"The only compromise made in the [Electoral bond] scheme was that companies/their sponsors would not be required to disclose which party they had made contributions to. This would, he [Arun Jaitley] argued, build confidence in companies as no one would know whom they had given donations to." 2017ൽ ധനമന്ത്രി അരുൺ ജെയ്റ്റ്‍ലിയുടെ കേന്ദ്ര ബജറ്റിലാണ് 'ഇലക്ടറൽ ബോണ്ട്' എന്ന പദ്ധതിയുടെ ജനനം. പ്രതീക്ഷിച്ചതുപോലെ തന്നെ പ്രഖ്യാപനം വൻവിവാദമായി. കൃത്യം 5 മാസം കഴിഞ്ഞ് നടന്ന ഒരു യോഗത്തിൽ പദ്ധതിയെ ന്യായീകരിച്ചുള്ള ജെയ്റ്റിലിയുടെ വാചകങ്ങളാണ് മുകളിൽ. അന്നത്തെ ധനസെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗിന്റെ 'We Also Make Policy' എന്ന പുസ്തകത്തിലെ 'Untrustworthy Electoral Bonds' എന്ന അധ്യായത്തിലാണിത് പരാമർശിക്കുന്നത്. തങ്ങൾ പണം കൊടുത്തത് ഏത് പാർട്ടിക്കാണെന്ന കാര്യം ആരും അറിയില്ലെന്നത്, കമ്പനികൾക്ക് സ്കീമിനോടുള്ള വിശ്വാസം വർധിപ്പിക്കുമെന്നായിരുന്നു ജെയ്റ്റ്‍ലിയുടെ ആത്മവിശ്വാസം. നിലവിലുണ്ടായിരുന്ന സംഭാവനാ മാർഗങ്ങളേക്കാൾ ഭേദമാണെങ്കിലും, ഇതാണ് ഏറ്റവും മികച്ച മാർഗമെന്ന് ജെയ്‍റ്റ്ലിയും കരുതിയിരുന്നില്ലെന്ന് സുഭാഷ് ഗാർഗ് പുസ്തകത്തിൽ പറയുന്നു. സംഭാവനകളുടെ വിവരങ്ങൾ സ്വകാര്യമായിരിക്കുമെന്ന വിശ്വാസത്തിൽ കെട്ടിപ്പടുത്ത ഇലക്ടറൽ ബോണ്ട് സ്കീമിനെ വിശ്വസിച്ചാണ് കോർപറേറ്റുകളും വ്യക്തികളും 2018 മുതൽ ഇലക്ടറൽ ബോണ്ടുകളിലേക്ക് കോടികൾ ഒഴുക്കിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

"The only compromise made in the [Electoral bond] scheme was that companies/their sponsors would not be required to disclose which party they had made contributions to. This would, he [Arun Jaitley] argued, build confidence in companies as no one would know whom they had given donations to."

2017ൽ ധനമന്ത്രി അരുൺ ജെയ്റ്റ്‍ലിയുടെ കേന്ദ്ര ബജറ്റിലാണ് 'ഇലക്ടറൽ ബോണ്ട്' എന്ന പദ്ധതിയുടെ ജനനം. പ്രതീക്ഷിച്ചതുപോലെ തന്നെ പ്രഖ്യാപനം വൻവിവാദമായി.  കൃത്യം 5 മാസം കഴിഞ്ഞ് നടന്ന ഒരു യോഗത്തിൽ പദ്ധതിയെ ന്യായീകരിച്ചുള്ള  ജെയ്റ്റ്ലിയുടെ വാചകങ്ങളാണ് മുകളിൽ. അന്നത്തെ ധനസെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗിന്റെ 'We Also Make Policy' എന്ന പുസ്തകത്തിലെ 'Untrustworthy Electoral Bonds' എന്ന അധ്യായത്തിലാണിത് പരാമർശിക്കുന്നത്. 

