വർധന 300%: ഒരു ‘കോയിന്’ കയ്യിലുണ്ടെങ്കില് മൂല്യം 60 ലക്ഷം രൂപയ്ക്കും മുകളിൽ; ഇന്ത്യയ്ക്കും സന്തോഷിക്കാം
അനിശ്ചിതത്വത്തിന്റെയും തിരസ്കാരത്തിന്റെയും എണ്ണപ്പെട്ട ദിനങ്ങൾ. പൊളിഞ്ഞുപോകുമെന്നു ലോകരാജ്യങ്ങളും സാമ്പത്തിക വിദഗ്ധരും കാര്യകാരണസഹിതം വിധിയെഴുതിയ സമയം. നിയമങ്ങളും ചട്ടക്കൂടുകളും നിർമിച്ച് ചങ്ങലയ്ക്കിടാൻ ശ്രമിച്ചിട്ടും, ഇടപാടുകൾക്ക് ഉയർന്ന നികുതി ചുമത്തിയിട്ടും ക്രിപ്റ്റോ വിപണി അതിശയിപ്പിച്ചുകൊണ്ട് തേരോട്ടം നടത്തുകയാണ്. പൊളിഞ്ഞു പാളീസായ നിക്ഷേപകർ ഒരു വശത്ത്. 300 ശതമാനത്തിലേറെ നേട്ടമുണ്ടാക്കിയവർ മറ്റൊരു ഭാഗത്ത്. ശരിക്കും സാമ്പത്തിക ലോകം ക്രിപ്റ്റോ വിപണിയെ നോക്കി അതിശയപ്പെടുകയാണ്: ‘‘എനിക്കു ശരിക്കും മനസ്സിലാകുന്നില്ല മിസ്റ്റർ നിങ്ങളെ...’’ ക്രിപ്റ്റോ വിപണിയിലെ രാജാവെന്നു വിളിക്കുന്ന ബിറ്റ്‌കോയിന്റെ മൂല്യം കഴിഞ്ഞ ദിവസം റെക്കോർഡ് നിലവാരമായ 73,000 ഡോളർ (ഏകദേശം 60.47 ലക്ഷം രൂപ) കടന്നിരിക്കുന്നു. ഈ ബുൾ റൺ തുടരുമോ എന്ന സംശയം വ്യാപകമായുണ്ടെങ്കിലും നിക്ഷേപകർ മടിച്ചു മാറിനിൽക്കുന്നില്ല. വ്യാപകമായി വാങ്ങിക്കൂട്ടുകയാണ്. യുഎസിൽ ബിറ്റ്‌കോയിൻ അധിഷ്ഠിത എക്സ്ചേഞ്ച്- ട്രേഡഡ് ഫണ്ടിന് (ഇടിഎഫ്) പച്ചക്കൊടി ലഭിച്ചതാണ് ഈ തേരോട്ടത്തിന്റെ മുഖ്യകാരണമായി വിലയിരുത്തുന്നത്.

അനിശ്ചിതത്വത്തിന്റെയും തിരസ്കാരത്തിന്റെയും എണ്ണപ്പെട്ട ദിനങ്ങൾ. പൊളിഞ്ഞുപോകുമെന്നു ലോകരാജ്യങ്ങളും സാമ്പത്തിക വിദഗ്ധരും കാര്യകാരണസഹിതം വിധിയെഴുതിയ സമയം. നിയമങ്ങളും ചട്ടക്കൂടുകളും നിർമിച്ച് ചങ്ങലയ്ക്കിടാൻ ശ്രമിച്ചിട്ടും, ഇടപാടുകൾക്ക് ഉയർന്ന നികുതി ചുമത്തിയിട്ടും ക്രിപ്റ്റോ വിപണി അതിശയിപ്പിച്ചുകൊണ്ട് തേരോട്ടം നടത്തുകയാണ്. പൊളിഞ്ഞു പാളീസായ നിക്ഷേപകർ ഒരു വശത്ത്. 300 ശതമാനത്തിലേറെ നേട്ടമുണ്ടാക്കിയവർ മറ്റൊരു ഭാഗത്ത്. ശരിക്കും സാമ്പത്തിക ലോകം ക്രിപ്റ്റോ വിപണിയെ നോക്കി അതിശയപ്പെടുകയാണ്: ‘‘എനിക്കു ശരിക്കും മനസ്സിലാകുന്നില്ല മിസ്റ്റർ നിങ്ങളെ...’’ എന്നും പറഞ്ഞ്.
