ആരുമറിയാതെ കൊന്നു മുങ്ങുന്ന ‘ടൂറിസ്റ്റ്’; മരിക്കാതെ പ്രിഗോഷിന്റെ ചെകുത്താൻ സേന; ഉഗ്രരൂപത്തിൽ റഷ്യൻ ചാരസംഘം
ചാര ഏജൻസികളുടെ പലവിധ പ്രശ്നങ്ങളിലൊന്ന്, എത്ര വലിയ വിജയം രാജ്യത്തിനായി നേടിയാലും മിണ്ടാനോ ആഘോഷിക്കാനോ മേനി നടിക്കാനോ സാധിക്കില്ല എന്നതാണ്. ‘അത് ഞാനാണ്’ അഥവാ ‘ഞങ്ങളാണ് ചെയ്തത്’ എന്ന് എങ്ങും പറയാനൊക്കില്ല; ചാരപ്പണിയുടെ അകത്തേത്തളങ്ങളിൽ പോലും. അതിന് ഒരു ഗുണപരമായ വശവുമുണ്ട്; ചാര ഓപറേഷനുകൾ പാളീസായാലും മിണ്ടണ്ട, ആരും അറിയില്ല എന്നതുതന്നെ. റഷ്യയുടെ യുക്രെയ്ൻ ഓപറേഷൻ പൊളിഞ്ഞതും രണ്ടു കൊല്ലമായി ഊരാൻ പറ്റാത്തവിധം കുടുക്കിലായതും എന്തുകൊണ്ടാണ്? റഷ്യയുടെ മൃഗീയ ശക്തിയുടെ ഏഴയലത്തു വരാത്ത ചെറിയ രാജ്യമാണ് ആ വമ്പന്‍ സൈന്യത്തോട് ‘അടിച്ചു’ നിൽക്കുന്നത്. റഷ്യ പൊളിഞ്ഞതിനു പിന്നിൽ ഇന്റലിജൻസ് പരാജയമായിരുന്നു. ഇസ്രയേൽ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം നേരിട്ട ഏറ്റവും വലിയ ആക്രമണത്തിനു പിന്നിലും ചാര ഏജൻസികളുടെ പരാജയം തന്നെ. യുക്രെയ്നിൽ പക്ഷേ റഷ്യയുടെ എഫ്എസ്ബി, എസ്‌വിആർ, ജിആർയു എന്നീ ഏജൻസികളെല്ലാം ഒരു ഘട്ടത്തിൽ പരാജയപ്പെട്ടു പോയി. പിന്നീട് ഇവർക്ക് തിരിച്ചു വരാൻ സാധിച്ചോ? എന്താണ് യഥാർഥത്തിൽ ഈ ചാരസംഘടനകൾ ചെയ്യുന്നത്?

ചാര ഏജൻസികളുടെ പലവിധ പ്രശ്നങ്ങളിലൊന്ന്, എത്ര വലിയ വിജയം രാജ്യത്തിനായി നേടിയാലും മിണ്ടാനോ ആഘോഷിക്കാനോ മേനി നടിക്കാനോ സാധിക്കില്ല എന്നതാണ്. ‘അത് ഞാനാണ്’ അഥവാ ‘ഞങ്ങളാണ് ചെയ്തത്’ എന്ന് എങ്ങും പറയാനൊക്കില്ല; ചാരപ്പണിയുടെ അകത്തേത്തളങ്ങളിൽ പോലും. അതിന് ഒരു ഗുണപരമായ വശവുമുണ്ട്; ചാര ഓപറേഷനുകൾ പാളീസായാലും മിണ്ടണ്ട, ആരും അറിയില്ല എന്നതുതന്നെ. റഷ്യയുടെ യുക്രെയ്ൻ ഓപറേഷൻ പൊളിഞ്ഞതും രണ്ടു കൊല്ലമായി ഊരാൻ പറ്റാത്തവിധം കുടുക്കിലായതും എന്തുകൊണ്ടാണ്?
