നിഷ പറയുന്നു: ‘റാങ്ക് ലിസ്റ്റിൽ പേരുണ്ടായിട്ടും കാര്യമില്ല, പിഎസ്‌സി ജോലി വേണ്ടവർ മറക്കരുത് ഇക്കാര്യം’
2014 ജനുവരിയിലാണ് കൊല്ലം ചവറ സ്വദേശി നിഷ ബാലകൃഷ്ണൻ തന്റെ ജീവിതത്തിലെ മൂന്നാമത്തെയും അവസാനത്തെയും എൽഡി ക്ലാർക്ക് പരീക്ഷ എഴുതിയത്. 2015 ഏപ്രിലിൽ റാങ്ക് ലിസ്റ്റ് വന്നു. നിഷയുടെ പേരുണ്ട്. റാങ്ക് 696. സന്തോഷംകൊണ്ട് മതിമറന്ന നിമിഷം. പക്ഷേ മൂന്നു വർഷം അതിവേഗം കടന്നു പോയി. 2018 മാർച്ച് 31ന് ലിസ്റ്റിന്റെ കാലാവധി തീരുമെന്ന അവസ്ഥ. ഇതുവരെ നിയമനമായിട്ടില്ല. ഇനിയെന്തു ചെയ്യുമെന്ന ചോദ്യം നിഷയുടെ കണ്ണുകളിൽ വേദനയുടെ നീർച്ചാലുകൾ തീർത്ത നാളുകൾ. എറണാകുളം ജില്ലയിലെ എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റിലായിരുന്നു നിഷ. റാങ്ക് ലിസ്റ്റിൽ പേരു വന്നെന്നു പറഞ്ഞ് വീട്ടിൽ വെറുതെ ഇരിക്കുകയല്ല അവർ ചെയ്തത്. ലിസ്റ്റിലുള്ളവരുമായി ചേർന്ന് ഒരു ഗ്രൂപ്പുണ്ടാക്കി. അതിലെ അംഗങ്ങൾക്കൊപ്പം ആഴ്ചയിലൊരിക്കലോ രണ്ടാഴ്ച കൂടുമ്പോഴോ തിരുവനന്തപുരത്തേയ്ക്കു യാത്ര ചെയ്തു. ഓരോ വകുപ്പിലെയും ഒഴിവുകൾ ഓഫിസുകൾ കയറിയിറങ്ങി കണ്ടെത്തി അത് നഗര വികസന ഡയറക്ടറേറ്റിൽ എത്തിച്ചു. അവിടെനിന്ന് പിഎസ്‌സിക്ക് കൃത്യമായി റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തു. അങ്ങനെയാണ് കൊച്ചി കോർപറേഷൻ ഓഫിസിലുണ്ടായിരുന്ന ഒരൊഴിവ് കണ്ടെത്തിയത്. 2018 മാർച്ച് 28നുതന്നെ ആ ഒഴിവ് നഗര വികസന ഡയറക്ടറേറ്റിലേയ്ക്ക് അറിയിച്ചു. പിഎസ്‌സിക്ക് അത് റിപ്പോർട്ട് ചെയ്യണമെന്ന് ഡയറക്ടറേറ്റിലെ ഒരുദ്യോഗസ്ഥനോട് അഭ്യർഥിക്കുകയും ചെയ്തു. പല തവണ വിളിച്ചും പറഞ്ഞു. എന്നാൽ ആ ഉദ്യോഗസ്ഥൻ ഒഴിവ് റിപ്പോർട്ട് ചെയ്തത് 2018 മാർച്ച് 31ന് അർധരാത്രി 12ന്. ആ ഇ–മെയിൽ പിഎസ്‌സി ഓഫിസിൽ എത്തിയതാകട്ടെ 12.04നും! ആ നാലു സെക്കൻഡിന്റെ പേരിൽ നിഷയ്ക്ക് നഷ്ടമായത് ആറു വർഷങ്ങൾ!

