അദാനിയെ ലങ്കന്‍ ‘വിമാനത്താവളത്തിൽ’ ഇറക്കി കേന്ദ്ര നീക്കം? ചൈനയുടെ ‘സ്ട്രിങ് ഓഫ് പേൾസ്’ തകരും; കണ്ണുവച്ച് റഷ്യയും
വിവാദങ്ങളും ആരോപണങ്ങളും ഒരു ഭാഗത്ത് നടക്കുമ്പോഴും ഇന്ത്യയുടെ വ്യവസായ സമ്രാട്ട് ഗൗതം അദാനി ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. ഇന്ത്യയ്ക്ക് പുറത്ത് കൂടുതൽ സജീവമാകാനാണ് അദാനി ഗ്രൂപ്പിന്റെ ലക്ഷ്യം. ചൈനീസ് നീക്കങ്ങളെ പ്രതിരോധിക്കാൻ ശ്രീലങ്കയിൽ കടലും ആകാശവും കീഴടക്കി കൂടുതൽ പദ്ധതികളുമായി മുന്നോട്ടുപോകാനാണ് അദാനി ഗ്രൂപ്പിന്റെ നീക്കം. ഇന്ത്യയിലെ മുൻനിര വിമാനത്താവളങ്ങളെല്ലാം ഏറ്റെടുത്തു നടത്തുന്ന അദാനി ഗ്രൂപ്പ് ഇന്ത്യയ്ക്ക് പുറത്തുള്ള രാജ്യാന്തര വിമാനങ്ങളും ഏറ്റെടുത്ത് നടത്താൻ പോകുകയാണ്. ഇതിന്റെ തുടക്കമെന്നോണം ശ്രീലങ്കയിൽ മൂന്ന് വിമാനത്താവളങ്ങളാണ് അദാനി ഗ്രൂപ്പ് ഏറ്റെടുത്ത് നടത്താൻ പോകുന്നത്. ലങ്കയിൽ ശക്തമായ പ്രതിഷേധങ്ങൾക്കിടെയാണ് അദാനി ഗ്രൂപ്പ് പുതിയ പദ്ധതികളുമായി മുന്നോട്ട് പോകുന്നത്. ശ്രീലങ്കയ്ക്ക് പുറമെ ബംഗ്ലദേശ്, ഇന്തൊനീഷ്യ എന്നിവിടങ്ങളിലും ചില ആഫ്രിക്കൻ രാജ്യങ്ങളിലും കൂടുതൽ പദ്ധതികൾ ഏറ്റെടുക്കാൻ നീക്കം നടക്കുന്നുണ്ട്. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതികളുടെ സുതാര്യത ചോദ്യം ചെയ്യപ്പെട്ടുക്കൊണ്ടിരിക്കുന്ന സമയത്താണ് അദാനി ഗ്രൂപ്പ് വ്യാമയാന മേഖലയിലും ചുവടറുപ്പിക്കുന്നത്. എന്തു ലക്ഷ്യമിട്ടാണ് ശ്രീലങ്കയിലെ മൂന്ന് വിമാനത്താവളങ്ങൾ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നത്? ഇതുകൊണ്ട് ഇന്ത്യയ്ക്ക് എന്താണു നേട്ടം?
വിവാദങ്ങളും ആരോപണങ്ങളും ഒരു ഭാഗത്ത് നടക്കുമ്പോഴും ഇന്ത്യയുടെ വ്യവസായ സമ്രാട്ട് ഗൗതം അദാനി ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. ഇന്ത്യയ്ക്ക് പുറത്ത് കൂടുതൽ സജീവമാകാനാണ് അദാനി ഗ്രൂപ്പിന്റെ ലക്ഷ്യം. ചൈനീസ് നീക്കങ്ങളെ പ്രതിരോധിക്കാൻ ശ്രീലങ്കയിൽ കടലും ആകാശവും കീഴടക്കി കൂടുതൽ പദ്ധതികളുമായി മുന്നോട്ടുപോകാനാണ് അദാനി ഗ്രൂപ്പിന്റെ നീക്കം. ഇന്ത്യയിലെ മുൻനിര വിമാനത്താവളങ്ങളെല്ലാം ഏറ്റെടുത്തു നടത്തുന്ന അദാനി ഗ്രൂപ്പ് ഇന്ത്യയ്ക്ക് പുറത്തുള്ള രാജ്യാന്തര വിമാനങ്ങളും ഏറ്റെടുത്ത് നടത്താൻ പോകുകയാണ്. ഇതിന്റെ തുടക്കമെന്നോണം ശ്രീലങ്കയിൽ മൂന്ന് വിമാനത്താവളങ്ങളാണ് അദാനി ഗ്രൂപ്പ് ഏറ്റെടുത്ത് നടത്താൻ പോകുന്നത്. ലങ്കയിൽ ശക്തമായ പ്രതിഷേധങ്ങൾക്കിടെയാണ് അദാനി ഗ്രൂപ്പ് പുതിയ പദ്ധതികളുമായി മുന്നോട്ട് പോകുന്നത്. ശ്രീലങ്കയ്ക്ക് പുറമെ ബംഗ്ലദേശ്, ഇന്തൊനീഷ്യ എന്നിവിടങ്ങളിലും ചില ആഫ്രിക്കൻ രാജ്യങ്ങളിലും കൂടുതൽ പദ്ധതികൾ ഏറ്റെടുക്കാൻ നീക്കം നടക്കുന്നുണ്ട്. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതികളുടെ സുതാര്യത ചോദ്യം ചെയ്യപ്പെട്ടുക്കൊണ്ടിരിക്കുന്ന സമയത്താണ് അദാനി ഗ്രൂപ്പ് വ്യാമയാന മേഖലയിലും ചുവടറുപ്പിക്കുന്നത്. എന്തു ലക്ഷ്യമിട്ടാണ് ശ്രീലങ്കയിലെ മൂന്ന് വിമാനത്താവളങ്ങൾ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നത്? ഇതുകൊണ്ട് ഇന്ത്യയ്ക്ക് എന്താണു നേട്ടം?