ക്രിപ്റ്റോ വിപണിയിലെ രാജാവെന്നു വിളിക്കുന്ന ബിറ്റ്‌കോയിന്റെ മൂല്യം കഴിഞ്ഞ ദിവസം റെക്കോർഡ് നിലവാരമായ 73,000 ഡോളർ (ഏകദേശം 60.47 ലക്ഷം രൂപ) കടന്നിരിക്കുന്നു. ഈ ബുൾ റൺ തുടരുമോ എന്ന സംശയം വ്യാപകമായുണ്ടെങ്കിലും നിക്ഷേപകർ മടിച്ചു മാറിനിൽക്കുന്നില്ല. വ്യാപകമായി വാങ്ങിക്കൂട്ടുകയാണ്. യുഎസിൽ ബിറ്റ്‌കോയിൻ അധിഷ്ഠിത എക്സ്ചേഞ്ച്- ട്രേഡഡ് ഫണ്ടിന് (ഇടിഎഫ്) പച്ചക്കൊടി ലഭിച്ചതാണ് ഈ തേരോട്ടത്തിന്റെ മുഖ്യകാരണമായി വിലയിരുത്തുന്നത്.
ക്രിപ്റ്റോകറൻസി വിപണിയിലെ പ്രക്ഷുബ്ധമായ രണ്ട് വർഷങ്ങൾക്ക് ശേഷം ബിറ്റ്‌കോയിൻ നടത്തുന്നത് ശ്രദ്ധേയമായ തിരിച്ചുവരവാണ്. എല്ലാ പ്രതീക്ഷകളെയും മറികടന്നാണ് റെക്കോർഡ് നിലവാരത്തിലെത്തിയിരിക്കുന്നത്. 2022ൽ വ്യാപകമായി ക്രിപ്റ്റോ വിപണി തകരുകയും ബിറ്റ്‌കോയിൻ മൂല്യം കുത്തനെ ഇടിയുകയുമുണ്ടായി. 16,000 ഡോളറിലേക്കു വരെ എത്തി. അധികം വൈകാതെ കളി മാറിത്തുടങ്ങി. യുഎസ് സർക്കാർ ക്രിപ്റ്റോ ഇടിഎഫുകൾക്ക് അനുമതി നൽകുമെന്ന വാർത്ത പ്രചരിച്ചതോടെ 2023 ഒടുവിൽ ആയപ്പോഴേയ്ക്കും കുതിപ്പിനു വേഗം കൂടി. 2022ലെ തകർച്ചയിൽനിന്ന് 2024 മാർച്ച് എത്തുമ്പോൾ മൂല്യത്തിലുണ്ടായത് 300 ശതമാനത്തിലേറെ വർധന. ഇത് ഇനിയും തുടരുമോ. അതാണ് നിക്ഷേപകരും വിദഗ്ധരും ഉറ്റുനോക്കുന്നത്.
∙ സ്വർണം പോലെ ബിറ്റ്‌കോയിനും!
