‘ആ സുഹൃത്തുക്കളിൽ ഒരാൾക്ക് കേസുണ്ടായിരുന്നു’. ജെസ്ന കേസ് അന്വേഷണത്തിന് നേതൃത്വം നൽകിയ സംഘങ്ങളിൽ ഒന്നിന്റെ തലവനായിരുന്ന മുൻ എസ്പി കെ.ജി.സൈമൺ ഓർത്തെടുത്തു. ‘‘ജെസ്നയുടെ സുഹൃത്തുക്കളെ മാത്രമല്ല സുഹൃത്തുക്കളുടെ സുഹൃത്തുക്കളെയും അവരുടെ സുഹൃത്തുക്കളെയും ഞങ്ങൾ അന്വേഷിച്ചിരുന്നു. ജെസ്നയെ കാണാതായത് സംബന്ധിച്ച് ഞങ്ങൾക്ക് ചില സംശയങ്ങളുണ്ടായിരുന്നു. ആ സംശയങ്ങൾ ദുരീകരിക്കുന്നതിനാണ് നാലഞ്ച് തട്ടിലുള്ള സുഹൃത്തുക്കൾ, അവരുടെ ഫോൺ കോളുകൾ എന്നിവ അന്ന് ഞങ്ങൾ അന്വേഷിച്ചത്.’’ ഷെർലക് ഹോംസിന്റെ കുറ്റാന്വേഷണ കഥകൾ വായിച്ചു വളർന്ന മലയാളികൾ ഹോംസിന്റെ കേരള പൊലീസ് പതിപ്പുകൾക്കായി ചുറ്റും അന്വേഷണം നടത്തുന്നത് പതിവായിരുന്നു. അവരുടെ മുന്നിലേക്കാണ് പോളക്കുളം കൊലക്കേസ് അന്വേഷണവുമായി രാധാ വിനോദ് രാജു എന്ന സിബിഐ ഉദ്യോഗസ്ഥൻ പ്രത്യക്ഷപ്പെട്ടത്. സിബിഐ ഡയറിക്കുറിപ്പിലെ മമ്മൂട്ടിയുടെ സേതുരാമയ്യർ എന്ന കഥാപാത്രം രാധാ വിനോദ് രാജുവിന്റെ പ്രവർത്തന രീതി സിനിമയിൽ പകർത്തി. തെളിയാത്ത കേസുകൾ സിബിഐയെ അന്വേഷിക്കണമെന്ന് ജനം ആവശ്യപ്പെട്ട കാലം. സിബിഐക്ക് വെല്ലുവിളി ഉയർത്തി കേരള പൊലീസിലെ ഏതാനും ഉദ്യോഗസ്ഥർ കുറ്റാന്വേഷണ രംഗത്ത് മികവ് തെളിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ആ സുഹൃത്തുക്കളിൽ ഒരാൾക്ക് കേസുണ്ടായിരുന്നു’. ജെസ്ന കേസ് അന്വേഷണത്തിന് നേതൃത്വം നൽകിയ സംഘങ്ങളിൽ ഒന്നിന്റെ തലവനായിരുന്ന മുൻ എസ്പി കെ.ജി.സൈമൺ ഓർത്തെടുത്തു. ‘‘ജെസ്നയുടെ സുഹൃത്തുക്കളെ മാത്രമല്ല സുഹൃത്തുക്കളുടെ സുഹൃത്തുക്കളെയും അവരുടെ സുഹൃത്തുക്കളെയും ഞങ്ങൾ അന്വേഷിച്ചിരുന്നു. ജെസ്നയെ കാണാതായത് സംബന്ധിച്ച് ഞങ്ങൾക്ക് ചില സംശയങ്ങളുണ്ടായിരുന്നു. ആ സംശയങ്ങൾ ദുരീകരിക്കുന്നതിനാണ് നാലഞ്ച് തട്ടിലുള്ള സുഹൃത്തുക്കൾ, അവരുടെ ഫോൺ കോളുകൾ എന്നിവ അന്ന് ഞങ്ങൾ അന്വേഷിച്ചത്.’’

