തിയറ്ററില് ആടുജീവിതം, പുറത്ത് പൊള്ളുന്ന 'വോട്ടുജീവിതം'; ഫലം കണ്ട അഗ്നിയും 'സമരാഗ്നിയും'
ഏറെ കാത്തിരിപ്പിനൊടുവിൽ ചുട്ടുപൊള്ളിക്കുന്ന മണൽക്കാഴ്ചകളിലെ നജീബിന്റെ ജീവിതം സിനിമയായി തിയറ്ററിൽ നിറഞ്ഞോടുമ്പോൾ, സംവിധായകൻ ബ്ലസിയുടെ ഷൂട്ടിങ് ഓർമകൾ മനോരമ ഓൺലൈൻ പ്രീമിയം പ്രിയ വായനക്കാർക്ക് മുന്നിലെത്തിച്ചു. ആടുജീവിതം റിലീസ് ചെയ്ത ദിവസമാണ് ദൃശ്യവിരുന്നിന് പൂർണതയേകാനുള്ള ബ്ലസിയുെട പരിശ്രമങ്ങൾ പറഞ്ഞ പ്രീമിയം റിപ്പോർട്ട് പതിനായിരങ്ങളെ ആകർഷിച്ചത്. തിയറ്ററിനുള്ളിൽ ആടുജീവിതം പ്രേക്ഷകരെ കരയിപ്പിക്കുമ്പോൾ പുറത്ത് വിവിധ രാഷ്ട്രീയ പാർട്ടികളിലെ പ്രവർത്തകരും സ്ഥാനാർഥികളും വേനൽ ചൂടിൽ വിയർക്കുകയാണ്. പോയവാരം ഇന്ത്യൻ രാഷ്ട്രീയത്തിലേയും കേരള രാഷ്ട്രീയത്തിലും പ്രധാന സംഭവങ്ങൾ പ്രീമിയത്തിൽ സ്ഥാനം പിടിച്ചു. ഇവയിൽ ഏറ്റവും പ്രധാനം കേജ്‌രിവാളിന്റെ അറസ്റ്റിനെ തുടർന്നുണ്ടായ സംഭവങ്ങളാണ്. ഡൽഹിയിലെ രാഷ്ട്രീയം അറിയാൻ മലയാളികൾക്ക് താൽപ്പര്യം ഏറെയുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു പ്രീമിയത്തിലെ റിപ്പോർട്ടുകൾക്ക് ലഭിച്ച സ്വീകാര്യത.

ഏറെ കാത്തിരിപ്പിനൊടുവിൽ, ചുട്ടുപൊള്ളിക്കുന്ന മണൽക്കാഴ്ചകളിലെ നജീബിന്റെ ജീവിതം സിനിമയായി തിയറ്ററിൽ നിറഞ്ഞോടുമ്പോൾ, സംവിധായകൻ ബ്ലെസിയുടെ ഷൂട്ടിങ് ഓർമകൾ മനോരമ ഓൺലൈൻ പ്രീമിയം വായനക്കാർക്ക് മുന്നിലെത്തിച്ചു. ആടുജീവിതം റിലീസ് ചെയ്ത ദിവസമാണ് ദൃശ്യവിരുന്നിന് പൂർണതയേകാനുള്ള ബ്ലെസിയുടെ പരിശ്രമങ്ങൾ പറഞ്ഞ പ്രീമിയം റിപ്പോർട്ട് പതിനായിരങ്ങളെ ആകർഷിച്ചത്. തിയറ്ററിനുള്ളിൽ ആടുജീവിതം പ്രേക്ഷകരെ കരയിപ്പിക്കുമ്പോൾ പുറത്ത് വിവിധ രാഷ്ട്രീയ പാർട്ടികളിലെ പ്രവർത്തകരും സ്ഥാനാർഥികളും വേനൽ ചൂടിൽ വിയർക്കുകയാണ്. പോയവാരം ഇന്ത്യൻ രാഷ്ട്രീയത്തിലെയും കേരള രാഷ്ട്രീയത്തിലെയും പ്രധാന സംഭവങ്ങൾ പ്രീമിയത്തിൽ സ്ഥാനം പിടിച്ചു. ഇവയിൽ ഏറ്റവും പ്രധാനം കേജ്‌രിവാളിന്റെ അറസ്റ്റിനെ തുടർന്നുണ്ടായ സംഭവങ്ങളാണ്. ഡൽഹിയിലെ രാഷ്ട്രീയം അറിയാൻ മലയാളികൾക്ക് താൽപര്യം ഏറെയുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു പ്രീമിയത്തിലെ റിപ്പോർട്ടുകൾക്ക് ലഭിച്ച സ്വീകാര്യത.
