തിരഞ്ഞെടുപ്പ് വരുമ്പോൾ ജനത്തെ കയ്യിലെടുക്കാൻ ഇന്ധന വിലയെ കൂട്ടുപിടിക്കുന്ന തന്ത്രം കഴിഞ്ഞ കുറേ വർഷങ്ങളായി കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ പയറ്റിക്കൊണ്ടിരിക്കുകയാണ്. ഏകദേശം രണ്ടു വർഷത്തോളം, കൃത്യമായി പറഞ്ഞാൽ‌ 22 മാസം മാറ്റമില്ലാതെ നിന്ന ഇന്ധന വില ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിക്കൽ നിൽക്കേ കുറച്ചുകൊണ്ട് ഇത്തവണയും സർക്കാർ പതിവു തെറ്റിച്ചിട്ടില്ല. ഇന്ധനവില കൂട്ടുമ്പോൾ എണ്ണക്കമ്പനികളുടെ തീരുമാനം എന്നു പറഞ്ഞു മാറി നിൽക്കുന്ന കേന്ദ്രം വില കുറയ്ക്കുമ്പോൾ അതിനെ സർക്കാരിന്റെ നേട്ടമായി എടുത്തു കാട്ടാനും മടിക്കാറില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപനം പടിവാതിക്കൽ വന്നുനിന്ന സമയത്ത്, മാർച്ച് 8ന് വനിതാദിനത്തിൽ, വീട്ടമ്മമാർക്കുള്ള സമ്മാനമായാണ് എൽപിജി ഗാർഹിക സിലിണ്ടറിന്റെ വിലയിൽ 100 രൂപയുടെ കുറവു വരുത്തുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. തൊട്ടടുത്ത ദിവസം വില പ്രാബല്യത്തിൽ വന്നു. അങ്ങനെ ആറു മാസമായി മാറ്റമില്ലാതെ തുടർന്നിരുന്ന ഗാർഹിക സിലിണ്ടർ നിരക്ക് തിരഞ്ഞെടുപ്പിനു തൊട്ടു മുൻപായി കുറഞ്ഞു. 2023 ഓഗസ്റ്റ് 30ന് ആണ് ഇതിനു മുൻപ് ഗാർഹിക സിലിണ്ടർ നിരക്കു കുറയ്ക്കുന്നത്. രക്ഷാബന്ധൻ, ഓണസമ്മാനമായി എൽപിജി പാചകവാതക ഗാർഹിക സിലിണ്ടറിന് അന്ന് ഒറ്റയടിക്ക് 200 രൂപ കുറച്ചപ്പോൾ രണ്ടു വർഷങ്ങൾക്കു ശേഷമുണ്ടായ വിലക്കുറവ് ആയിരുന്നു അത്. പിന്നെയും ആറുമാസം കാക്കേണ്ടി വന്നു അടുത്ത വിലക്കുറവിനായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരഞ്ഞെടുപ്പ് വരുമ്പോൾ ജനത്തെ കയ്യിലെടുക്കാൻ ഇന്ധന വിലയെ കൂട്ടുപിടിക്കുന്ന തന്ത്രം കഴിഞ്ഞ കുറേ വർഷങ്ങളായി കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ പയറ്റിക്കൊണ്ടിരിക്കുകയാണ്. ഏകദേശം രണ്ടു വർഷത്തോളം, കൃത്യമായി പറഞ്ഞാൽ‌ 22 മാസം മാറ്റമില്ലാതെ നിന്ന ഇന്ധന വില ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിക്കൽ നിൽക്കേ കുറച്ചുകൊണ്ട് ഇത്തവണയും സർക്കാർ പതിവു തെറ്റിച്ചിട്ടില്ല. ഇന്ധനവില കൂട്ടുമ്പോൾ എണ്ണക്കമ്പനികളുടെ തീരുമാനം എന്നു പറഞ്ഞു മാറി നിൽക്കുന്ന കേന്ദ്രം വില കുറയ്ക്കുമ്പോൾ അതിനെ സർക്കാരിന്റെ നേട്ടമായി എടുത്തു കാട്ടാനും മടിക്കാറില്ല.

