ടോൾ പ്ലാസകളെ പൂട്ടിക്കാൻ ജിപിഎസ്, വാഹന മോഷ്ടാക്കളെ കുടുക്കും, തുടങ്ങി പരീക്ഷണം
ഒരു വഴിക്കു പുറപ്പെടുമ്പോൾ എല്ലാവരുടെയും ആഗ്രഹം ലക്ഷ്യസ്ഥാനം വരെ തടസ്സമില്ലാത്ത യാത്രയാവും. ദൂരയാത്ര പുറപ്പെടുമ്പോൾ വഴിയിലെ ഒരു ചെറിയ തടസ്സം മതി നമ്മൾ അസ്വസ്ഥരാവാൻ. തടസ്സങ്ങൾ മാറ്റി യാത്രകൾ സുഗമമാക്കാനാണ് ഇന്ന് രാജ്യത്താകമാനം മികച്ച രീതിയിൽ ദീർഘദൂര റോഡുകൾ നിർമിക്കുന്നത്. റോഡ് നിർമാണം ചെലവേറിയതായതോടെ അതിനുള്ള ഫണ്ട് കണ്ടെത്താൻ തുടങ്ങിയ ‘ടോൾ പിരിവി’ന് മൂന്ന് പതിറ്റാണ്ട് തികയുമ്പോൾ പുതിയ രീതിയിലേക്ക് മാറാൻ ഒരുങ്ങുകയാണ് രാജ്യം. ടോൾ പിരിവിനൊപ്പം യാത്രികർക്ക് സുരക്ഷയും ഉറപ്പാക്കുന്ന മാറ്റമാണ് ഇനി വരുന്നത്.
ഒരു വഴിക്കു പുറപ്പെടുമ്പോൾ എല്ലാവരുടെയും ആഗ്രഹം ലക്ഷ്യസ്ഥാനം വരെ തടസ്സമില്ലാത്ത യാത്രയാവും. ദൂരയാത്ര പുറപ്പെടുമ്പോൾ വഴിയിലെ ഒരു ചെറിയ തടസ്സം മതി നമ്മൾ അസ്വസ്ഥരാവാൻ. തടസ്സങ്ങൾ മാറ്റി യാത്രകൾ സുഗമമാക്കാനാണ് ഇന്ന് രാജ്യത്താകമാനം മികച്ച രീതിയിൽ ദീർഘദൂര റോഡുകൾ നിർമിക്കുന്നത്. റോഡ് നിർമാണം ചെലവേറിയതായതോടെ അതിനുള്ള ഫണ്ട് കണ്ടെത്താൻ തുടങ്ങിയ ‘ടോൾ പിരിവി’ന് മൂന്ന് പതിറ്റാണ്ട് തികയുമ്പോൾ പുതിയ രീതിയിലേക്ക് മാറാൻ ഒരുങ്ങുകയാണ് രാജ്യം. ടോൾ പിരിവിനൊപ്പം യാത്രികർക്ക് സുരക്ഷയും ഉറപ്പാക്കുന്ന മാറ്റമാണ് ഇനി വരുന്നത്.
ഒരു വഴിക്കു പുറപ്പെടുമ്പോൾ എല്ലാവരുടെയും ആഗ്രഹം ലക്ഷ്യസ്ഥാനം വരെ തടസ്സമില്ലാത്ത യാത്രയാവും. ദൂരയാത്ര പുറപ്പെടുമ്പോൾ വഴിയിലെ ഒരു ചെറിയ തടസ്സം മതി നമ്മൾ അസ്വസ്ഥരാവാൻ. തടസ്സങ്ങൾ മാറ്റി യാത്രകൾ സുഗമമാക്കാനാണ് ഇന്ന് രാജ്യത്താകമാനം മികച്ച രീതിയിൽ ദീർഘദൂര റോഡുകൾ നിർമിക്കുന്നത്. റോഡ് നിർമാണം ചെലവേറിയതായതോടെ അതിനുള്ള ഫണ്ട് കണ്ടെത്താൻ തുടങ്ങിയ ‘ടോൾ പിരിവി’ന് മൂന്ന് പതിറ്റാണ്ട് തികയുമ്പോൾ പുതിയ രീതിയിലേക്ക് മാറാൻ ഒരുങ്ങുകയാണ് രാജ്യം. ടോൾ പിരിവിനൊപ്പം യാത്രികർക്ക് സുരക്ഷയും ഉറപ്പാക്കുന്ന മാറ്റമാണ് ഇനി വരുന്നത്.
