പതിനെട്ടാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്ത് വോട്ടു ചെയ്യുക 98 കോടി വോട്ടർമാരാണെന്നാണ് കണക്ക്. ആദ്യ തിരഞ്ഞെടുപ്പിന് ഏഴ് പതിറ്റാണ്ട് പിന്നിടുമ്പോൾ അഞ്ചിരട്ടിയാണ് വോട്ടർമാരുടെ എണ്ണത്തിലെ വർധന. എല്ലാ പൗരന്മാർക്കും വോട്ടവകാശത്തിൽ തുല്യ പ്രാധാന്യമെന്നത് ശരിയാണെങ്കിലും ഇന്ത്യ ആരാണ് ഭരിക്കേണ്ടത് എന്ന ചോദ്യത്തിന് ഉത്തരം നൽകുന്ന ചില നിർണായക സംസ്ഥാനങ്ങളുണ്ട്. ഏറ്റവും അധികം ലോക്‌സഭാ സീറ്റുകളുള്ള രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ. ആകെ സീറ്റിൽ 45.8 ശതമാനവും (249 എണ്ണം) ഈ അഞ്ചിടത്താണ്. ബിജെപിയാണെങ്കിലും ‘ഇന്ത്യ’ മുന്നണിയാണെങ്കിലും ഈ അഞ്ചു സംസ്ഥാനങ്ങളിലെ സീറ്റുകൾ ഭദ്രമാണെന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രമേ മറ്റിടങ്ങളെപ്പറ്റി ആലോചിക്കുക പോലുമുള്ളൂവെന്നതാണു യാഥാർഥ്യം. ദക്ഷിണേന്ത്യയിലേയ്ക്ക് വഴിയടഞ്ഞിട്ടും രാജ്യം ഭരിക്കാൻ ബിജെപിക്ക് എന്തുകൊണ്ടു കഴിഞ്ഞു എന്ന ചോദ്യത്തിന്റെ കൂടി ഉത്തരമാണ് ഈ അഞ്ച് സംസ്ഥാനങ്ങളിൽ നാലെണ്ണവും. രാജ്യത്തിന് ഇതേവരെ 8 പ്രധാനമന്ത്രിമാരെ സമ്മാനിച്ച ഉത്തർപ്രദേശാണ് നിർണായക സംസ്ഥാനങ്ങളിൽ ആദ്യത്തേത്. 80 ലോക്സഭാ സീറ്റുകളാണ് ഉത്തർപ്രദേശിലുള്ളത്. തൊട്ടുപിന്നാലെ മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ബിഹാർ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളും. തമിഴ്‌നാട് മാത്രമാണ് ഇക്കൂട്ടത്തിൽ ദക്ഷിണേന്ത്യയിൽനിന്നുള്ളത്. തമിഴ്‌നാടും തൊട്ടടുത്ത കേരളവും ഇത്തവണ ബിജെപിയുടെ ഉൾപ്പെടെ നിർണായക ലക്ഷ്യമാകുന്നതും വെറുതെയല്ല. ജാതിസമവാക്യങ്ങളും തൊഴിലില്ലായ്മയും അഴിമതിയും വിഷയമാകുന്ന തിരഞ്ഞെടുപ്പിൽ ഈ അഞ്ച് സംസ്ഥാനങ്ങളിലെ സീറ്റ് നില ബിജെപിക്കും ഇന്ത്യ മുന്നണിക്കും നിർണായകമാകും. എന്താണ് ഓരോ സംസ്ഥാനങ്ങളിലെയും രാഷ്ട്രീയ ചിത്രം? വിശദമായി പരിശോധിക്കാം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പതിനെട്ടാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്ത് വോട്ടു ചെയ്യുക 98 കോടി വോട്ടർമാരാണെന്നാണ് കണക്ക്. ആദ്യ തിരഞ്ഞെടുപ്പിന് ഏഴ് പതിറ്റാണ്ട് പിന്നിടുമ്പോൾ അഞ്ചിരട്ടിയാണ് വോട്ടർമാരുടെ എണ്ണത്തിലെ വർധന. എല്ലാ പൗരന്മാർക്കും വോട്ടവകാശത്തിൽ തുല്യ പ്രാധാന്യമെന്നത് ശരിയാണെങ്കിലും ഇന്ത്യ ആരാണ് ഭരിക്കേണ്ടത് എന്ന ചോദ്യത്തിന് ഉത്തരം നൽകുന്ന ചില നിർണായക സംസ്ഥാനങ്ങളുണ്ട്. ഏറ്റവും അധികം ലോക്‌സഭാ സീറ്റുകളുള്ള രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ. ആകെ സീറ്റിൽ 45.8 ശതമാനവും (249 എണ്ണം) ഈ അഞ്ചിടത്താണ്. ബിജെപിയാണെങ്കിലും ‘ഇന്ത്യ’ മുന്നണിയാണെങ്കിലും ഈ അഞ്ചു സംസ്ഥാനങ്ങളിലെ സീറ്റുകൾ ഭദ്രമാണെന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രമേ മറ്റിടങ്ങളെപ്പറ്റി ആലോചിക്കുക പോലുമുള്ളൂവെന്നതാണു യാഥാർഥ്യം.

