‘ഭാവി’ പറഞ്ഞ് പുട്ടിൻ; അഭിനന്ദിച്ചവരിൽ മോദി, ഷി, കിം...; ബാലറ്റില് ഭർത്താവിന്റെ പേരെഴുതി യൂലിയ; ഇനിയും വരുമോ യുദ്ധം?
‘പ്രതീക്ഷിച്ചതു’ പോലെത്തന്നെ എല്ലാം സംഭവിച്ചു. റഷ്യയുടെ പ്രസിഡന്റായി വീണ്ടും വ്ളാഡിമിർ പുട്ടിൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. പുട്ടിനു ലഭിച്ചത് 87 ശതമാനത്തോളം വോട്ട്. ആകെ വോട്ട് ചെയ്തവരിൽ 7.6 കോടി പേരും പിന്തുണച്ചത് പുട്ടിനെ. ഇന്നേവരെ അദ്ദേഹത്തിനു ലഭിച്ചതിൽവച്ച് ഏറ്റവും വലിയ വോട്ടുനില. പ്രതിപക്ഷവും മിക്ക പാശ്ചാത്യ രാജ്യങ്ങളും പുട്ടിന്റെ വിജയത്തെ അപലപിക്കുകയാണുണ്ടായത്. രാജ്യത്ത് തനിക്കെതിരെ ഉയരുന്ന ശബ്ദങ്ങളെല്ലാം, പ്രതിപക്ഷ നേതാവിനെ വരെ, അടിച്ചമർത്തിയ പുട്ടിന് വിജയം ഉറപ്പാണെന്നത് വ്യക്തമായിരുന്നു. എന്നാൽ ഇത്രയേറെ വലിയ വിജയമുണ്ടായത് അദ്ദേഹത്തിന്റെ ജനപിന്തുണ വ്യക്തമാക്കുന്നുവെന്നാണ് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് പറഞ്ഞത്. ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും പുട്ടിനെ പ്രശംസിച്ചു, ആശംസകളറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ വരാനിരിക്കുന്ന, ദീർഘകാലത്തേയ്ക്കുള്ള നയതന്ത്രപരമായ ബന്ധത്തിൽ പ്രതീക്ഷ അർപ്പിക്കുന്നെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. പുട്ടിനെ അദ്ദേഹം ‘എക്സി’ലെ പോസ്റ്റിൽ അഭിനന്ദിക്കുകയും ചെയ്തു. മാർച്ച് 15,16,17 തീയതികളിലായി നടന്ന തിരഞ്ഞെടുപ്പിന്റെ പ്രാഥമിക ഫലം പുറത്തുവന്നപ്പോൾ 87.28 ശതമാനം വോട്ടു നേടിയാണ് പുട്ടിൻ പ്രസിഡന്റ് സ്ഥാനം നിലനിർത്തിയത്. പുട്ടിൻ തന്നെ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതി അനുസരിച്ച് ഇനി ആറു വർഷം കൂടി അധികാരത്തിൽ തുടരാം. അതോടെ ജോസഫ് സ്റ്റാലിനു ശേഷം ഏറ്റവും കൂടുതൽ കാലം റഷ്യയുടെ ഭരണാധികാരിയായ വ്യക്തി എന്ന ബഹുമതിയും പുട്ടിനു സ്വന്തമാകും. ഇത് അഞ്ചാം തവണയാണ് എഴുപത്തിയൊന്നുകാരനായ പുട്ടിൻ അധികാരത്തിലെത്തുന്നത്.

‘പ്രതീക്ഷിച്ചതു’ പോലെത്തന്നെ എല്ലാം സംഭവിച്ചു. റഷ്യയുടെ പ്രസിഡന്റായി വീണ്ടും വ്ളാഡിമിർ പുട്ടിൻ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. പുട്ടിനു ലഭിച്ചത് 87 ശതമാനത്തോളം വോട്ട്. ആകെ വോട്ട് ചെയ്തവരിൽ 7.6 കോടി പേരും പിന്തുണച്ചത് പുട്ടിനെ. ഇന്നേവരെ അദ്ദേഹത്തിനു ലഭിച്ചതിൽവച്ച് ഏറ്റവും വലിയ വോട്ടുനില. പ്രതിപക്ഷവും മിക്ക പാശ്ചാത്യ രാജ്യങ്ങളും പുട്ടിന്റെ വിജയത്തെ അപലപിക്കുകയാണുണ്ടായത്.
