‘താങ്ക് യു സുനിത, ഫോർ ആൾവേയ്സ് ബീയിങ് ദേർ’– 2015 ഫെബ്രുവരി 10ന് ഇന്ന് എക്സ് ആയി മാറിയ അന്നത്തെ ട്വിറ്ററിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ കുറിച്ചു വച്ച വാക്കുകളാണിത്. ഡൽഹി നിയമസഭാ തിര‍ഞ്ഞെടുപ്പിൽ 70 സീറ്റുകളിൽ 67ഉം നേടിയ ആം ആദ്മി പാർട്ടിയുടെ വിജയത്തിന് ശേഷമായിരുന്നു ഭാര്യയോടുള്ള കേജ്‌രിവാളിന്റെ നന്ദി പ്രകടനം. ഡൽഹിയുടെ രാഷ്ട്രീയ ലോകത്തേക്ക് ഭാര്യ സുനിതയെ കേജ്‌രിവാൾ ഔദ്യോഗികമായി പരിചയപ്പെടുത്തിയതും അങ്ങനെയായിരുന്നു. ആ നന്ദിപ്രകാശനം നടത്തിയിട്ട് ഇന്ന് 9 വർഷം കഴിഞ്ഞിരിക്കുന്നു. ആം ആദ്മി പാർട്ടിയിലും മുഖ്യമന്ത്രിപദത്തിലും കേജ്‌രിവാളിനു പകരം പറഞ്ഞു കേൾക്കുന്ന പേരുകളിൽ ഇന്നു സുനിതയുമുണ്ട്. കേജ്‌രിവാളിനു ജയിലിൽനിന്നു ഭരണം സാധ്യമല്ല എന്ന് ഭരണഘടനപ്രകാരം ഒരു വിധി വന്നാൽ ഡൽഹിയുടെ അടുത്ത സാധ്യതകൾ നീണ്ടു ചെല്ലുന്നത് സുനിതയിലേക്കാണ്. ‘‘കേജ്‌രിവാൾ ഒരു സിംഹമാണ്. അദ്ദേഹത്തെ അധികകാലം ജയിലിൽ ഇടാനാകില്ല’’ എന്നാണ് സുനിത കേജ്‌രിവാൾ ഇന്ത്യ മുന്നണിയുടെ പ്രതിഷേധ യോഗത്തിൽ പ്രസംഗിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘താങ്ക് യു സുനിത, ഫോർ ആൾവേയ്സ് ബീയിങ് ദേർ’– 2015 ഫെബ്രുവരി 10ന് ഇന്ന് എക്സ് ആയി മാറിയ അന്നത്തെ ട്വിറ്ററിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ കുറിച്ചു വച്ച വാക്കുകളാണിത്. ഡൽഹി നിയമസഭാ തിര‍ഞ്ഞെടുപ്പിൽ 70 സീറ്റുകളിൽ 67ഉം നേടിയ ആം ആദ്മി പാർട്ടിയുടെ വിജയത്തിന് ശേഷമായിരുന്നു ഭാര്യയോടുള്ള കേജ്‌രിവാളിന്റെ നന്ദി പ്രകടനം. ഡൽഹിയുടെ രാഷ്ട്രീയ ലോകത്തേക്ക് ഭാര്യ സുനിതയെ കേജ്‌രിവാൾ ഔദ്യോഗികമായി പരിചയപ്പെടുത്തിയതും അങ്ങനെയായിരുന്നു.