ദക്ഷിണേന്ത്യയിലേയ്ക്ക് വഴിയടഞ്ഞിട്ടും രാജ്യം ഭരിക്കാൻ ബിജെപിക്ക് എന്തുകൊണ്ടു കഴിഞ്ഞു എന്ന ചോദ്യത്തിന്റെ കൂടി ഉത്തരമാണ് ഈ അഞ്ച് സംസ്ഥാനങ്ങളിൽ നാലെണ്ണവും. രാജ്യത്തിന് ഇതേവരെ 8 പ്രധാനമന്ത്രിമാരെ സമ്മാനിച്ച ഉത്തർപ്രദേശാണ് നിർണായക സംസ്ഥാനങ്ങളിൽ ആദ്യത്തേത്. 80 ലോക്സഭാ സീറ്റുകളാണ് ഉത്തർപ്രദേശിലുള്ളത്. തൊട്ടുപിന്നാലെ മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ബിഹാർ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളും. തമിഴ്‌നാട് മാത്രമാണ് ഇക്കൂട്ടത്തിൽ ദക്ഷിണേന്ത്യയിൽനിന്നുള്ളത്. തമിഴ്‌നാടും തൊട്ടടുത്ത കേരളവും ഇത്തവണ ബിജെപിയുടെ ഉൾപ്പെടെ നിർണായക ലക്ഷ്യമാകുന്നതും വെറുതെയല്ല. ജാതിസമവാക്യങ്ങളും തൊഴിലില്ലായ്മയും അഴിമതിയും വിഷയമാകുന്ന തിരഞ്ഞെടുപ്പിൽ ഈ അഞ്ച് സംസ്ഥാനങ്ങളിലെ സീറ്റ് നില ബിജെപിക്കും ഇന്ത്യ മുന്നണിക്കും നിർണായകമാകും. എന്താണ് ഓരോ സംസ്ഥാനങ്ങളിലെയും രാഷ്ട്രീയ ചിത്രം? വിശദമായി പരിശോധിക്കാം...

വോട്ടിങ് മെഷീനുമായി പോളിങ് ബൂത്തിലേക്ക് നടന്നു നീങ്ങുന്ന ഉദ്യോഗസ്ഥൻ. (Photo by SANJAY KANOJIA / AFP)
ADVERTISEMENT

