്ഡലമാണ് മമത ബാനർജി കണ്ടെത്തിയത്. സിപിഎമ്മിനെ ബംഗാളിൽ നിഷ്പ്രഭമാക്കി അധികാരം പിടിക്കാൻ മമതയ്ക്ക് 2011 വരെ കാത്തിരിക്കേണ്ടി വന്നെങ്കിൽ അതിനും മുൻപേ തൃണമൂൽ സ്ഥാനാർഥികളെ ജയിപ്പിച്ച് എംപിമാരാക്കിയ ജാദവ്പൂർ ആയിരുന്നു അത്. തെക്കൻ കൊൽക്കത്തയുടെ ഹൃദയം സ്ഥിതി ചെയ്യുന്ന ജാദവ്പൂർ മണ്ഡലം സമീപ ജില്ലയിലെ സ്ഥലങ്ങളും ചേർന്നുള്ളതാണ്.
1998ലാണ് ജാദവ്പൂർ മണ്ഡലം ആദ്യമായി തൃണമൂൽ കോൺഗ്രസ് നേടുന്നത്. ഇതിന് മുൻപുള്ള മിക്ക തിരഞ്ഞെടുപ്പുകളിലും ജാദവ്പൂർ ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിനേയും സിപിഎമ്മിനേയും മാറി മാറി വരിച്ചു. 1984ലെ തിരഞ്ഞെടുപ്പിൽ മമത ബാനർജി ഇന്ത്യൻ നാഷനൽ കോൺഗ്രസ് സ്ഥാനാർഥിയായി ഇവിടെ നിന്നു ജയിച്ചു എന്ന പ്രത്യേകതയും ഉണ്ട്. 1998 ന് ശേഷം ഒരു പ്രാവശ്യം മാത്രമാണ് ജാദവ്പൂർ തൃണമൂലിനെ കൈവിട്ടത്(2004). അന്ന് സിപിഎം സ്ഥാനാർഥി സുജൻ ചക്രബർത്തിയാണ് ജയിച്ചത്.
കന്നിപ്പോരാട്ടത്തിൽ 688,472 ലക്ഷം വോട്ടുകളാണ് മിമി ചക്രബർത്തി നേടിയത്. രണ്ടാം സ്ഥാനത്ത് എത്തിയ ബിജെപി സ്ഥാനാർഥി പ്രഫ. അനുപം ഹസാര 3,93,233 വോട്ടുകൾ നേടിയപ്പോൾ സിപിഎം സ്ഥാനാർഥി ബികാഷ് രഞ്ജൻ ഭട്ടാചാര്യയ്ക്ക് ലഭിച്ചത് 3,02,264 വോട്ടുകൾ. 2,95,239 വോട്ടുകളുടെ വമ്പൻ ഭൂരിപക്ഷം നൽകിയാണ് മിമി ചക്രബർത്തിയെ ജാദവ്പൂർ മണ്ഡലം ലോക്സഭയിലേക്ക് ജയിപ്പിച്ചു വിട്ടത്. അതായത് 1996 ന് ശേഷം നടന്ന തിരഞ്ഞെടുപ്പുകളിൽ ജാദവ്പൂർ മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം. എന്നാൽ തന്നെ തിരഞ്ഞെടുത്ത മണ്ഡലത്തിനോട്, അവിടെയുള്ള ജനങ്ങളോടു മിമി തന്റെ കടമ യഥാവിധി നിർവഹിച്ചിരുന്നോ? പരിശോധിക്കാം.
∙ ന്യൂസീലൻഡിലെ ജസിന്‍ഡയും ബംഗാളിലെ മിമി ചക്രബർത്തിയും
രാഷ്ട്രീയം തനിക്ക് പറ്റിയ പണിയല്ല, രാജി വയ്ക്കുന്നു– രാഷ്ട്രീയ പ്രവേശനം നടത്തി, എംപിയായി അഞ്ച് വർഷം കഴിയുമ്പോഴുള്ള മിമിയുടെ ഈ വാക്കുകൾ എന്ത് സന്ദേശമാണ് നൽകുന്നത്? പ്രായം ശരീരത്തെ തളർത്തിയിട്ടും രാഷ്ട്രീയം വിടാൻ മനസ്സ് സമ്മതിക്കാതെ പിടിച്ചുതൂങ്ങിക്കിടക്കുന്ന ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾ മിമിയെ മാതൃകയാക്കണം എന്നാണോ. അതോ കുടുംബത്തെ നോക്കാൻ സമയം വേണം എന്ന് പറഞ്ഞ് 2023 ജനുവരിയിൽ ന്യൂസീലൻഡ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും പടിയിറങ്ങിയ ജസിന്‍ഡ ആൻഡേന്റെ വഴിയാണോ മിമി ചക്രബർത്തി പിന്തുടർന്നത്. രാഷ്ട്രീയം തനിക്ക് പറ്റിയ ഇടമല്ലെന്ന് മിമി ചക്രബർത്തി തിരച്ചറിഞ്ഞത് 5 വർഷം കൊണ്ടാണ്. ഇത്രയും നാൾ ജാദവ്പൂർ മണ്ഡലത്തിലെ എംപിയുടെ ലോക്സഭയിലെ പ്രകടനം കൂടി പരിശോധിച്ചാലേ മിമി ചക്രബർത്തി ആരായിരുന്നു എന്ന ചിത്രം പൂർണമാവുകയുള്ളു.