ADVERTISEMENT

തങ്ങൾ പണം കൊടുത്തത് ഏത് പാർട്ടിക്കാണെന്ന കാര്യം ആരും അറിയില്ലെന്നത്, കമ്പനികൾക്ക് സ്കീമിനോടുള്ള വിശ്വാസം വർധിപ്പിക്കുമെന്നായിരുന്നു ജെയ്റ്റ്‍ലിയുടെ ആത്മവിശ്വാസം. നിലവിലുണ്ടായിരുന്ന സംഭാവനാ മാർഗങ്ങളേക്കാൾ ഭേദമാണെങ്കിലും, ഇതാണ് ഏറ്റവും മികച്ച മാർഗമെന്ന്  ജെയ്റ്റ്ലിയും കരുതിയിരുന്നില്ലെന്ന് സുഭാഷ് ഗാർഗ് പുസ്തകത്തിൽ പറയുന്നു. സംഭാവനകളുടെ വിവരങ്ങൾ സ്വകാര്യമായിരിക്കുമെന്ന വിശ്വാസത്തിൽ കെട്ടിപ്പടുത്ത ഇലക്ടറൽ ബോണ്ട് സ്കീമിനെ വിശ്വസിച്ചാണ് കോർപറേറ്റുകളും വ്യക്തികളും 2018 മുതൽ ഇലക്ടറൽ ബോണ്ടുകളിലേക്ക് കോടികൾ ഒഴുക്കിയത്.

അരുൺ ജെയ്റ്റ്‍ലി (Photo by PTI)

ആ വിശ്വാസത്തിന് ചെറിയൊരു വിള്ളലെങ്കിലും വീഴ്ത്തിയത് 2018ൽ അൾട്രാ വയലറ്റ് വെളിച്ചത്തിൽ ബോണ്ട് പേപ്പറിൽ കണ്ട ഒരു 'ആൽഫാന്യൂമറിക് കോഡാ'ണ്. ആ കോഡ് ഇപ്പോൾ സുപ്രീം കോടതി വരെ എത്തിനിൽക്കുന്നു. ബോണ്ടുകൾ ആര്, ആർക്ക് കൊടുത്തുവെന്ന ചോദ്യത്തിനുള്ള നിർണായക ഉത്തരവും ഈ കോഡാണ്. ബോണ്ട് പേപ്പറിലെ കോഡിലേക്ക് പൂനം അഗർവാൾ എന്ന മാധ്യമപ്രവർത്തകയുടെ അൾട്രാവയലറ്റ് ടോർച്ചിലെ വെളിച്ചം അന്ന് വീണില്ലായിരുന്നെങ്കിൽ, ഇത്തരമൊരു സംഗതിയുണ്ടെന്ന് ഇപ്പോഴും നമ്മൾ ഒരുപക്ഷേ അറിയുമായിരുന്നില്ല.

∙ ട്രൂത്ത്‍ലാബ് കണ്ടത്

'അനോണിമിറ്റി'–ഇലക്ടറൽ ബോണ്ട് ആരംഭിച്ചപ്പോൾ കമ്പനികൾക്ക് സർക്കാർ നൽകിയ ഏറ്റവും വലിയ ഉറപ്പിതായിരുന്നു. നിങ്ങളുടെ സംഭാവനകൾ ആർക്കാണെന്ന് ആരുമറിയില്ല, സർക്കാരിനു പോലും. സംഭാവന നൽകുന്നവരെല്ലാമിത് വിശ്വസിച്ചു. എന്നാൽ 'ദ് ക്വിന്റ്' വാർത്താപോർട്ടലിലെ മാധ്യമപ്രവർത്തകയായ പൂനം അഗർവാൾ ഇത് വെള്ളം തൊടാതെ വിഴുങ്ങാൻ തയാറായില്ല. ന്യൂഡൽഹി എസ്ബിഐ ബ്രാഞ്ചിൽ നിന്ന് 1,000 രൂപ മൂല്യമുള്ള ഒരു ബോണ്ട് വാങ്ങി. കോർപറേറ്റുകൾ മാത്രം കാര്യമായി ഫണ്ട് ഒഴുക്കിയിരുന്ന ഇലക്ടറൽ ബോണ്ടിലേക്ക് ഒരു മാധ്യമപ്രവർത്തക എന്തിന് വരുന്നു എന്ന സംശയത്തിലും അദ്ഭുതത്തിലുമായിരുന്നു അവിടുത്തെ ജീവനക്കാർ.

