ഇന്ദിര അന്ന് ക്ഷുഭിതയായി: 'നിങ്ങളും കള്ളം പറഞ്ഞു തുടങ്ങിയോ': കോൺഗ്രസിന് 'അനുഗ്രഹമായ' കൈപ്പത്തി
മലയാളത്തിലെ പ്രശസ്തമായ ‘സ്ഥാനാർഥി സാറാമ്മ’ എന്ന ചിത്രത്തിൽ ഒരു ഗാന രംഗമുണ്ട്. പ്രേം നസീറിന്റെയും ഷീലയുടെയും കഥാപാത്രങ്ങൾ തമ്മിൽ മത്സരിക്കുന്ന തിരഞ്ഞെടുപ്പിൽ പ്രചാരകനായി എത്തുന്ന അടൂർ ഭാസിയുടെ ഗായക കഥാപാത്രമാണു പാടുന്നത്. സ്ഥാനാർഥി സാറാമ്മയുടെ ചിഹ്നം കുരുവിയും പ്രേംനസീറിന്റെ കഥാപാത്രം മത്സരിക്കുന്നത് കടുവ ചിഹ്നത്തിലുമായതിനാലാണ് ഇങ്ങനെ ഒരു പാട്ട്. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ച ശേഷം 1951 ഒക്ടോബർ 25 മുതൽ 1952 ഫെബ്രുവരി 21വരെയുള്ള കാലഘട്ടത്തിലാണ് ലോക്സഭയിലേക്കുള്ള ആദ്യ തിരഞ്ഞെടുപ്പു നടന്നത്. തിരഞ്ഞെടുപ്പിനു മുന്നോടിയായി എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും തിരഞ്ഞെടുപ്പു കമ്മിഷൻ പ്രത്യേകം ചിഹ്നങ്ങൾ അനുവദിച്ചിരുന്നു. ചിഹ്നത്തിനനുസരിച്ച് ബാലറ്റ് പെട്ടികളും ഏർപ്പെടുത്തിയിരുന്നു. ഏതു പാർട്ടിക്കാണോ വോട്ട് ചെയ്യുന്നത് അതിന്റെ ചിഹ്നത്തിന്റെ പടം പതിച്ച പെട്ടിയിലായിരുന്നു ബാലറ്റ് പേപ്പർ ഇടേണ്ടിയിരുന്നത്. അങ്ങനെ വോട്ടു ചെയ്യാനാണ് ആളുകളെ പരിശീലിപ്പിച്ചിരുന്നത്. ഉദാഹരണത്തിന് ഒരു പാർട്ടിയുടെ ചിഹ്നം ആനയാണെങ്കിൽ ബാലറ്റ് പേപ്പർ ഇടേണ്ടത് ആ ചിഹ്നം പതിച്ച പെട്ടിയിലാണ്. ഇപ്പോഴും അത്തരം രീതികൾ നിലവിലുണ്ട്. ചിഹ്നം ആളുകളുടെ മനസ്സിൽ പതിപ്പിക്കുകയാണു പ്രധാനം. അതിനെക്കുറിച്ചു സൂചന തരുന്നതാണ് സ്ഥാനാർഥി സാറാമ്മയിലെ ഈ ഗാനം. ബാലറ്റ് പെട്ടികൾ അനുവദിച്ചതിനു പിന്നിലെ കാരണം ജനങ്ങളുടെ സാക്ഷരതാ നിലവാരമായിരുന്നു.