ക്രിപ്റ്റോ വാങ്ങിക്കൂട്ടുന്ന ധനകാര്യസ്ഥാപനങ്ങളുടെ എണ്ണം വർധിക്കുന്നത് ആ വിപണിയുടെ ശോഭനമായ ഭാവിയുടെ സൂചനയാണെന്നു ചൂണ്ടാക്കാട്ടപ്പെടുന്നു. വ്യക്തിഗത നിക്ഷേപത്തിന്റെ അനിശ്ചിതത്വം ഇവിടെ ഇല്ല എന്നതാണ് ആശ്വാസകരം. ബിറ്റ്‌കോയിന്റെ വില പിടിവിട്ടു പറക്കുന്നതിനു പിന്നിലും ഇതു തന്നെ കാരണം. സ്വർണവും ഓഹരിയും പോലെ മറ്റൊരു അംഗീകൃത ആസ്തിയായി ബിറ്റ്‌കോയിൻ അംഗീകരിക്കപ്പെടുന്നതിന്റെ ലക്ഷണമാണിതെന്ന അഭിപ്രായവുമുണ്ട്. സർവകാല റെക്കോർഡ് ഭേദിച്ചാണ് ഓരോ ദിവസവും ബിറ്റ്‌കോയിൻ കുതിക്കുന്നത്. 2009ൽ ആരംഭിച്ച ശേഷം ആദ്യമായി വില കഴിഞ്ഞ ദിവസം 73,000 ഡോളർ കടന്നു. 2021 നവംബറിലാണ് ഇതിനു മുൻപ് റെക്കോർഡ് നിലവാരം തൊട്ടത്; 69,000 ഡോളർ (ഏകദേശം 57 ലക്ഷം രൂപ).
ബിറ്റ്കോയിൻ എക്സ്ചേഞ്ച് –ട്രേഡഡ് ഫണ്ടുകൾക്ക് അനുമതി ലഭിച്ചതോടെയാണ് യുഎസിൽ ധനകാര്യസ്ഥാപനങ്ങൾക്കിടയിൽ ക്രിപ്റ്റോ കറൻസിക്ക് പ്രിയമേറിത്തുടങ്ങിയത്. ഇതു കുതിപ്പിന് ഇരട്ടി ഊർജമേകി. 2024 ജനുവരിയിലാണ് യുഎസിലെ വിപണി നിയന്ത്രണ ഏജൻസികൾ അവിടുത്തെ പ്രമുഖരായ ഫിഡിലിറ്റി, ബ്ലാക്ക് റോക്ക് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങൾ നൽകുന്ന ബിറ്റ്‌കോയിൻ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകൾക്ക് അംഗീകാരം നൽകിയത്.
11 സ്പോട് ബിറ്റ്കോയിൻ ഇടിഎഫുകൾക്കാണ് യുഎസിൽ അനുമതി നൽകിയിരിക്കുന്നത്. ഇടിഎഫ് ലിസ്റ്റ് ചെയ്ത് ആദ്യ 24 മണിക്കൂറിനുള്ളിൽ നിക്ഷേപമായി എത്തിയതാകട്ടെ 460 കോടി ഡോളറും; ഏകദേശം 38,000 കോടി രൂപ!
ക്രിപ്‌റ്റോ നിക്ഷേപ ഗ്രൂപ്പായ കോയിൻഷെയേഴ്‌സിന്റെ കണക്കനുസരിച്ച്, ഈ വർഷം ഇതുവരെ ബിറ്റ്‌കോയിൻ ഇടിഎഫുകളിലേയ്ക്ക് നിക്ഷേപമായി 750 കോടിയോളം ഡോളർ ഒഴുകിയെത്തിയിട്ടുണ്ട്. പൊതുസമൂഹം ബിറ്റ്‌കോയിനെ ഒരു നിക്ഷേപമാർഗമായി വിശ്വാസത്തിലെടുത്തു തുടങ്ങിയതിന്റെ സൂചനയായി ഇതു കാണാമെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. അതിന് ബിറ്റ്‌കോയിൻ ഇടിഎഫിന്റെ പങ്ക് വളരെ വലുതാണ്. ബിറ്റ്‌കോയിന്റെ തകർച്ചയുടെ ആഴവും പൊതുവേ കുറഞ്ഞു വരുന്നുണ്ട്. ആദ്യ വർഷങ്ങളെ അപേക്ഷിച്ച് ഇടിവിന്റെ നിരക്ക് ചെറുതാവുന്നതു കാണാം. ഉദാഹരണത്തിന്, 2018 ൽ ബിറ്റ്‌കോയിന്റെ തകർച്ചയുടെ ദിനങ്ങളിൽ ഉണ്ടായ നഷ്ടം 70 ശതമാനം ആണ്. 2022 ൽ വൻ ഇടിവുനേരിട്ടപ്പോഴും ഇത് 60 ശതമാനത്തിൽ താങ്ങിനിർത്താൻ സാധിച്ചു.