രാജ്യത്ത് തനിക്കെതിരെ ഉയരുന്ന ശബ്ദങ്ങളെല്ലാം, പ്രതിപക്ഷ നേതാവിനെ വരെ, അടിച്ചമർത്തിയ പുട്ടിന് വിജയം ഉറപ്പാണെന്നത് വ്യക്തമായിരുന്നു. എന്നാൽ ഇത്രയേറെ വലിയ വിജയമുണ്ടായത് അദ്ദേഹത്തിന്റെ ജനപിന്തുണ വ്യക്തമാക്കുന്നുവെന്നാണ് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് പറഞ്ഞത്. ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും പുട്ടിനെ പ്രശംസിച്ചു, ആശംസകളറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിൽ വരാനിരിക്കുന്ന, ദീർഘകാലത്തേയ്ക്കുള്ള നയതന്ത്രപരമായ ബന്ധത്തിൽ പ്രതീക്ഷ അർപ്പിക്കുന്നെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. പുട്ടിനെ അദ്ദേഹം ‘എക്സി’ലെ പോസ്റ്റിൽ അഭിനന്ദിക്കുകയും ചെയ്തു.
മാർച്ച് 15,16,17 തീയതികളിലായി നടന്ന തിരഞ്ഞെടുപ്പിന്റെ പ്രാഥമിക ഫലം പുറത്തുവന്നപ്പോൾ 87.28 ശതമാനം വോട്ടു നേടിയാണ് പുട്ടിൻ പ്രസിഡന്റ് സ്ഥാനം നിലനിർത്തിയത്. പുട്ടിൻ തന്നെ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതി അനുസരിച്ച് ഇനി ആറു വർഷം കൂടി അധികാരത്തിൽ തുടരാം. അതോടെ ജോസഫ് സ്റ്റാലിനു ശേഷം ഏറ്റവും കൂടുതൽ കാലം റഷ്യയുടെ ഭരണാധികാരിയായ വ്യക്തി എന്ന ബഹുമതിയും പുട്ടിനു സ്വന്തമാകും. ഇത് അഞ്ചാം തവണയാണ് എഴുപത്തിയൊന്നുകാരനായ പുട്ടിൻ അധികാരത്തിലെത്തുന്നത്. 1999 ഡിസംബർ മുതൽ, പ്രധാനമന്ത്രിയായോ പ്രസിഡന്റായോ റഷ്യയുടെ തലപ്പത്ത് പുട്ടിനുണ്ട്.
∙ കേരളത്തിലും വോട്ടെടുപ്പ്!
‘പ്രതീക്ഷകളുടെ വലിയ ഭാരമില്ലാതെയാണ്’ ലോകത്തിലെ ഏറ്റവും വലിയ രാജ്യമായ റഷ്യയിലെ തിരഞ്ഞെടുപ്പിനെ ഏവരും നിരീക്ഷിച്ചത്. രാഷ്ട്രത്തലവനായി പുട്ടിൻ തന്നെയെത്തുമെന്നതു സുനിശ്ചിതമായിരുന്നു. പ്രതീക്ഷകൾ മാറ്റിയെഴുതാതെ, സോവിയറ്റ് കാലത്തിനു ശേഷം ഒരു സ്ഥാനാർഥിക്കു ലഭിക്കുന്ന ഏറ്റവും കൂടിയ വോട്ടുകളോടെ പുട്ടിൻ അധികാരത്തിലെത്തുക തന്നെ ചെയ്തു. ചരിത്രത്തിലാദ്യമായി മൂന്നു ദിവസങ്ങളിലായി നടന്ന റഷ്യയിലെ തിരഞ്ഞെടുപ്പ് വ്ലാഡിമിർ പുട്ടിന് തികച്ചും അനുകൂലം. മാർച്ച് 15,16,17 തീയതികളിലായിരുന്നു തിരഞ്ഞെടുപ്പ്. മേയ് മാസത്തോടെ ഔദ്യോഗിക ഫലപ്രഖ്യാപനവും സ്ഥാനാരോഹണവും നടക്കും.