മലയാളത്തിലെ പ്രശസ്തമായ ‘സ്ഥാനാർഥി സാറാമ്മ’ എന്ന ചിത്രത്തിൽ ഒരു ഗാന രംഗമുണ്ട്. പ്രേം നസീറിന്റെയും ഷീലയുടെയും കഥാപാത്രങ്ങൾ തമ്മിൽ മത്സരിക്കുന്ന തിരഞ്ഞെടുപ്പിൽ പ്രചാരകനായി എത്തുന്ന അടൂർ ഭാസിയുടെ ഗായക കഥാപാത്രമാണു പാടുന്നത്. സ്ഥാനാർഥി സാറാമ്മയുടെ ചിഹ്നം കുരുവിയും പ്രേംനസീറിന്റെ കഥാപാത്രം മത്സരിക്കുന്നത് കടുവ ചിഹ്നത്തിലുമായതിനാലാണ് ഇങ്ങനെ ഒരു പാട്ട്. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ച ശേഷം 1951 ഒക്ടോബർ 25 മുതൽ 1952 ഫെബ്രുവരി 21വരെയുള്ള കാലഘട്ടത്തിലാണ് ലോക്സഭയിലേക്കുള്ള ആദ്യ തിരഞ്ഞെടുപ്പു നടന്നത്.
തിരഞ്ഞെടുപ്പിനു മുന്നോടിയായി എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും തിരഞ്ഞെടുപ്പു കമ്മിഷൻ പ്രത്യേകം ചിഹ്നങ്ങൾ അനുവദിച്ചിരുന്നു. ചിഹ്നത്തിനനുസരിച്ച് ബാലറ്റ് പെട്ടികളും ഏർപ്പെടുത്തിയിരുന്നു. ഏതു പാർട്ടിക്കാണോ വോട്ട് ചെയ്യുന്നത് അതിന്റെ ചിഹ്നത്തിന്റെ പടം പതിച്ച പെട്ടിയിലായിരുന്നു ബാലറ്റ് പേപ്പർ ഇടേണ്ടിയിരുന്നത്. അങ്ങനെ വോട്ടു ചെയ്യാനാണ് ആളുകളെ പരിശീലിപ്പിച്ചിരുന്നത്. ഉദാഹരണത്തിന് ഒരു പാർട്ടിയുടെ ചിഹ്നം ആനയാണെങ്കിൽ ബാലറ്റ് പേപ്പർ ഇടേണ്ടത് ആ ചിഹ്നം പതിച്ച പെട്ടിയിലാണ്.
ഇപ്പോഴും അത്തരം രീതികൾ നിലവിലുണ്ട്. ചിഹ്നം ആളുകളുടെ മനസ്സിൽ പതിപ്പിക്കുകയാണു പ്രധാനം. അതിനെക്കുറിച്ചു സൂചന തരുന്നതാണ് സ്ഥാനാർഥി സാറാമ്മയിലെ ഈ ഗാനം. ബാലറ്റ് പെട്ടികൾ അനുവദിച്ചതിനു പിന്നിലെ കാരണം ജനങ്ങളുടെ സാക്ഷരതാ നിലവാരമായിരുന്നു. അക്കാലത്തെ ജനങ്ങളുടെ സാക്ഷരതാ നിലവാരം 18.33 ശതമാനം ആയിരുന്നു. അതു കണക്കിലെടുത്താണ് വോട്ടു ചെയ്യാൻ പെട്ടികൾ അനുവദിച്ചത്. അക്കാലത്തും ബാലറ്റ് പേപ്പർ നിലവിലുണ്ടായിരുന്നു. അക്ഷരാഭ്യാസമില്ലാത്തവർക്കു ചിഹ്നം പറഞ്ഞ് വോട്ടു ചെയ്യാവുന്ന തരത്തിൽ ഓപൺ വോട്ടും നിലവിലുണ്ടായിരുന്നു.