∙ സജീവമാകുന്ന വിപണി
നിക്ഷേപകർ വൻ തോതിൽ വാങ്ങിക്കൂട്ടുന്നതുപോലെ, വ്യാപകമായി വിറ്റഴിക്കുകയും ചെയ്യുന്നുണ്ട്. കനത്ത ചാഞ്ചാട്ടമാണ് വിപണി ഇതുമൂലം നേരിടുന്നത്. എങ്കിലും നിക്ഷേപകർ ബിറ്റ്‌കോയിനായി വൻതോതിൽ പണമിറക്കുന്നുവെന്നു വ്യക്തം. അത് അനുകൂല ഘടകമാണ്. ഇക്കഴിഞ്ഞ ദിവസം 69,000 ഡോളറിന് മുകളിൽ എത്തിയപ്പോൾ ഗണ്യമായ അളവിൽ ബിറ്റ്‌കോയിൻ വിറ്റഴിക്കപ്പെട്ടു. തുടർന്ന് ഏകദേശം 61,000 ഡോളറിലേയ്ക്ക് കുത്തനെ ഇടിഞ്ഞു. എന്നാൽ തളർന്നിരിക്കാതെ വീണ്ടും കുതിച്ചുകയറി. നിക്ഷേപകർ മികച്ച ആദായം നേടുന്നുണ്ട് എന്നാണ് ഇതു കാണിക്കുന്നത്.
ബിറ്റ്‌കോയിൻ, എതേറിയം എന്നിവയുടെ എക്സ്ചേഞ്ച്– ട്രേഡഡ് ഫണ്ടുകൾക്ക് 2024ൽ തന്നെ അനുമതി നൽകുമെന്ന് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് 2024 മാർച്ച് ആദ്യവാരത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്. നേരിട്ടു ക്രിപ്റ്റോകറൻസി വാങ്ങാതെ തന്നെ ഇടിഎഫ് നിക്ഷേപം സാധ്യമാകുന്നു എന്നതാണ് ബിറ്റ്‌കോയിൻ ഇടിഎഫിന്റെ മെച്ചം. ഇടിഎഫിന് ആധാരമായ ബിറ്റ്‌കോയിന്റെ പ്രകടനത്തിന് അനുസരിച്ചായിരിക്കും ലാഭവും നഷ്ടവും. വ്യാപാരം നടക്കുന്നത് പരമ്പരാഗത വിപണിയിൽ തന്നെയാണ്, ക്രിപ്റ്റോവിപണിയിൽ അല്ല.
യുഎസിൽ പണപ്പെരുപ്പം കുറയാൻ തുടങ്ങിയതോടെ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന അഭ്യൂഹം ശക്തമായതും ക്രിപ്റ്റോ വിപണിക്ക് കരുത്താകുന്നുണ്ട്. 2024 ജൂൺ മുതൽ പലിശ നിരക്കുകൾ കുറഞ്ഞേയ്ക്കും. നാല് തവണയായി കാൽ ശതമാനം വീതം കുറച്ച് പലിശ നിരക്ക് 4.5 ശതമാനം ആകുമെന്നാണ് വിലയിരുത്തൽ. ഈ പ്രതീക്ഷയിൽ ബാങ്കുകളിലെ സ്ഥിരനിക്ഷേപങ്ങളും കടപ്പത്രങ്ങളും പിൻവലിച്ച് സ്വർണം അടക്കമുള്ള ആസ്തികളിലേക്ക് നിക്ഷേപകർ ചുവടുമാറ്റുകയാണ്. ഇതിലൊരു പങ്ക് ക്രിപ്റ്റോ വിപണിയിലേയ്ക്കും എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.