17–ാം ലോക്സഭയുടെ 5 വര്‍ഷത്തെ സഭാ നടപടികൾ പരിശോധിച്ചാൽ ജാദവ്പൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മിമി ചക്രബർത്തിയുടെ ഹാജർ വെറും 21 % മാത്രമാണെന്ന് കാണാം. ബംഗാളിൽ നിന്നുള്ള എല്ലാ എംപിമാരുടെയും ഹാജർ ശരാശരി 66 %വും ലോക്സഭയിലെ മൊത്തം എംപിമാരുടെ ഹാജർ ശരാശരി 79 % ഉള്ളപ്പോഴാണ് മിമി ചക്രബർത്തി സഭയിൽ എത്തിയിരുന്ന ദിവസങ്ങൾ കുറവായിരുന്നു എന്നത് വ്യക്തമാവുന്നത്. കുറഞ്ഞ ഹാജർ ഉള്ളതിനാൽ തന്നെ മിമി ചക്രബർത്തി സഭയിൽ നടക്കുന്ന ചർച്ചകളിൽ പങ്കെടുക്കുന്നതും അപൂർവമായിരുന്നു. 5 വർഷത്തിനിടെ എംപി പങ്കെടുത്തത് 7 ചർച്ചകളിൽ. ഇക്കാലയളവിൽ ബംഗാളിൽ നിന്നുള്ള എല്ലാ എംപിമാരും പങ്കെടുത്ത ചർച്ചകളുടെ ശരാശരി 34.5ഉം ലോക്സഭയിലെ മൊത്തം എംപിമാരുടെ ശരാശരി 46.7ഉം ആണ്.
അതേസമയം മിമി ചക്രബർത്തി സഭയിൽ ഉയർത്തിയ ചോദ്യങ്ങളുടെ എണ്ണം കൂടുതലുമാണ്. 161 ചോദ്യങ്ങൾ ഉയർത്തി മിമി ചക്രബർത്തി ബംഗാളിൽ നിന്നുള്ള എംപിമാർ ഉയർത്തിയ ചോദ്യങ്ങളുടെ ശരാശരിയേക്കാളും (140) മുന്നിട്ട് നിന്നു. അതേസമയം ലോക്സഭയിലെ മൊത്തം എംപിമാർ ഉന്നയിച്ച ചോദ്യങ്ങളുടെ എണ്ണത്തിന്റെ ശരാശരി 210 ആണെന്നതും ഓർക്കണം. 5 വർഷത്തിനിടെ മിമി ചക്രബർത്തി സഭയിൽ സ്വകാര്യ ബില്ലുകളൊന്നും അവതരിപ്പിച്ചിട്ടുമില്ല. ഒട്ടേറെ അവസരങ്ങളിൽ സഭാസമ്മേളനങ്ങളിൽ നിന്നും മിമി ചക്രബർത്തി പൂർണമായും വിട്ടുനിന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
രാജിയ്ക്കൊപ്പം രാഷ്ട്രീയം തനിക്ക് ചേരുന്ന മേഖലയല്ലെന്ന മിമി ചക്രബർത്തിയുടെ പ്രസ്താവന പൂർണമായും ശരിയാണെന്ന് തെളിയിക്കുന്നതാണ് എംപിയുടെ സഭയിലെ ഹാജർ നില. തൃണമൂൽ കോൺഗ്രസ്സിലെ ടോളിവുഡ് ബ്രിഗേഡ് അംഗമായ മിമിയുടെ പിന്മാറ്റം മമത ബാനർജി അംഗീകരിച്ചു എന്ന സൂചനയാണ് പുറത്തുവരുന്നത്. മാർച്ച് 10ന് പുറത്തിറക്കിയ സ്ഥാനാർഥി പട്ടികയിൽ മിമിക്ക് സ്ഥാനമില്ല. പകരം മറ്റൊരു വനിത താരത്തിനാണ് അവസരം ലഭിച്ചത് . ജാദവ്പൂർ മണ്ഡലത്തിലെ സ്ഥാനാർഥിയായി സയോണി ഘോഷിനെയാണ് മമത പ്രഖ്യാപിച്ചിട്ടുള്ളത്.