അക്കാലത്തെ പ്രചാരണത്തിന്റെ രീതിക്കും ചില സവിശേഷതകളുണ്ടായിരുന്നു. ആന ചിഹ്നത്തിൽ മത്സരിക്കുന്ന സ്ഥാനാർഥി ആനപ്പുറത്തു കയറിയൊക്കെ പ്രചാരണം നടത്തുന്ന പതിവുണ്ടായിരുന്നു. കോഴി ചിഹ്നമായി കിട്ടുന്ന സ്ഥാനാർഥിയുടെ പ്രവർത്തകർ കോഴിയുമായിട്ട് പ്രചാരണം നടത്തുമായിരുന്നു. ഒരിക്കൽ ഒരു സ്ഥാനാർഥി കോഴിയുമായി പ്രചാരണം നടത്തുന്നതിനിടെ അതിനെ പൂച്ച പിടിച്ചു. അതോടെ വോട്ടർമാർ സ്ഥാനാർഥിക്ക് എതിരായെന്നൊരു കഥയുണ്ട്. സ്വന്തം കോഴിയെ രക്ഷിക്കാൻ കഴിയാത്ത ഇയാൾ എങ്ങനെയാണ് നമ്മളെ രക്ഷിക്കുകയെന്ന് നാട്ടുകാർ ചോദിച്ചുവത്രേ. പ്രചാരണ രംഗത്ത് ചിഹ്നങ്ങൾ പരിചയപ്പെടുത്തുന്ന പ്രവണത ഇപ്പോഴുമുണ്ട്. കുറച്ചു കൂടി ഹൈടെക് ആയെന്നു മാത്രം.
∙ ‘നമ്മുടെ ചിഹ്നം നുകം വച്ച കാള’
സ്വാതന്ത്ര്യ ലബ്ധിയുടെയും ദേശീയ പ്രസ്ഥാനത്തിന്റെയും ആവേശം അന്തരീക്ഷത്തിൽ നിറഞ്ഞുനിന്ന കാലത്താണ് ലോക്സഭയിലേക്കുള്ള ആദ്യ തിരഞ്ഞെടുപ്പു നടന്നത്. അന്നത്തെ പ്രധാനവും പ്രബലവുമായ രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യൻ നാഷനൽ കോൺഗ്രസ് തന്നെയായിരുന്നു. ജവാഹർലാൽ നെഹ്റുവിന്റെ കരുത്തുറ്റ നേതൃത്വത്തിലാണ് കോൺഗ്രസ് ആദ്യത്തെ തിരഞ്ഞെടുപ്പിനെ നേരിട്ടത്. അക്കാലത്തു കോൺഗ്രസിന്റെ ചിഹ്നം നുകം ഏന്തിയ രണ്ടു കാളകൾ ആയിരുന്നു. കർഷകരുമായി കോൺഗ്രസിനെ അടുപ്പിച്ചു നിർത്തുകയും അത്തരം ഒരു പ്രതിച്ഛായ വളർത്തിയെടുക്കുകയുമായിരുന്നു ഈ ചിഹ്നത്തിലൂടെ കോൺഗ്രസ് ലക്ഷ്യമിട്ടിരുന്നത്. ആ നീക്കം ഫലം കണ്ടു. 364 സീറ്റുകളോടെ കോൺഗ്രസ് അധികാരത്തിലെത്തി.
ജവാഹർലാൽ നെഹ്റു പ്രധാനമന്ത്രിയായി. നെഹ്റുവിന്റെ കാലശേഷം അദ്ദേഹത്തിന്റെ മകൾ ഇന്ദിര ഗാന്ധിയിലേക്ക് കോൺഗ്രസിന്റെ നേതൃത്വം കേന്ദ്രീകരിച്ചു. താരതമ്യേന പുതുമുഖവും യുവതിയുമായ ഇന്ദിര ഗാന്ധിയെ മുൻ നിർത്തി പാർട്ടിയെ നിയന്ത്രിക്കാമെന്നായിരുന്നു അന്നത്തെ പ്രതാപശാലികളായ മുതിർന്ന നേതാക്കൾ കണക്കു കൂട്ടിയത്. എന്നാൽ ക്രമേണ ഇന്ദിര ഗാന്ധിയുടെ സമ്പൂർണ നിയന്ത്രണത്തിലേക്ക് പാർട്ടി എത്തിച്ചേർന്നതോടെ അവരുടെ തന്ത്രം പാളി. സിൻഡിക്കറ്റുകൾ എന്നറിയപ്പെട്ട മുതിർന്ന നേതാക്കളും പുരോഗമന പക്ഷത്തു നിന്ന പുതിയ ധാരയും തമ്മിലുള്ള അകൽച്ചയിലേക്കാണു കാര്യങ്ങളെത്തിച്ചേർന്നത്.