∙ ബിറ്റ്‌കോയിൻ ഹാവിങ്
ക്രിപ്റ്റോ വിപണിയിൽ ‘ഉത്സവത്തിന്റെ’ നാളുകളാണ് വരാനിരിക്കുന്നത്. 2024 ഏപ്രിലിൽ നടക്കാനിരിക്കുന്ന ബിറ്റ്‌കോയിൻ മൈനിങ് റിവാർഡ് പകുതിയാക്കൽ ഇവന്റാണ് അതിന്റെ മുഖ്യകാരണം. (ബിറ്റ്‌കോയിൻ ഹാവിങ്). നാലാമത്തെ ഹാവിങ് ആണ് നടക്കാൻ പോകുന്നത്. ബിറ്റ്‌കോയിൻ പകുതിയാക്കൽ നടക്കുന്നത് ഓരോ നാലു വർഷം കൂടുമ്പോഴാണ്, അല്ലെങ്കിൽ ബ്ലോക്ക് ചെയിനിലേക്ക് 210,000 ബ്ലോക്കുകൾ കൂട്ടിച്ചേർക്കപ്പെട്ടു കഴിയുമ്പോൾ. മൈൻ ചെയ്തെടുത്ത് ബ്ലോക്ക് ചെയ്നിലേക്കു കൂട്ടിച്ചേർക്കുന്ന ബിറ്റ്‌കോയിനുകൾ കുറയ്ക്കുന്നതിനായി ബിറ്റ്‌കോയിൻ സ്രഷ്ടാക്കൾ ഉണ്ടാക്കിവച്ചിട്ടുള്ള മാനദണ്ഡമാണിത്. അതോടെ വിപണിയിലുള്ള ബിറ്റ്‌കോയിൻ ലഭ്യത കുറയുകയും വില കുതിച്ചുകയറുകയും ചെയ്യും.
ആദ്യം 50 ബിറ്റ്‌കോയിനായിരുന്നു മൈനിങ്ങിന് പ്രതിഫലം. ഇതു ഘട്ടംഘട്ടമായി കുറഞ്ഞു. 2020ൽ ഒരു ബ്ലോക്കിന് 6.25 ബിറ്റ്‌കോയിനായി. 2024 ഏപ്രിലിലെ ഹാവിങ്ങിൽ ഇത് 3.125 ബിറ്റ്‌കോയിനായി വീണ്ടും കുറയും. ലോകത്ത് ആകെയുള്ളത് 2.1 കോടി ബിറ്റ്‌കോയിനുകളാണ്. ഇതിൽ 1.9 കോടി ബിറ്റ്‌കോയിൻ ഇതുവരെ മൈൻ ചെയ്ത് എടുത്തിട്ടുണ്ട്. അവശേഷിക്കുന്നത് 20 ലക്ഷത്തിനു താഴെ ബിറ്റ്‌കോയിൻ മാത്രം.
ഓരോ ഹാവിങ്ങിനു ശേഷവും ബിറ്റ്കോയിൻ വില പുതിയ റെക്കോർഡുകൾ ഭേദിച്ച് കുതിച്ചു കയറുന്നതാണ് ചരിത്രം. 2012ലായിരുന്നു ആദ്യത്തെ ഹാവിങ്. അന്ന് വില 12 ഡോളറിൽനിന്നു 126 ഡോളറിലേക്കാണ് പറന്നു കയറിയത്.
