ചങ്കിടിപ്പിച്ച് കേന്ദ്രത്തിന്റെ കത്ത്: നിങ്ങളുടെ വളർത്തു നായയെ ഉപേക്ഷിക്കേണ്ടി വരുമോ? വരുമാനവും ഇടിയും
‘‘എന്തിനു വേണ്ടിയാണ് ഇങ്ങനെയൊരു തീരുമാനം?’’ ആ വാർത്ത കേട്ട നായ പ്രേമികൾ ഉൾപ്പെടെ പരസ്പരം ചോദിച്ചത് ഇങ്ങനെയാണ്. റോട്ട്‌വെയ്‌ലർ, പിറ്റ്ബുൾ ടെറിയർ, അമേരിക്കൻ ബുൾഡോഗ് തുടങ്ങിയ പരിചിത ഇനങ്ങൾ ഉൾപ്പെടെ ഇരുപതിലധികം നായകളുടെ ഇറക്കുമതിയും വിൽപനയും നിരോധിക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയതായിരുന്നു വാർത്ത. ഈ വിഭാഗത്തിൽപ്പെട്ട നായകൾക്കു തദ്ദേശ സ്ഥാപനങ്ങൾ ലൈസൻസ് നൽകരുതെന്നും നിർദേശിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് കത്തും അയച്ചു കേന്ദ്രം. എന്തുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനം? അതന്വേഷിച്ചു പോയാൽ സംഭവം ‘കോടതി കയറും’. മനുഷ്യജീവന് അപകടമാകുന്ന നായകളെ നിരോധിക്കണമെന്ന ആവശ്യത്തിൽ തീരുമാനം എടുക്കാൻ കേന്ദ്ര സർക്കാരിനോട് ഡൽഹി ഹൈക്കോടതി നിർദേശിച്ചിരുന്നു. തുടർന്ന് കേന്ദ്ര മൃഗപരിപാലന കമ്മിഷണർ അധ്യക്ഷനായി ഒരു വിദഗ്ധ സമിതി രൂപീകരിച്ചു. ആ സമിതിയുടെ ശുപാർശ പ്രകാരമാണ് ഇപ്പോഴത്തെ നടപടി. നായകളുടെ ആക്രമണത്താൽ പൊതുജനങ്ങൾക്ക് പരുക്കേൽക്കുന്നതും മനുഷ്യർ മരിക്കുന്നതും വർധിച്ചതായി കണക്കിലെടുത്താണ് തീരുമാനമെന്നും കേന്ദ്രം സംസ്ഥാനങ്ങൾക്കയച്ച കത്തിൽ വ്യക്തമാക്കുന്നു. ഈ വാർത്ത പുറത്തുവന്നതോടെ മാനസിക പിരിമുറുക്കത്തിലായത് നായകളെ മക്കളെപ്പോലെ കരുതുന്ന അരുമപ്രേമികളാണ്. ഇവരിൽ ഭൂരിപക്ഷവും പ്രായമായവരുമാണ്. നാട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന മുതിർന്ന പൗരന്മാരുടെ സുരക്ഷയ്ക്കും കവലിനും മിക്കവാറും വീടുകളിൽ ഉണ്ടാവുക റോട്ട്‌വെയ്‌ലർ ആയിരിക്കും. അതുകൊണ്ടുതന്നെ റോട്ട്‌വെയ്‌ലറിന്റെ നിരോധനം അക്ഷരാർഥത്തിൽ ഞെട്ടിച്ചത് അത്തരക്കാരെയാണ്. ‘എന്റെ കൊച്ചിനെ ഉപേക്ഷിക്കേണ്ടി വരുമോ’ എന്നു വേവലാതിപ്പെട്ട് നായ പരിപാലന മേഖലയുമായി ബന്ധപ്പെട്ടവരെ വിളിക്കുന്നവരുടെ എണ്ണവും ഏറുകയാണ്. യഥാർഥത്തിൽ ഇത്തരമൊരു നിരോധനം ഇന്ത്യയിൽ പ്രായോഗികമാണോ? സംസ്ഥാനങ്ങൾക്ക് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാകില്ലേ? എന്തെല്ലാമാണ് മറ്റു നിരോധനങ്ങൾ? വിശദമായറിയാം.

‘‘എന്തിനു വേണ്ടിയാണ് ഇങ്ങനെയൊരു തീരുമാനം?’’ ആ വാർത്ത കേട്ട നായ പ്രേമികൾ ഉൾപ്പെടെ പരസ്പരം ചോദിച്ചത് ഇങ്ങനെയാണ്. റോട്ട്‌വെയ്‌ലർ, പിറ്റ്ബുൾ ടെറിയർ, അമേരിക്കൻ ബുൾഡോഗ് തുടങ്ങിയ പരിചിത ഇനങ്ങൾ ഉൾപ്പെടെ ഇരുപതിലധികം നായകളുടെ ഇറക്കുമതിയും വിൽപനയും നിരോധിക്കാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയതായിരുന്നു വാർത്ത. ഈ വിഭാഗത്തിൽപ്പെട്ട നായകൾക്കു തദ്ദേശ സ്ഥാപനങ്ങൾ ലൈസൻസ് നൽകരുതെന്നും നിർദേശിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് കത്തും അയച്ചു കേന്ദ്രം. എന്തുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനം?