പൂനം അഗർവാൾ വാങ്ങിയ ഇലക്ടറൽ ബോണ്ട്. (Photo credit:X/poonamjourno)
ADVERTISEMENT

വാങ്ങിയ ബോണ്ട് എഡിറ്ററുടെ അനുമതിയോടെ ഡൽഹിയിലെ ട്രൂത്ത്‍ലാബിൽ ഫൊറൻസിക് പരിശോധനയ്ക്കായി അയച്ചു. അൾട്രാവയലറ്റ് വെളിച്ചത്തിൽ മാത്രം കാണാനാകുന്ന ഒരു ആൽഫാന്യൂമറിക് കോഡ് ഇതിലുണ്ടെന്ന് പരിശോധനാഫലം വെളിപ്പെടുത്തി. ഇത്തരമൊരു നമ്പറുണ്ടെന്ന് സർക്കാർ അതുവരെ എവിടെയും പറഞ്ഞിരുന്നില്ല. ഇലക്ടറൽ ബോണ്ട് വാങ്ങുന്നവരുടെയും പണമാക്കി മാറ്റുന്നവരുടെയും വിവരങ്ങൾ നിരീക്ഷിക്കപ്പെടില്ലെന്ന സർക്കാരിന്റെ വാദത്തിന് എതിരാണ് ഈ കോ‍ഡ് എന്നായിരുന്നു പൂനത്തിന്റെ റിപ്പോർട്ട്. പ്രതിപക്ഷത്തിന് സംഭാവന നൽകുന്നവരെ നിരീക്ഷിക്കാനാണ് ഈ നമ്പറെന്നും വിമർശനമുയർന്നു.

∙ ചരിത്രപരമായ മലക്കംമറിച്ചിൽ 

ഏപ്രിൽ 13ന് പൂനത്തിന്റെ റിപ്പോർട്ട് വന്നതെങ്കിൽ ഏപ്രിൽ 17ന് സർക്കാരിന്റെ ഔദ്യോഗിക വിശദീകരണമെത്തി. വ്യാജ ബോണ്ടുകൾ തടയാനുള്ള സുരക്ഷാമുൻകരുതൽ മാത്രമാണ് ഈ റാൻഡം സീരിയൽ നമ്പറെന്നായിരുന്നു മറുപടി. ഇത്തരമൊരു കോഡ് നിലവിലുണ്ടെന്ന് സർക്കാർ ആദ്യമായി പരസ്യപ്പെടുത്തുന്നത് അന്നാണെന്ന് ഓർക്കണം.

എസ്ബിഐ ബാങ്കിന്റെ മുദ്ര (Photo by Rupak De Chowdhuri/ REUTERS)

ബോണ്ടുകൾ വിൽക്കുമ്പോഴും പണമാക്കി മാറ്റുമ്പോഴും എസ്ബിഐ ഈ സീരിയൽ നമ്പറുകൾ അതത് വ്യക്തിയുടെയോ കമ്പനിയുടെയോ പാർട്ടിയുടെയോ പേരിൽ ഈ നമ്പറുകൾ റെക്കോർഡ് ചെയ്യാറില്ലെന്നും സർക്കാർ വ്യക്തമാക്കി. അതുകൊണ്ടു തന്നെ സംഭാവന നൽകിയവരെ പിന്തുടരാനോ കണ്ടെത്താനോ  കഴിയില്ലത്രേ. ഈ നമ്പർ എസ്ബിഐ സർക്കാരുമായി പോലും പങ്കുവയ്ക്കില്ലെന്നും അന്ന് ധനമന്ത്രാലയം ചൂണ്ടിക്കാട്ടി. 