∙ ഇന്ദിരയെയും സഞ്ജയിനെയും കൈവിട്ട പശുവും കിടാവും
1969ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനു പല സംസ്ഥാനങ്ങളിലും കനത്ത തിരിച്ചടി നേരിട്ടത് സിൻഡിക്കറ്റ് നേതാക്കൾ ഇന്ദിര ഗാന്ധിക്കെതിരായ ആയുധമാക്കി. അവരുടെ നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയർന്നു. ഇന്ദിര ഗാന്ധിയെ മാറ്റി നിർത്തിക്കൊണ്ടു മുന്നോട്ടു പോകാൻ അവർ ശ്രമിച്ചതോടെ പാർട്ടി പിളർന്നു. നേതൃത്വത്തിലുള്ള സംഘടനാ കോൺഗ്രസിനെതിരായി ഭരണ കോൺഗ്രസിന് ഇന്ദിര ഗാന്ധി രൂപം നൽകി, കോൺഗ്രസ് (ഒ), കോൺഗ്രസ് (ആർ) എന്ന പേരുകളിലാണ് പാർട്ടി അറിയപ്പെട്ടിരുന്നത്. ഒ എന്നത് സംഘടനയെന്ന അർഥം വരുന്ന ഓർഗനൈസേഷൻ കോൺഗ്രസിന്റെ ചുരുക്കപ്പേരായിരുന്നു. പ്രധാന മന്ത്രി ഇന്ദിര ഗാന്ധിയുടെ അധികാരത്തിനു വഴിപ്പെടുന്ന റൂളിങ് കോൺഗ്രസ് ( ഭരണ കോൺഗ്രസ്) എന്നതിന്റെ ചുരുക്കപ്പേരായി കോൺഗ്രസ് (ആർ). കോൺഗ്രസിന്റെ വലിയ ഒരു വിഭാഗം ഇന്ദിര ഗാന്ധിയോടൊപ്പമായിരുന്നു. തന്റെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമായി നുകമേന്തിയ കാളകൾ തന്നെ ലഭ്യമാക്കാൻ ഇന്ദിര തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചു.
അതിനെതിരെ അപ്പീലുമായി സംഘടനാ കോൺഗ്രസ് എത്തിയതോടെ ആ ചിഹ്നം തിരഞ്ഞെടുപ്പു കമ്മിഷൻ മരവിപ്പിച്ചു. പശുവും കിടാവുമെന്ന ചിഹ്നമാണ് ഇന്ദിര ഗാന്ധിയുടെ പാർട്ടിക്കു ലഭിച്ചത്. ഈ ചിഹ്നത്തെ പാർട്ടിക്ക് കർഷക സമൂഹത്തോടുള്ള പ്രതിബദ്ധതയുടെ പ്രതീകമായി വളർത്തിയെടുക്കുന്നതിൽ ഇന്ദിര വിജയിച്ചു. 1975ലെ അടിയന്തരാവസ്ഥയ്ക്കു ശേഷം 1977ൽ നടന്ന തിരഞ്ഞെടുപ്പിൽ ഇന്ദിരയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ജനവിധി തേടിയത് ഈ ചിഹ്നത്തിലായിരുന്നു. അതിന്റെ ചുവരെഴുത്ത് ഇപ്പോഴും പല സ്ഥലങ്ങളിലും മാഞ്ഞു പോയിട്ടില്ല. എന്നാൽ അടിയന്തരാവസ്ഥക്കാലം കോൺഗ്രസിന്റെ പ്രതിച്ഛായയ്ക്ക് കനത്ത ഇടിവാണുണ്ടാക്കിയത്. അക്കാലത്ത് ഇന്ദിരയുടെ ഇളയ മകൻ സഞ്ജയ് ഗാന്ധിക്ക് പാർട്ടിയിൽ അപ്രമാദിത്തം ഉണ്ടായിരുന്നു. പശുവും കിടാവുമെന്നത് ഇന്ദിരയുടെയും മകന്റെയും പ്രതീകമാണെന്നുവരെ പ്രചാരണമുണ്ടായിരുന്നു. എന്തായാലും 1977ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ടു. അടി തെറ്റിയവരിൽ ഇന്ദിര ഗാന്ധിയുമുൾപ്പെടും.