അതന്വേഷിച്ചു പോയാൽ സംഭവം ‘കോടതി കയറും’. മനുഷ്യജീവന് അപകടമാകുന്ന നായകളെ നിരോധിക്കണമെന്ന ആവശ്യത്തിൽ തീരുമാനം എടുക്കാൻ കേന്ദ്ര സർക്കാരിനോട് ഡൽഹി ഹൈക്കോടതി നിർദേശിച്ചിരുന്നു. തുടർന്ന് കേന്ദ്ര മൃഗപരിപാലന കമ്മിഷണർ അധ്യക്ഷനായി ഒരു വിദഗ്ധ സമിതി രൂപീകരിച്ചു. ആ സമിതിയുടെ ശുപാർശ പ്രകാരമാണ് ഇപ്പോഴത്തെ നടപടി. നായകളുടെ ആക്രമണത്താൽ പൊതുജനങ്ങൾക്ക് പരുക്കേൽക്കുന്നതും മനുഷ്യർ മരിക്കുന്നതും വർധിച്ചതായി കണക്കിലെടുത്താണ് തീരുമാനമെന്നും കേന്ദ്രം സംസ്ഥാനങ്ങൾക്കയച്ച കത്തിൽ വ്യക്തമാക്കുന്നു.
ഈ വാർത്ത പുറത്തുവന്നതോടെ മാനസിക പിരിമുറുക്കത്തിലായത് നായകളെ മക്കളെപ്പോലെ കരുതുന്ന അരുമപ്രേമികളാണ്. ഇവരിൽ ഭൂരിപക്ഷവും പ്രായമായവരുമാണ്. നാട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന മുതിർന്ന പൗരന്മാരുടെ സുരക്ഷയ്ക്കും കവലിനും മിക്കവാറും വീടുകളിൽ ഉണ്ടാവുക റോട്ട്‌വെയ്‌ലർ ആയിരിക്കും. അതുകൊണ്ടുതന്നെ റോട്ട്‌വെയ്‌ലറിന്റെ നിരോധനം അക്ഷരാർഥത്തിൽ ഞെട്ടിച്ചത് അത്തരക്കാരെയാണ്. ‘എന്റെ കൊച്ചിനെ ഉപേക്ഷിക്കേണ്ടി വരുമോ’ എന്നു വേവലാതിപ്പെട്ട് നായ പരിപാലന മേഖലയുമായി ബന്ധപ്പെട്ടവരെ വിളിക്കുന്നവരുടെ എണ്ണവും ഏറുകയാണ്. യഥാർഥത്തിൽ ഇത്തരമൊരു നിരോധനം ഇന്ത്യയിൽ പ്രായോഗികമാണോ? സംസ്ഥാനങ്ങൾക്ക് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാകില്ലേ? എന്തെല്ലാമാണ് മറ്റു നിരോധനങ്ങൾ? വിശദമായറിയാം.
മനുഷ്യജീവന് അപകടമാകുന്ന നായ ഇനങ്ങൾ എന്ന മുദ്ര ചാർത്തിയാണ് ഇരുപതിലേറെ ബ്രീഡുകളെ കേന്ദ്രം നിരോധിച്ചത്. എന്നാൽ, വന്യജീവികൾ വരുത്തിവയ്ക്കുന്ന ആൾനാശത്തിന്റെയും കൃഷിനാശത്തിന്റെയും ഏഴയലത്തുപോലും നായ്ക്കൾ മൂലം പ്രശ്നങ്ങൾ ഉണ്ടാകുന്നില്ലെന്ന് കാണാം. മാത്രമല്ല, വളർത്തുന്ന നായ്ക്കളേക്കാളും ഏറെ പ്രശ്നക്കാരാകുന്നത് തെരുവിൽ അലയുന്ന നായ്ക്കളാണെന്ന് കണക്കുകൾ നോക്കിയാൽ മനസ്സിലാക്കാം. വേണ്ട കൂടിയാലോചന ഇല്ലാതെ പിന്നെ എന്തിനാണ് പെട്ടെന്നൊരു തീരുമാനം? ശ്വാന പരിപാലന മേഖലയിലുള്ളവർ പ്രതികരിക്കുന്നു.