ഷെർലക് ഹോംസിന്റെ കുറ്റാന്വേഷണ കഥകൾ വായിച്ചു വളർന്ന മലയാളികൾ ഹോംസിന്റെ കേരള പൊലീസ് പതിപ്പുകൾക്കായി ചുറ്റും അന്വേഷണം നടത്തുന്നത് പതിവായിരുന്നു. അവരുടെ മുന്നിലേക്കാണ് പോളക്കുളം കൊലക്കേസ് അന്വേഷണവുമായി രാധാ വിനോദ് രാജു എന്ന സിബിഐ ഉദ്യോഗസ്ഥൻ പ്രത്യക്ഷപ്പെട്ടത്. സിബിഐ ഡയറിക്കുറിപ്പിലെ മമ്മൂട്ടിയുടെ സേതുരാമയ്യർ എന്ന കഥാപാത്രം രാധാ വിനോദ് രാജുവിന്റെ പ്രവർത്തന രീതി സിനിമയിൽ പകർത്തി. തെളിയാത്ത കേസുകൾ സിബിഐയെ അന്വേഷിക്കണമെന്ന് ജനം ആവശ്യപ്പെട്ട കാലം. സിബിഐക്ക് വെല്ലുവിളി ഉയർത്തി കേരള പൊലീസിലെ ഏതാനും ഉദ്യോഗസ്ഥർ കുറ്റാന്വേഷണ രംഗത്ത് മികവ് തെളിയിച്ചു.

കെ.ജി.സൈമൺ. (ചിത്രം∙മനോരമ)
ADVERTISEMENT

അതിൽ പ്രധാനപ്പെട്ട ഒരാളാണ് മുൻ എസ്പി കെ.ജി.സൈമൺ. 19 വർഷങ്ങൾക്ക് ശേഷം കൂടത്തായി സയനൈഡ് കൊലക്കേസ് സൈമൺ തെളിയിച്ചു. കൂടത്തായി മാത്രമല്ല ചങ്ങനാശേരി മഹാദേവൻ കൊലക്കേസ്, മിഥില മോഹൻ കൊലക്കേസ് തുടങ്ങിയ ഒട്ടേറെ കേസുകൾക്കും സൈമൺ തുമ്പുണ്ടാക്കി. അതോടെ ‘സൈമണിഫിക്കേഷൻ’ എന്നൊരു പ്രയോഗം കേരള പൊലീസിൽ ചർച്ചയായി. സൈമണിഫിക്കേഷൻ ഇങ്ങനെ ചുരുക്കാം. കാലങ്ങളോളം തെളിയാത്ത കേസുകൾ സൈമണെ ഏൽപ്പിക്കുക. സൈമണും സംഘവും ആഴ്ന്നിറങ്ങും, പിന്നാലെ കുറ്റവാളിയുമായി പൊങ്ങും. അങ്ങനെയാണ് ലോക്കൽ പൊലീസിൽ പത്തനംതിട്ട എസ്പിയായിരുന്ന സൈമണിന് ക്രൈം ബ്രാഞ്ചിന്റെ അധിക ചുമതല അന്നത്തെ ഡിജിപി ലോക്നാഥ് ബെഹ്റ നൽകിയത്. അതോടെ ജെസ്ന കേസ് തെളിയുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. ‘ആ എട്ടു മാസം അന്വേഷണം മുന്നോട്ട് പോയതാണ്. കിട്ടുമെന്ന പ്രതീക്ഷയും ഉണ്ടായിരുന്നു. അതിനിടയിലാണ് അത് സംഭവിച്ചത്’ സൈമൺ പറയുന്നു.