ഏകദേശം 11.23 കോടി വോട്ടർമാരാണു റഷ്യയിലുള്ളത്. 19 ലക്ഷത്തോളം പേർ വിദേശ രാജ്യങ്ങളിലുമാണ്. റഷ്യയ്ക്കു പുറമേ, വിദേശരാജ്യങ്ങളിൽ പ്രത്യേകം സജ്ജീകരിച്ച് പോളിങ് ബൂത്തുകളിൽ ഒട്ടേറെ പേർ വോട്ടു രേഖപ്പെടുത്തി. മാർച്ച് 15,16,17 തീയതികളിൽ തിരുവനന്തപുരത്തെ റഷ്യൻ ഓണററി കോൺസുലേറ്റായ റഷ്യൻ ഹൗസിൽ പ്രത്യേകം ക്രമീകരിച്ച ബൂത്തിൽ കേരളത്തിലുള്ള റഷ്യൻ വിനോദസഞ്ചാരികളും മറ്റും വോട്ട് രേഖപ്പെടുത്തിയിരുന്നു.
റഷ്യൻ തിരഞ്ഞെടുപ്പിൽ ആദ്യമായി വിദൂര ഓൺലൈൻ വോട്ടിങ് സംവിധാനം നടപ്പിലാക്കിയത് ഇത്തവണയായിരുന്നു എന്നൊരു പ്രത്യേകതയുമുണ്ട്. റഷ്യയിലെ തിരഞ്ഞെടുപ്പ് രണ്ട് റൗണ്ടുകളിലായാണ് നടക്കുക. ആദ്യ റൗണ്ടിൽ ഒരു സ്ഥാനാർഥിക്കും ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ ആദ്യ രണ്ട് സ്ഥാനാർഥികൾ തമ്മിൽ പിന്നീടൊരിക്കൽ കൂടി മത്സരം വേണ്ടിവരുമായിരുന്നു. എന്നാൽ ആദ്യ റൗണ്ടിൽ തന്നെ കനത്ത ഭൂരിപക്ഷത്തോടെ പുട്ടിൻ വിജയം തൂത്തുവാരി.
∙ ഫാക്ടറി തൊഴിലാളിയില്‍ നിന്ന് പ്രസിഡന്റ് കസേരയിലേക്ക്
1952 ഒക്ടോബർ ഏഴിനു ലെനിൻഗ്രാഡിൽ ഫാക്ടറി തൊഴിലാളിയുടെ മകനായാണു പുട്ടിന്റെ ജനനം. നിയമം പഠനം പൂർത്തിയാക്കി 23–ാം വയസ്സിൽ, സോവിയറ്റ് രഹസ്യാന്വേഷണ ഏജൻസിയായ കെജിബിയിൽ ചേർന്ന പുട്ടിൻ, 1990ൽ ലഫ്. കേണൽ പദവിയിലെത്തി. 1999ൽ ആണ് ആദ്യമായി പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്. 2018 മാർച്ചിൽ നാലാംവട്ടം പ്രസിഡന്റായി. 2020ൽ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതിയിലൂടെ 2024ൽ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞാലും പിന്നീടും തുടരാനാകുമെന്നത് ഉറപ്പാക്കി. സോവിയറ്റ് കാലത്തിനു സമാനമായി സർവാധികാരവും ഒരാളിലേക്കു കേന്ദ്രീകരിക്കുന്ന ഭരണസംവിധാനത്തിലേക്ക് പുട്ടിൻ റഷ്യയെ മാറ്റുകയായിരുന്നു. 2000 ൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 53.01 ശതമാനം വോട്ടും 2004 ൽ 71.3 ശതമാനവും 2012 ൽ 63.6 ശതമാനവും 2018 ൽ 76.7 ശതമാനവും നേടിയാണ് പുട്ടിൻ തിരഞ്ഞെടുക്കപ്പെട്ടത്.
∙ തിരഞ്ഞെടുപ്പിലുണ്ടോ എതിരാളികൾ?
കമ്യൂണിസ്റ്റ് പാർട്ടി നേതാവ് നിക്കോളെയ് ഖരിത്തനോവ്, ലിബറൽ ഡെമോക്രാറ്റിക്കുകാരനായ ലിയൊണിഡ് സ്ലട്സ്കി, ന്യൂ പീപ്പിൾ പാർട്ടിയിലെ വ്ളാദിസ്ലാവ് ദവാൻകോവ് എന്നിവരായിരുന്നു പുട്ടിനെതിരെയുള്ള ദുർബല മത്സരാർഥികൾ. ഇവർ മൂന്നു പേരും ക്രെംലിനുമായി യോജിച്ചുപോകുന്നവരാണ് എന്നായിരുന്നു പരക്കെയുള്ള വാദം. യുക്രെയ്നിലെ യുദ്ധത്തോട് ഉൾപ്പെടെ അനുകൂല നിലപാടാണ് മൂന്നുപേർക്കുമുള്ളത്. ബോറിസ് നദെഷ്ദിൻ, യെകാടറിന് ഡുൻസ്റ്റോവ എന്നീ യുദ്ധവിരുദ്ധ സ്ഥാനാർഥികളെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് അയോഗ്യരാക്കുകയും ചെയ്തു.