തിരഞ്ഞെടുപ്പ് പ്രഖ്യാപനം പടിവാതിക്കൽ വന്നുനിന്ന സമയത്ത്, മാർച്ച് 8ന് വനിതാദിനത്തിൽ, വീട്ടമ്മമാർക്കുള്ള സമ്മാനമായാണ് എൽപിജി ഗാർഹിക സിലിണ്ടറിന്റെ വിലയിൽ 100 രൂപയുടെ കുറവു വരുത്തുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. തൊട്ടടുത്ത ദിവസം വില പ്രാബല്യത്തിൽ വന്നു. അങ്ങനെ ആറു മാസമായി മാറ്റമില്ലാതെ തുടർന്നിരുന്ന ഗാർഹിക സിലിണ്ടർ നിരക്ക് തിരഞ്ഞെടുപ്പിനു തൊട്ടു മുൻപായി കുറഞ്ഞു. 2023 ഓഗസ്റ്റ് 30ന് ആണ് ഇതിനു മുൻപ് ഗാർഹിക സിലിണ്ടർ നിരക്കു കുറയ്ക്കുന്നത്. രക്ഷാബന്ധൻ, ഓണസമ്മാനമായി എൽപിജി പാചകവാതക ഗാർഹിക സിലിണ്ടറിന് അന്ന് ഒറ്റയടിക്ക് 200 രൂപ കുറച്ചപ്പോൾ രണ്ടു വർഷങ്ങൾക്കു ശേഷമുണ്ടായ വിലക്കുറവ് ആയിരുന്നു അത്. പിന്നെയും ആറുമാസം കാക്കേണ്ടി വന്നു അടുത്ത വിലക്കുറവിനായി. 

എൽപിജി വില കുറയ്ക്കുമെന്ന് സമൂഹ മാധ്യമമായ എക്സിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്(Photo by Sajjad HUSSAIN / AFP)
ADVERTISEMENT

ഇതിനിടയിൽ പ്രതിമാസം വാണിജ്യ സിലിണ്ടർ വിലയിൽ മാറ്റം വരുത്തിയപ്പോഴും ഗാർഹിക സിലിണ്ടർ നിരക്കിനെ തൊടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. എൽപിജി വില കുറയ്ക്കുമെന്ന് സമൂഹ മാധ്യമമായ എക്സിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. എന്നാൽ ഇന്ധന വില കുറയ്ക്കുന്ന പ്രഖ്യാപനം നടത്തിയത് പെട്രോളിയം മന്ത്രാലയമായിരുന്നു. ഇന്ധന, എൽപിജി വില മാറ്റം തീരുമാനിക്കുന്നത് എണ്ണക്കമ്പനികളാണെന്നു പറയുമ്പോഴും ഇപ്പോഴും കടിഞ്ഞാൺ കേന്ദ്രസർക്കാരിന്റെ കയ്യിൽ തന്നെയാണെന്നതിന് ഉദാഹരണങ്ങൾ ഏറെയുണ്ട്. പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ആ കടിഞ്ഞാൺ സർക്കാർ യഥേഷ്ടം എടുത്ത് ഉപയോഗിക്കുകയും ചെയ്യും.

എൽപിജി വിലവർധയിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ നിന്ന്. (Photo by Arun SANKAR / AFP)

∙ തിരഞ്ഞെടുപ്പുകാലത്ത് ഇന്ധനവില കൂടില്ലേ!