2014 ജനുവരിയിലാണ് കൊല്ലം ചവറ സ്വദേശി നിഷ ബാലകൃഷ്ണൻ തന്റെ ജീവിതത്തിലെ മൂന്നാമത്തെയും അവസാനത്തെയും എൽഡി ക്ലാർക്ക് പരീക്ഷ എഴുതിയത്. 2015 ഏപ്രിലിൽ റാങ്ക് ലിസ്റ്റ് വന്നു. നിഷയുടെ പേരുണ്ട്. റാങ്ക് 696. സന്തോഷംകൊണ്ട് മതിമറന്ന നിമിഷം. പക്ഷേ മൂന്നു വർഷം അതിവേഗം കടന്നു പോയി. 2018 മാർച്ച് 31ന് ലിസ്റ്റിന്റെ കാലാവധി തീരുമെന്ന അവസ്ഥ. ഇതുവരെ നിയമനമായിട്ടില്ല. ഇനിയെന്തു ചെയ്യുമെന്ന ചോദ്യം നിഷയുടെ കണ്ണുകളിൽ വേദനയുടെ നീർച്ചാലുകൾ തീർത്ത നാളുകൾ.
എറണാകുളം ജില്ലയിലെ എൽഡി ക്ലാർക്ക് റാങ്ക് ലിസ്റ്റിലായിരുന്നു നിഷ. റാങ്ക് ലിസ്റ്റിൽ പേരു വന്നെന്നു പറഞ്ഞ് വീട്ടിൽ വെറുതെ ഇരിക്കുകയല്ല അവർ ചെയ്തത്. ലിസ്റ്റിലുള്ളവരുമായി ചേർന്ന് ഒരു ഗ്രൂപ്പുണ്ടാക്കി. അതിലെ അംഗങ്ങൾക്കൊപ്പം ആഴ്ചയിലൊരിക്കലോ രണ്ടാഴ്ച കൂടുമ്പോഴോ തിരുവനന്തപുരത്തേയ്ക്കു യാത്ര ചെയ്തു. ഓരോ വകുപ്പിലെയും ഒഴിവുകൾ ഓഫിസുകൾ കയറിയിറങ്ങി കണ്ടെത്തി അത് നഗര വികസന ഡയറക്ടറേറ്റിൽ എത്തിച്ചു. അവിടെനിന്ന് പിഎസ്‌സിക്ക് കൃത്യമായി റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തു.
അങ്ങനെയാണ് കൊച്ചി കോർപറേഷൻ ഓഫിസിലുണ്ടായിരുന്ന ഒരൊഴിവ് കണ്ടെത്തിയത്. 2018 മാർച്ച് 28നുതന്നെ ആ ഒഴിവ് നഗര വികസന ഡയറക്ടറേറ്റിലേയ്ക്ക് അറിയിച്ചു. പിഎസ്‌സിക്ക് അത് റിപ്പോർട്ട് ചെയ്യണമെന്ന് ഡയറക്ടറേറ്റിലെ ഒരുദ്യോഗസ്ഥനോട് അഭ്യർഥിക്കുകയും ചെയ്തു. പല തവണ വിളിച്ചും പറഞ്ഞു. എന്നാൽ ആ ഉദ്യോഗസ്ഥൻ ഒഴിവ് റിപ്പോർട്ട് ചെയ്തത് 2018 മാർച്ച് 31ന് അർധരാത്രി 12ന്. ആ ഇ–മെയിൽ പിഎസ്‌സി ഓഫിസിൽ എത്തിയതാകട്ടെ 12.04നും! ആ നാലു സെക്കൻഡിന്റെ പേരിൽ നിഷയ്ക്ക് നഷ്ടമായത് ആറു വർഷങ്ങൾ!
ലിസ്റ്റിന്റെ കാലാവധി തീരും മുൻപേ നിയമനം റിപ്പോർട്ട് ചെയ്യപ്പെടാതിരുന്നതിനാൽ പിഎസ്‌സി കൈയൊഴിഞ്ഞു. നിഷയ്ക്ക് നിയമനം നിഷേധിക്കപ്പെട്ടു. അവിടെനിന്നു തുടങ്ങുന്നു അവരുടെ പോരാട്ടം. ആറു വർഷത്തിനൊടുവിൽ 2024 മാർച്ച് 15ന് എൽഡി ക്ലാർക്കായി ജോലിക്കു പ്രവേശിക്കുകയാണ് നിഷ. ആ നേട്ടം ആഘോഷിക്കുമ്പോൾത്തന്നെ നിഷയ്ക്കു പറയാൻ ഒരുപാട് കാര്യങ്ങളുണ്ട്. അത് പിഎസ്‌സി പരീക്ഷയ്ക്ക് ഒരുങ്ങുന്നവരും പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരും തീർച്ചയായും അറിയേണ്ട കാര്യങ്ങളാണ്. ഒപ്പം, ഏതു പ്രതിസന്ധിയേയും മറികടക്കാനുള്ള വലിയ പാഠങ്ങൾകൂടിയാണ് നിഷ പറഞ്ഞു തരുന്നത്.