∙ ഇന്ദിര പറഞ്ഞു, ഇല്ല ഈ ആൾക്കൂട്ടം വോട്ടാകില്ല
ആ തിരഞ്ഞെടുപ്പിലെ പരാജയം മറ്റാരെക്കാളും മുൻപു തിരിച്ചറിഞ്ഞത് ഇന്ദിര ഗാന്ധി തന്നെയാണെന്ന് മുൻ പ്രധാനമന്ത്രി ഐ.കെ. ഗുജ്റാൾ ‘മാറ്റേഴ്സ് ഓഫ് ഡിസ്ക്രിഷൻ’ എന്ന തന്റെ ആത്മകഥയിൽ വിശദീകരിക്കുന്നുണ്ട്. അക്കാലത്ത് മോസ്കോയിൽ അംബാസഡർ ആയിരുന്ന ഗുജ്റാൾ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടയിൽ ഇന്ദിര ഗാന്ധിയെ സന്ദർശിച്ചു. യുപിയിലെ ഒരു പൊതുയോഗത്തിനു ശേഷം വിശ്രമിക്കുകയായിരുന്നു അവർ. ‘‘പൊതുയോഗത്തിന് ആൾക്കൂട്ടമൊക്കെയുണ്ടായിരുന്നെങ്കിലും അതൊക്കെ വോട്ടാകാനുള്ള സാധ്യത വിദൂരമാണെ’’ന്ന് ഇന്ദിര ഗാന്ധി ഗുജ്റാളിനോടു പറഞ്ഞു. തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള വിലയിരുത്തലെന്താണെന്നു ചോദിച്ചപ്പോൾ ‘കോൺഗ്രസിനു മുന്നേറ്റമുണ്ടാക്കാൻ കഴിയുമെന്നാണു വിശ്വസിക്കുന്ന’തെന്ന ആത്മവിശ്വാസം ഗുജ്റാൾ പങ്കുവച്ചു.
അത് ഇന്ദിരാഗാന്ധിയെ ക്ഷുഭിതയാക്കി. അവർ പറഞ്ഞു: ‘‘നിങ്ങളും കള്ളം പറഞ്ഞു തുടങ്ങിയോ? ഞങ്ങൾ തോറ്റുകൊണ്ടിരിക്കുകയാണ്’’. അക്കാലത്ത് ദൂരദർശൻ പ്രതിനിധിക്കു നൽകിയ ഒരു അഭിമുഖത്തിലും ഇന്ദിര ഗാന്ധി പരാജയത്തെക്കുറിച്ചു സൂചന നൽകിയിരുന്നു. ‘‘ഈ സർക്കാർ തിരിച്ചുവരുമെന്ന് ഇപ്പോൾ ഉറപ്പില്ലെന്നായിരുന്നു’’ അഭിമുഖത്തിൽ പറഞ്ഞത്. ഇന്ദിര ഗാന്ധിയുടെ കണക്കുകൂട്ടലുകൾ യാഥാർഥ്യമാവുക തന്നെ ചെയ്തു. 1977ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് അടി തെറ്റി. രാജ്യത്ത് ആദ്യമായി ഒരു കോൺഗ്രസിതര സർക്കാർ അധികാരത്തിൽ വന്നു. സംഘടനാ കോൺഗ്രസ് നേതാവായിരുന്ന മൊറാർജി ദേശായിയാണ് ജനതാപാർട്ടിയുടെ ആ സർക്കാരിൽ പ്രധാനമന്ത്രിയായത്.