ക്രൂഡ് വില കുറയുമ്പോൾ രാജ്യത്ത് ഇന്ധനവിലയും ആനുപാതികമായി കുറയുമെന്ന ന്യായം നിരത്തി 2017 മുതലാണ് ദിവസവും വില പുതുക്കുന്ന രീതിയിലേക്ക് മാറാൻ ഇന്ധന കമ്പനികള്‍ക്ക് സർക്കാർ അനുമതി നൽകിയത്. രാജ്യാന്തര വിപണിയിലെ വിലവ്യത്യാസത്തിനനുസരിച്ച് ഇന്ധന വില അടിക്കടി കൂടിയെങ്കിലും വില കുറയ്ക്കുന്ന കാര്യത്തിൽ മാനദണ്ഡങ്ങളൊന്നും പാലിക്കപ്പെട്ടില്ല. രാജ്യാന്തര വിപണിയിൽ വില കൂടിയപ്പോഴും 2018 മേയിൽ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി 19 ദിവസം ഇന്ധനവിലയിൽ മാറ്റം വരുത്തിയില്ല. എന്നാൽ തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ 16 ദിവസംകൊണ്ട് പെട്രോളിന് 3.8 രൂപയും ഡീസലിന് 3.38 രൂപയും വർധിപ്പിക്കുകയും ചെയ്തു കേന്ദ്രം.

2017ൽ ഗുജറാത്ത്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, മണിപ്പുർ തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു സമയത്തും ഇന്ധന വില മാറ്റമില്ലാതെ പിടിച്ചു നിർത്തി. 2019ൽ അരുണാചൽ പ്രദേശ്, ആന്ധ്രപ്രദേശ്, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ 5 ദിവസം ഇന്ധനവിലയിൽ മാറ്റം വരുത്തിയില്ല. 2020 നവംബറിൽ ബിഹാറിലെ തിരഞ്ഞെടുപ്പിനു മുൻപ് 51 ദിവസമാണ് വില മാറ്റമില്ലാതെ തുടർന്നത്. 2021ൽ പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തിൽ 31 ദിവസം വിലയിൽ മാറ്റം വരുത്തിയില്ല.

നിയമസഭ തിരഞ്ഞെടുപ്പുകൾ നടന്നപ്പോൾ പെട്രോൾ വില പിടിച്ചു നിർത്താനും സർക്കാർ ശ്രദ്ധിച്ചു. (Photo by Sajjad Hussain/AFP)
ADVERTISEMENT

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന 2021ഏപ്രിൽ, മേയ് മാസങ്ങളിൽ തുടർച്ചയായ ദിവസങ്ങളിൽ ഇന്ധനവില കൂട്ടാതിരിക്കാനും കേന്ദ്രസർക്കാർ പ്രത്യേകം ശ്രദ്ധിച്ചു. 2022 ൽ ഗുജറാത്ത്, ഉത്തർപ്രദേശ് തുടങ്ങി അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ, ഏകദേശം അഞ്ചു മാസത്തോളം ഇന്ധന, ഗാർഹിക സിലിണ്ടർ വിലകളിൽ മാറ്റം വരുത്തിയില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരും മുൻപ്, 2021 നവംബർ മുതൽ തിരഞ്ഞെടുപ്പ് പൂർത്തിയായ മാർച്ച് വരെ ഇന്ധന വില കൂട്ടാതെ കേന്ദ്രം പിടിച്ചു നിർത്തുകയായിരുന്നു.

തിരഞ്ഞെടുപ്പിനു ശേഷം മാർച്ച് 22 മുതൽ ഏപ്രിൽ 6 വരെയുള്ള 16 ദിവസം കൊണ്ട് പെട്രോൾ ലീറ്ററിന് 10.02 രൂപയും ഡീസലിന് 9.68 രൂപയും വർധിപ്പിച്ചാണ് ആ ക്ഷീണം തീർത്തത്. എന്നാൽ തൊട്ടുപിന്നാലെ മേയിൽ എക്സൈസ് നികുതിയുടെ പേരിൽ കുറച്ചതാകട്ടെ പെട്രോളിന് 8 രൂപയും ഡീസലിന് 6 രൂപയും മാത്രം. 2021 ഒക്ടോബർ 6നു ശേഷം ഗാർഹിക സിലിണ്ടർ വിലയിലും മാറ്റം വരുത്താതെ പിടിച്ചു നിർത്താൻ പ്രത്യേകം ശ്രദ്ധിച്ചു. മാർച്ചിൽ തിരഞ്ഞെടുപ്പ് പൂർത്തിയായ ശേഷമാണ് രാജ്യത്ത് ഗാർഹിക സിലിണ്ടർ വില വർധിപ്പിച്ചത്. റഷ്യ–യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് രാജ്യാന്തര വിപണിയിൽ ക്രൂഡ് വില 100 ഡോളറിനു മുകളിലേക്ക് ഉയർന്നതായിരുന്നു വില വർധനയ്ക്കുള്ള കാരണം.