ഉദ്യോഗാർഥികളോട് നിഷ പറയുന്നു:
∙ റാങ്ക് ലിസ്റ്റിൽ പേരു വന്നാലും അവിടംകൊണ്ട് നിർത്തരുത്. റാങ്ക് ജേതാക്കളെല്ലാം ചേർന്ന് ഒരു ഗ്രൂപ്പ് രൂപീകരിച്ച് അതിൽ അംഗമാകണം.
∙ നിയമന പുരോഗതി കൃത്യമായി അന്വേഷിക്കണം.
∙ വിവിധ വകുപ്പുകളിലെ ഒഴിവുകൾ കണ്ടെത്താൻ ശ്രമിക്കണം. അതിന് ഒപ്പമുള്ളവരെയും കൂടെക്കൂട്ടണം.
∙ ഒഴിവുകളെല്ലാം കണ്ടെത്തി കൃത്യമായി പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാൻ എല്ലാവരും ചേർന്ന് ശ്രമിക്കണം. അങ്ങനെ ചെയ്തതിനാലാണ് എനിക്കു ലഭിക്കേണ്ടിയിരുന്ന ജോലിയെപ്പറ്റി കൃത്യമായി അറിഞ്ഞതും അത് കൈവിടാതെ പിടിച്ചെടുക്കാനായതും.
∙ എന്തുപ്രശ്നമുണ്ടെങ്കിലും നമ്മെ സഹായിക്കാൻ ഒട്ടേറെ പേരുണ്ടെന്നും നമുക്കു മുന്നിൽ ഒട്ടേറെ വഴികളുണ്ടെന്നും മനസ്സിലാക്കണം.
തുടക്കത്തിൽ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലും ഹൈക്കോടതിയും വരെ തള്ളിക്കളഞ്ഞ നിഷയുടെ കേസ് കേരളത്തിന്റെ ശ്രദ്ധയിലേയ്ക്ക് എത്തിച്ചത് മലയാള മനോരമ 2021 ഡിസംബറിൽ പ്രസിദ്ധീകരിച്ച ഒരു വാർത്തയായിരുന്നു. തുടർന്ന് വിഷയത്തിൽ സിപിഐ ഇടപെട്ടു. സിപിഐ നേതാക്കളായ പ്രകാശ് ബാബു, കാനം രാജേന്ദ്രൻ തുടങ്ങിയവർ ഈ പ്രശ്നത്തോടൊപ്പംതന്നെ നിന്നു. നിഷ മുഖ്യമന്ത്രിയെ കണ്ടു. അവർക്ക് സൗജന്യ നിയമസഹായവുമായി അഡ്വ. രഞ്ജിത്ത് തമ്പാനെത്തി. ഒടുവിൽ ഇക്കാര്യത്തിൽ സർക്കാരിനു തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി വിധിച്ചു. നിഷയ്ക്കു ജോലിയും ലഭിച്ചു.
കെട്ടിച്ചമച്ച വാർത്തയാണ് നിഷയുടേതെന്നും സർക്കാർ വിരുദ്ധ നീക്കമാണ് അവർ നടത്തുന്നതെന്നും വരെ ഒരു ഘട്ടത്തിൽ വിമർശനങ്ങളുയർന്നിരുന്നു. എന്നാൽ കരഞ്ഞു കലങ്ങിയ കണ്ണുകളിൽ സന്തോഷത്തിന്റെ വെളിച്ചം നിറയ്ക്കുകയാണ് ആ വാർത്ത യഥാർഥത്തിൽ ചെയ്തത്. മലയാള മനോരമ കൊല്ലം ബ്യൂറോയിലെ സ്പെഷൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്താണ് വാർത്ത തയാറാക്കിയതും അതിന്റെ പുരോഗതിക്കൊപ്പം പുതിയ റിപ്പോർട്ടുകൾ പുറത്തുകൊണ്ടുവന്നതും. നിഷയുമായി സംസാരിക്കുകയാണ് അദ്ദേഹം. കാണാം വിഡിയോ സ്റ്റോറി.