∙ ‘ആദ്യ ഇടപെടൽ ഡൽഹി ഹൈക്കോടതിയുടേത്’
ഡോ. സാബിൻ ജോർജ്
2023 ഒക്ടോബർ 5ന് ഡൽഹി ഹൈക്കോടതിയിൽ അന്നത്തെ ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിനു മുന്നിൽ ഒരു പൊതു താൽപര്യ ഹർജി സമർപ്പിക്കപ്പെട്ടു. ലീഗൽ അറ്റോണീസ് ആൻഡ് ബാരിസ്റ്റേഴ്സ് ലോ ഫേമാണ്, അപകടകാരികളായ നായ്ക്കളെ നിരോധിക്കണമെന്ന ആവശ്യവുമായി എത്തിയത്. പക്ഷേ പൊതുതാൽപര്യ ഹർജി അന്നു സ്വീകരിക്കാതിരുന്ന കോടതി, ഈ ആവശ്യവുമായി ആദ്യം സർക്കാർ അധികാരികളെ സമീപിക്കാനാണ് ആവശ്യപ്പെട്ടത്. ലീഗൽ അറ്റോണീസ് നൽകിയ പരാതിയിൽ റോട്ട്‌വെയ്‌ലർ, ബുൾഡോഗ്, പിറ്റ് ബുൾ ടെറിയർ, നിയോ പൊളിറ്റൻ മാസ്റ്റിഫ് തുടങ്ങിയ നായ ഇനങ്ങൾ അപകടകാരികളാണെന്നും അവ പന്ത്രണ്ടോളം രാജ്യങ്ങളിൽ നിരോധിക്കപ്പെട്ടവയാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
എന്നിട്ടും ഡൽഹി മുനിസിപ്പൽ കോർപറേഷൻ ഇത്തരം ഇനങ്ങൾക്ക് റജിസ്ട്രേഷൻ നൽകുന്നുണ്ടെന്നും പരാതിപ്പെടുകയും ചെയ്യുന്നു. മാത്രമല്ല ഇത്തരം ബ്രീഡുകൾ മനുഷ്യരെ, പലപ്പോഴും ഉടമകളെപ്പോലും ആക്രമിക്കുന്ന സംഭവങ്ങൾ കൂടി വരുന്നുണ്ടെന്നും പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ, ഒരു വെൽഫെയർ സ്റ്റേറ്റ് എന്ന നിലയിൽ, അപകടകാരികളായ ഇത്തരം ബ്രീഡുകളിൽ നിന്ന് പൗരന്മാർക്ക് സുരക്ഷ നൽകേണ്ടത് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്തമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
2023 ഡിസംബർ 6ന് ഹൈക്കോടതി ഇക്കാര്യം വീണ്ടും പരിശോധിക്കുകയും, എത്രയും വേഗം, പരമാവധി മൂന്നു മാസത്തിനുള്ളിൽ പരാതിയിന്മേൽ തീരുമാനമെടുക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകുകയും ചെയ്തു. ആക്ടിങ് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് മിനി പുഷ്കന്റ എന്നിവരടങ്ങിയ ബെഞ്ച് മറ്റു ചില നിരീക്ഷണങ്ങൾ കൂടി ഒപ്പം നടത്തി. ഊർജസ്വലരായ നാടൻ നായ ഇനങ്ങൾ നമ്മുടെ കാലാവസ്ഥയ്ക്ക് അനുയോജ്യരായതിനാൽ അവയെ വളർത്തുന്നത് പ്രോത്സാഹിപ്പിക്കണമെന്നായിരുന്നു കോടതി ഓർമിപ്പിച്ചത്. ‘വോക്കൽ ഫോർ ലോക്കൽ’ എന്ന ചിന്ത ഇക്കാര്യത്തിലും ഉപയോഗിക്കാമെന്ന് കോടതി സൂചിപ്പിക്കുകയും ചെയ്തു. സമർപ്പിക്കപ്പെട്ട നിവേദനം ബന്ധപ്പെട്ട വകുപ്പിലേക്ക് അയച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ടവരുമായുള്ള ചർച്ചകൾക്ക് ശേഷം ഉടൻ തീരുമാനമുണ്ടാകുമെന്നും കേന്ദ്ര സർക്കാർ അഭിഭാഷകൻ അന്ന് കോടതിയിൽ ഉറപ്പു നൽകുകയും ചെയ്തു.
കർണാടകയിൽ സ്റ്റേ
അപകടകാരികളായ 23 നായ ബ്രീഡുകളെ നിരോധിച്ചുള്ള സർക്കുലർ മാർച്ച് 19ന് കർണാടക ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. ഈ സ്റ്റേ കർണാടക സംസ്ഥാനത്തിനു മാത്രമാണ്. 23 നായ ബ്രീഡുകളെ നിരോധിക്കുന്ന ഉത്തരവിറക്കുന്നതിനു മുൻപ് കേന്ദ്ര സർക്കാർ മതിയായ ചർച്ചകൾ നടത്തിയിരുന്നെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ ഇടക്കാല ഉത്തരവിൽ ജസ്റ്റിസ് എൻ.നാഗപ്രസന്ന ആവശ്യപ്പെട്ടിട്ടുണ്ട്. നായ്ക്കളെ നിരോധിക്കണമെന്നാവശ്യപ്പെട്ട് നൽകിയ നിവേദനത്തിൽ തീരുമാനമെടുക്കേണ്ടത് ഇതുമായി ബന്ധപ്പെട്ട എല്ലാവരുമായും ചർച്ച നടത്തിയതിനു ശേഷമായിരിക്കണമെന്ന് ഡൽഹി ഹൈക്കോടതി 2023 ഡിസംബർ 6ന് പുറപ്പെടുവിച്ച ഉത്തരവിൽ പറഞ്ഞിരുന്നു. കനൈൽ ക്ലബ് ഓഫ് ഇന്ത്യ പോലെയുള്ള സംഘടനകളുടെ അഭിപ്രായം ഇക്കാര്യത്തിൽ തേടിയോ എന്നു പരിശോധിക്കാനാണ് കർണാടക ഹൈക്കോടതിയുടെ ഉദ്ദേശ്യം.