∙ ഉത്തർപ്രദേശ്

ഡൽഹിയിലേയ്ക്കുള്ള പാത ലക്‌നൗ വഴിയാണെന്ന് ഒരു ചൊല്ലുണ്ട്. ഏറ്റവും കൂടുതൽ ലോ‌ക്‌സഭാ സീറ്റുകളുള്ള, എട്ട് പ്രധാനമന്ത്രിമാരെ സമ്മാനിച്ച ഉത്തർപ്രദേശിന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അത്രത്തോളം പ്രാധാന്യമുണ്ട്. 80 ലോക്‌സഭാ സീറ്റാണ് (63 ജനറൽ സീറ്റ്, 17 പട്ടികജാതി സംവരണം) യുപിയിലുള്ളത്. അതുകൊണ്ടുതന്നെയാണ് പ്രമുഖ രാഷ്ട്രീയപാർട്ടികളെല്ലാം യുപിയിൽ കണ്ണുവയ്ക്കുന്നത്. യുപി എങ്ങോട്ടുചായുന്നോ അതിനനുസരിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പും മാറിമറിയും. ഒരു രാജ്യമായി പ്രഖ്യാപിച്ചിരുന്നെങ്കിൽ ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള അഞ്ചാമത്തെ രാജ്യമാകുമായിരുന്നു ഉത്തർപ്രദേശ്. 24 കോടിയാണ് ജനസംഖ്യ. വോട്ടർമാർ 15 കോടി. 2019ൽ ബിജെപി നയിക്കുന്ന എൻഡിഎ സഖ്യത്തിന് ഉത്തർപ്രദേശ് നൽകിയത് 80ൽ 64 സീറ്റാണ്. 2014ൽ ബിജെപിക്ക് കിട്ടിയത് 71 സീറ്റും.

Show more

പതിവുപോലെ ജാതിസമവാക്യങ്ങൾ തന്നെയാകും യുപിയിലെ വോട്ടിനെ സ്വാധീനിക്കുന്ന പ്രധാനഘടകം. വിലക്കയറ്റം, പ്രകടനപത്രികയിലെ സൗജന്യ വാഗ്‌ദാനങ്ങൾ, ക്രമസമാധാനം തുടങ്ങിയവയ്ക്ക് അതുകഴിഞ്ഞേയുള്ളൂ സ്ഥാനം. അതുകൊണ്ടുതന്നെ ജാതി രാഷ്ട്രീയത്തിലൂന്നിയ തയാറെടുപ്പുകളാണ് പ്രമുഖ പാർട്ടികളെല്ലാം യുപിയിൽ പയറ്റുന്നത്. ഇത്തവണ ബിജെപിയെ നേരിടാൻ ‘ഇന്ത്യ’ സഖ്യത്തിൽ കോൺഗ്രസും അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിയും അപ്‌നാദൾ–കെയും കൈകോർക്കുമ്പോൾ പാർശ്വവൽകൃത വിഭാഗങ്ങളെ പ്രതിനിധാനംചെയ്യുന്ന രാഷ്ട്രീയ ലോക്‌ദൾ (ആർഎൽഡി), അപ്‌നാദൾ (എസ്), സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്ബിഎസ്‌പി), നിഷാദ് പാർട്ടി എന്നിവരുമായി ചേർന്നാണ് ബിജെപി സഖ്യമുണ്ടാക്കിയിട്ടുള്ളത്.

2019ൽ ഉത്തർപ്രദേശിൽ ബിജെപി നടത്തിയ തിരഞ്ഞെടുപ്പ് റാലിയിൽ നിന്നുള്ള ചിത്രം. (Photo by Sanjay KANOJIA / AFP)

പടിഞ്ഞാറൻ യുപിയിലെ ജാട്ട് സമുദായത്തിനിടയിൽ വലിയ സ്വാധീനമുള്ള ആർഎൽഡി അടുത്തിടെയാണ് എൻഡിഎയിലെത്തിയത്. തിരികെ ഭരണം പിടിക്കാനായാൽ ആർഎൽഡിക്ക് ഒരു കേന്ദ്രമന്ത്രിസ്ഥാനം വാഗ്ദാനം നൽകിയതായാണ് റിപ്പോർട്ട്. പൂർവാഞ്ചൽ മേഖലയിൽ രാജ്‌ഭർ സമുദായത്തിൽ സ്വാധീനമുള്ള പാർട്ടിയാണ് എസ്ബിഎസ്‌പി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയുൾപ്പെടെ 12 സീറ്റുകളിലെങ്കിലും എസ്ബിഎസ്‌പിയുമായി ചേർന്ന് മേൽക്കൈ നേടാമെന്ന് ബിജെപി കണക്കുകൂട്ടുന്നു. ഒബിസി വിഭാഗമായ കുർമികളുടെ പിന്തുണയുള്ള അനുപ്രിയ പട്ടേലിന്റെ അപ്‌നാദൾ എസിനും പൂർവാവഞ്ചൽ, മധ്യ യുപി മേഖലകളിൽ വലിയ സ്വാധീനമുണ്ട്.