2016ൽ രണ്ടാമത്തെ ഹാവിങ് കഴിഞ്ഞപ്പോൾ 7 മാസം കൊണ്ട് വില 650 ഡോളറിൽനിന്ന് ആയിരം ഡോളറിലേക്കു കുതിച്ചിരുന്നു. 2020 മേയിലെ ഹാവിങ്ങിനു ശേഷം ക്രിപ്റ്റോ വിപണി പ്രകമ്പനം കൊള്ളുന്ന മുന്നേറ്റമാണ് ബിറ്റ്‌കോയിൻ നടത്തിയത്; 2021 നവംബറോടെ 9734 ഡോളറിൽനിന്ന് 68,789 ഡോളറിലേക്ക്. ആദ്യ മൂന്നു തവണയും ബിറ്റ്‌കോയിൻ വില സർവകാല റെക്കോർഡ് ഭേദിച്ചത് ഹാവിങ്ങിനു ശേഷമായിരുന്നെങ്കിൽ, ഇപ്പോഴിതാ അതിനു മുൻപു വില റെക്കോർഡ് കടന്നിരിക്കുന്നു. ഇത് ക്രിപ്റ്റോവിപണിയിൽ ആദ്യ സംഭവമാണ്. അവസാന ഹാവിങ് 2140ൽ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിറ്റ്‌കോയിന്റെ പരമാവധി ശേഷിയായ 2.1 കോടി എത്തുമ്പോഴായിരിക്കും അത്.
∙ ബിറ്റ്‌കോയിന്റെ തണലിൽ മറ്റു നാണയങ്ങളും
മൊത്തം ക്രിപ്റ്റോ വിപണി മൂല്യത്തിന്റെ 50 ശതമാനത്തിലേറെയും ബിറ്റ്‌കോയിന് അവകാശപ്പെട്ടതാണ്. അതിനാൽ മറ്റു ക്രിപ്റ്റോ നാണയങ്ങളും ആശ്രയിക്കുന്നത് ബിറ്റ്‌കോയിന്റെ പ്രകടനത്തെയാണ്. ബിറ്റ്‌കോയിൻ കുതിച്ചുപായുമ്പോൾ ആ കാറ്റിൽ മറ്റു ക്രിപ്റ്റോ നാണയങ്ങൾക്കും ‘കുളിരു’ കിട്ടുന്നത് അതിനാലാണ്.
ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ കോയിനായ എതേറിയത്തിന്റെ വില ഈ വർഷം മാത്രം 85 ശതമാനമാണ് കൂടിയത്. പിന്നാക്കം പോകുന്ന ലക്ഷണമൊന്നും കാണിക്കുന്നില്ലെന്ന് വിപണി വിദഗ്ധരും പറയുന്നു. 4000 ഡോളറിനു മുകളിലേയ്ക്കു വരെ വ്യാപാരം നടന്നു. മാർച്ച് 12ന് എതേറിയത്തിന്റെ വില 5.4 ശതമാനം കൂടി 4043 ഡോളർ (3.90 ലക്ഷം രൂപ) നിലവാരത്തിലാണ്. ടെതർ, സൊളാന, റിപ്പിൾ, യുഎസ്ഡി കോയിൻ, കാർഡാനോ, ഷിബ ഇനു എന്നിവയും മികച്ച മുന്നേറ്റമാണ് നടത്തുന്നത്. ഇതോടെ ആകെ ക്രിപ്റ്റോ വിപണിയുടെ മൂല്യം 2.71 ലക്ഷം കോടി ഡോളറിലെത്തി (2,24,25,141 കോടി രൂപ). ഇതും സർവകാല റെക്കോർഡ് ആണ്.