∙ നഷ്ടപ്രതാപം വീണ്ടെടുക്കാൻ ആണവായുധം?
റഷ്യയുടെ അധീനതയിലുള്ള യുക്രെയ്ൻ പ്രദേശത്തും തിരഞ്ഞെടുപ്പ് നടത്തിയത് ഇത്തവണത്തെ പ്രത്യേകതയായിരുന്നു. യുക്രെയ്നിൽ നിന്ന് പിടിച്ചെടുത്ത ഖേഴ്സൻ, ഡോൺസ്ക്, സ്പൊറീഷ്യ എന്നീ പ്രവിശ്യകളിലാണു വോട്ടെടുപ്പ് നടത്തിയത്. റഷ്യൻ പ്രദേശത്തെ സിവിലിയൻ കേന്ദ്രങ്ങൾക്കെതിരെ ആക്രമണം നടത്തി തിരഞ്ഞെടുപ്പ് തടസ്സപ്പെടുത്താൻ ശ്രമിച്ച യുക്രെയ്ന് തിരിച്ചടി നൽകുമെന്ന് പുട്ടിൻ പറഞ്ഞു. തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന്റെ തലേദിവസമാണു റഷ്യൻ അതിർത്തിപ്രദേശമായ ബെൽഗൊറോദിലേക്ക് യുക്രെയ്ൻ മിസൈലുകൾ തൊടുത്തത്.
തിരഞ്ഞെടുപ്പിന്റെ അവസാന ദിവസങ്ങളിൽ ഡ്രോൺ ആക്രമണവും നടന്നു. സ്പൊറീഷ്യയിലെ യുക്രെയ്ൻ നിയന്ത്രിത മേഖലയിലെ പോളിങ് ബൂത്തിൽ ഡ്രോൺ വീണ് തീ പടർന്നിരുന്നു. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ യുക്രെയ്ൻ ശ്രമിക്കുന്നതായി റഷ്യ ആരോപിച്ചു. രാജ്യത്തിന്റെ പരമാധികാരത്തിനു ഭീഷണിയുയർന്നാൽ ആണവായുധം പ്രയോഗിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പറഞ്ഞത് വിവാദമായിരുന്നു.
പ്രസിഡന്റ് കാലാവധി
1999 മുതൽ 25 വർഷത്തോളമായി പുട്ടിൻ തന്നെയാണ് റഷ്യയുടെ ഭരണാധികാരി. പുതുതായി കൊണ്ടുവന്ന ഭരണഘടനാ ഭേദഗതി അനുസരിച്ച് ഇനിയും ആറ് വർഷം കൂടി പുട്ടിന് അധികാരത്തിൽ തുടരാനാകും. നാലു വർഷം വീതം രണ്ട് തവണ മാത്രമായിരുന്നു റഷ്യയിൽ ഒരാൾക്ക് പ്രസിഡന്റ് ആകാൻ സാധിച്ചിരുന്നത്. എന്നാൽ പിന്നീട് പ്രസിഡന്റ് കാലാവധി ആറ് വർഷമാക്കി മാറ്റി. ഇതെല്ലാമനുസരിച്ച് 2030ൽ നടക്കുന്ന തിരഞ്ഞെടുപ്പിലും ഇനി മത്സരിക്കാൻ പുട്ടിനാകും.
സോവിയറ്റ് യൂണിയന്റെ തകർച്ച 20–ാം നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ ദുരന്തം ആണെന്നാണു പുട്ടിന്റെ അഭിപ്രായം. യുക്രെയ്ൻ റഷ്യയുടെ കിരീടത്തിലെ രത്നമാണെന്നും ഇരുരാജ്യങ്ങളും ഒരൊറ്റ ജനതയാണെന്നും പുട്ടിൻ വാദിക്കുന്നു. സോവിയറ്റ് യൂണിയന്റെ നഷ്ടപ്രതാപം വീണ്ടെടുക്കുക എന്നത് അദ്ദേഹത്തിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. അതിന്റെ തുടക്കമായാണു 2014ൽ യുക്രെയ്നിൽ നിന്നു ക്രൈമിയ പിടിച്ചെടുത്ത് റഷ്യയോടു ചേർത്തതും യുക്രെയ്ൻ പ്രദേശത്ത് രണ്ടു വർഷത്തിലേയായി യുദ്ധം തുടരുന്നതും.