2019ൽ ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ റോഡ് ഷോയിൽ ജനങ്ങളെ അഭിവാദ്യം ചെയ്യുന്ന പ്രിയങ്ക ഗാന്ധി. (Photo by Sajjad HUSSAIN / AFP)
ADVERTISEMENT

മത്സ്യത്തൊഴിലാളികളുൾപ്പെടെ നദീതീരങ്ങൾ കേന്ദ്രീകരിച്ച് തൊഴിലെടുക്കുന്ന ബിന്ദ്, മാഞ്ചി, മല്ലാ, നിഷാദ്, കേവാത്, ബേൽദാർ, സഹാനി, കശ്യപ്, ഗോണ്ട് സമുദായങ്ങൾക്കിടയിൽ സ്വാധീനമുള്ള നിഷാദ് പാർട്ടിയും 2019ൽ ഭിന്നിച്ചുപോയ വോട്ടുകൾ കേന്ദ്രീകരിക്കാൻ സഹായിക്കുമെന്നാണ് ബിജെപിയുടെ മനസ്സിൽ. കോൺഗ്രസ് പാളയത്തിലാണെങ്കിൽ 17 സീറ്റ് മാത്രമാണ് എസ്‌പി കോൺഗ്രസിന് നൽകിയത്. 60 സീറ്റിൽ എസ്‌പിയും രണ്ട് സീറ്റിൽ അപ്‌നാദൾ-കെയും ഒരു സീറ്റിൽ ഭീം ആർമി നേതാവ് ചന്ദ്രശേഖറിന്റെ ആസാദ് സമാജ് പാർട്ടിയും മത്സരിക്കും.

∙ മഹാരാഷ്ട്ര

ഏറ്റവും കൂടുതൽ ലോക്‌സഭാ സീറ്റുള്ള രണ്ടാമത്തെ സംസ്ഥാനമാണ് മഹാരാഷ്ട്ര. 48 സീറ്റുകളുള്ള മഹാരാഷ്ട്രയിൽ അഞ്ച് സീറ്റ് പട്ടികജാതി സ്ഥാനാർഥികൾക്കും നാല് സീറ്റ് പട്ടികവർഗക്കാർക്കുമാണ്. ശിവസേന, കോൺഗ്രസ്, ബിജെപി, എൻസിപി തുടങ്ങിയ പാർട്ടികൾക്ക് സ്വാധീനമുള്ള സംസ്ഥാനം. 2019ലെ തിരഞ്ഞെടുപ്പിൽ ബിജെപി 23 സീറ്റിലും ശിവസേന 18 സീറ്റിലും ജയിച്ച് സഖ്യസർക്കാർ രൂപീകരിച്ചെങ്കിലും പിന്നീട് ഇരുപാർട്ടികളും വഴിപിരിഞ്ഞു. ശിവസേന, എൻസിപി പാർട്ടികളിലുണ്ടായ നാടകീയമായ പിളർപ്പ് സങ്കീർണമായ രാഷ്ട്രീയ സാഹചര്യത്തിലേയ്ക്കാണ് മഹാരാഷ്ട്രയെ എത്തിച്ചത്.