∙ ആ ചിഹ്നം നൽകിയത് വിജയേന്ദ്ര സരസ്വതിയോ?
തിരഞ്ഞെടുപ്പിലെ തിരിച്ചടി കോൺഗ്രസിനെ വലിയ പടലപ്പിണക്കങ്ങളിലേക്കു കൊണ്ടെത്തിച്ചു. ബ്രഹ്മാനന്ദ റെഡ്ഡി നേതൃത്വം നൽകിയ കോൺഗ്രസിനെതിരെ ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിൽ സമ്മേളനം ചേർന്നു. അങ്ങനെ ഇന്ത്യൻ നാഷനൽ കോൺഗ്രസ് (ഇന്ദിര) നിലവിൽ വന്നു. അപ്പോഴേക്കും കോൺഗ്രസ് പാർട്ടിയുടെ ചിഹ്നമായ പശുവും കിടാവും തിരഞ്ഞെടുപ്പു കമ്മിഷൻ മരവിപ്പിച്ചു കഴിഞ്ഞിരുന്നു. തിരഞ്ഞെടുപ്പിൽ ഒട്ടേറെ ആക്ഷേപങ്ങൾക്കിടയായ ആ ചിഹ്നത്തോട് ഇന്ദിര ഗാന്ധിക്കും വലിയ താൽപര്യമുണ്ടായിരുന്നില്ല. കോൺഗ്രസിന്റെ ആദ്യകാല ചിഹ്നമായ നുകം വച്ച കാളകൾ തിരികെ ലഭിക്കുന്നതിനായി അവർ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടു. അക്കാലത്താണ് ഇന്ദിരാഗാന്ധി കാഞ്ചി കാമകോടിയിലെ ശങ്കരാചാര്യർ വിജയേന്ദ്ര സരസ്വതി സ്വാമികളെ സന്ദർശിച്ചത്. അതിനെപ്പറ്റി ഇന്ദിരാഗാന്ധിയുടെ സുഹൃത്തും ജീവചരിത്രകാരിയുമായ പുൽപുൽ ജയ്കർ ഇപ്രകാരം എഴുതുന്നു:
‘ ഇന്ദിരാഗാന്ധിയുടെ സന്ദർശന സമയത്ത് വിജയേന്ദ്ര സരസ്വതി സ്വാമികൾ മൗന വ്രതത്തിലായിരുന്നു. ആശ്രമ പരിസരത്തെ ഒരു കിണറിനു സമീപത്ത് അദ്ദേഹം ഇരിക്കുകയായിരുന്നു. ഇന്ദിരാഗാന്ധി ആദ്ദേഹത്തിനു സമീപത്തേക്ക് എത്തി. നിശബ്ദത ഭഞ്ജിക്കാതെ അദ്ദേഹത്തിന്റെ കണ്ണുകളിലേക്കുതന്നെ നോക്കി നിന്നു. ഒരു കസേര എത്തിച്ചെങ്കിലും ഇന്ദിരാഗാന്ധി അദ്ദേഹത്തിനു മുന്നിൽ ഇരുന്നില്ല. ദീർഘനേരത്തെ കാത്തു നിൽപിനു ശേഷം ഇന്ദിരാഗാന്ധി മടങ്ങിപ്പോകാനൊരുങ്ങി. പ്രണാമം അർപ്പിച്ച അവർക്കു അദ്ദേഹം വലതുകൈപ്പത്തി ഉയർത്തി അനുഗ്രഹ മുദ്ര കാണിച്ചു. ഇന്ദിരാഗാന്ധി അതിലേക്കു തൊഴുതു നോക്കി നിന്നു.’