കുട്ടിക്രിക്കറ്റിന്റെ പൂരക്കാഴ്ചയായ ഐപിഎൽ മത്സരങ്ങൾ രണ്ടാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ഒന്നാം വാരത്തിൽ കരുത്തരിൽ വാണവരും വീണവരുമുണ്ടായിരുന്നു. ആ മത്സരങ്ങളെ വിശകലനം ചെയ്ത് മലയാള മനോരമയിലെ യുവ സ്പോർട്സ് എഡിറ്റർമാർ അവതരിപ്പിച്ച പ്രീമിയം ‘ഡഗൗട്ട്’ വിഡിയോ വേറിട്ട അനുഭവമായി.
ലഡാക്കിലെ കൊടും തണുപ്പിൽ ഒരു നിരാഹാര സമരം. സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുവിന്റെ ‘കാലാവസ്ഥാ നിരാഹാരത്തെ’കുറിച്ചുള്ള റിപ്പോർട്ടും ശ്രദ്ധനേടി. വാഗ്ദാനങ്ങൾ നൽകി ‘പറ്റിച്ച’ ബിജെപിയോടുള്ള പ്രതിഷേധമാണോ സോനം വാങ്ചുവിന്റെയെന്നും ലഡാക്കിൽ ഇപ്പോൾ എന്തൊക്കെ മാറ്റങ്ങളാണ് സംഭവിക്കുന്നതെന്നും ഈ റിപ്പോർട്ട് വിശദമായി പരിശോധിക്കുന്നു.
ഒരു മിസൈൽ ഉപയോഗിച്ച് വ്യത്യസ്ത ലക്ഷ്യങ്ങളെ തകർക്കുന്ന അഗ്നി–5ന്റെ പരീക്ഷണ വിജയം ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നേട്ടമായി. ഇന്ത്യയുടെ ഈ കരുത്തേറ്റിയ മൾട്ടിപ്പിൾ ഇൻഡിപെൻഡന്റ്‌ലി-ടാർജെറ്റബ്‌ൾ റീഎൻട്രി വെഹിക്കിൾ സാങ്കേതികതയിലേക്ക് വെളിച്ചം വീശിയ പ്രീമിയം റിപ്പോർട്ടും പോയവാരം ടോപ് 5ൽ ഇടം നേടി. ഈ വാർത്തകൾ താഴെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് വീണ്ടും വായിക്കാം.
'മരിച്ചാൽ എന്റെ ബോഡി നാട്ടിൽ കൊണ്ടുപോവേണ്ട': പത്തറുപത് നജീബുമാരെ ഒരുമിച്ചു കണ്ടു; പൃഥ്വിയുടെ അവസ്ഥയും ഭയപ്പെടുത്തി'
ജോർദാൻ മരുഭൂമിയിൽ ആടുജീവിതം സിനിമ ചിത്രീകരിക്കാനെത്തിയപ്പോൾ അപ്രതീക്ഷിതമായി എത്തിയ കോവിഡ് നിയന്ത്രണങ്ങളിൽ 70ദിവസത്തോളമാണ് ടീം അവിടെ കുടുങ്ങിക്കിടന്നത്. ''എന്തിനുവേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത് എന്നാണു ഞാൻ ചിന്തിച്ചത്. എല്ലാം എന്റെ ഒരു സിനിമയ്ക്കു വേണ്ടിയാണ്. ഞാനുൾപ്പെടെ എത്രയോ ആളുകൾ കഷ്ടപ്പെടുകയാണ്..." വെല്ലുവിളികളേറെ അതിജീവിച്ച് ആടുജീവിതം റിലീസ് ചെയ്യുമ്പോൾ ജോർദാൻ മരുഭൂമിയിലെ അനുഭവം പങ്കുവയ്ക്കുകയാണ് സംവിധായകൻ ബ്ലെസി. വിശദമായി വായിക്കാം
‘ആപ്’ എംഎൽഎമാരെ മറുകണ്ടം ചാടിക്കാൻ ബിജെപി? കേജ്‌രിവാളിന്റെ പ്രതിച്ഛായ തകർത്ത ‘പ്രതികാരം’