Show more

നിലവിൽ ഇരുപാർട്ടികളുടെയും ഓരോ വിഭാഗങ്ങൾ ബിജെപിയെയും മറു വിഭാഗം പ്രതിപക്ഷ ഐക്യമായ മഹാ വികാസ് അഘാഡിയെയും പിന്തുണയ്ക്കുന്നു. ശിവസേന (ഉദ്ധവ് താക്കറെ), എൻസിപി (ശരദ് പവാർ) വിഭാഗങ്ങൾ മഹാ വികാസ് അഘാഡിയെ പിന്തുണയ്ക്കുമ്പോൾ ശിവസേന (ഏക്‌നാഥ് ഷിൻഡേ), എൻസിപി (അജിത് പവാർ) വിഭാഗങ്ങൾ ബിജെപിക്കൊപ്പമാണ്. തിരഞ്ഞെടുപ്പ് സർവേകൾ ബിജെപിക്ക് മുൻതൂക്കം പ്രഖ്യാപിക്കുമ്പോഴും പ്രതിപക്ഷ ഐക്യം മഹാരാഷ്ട്രയിൽ പ്രതീക്ഷ വച്ചുപുലർത്തുന്നുണ്ട്. പ്രകാശ് അംബേദ്‌കറുടെ വഞ്ചിത് ബഹുജൻ അഘാഡി ആരെ പിന്തുണയ്ക്കുമെന്നതും തിരഞ്ഞെടുപ്പിൽ നിർണായകമാകും.

എൻസിപി നേതാവ് ശരദ് പവാറും ശിവസേന നേതാവ് ഉദ്ധവ് താക്കറെയും സംഭാഷണത്തിൽ. (Photo by STR/AFP)
ADVERTISEMENT

2019ലെ പൊതു തിരഞ്ഞെടുപ്പിൽ ഓൾ ഇന്ത്യ മജ്‌ലിസ്–ഇ–ഇത്തിഹാദുൽ മുസ്‌ലിമീൻ (എഐഎംഐഎം) പാർട്ടിയുമായി ചേർന്ന് വഞ്ചിത് ബഹുജൻ അഘാഡിയുണ്ടാക്കിയ സഖ്യം 7.65 ശതമാനം വോട്ടുനേടിയിരുന്നു. മുൻ മുഖ്യമന്ത്രി അശോക് ചവാൻ, മുൻ മന്ത്രി പദ്‌മാകർ വാൽവി എന്നിവർ ബിജെപിയിലേയ്ക്ക് കളംമാറ്റിയത് കോൺഗ്രസിന് തിരഞ്ഞെടുപ്പ് കാലത്ത് ക്ഷീണമുണ്ടാക്കും. എന്നാൽ പിളർപ്പിന്റെ പേരിൽ ഉദ്ധവ് താക്കറെയും ശരദ് പവാറും പിടിക്കുന്ന ‘സഹതാപ വോട്ടു’കൾ മഹാവികാസ് അഘാഡിയെ തുണച്ചേക്കും.

∙ പശ്ചിമ ബംഗാൾ

ലോക്‌സഭാ സീറ്റിന്റെ എണ്ണത്തിൽ രാജ്യത്ത് മൂന്നാമതാണ് പശ്ചിമബംഗാൾ. ഹിന്ദി ഹൃദയഭൂമിയിൽ പരമാവധി സീറ്റുകൾ മുൻ തിരഞ്ഞെടുപ്പുകളിൽ ബിജെപിക്കു ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇവിടെ ഇക്കുറി സീറ്റുകൾ കുറഞ്ഞാൽ ആ നഷ്ടം നികത്താൻ ബിജെപി ലക്ഷ്യം വച്ചിരിക്കുന്നത് 42 സീറ്റുള്ള ബംഗാളാണ്. കോട്ട കൈവിട്ടുപോകാതിരിക്കാൻ പല്ലും നഖവുമുപയോഗിച്ച് സകല അടവും പയറ്റാൻ മറുപക്ഷത്ത് തൃണമൂൽ കോൺഗ്രസിനെ നയിക്കുന്ന മമതാ ബാനർജിയുമുണ്ട്. പക്ഷേ 2014ൽ 34 സീറ്റുണ്ടായിരുന്നത് 2019ലെത്തിയപ്പോൾ 22 ആയി കുറഞ്ഞതിന്റെ ക്ഷീണത്തിലാണ് ടിഎംസി. 2014ലെ രണ്ടു സീറ്റിൽനിന്ന് 2019ലെ 18 സീറ്റിലേക്കുള്ള കുതിച്ചുചാട്ടം അതേസമയം ബിജെപിക്ക് ആത്മവിശ്വാസം നൽകുന്നു.