∙ കേന്ദ്ര സർക്കാരിന്റെ കത്ത്
2024 മാർച്ച് 12നാണ് കേന്ദ്ര സർക്കാരിന്റെ അനിമൽ ഹസ്ബൻഡറി ആൻഡ് ഡെയറിയിങ് വകുപ്പിന്റെ ജോയിന്റ് സെക്രട്ടറി ഡോ. ഒ.പി.ചൗധരി എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്ക് ഇതു സംബന്ധിച്ച് കത്ത് അയയ്ക്കുന്നത്. വീട്ടിൽ വളർത്തുന്നതും കൂടുതൽ അക്രമകാരികൾ എന്നു കരുതപ്പെടുന്നതുമായ നായ ഇനങ്ങളുടെ കടിയേൽക്കുന്നതും ആളുകൾ മരിക്കുന്നതുമായ ഗൗരവകരമായ സംഭവങ്ങൾ അടുത്ത കാലത്ത് വർധിച്ചു വരുന്നതായി ചൂണ്ടിക്കാട്ടിയാണ് കത്ത് ആരംഭിക്കുന്നത്. ഇത്തരം നായ ഇനങ്ങളെ വളർത്തുന്നത് തടയണമെന്നാവശ്യപ്പെടുന്ന ഒട്ടേറെ പരാതികൾ പൗരന്മാർ, പൗരസംഘടനകൾ, മൃഗക്ഷേമസംഘടനകൾ തുടങ്ങിയവരിൽ നിന്ന് വകുപ്പിന് ലഭിച്ചിരുന്നു.
കൂടാതെ ഡൽഹി ഹൈക്കോടതിയിൽ ഇതുമായി ബന്ധപ്പെട്ട് സമർപ്പിച്ചിരിക്കുന്ന ഒരു റിട്ട് ഹർജി (Writ Petition No.15673/2023 titled as “The legal Attorneys and Barrister's Law Firm Vs The Union of India and Others) നിലവിലുണ്ട്. 2023 ഒക്ടോബർ 5ന് പരാതിക്കാർ നൽകിയ നിവേദനത്തിൽ എത്രയും പെട്ടെന്ന് (പരമാവധി 3 മാസം) ആവശ്യമായ ചർച്ചകൾക്ക് ശേഷം നടപടിയുണ്ടാകണമെന്ന് 2023 ഡിസംബർ 6ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ടെന്നും കത്തിൽ സൂചിപ്പിക്കുന്നു. ഇതിൻ പ്രകാരം ഡിപ്പാർട്ട്മെന്റ് അനിമൽ ഹസ്ബൻഡറി കമ്മിഷണർ ചെയർമാനായും വിഷയവുമായി ബന്ധപ്പെട്ടവർ അംഗങ്ങളായും ഒരു വിദഗ്ധ സമിതി രൂപീകരിക്കുകയുണ്ടായി. ഈ സമിതിയുടെ നിർദേശപ്രകാരമാണ് നിരോധനം ഏർപ്പെടുത്തേണ്ട നായ ഇനങ്ങളുടെ പട്ടിക വകുപ്പ് തയാറാക്കിയത്.
താഴെ പറയുന്ന നായകളുടെ ശുദ്ധഇനങ്ങളും, സങ്കരയിനങ്ങൾ എന്നിവയുടെ ഇറക്കുമതി, പ്രജനനം, വളർത്താനോ മറ്റാവശ്യങ്ങൾക്കോ ഉള്ള വിൽപന എന്നിവ തടയണമെന്നാണ് കത്തിലെ നിർദേശം.
കേന്ദ്രത്തിന്റെ കത്തിലെ നിർദേശങ്ങൾ നടപ്പിലാക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ട ഉത്തരവാദിത്തം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും, സംസ്ഥാന മൃഗസംരക്ഷണ വകുപ്പിനുമായിരിക്കും. നിലവിൽ ഈ ഇനങ്ങളെ കൈവശം വച്ചിരിക്കുന്നവർ അവയുടെ വന്ധ്യംകരണം നടത്തണമെന്നും നിർദേശമുണ്ട്. കൂടാതെ 1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിന്റെ ഭാഗമായി പുറപ്പെടുവിച്ചിട്ടുള്ള, 2017ലെ നായ്ക്കളുടെ പ്രജനനവും വിപണനവും റൂളുകൾ, 2018ലെ പെറ്റ് ഷോപ്പ് റൂൾ എന്നിവ കർശനമായി നടപ്പിലാക്കാനും കത്തിൽ നിർദേശമുണ്ട്. ഇതിന്റെ ഉത്തരവാദിത്തവും തദ്ദേശ സ്ഥാപനങ്ങൾ, സംസ്ഥാന മൃഗക്ഷേമ ബോർഡ്, മൃഗസംരക്ഷണ വകുപ്പ് എന്നിവർക്കായിരിക്കും. അതേസമയം, കേരള, കർണാടക, കൽക്കട്ട ഹൈക്കോടതികൾ കേന്ദ്രത്തിന്റെ സർക്കുലർ നടപ്പിലാക്കുന്നത് സ്റ്റേ ചെയ്തിട്ടുണ്ട്. 23 നായ ഇനങ്ങളുടെ പ്രജനനം, ലൈസൻസിങ് എന്നിവയ്ക്കുള്ള നിരോധനം സ്റ്റേ ചെയ്ത കേരള ഹൈക്കോടതി, മേൽപ്പറഞ്ഞ ഇനങ്ങളുടെ ഇറക്കുമതിക്കും വിൽപനയ്ക്കുമുള്ള നിരോധനം തടഞ്ഞിട്ടില്ല. കേന്ദ്ര സർക്കാർ ഇറക്കിയ ഉത്തരവിൽ ഡൽഹി ഹൈക്കോടതി വിശദീകരണം തേടിയിട്ടുമുണ്ട്.