∙ അങ്ങനെ നമ്മുടെ ചിഹ്നം കൈപ്പത്തി
ഈ സമയത്താണ് അന്നത്തെ എഐസിസി ജനറൽ സെക്രട്ടറി ബൂട്ടാസിങ് പുതിയ ചിഹ്നത്തിനായി തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചത്. അതിനെപ്പറ്റി പത്രപ്രവർത്തകൻ റഷീദ് ക്വിദ്വായി ‘ബാലറ്റ് ദ് ടെൻ എപ്പിസോഡ്സ് ഷെയ്പ്പ്ഡ് ഇന്ത്യാസ് ഡെമോക്രസി’ എന്ന തന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്. ബൂട്ടാ സിങ്ങിനു മുന്നിൽ മൂന്നു ചിഹ്നങ്ങളിലൊന്നു തിരഞ്ഞെടുക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ നിർദേശിച്ചു. ആന, സൈക്കിൾ, കൈപ്പത്തി എന്നിവയായിരുന്നു ആ ചിഹ്നങ്ങൾ. ആശയക്കുഴപ്പത്തിലായ അദ്ദേഹം ഇന്ദിര ഗാന്ധിയോടു ചർച്ച ചെയ്യാൻ തീരുമാനിച്ചു. അപ്പോൾ വിജയവാഡയിൽ സന്ദർശനം നടത്തുകയായിരുന്നു അവർ. മുതിർന്ന കോൺഗ്രസ് നേതാവ് നരസിംഹറാവുവും ഒപ്പമുണ്ടായിരുന്നു.
ബൂട്ടാ സിങ് ഫോണിൽ വിളിച്ച് ചിഹ്നങ്ങളെക്കുറിച്ചു വിശദീകരിക്കാൻ ശ്രമിച്ചു. കൈപ്പത്തിയാണ് നല്ലതെന്ന നിർദേശവും മുന്നോട്ടു വച്ചു. എന്നാൽ ഫോൺ സംഭാഷണം വ്യക്തമായിരുന്നില്ല. ബൂട്ടാസിങ് ഹിന്ദിയിൽ ഹാഥ് എന്നാണു പറഞ്ഞെതെങ്കിലും ഹാത്തി (ആന)യെന്നാണ് ഇന്ദിര ഗാന്ധി മനസ്സിലാക്കിയത്. ഹാത്തി വേണ്ടെന്ന് ഇന്ദിര ഗാന്ധി ആവർത്തിച്ചു. ബൂട്ടാ സിങ്ങ് ‘ഹാഥ്, ഹാഥ്’ എന്നു പറഞ്ഞുകൊണ്ടേയിരുന്നു. ടെലിഫോൺ ലൈനിലെ തകരാറു കാരണം ബൂട്ടാസിങ് പറഞ്ഞത് ഇന്ദിരാഗാന്ധിക്കു വ്യക്തമായിരുന്നില്ല. അവർ നരസിംഹ റാവുവിനു ഫോൺ കൈമാറി.
വ്യത്യസ്ത ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്ന നരസിംഹ റാവു പഞ്ചാബിയിൽ ചോദിച്ചു ‘പഞ്ചാ’ (കൈപ്പത്തി) ? ബൂട്ടാ സിങ് അതേയെന്നു പറഞ്ഞതോടെ ഇന്ദിര ഗാന്ധിക്ക് കാര്യം വ്യക്തമായി. കൈപ്പത്തി ചിഹ്നം തിരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ കൈപ്പത്തി ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ഔദ്യോഗിക ചിഹ്നമായി. പ്രതിസന്ധിയുടെ ഘട്ടത്തിൽ വിജയേന്ദ്ര സരസ്വതി അനുഗ്രഹ മുദ്രയായി ഉയർത്തിയ കൈപ്പത്തി, ചിഹ്നം തിരഞ്ഞെടുക്കുമ്പോൾ ഇന്ദിരയുടെ മനസ്സിലേക്കു വന്നു കാണുമോ? അങ്ങനെയാണ് ഉണ്ടായതെന്ന് പുൽപുൽ ജയ്കർ ഇന്ദിര ഗാന്ധിയുടെ ജീവചരിത്രത്തിൽ പറയുന്നുണ്ട്.