വിവാദങ്ങളും ആരോപണങ്ങളും ഒരു ഭാഗത്ത് നടക്കുമ്പോഴും ഇന്ത്യയുടെ വ്യവസായ സമ്രാട്ട് ഗൗതം അദാനി ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. ഇന്ത്യയ്ക്ക് പുറത്ത് കൂടുതൽ സജീവമാകാനാണ് അദാനി ഗ്രൂപ്പിന്റെ ലക്ഷ്യം. ചൈനീസ് നീക്കങ്ങളെ പ്രതിരോധിക്കാൻ ശ്രീലങ്കയിൽ കടലും ആകാശവും കീഴടക്കി കൂടുതൽ പദ്ധതികളുമായി മുന്നോട്ടുപോകാനാണ് അദാനി ഗ്രൂപ്പിന്റെ നീക്കം. ഇന്ത്യയിലെ മുൻനിര വിമാനത്താവളങ്ങളെല്ലാം ഏറ്റെടുത്തു നടത്തുന്ന അദാനി ഗ്രൂപ്പ് ഇന്ത്യയ്ക്ക് പുറത്തുള്ള രാജ്യാന്തര വിമാനങ്ങളും ഏറ്റെടുത്ത് നടത്താൻ പോകുകയാണ്. ഇതിന്റെ തുടക്കമെന്നോണം ശ്രീലങ്കയിൽ മൂന്ന് വിമാനത്താവളങ്ങളാണ് അദാനി ഗ്രൂപ്പ് ഏറ്റെടുത്ത് നടത്താൻ പോകുന്നത്. ലങ്കയിൽ ശക്തമായ പ്രതിഷേധങ്ങൾക്കിടെയാണ് അദാനി ഗ്രൂപ്പ് പുതിയ പദ്ധതികളുമായി മുന്നോട്ട് പോകുന്നത്. ശ്രീലങ്കയ്ക്ക് പുറമെ ബംഗ്ലദേശ്, ഇന്തൊനീഷ്യ എന്നിവിടങ്ങളിലും ചില ആഫ്രിക്കൻ രാജ്യങ്ങളിലും കൂടുതൽ പദ്ധതികൾ ഏറ്റെടുക്കാൻ നീക്കം നടക്കുന്നുണ്ട്. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതികളുടെ സുതാര്യത ചോദ്യം ചെയ്യപ്പെട്ടുക്കൊണ്ടിരിക്കുന്ന സമയത്താണ് അദാനി ഗ്രൂപ്പ് വ്യാമയാന മേഖലയിലും ചുവടറുപ്പിക്കുന്നത്. എന്തു ലക്ഷ്യമിട്ടാണ് ശ്രീലങ്കയിലെ മൂന്ന് വിമാനത്താവളങ്ങൾ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നത്? ഇതുകൊണ്ട് ഇന്ത്യയ്ക്ക് എന്താണു നേട്ടം?
വിവാദങ്ങളും ആരോപണങ്ങളും ഒരു ഭാഗത്ത് നടക്കുമ്പോഴും ഇന്ത്യയുടെ വ്യവസായ സമ്രാട്ട് ഗൗതം അദാനി ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. ഇന്ത്യയ്ക്ക് പുറത്ത് കൂടുതൽ സജീവമാകാനാണ് അദാനി ഗ്രൂപ്പിന്റെ ലക്ഷ്യം. ചൈനീസ് നീക്കങ്ങളെ പ്രതിരോധിക്കാൻ ശ്രീലങ്കയിൽ കടലും ആകാശവും കീഴടക്കി കൂടുതൽ പദ്ധതികളുമായി മുന്നോട്ടുപോകാനാണ് അദാനി ഗ്രൂപ്പിന്റെ നീക്കം. ഇന്ത്യയിലെ മുൻനിര വിമാനത്താവളങ്ങളെല്ലാം ഏറ്റെടുത്തു നടത്തുന്ന അദാനി ഗ്രൂപ്പ് ഇന്ത്യയ്ക്ക് പുറത്തുള്ള രാജ്യാന്തര വിമാനങ്ങളും ഏറ്റെടുത്ത് നടത്താൻ പോകുകയാണ്. ഇതിന്റെ തുടക്കമെന്നോണം ശ്രീലങ്കയിൽ മൂന്ന് വിമാനത്താവളങ്ങളാണ് അദാനി ഗ്രൂപ്പ് ഏറ്റെടുത്ത് നടത്താൻ പോകുന്നത്.