റഷ്യയുടെ മൃഗീയ ശക്തിയുടെ ഏഴയലത്തു വരാത്ത ചെറിയ രാജ്യമാണ് ആ വമ്പന്‍ സൈന്യത്തോട് ‘അടിച്ചു’ നിൽക്കുന്നത്. റഷ്യ പൊളിഞ്ഞതിനു പിന്നിൽ ഇന്റലിജൻസ് പരാജയമായിരുന്നു. ഇസ്രയേൽ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം നേരിട്ട ഏറ്റവും വലിയ ആക്രമണത്തിനു പിന്നിലും ചാര ഏജൻസികളുടെ പരാജയം തന്നെ. യുക്രെയ്നിൽ പക്ഷേ റഷ്യയുടെ എഫ്എസ്ബി, എസ്‌വിആർ, ജിആർയു എന്നീ ഏജൻസികളെല്ലാം ഒരു ഘട്ടത്തിൽ പരാജയപ്പെട്ടു പോയി. പിന്നീട് ഇവർക്ക് തിരിച്ചു വരാൻ സാധിച്ചോ? എന്താണ് യഥാർഥത്തിൽ ഈ ചാരസംഘടനകൾ ചെയ്യുന്നത്?
∙ കെജിബിയുടെ കഷ്ണങ്ങൾ
പഴയ സോവിയറ്റ് കാലത്തെ കെജിബിയുടെ വിവിധ കഷ്ണങ്ങളാണ് ഇന്നത്തെ റഷ്യൻ ചാര ഏജൻസികൾ. കെജിബിയെ പിരിച്ചുവിടുമ്പോൾ അതിലെ വിദഗ്ധരെ മിക്കവരെയും വിട്ടുകളഞ്ഞില്ല. അവരെക്കൊണ്ടുതന്നെ പുതിയ ഏജൻസികൾക്കു രൂപം കൊടുക്കുകയായിരുന്നു. റഷ്യൻ ആഭ്യന്തര ചാര ഏജൻസിയാണ് എഫ്എസ്ബി. ഇന്ത്യയുടെ ഐബി പോലെ. വിദേശ ഇന്റലിജൻസാണ് എസ്‌വിആർ. നമ്മുടെ ‘റോ’ പോലെ. മിലിട്ടറി ഇന്റലിജൻസ് ഏജൻസിയാണ് ജിആർയു. നമ്മുടെ ഡിഐഎ പോലെ.
ഇതൊന്നും പോരാതെ ‘സ്പെഷൽ സർവീസസ്’ എന്ന പേരിൽ പലവിധ ഗ്രൂപ്പുകളുമുണ്ട്. കൊല്ലും കൊലയും അവരുടെ ദൗത്യങ്ങളാകുന്നു. ആര് ചെയ്തു എന്ന് ഏതെങ്കിലും ഏജൻസിയുടെ തലയിൽ വരാതിരിക്കാനും ഇത്തരം തട്ടിക്കൂട്ട് ഗ്രൂപ്പുകൾ പ്രയോജപ്പെടും. റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ അടിവസ്ത്രത്തിൽ, നാഡികളെ തളർത്തുന്ന നൊവിചോക് എന്ന വിഷപ്പൊടി വിതറിയ വിദ്വാൻമാർ എഫ്എസ്ബിയിൽ നിന്നുള്ളവരായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ആ വിവരം പുറത്തറിഞ്ഞ് ആകെ നാണക്കേടാവുകയും ചെയ്തു.
∙ ലീഗലും ഇല്ലീഗലും
ചാരൻമാരിലൊരു വിഭാഗം എംബസികളിൽ നിന്നു പ്രവർത്തിക്കുന്നവരാണ്. ആരാണ് എംബസിയിലെ ചാരച്ചുമതലയുള്ള ഓഫിസർ എന്നതു പക്ഷേ, പുറത്തറിയില്ല. അക്കാര്യം ബന്ധപ്പെട്ട രാജ്യങ്ങളിലെ ആഭ്യന്തര ഏജൻസികൾ കണ്ടുപിടിക്കുകയാണു ചെയ്യുന്നത്. വൻ ഓപറേഷനുകൾ സുരക്ഷിതമായി നടത്താൻ നയതന്ത്ര സംരക്ഷണമുള്ള ഓഫിസർമാർ വേണം. ഇത്തരം ഓഫിസർമാർ യുക്രെയ്ൻ യുദ്ധത്തിനു മുൻപു നടത്തിയ തയാറെടുപ്പുകൾ പുറംലോകമറിഞ്ഞിരുന്നു. യുദ്ധം തുടങ്ങിയ ഉടൻ സകല യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും അവരെ പുറത്താക്കുകയും ചെയ്തു. 600 ചാര ഓഫിസർമാരാണ് അത്തരത്തില്‍ പുറത്തായത്.