ഒരു വഴിക്കു പുറപ്പെടുമ്പോൾ എല്ലാവരുടെയും ആഗ്രഹം ലക്ഷ്യസ്ഥാനം വരെ തടസ്സമില്ലാത്ത യാത്രയാവും. ദൂരയാത്ര പുറപ്പെടുമ്പോൾ വഴിയിലെ ഒരു ചെറിയ തടസ്സം മതി നമ്മൾ അസ്വസ്ഥരാവാൻ. തടസ്സങ്ങൾ മാറ്റി യാത്രകൾ സുഗമമാക്കാനാണ് ഇന്ന് രാജ്യത്താകമാനം മികച്ച രീതിയിൽ ദീർഘദൂര റോഡുകൾ നിർമിക്കുന്നത്. റോഡ് നിർമാണം ചെലവേറിയതായതോടെ അതിനുള്ള ഫണ്ട് കണ്ടെത്താൻ തുടങ്ങിയ ‘ടോൾ പിരിവി’ന് മൂന്ന് പതിറ്റാണ്ട് തികയുമ്പോൾ പുതിയ രീതിയിലേക്ക് മാറാൻ ഒരുങ്ങുകയാണ് രാജ്യം. ടോൾ പിരിവിനൊപ്പം യാത്രികർക്ക് സുരക്ഷയും ഉറപ്പാക്കുന്ന മാറ്റമാണ് ഇനി വരുന്നത്.
ടോൾ പിരിവിന്റെ സമയനഷ്ടം ഒഴിവാക്കാനാണ് 2014ൽ രാജ്യത്ത് ഫാസ്ടാഗ് സമ്പ്രദായം കൊണ്ടുവന്നത്. ടോൾ പിരിവ് കേന്ദ്രങ്ങളിൽ പത്ത് മിനിട്ടോളം കാത്തു കിടന്നിരുന്ന അവസ്ഥയെ സെക്കൻഡുകളിലേക്ക് ചുരുക്കാനായി എന്നതാണ് ഫാസ്ടാഗിന്റെ മിടുക്ക്. പത്തു വർഷത്തിനിടെ ഒന്നര ലക്ഷത്തിലധികം കോടി രൂപയാണ് ഫാസ്ടാഗ് സർക്കാരിന് നേടി കൊടുത്തതെന്നാണ് കണക്കുകൾ. മൂന്നു പതിറ്റാണ്ട് മുൻപ് ആരംഭിച്ച ടോൾ പല രീതികൾ അവലംബിച്ച ശേഷം ഈ മാർച്ച് മാസത്തോടെ പുതിയ രൂപം കൈവരിക്കുകയാണ്. സാറ്റലൈറ്റ് അധിഷ്ഠിതമായ ഗ്ലോബൽ പൊസിഷനിങ് സമ്പ്രദായത്തിലേക്ക് (ജിപിഎസ്) ട്രാക്ക് മാറുകയാണ് നമ്മുടെ ടോൾ പിരിവ്. എന്താണ് ഇതിന്റെ പ്രത്യേകതകൾ? വിശദമായി പരിശോധിക്കാം.