? ജെസ്ന കേസ് തെളിയുമെന്ന് അങ്ങ് പ്രതീക്ഷിക്കുന്നു. അതിന്റെ കാരണം എന്താണ്. ജെസ്ന തിരിച്ചു വരുമോ

 ഏറെ പ്രത്യേകതകളുള്ള കേസാണിത്. ഒരു കുട്ടി തനിയെ ഇറങ്ങിപ്പോകുക. ബന്ധുവായ ഒരാളിൽ നിന്ന് അകന്ന് സ്വയം പിൻമാറിയാണ് പോകുന്നത്. പോകുന്നത് ഒറ്റയ്ക്കാണ്. അത് കണ്ടവരുണ്ട്. ബസിൽ പിൻവാതിലിലൂടെ കയറുന്നു. ഇരിക്കുന്നു. ജെസ്ന എന്ന പെൺകുട്ടി ജീവിച്ചിരുന്നല്ലോ, രാവിലെ പോയല്ലോ, ബസിൽ കയറി പോകുന്നത് കണ്ടല്ലോ. എവിടെപ്പോയെന്ന് കണ്ടുപിടിക്കേണ്ട ബാധ്യത നമുക്കില്ലേ. ചില കാര്യങ്ങളിൽ ഒരുത്തരം ലഭിക്കേണ്ടതുണ്ട്. അതിനു വേണ്ടിയാണ് നോക്കിക്കൊണ്ടിരിക്കുന്നത്. അപ്പോഴും ചില സംശയങ്ങൾ ബാക്കിയാണ്. ജെസ്ന കേസ് തെളിയും എന്നു തന്നെയാണ് വിശ്വാസം. സമയത്തിന്റെ ഒരു ദൈർഘ്യം വന്നേക്കാം. പക്ഷേ ജെസ്നയ്ക്ക് നീതി കിട്ടുക എന്നത് ഉറപ്പായും സംഭവിക്കേണ്ടതാണ്. ജെസ്ന തിരിച്ചു വരുമെന്നല്ല, കേസ് തെളിയുമെന്നാണ് പറഞ്ഞത്.

ജെ‌സ്‌ന (Photo Arranged)

? എന്തു കൊണ്ടാണ് ജെസ്ന കേസ് സംബന്ധിച്ച് അന്വേഷണം തുമ്പില്ലാതെ വൈകുന്നത്. അന്വേഷണത്തിലെ ഏറ്റവും വലിയ വെല്ലുവിളി എന്താണ്

ADVERTISEMENT

ഒരാൾ ഒറ്റയ്ക്ക് കുറ്റകൃത്യം ചെയ്താൽ കണ്ടുപിടിക്കാൻ പ്രയാസമാണ്. കൂട്ടാളി ഉണ്ടെങ്കിൽ പിടിക്കപ്പെടാനും എളുപ്പമാണ്. ഇവിടെ എന്താണ് സംഭവിച്ചത്? ആ കുട്ടി സ്വയം ഇറങ്ങിപ്പോയി. ആരും കാണരുതെന്ന ആഗ്രഹത്തിൽ പോയതാണ്. ആരുടെയും സഹായം കിട്ടിയില്ലെന്നത് ഉറപ്പാണ്. അങ്ങനെ കിട്ടിയിരുന്നെങ്കിൽ കേസ് തെളിഞ്ഞേനെ. ഒറ്റയ്ക്ക് ചെയ്യുന്ന കുറ്റകൃത്യമാണ് കണ്ടെത്താൻ ഏറ്റവും ബുദ്ധിമുട്ട്. രണ്ടു പേരാണെങ്കിൽ എവിടെയെങ്കിലും പ്രശ്നമുണ്ടാകും. അങ്ങനെ പല കേസും തെളിഞ്ഞിട്ടുണ്ട്.

ജെസ്ന മതംമാറി എന്നൊരു കാര്യം ഫയലിൽ എവിടെയും എഴുതിവച്ചതല്ല, സാധ്യതകൾ പരിശോധിച്ചു നോക്കും. കേസിൽ ഒരു ഘട്ടത്തിലും ഊഹം വച്ച് ഒന്നും ചെയ്തിട്ടില്ല. 

കെ.ജി.സൈമൺ (മുൻ എസ്‌പി)

പലരും ജെസ്നയെ കണ്ടെന്നു പറയുന്നു. ഇത്തരം ഒരുപാട് ഊഹങ്ങൾ ഈ കേസുമായി ബന്ധപ്പെട്ട് പ്രചരിച്ചിട്ടുണ്ട്.  ഞാൻ മുക്കോട്ടുതറയിലേക്ക് പോയാൽപ്പോലും എസ്‌പി വന്നിരുന്നെന്നും കേസിൽ വഴിത്തിരിവുണ്ടായെന്നും വാർത്ത പെട്ടെന്ന് പരക്കും. ഈ ഊഹങ്ങൾക്കൊക്കെ പിന്നിൽ ജെസ്നയെ കണ്ടെത്തുമെന്ന പ്രതീക്ഷയാണ്.