കണ്ണൂരിലെ പെട്രോൾ പമ്പിൽ നിന്നുള്ള ദൃശ്യം. (ഫയൽ ചിത്രം∙മനോരമ)

പെട്രോളിന് 110 രൂപയും ഡീസലിന് 100 രൂപയും കടന്നു വില കുതിച്ചുകയറിപ്പോൾ 2021 നവംബറിലും കേന്ദ്രസർക്കാർ വില പിടിച്ചു നിർത്താൻ പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും കുറച്ചിരുന്നു. 2023 ഏപ്രിൽ മുതൽ പെട്രോളിനും ഡീസലിനും സാമൂഹിക സുരക്ഷാ സെസായി രണ്ടു രൂപ വീതം പിരിക്കാൻ തുടങ്ങിയതോടെ ഇന്ത്യയിൽ ഇന്ധനത്തിന് ഏറ്റവും കൂടുതൽ വില നൽകേണ്ടിവരുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളം. കഴിഞ്ഞ ദിവസം കേന്ദ്രം നികുതി കുറച്ചതിന്റെ അടിസ്ഥാനത്തിൽ നികുതി കുറയ്ക്കില്ലെന്നു സംസ്ഥാന സർക്കാരും വ്യക്തമാക്കിയതോടെ ഈ വിലക്കുറവു കൊണ്ടും കേരളത്തിലെ ജനങ്ങൾക്കു വലിയ പ്രയോജനമില്ല. 2022 ഏപ്രിൽ 6നു ശേഷം ദിവസേനയുള്ള ഇന്ധന വില പുതുക്കൽ ഉണ്ടായിട്ടില്ല. അതായത് ഏകദേശം രണ്ടു വർഷമായി ദിനംപ്രതി വില പുതുക്കുന്ന രീതി കേന്ദ്രം അവസാനിപ്പിച്ചിട്ട്.

കേരളത്തിൽ ഇന്ധനവില കുറയ്ക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ എംഎൽഎമാർ നിയമസഭയ്ക്കു മുന്നിൽ സൈക്കിളിൽ അണിനിരന്നപ്പോൾ. (ഫയൽ ചിത്രം∙മനോരമ)

∙ ക്രൂഡ് വില കുറഞ്ഞാലും ജനത്തിന് ഗുണമില്ല

ADVERTISEMENT

രാജ്യത്ത് ഇന്ധനവിലയിൽ വലിയ വർധനയും കാര്യമായ മാറ്റങ്ങളുമുണ്ടായ 2022, റഷ്യ– യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ക്രൂഡ് വില രാജ്യാന്തര വിപണിയിൽ കുതിച്ചു കയറിയ വർഷമായിരുന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ വില കഴിഞ്ഞ 7 വർ‌ഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ 87 ഡോളറിലെത്തിയത് 2022 ജനുവരി പകുതിയോടെയാണ്. യുദ്ധം തുടങ്ങി ആഴ്ചകൾക്കകം 140 ഡോളറിലും. കഴിഞ്ഞ എട്ടു വർഷത്തിനിടയിലുള്ള ഏറ്റവും ഉയർന്ന നിരക്കായിരുന്നു അത്. മാർച്ച് മുതൽ സെപ്റ്റംബർ വരെയുള്ള ആറു മാസത്തോളം ശരാശരി 100 ഡോളറിനു മുകളിൽ തന്നെ തുടർന്നു ബ്രെന്റ് ക്രൂഡ് ഓയിൽ വില.