∙ ഫാസ്ടാഗിന് വിട, ടോൾ കണക്കാക്കാൻ ജിപിഎസ്
വാഹനം നിർത്താതെ തന്നെ സഞ്ചരിക്കുന്ന ദൂരം കണക്കാക്കി ഉടമയുടെ അക്കൗണ്ടിൽ നിന്ന് നേരിട്ടു ടോൾ നിരക്ക് ഈടാക്കുന്നതാണ് പുതുതായി നടപ്പാക്കുന്ന ജിപിഎസ് സംവിധാനം. ടോൾ നിശ്ചയിച്ചിട്ടുള്ള റോഡിൽ സഞ്ചരിക്കുന്ന വാഹനത്തിന്റെ ദൂരം ജിപിഎസ് ഉപകരണം വഴി കണക്കാക്കുന്നതാണ് പുതിയ രീതി. വാഹനം പിന്നിടുന്ന ദൂരത്തിന്റെ അടിസ്ഥാനത്തിലാവും നിരക്ക് നിശ്ചയിക്കുക. 2019 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ ജിപിഎസ് വിജയകരമായെന്നു കണ്ടതോടെയാണ്, ഫാസ്ടാഗ് ഒഴിവാക്കി ജിപിഎസിലേക്കു മാറാൻ സർക്കാർ തയാറെടുക്കുന്നത്. കേരളത്തിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ജിപിഎസ് നടപ്പാക്കിയിട്ടുള്ളത്. ഹിമാചൽ പോലെ ചില സംസ്ഥാനങ്ങളിൽ ഭാഗികമായും പരീക്ഷണം നടത്തുന്നുണ്ട്.
ടോൾ പിരിവ് ഫാസ്ടാഗ് സമ്പ്രദായത്തിലേക്കു മാറിയിട്ട് പത്ത് വർഷമാകുന്നതേയുള്ളൂ. 2014 ഏപ്രിലിൽ ആണ് ടോൾ പിരിവിനായി ഫാസ്ടാഗ് നടപ്പാക്കിയത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഉപസ്ഥാപനമായ ദേശീയപാത അതോറിറ്റിക്കാണ് ഫാസ്ടാഗിന്റെ നടത്തിപ്പ് ചുമതല.
കേരളത്തിൽ മോട്ടർ വാഹന വകുപ്പിന്റെ മേൽനോട്ടത്തിൽ ‘സുരക്ഷാമിത്രം’ പോർട്ടൽ വഴിയാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്. മിക്കവാറും കൊമേഴ്സ്യൽ വാഹനങ്ങളിലും ടാക്സി ഉൾപ്പെടെ പെർമിറ്റ് ആവശ്യമായ വാഹനങ്ങളിലും ജിപിഎസ് ഘടിപ്പിച്ചു കഴിഞ്ഞു. എല്ലാ വിദ്യാഭ്യാസ സ്ഥാപന വാഹനങ്ങളിലും ജിപിഎസ് സംവിധാനമായിട്ടുണ്ട്. ജിപിഎസ് ഘടിപ്പിച്ചെങ്കിലും ഇവയുടെ ടോൾ പിരിവ് ഇപ്പോഴും ഫാസ്ടാഗ് വഴി തന്നെയാണ്. കേരളത്തിൽ അഞ്ച് ലക്ഷത്തോളം വാഹനങ്ങളിൽ ഇപ്പോൾ ജിപിഎസുണ്ട്. പുതുതായി വിപണിയിലെത്തുന്ന ബെൻസ്, ടാറ്റാ, ടിവിഎസ് തുടങ്ങിയ കമ്പനികളുടെ യാത്രാവാഹനങ്ങളും ജിപിഎസ് സംവിധാനത്തോടെയാണ് എത്തുന്നത്.
∙ ഇനി യാത്ര കൂടുതൽ സുരക്ഷിതം
മൊബൈൽ ഫോൺ നെറ്റ്‌വർക്ക് മാതൃകയിൽ രണ്ട് സ്മാർട് സിംകാർഡ് ഉപയോഗിക്കാവുന്ന ഉപകരണമാണ് ജിപിഎസ്. ഏതു സമയവും വാഹനത്തിന്റെ യാത്രയും മറ്റു പ്രശ്നങ്ങളും അധികൃതർക്കു കേന്ദ്രീകൃത സംവിധാനത്തിൽ നിന്ന് പരിശോധിക്കാനും നിരീക്ഷിക്കാനും പറ്റുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 24 മണിക്കൂറും നിരീക്ഷണ സംവിധാനത്തിന് സൗകര്യമുള്ളതാണ് ഈ ഉപകരണം. അമിത വേഗവും 45 ഡിഗ്രിവരെ വാഹനം ചരിയുന്ന അപകടാവസ്ഥയും കൺട്രോൾ റൂമിൽ അറിയാനുള്ള സംവിധാനം ജിപിഎസിനുണ്ട്. ഒപ്പം വാഹനം അപകടത്തിലോ മറ്റോ പെട്ടാൽ ഉപകരണത്തിലെ അപായ ബട്ടൺ അമർത്തിയാൽ മതി വിവരം ഉടൻ കൺട്രോൾ റൂമിലേക്ക് കൈമാറപ്പെടും.