Show more

കോൺഗ്രസും അവർ നേതൃത്വം നൽകുന്ന ഇന്ത്യ സഖ്യവും ഇടതുപക്ഷവും ബംഗാളിൽ ഏറക്കുറേ അപ്രസക്തമെന്നുതന്നെ പറയാം. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായിട്ടുകൂടി സംസ്ഥാനത്തെ 42 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് തൃണമൂൽ കോൺഗ്രസിന്റെ തീരുമാനം. 42 ഇടങ്ങളിലും സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു. കോൺഗ്രസിന്റെ ശക്തികേന്ദ്രമായ മാൽദയിൽ രണ്ടു സീറ്റുമാത്രം നൽകാമെന്നാണ് മമതാ ബാനർജി കോൺഗ്രസിനോട് പറഞ്ഞത്. കൂടുതൽ ആവശ്യപ്പെട്ടതോടെ ആ സീറ്റുകളിലും തൃണമൂൽ സ്ഥാനാർഥിയെ നിർത്തി.

പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രസംഗിക്കുന്ന മമത ബാനർജി. (Photo by Dibyangshu SARKAR / AFP)

പൗരത്വ നിയമഭേദഗതി, സന്ദേശ്ഖാലി സംഭവം തുടങ്ങിയവ ബംഗാളിൽ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഘടകങ്ങളാകും. അയോധ്യയിലെ രാമക്ഷേത്രം, പൗരത്വനിയമം തുടങ്ങിയവ ബിജെപി തുറുപ്പുചീട്ടാക്കുമ്പോൾ ന്യൂനപക്ഷ സംരക്ഷണമുയർത്തി പരമ്പരാഗത മുസ്‌ലിം വോട്ടുകളുറപ്പിക്കാൻ ദീദിയും ശ്രമിക്കുന്നു. തൃണമൂലിനെ എതിർക്കുന്ന പഴയ ഇടതുവോട്ടുകളിലാണ് ബിജെപിയുടെ കണ്ണ്.

∙ ബിഹാർ

ഇന്ത്യയിലെ രാഷ്ട്രീയനാടകങ്ങളുടെ പ്രധാന വേദികളിലൊന്ന്. 40 ലോക്‌സഭാ സീറ്റുകളുള്ള സംസ്ഥാനത്തിന്റെ മനസ്സ് പൊതുതിരഞ്ഞെടുപ്പിൽ നിർണായകം. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയുവും ലാലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദളും പ്രബലകക്ഷികളായ ബിഹാറിലെ ചെറുചലനങ്ങൾ പോലും ഇന്ത്യയിൽ വലിയ ഓളമുണ്ടാക്കും. ആർജെഡിയുമായുണ്ടായിരുന്ന ബാന്ധവം അവസാനിപ്പിച്ച് നിതീഷ് കുമാർ എൻഡിഎയിലേയ്ക്ക് തിരിച്ചുപോയത് 2024 ജനുവരിയിലാണ്. പത്തു വർഷത്തിനിടെ രണ്ടാംതവണയാണ് ജെഡിയു മുന്നണി മാറുന്നത്. സ്ഥാപകനേതാക്കളിലൊരാളായിരുന്ന നിതീഷ് കുമാറിനെതിരെയാണ് ബിഹാറിൽ പ്രതിപക്ഷ ഐക്യമുന്നണിയായ ഇന്ത്യയ്ക്ക് പോരാടേണ്ടതും.

Show more

വികസനസൂചികകളിൽ ഏറെ പിന്നിലാണെങ്കിലും സംസ്ഥാനത്ത് ജാതിയാണ് വോട്ടിനെ സ്വാധീനിക്കുന്ന ഏറ്റവും പ്രധാന ഘടകം. 18% വരുന്ന ഉയർന്ന ജാതിക്കാരിൽ കൂടുതലും ബിജെപി അനുകൂലികൾ. ഭൂമിഹർ, രാജ്‌പുർ, ബ്രാഹ്മണ തുടങ്ങിയ മേൽജാതിക്കാർ ഏതാണ്ട് പത്തു ശതമാനത്തിനടുത്ത്. ഇവരുടെ വോട്ടും ബിജെപിക്ക്. 16% വരുന്ന യാദവവോട്ടുകളാണ് ഏറ്റവും പ്രബലം. ആർജെഡിയുടെ പരമ്പരാഗത വോട്ടുബാങ്കായിരുന്ന യാദവസമുദായത്തിന്റെ വോട്ടുകൾ അടുത്തിടെ ജെഡിയു, ബിജെപി പാർട്ടികളിലേയ്ക്ക് ഭിന്നിച്ചിരുന്നു.