അതോടെ ചാര ഓപറേഷനുകളുടെ നേതൃത്വം ഇല്ലാതായി. പുതിയ ഓഫിസർമാർക്ക് വീസ കൊടുക്കുന്നുമില്ല. ഇത്തരം ഓഫിസർമാരെ ലീഗൽസ് എന്നും അല്ലാത്തവരെ ഇല്ലീഗൽസ് എന്നും വിളിക്കാറുണ്ട്.
എംബസിയുടെ സംരക്ഷണമില്ലാതെ, റഷ്യക്കാരൻ പോലുമല്ലെന്നു ഭാവിച്ച് അണ്ടർ കവറിൽ കഴിയുന്നവരാണ് ഇല്ലീഗൽസ്. (ഇല്ലീഗൽസ് പ്രോഗ്രാമിന്റെ ഭാഗമായ റഷ്യൻ വനിത അന്ന വാസില്യേവ്ന ചാപ്‍മാൻ 2010ൽ യുഎസിന്റെ പിടിയിലായത് വൻ വാർത്തയായിരുന്നു) 2018ൽ അത്തരം ഇല്ലീഗൽസിൽ നിന്നു പോലും 8 പേരെ കണ്ടുപിടിച്ച് ബന്ധപ്പെട്ട രാജ്യങ്ങളിൽനിന്നു പുറത്താക്കിയിരുന്നു. ചുരുക്കത്തിൽ, യുക്രെയ്ൻ യുദ്ധത്തിന് റഷ്യയ്ക്ക് ഇടക്കാലത്ത് ഇന്റലിജൻസ് പിന്തുണതന്നെ നഷ്ടമായ അവസ്ഥയായി.
∙ റഷ്യൻ ചാരൻമാർ തിരിച്ചുവരുന്നു
ലണ്ടനിലെ തിങ്ക്ടാങ്കായ റോയൽ യുണൈറ്റഡ് സർവീസസ് ഇൻസ്റ്റിറ്റ്യൂട്ട് (റുസി) എന്ന സ്ഥാപനത്തിലെ രണ്ട് അനലിസ്റ്റുകൾ പഠനത്തിൽ കണ്ടെത്തിയത് ആദ്യകാല വീഴ്ചകളിൽനിന്നു പഠിച്ച് റഷ്യൻ ചാരൻമാർ കൂടുതൽ രഹസ്യാത്മകമായി തിരിച്ചെത്തിയെന്നാണ്. ചാരൻമാരെ മുഴുവൻ മാറ്റി പുതിയവരെ നിയോഗിച്ചു. അവർ കൃത്യമായി റിപ്പോർട്ട് ചെയ്യാനും അതനുസരിച്ച് ഓപറേഷനുകൾ പദ്ധതിയിടാനും ആരംഭിച്ചു.
സൈബർ ലോകത്താണല്ലോ ചാരപ്രചാരണം കൂടുതലും. മോൾഡോവ യൂറോപ്യൻ യൂണിയനിൽ ചേരാൻ ശ്രമിച്ചപ്പോൾ ജനങ്ങളിൽനിന്ന് എതിർപ്പ് രൂക്ഷമായതിനു പിന്നിൽ റഷ്യൻ ചാരവേലയായിരുന്നു. യുക്രെയ്നിന് യുദ്ധത്തിൽ പിന്തുണ നൽകുന്നതിനെതിരെ യൂറോപ്പിൽ വിവിധ രാജ്യങ്ങളിൽ വൻ പ്രചാരണം സഘടിപ്പിച്ചതും റഷ്യൻ ചാര ഏജൻസികളാണ്. ആയിരക്കണക്കിന് പോസ്റ്റുകളാണ് ജർമൻ ഭാഷയിൽ പ്രചരിപ്പിച്ചതെന്ന് ജർമൻ വിദഗ്ധർതന്നെ വെളിപ്പെടുത്തി. 50,000 അക്കൗണ്ടുകളിൽ നിന്ന് എക്സിൽ (പഴയ ട്വിറ്റർ) സന്ദേശങ്ങൾ വന്നു. എല്ലാം വ്യാജം. റഷ്യൻ ചാരൻമാരുടെ പണി!