എന്നാൽ ഇത്തരം കാര്യങ്ങൾ നടപ്പിലാക്കാൻ ഇനിയും ചില സാങ്കേതിക സംവിധാനങ്ങൾ ഒരുക്കേണ്ടതുണ്ട്. രണ്ട് വർഷത്തെ കാലാവധിയുളള രണ്ട് സിം കാർഡ് സഹിതമാണ് ഇപ്പോൾ ജിപിഎസ് ഉപകരണം വിപണിയിലുള്ളത്. കുറഞ്ഞത് 7500 രൂപയെങ്കിലും വിലയുണ്ട്. ഇപ്പോൾ കാറുകളിലും മറ്റ് സ്വകാര്യവാഹനങ്ങളിലും നിർബന്ധമാക്കിയിട്ടില്ലെങ്കിലും വൈകാതെ രാജ്യത്താകമാനം ജിപിഎസ് നടപ്പാക്കിയേക്കും.
വാഹനം കൂടുതൽ സുരക്ഷിതമാകുന്നു എന്നതാണ് ജിപിഎസ് സംവിധാനത്തിന്റെ പ്രത്യേകത. വാഹനം എവിടെയുണ്ടെന്ന് അധികൃതർക്ക് പരിശോധിക്കാമെന്നതിനാൽ തട്ടിപ്പുകൾ കുറയും. ഒപ്പം വാഹനമോഷണവും കുറയും. ഒപ്പം വാഹനത്തിൽ കയറ്റുന്ന സാധനങ്ങളിലെ തട്ടിപ്പും മറ്റും നിരീക്ഷിക്കാനും സാധിക്കുമെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. വാഹനം എവിടെയെങ്കിലും അപകടത്തിൽപ്പെട്ടാലും എസ്ഓഎസ് ബട്ടൺ സംവിധാനത്തിലൂടെ ജിപിഎസ് നിരീക്ഷണ കേന്ദ്രത്തിൽ അറിയാനാവും.
∙ ടോൾ പരീക്ഷണം അടൽ സേതുവിൽ
ജിപിഎസ് പരീക്ഷണത്തിന് മുംബൈയിലെ അടൽ സേതുവിൽ തുടക്കമിട്ടെന്നാണ് മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചത്. പൈലറ്റ് പദ്ധതി വിജയമായാൽ എത്രയും വേഗം ജിപിഎസ് സംവിധാനത്തിലേക്ക് മാറുമെന്നും മന്ത്രി പറയുന്നു. അതേസമയം ജിപിഎസ് എല്ലാ റോഡ് ശൃംഖലയിലും നടപ്പാക്കാൻ വർഷങ്ങൾ വേണ്ടിവന്നേക്കും. അതുകൊണ്ടുതന്നെ നിലവിലെ ഫാസ്ടാഗ് സംവിധാനം പെട്ടെന്നു നിർത്തലാക്കാനും കഴിയില്ലെന്നാണ് വിലയിരുത്തൽ. നിലവിലെ ടോൾ പ്ലാസകളുമായി താരതമ്യം ചെയ്താൽ വാഹനം നിർത്താതെ കടന്നുപോകാം എന്നതാണ് ജിപിഎസ് സംവിധാനത്തിന്റെ മെച്ചം. ഇതിന് പുറമെ ടോൾ തുകയായി സഞ്ചരിക്കുന്ന ദൂരത്തിനുളള പണം നൽകിയാൽ മതിയാവും.