ജെസ്‌ന (Photo Arranged)

? ജെസ്നയുടെ സുഹൃത്തുക്കളുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പിതാവ് ഹർജി നൽകിയല്ലോ. സുഹൃത്തുക്കളെക്കുറിച്ച് പൊലീസും അന്വേഷിച്ചിരുന്നല്ലോ.

ചില സംശയങ്ങൾ ഞങ്ങൾക്കും ഉണ്ടായിരുന്നു. അതു കൊണ്ടാണ് സുഹൃത്തുക്കളെക്കുറിച്ചും അവരുടെ സുഹൃത് ശൃംഖല സംബന്ധിച്ചും അന്വേഷണം നടത്തിയത്. ജെസ്നയുടെ സുഹൃത്തുക്കളുടെ സുഹൃത്തുക്കളിൽ കുറ്റകൃത്യം ചെയ്തിട്ടുള്ളവർ ഉണ്ടോയെന്നു വരെ നോക്കി. അങ്ങനെ ഒരാളുടെ കേസുമായി ബന്ധപ്പെട്ട് കോയമ്പത്തൂർ പോകേണ്ടി വന്നു. കൂട്ടുകാർ, കോൾ, അവരുടെ വിവരങ്ങള്‍, ലൊക്കേഷൻ, വിദേശയാത്ര എല്ലാം നോക്കും. ജെസ്നയുമായി ബന്ധമുള്ള ഒരാൾ വിദേശത്ത് പോയി. അയാളെക്കുറിച്ച് അന്വേഷിച്ചു. അവിടെയും പൊലീസിനെ സഹായിക്കാൻ ആളുണ്ട്.

ജെസ്ന ഒരു പുസ്തകവുമെടുത്താണ് പോയത്. ആ പുസ്തകം എന്താണ്, അതിന് ട്യൂഷൻ എടുക്കുന്നയാളുമായി ബന്ധമുണ്ടോ എന്നെല്ലാം അന്വേഷിച്ചു. എടിഎമ്മിലെ വിവരങ്ങളെടുത്തു. ആരെങ്കിലും ജെസ്നയുടെ കാർഡുപയോഗിച്ച് പണമെടുത്തോ? ഇത്തരം എല്ലാ കാര്യങ്ങളും ഞങ്ങൾ അന്വേഷിച്ചിരുന്നു. 

ADVERTISEMENT

അതിനിടെയാണ് കോവിഡ് പടർന്നു പിടിച്ചത്. ഇത് അന്വേഷണത്തെ ബാധിച്ചു. ഉദാഹരണത്തിന് പോളിഗ്രാഫ് ടെസ്റ്റ് പോലുള്ളവ നടത്താൻ കഴിഞ്ഞില്ല. ലോക്കൽ പൊലീസ് കുറേയധികം സംശയങ്ങൾ നോക്കി. നാട്ടുകാർ പറയുന്ന കാര്യങ്ങൾ പരിശോധിച്ചു. ഞങ്ങൾ തുടക്കം മുതലുള്ള കാര്യങ്ങൾ പരിശോധിച്ചു. അപ്പോഴും അന്വേഷണം നിർത്തിയില്ല. ‘സ്കാനിങ്’ തുടർന്നു.

? മുക്കുട്ടുതറയിൽ നിന്ന് എരുമേലി വരെ ജെസ്ന യാത്ര ചെയ്ത ബസിലെ യാത്രക്കാരുടെ വിവരങ്ങൾ അ‍ഞ്ചു വർഷത്തിനു ശേഷം കണ്ടെത്തിയല്ലോ. ഇതെങ്ങനെയാണ്.