പെട്രോൾ പമ്പിൽ നിന്നുള്ള ദൃശ്യം. (Photo Credit: Reuters)

ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലും പെട്രോൾ വില ലീറ്ററിന് 110നു മുകളിലേക്കും ഡീസൽ വില 100 രൂപയ്ക്കും മുകളിലെത്തി. കേന്ദ്രം പെട്രോളിന് 8 രൂപയും ഡീസലിന് 6 രൂപയും എക്സൈസ് നികുതി കുറച്ച മേയിൽ ഇന്ത്യ വാങ്ങിയ ക്രൂഡ് ഓയിലിന്റെ ശരാശരി വില പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസിന്റെ റിപ്പോർട്ട് പ്രകാരം 109.51 ഡോളറാണ്. എന്നാൽ ആ വർഷം ഡിസംബറിൽ ക്രൂഡ് വില 83 ഡോളറിലേക്ക് താഴ്ന്നു. ഇന്ത്യ വാങ്ങുന്ന ക്രൂഡിന്റെ കഴിഞ്ഞ മാസത്തെ ശരാശരി വില 81.62 ഡോളറാണ്.

Show more

ക്രൂഡ് ഓയിൽ വില 100 ഡോളറിൽ നിന്ന് 70 ഡോളറിലേക്കു താഴ്ന്നപ്പോഴും എണ്ണ കമ്പനികളുടെ ലാഭം കൂട്ടുന്നതിലായിരുന്നു കേന്ദ്രത്തിന്റെ ശ്രദ്ധ. ഇതിനിടയിൽ രാജ്യാന്തര വിപണിവിലയേക്കാളും വളരെ കുറഞ്ഞ നിരക്കിൽ റഷ്യയിൽനിന്ന് വൻ തോതിൽ ക്രൂഡ് ഇന്ത്യ വാങ്ങിക്കൂട്ടി. റഷ്യ–യുക്രെയ്ൻ യുദ്ധം ആരംഭിക്കും മുൻപ് 2% മാത്രമുണ്ടായിരുന്ന റഷ്യയിൽ നിന്നുള്ള ക്രൂഡ് ഇറക്കുമതി പിന്നീട് 41.9% വരെയായി ഉയർന്നു. 

ക്രൂഡ് വില കൂടിയപ്പോൾ നഷ്ടത്തിലേക്കു പോയ പൊതുമേഖലാ എണ്ണക്കമ്പനികൾ ലാഭക്കണക്കുകൾ തിരിച്ചു പിടിച്ചപ്പോഴും ജനത്തിനു മേലുണ്ടായ ‘വിലഭാരം’ മാത്രം കുറഞ്ഞില്ല. ഈ സാമ്പത്തിക വർഷം ആദ്യ 9 മാസത്തിൽ 3 പൊതുമേഖലാ എണ്ണക്കമ്പനികൾ ചേർന്നുണ്ടാക്കിയ ആകെ ലാഭം 69,000 കോടി രൂപയുടേതാണെന്നും കണക്കുകൾ പറയുന്നു.

കോവിഡ് ലോകത്തെ പിടിച്ചുലച്ച നാളുകളിൽ ക്രൂഡ് ഓയിൽ വില 20 ഡോളറിലേയ്ക്കു താഴ്ന്നപ്പോഴും ഇന്ത്യയിൽ ഇന്ധന വില കുറയ്ക്കാതെ നികുതി കൂട്ടുകയാണ് സർക്കാർ ചെയ്തത്. ജനത്തിന് ആശ്വാസമാകുന്ന, വിപണിയിൽ വിലക്കുറവിന് വഴിവയ്ക്കുന്ന സുപ്രധാന തീരുമാനത്തിന് തിരഞ്ഞെടുപ്പ് വരണമെന്ന അവസ്ഥയാണ് രാജ്യത്ത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം നീണ്ടുപോയപ്പോൾ തന്നെ ഇന്ധനവിലയിൽ മാറ്റമുണ്ടാകുമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇന്ധനവില കുറഞ്ഞതിനു പിന്നാലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു.

English Summary:

Behind the Curtain: BJP's Calculated Moves with Fuel Pricing During Election Times