ലങ്കയിൽ ശക്തമായ പ്രതിഷേധങ്ങൾക്കിടെയാണ് അദാനി ഗ്രൂപ്പ് പുതിയ പദ്ധതികളുമായി മുന്നോട്ട് പോകുന്നത്. ശ്രീലങ്കയ്ക്ക് പുറമെ ബംഗ്ലദേശ്, ഇന്തൊനീഷ്യ എന്നിവിടങ്ങളിലും ചില ആഫ്രിക്കൻ രാജ്യങ്ങളിലും കൂടുതൽ പദ്ധതികൾ ഏറ്റെടുക്കാൻ നീക്കം നടക്കുന്നുണ്ട്. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് പദ്ധതികളുടെ സുതാര്യത ചോദ്യം ചെയ്യപ്പെട്ടുക്കൊണ്ടിരിക്കുന്ന സമയത്താണ് അദാനി ഗ്രൂപ്പ് വ്യാമയാന മേഖലയിലും ചുവടറുപ്പിക്കുന്നത്. എന്തു ലക്ഷ്യമിട്ടാണ് ശ്രീലങ്കയിലെ മൂന്ന് വിമാനത്താവളങ്ങൾ അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നത്? ഇതുകൊണ്ട് ഇന്ത്യയ്ക്ക് എന്താണു നേട്ടം?
∙ ഏറ്റെടുക്കുന്നത് മൂന്ന് ലങ്കൻ വിമാനത്താവളങ്ങൾ
ദ്വീപുരാഷ്ട്രത്തിലെ മൂന്ന് വിമാനത്താവളങ്ങളുടെ നടത്തിപ്പ് സംബന്ധിച്ചാണ് അദാനി ഗ്രൂപ്പും ശ്രീലങ്കൻ അധികൃതരും തമ്മിൽ ചർച്ചകൾ തുടങ്ങിയത്. അതിൽത്തന്നെ ശ്രീലങ്കയുടെ പ്രധാന വ്യോമ കവാടമായ കൊളംബോയിലെ ബന്ദാരനായകെ രാജ്യാന്തര വിമാനത്താവളത്തിന്മേലാണ് പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ശ്രീലങ്കൻ ടൂറിസം മന്ത്രി ഹരിൻ ഫെർണാണ്ടോയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത് സംബന്ധിച്ച് കൂടുതൽ ചർച്ചകൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഏഴ് വർഷം മുൻപ് ലോകത്തിലെ ഏറ്റവും മോശം രാജ്യാന്തര വിമാനത്താവളമെന്ന കുപ്രസിദ്ധി നേടിയ കൊളംബോയിലെ രത്മലാന, മട്ടല വിമാനത്താവളങ്ങളാണ് പരിഗണനയിലുള്ള മറ്റ് രണ്ട് പദ്ധതികൾ. ടൂറിസം രംഗത്തെ പുനരുജ്ജീവിപ്പിക്കാൻ വിമാനത്താവള നടത്തിപ്പിൽ അദാനി ഗ്രൂപ്പുമായി സഹകരിക്കാൻ നേരത്തേ തന്നെ ലങ്കയ്ക്ക് പദ്ധതിയുണ്ടായിരുന്നു. എന്നാൽ നിരവധി പ്രതിഷേധങ്ങളെ തുടർന്ന് ചർച്ചകൾ നീളുകയായിരുന്നു.
∙ ലങ്കയിലേക്ക് സഞ്ചാരികൾ ഒഴുകുന്നു, വേണം മികച്ച വിമാനത്താവളങ്ങൾ
2023ൽ ശ്രീലങ്കയിലേക്കുള്ള വിദേശ വിനോദസഞ്ചാരികളുടെ എണ്ണം 1.48 ദശലക്ഷമായി വർധിച്ചു. ഇതോടെയാണ് രാജ്യത്തെ വിമാനത്താവള അടിസ്ഥാന സൗകര്യങ്ങളിൽ വൻ മാറ്റങ്ങൾ വേണമെന്ന ചര്‍ച്ച ശക്തമായത്. ഇതിനായി, ഈ മേഖലയിൽ കഴിവുതെളിയിച്ച അദാനി ഗ്രൂപ്പ് പോലുള്ള ഒരു സ്വകാര്യ കമ്പനിയുടെ പങ്കാളിത്തം, സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനും യാത്രക്കാരുടെ മൊത്തത്തിലുള്ള അനുഭവം മികച്ചതാക്കുന്നതിനും സഹായിക്കുമെന്നാണ് ലങ്കൻ അധികൃതർ പ്രതീക്ഷിക്കുന്നത്.