ഇന്ദിര അന്ന് ഉപേക്ഷിച്ച ആനയും സൈക്കിളും ഇന്ന് ഉത്തർപ്രദേശിലെ രണ്ടു പ്രമുഖ പാർട്ടികളുടെ തിരഞ്ഞെടുപ്പ് ചിഹ്നങ്ങളാണ്. സൈക്കിൾ സമാജ്‌വാദി പാർട്ടിയുടേതും ആന ബഹുജൻ സമാജ്‌വാദി പാർട്ടിയുടേതും. രണ്ടു പാർട്ടികളും ഉത്തർപ്രദേശിൽ കോൺഗ്രസിനെ പിന്തള്ളി അധികാരത്തിലേക്കു വന്നുവെന്നതും ചരിത്രം. അതേ സമയം പാലക്കാട് ഹേമാംബികാ ക്ഷേത്രത്തിലെ പ്രതിഷ്ഠ കൈപ്പത്തിയാണ്. കൈപ്പത്തി ചിഹ്നം തിരഞ്ഞെടുക്കുന്നതിൽ ഈ പ്രതിഷ്ഠയ്ക്കും പങ്കുണ്ടെന്നു കോൺഗ്രസ് നേതാക്കൾ പറയുന്നു.
∙ ഞങ്ങളെ ഹസ്തരേഖാ ശാസ്ത്രക്കാരെന്നു വിളിച്ചു
കൈപ്പത്തി ചിഹ്നം കേരളത്തിൽ പ്രചരിപ്പിക്കാൻ വലിയ ബുദ്ധിമുട്ടുണ്ടായില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ പന്തളം സുധാകരൻ ഓർമിക്കുന്നു. ‘‘ഞങ്ങളൊക്കെ അന്ന് കെ. കരുണാകരനോടൊപ്പം ഇന്ദിര ഗാന്ധിയുടെ പക്ഷത്ത് ഉറച്ചു നിൽക്കുകയായിരുന്നു. കൈപ്പത്തി ചിഹ്നം ലഭിച്ചതിനു തൊട്ടു പിന്നാലെ തിരുവല്ല, പാറശാല, തിരുവനന്തപുരം നിയോജകമണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പു നടന്നു. അത് ഈ ചിഹ്നം പ്രചരിപ്പിക്കാൻ വലിയ ഒരു അവസരമായി. ഹസ്തരേഖാ ശാസ്ത്രക്കാരെന്നൊക്കെയാണ് എതിർ പക്ഷം ഞങ്ങളെ കളിയാക്കിയിരുന്നത്. അത്തരം കളിയാക്കലുകൾതന്നെ വലിയൊരു പ്രചാരണമായി മാറിയെന്നതാണു വസ്തുത.’’
പോളിങ് ബൂത്തിലെത്തുന്ന സ്ഥാനാർഥികൾ വോട്ടർമാരെ കൈവീശി കാണിക്കും. അപ്പോൾ എതിർ പക്ഷം എതിർപ്പുമായി വരുമായിരുന്നു. ‘കൈ’ വീശുന്നതിൽ എന്താണു പ്രശ്നമെന്ന ചർച്ച പോളിങ്ങ് ബൂത്തിനകത്തുതന്നെ നടന്നു തുടങ്ങിയപ്പോഴാണ് എൽഡിഎഫിന് അബദ്ധം മനസ്സിലായത്. കൈപ്പത്തി പെട്ടെന്നു വരയ്ക്കാൻ കഴിയുമെന്നതാണ് മറ്റൊരു നേട്ടം. പശുവും കിടാവുമൊക്കെ വരയ്ക്കാൻ ആർട്ടിസ്റ്റുകൾ വേണ്ടി വന്നിരുന്നിടത്ത് സാധാരണ പ്രവർത്തകർക്കുതന്നെ കൈപ്പത്തി വരയ്ക്കാൻ കഴിയുമെന്നത് പ്രചാരണം എളുപ്പത്തിലാക്കി. ‘ഇന്ദിര ഗാന്ധിയെ വിളിക്കൂ, ഇന്ത്യയെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യവും അന്നു സജീവമായിരുന്നു.