∙ കസ്റ്റംസിന്റെ ഇറക്കുമതി നിരോധനം
കേന്ദ്ര സർക്കാരിന്റെ നായ നിരോധന സർക്കുലറിന് പിന്നാലെ ദ് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് ( CBIC) 24 നായ ബ്രീഡുകളുടെ ഇറക്കുമതി, പ്രജനനം, വിൽപന എന്നിവ നിരോധിച്ച് ഉത്തരവിറക്കി. കേന്ദ്ര സർക്കാരിന്റെ മൃഗസംരക്ഷണ വകുപ്പ് നിയമിച്ച വിദഗ്ധസമിതി മേൽപ്പറഞ്ഞ ഇനങ്ങളുടെ ഇറക്കുമതി നിർത്തണമെന്ന നിർദേശവും സമർപ്പിച്ചിരുന്നു. ഇതനുസരിച്ച് വകുപ്പ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസിന്റെ നടപടി.
∙ ഉപേക്ഷിക്കാനുള്ള പ്രവണത കൂടും
മനോജ് ഗുരുവായൂർ (റോയൽ പെറ്റ്സ് വേൾഡ്, മമ്മിയൂർ, തൃശൂർ)
ചില ബ്രീഡ് നായ്ക്കളെ മാത്രം നിരോധിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. രാജ്യവ്യാപകമായി പടർന്നു കിടക്കുന്ന വലിയൊരു ബിസിനസ് ശൃംഖലയാണ് നായവളർത്തലും അവയുടെ പ്രജനനവും വിപണനവും. ഈ മേഖലയിലെ ബ്രീഡർമാരെയും അരുമ പരിപാലകരെയും ആശ്രയിച്ചു കോടികളുടെ ബിസിനസ് നടക്കുന്നുണ്ട്. ഡോഗ് ഫുഡ്, പെറ്റ് ആക്സസറീസ്, പെറ്റ് ഷോപ്പുകൾ, പെറ്റ് ക്ലിനിക്കുകൾ, വാക്സീൻ കമ്പനികൾ, തൊഴിലാളികൾ, കനൈൽ ക്ലബ് ഓഫ് ഇന്ത്യ, ഡോഗ് ഷോകൾ എന്നിങ്ങനെ കുറഞ്ഞത് പത്തു ലക്ഷം പേർക്കെങ്കിലും പ്രത്യക്ഷമായും പരോക്ഷമായും വരുമാനമേകാൻ ഈ മേഖലയ്ക്കു കഴിയുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത്രയേറെ ആളുകളെ നിരോധനം ബാധിക്കും. മാത്രമല്ല, ഇത്തരം നായ്ക്കളെ അരുമയായി വളർത്തുന്നവർക്കും നിരോധനം കടുത്ത മാനസിക പ്രശ്നങ്ങൾ സൃഷ്ടിക്കും.
കൊറോണക്കാലത്ത് വീടുകളിൽ അടച്ചുപൂട്ടിയിരുന്ന സമയത്ത് റോട്ട്‌വെയ്‌ലർ ഉൾപ്പെടെയുള്ള നായ്ക്കളായിരുന്നു വിരസത അകറ്റാൻ നമുക്കൊപ്പമുണ്ടായിരുന്നത്. ആ കാലം കഴിഞ്ഞപ്പോൾ അവയോട് മുഖം തിരിക്കേണ്ട ആവശ്യമുണ്ടോ? മാത്രമല്ല, കാര്യങ്ങളെല്ലാം വിശദമായി പഠിച്ചതിനു ശേഷമാണ് നിരോധനം കൊണ്ടുവന്നതെന്ന് പറയുന്നു. എന്നാൽ, നിരോധിച്ച 23 നായ ഇനങ്ങളിൽ ഇന്ത്യയിൽ ഇതുവരെ ഇല്ലാത്ത നായ്ക്കളുമുണ്ട്. അപ്പോൾ ഇത്തരത്തിലൊരു നിരോധനത്തിന് എന്തർഥമാണുള്ളത്? റോട്ട്‌വെയ്‌ലർ പോലുള്ള നായ്ക്കൾ പ്രധാനമായും വീടുകാവലിനാണ് ഉപയോഗിക്കുന്നത്. ഇവർ ഇല്ലാതായാൽ കള്ളന്മാർക്ക് സൗകര്യമാകും.