‘‘ഇപ്പോഴത്തെ ടൂറിസം വളർച്ചയിൽ ഞങ്ങൾ സന്തുഷ്ടരാണ്. ജനുവരിയിൽ ലങ്കയ്ക്ക് 2.08 ലക്ഷം വിനോദസഞ്ചാരികളെ ലഭിച്ചു, ഫെബ്രുവരിയിലെ ആദ്യ ഏഴ് ദിവസങ്ങളിൽ മാത്രം 60,000 വിനോദസഞ്ചാരികളാണ് വന്നുപോയത്. അദ്ഭുതപ്പെടുത്തുന്ന കണക്കുകളാണിത്’’ – മന്ത്രി ഫെർണാണ്ടോ പറയുന്നു. ‘2024-ൽ 23 ലക്ഷം വിനോദസഞ്ചാരികളെയാണ് ലക്ഷ്യമിടുന്നത്, ആ ലക്ഷ്യത്തിലെത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. 2030ഓടെ, 40 ലക്ഷം സന്ദർശകരെ ആകർഷിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടാണ് വൻതോതിലുള്ള വികസന പദ്ധതികളിലേക്ക് പോകേണ്ടിവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
∙ മൂന്നിലൊന്ന് സഞ്ചാരികളും ഇന്ത്യയിൽ നിന്ന്
2023ൽ ശ്രീലങ്ക സന്ദർശിച്ചവരിൽ 37 ശതമാനവും ഇന്ത്യയിൽ നിന്നായിരുന്നു. 2024-ൽ 23 ലക്ഷം വിനോദസഞ്ചാരികളെയും 2030 ഓടെ 40 ലക്ഷം പേരെയും ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലങ്കയിൽ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലകളിൽ വിപുലമായ വികസന പദ്ധതികൾ ഒരുക്കുന്നത്. ഐടിസി, ഐഎച്ച്‌ജി, റിറ്റ്‌സ് കാൾട്ടൺ തുടങ്ങിയ ശ്രദ്ധേയമായ രാജ്യാന്തര ഹോട്ടൽ ശൃംഖലകൾ രാജ്യത്ത് സാന്നിധ്യം വിപുലീകരിച്ചുകൊണ്ട് നിക്ഷേപങ്ങൾ നടത്തുന്നുണ്ട്. ഇതെല്ലാം മുന്നിൽക്കണ്ടാണ് പ്രധാന വിമാനത്താവളങ്ങളിലെ വികസനം അദാനി ഗ്രൂപ്പിനെ ഏൽപിക്കുന്നത്.
∙ ലങ്കയ്ക്ക് പ്രചോദനമായത് വിജയകരമായ ഇന്ത്യൻ മാതൃകകൾ
ഇന്ത്യയിലെ വിജയകരമായ മാതൃകകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് രാജ്യത്തെ പുതിയ പദ്ധതികളെന്നാണ് ഫെർണാണ്ടോ പറഞ്ഞത്. നിലവിൽ രാജ്യത്തെ സാമ്പത്തിക വളർച്ചയ്ക്ക് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികൾ അത്യന്താപേക്ഷിതമാണെന്നാണ് ശ്രീലങ്കൻ സർക്കാരിന്റെ നിലപാട്. രാജ്യത്തിന്റെ വളർച്ചയ്ക്കുള്ള വലിയ സാധ്യതയും സാമ്പത്തിക അഭിവൃദ്ധിയുടെ പ്രധാന മേഖലയായി ടൂറിസം വികസനം മാറുകയെന്നതാണ്. ഇതിനായി കൂടുതൽ പൊതു–സ്വകാര്യ പദ്ധതികൾ വേണമെന്നതാണ് സർക്കാർ നിലാപാട്.
ചർച്ചകൾ വിജയിച്ചാൽ, അത് വിദേശ വ്യോമയാന രംഗത്തേക്കുള്ള കമ്പനിയുടെ പുതിയ കാൽവയ്പ്പായി അടയാളപ്പെടുത്തും. ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളിലെ നിശ്ചലമായി കിടക്കുന്ന വിമാനത്താവളങ്ങളൊക്കെ നടത്തിപ്പിനായി അദാനി ഗ്രൂപ്പിനെ സമീപിച്ചേക്കും. നവംബറിൽ യുഎസ് ഇന്റർനാഷനൽ ഡവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷനിൽ നിന്ന് കൊളംബോയിലെ വെസ്റ്റ് കണ്ടെയ്‌നർ ടെർമിനൽ പ്രോജക്റ്റിന് കാര്യമായ ധനസഹായം ലഭിച്ചിരുന്നു. ശ്രീലങ്കയുടെ തുറമുഖങ്ങളിലും പുനരുപയോഗ ഊർജ മേഖലയിലും അദാനി ഗ്രൂപ്പ് ഇതിനകം തന്നെ സാന്നിധ്യം ഉറപ്പിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.