∙ ജിആർയു യൂണിറ്റ് 29155
റഷ്യൻ മിലിറ്ററി ഇന്റലിജൻസ് ഏജൻസിയായ ജിആർയുവിലെ അതിരഹസ്യ വിഭാഗമാണ് യൂണിറ്റ് 29155. കാലു മാറിയ മുൻ ജിആർയു ഓഫിസർ സെർജി സ്ക്രിപാലിനെ കൊലപ്പെടുത്താൻ ബ്രിട്ടനിലെ സാലിസ്ബറിയിൽ വച്ച് അവർ നടത്തിയ ശ്രമം പാളിപ്പോയിരുന്നു. അതിലെ ‘ചോർച്ച’ അന്വേഷിച്ചപ്പോഴാണ് ജിആർയു ചാരൻമാർ കണ്ടുപിടിക്കപ്പെട്ടു എന്നറിയുന്നത്. എങ്ങനെ? ചാര ഏജൻസികൾക്ക് അതിരഹസ്യ കേന്ദ്രങ്ങളുണ്ട്. വീടോ ഗോഡൗണോ ഓഫിസോ ഒറ്റപ്പെട്ട ഫാക്ടറിയോ വർക്‌ഷോപ്പോ ആകാം. സ്ക്രിപാലിൽ നിന്ന് ഈ സ്ഥലങ്ങൾ എവിടെയൊക്കെയാണെന്ന് ബ്രിട്ടിഷ് ചാര ഏജൻസികൾ കണ്ടെത്തിയിരുന്നു.
അവിടെ വന്നു പോകുന്നർ ആരെന്ന് അവരുടെ മൊബൈൽ ഫോൺ സിഗ്നലുകൾ വച്ച് കണ്ടെത്തി. പലരെയും പുറത്താക്കിയപ്പോഴാണ് തങ്ങളുടെ രഹസ്യങ്ങളെല്ലാം കണ്ടുപിടിക്കപ്പെട്ട കാര്യം അറിയുന്നതുതന്നെ. അതോടെ രഹസ്യ കേന്ദ്രങ്ങൾ മാറ്റി. അവയുടെ മേധാവികൾ പോലും മൊബൈൽ ഫോൺ അകത്ത് കൊണ്ടു വരാൻ പാടില്ല. ലാൻഡ് ലൈൻ വഴിയായി സംഭാഷണം. ജിആർയുവിൽ തന്നെയുള്ള യൂണിറ്റ് 54654 ചാരൻമാരെ വിവിധ രാജ്യങ്ങളിലെ സ്വകാര്യ കമ്പനികളിലും മറ്റും ഓഫിസർമാരായി സ്ഥാപിക്കുന്നതിലാണ് സ്പെഷലൈസ് ചെയ്യുന്നത്. ആര് പരിശോധിച്ചാലും കുറ്റം കണ്ടുപിടിക്കാൻ കഴിയാത്തവിധം അവരുടെ പശ്ചാത്തല കഥ ഒരുക്കും. ചോദ്യം ചെയ്താലും പിടിക്കപ്പെടാതിരിക്കാൻ അവരെ പരിശീലിപ്പിക്കും.
∙ പ്രിഗോഷിനിൽനിന്നു കിട്ടിയ പാഠം
റഷ്യൻ ചാര ഏജൻസികളുടെ ഏറ്റവും വലിയ പരാജയമായിരുന്നു വാഗ്‌നർ സേനയുടെ അധിപൻ പ്രിഗോഷിന്റെ പാളയത്തിൽ പട. യുദ്ധം നടത്തുന്ന രീതിയോട് എതിർപ്പുള്ള പ്രിഗോഷിൻ റഷ്യയ്ക്കകത്ത് പട നയിക്കുമെന്ന് ആരും കരുതിയില്ല. പക്ഷേ വേഗംതന്നെ അത് ഒതുക്കിയെന്നു മാത്രമല്ല 2 മാസം കഴിഞ്ഞ് പ്രിഗോഷിൻ കൊല്ലപ്പെടുകയും ചെയ്തു. പ്രിഗോഷിന്റെ പടയ്ക്ക് എന്തു സംഭവിച്ചു? അവിടെയാണ് ചാരന്മാരുടെ മിടുക്ക്. പ്രിഗോഷിന്റെ പടയെ വിവിധ റഷ്യൻ ഏജൻസികൾ വീതിച്ചെടുത്ത് അവരുടെ നിയന്ത്രണത്തിലാക്കുകയായിരുന്നു.