∙ പ്രതിഷേധിക്കാം, ഉച്ചയ്‌ക്കെത്തി...
തിരഞ്ഞെടുപ്പിനെ തുടർന്ന്, പ്രതിപക്ഷ കക്ഷികൾ മാർച്ച് 18ന് ഞായറാഴ്ച ഉച്ചസമയത്ത് ഒരുമിച്ച് വോട്ടു ചെയ്യാനെത്തി ‘ഉച്ചസമരം’ നടത്തിയിരുന്നു. പുട്ടിനെതിരെയുള്ള പ്രതീകാത്മക സമരമായിരുന്നു ഇത്. പുട്ടിന്റെ കടുത്ത വിമർശകനും പ്രതിപക്ഷനേതാവുമായിരുന്ന അലക്സി നവൽനി ജയിലിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചതിനു ശേഷമാണു തിരഞ്ഞെടുപ്പ് നടക്കുന്നത്. തന്റെ മരണത്തിനു മുൻപേ തന്നെ ഇത്തരത്തിലുള്ള പ്രതിഷേധം നടത്താൻ നവൽനി നിർദേശിച്ചിട്ടുണ്ടായിരുന്നു. ഇതേത്തുടർന്ന്, പുട്ടിനെതിരെ ഉച്ചസമരം നടത്താൻ അലക്സി നവൽനിയുടെ ഭാര്യ, യൂലിയ ആഹ്വാനം ചെയ്തു. പോളിങ് ബൂത്തുകൾക്ക് മുൻപിൽ നീണ്ട് നിരയായി നിന്ന് ആളുകൾ പ്രതീകാത്മക സമരത്തിലേർപ്പെട്ടു.
ബാലറ്റിൽ താൻ ഭർത്താവിന്റെ പേരാണ് എഴുതിയത് എന്ന് യൂലിയ പറഞ്ഞു. പുട്ടിന് എന്തു സന്ദേശമാണ് നൽകാനുള്ളത് എന്ന ചോദ്യത്തിന് കൊലയാളിയായ അയാളോട് ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല എന്നതായിരുന്നു മറുപടി. റഷ്യയിലെ ഏറ്റവും വലിയ സ്വതന്ത്ര പത്രസ്ഥാപനമായ മെഡൂസ, ‘കള്ളൻ, കൊലയാളി’ എന്നെല്ലാം ആളുകൾ എഴുതി വച്ച ബാലറ്റുകൾ പ്രദർശിപ്പിച്ചിരുന്നു. പ്രതിഷേധങ്ങളോട് പുട്ടിൻ പ്രതികരിച്ചില്ല. പൊതുവേ, എതിരാളികളെ വെട്ടിവീഴ്ത്തി മുന്നോട്ടു പോകുന്ന ശീലമാണ് പുട്ടിന്റേത്.
ശത്രുക്കളാരെന്നു തിരിച്ചറിയുകയും അവരെയെല്ലാം നിഷ്ക്രിയരാക്കുകയും കലയാണു രാഷ്ട്രീയമെന്നു പറഞ്ഞ ഇവാൻ ഇൽയിനിന്റെ തത്വചിന്തയാണു വ്ളാഡിമിർ പുട്ടിന്റെ വഴിവിളക്ക്. പതിനാലാം വയസ്സിൽ സഹപാഠിയുടെ കാൽ അടിച്ചൊടിച്ച പുട്ടിൻ, അതേപ്പറ്റി അധ്യാപികയോടു പറഞ്ഞത് ‘ചിലർക്ക് അടിയുടെ ഭാഷ മാത്രമേ മനസ്സിലാകൂ’ എന്നാണ്. ജൂഡോയിൽ അതിസമർഥനായ പുട്ടിന് ബ്ലാക് ബെൽറ്റ് പുട്ടിൻ എന്നുമറിയപ്പെടുന്നു. ആയോധനകലയിലെന്ന പോലെ രാഷ്ട്രീയത്തിലും എതിരാളി ചുവടു വയ്ക്കും മുൻപേ അടിച്ചൊതുക്കുക എന്നതാണ് പുട്ടിന്റെ നിലപാട്.
∙ പുട്ടിന്റെ റഷ്യ ലോകത്തിനായി കാത്തുവച്ചിരിക്കുന്നത്...