∙ ഇന്ത്യയിലെ 8 വിമാനത്താവളങ്ങൾ കൈകാര്യം ചെയ്യുന്ന അദാനി
നിലവിൽ തിരുവനന്തപുരം അടക്കം ഇന്ത്യയിലെ എട്ട് വിമാനത്താവളങ്ങൾ കൈകാര്യം ചെയ്യുന്നത് അദാനി എയര്‍പോര്‍ട്‌സ് ഹോള്‍ഡിങ്സ് ലിമിറ്റഡാണ്. തിരുവനന്തപുരത്തിനു പുറമെ അഹമ്മദാബാദ്, ലക്‌നൗ, ജയ്പൂര്‍, ഗുവഹാത്തി, മംഗളൂരു തുടങ്ങി വിമാനത്താവളങ്ങളുടെ നടത്തിപ്പും അദാനിയുടെ കൈവശമാണ്. ഇതോടൊപ്പം തന്നെ, മുംബൈ വിമാനത്താവളത്തില്‍ 73 ശതമാനം ഓഹരി പങ്കാളിത്തവും അദാനി ഗ്രൂപ്പിനാണ്. നവി മുംബൈ വിമാനത്താവളത്തിന്റെ 74 ശതമാനം ഓഹരികളും അദാനിയുടെ കൈവശമാണ്.
രാജ്യത്തെ മൊത്തം യാത്രക്കാരുടെ 23 ശതമാനം അദാനി ഗ്രൂപ്പിന്റെ സേവനം സ്വീകരിച്ച് യാത്ര ചെയ്യുന്നവരാണ്. ശ്രീലങ്കയിൽ അദാനി ഗ്രൂപ്പിന്റെ പദ്ധതികൾ വിനോദസഞ്ചാരം വർധിപ്പിക്കുന്നതിനുള്ള രാജ്യത്തിന്റെ ശ്രമങ്ങളുമായി ഏറെ ബന്ധമുണ്ടെന്നും ശ്രീലങ്കയുടെ വിനോദസഞ്ചാരത്തിന്റെ ഏറ്റവും വലിയ വിപണി ഇന്ത്യയാണെന്നും ഫെർണാണ്ടോ പറയുന്നു. ഇതെല്ലാം മുന്നിൽകണ്ടാകാം വിമാനത്താവളങ്ങൾ നടത്താൻ ഇന്ത്യൻ കമ്പനിയെതന്നെ ഏൽപ്പിക്കുന്നത്.
∙ അന്ന് ലങ്കൻ വിമാനങ്ങൾക്ക് ഇന്ധനം നൽകി സഹായിച്ചതും അദാനി
വൻ സാമ്പത്തിക പ്രതിസന്ധി നേരിട്ട 2022 ൽ ഇന്ധനക്ഷാമം നേരിട്ടതോടെ ശ്രീലങ്കയിൽ നിന്നുള്ള ദീർഘദൂര വിമാന സർവീസുകൾക്ക് ഇന്ധനം നൽകി സഹായിച്ചതും അദാനി ഗ്രൂപ്പിന് കീഴിലുള്ള വിമാനത്താവളങ്ങളായിരുന്നു. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്നാണ് ശ്രീലങ്കൻ എയർലൈൻസിന്റെ എയർബസ് 330 വിമാനത്തിന് ഇന്ധനം നിറയ്ക്കാൻ സൗകര്യമൊരുക്കിയത്. ലാൻഡിങ് ചാർജ് നൽകി വിമാനങ്ങൾക്ക് ഇവിടങ്ങളിൽ ഇറങ്ങി ഇന്ധനം നിറച്ചുമടങ്ങാൻ അനുമതി നൽകുകയായിരുന്നു. 60,000 മുതൽ ഒരു ലക്ഷം രൂപവരെയാണ് ലാൻഡിങ് ചാർജായി വിമാനത്താവള നടത്തിപ്പുകാരായ അദാനി ഗ്രൂപ്പിന് ലഭിച്ചത്.
∙ വീണ്ടും ഉയരുമോ ‘സ്റ്റോപ് അദാനി’ പ്ലക്കാർഡുകൾ?
2022 ൽ അന്നത്തെ പ്രധാനമന്ത്രി മഹീന്ദ രാജപക്സയെ പുറത്താക്കിയ പ്രതിഷേധക്കാർ ഗൗതം അദാനിക്കെതിരെ പ്ലക്കാർഡുകൾ ഉയർത്തി രംഗത്തെത്തിയിരുന്നു. അദാനി ഗ്രൂപ്പിനെതിരെ അന്ന് വൻ പ്രതിഷേധമാണ് ലങ്കയിൽ നടന്നത്. ‘സ്റ്റോപ് അദാനി’ പ്ലക്കാർഡുകളുമായാണ് തലസ്ഥാനമായ കൊളംബോയിൽ പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്. 4000 കോടിയുടെ നിക്ഷേപം വരുന്ന രണ്ടു വൻകിട ഹരിത വൈദ്യുത പദ്ധതികൾ അദാനി ഗ്രൂപ്പിനു നൽകാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കൻ സർക്കാരിനുമേൽ സമ്മർദം ചെലുത്തി എന്ന ആരോപണവുമായാണ് അന്ന് പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്.