പ്രിഗോഷിന്റെ വൻ ബിസിനസ് സാമ്രാജ്യവും അവർ വീതിച്ചെടുത്തു. പ്രിഗോഷിന്റെ റഷ്യയ്ക്കകത്തുള്ള ബിസിനസ് എഫ്എസ്ബിയും മാധ്യമ ഇടപെടൽ സേനയെ എസ്‌വിആറും പങ്കിട്ടു. വാഗ്‌നർ കൂലിപ്പട്ടാളം ജിആർയുവിന്റെ നിയന്ത്രണത്തിലായി. പ്രിഗോഷിന്റെ മകൻ റഷ്യയിൽ ഇപ്പോഴും സ്വതന്ത്രനാണ്. വാഗ്‌നർ സേനയിലെ ഒരു വിഭാഗത്തെ റഷ്യയുടെ നാഷനൽ ഗാർഡ് എന്ന സേനയ്ക്ക് വിട്ടുകൊടുത്തു. ഇപ്പോൾ ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിലെ ഏകാധിപതികൾക്ക് ജനരോഷത്തിൽനിന്ന് രക്ഷപ്പെടാനുള്ള സുരക്ഷാ സേനയായി വാഗ്‌നർ കൂലിപ്പടയുടെ സേവനമുണ്ട്. കൊല്ലും കൊലയും ആഫ്രിക്കയിൽ നടത്തുന്നു. പകരം അവിടങ്ങളിലെ ലിഥിയം ഖനികളും സ്വർണ ഖനികളും റഷ്യയുടെ നിയന്ത്രണത്തിലാകും. പ്രിഗോഷിൻ മരിച്ചെങ്കിലും അയാളുടെ ‘ചെകുത്താൻ സേന’ ഇപ്പോഴും തുടരുക തന്നെയാണ്–റഷ്യൻ ചാര സംഘടനകളിലൂടെ.
∙ ‘നാറ്റോ യുദ്ധത്തിന്’ തയാറെടുപ്പ്!
അമേരിക്കയും ബ്രിട്ടനും ഔദ്യോഗികമായി ഒരു റഷ്യൻ ഹാക്കിങ് ഗ്രൂപ്പിനെക്കുറിച്ച് അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു. എഫ്എസ്ബി നിയന്ത്രണത്തിലുള്ള ഗ്രൂപ്പിന്റെ പേര് സ്റ്റാർ ബ്ളിസാഡ്. മൈക്രോസോഫ്റ്റ് കണ്ടെത്തിയത്, കോസി ബെയർ എന്ന മറ്റൊരു ഗ്രൂപ്പ് അവരുടെ മുതിർന്ന എക്സിക്യൂട്ടീവുകളുടെ ഇമെയിലുകൾ ഹാക്ക് ചെയ്തെന്നാണ്. യുക്രെയ്നിലെ പവർഗ്രിഡ് ഹാക്ക് ചെയ്ത് രാജ്യമാകെ ഇരുട്ടിലാക്കി അതിനൊപ്പം മിസൈൽ ആക്രമണവും നടത്തിയത് വേറൊരു ഉദാഹരണം. ചാരസംഘടനകൾ അങ്ങനെ ശക്തമാവുമ്പോൾ യുക്രെയ്നിൽ റഷ്യയ്ക്ക് മുൻകൈ ഉണ്ടാവുന്നു എന്നതാണ് വസ്തുത. യുദ്ധത്തിൽ യുക്രെയ്ൻ പിന്നാക്കമായി. പല പട്ടണങ്ങളും തന്ത്രപരമായി റഷ്യൻ സേന അടുത്തിടെ പിടിച്ചെടുത്തത് ഇതിന്റെ ഭാഗമായാണ്.
റഷ്യ വിട്ട് പാശ്ചാര്യ രാജ്യങ്ങളിൽ കുടിയേറിയ സ്വന്തം പൗരൻമാരെ അവർ റിക്രൂട്ട് ചെയ്യുന്നു. വലിയൊരു കൂട്ടത്തിൽനിന്ന് കുറച്ചു ചാരൻമാരെ സൃഷ്ടിക്കുക എളുപ്പമാണ്. അവരുടെ കുടുംബങ്ങൾ ഇപ്പോഴും റഷ്യയിലുണ്ടെങ്കിൽ വളരെ എളുപ്പം. കുടുംബത്തെ തുലയ്ക്കുമെന്നു ഭീഷണിപ്പെടുത്തിയാൽ മതി. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ യഥാർഥ ലക്ഷ്യം സ്റ്റാലിൻ കാലത്തെ റഷ്യൻ ചാരശക്തിയുടെ പുനഃസ്ഥാപനമാണ്. അടുത്ത ദശകത്തിൽ സംഭവിക്കുമെന്നു കരുതുന്ന നാറ്റോ സേനയുമായുള്ള യുദ്ധത്തിന് ഇപ്പോഴേ തയാറെടുപ്പ് നടത്തുകയാണ് ചാരസേനകളെന്നു ചുരുക്കം.