അതുകൊണ്ട് തന്നെ ടോൾ പ്ലാസകളിൽ കാത്തുകിടക്കേണ്ട. ഗതാഗതക്കുരുക്കും അതുവഴിയുള്ള ഇന്ധന നഷ്ടവും കുറയും. എന്നാൽ ജിപിഎസ് രാജ്യത്ത് പൂർണമായി നടപ്പാക്കുന്നതു വരെ ഫാസ്ടാഗും തുടരേണ്ടി വരും. ഇല്ലെങ്കിൽ പദ്ധതി നടത്തിപ്പ് എങ്ങനെ സുഗമമാവും എന്ന ആശയക്കുഴപ്പമുണ്ട്.
∙ ടോൾ നിരക്ക് സഞ്ചരിക്കുന്ന ദൂരത്തിന്
ഹെവി വാഹനങ്ങൾക്ക് ആക്സിലിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ടോൾ നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. കാറുകൾക്കും മറ്റും നിശ്ചിത നിരക്കുമാണ്. ജിപിഎസ് നടപ്പാകുന്നതോടെ കാറുകൾക്കും മറ്റു വാഹനങ്ങൾക്കും മിക്കവാറും സഞ്ചരിക്കുന്ന ദൂരത്തെ അടിസ്ഥാനമാക്കിയാവും തുക നൽകേണ്ടി വരിക. ഹെവി വാഹനങ്ങൾക്ക് നിലവിലെ നിരക്ക് നിശ്ചയിക്കുന്ന രീതിക്കു പകരം, കയറ്റാവുന്ന ഭാരത്തിന്റെ അടിസ്ഥാനത്തിൽ ടോൾ നിശ്ചയിക്കുന്നതിനുള്ള ആലോചനകൾ ഉണ്ട്. ഇതിനെ ലോറി ഉടമകളും മറ്റും ശക്തമായി എതിർക്കുന്നുണ്ടെങ്കിലും ഗതാഗതത്തിനായുള്ള പാർലമെന്ററി കാര്യസമിതി നൽകിയ ഈ നിർദേശം സമീപഭാവിയിൽ നടപ്പിലാക്കും എന്നാണ് സൂചന.
എന്നാൽ, ഈ നിർദേശം നടപ്പിലാക്കാൻ ഏറെ സാങ്കേതിക സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. ജിപിഎസ് സംവിധാനത്തിനൊപ്പം ഹെവി വാഹനങ്ങൾക്കായി വേയ് ബ്രിജുകളോടു കൂടിയ പ്രത്യേക സംവിധാവും സ്ഥാപിക്കേണ്ടിവരും. ഇത് പിന്നെയും ജോലിഭാരവും സാങ്കേതിക ബാധ്യതയും കൂട്ടും. എന്നാൽ ജിപിഎസ് നടപ്പാകുന്നതോടെ രാജ്യത്തെ ടോൾ പ്ലാസകൾ ഇല്ലാതാകും. വാഹന ഉടമയിൽ നിന്ന് ഈടാക്കുന്ന തുക നേരിട്ട് സർക്കാർ ഖജനാവിൽ എത്തുകയും ചെയ്യും. നമ്പർ പ്ലേറ്റ് തിരിച്ചറിഞ്ഞ് വാഹനം സഞ്ചരിച്ച ദൂരം കണക്കാക്കി ടോൾ നിശ്ചയിക്കുന്ന സാങ്കേതികവിദ്യയുള്ള ക്യാമറ വഴിയാവും ജിപിഎസ് പ്രവർത്തിക്കുക.