ADVERTISEMENT

പല കാലത്തും ഇതേ നിലപാട് ആവർത്തിച്ച സർക്കാരിനു കീഴിലുള്ള എസ്ബിഐ ആണ്, ഈ നമ്പറുകൾ സൂക്ഷിക്കുന്നുണ്ടെന്നും അവ കോടതിക്ക് കൈമാറാമെന്നും കഴിഞ്ഞ ദിവസം അറിയിച്ചത്. ചുരുക്കത്തിൽ 2018 മുതൽ സർക്കാർ ആവർത്തിച്ച വാദങ്ങളെല്ലാം വിഴുങ്ങിയെന്ന് വ്യക്തം. ഇലക്ടറൽ ബോണ്ട് പദ്ധതിയുടെ അടിസ്ഥാനശിലയായിരുന്ന 'അനോണിമിറ്റി' തെറ്റിദ്ധരിപ്പിക്കൽ മാത്രമാണെന്നും സർക്കാർ പറയാതെ പറഞ്ഞു.

(Photo Credit:im a photographer and an artist/istockphoto)

∙ ബോണ്ടുകളിൽ സീരിയൽ നമ്പറില്ലെങ്കിലോ?

ബോണ്ടുകളിൽ സീരിയൽ നമ്പറില്ലെങ്കിൽ എന്തു സംഭവിക്കുമെന്ന് ആദ്യം നോക്കാം.

ഉദാഹരണം 1: ആയിരം രൂപയുടെ ബോണ്ട് നിങ്ങൾ എസ്ബിഐയിൽ നിന്ന് വാങ്ങുന്നുവെന്നു കരുതുക. 1000 രൂപയുടെ മൂല്യമുള്ള ഏതോ ഒരു ബോണ്ട് വാങ്ങിയെന്നു മാത്രമാകും എസ്ബിഐയുടെ പക്കലുള്ള വിവരം. നിങ്ങൾ ഈ ബോണ്ട് രാഷ്ട്രീയ പാർട്ടിക്ക് കൈമാറുന്നു. അവരത് എസ്ബിഐയിൽ പണമാക്കി മാറ്റാൻ എത്തിക്കുന്നു. പാർട്ടിയുടെ പക്കലുള്ള ബോണ്ട് നിങ്ങൾ തന്നതാണെന്ന് എസ്ബിഐക്ക് അറിയില്ല. ചുരുക്കത്തിൽ നിങ്ങൾ ബോണ്ട് വാങ്ങിയെങ്കിലും അതാർക്കാണ് കിട്ടിയതെന്നും ആരാണ് അത് പണമാക്കി മാറ്റിയതെന്നും ബാങ്കിന് അറിയാൻ വഴിയില്ല.

∙ സീരിയൽ നമ്പറുണ്ടെങ്കിൽ

ബോണ്ടുകളിൽ സീരിയൽ നമ്പറുണ്ടെങ്കിൽ  എന്തു സംഭവിക്കുമെന്ന് നോക്കാം.

ഉദാഹരണം 2: ആയിരം രൂപയുടെ 10–ാം നമ്പർ ബോണ്ടാണ് നിങ്ങൾ വാങ്ങുന്നതെന്ന് കരുതുക. ഈ പത്താം നമ്പർ ബോണ്ടുമായി എത്തുന്ന രാഷ്ട്രീയ പാർട്ടിയുമായി ഒത്തുനോക്കിയാൽ ആര് ആർക്ക് കൊടുത്തുവെന്ന് വ്യക്തം.