ആം ആദ്മി പാർട്ടിയുടെയും അതിന്റെ തലവൻ അരവിന്ദ് കേജ്‌രിവാളിന്റെയും അഴിമതിവിരുദ്ധ പ്രതിച്ഛായ ഏതുവിധേനയും തകർക്കേണ്ടത് ബിജെപിയുടെ ആവശ്യമായിരുന്നു. ആ തകർച്ച അഴിമതിയുടെ പേരിൽത്തന്നെയാകണമെന്നും അവർക്കു നിർബന്ധമുണ്ടായിരുന്നു. എന്താണ് അതിനു പിന്നിലെ കാരണം?എംഎൽഎമാർ മറുകണ്ടം ചാടാതിരിക്കാനും പാർട്ടി തകരാതിരിക്കാനും ഇനി എഎപിക്കു മുന്നിലുള്ള വഴിയെന്താണ്? വിശദമായി വായിക്കാം
നടപ്പാകില്ലെന്നറിഞ്ഞിട്ടും ബിജെപി എന്തിന് വ്യാജ വാഗ്ദാനം നൽകി? ത്രീ ഇഡിയറ്റ്സ് ‘നായകന്‍’ പറയുന്നു: അമിത് ഷായും സഹായിച്ചില്ല
ആൾ ഈസ് വെൽ’ എന്നത് ‘ത്രീ ഇഡിയറ്റ്സ്’ എന്ന സിനിമയിലെ നായകൻ പ്രതിസന്ധി ഘട്ടത്തിലെല്ലാം പറയുന്ന വാചകമാണ്. പക്ഷേ ആ നായക കഥാപാത്രത്തിനു പ്രചോദനമായ സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുകിനെ സംബന്ധിച്ചിടത്തോളം കാര്യങ്ങളെല്ലാം അത്ര നല്ല രീതിയിലല്ല മുന്നോട്ടു പോകുന്നത്. ലഡാക്കിലെ, കൊടും തണുപ്പിൽ 21 ദിവസമായി വാങ്ചുക് നടത്തിയ ‘കാലാവസ്ഥാ നിരാഹാരം’ എന്തിനു വേണ്ടിയാണ്? വാഗ്ദാനങ്ങൾ നൽകി ‘പറ്റിച്ച’ ബിജെപിയോടുള്ള പ്രതിഷേധമാണോ അത്? കേന്ദ്രഭരണ പ്രദേശമായി മാറിയതിനു ശേഷം ലഡാക്കിൽ എന്താണു സംഭവിക്കുന്നത്? വിശദമായി വായിക്കാം
പാക്കിസ്ഥാൻ ‘തോറ്റു’, ചൈന ഞെട്ടി: രഹസ്യ കപ്പൽ വന്നിട്ടും ‘അഗ്നി’യായ് ആക്രമിച്ച് ഇന്ത്യ; ഇത് ഏറ്റവും മാരകം
ചൈനയെ ആദ്യമായി പൂർണമായി പ്രഹരപരിധിയിൽ കൊണ്ടുവന്നിരിക്കുകയാണ് അഗ്നി–5. ഒരു മിസൈൽ ഉപയോഗിച്ച് ഒന്നിലധികം പോർമുനകൾ വ്യത്യസ്ത ലക്ഷ്യങ്ങളിലേയ്ക്ക് എത്തിക്കാൻ കഴിവുള്ള അഗ്നി–5ന്റെ പരീക്ഷണവും വിജയകരമായതോടെ രാജ്യാന്തരതലത്തിൽ ഇന്ത്യ നിർണായക ശക്തിയായി. എന്താണ് ഇന്ത്യയുടെ കരുത്തേറ്റിയ മൾട്ടിപ്പിൾ ഇൻഡിപെൻഡന്റ്‌ലി-ടാർജെറ്റബ്‌ൾ റീഎൻട്രി വെഹിക്കിൾ സാങ്കേതികത? വിശദമായി വായിക്കാം
ഹാർദികിന്റെ ക്യാപ്ടൻസിയും രോഹിത്തിന്റെ ധർമ സങ്കടവും- കാണാം ‘ഡഗൗട്ട്’ വിഡിയോ
ഐപിഎൽ പതിനേഴാം സീസണിലെ വിശേഷങ്ങളും വിശകലനങ്ങളുമായി മലയാള മനോരമ സ്പോർട്സ് ഡെസ്കിലെ യുവ എഡിറ്റർമാർ നമുക്കൊപ്പം . മനോരമ ഓൺലൈൻ പ്രീമിയം ‘ഐപിഎൽ ഡഗൗട്ട്’ ആദ്യ ഭാഗം കാണാം, കേൾക്കാം...