∙ ‘ദ് ടൂറിസ്റ്റ്’ എന്ന ‘ബെസ്റ്റ് സെല്ലർ’
അമേരിക്കൻ നോവലിസ്റ്റ് ഒലെൻ സ്റ്റെയിനോഹർ എഴുതിയ ‘ദ് ടൂറിസ്റ്റ്’ എന്ന സ്പൈ ത്രില്ലർ നോവൽ ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലർ പട്ടികയിൽ വന്നിരുന്നു. 2009ൽ പുറത്തിറങ്ങിയ പുസ്തകം പിന്നീട് നാലു ഭാഗങ്ങളായി വികസിച്ചു. ദ് നിയറസ്റ്റ് എക്സിറ്റ്, ദ് അമേരിക്കൻ സ്പൈ, ദ് ലാസ്റ്റ് ടൂറിസ്റ്റ് എന്നിങ്ങനെ 4 പുസ്തകങ്ങളും ഹിറ്റാണ്. ആരാണ് ടൂറിസ്റ്റ്? സിഐഎയ്ക്ക് ടൂറിസം എന്ന പേരിലൊരു രഹസ്യ വിഭാഗം ഉണ്ടായിരുന്നെന്നാണ് നോവലിലെ ഇതിവൃത്തം. അതിലെ ഏജന്റുമാർ ടൂറിസ്റ്റുകൾ എന്നാണ് അറിയപ്പെടുന്നത്.
യൂറോപ്പിൽതന്നെ 8 ടൂറിസ്റ്റുകൾ വിവിധ രാജ്യങ്ങളിലായിട്ടുണ്ടായിരുന്നു. ഇവർക്ക് കറങ്ങി നടക്കാൻ പണവും കള്ള പാസ്പോർട്ടുകളും വീസയുമെല്ലാം സിഐഎ തന്നെ ലഭ്യമാക്കും. അവരിലൊരാളായ മീലോ വീവർ എന്ന കഥാനായകൻ സിഐഎയുമായി പിണങ്ങുന്നതും സ്വതന്ത്രനായി വിഹരിക്കുന്നതുമൊക്കെയാണ് പല ഭാഗങ്ങളായുള്ള കഥ. എന്താണ് ഈ ടൂറിസ്റ്റുകളുടെ പണി? ഓരോരോ പണികൾ ഏൽപ്പിക്കുന്നത് ചെയ്യണം. അത് മറ്റേതെങ്കിലും ചാരപ്രവർത്തനത്തിനു സഹായം നൽകുന്നതാകാം, ആയുധങ്ങളോ പണമോ എത്തിക്കുന്നതുമാകാം.
മറ്റു ചാരൻമാർക്ക് സംരക്ഷണം നൽകുന്ന പണിയുമുണ്ട്. ശത്രുക്കളായി കരുതുന്നവരെ നിരന്തരം നിരീക്ഷിക്കുകയും അവരുടെ ശീലങ്ങൾ റിപ്പോർട്ട് ചെയ്യുകയും വേണം– ആ പണിയാണ് സർവെയ്‌ലൻസ്. കൊല്ലും കൊലയും മൃതദേഹം മറവു ചെയ്യലും ഇടയ്ക്കിടെ പണിയായി വരും. സകലവിധ കൊലപാതക രീതികളിലും പരിശീലനം കിട്ടിയവരാണിവർ. നേരത്തേ പറഞ്ഞ തരം ‘ഇല്ലീഗൽസ്’. അവർ ആരൊക്കെ ആണെന്നോ എവിടെയാണെന്നോ ആർക്കും അറിയില്ല. സിഐഎയുടെ ടൂറിസം ഡിപ്പാർട്ട്മെന്റിലെ അവരുടെ ഹാൻഡ്‌ലർക്കു മാത്രം അറിയാം.
ഇന്ത്യയ്ക്കുമുണ്ട് ഇത്തരം ചാരൻമാർ. അവർ വേറേ പേരുകളിൽ ചുറ്റിത്തിരിയും. ആവശ്യമുള്ളപ്പോൾ ബന്ധപ്പെടും. പണി ചെയ്യുക, മുങ്ങുക എന്നതാണു രീതി. പാക്കിസ്ഥാനിൽ ഇന്ത്യയ്ക്ക് ഭീഷണിയായി വിരാജിക്കുന്ന ഭീകരരും കാനഡയിൽ ഖലിസ്ഥാൻ ഭീകരരും കൊല്ലപ്പെടുന്നതിന്റെ ഗുട്ടൻസ് പുടികിട്ടിയാ...!