∙ ഫാസ്ടാഗ് അപ്രത്യക്ഷമാവും; ടോൾ പ്ലാസകളും
ജിപിഎസ് സമ്പ്രദായം സാർവത്രികമാകുന്നതോടെ ടോൾപ്ലാസകളും ഫാസ്ടാഗും അപ്രത്യക്ഷമാവും എന്നാണ് വിലയിരുത്തൽ. റോഡുകളിലെ യാത്രാ ചുങ്കത്തിന് നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ടെങ്കിലും, ആധുനിക ഇന്ത്യയിൽ പാലങ്ങൾക്കായിരുന്നു ആദ്യകാലങ്ങളിൽ ടോൾ പിരിച്ചിരുന്നത്. റോഡ് യാത്രയ്ക്ക് ടോൾ പിരിവ് ആരംഭിച്ചിട്ട് മൂന്ന് പതിറ്റാണ്ട് മാത്രമേ ആയിട്ടുള്ളൂ. ദേശീയപാത വികസനത്തിനായി ഫണ്ട് കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ സ്വകാര്യ സ്ഥാപനങ്ങളെക്കൂടി പങ്കെടുപ്പിച്ച് റോഡ് വികസനം സാധ്യമാക്കിയും ടോൾ ഏർപ്പെടുത്തിയുമാണ് തുടക്കം. 1990ൽ മഹാരാഷ്ട്രയിലെ മുംബൈ മുതൽ പുണെ വരെ പണിത 95 കിലോമീറ്റർ റോഡാണ് ആദ്യ ടോൾറോഡ്. 90ൽ പണി തുടങ്ങിയെങ്കിലും 2002ൽ മാത്രമാണ് റോഡ് പൂർണതോതിൽ സജ്ജമായത്.
ടോൾ പിരിവ് ഫാസ്ടാഗ് സമ്പ്രദായത്തിലേക്കു മാറിയിട്ട് പത്ത് വർഷമാകുന്നതേയുള്ളൂ. 2014 ഏപ്രിലിൽ ആണ് ടോൾ പിരിവിനായി ഫാസ്ടാഗ് നടപ്പാക്കിയത്. റേഡിയോ തരംഗങ്ങൾ വഴി ഇലക്ട്രോണിക് സംവിധാനത്തിലൂടെ വാഹനത്തിൽ പതിച്ച സ്റ്റിക്കർ വഴി വിവരങ്ങൾ പരിശോധിച്ച് ടോൾ നിരക്ക് ഈടാക്കുന്നതാണ് ഫാസ് ടാഗ്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഉപസ്ഥാപനമായ ദേശീയപാത അതോറിറ്റിക്കാണ് ഫാസ്ടാഗിന്റെ നടത്തിപ്പ് ചുമതല. അതോറിറ്റിയുടെ ബിസിനസ് സ്ഥാപനമായ ഇന്ത്യൻ ഹൈവേ മാനേജ്മെന്റ് കമ്പനിയാണ് ഫാസ്ടാഗ് വിപണനം നടത്തുന്നത്.
തുടക്കത്തിൽ ഇഷ്ടമുള്ള വാഹന ഉടമകൾ മാത്രമാണ് നിശ്ചിത സംഖ്യ അടച്ച് ദേശീയപാത അതോറിറ്റിയിൽ നിന്നോ ബാങ്കുകൾ വഴിയോ ഫാസ്ടാഗ് വാങ്ങിയിരുന്നത്. ഇത് സമയലാഭത്തിനും ടോൾ പിരിവിനും മികച്ചതാണെന്ന് തിരിച്ചറിഞ്ഞതോടെ 2019ൽ ഫാസ്ടാഗ് എല്ലാ വാഹനത്തിലും നിർബന്ധമാക്കി. അതോടെ പുതിയ വാഹനങ്ങളുടെ വിൽപന ഏജൻസികൾ തന്നെ ഫാസ്ടാഗ് നിർബന്ധമായി നൽകാൻ തുടങ്ങി. ടോൾപ്ലാസകളിലും ദേശീയപാതയിലും മുൻപ് 8 മിനിറ്റു വരെ കാത്തുകിടന്ന സ്ഥാനത്ത് അത് വെറും 48 സെക്കൻഡായി കുറഞ്ഞു. ഇതോടെ 2021 ഫെബ്രുവരി മുതൽ ടോൾ പ്ലാസകളിൽ പിരിവ് ഫാസ്ടാഗ് വഴി മാത്രമാക്കി. ഫാസ്ടാഗ് ഇല്ലാത്തവരിൽ നിന്ന് ടോൾതുകയുടെ ഇരട്ടിയാണ് ഈടാക്കുന്നത്.