ഏറെ ശ്രമകരമായ ദൗത്യമായിരുന്നു അത്. എരുമേലിയിൽനിന്ന് മുക്കോട്ടുതറയിലേയ്ക്ക് കയറിയ വണ്ടിയിൽ ആരെല്ലാമാണ് യാത്രക്കാരുണ്ടായിരുന്നതെന്ന് അറിയാൻ ഒരുപാട് ശ്രമിച്ചു. കണ്ടക്ടറോടു ചോദിച്ചു, വഴിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു, ഒന്നു രണ്ടു പേരെയാണ് ആകെ കിട്ടിയത്. ജെസ്ന എവിടെ ഇറങ്ങി എന്നറിയാൻ വേണ്ടിയായിരുന്നു ഇത്. അഞ്ചു വർഷത്തിനു ശേഷമാണ് ഒരു ബസിലെ യാത്രക്കാരോട് ഇക്കാര്യം ചോദിക്കുന്നതെന്ന് ഓർക്കണം. ജെസ്ന പോകുന്ന ഭാഗത്തെ കോൾ വിവരങ്ങൾ, സിസിടിവി ദൃശ്യങ്ങൾ, വാഹനങ്ങളുടെ വിവരങ്ങൾ എന്നിവയെല്ലാം പരിശോധിച്ചു.

കെ.ജി.സൈമൺ. (ചിത്രം∙മനോരമ)

മുണ്ടക്കയത്തുനിന്ന് ഒരു കേടായ സിസിടിവിയിലെ ദൃശ്യങ്ങൾ വരെ മദ്രാസിൽ കൊണ്ടുപോയി റിക്കവർ ചെയ്തെടുത്തു. ആ യാത്രയ്ക്കിടെ ടീമിലെ അംഗത്തിന് കോവിഡ് പിടിച്ചു. വിമാനത്താവളം, പാസ്‌പോർട്ട്, വിമാന ടിക്കറ്റ്, ആശുപത്രികൾ.. ഇവിടങ്ങളെല്ലാം പരിശോധിച്ചു. ജെസ്നയുമായി ബന്ധപ്പെട്ട വ്യക്തിപരമായ കാര്യങ്ങൾ അന്വേഷിച്ചു കൊണ്ടു വന്നു. കോൾ വിവരങ്ങളെല്ലാം നേരത്തേ എടുത്തത് അനുഗ്രഹമായി.

? കേസ് അന്വേഷണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ കോടതിയെ സമീപിച്ചല്ലോ. ഇതോടെ സാധ്യത മങ്ങുകയാണോ.

എന്റെ അഭിപ്രായത്തിൽ കേരള പൊലീസ് കേസ് തിരിച്ചെടുക്കണം. അങ്ങനെ ചെയ്യാൻ നിയമം അനുവദിക്കുന്നുണ്ട്. കേരള പൊലീസിലെ ക്രൈംബ്രാഞ്ചിന് കൊടുക്കണമെന്നാണ് എന്റെ അഭിപ്രായം. നമ്മുടെ ഓഫിസർമാർ കണ്ടെത്തുമെന്നു വിശ്വാസമുണ്ട്. ഞാൻ വെറുതെ പറയുന്നതല്ല. കേരള പൊലീസിലെ ടീം വർക്ക് അത്ര മികച്ചതാണ്. ഓരോ കേസ് അന്വേഷിക്കുന്നതും പൊലീസ് ഉദ്യോഗസ്ഥർ അത്രയും ശ്രമവും ത്യാഗവും എടുത്താണ്. പലപ്പോഴും ഇതാരും അറിയുന്നില്ല. കിട്ടുന്നത് പഴി മാത്രമാണ്. പക്ഷേ ജെസ്ന കേസ് അന്വേഷിക്കാൻ കേരള പൊലീസിന് കഴിയും. അതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്. 

ജെസ്ന കേസിൽ എന്താണു യഥാർഥത്തിൽ സംഭവിച്ചത്? കേസ് എങ്ങനെ തെളിയിക്കാൻ സാധിക്കും? അന്വേഷണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുകയാണ് കെ.ജി. സൈമൺ.. കാണാം വിഡിയോ.

English Summary:

K.G. Simon Reflects on the Intensity of the Jesna Case Investigation: Uncovering Layers of Connections