ഗൗതം അദാനി ശ്രീലങ്കയിൽ നടത്തുന്ന പദ്ധതികൾ ഇന്ത്യ–ശ്രീലങ്ക സർക്കാരുകൾ തമ്മിലുള്ള കരാർ പോലെയാണെന്ന ശ്രീലങ്ക വിദേശകാര്യമന്ത്രിയുടെ പ്രസ്താവനയും വൻ വിവാദമായിരുന്നു. അദാനിക്കു പദ്ധതികൾ കൈമാറിയത് സർക്കാരുകൾ തമ്മിലുള്ള ഇടപാടെന്ന മട്ടിൽ സുതാര്യമായിരുന്നുവെന്നാണ് ഇംഗ്ലിഷ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അന്ന് ശ്രീലങ്ക വിദേശകാര്യമന്ത്രി അലി സാബ്രി പറഞ്ഞത്. ഇന്ത്യൻ സർക്കാർ തിരഞ്ഞെടുത്തയച്ച നിക്ഷേപകനെ ശ്രീലങ്ക സ്വീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ഈ പ്രസ്താവന ഇന്ത്യയിലും വൻ വിവാദമായി.
മോദി സർക്കാർ അദാനിയുടെ ഏജൻസിയാണോയെന്ന് എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല ചോദിച്ച് രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി ഓരോ വിദേശയാത്ര നടത്തുമ്പോഴും അദാനിക്കു പുതിയ കരാർ എന്നതാണ് ബിജെപി സർക്കാരിന്റെ വിദേശനയമെന്നും ശ്രീലങ്കയിലും ഇങ്ങനെ കരാറുകൾ കിട്ടിയെന്നും ലോക്സഭയിൽ രാഷ്ട്രപതിക്കുള്ള നന്ദിപ്രമേയ ചർച്ചയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പറഞ്ഞിരുന്നു. രാഹുലിന്റെ പരാമർശങ്ങൾ പിന്നീടു നീക്കം ചെയ്യേണ്ടിവന്നതും ചരിത്രം. ഇത്തവണ ഭാരത് ജോഡോ ന്യായ് യാത്ര സമാപനത്തിനായി മഹാരാഷ്ട്രയിലെത്തിയപ്പോൾ ‘മുംബൈയെയും മോദി അദാനിക്ക് വിൽക്കുകയാണെ’ന്ന് രാഹുൽ ആരോപണം ഉന്നയിച്ചിരുന്നു.
∙ ഇത് ഇന്ത്യയുടെ തന്ത്രപരമായ നീക്കമോ?
കാര്യമായി ഉപയോഗിക്കാതെ, നിർജീവമായി കിടക്കുന്ന ലങ്കൻ വിമാനത്താവളങ്ങൾ ഏറ്റെടുത്തു നടത്തുന്നതിനായി റഷ്യയുമായി ഇന്ത്യ സംയുക്ത സംരംഭത്തിൽ പങ്കുചേരുമെന്ന് നേരത്തേ വാർത്തകൾ വന്നിരുന്നു. ഇക്കാര്യത്തിൽ റഷ്യയ്ക്കൊപ്പം ചേർന്ന ഇന്ത്യ ഇത്തരമൊരു നീക്കം നടത്തുന്നതിന്റെ പിന്നിൽ വലിയൊരു ലക്ഷ്യമുണ്ട്, ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ചൈനയുടെ സ്വാധീനം തടയുക. തെക്കൻ ശ്രീലങ്കയിലെ മട്ടല രാജപക്‌സെ ഇന്റർനാഷനൽ എയർപോർട്ട് (എംആർഐഎ) നടത്തിപ്പിനായി സ്വകാര്യ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി ഇന്ത്യയുമായി സംയുക്ത സംരംഭത്തിന്റെ ഭാഗമാകാനാണ് റഷ്യ താൽപര്യം പ്രകടിപ്പിച്ചിരുന്നത്. ശ്രീലങ്കയിലെ റഷ്യൻ അംബാസഡർ ലെവൻ എസ്. ധഗാര്യൻ എംആർഐഎ പ്രവർത്തിപ്പിക്കുന്നതിനു ഇന്ത്യയുമായി ഒരു സംയുക്ത സംരംഭത്തിനു തന്റെ രാജ്യം താൽപര്യം പ്രകടിപ്പിച്ചതായി സൂചിപ്പിക്കുകയും ചെയ്തിരുന്നു.
അന്ന് നടന്ന ചർച്ചകളെത്തുടർന്ന് എംആർഐഎയുടെ പ്രവർത്തനങ്ങൾ ഇന്ത്യയും റഷ്യയും തമ്മിലുള്ള സ്വകാര്യ സംയുക്ത സംരംഭത്തിന് കൈമാറാൻ ധാരണയിലെത്തിയതായി ശ്രീലങ്കൻ തുറമുഖ, വ്യോമയാന മന്ത്രാലയത്തിലെ സെക്രട്ടറി കെഡിഎസ് റുവാൻചന്ദ്ര സ്ഥിരീകരിച്ചിരുന്നു. എന്നാൽ, മട്ടല വിമാനത്താവളത്തിന്റെ സാധ്യതകളിലുള്ള അവരുടെ താൽപര്യത്തിന്റെ പ്രധാന ഘടകം മറ്റൊന്നാണ്. ശ്രീലങ്ക സന്ദർശിക്കുന്നവരിൽ വലിയൊരു ഭാഗവും റഷ്യൻ വിനോദസഞ്ചാരികളാണ്. 2024ൽ 12 ലക്ഷം റഷ്യൻ സന്ദർശകർ ശ്രീലങ്ക സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയെ കൂടാതെ ശ്രീലങ്കയുടെ ഏറ്റവും വലിയ വിനോദ സഞ്ചാര വിപണിയും റഷ്യ തന്നെ.