∙ 6.4 കോടി ഫാസ്ടാഗ്, കോടികൾ വരവ്
6.9 കോടി ഫാസ്ടാഗ് ഉടമകളാണ് രാജ്യത്താകെയുള്ളത്. ഇവയിൽ 6.4 കോടി മാത്രമാണ് പ്രവർത്തനക്ഷമം. ഇലക്ട്രോണിക് ടോൺ കലക്‌ഷൻ നിലവിൽ വന്നതോടെ ഒരു ദശാബ്ദത്തിനിടെ ടോൾ പിരിവിലൂടെ ഒന്നര ലക്ഷത്തിലധികം കോടി രൂപയാണ് സർക്കാരിനു ലഭിച്ചതെന്നാണ് കണക്കുകൾ. ഫാസ് ടാഗിന്റെ തുടക്കത്തിൽ വളരെ കുറഞ്ഞ തുകയാണ് ടോൾ നിരക്കായി കിട്ടിയിരുന്നതെങ്കിൽ കഴിഞ്ഞ നാലു വർഷമായി ഓരോ വർഷവും അരലക്ഷം കോടി രൂപയ്ക്കും മുകളിലാണ് ടോൾ നിരക്കായി സർക്കാരിലേക്കെത്തുന്നത്. രാജ്യത്താകെ 1228 ടോൾ പ്ലാസകളിലാണ് പിരിവ് നടക്കുന്നത്. ഇതിൽ 339 എണ്ണം മാത്രമാണ് സംസ്ഥാന പാതകളിലുള്ളത്. ഇവയിൽ നിന്നുള്ള വരുമാനത്തിന്റെ നിശ്ചിത ശതമാനം സംസ്ഥാനങ്ങൾക്കും അവകാശപ്പെട്ടതാണ്.
ഫാസ്ടാഗ് ടോൾ പിരിവിൽ കഴിഞ്ഞ നാലു വർഷമായി വൻ തുകയാണ് സർക്കാരിനു കിട്ടുന്നത്. 2021ൽ 34,778 കോടി രൂപയും 2022 ൽ 50,855 കോടി രൂപയും 2023 ൽ ആദ്യ 10 മാസം 53,290 കോടി രൂപയും ടോൾ പിരിവു വഴി സർക്കാരിലെത്തി. ഇപ്പോഴത്തെ കണക്കു പ്രകാരം 2024 ഡിസംബറാകുമ്പോൾ ടോൾ പിരിവ് 67000 കോടി രൂപയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓരോ വർഷവും പുതുതായി വിപണിയിൽ എത്തുന്ന വാഹനങ്ങൾ കൂടുന്നതും ടോൾ നിരക്ക് ഉയരുന്നതും വരുമാനം കൂടാൻ കാരണമാണ്. 2023 ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിൽ വൻ തുകയാണ് ഫാസ്ടാഗ് വഴി പിരിഞ്ഞുകിട്ടിയത്. ഏപ്രിലിൽ 4314 കോടി രൂപയും മേയിൽ 4554 കോടി രൂപയും ജൂണിൽ 4349 കോടി രൂപയുമായിരുന്നു വരുമാനം.
2023 ഏപ്രിൽ 29 ന് ഒരു കോടി 16 ലക്ഷം ഇടപാടുകളിലൂടെ പിരിഞ്ഞ 193.15 കോടി രൂപയാണ് ഒരു ദിവസത്തെ കലക്ഷനിലെ റെക്കോർഡ് തുക. 2021ൽ ഫാസ്ടാഗ് വഴി മൊത്തം 219 കോടി ഇടാപാടുകൾ നടന്നപ്പോൾ 2022 ൽ ഇത് 50 ശതമാനം വർധനയോടെ 324 കോടിയായും ഉയർന്നു.