പ്രധാന മന്ത്രി നരേന്ദ്ര മോദിക്കൊപ്പം നിതീഷ് കുമാർ. (PTI Photo)

നിതീഷ് തിരിച്ചെത്തിയതോടെ ഈ വോട്ടുകൾ ബിജെപിക്ക് ഗുണമായേക്കും. 14.7% വരുന്ന മുസ്‌ലിം വിഭാഗത്തിന്റെ വോട്ട് പരമ്പരാഗതമായി ആർജെഡിക്കാണ്. 16% ഉള്ള കൊയേരി–കുർമി വിഭാഗങ്ങൾ, 36% ഉള്ള അതീവ പിന്നാക്ക ജാതികൾ എന്നിവരുടെ വോട്ട് ആർക്കു വീഴുമെന്നതാണ് നിർണായകം. ജാതിക്കുപുറമേ തൊഴിലില്ലായ്മ, സംവരണം, ക്രമസമാധാനം തുടങ്ങിയവയും ബിഹാറിൽ വോട്ടിനെ സ്വാധീനിക്കും.

∙ തമിഴ്നാട്

ദക്ഷിണേന്ത്യയിലേയ്ക്കുള്ള വാതിലെന്ന് ദേശീയപാർട്ടികൾ കരുതുന്ന എന്നാൽ, അവർക്കേറ്റവും വെല്ലുവിളി നിറഞ്ഞ സംസ്ഥാനം. 39 ലോക്‌സഭാ സീറ്റുകളാണ് തമിഴ്നാട്ടിലുള്ളത്. ഏഴെണ്ണം പട്ടികജാതി സംവരണം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 39ൽ 38 സീറ്റും കോൺഗ്രസ് കൂടി ഉൾപ്പെടുന്ന ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) സഖ്യം നേടി.  അണ്ണാഡിഎംകെ– ബിജെപി സഖ്യത്തിന് കിട്ടിയത് ഒരേയൊരു സീറ്റ് മാത്രം. ദേശീയ രാഷ്ട്രീയത്തിൽ എന്തു സംഭവിച്ചാലും സ്വത്വരാഷ്ട്രീയത്തിലൂന്നിയാണ് തമിഴ് നാടിന്റെ പോക്ക്. ഇത്തവണ ഇന്ത്യ സഖ്യത്തിനാണ് തമിഴ്നാട്ടിൽ മുൻതൂക്കം. ഡിഎംകെ ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണ്. എന്നാൽ എൻഡിഎയ്ക്ക് അണ്ണാ ഡിഎംകെയുടെ പിന്തുണ നഷ്ടപ്പെടുകയും ചെയ്തു.

Show more

ജയലളിതയുടെ മരണത്തോടെ എടുത്തുപറയാനൊരു നേതാവില്ലാതായ അണ്ണാഡിഎംകെ നിലവിൽ തിളക്കം നഷ്ടപ്പെട്ട നിലയിലാണ്. ബിജെപിയുമായുള്ള കൂട്ടുകെട്ട് ഉപേക്ഷിച്ചതോടെ 13% വരുന്ന ന്യൂനപക്ഷ വോട്ടെങ്കിലും കിട്ടുമോയെന്നാണ് അണ്ണാഡിഎംകെ നോക്കുന്നത്. ബിജെപിയുമായി ഇപ്പോഴും അണ്ണാഡിഎംകെ രഹസ്യബന്ധം തുടരുന്നുവെന്ന് ഇടയ്ക്കിടെ ഓർമിപ്പിച്ച് ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിനും വോട്ടുചോർച്ച തടയാൻ പരമാവധി ശ്രമിക്കുന്നുണ്ട്.

English Summary:

Why These 5 States are Crucial in Loksabha Election 2024?