∙ മട്ടലയിൽ നിന്ന് 18 കി.മീറ്റർ അകലെ ചൈനയുടെ ഹംബൻതോട്ട തുറമുഖം
99 വർഷത്തെ പാട്ടത്തിനു ശ്രീലങ്ക ചൈനയ്ക്ക് കൈമാറിയ ഹംബൻതോട്ട തുറമുഖത്തു നിന്ന് 18 കിലോമീറ്റർ അകലെയുള്ള മട്ടല പട്ടണത്തിലാണ് എംആർഐഎ സ്ഥിതി ചെയ്യുന്നത്. രത്മലാന രാജ്യാന്തര വിമാനത്താവളത്തിനും കൊളംബോയിലെ ബന്ദാരനായകെ രാജ്യാന്തര വിമാനത്താവളത്തിനും ശേഷം രാജ്യത്തെ ആദ്യത്തെ ഗ്രീൻഫീൽഡ് വിമാനത്താവളവും മൂന്നാമത്തെ രാജ്യാന്തര വിമാനത്താവളവുമാണ് ഇത്. 2013 മാർച്ചിൽ അന്നത്തെ പ്രസിഡന്റ് മഹീന്ദ രാജപക്‌സെയാണ് വിമാനത്താവളം ഉദ്ഘാടനം ചെയ്തത്. തുടക്കത്തിൽ, ഒരു ഹബ് സ്ഥാപിച്ച് ശ്രീലങ്കൻ എയർലൈൻസ് ഉൾപ്പെടെ നിരവധി എയർലൈനുകൾ വിമാനത്താവളത്തിലേക്ക് പറന്നു. എന്നാൽ, യാത്രക്കാർ കുറവായതിനാൽ വിമാനക്കമ്പനികളെല്ലാം 2018ഓടെ മട്ടല വിടുകയായിരുന്നു. നിലവിൽ ധാന്യം സംഭരിക്കാനാണ് ഈ വിമാനത്താവളം പ്രധാനമായും ഉപയോഗിക്കുന്നത്.
എംആർഐഎ ഉൾപ്പെടുന്ന ലങ്കൻ വിമാനത്താവളങ്ങൾ ഏറ്റെടുക്കാൻ റഷ്യയുമായി ഇന്ത്യ സഹരിക്കുന്നതിന് പിന്നിൽ ഹംബൻതോട്ട തുറമുഖത്തെ ചൈനയുടെ സാന്നിധ്യമാണെന്നാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ഈ വിമാനത്താവളത്തിന്റെ നിയന്ത്രണം ലഭിച്ചാൽ ചൈനീസ് അധീനതയിലുള്ള തുറമുഖത്തെ ഓരോ നീക്കവും കൃത്യമായി നിരീക്ഷിക്കാൻ ഇന്ത്യയ്ക്ക് എളുപ്പമാകും. 2015-16 മുതൽ എംആർഐഎ ഏറ്റെടുക്കാൻ ഇന്ത്യ താൽപര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും വിദഗ്ധൻ പറയുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയുടെ വർധിച്ചുവരുന്ന സ്വാധീനത്തിന്റെ പശ്ചാത്തലത്തിൽ തന്ത്രപരമായ പരിഗണനകൾ ഇന്ത്യയുടെ താൽപര്യത്തിനു കാരണമാകാം.
ഇന്ത്യൻ മഹാസമുദ്രത്തിനു കുറുകെയുള്ള ബെയ്ജിങ്ങിന്റെ 'സ്ട്രിങ് ഓഫ് പേൾസിന്റെ' ഭാഗമായി, ഒരു ചൈനീസ് നാവിക താവളത്തിന് ഹംബൻതോട്ട തുറമുഖം നല്ല ഇടമായിരിക്കുമെന്നാണ് സുരക്ഷാ വിശകലന വിദഗ്ധർ പറയുന്നത്. നിരവധി ഇന്ത്യൻ വിശകലന വിദഗ്ധരുടെ അഭിപ്രായത്തിൽ, ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യയെ വളയാനുള്ള ചൈനയുടെ വൻ പദ്ധതിയുടെ ഭാഗമായിരുന്നു ഇത്. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ ചൈനീസ് സൈനിക, വാണിജ്യ സൗകര്യങ്ങളുടെ ഒരു ശൃംഖല സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള പദ്ധതികൾ ചേർന്നതാണ് ചൈനയുടെ 'സ്ട്രിങ് ഓഫ് പേൾസ്'.