ഓരോ നായയുടെയും സ്വഭാവരൂപീകരണത്തിൽ മുഖ്യ പങ്ക് അതിന്റെ ഉടമയ്ക്കാണ്. അതുകൊണ്ടുതന്നെ നായ്ക്കളെ കുറ്റം പറയാൻ കഴിയില്ല. നായ്ക്കളെ പൂർണമായും നിരോധിക്കാതെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ് വേണ്ടത്. റജിസ്ട്രേഷനുള്ള ബ്രീഡർമാരുടെ അടുത്തുനിന്ന് മാത്രം നായ്ക്കളെ വാങ്ങുക, നായ്ക്കൾക്കും ഉടമയ്ക്കും പരിശീലനം തുടങ്ങിയ നിർദേശങ്ങൾ മുൻപോട്ടു വയ്ക്കുകയായിരുന്നു ഭരണകൂടം ചെയ്യേണ്ടിയിരുന്നത്.
പ്രജനനവും വിൽപനയുമാണ് ഈ മേഖലയിൽ പലരെയും പിടിച്ചു നിർത്തുന്നത്. പ്രജനനത്തിനും വിൽപനയ്ക്കും നിയന്ത്രണം വരുമ്പോൾ നായ്ക്കളിൽനിന്നുള്ള വരുമാനം ഇല്ലാതാകും. ഉയർന്ന വിലയുള്ള മുന്തിയ തീറ്റയും ടോണിക്കുകളും മറ്റും നൽകി മികച്ച രീതിയിൽ പരിപാലിക്കപ്പെടുന്ന നായ്ക്കളുടെ പരിപാലനവും അതോടെ പ്രശ്നത്തിലാകും. അതുകൊണ്ടുതന്നെ അവയെ ഉപേക്ഷിക്കാനുള്ള പ്രവണത കൂടും. രോഗം വന്നാൽ ചികിത്സ നൽകാനും ഇത്തരം ആളുകൾക്ക് കഴിഞ്ഞെന്നുവരില്ല.
രാജ്യത്ത് തെരുവുനായ്ക്കൾ മൂലമുണ്ടാകുന്ന പേവിഷബാധയുടെയും പരുക്കുകളുടെയും അത്ര വലിയ പ്രശ്നങ്ങൾ കൃത്യമായി പരിപാലിക്കപ്പെടുന്ന അരുമ നായ്ക്കളിൽനിന്നുണ്ടാകുന്നില്ല. നിരോധിക്കുമ്പോൾ തെരുവുനായ്ക്കളെക്കൂടി നിരോധിക്കേണ്ടതായിരുന്നു. വിദേശയിനം നായ്ക്കളെ ഉപക്ഷിച്ച ഒന്നോ രണ്ടോ സംഭവങ്ങളെ പർവതീകരിച്ച് പ്രശ്നം കൂടുതൽ വഷളാക്കാൻ ശ്രമിക്കുന്ന പ്രവണതയും സമീപനാളുകളിൽ ഉണ്ടായിട്ടുണ്ട്.
ഒട്ടേറെ ആളുകളുടെ ജീവിതത്തെ ബാധിക്കുന്ന പ്രശ്നം ആയതുകൊണ്ടുതന്നെ നിയമപരമായി മുൻപോട്ടു പോകാനാണ് തീരുമാനം. കേരളത്തിൽനിന്നുള്ള 400ൽപരം ബ്രീഡർമാരുൾപ്പെടെ അയ്യായിരത്തോളം ബ്രീഡർമാരുടെ കൂട്ടായ്മ സുപ്രീം കോടതിയിലും രാജ്യത്തെ എല്ലാ ഹൈക്കോടതികളിലും ഹർജി നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്.
∙ കനൈൽ ക്ലബ് ഓഫ് ഇന്ത്യ അറിഞ്ഞില്ല
ജിയോ ചാക്കോ (ലൈഫ് മെംബർ, കനൈൽ ക്ലബ് ഓഫ് ഇന്ത്യ ജോയിന്റ് സെക്രട്ടറി, തൃശൂർ കനൈൽ ക്ലബ്)
ഒരു വിഭാഗം ആളുകൾക്കുവേണ്ടി മാത്രം തീരുമനം എടുത്തതുപോലെയാണ് ഇപ്പോഴത്തെ നിർദേശം. പൂർണമായുള്ള നിരോധനം ഒരിക്കലും ശരിയായ നടപടിയല്ല. കൂടിയാലോചനകളൊന്നും ഇക്കാര്യത്തിൽ നടന്നിട്ടില്ലെന്നാണ് മനസ്സിലാക്കുന്നത്.