2017ൽ ഇലക്ടറൽ ബോണ്ട് പദ്ധതിയുമായി ബന്ധപ്പെട്ട് എസ്ബിഐ കേന്ദ്രസർക്കാരിനോട് ഒരു സംശയം ആരാഞ്ഞു. ബോണ്ടിൽ സീരിയൽ നമ്പറില്ലെങ്കിൽ ഓഡിറ്റ് ട്രെയിൽ ലഭ്യമാകില്ലെന്നായിരുന്നു ബാങ്കിന്റെ വാദം. ഒപ്പം പണമാക്കി മാറ്റാൻ എത്തുന്ന ബോണ്ടിന്റെ ആധികാരികത ഉറപ്പാക്കാനും കഴിയില്ല. സീരിയൽ നമ്പർ രേഖപ്പെടുത്തിയില്ലെങ്കിൽ ക്രമക്കേടുകൾക്ക് ഇടയുണ്ടെന്നും മുന്നറിയിപ്പ് നൽകി. തുടർന്ന് കേന്ദ്രം ഇക്കാര്യത്തിൽ വ്യക്തത വരുത്തി. 

പൂനം അഗർവാൾ (Photo Arranged)

എസ്ബിഐയുടെ ആശങ്ക കേന്ദ്രം ശരിവച്ചു. ആർക്കും പെട്ടെന്ന് കാണാത്ത തരത്തിൽ സീരിയൽ നമ്പർ രേഖപ്പെടുത്താൻ അനുമതി നൽകി. എന്നാൽ ഇവ പരമരഹസ്യമായി സൂക്ഷിക്കണമെന്നും നിർദേശമുണ്ടായിരുന്നു. ഒരാൾ വാങ്ങിയ ബോണ്ട് ഏത് പാർട്ടിയാണ് മാറ്റിയെടുത്തതെന്ന് എസ്ബിഐക്ക് അറിയാമെന്ന് സ്ഥിരീകരിക്കുന്ന ഒരു സർക്കാർ രേഖയും പിന്നീട് പുറത്തുവന്നു.

ഇനിയെന്ത്?

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിലവിൽ പുറത്തുവിട്ട എസ്ബിഐ ഡേറ്റാബേസിൽ രണ്ട് ലിസ്റ്റുകളാണുള്ളത്. ഒന്ന് ബോണ്ടുകൾ വാങ്ങിയവരുടെ പട്ടിക, രണ്ടാമത്തേത് രാഷ്ട്രീയ പാർട്ടികൾ ബോണ്ട് പണമാക്കിയതിന്റെ പട്ടിക. രണ്ടിലും ബോണ്ട് വാങ്ങിയ/പണമാക്കിയ തീയതി, മൂല്യം എന്നിവയുണ്ട്. എന്നാൽ ബോണ്ടുകളുടെ സീരിയൽ നമ്പറില്ലാത്തതിനാൽ ഒരു കമ്പനി വാങ്ങിയ നിശ്ചിത ബോണ്ട് ഏത് പാർട്ടിയാണ് പണമാക്കി മാറ്റിയതെന്ന് കണ്ടെത്താൻ കഴിയില്ല. 

നിലവിലുള്ള പട്ടികകളിൽ അധിക കോളമായി ആൽഫാന്യൂമറിക് കോഡ് കൂടി ലഭ്യമായാൽ ഓരോ ബോണ്ടും എവിടെയെത്തിയെന്ന് താരതമ്യം ചെയ്ത് കണ്ടെത്താനാകും. 21ന് വൈകിട്ട് അഞ്ചിനകം ഈ രൂപത്തിൽ വിവരങ്ങൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് നൽകണമെന്നാണ് സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്. ഈ ഉത്തരവ് അതേപടി എസ്ബിഐ അനുസരിക്കുമോയെന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.

English Summary:

How Election Funding Unveiled: A Balance Between Security and Transparency?