ശ്രീലങ്കയിലെ കൊളംബോ തുറമുഖത്ത് ടെര്‍മിനല്‍ സ്ഥാപിക്കാനുള്ള ഒരുക്കത്തിലുമാണ് അദാനി പോര്‍ട്‌സ്. ഇതിനായി യുഎസ് സര്‍ക്കാരിന് കീഴിലെ ഡവലപ്‌മെന്റ് ഫിനാന്‍സ് ഇന്‍സ്റ്റിറ്റ്യൂഷനില്‍ നിന്ന് 5000 കോടി രൂപയുടെ വായ്പയും അദാനി പോര്‍ട്‌സ് ഉറപ്പാക്കി കഴിഞ്ഞു. പദ്ധതിയോട് അനുബന്ധിച്ച് 500 മെഗാവാട്ടിന്റെ കാറ്റാടിപ്പാടവും അദാനി ഗ്രൂപ്പ് ലങ്കയിലെ മാന്നാറിൽ സ്ഥാപിക്കുന്നുണ്ട്. ഇതും നിലവിൽ വിവാദത്തിലാണ്. പരിസ്ഥിതിയെ തകിടം മറിക്കുമെന്നാരോപിച്ചാണ് പദ്ധതിക്കെതിരെ ഒരു വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. ഇതിനെല്ലാം പുറമെയാണ് ഇപ്പോള്‍ പ്രധാന മൂന്ന് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തന നിയന്ത്രണവും കൈവശപ്പെടുത്താൻ അദാനി ഗ്രൂപ്പ് ശ്രമിക്കുന്നത്.
∙ അദാനിയുടെ വരവ് ചൈനയ്ക്ക് വൻ തിരിച്ചടി
ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയ്ക്ക് എന്നും വെല്ലുവിളിയാണ് ചൈന– ശ്രീലങ്ക ‘അവിശുദ്ധ’ ബന്ധം. രാജപക്സെ കുടുംബവുമായാണ് ചൈനക്കാർക്ക് ഇടപാടെങ്കിൽ ഈ ബന്ധത്തിൽ ചില മാറ്റങ്ങൾ വന്നുക്കൊണ്ടിരിക്കുന്നതിന്റെ സൂചനയാണ് അദാനിക്ക് കൂടുതൽ പദ്ധതികൾ ലഭിക്കുന്നതിന് പിന്നിലെന്ന് പറയാം. ആർക്കും വേണ്ടാത്ത ഹംബൻതോട്ട തുറമുഖവും വിമാനത്താവളവും മറ്റും ചൈന നിർമിച്ചു കൊടുത്തതിന്റെ തലവേദന വർഷങ്ങൾ കഴിഞ്ഞാലും ലങ്കയെ വിട്ടുപോകാത്ത അവസ്ഥയാണ്. ഇതിനു ചെലവാക്കേണ്ടി വന്ന തുക കടമായി കണക്കാക്കുന്നതിനാൽ ലങ്കയുടെ സാമ്പത്തിക ബാധ്യത വർധിപ്പിക്കുകയാണ് ചൈന ചെയ്തത്. ആ ‘സഹായം’ കൊണ്ടുള്ള നേട്ടമാകട്ടെ ചൈനയ്ക്കു മാത്രമായിരുന്നു എന്നതും വൈകിയാണ് ലങ്ക സർക്കാർ തിരിച്ചറിഞ്ഞത്.
∙ തുറമുഖങ്ങളിൽ നിന്ന് ആകാശത്തേക്ക്; തന്ത്രപരമായ മാറ്റം
തുടക്കത്തിൽ ചരക്ക് വ്യാപാരത്തിലും തുറമുഖ പ്രവർത്തനങ്ങളിലും പ്രഗത്ഭരായ അദാനി ഗ്രൂപ്പ് 2019 ലാണ് നിർണായകമായ ആ നീക്കം നടത്തിയത്. വിമാനത്താവളങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സ്വകാര്യ പങ്കാളിത്തത്തിനുള്ള കേന്ദ്ര സർക്കാരിന്റെ ക്ഷണം അദാനി ഗ്രൂപ്പ് ഭാവിയിലേക്കുള്ള പുതിയ സാധ്യതയായി മുന്നിൽകാണുകയായിരുന്നു. മുൻ പരിചയം ഇല്ലാതിരുന്നിട്ടും അദാനി ഗ്രൂപ്പ് അതൊരു അവസരമായി കണ്ടു. തന്ത്രപ്രധാനമായ നീക്കങ്ങളിലൂടെ ടെൻഡറുകൾ വിളിച്ച് പദ്ധതികൾ നടപ്പിലാക്കി ആറ് വിമാനത്താവളങ്ങളും സുരക്ഷിതമാക്കുന്നതിൽ അതിവേഗം വിജയം കൈവരിച്ചു. ഇത് വ്യോമയാന മേഖലയിലേക്കുള്ള അവരുടെ വൻ മുന്നേറ്റം അടയാളപ്പെടുത്തുന്നതായിരുന്നു. അതേസമയം, വെല്ലുവിളികളും വിവാദങ്ങളും ഒപ്പമുണ്ടുതാനും. മേഖലയിലെ കുത്തകകളുടെ സാന്നിധ്യം ഈ വ്യവസായത്തിലെ ന്യായമായ മത്സരത്തെ ബാധിക്കുന്നതിനെക്കുറിച്ചാണ് ഒരു വിഭാഗത്തിന്റെ ആശങ്ക. കൂടാതെ, അദാനി ഗ്രൂപ്പിന്റെ ബിഡ്ഡിങ് പ്രക്രിയകളിലെ സുതാര്യതയെയും ചില വിമാനത്താവള പദ്ധതികളുണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതത്തെയും കുറിച്ചും വിമർശനമുണ്ട്.