ബന്ധപ്പെട്ട എല്ലാവരുമായും ചർച്ച നടത്തിയതിനു ശേഷമായിരിക്കണം തീരുമാനം എടുക്കേണ്ടതെന്ന് ഡൽഹി ഹൈക്കോടതി പറഞ്ഞിരുന്നു. എന്നാൽ, നായ്ക്കളുടെ ബ്രീഡ് സംരംക്ഷണത്തിന് ഏറെ പ്രാധാന്യം നൽകുന്ന കനൈൽ ക്ലബ് ഓഫ് ഇന്ത്യ (കെസിഐ) പോലും ഇക്കാര്യം അറിഞ്ഞിട്ടില്ല.
വിദഗ്ധ സമിതിയാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തിരിക്കുന്നതെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ, കമ്മിറ്റിയിൽ ആരൊക്കെയുണ്ടെന്ന് വ്യക്തമല്ല. അതുകൊണ്ടുതന്നെ വിശദമായ വിവരങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് വിവരാവകാശം വച്ചിട്ടുണ്ട്. രേഖകൾ ലഭിച്ചുകഴിഞ്ഞാൽ കേസുമായി മുൻപോട്ടു പോകാനാണ് തീരുമാനം. മദ്രാസ് ഹൈക്കോടതിയിൽ കെസിഐ ഹർജി നൽകും. അതുപോലെ കെസിഐയുമായി ബന്ധപ്പെട്ടിട്ടുള്ള കനൈൽ ക്ലബ്ബുകൾ വഴി അതാത് ഹൈക്കോടതികളിൽ ഹർജി സമർപ്പിക്കാനാണ് തീരുമാനം. കോടതി വഴി അരുമപ്രേമികൾക്കും ബ്രീഡർമാർക്കും അനുകൂല വിധി ലഭിക്കുമെന്നാണ് പ്രതീക്ഷ.
വിദേശ രാജ്യങ്ങളിൽ ചില നായ്ക്കളെ നിരോധിച്ചിട്ടുണ്ടെന്ന് പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ, ഒരു രാജ്യവും പൂർണമായും ഒരു ബ്രീഡിനെയും നിരോധിച്ചിട്ടില്ല. ഓരോ പ്രദേശങ്ങൾ അനുസരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പൂർണമായും നിരോധിക്കാതെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ് വേണ്ടിയിരുന്നത്. ഏതൊരു ബ്രീഡിന്റെയും സ്വഭാവം ജനിതകമായി കൈമാറി വരുന്നത് 10 ശതമാനം മാത്രമാണ്. അതായത് നായ്ക്കളുടെ സ്വഭാവരൂപീകരണത്തിൽ 90 ശതമാനവും അത് വളരുന്ന സാഹചര്യത്തെ ആശ്രയിച്ചിരിക്കും.
∙ വേണ്ടത് റെസ്പോൺസബിൾ പെറ്റ് ഓണർഷിപ്
ഡോ. ഷിബു സൈമൺ (പ്രസിഡന്റ്, സ്മോൾ അനിമൽ വെറ്ററിനറി അസോസിയേഷൻ)
അമേരിക്കൻ റോട്ട്‌വെയ്‌ലർ ക്ലബ് പറയുന്നത്, ലോകത്തിലെ ഏറ്റവും മികച്ച ബ്രീഡാണ് റോട്ട്‌വെയ്‌ലർ എന്നാണ്. അതോടൊപ്പം ഒന്നുകൂടി പറയുന്നു, ഇത് എല്ലാവർക്കും യോജിച്ച ബ്രീഡല്ല. ഈ ജനുസിന് സൗമ്യതയുള്ള, ദൃഢതയുള്ള, ഉത്തമ നേതൃത്വപാടവമുള്ള ഉടമയാവും ഉചിതം എന്നുകൂടി ഉപദേശിക്കുന്നുണ്ട്. അവയ്ക്ക് സാമൂഹിക പരിശീലനവും വ്യായാമവും ഒക്കെ ആവശ്യമാണ്. അതായത്, നല്ല ഉടമയുടെ കയ്യിൽ ഇത് ഉത്തമ ജനുസാണ്. ഉടമ ശരിയല്ലെങ്കിൽ മറ്റേതു ജനുസിനെയും പോലെതന്നെ റോട്ടും അപകടകാരിയാകും. ഏതെങ്കിലും ഒരു ജനുസ് ആക്രമണകാരിയാണെന്ന പ്രചാരണം പലപ്പോഴും ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിലാകും. അത്തരം വാർത്തകൾ തെറ്റിദ്ധാരണയുളവാക്കും. വലിയ ജനുസുകളെപ്പറ്റിയുള്ള ഇത്തരം വാർത്തകൾ പെട്ടെന്നുതന്നെ പ്രചരിക്കപ്പെടുന്നു എന്നു മാത്രം.