∙ ഇന്ത്യക്കാർക്കും അവസരം
ഇന്ത്യയിൽനിന്നുള്ള വ്യക്തികൾക്കും ധനസ്ഥാപനങ്ങൾക്കും യുഎസിലെ ബിറ്റ്‌കോയിൻ ഇടിഎഫിൽ നിക്ഷേപിക്കാൻ ചില ക്രിപ്റ്റോ ഇൻവെസ്റ്റ്‌മെന്റ് പ്ലാറ്റ്‌ഫോമുകൾ ഇപ്പോൾ അവസരം തുറന്നിട്ടുണ്ട്. ബ്ലാക്ക്റോക്ക്, ഫിഡെലിറ്റി, ഫ്രാങ്ക്ളിൻ ടെംപ്ൾടൻ, വെൻഗാർഡ് എന്നിവയുടെ സ്പോട്ട് ഇടിഎഫുകളിൽ നിക്ഷേപിക്കാനാണ് അവസരം. കുറഞ്ഞ നിക്ഷേപം ഏതാണ്ട് 4 ലക്ഷം രൂപയാണ്. ഇന്ത്യയിലും ബിറ്റ്‌കോയിൻ ഇടിഎഫ് താമസിയാതെ ആരംഭിക്കുമെന്നാണ് അറിയുന്നത്. ഇന്ത്യയിലെ ആദ്യത്തെ രാജ്യാന്തര ഓഹരി വിപണി പ്ലാറ്റ്‌ഫോമായ ഐഎൻഎക്സും ടോറസ് ക്ലിങ് ബ്ലോക്ക് ചെയിൻ ഐഎഫ്എസ്‌സിയും ഇതു സംബന്ധിച്ച് 2024 ജനുവരിയിൽ ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്. ബിറ്റ്‌കോയിൻ, എതേറിയം ഇടിഎഫുകൾ ആരംഭിക്കാനാണ് പദ്ധതി.
∙ അവസാനിച്ചിട്ടില്ല വെല്ലുവിളികൾ
ക്രിപ്റ്റോകറൻസികളെ നിയന്ത്രിക്കാനുള്ള പല നടപടികളും ലോകമാകെ വിവിധ രാജ്യങ്ങൾ കൈക്കൊള്ളുന്നുണ്ട്. നാണയത്തിന്റെ അധികാരം ആർക്കെന്ന ചോദ്യമാണ് ഇതിനു കാരണം. ഒരു രാഷ്ട്രത്തിന്റെ നിലനിൽപിന്റെ നെടുംതൂണായ കറൻസിയിന്മേൽ ഭരണകൂടങ്ങൾക്ക് സ്വാധീനം നഷ്ടമാകുന്നത് അംഗീകരിക്കപ്പെടുന്നില്ല. പരമ്പരാഗത നാണയങ്ങളിൽനിന്നു വ്യത്യസ്തമായി വികേന്ദ്രീകൃത സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ക്രിപ്റ്റോകറൻസികൾക്ക് ഒരു സർവാധികാരത്തിനു കീഴിൽ അടങ്ങിയിരിക്കാനും കഴിയില്ല. ക്രിപ്റ്റോ എന്ന സങ്കൽപം തന്നെ അതിനു വഴങ്ങുന്നതല്ല എന്നതു തന്നെ കാരണം.
ഇന്ത്യയിൽ ആർബിഐ തികച്ചും പ്രതിരോധ നിലപാടാണ് ക്രിപ്റ്റോ കറൻസിക്കെതിരെ എടുത്തിരിക്കുന്നത്. സമ്പദ്‌വ്യവസ്ഥയെ ക്രിപ്റ്റോ ദോഷകരമായി ബാധിക്കുമെന്നാണ് വാദം. യുഎസിലെ ഓഹരിവിപണികളുടെ മേൽനോട്ടം വഹിക്കുന്ന സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷൻ (SEC), കോയിൻബേസ് എക്‌സ്‌ചേഞ്ച് പോലുള്ള ഒട്ടേറെ ക്രിപ്‌റ്റോ സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. സർക്കാരുകൾ നിയന്ത്രങ്ങൾ കർശനമാക്കിയാൽ നിക്ഷേപകരുടെ നിലപാടിനെ അതു സ്വാധീനിക്കും. അവർ ക്രിപ്റ്റോ നിക്ഷേപങ്ങൾ വിറ്റഴിക്കാനും ഒരുങ്ങും. അതിനാൽ സർക്കാരുകൾ നിയന്ത്രണങ്ങൾ എത്രമാത്രം ശക്തമാക്കുമെന്നതാണ് വിപണി ഒരു വശത്ത് ഉറ്റുനോക്കുന്നതും.