യുദ്ധക്കുറ്റവാളിയും കൊലയാളിയുമായാണ് പാശ്ചാത്യ രാജ്യങ്ങളിൽ പുട്ടിൻ അറിയപ്പെടുന്നത്. അവർ പുട്ടിനെ ഏകാധിപതി എന്നു വിശേഷിപ്പിക്കുന്നു. എന്നാൽ രാജ്യത്തിനകത്ത് പുട്ടിനുള്ള ജനപിന്തുണ അദ്ഭുതകരമാണ്. 85 ശതമാനത്തോളം ആളുകളുടെ പിന്തുണ പുട്ടിന് ഉണ്ടെന്നാണ് സർവേ ഫലങ്ങൾ വ്യക്തമാക്കുന്നത്. തിരഞ്ഞെടുപ്പ് അതിനെ സാധൂകരിക്കുന്നതായി പുട്ടിന് അഭിമാനിക്കാം. എന്നിരുന്നാലും എതിരാളികളെ എല്ലാം അടിച്ചൊതുക്കിയും അലക്സി നവാൽനിയെ പോലുള്ളവരുടെ സ്വരങ്ങളെ എന്നന്നേക്കുമായി ഇല്ലതാക്കിയും വിമതസ്വരങ്ങളെ നിശബ്ദമാക്കിയുമുള്ള പുട്ടിന്റെ തേരോട്ടത്തിൽ ജനാധിപത്യ മൂല്യങ്ങൾ തെല്ലും കലർന്നിട്ടില്ലെന്നത് നിശ്ചയം.
ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂൺ ‘എക്സി’ൽ കുറിച്ചത്, യുക്രെയ്നിൽ അനധികൃതമായി തിരഞ്ഞെടുപ്പ് നടത്തിയതിനെതിരെയും മറ്റ് റഷ്യൻ ക്രമക്കേടുകൾക്ക് എതിരെയുമായിരുന്നു. യഥാർഥ തിരഞ്ഞെടുപ്പ് ഇത്തരത്തിലുള്ളവ ആകരുതെന്നും അദ്ദേഹം പറഞ്ഞു. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞത്, പുട്ടിൻ അധികാരത്തിൽ ഭ്രമിച്ചിരിക്കുകയാണെന്നും ഭരണത്തിനായി എന്തും ചെയ്യുമെന്നുമാണ്. ജനാധിപത്യപരമായും രാഷ്ട്രീയപരമായും ആശങ്കപ്പെടുത്തുന്ന അടിച്ചമർത്തലുകൾ നടന്ന തിരഞ്ഞെടുപ്പെന്നായിരുന്നു യൂറോപ്യൻ യൂണിയന്റെ പ്രതികരണം.
യുക്രെയ്ൻ, മള്‍ഡോവ, ജോർജിയ എന്നീ രാജ്യങ്ങളിലെ ചില പ്രദേശങ്ങളിൽ വോട്ടെടുപ്പ് ഏർപ്പെടുത്തിയത് രാജ്യാന്തര നിയമങ്ങളുടെ കടുത്ത ലംഘനമാണെന്ന് ജർമനിയും പ്രതികരിച്ചു. ഇങ്ങനെ, ഒരൊറ്റ തിരഞ്ഞെടുപ്പിന്റെ പേരിൽ ലോകം രണ്ടു തട്ടിലാവുകയാണ്. ഇതിനെല്ലാം പുട്ടിൻ പറഞ്ഞ മറുപടിയിലുണ്ട്, വരുംനാളുകളിൽ റഷ്യയും പുട്ടിനും എത്രമാത്രം ലോകത്തിന് ആശങ്ക സൃഷ്ടിക്കുമെന്ന്. ‘ശരിയാണ്, നമുക്കു മുന്നിൽ ഒട്ടേറെ വെല്ലുവിളികളുണ്ട്. പക്ഷേ ഒരു കാര്യം ഞാൻ പറയാം: നമ്മളൊരുമിച്ചു നിന്നാൽ നമ്മെ വെല്ലുവിളിക്കാനോ നമ്മുടെ മനക്കരുത്തിനെയും ആത്മാഭിമാനത്തെയും അടിച്ചമർത്താനോ ഒരുത്തൻ പോലും ധൈര്യപ്പെടില്ല. അതിനു ശ്രമിച്ചവരെല്ലാം മുൻപ് പരാജയപ്പെട്ടതാണ്, ഭാവിയിലും പരാജയംതന്നെയാണ് അവരെ കാത്തിരിക്കുന്നത്’’ എന്നായിരുന്നു പുട്ടിന്റെ വാക്കുകൾ.