ബ്രിട്ടനിലെ 14,000 ശ്വാനപരിപാലകരുടെ ഇടയിൽ പ്രമുഖ അനിമൽ സൈക്കോളജിസ്റ്റ് റെയ്ച്ചൽ കസെയുടെ നേതൃത്വത്തിൽ ബ്രിസ്റ്റൽ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ ഒരു കാര്യം വ്യക്തമാക്കുന്നുണ്ട്. നായ ജനുസിനെ കുറ്റം പറയാതെ ഉടമസ്ഥരെ ബോധവൽക്കരിക്കാനാണ് പഠനം ആഹ്വാനം ചെയ്യുന്നത്. ഉത്കണ്ഠാജനകമോ പേടിപ്പെടുത്തുന്നതോ ആയ സാഹചര്യം ഏതു ജനുസിനെയും ആക്രമണകാരികളായി മാറ്റാമെന്നും പഠനം വ്യക്തമാക്കുന്നു. ഒരു ജനുസിനെ ആക്രമണകാരിയായി മുദ്രകുത്തും മുൻപ് റെയ്ച്ചൽ കസെയുടെ വാക്കുകൾ ഓർമിക്കുക. ‘ഒരാൾക്ക് നിങ്ങൾ ഡ്രൈവിങ് ലൈസൻസ് കൊടുക്കുന്നതിനു മുൻപ് യോഗ്യത ഉറപ്പാക്കും. അതുപോലെ ഓരോ പുതിയ ശ്വാനപരിപാലകനും ജനുസിനെക്കുറിച്ച് ആഴത്തിൽ അറിയണം. അവയെ വളർത്തേണ്ട രീതിയിൽ പ്രായോഗിക പരിശീനം നേടി യോഗ്യത ഉറപ്പാക്കണം. അതുകൊണ്ടുതന്നെ രാജ്യവ്യാപകമായി നിരോധനമാണോ വേണ്ടത് അതോ റെസ്പോൺസബിൾ പെറ്റ് ഓണർഷിപ് എന്ന രീതിയിലേക്ക് ആളുകളെ നയിക്കുകയാണോ വേണ്ടത് എന്നാണ് ചിന്തിക്കേണ്ടത്.
ഒരു നായയുടെ പൂർണമായ ഉത്തരവാദിത്തം അതിന്റെ ഉടമയിൽ മാത്രം നിഷിപ്തമായിരിക്കണം. തിരിച്ചറിയുന്നതിനായി എല്ലാ നായകൾക്കും മൈക്രോ ചിപ്, അത്തരം ചിപ്പുള്ള നായ്ക്കുട്ടികളുടെ വിൽപന പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ കാര്യങ്ങൾ ഈ മേഖലയുടെ നിലനിൽപ്പിന് നല്ലതാണ്. നായ ആക്രമിക്കുകയോ ആരെങ്കിലും നായയെ ഉപേക്ഷിക്കുകയോ ചെയ്താൽ ഉടമയ്ക്കെതിരെ നടപടി എടുക്കാൻ ഈ സംവിധാനം ഉപകരിക്കും.
അതുപോലെ നായ്ക്കുട്ടികളുടെ സ്വഭാവരൂപീകരണം നടക്കുന്ന ആദ്യ 75 ദിവസം വരെയെങ്കിലും അമ്മയോടൊപ്പം ആയിരിക്കാൻ അവസരം കൊടുക്കുന്ന രീതിയും ബ്രീഡർമാർ സ്വീകരിക്കണം. ഒരു നായ്ക്കുട്ടിയുടെ സ്വഭാവരൂപീകരണം പ്രധാനമായും നടക്കുന്നത് ആദ്യ മാസങ്ങളിലാണ്. അത് അമ്മയോടും കൂടപ്പിറപ്പുകളോടും കൂടെയുള്ള സഹവാസവും അവരോടൊപ്പം ചെലവഴിക്കുന്ന സമയവും പ്രധാനപ്പെട്ടതാണ്. എല്ലാ നായ്ക്കളും എല്ലാ വീടുകൾക്കും യോജിച്ചതല്ല. ഏത് ബ്രീഡാണ് തനിക്കും തന്റെ വീടിനും യോജിച്ചതെന്ന് തിരിച്ചറിഞ്ഞു വേണം ഓരോ വ്യക്തിയും നായയെ തിരഞ്ഞെടുക്കാൻ.
സ്ഥലപരിമിതിയുള്ള വീടുകളിൽ വലിയ നായ്ക്കൾ ഒരിക്കലും ശരിയായ തിരഞ്ഞെടുപ്പല്ല. അതുപോലെ, നായ്ക്കളെ ബ്രീഡ് ചെയ്യുന്നവർ സാമ്പത്തികമായി ഉയർന്നവരാണെന്ന പൊതു ധാരണ സമൂഹത്തിനുണ്ട്. എന്നാൽ, ബ്രീഡർമാരിൽ 80 ശതമാനം ആളുകളും സാധാരണക്കാരാണ്. പലരും അവരുടെ വരുമാന മാർഗമായാണ് നായ്ക്കളുടെ പ്രജനനത്തെ തിരഞ്ഞെടുത്തിരിക്കുന്നത്. അതുകൊണ്ടുതന്നെ നല്ലൊരു ശതമാനം അളുകളുടെ വരുമാനത്തെയും അവരുടെ നിത്യജീവിതത്തെയും ഇത് സാരമായി ബാധിക്കും. ഇതൊരു തൊഴിൽ മേഖലയാണ്. അത് ഇല്ലാതായാൽ അവർ എന്തു ചെയ്യുമെന്നും കേന്ദ്രം ചിന്തിക്കണം.