ആ നന്ദിപ്രകാശനം നടത്തിയിട്ട് ഇന്ന് 9 വർഷം കഴിഞ്ഞിരിക്കുന്നു. ആം ആദ്മി പാർട്ടിയിലും മുഖ്യമന്ത്രിപദത്തിലും കേജ്‌രിവാളിനു പകരം പറഞ്ഞു കേൾക്കുന്ന പേരുകളിൽ ഇന്നു സുനിതയുമുണ്ട്. കേജ്‌രിവാളിനു ജയിലിൽനിന്നു ഭരണം സാധ്യമല്ല എന്ന് ഭരണഘടനപ്രകാരം ഒരു വിധി വന്നാൽ ഡൽഹിയുടെ അടുത്ത സാധ്യതകൾ നീണ്ടു ചെല്ലുന്നത് സുനിതയിലേക്കാണ്. ‘‘കേജ്‌രിവാൾ ഒരു സിംഹമാണ്. അദ്ദേഹത്തെ അധികകാലം ജയിലിൽ ഇടാനാകില്ല’’ എന്നാണ് സുനിത കേജ്‌രിവാൾ ഇന്ത്യ മുന്നണിയുടെ പ്രതിഷേധ യോഗത്തിൽ പ്രസംഗിച്ചത്.

ഇന്ത്യ മുന്നണി യോഗത്തിൽ പ്രസംഗിക്കുന്ന സുനിത കേജ്‌രിവാൾ. (ചിത്രം∙മനോരമ)
ADVERTISEMENT

കേജ്‌രിവാൾ അറസ്റ്റിലായതോടെ ആം ആദ്മി പാർട്ടിയുടെ മുഖം അതിഷി സിങ് ആണ്. ആം ആദ്മി മന്ത്രിസഭയിൽ ഏറ്റവുമധികം വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രി. അറസ്റ്റിനെതിരെയുള്ള സമരങ്ങൾ മുന്നിൽ നിന്നു നയിച്ചിരുന്നതും അതിഷി തന്നെ. പക്ഷേ, തനിക്ക് ബിജെപിയിൽ ചേരാൻ കടുത്ത സമ്മർദം ഉണ്ടെന്നും അങ്ങനെ ചെയ്തില്ലെങ്കിൽ ഒരു മാസത്തിനകം ഇഡി തന്നെയും അറസ്റ്റ് ചെയ്യുമെന്നും അതിഷി വെളിപ്പെടുത്തിയിരിക്കുന്നു. സൗരവ് ഭരദ്വാജ്, ദുർഗേഷ് പാഠക്, രാഘവ് ഛദ്ദ എന്നിവരെയും ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപായി അറസ്റ്റ് ചെയ്യാനാണ് നീക്കമെന്നും അതിഷി ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇത്തരത്തിൽ ആം ആദ്മി നേതാക്കള്‍ ഒന്നൊന്നായി അറസ്റ്റിലായാൽ നേതൃസ്ഥാനത്തേക്ക് ആരായിരിക്കും കടന്നു വരിക? കേജ്‌രിവാളിന്റെ പോരാട്ടം തുടരാൻ രാഷ്ട്രീയത്തിൽ കൂടുതൽ സജീവമാകുമോ സുനിത?

ഇന്ത്യ മുന്നണി യോഗത്തിനിടെ സുനിത കേജ്‌രിവാൾ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ. (ചിത്രം∙മനോരമ)

∙ എന്നും എപ്പോഴും

ഔദ്യോഗിക ജീവിതത്തിൽനിന്ന് ആക്ടിവിസത്തിലേക്കും പിന്നീട് രാഷ്ട്രീയത്തിലേക്കും കേജ്‌രിവാൾ കടന്നപ്പോൾ സുനിതയും ഒപ്പമുണ്ടായിരുന്നു. ‍‍ഡൽഹിയെ ഇളക്കി മറിച്ച അഴിമതി വിരുദ്ധ സമരത്തിലും സുനിത എപ്പോഴും കേജ്‌രിവാളിനൊപ്പമുണ്ടായിരുന്നു. 2014ൽ റഫി മാർഗിലെ റെയിൽ ഭവനു മുന്നിൽ അരവിന്ദ് കേജ്‌രിവാളും എഎപി നേതാക്കളും ഡൽഹി പൊലീസിനെതിരെ ദിവസങ്ങളോളം സമരം നടത്തിയപ്പോഴും സുനിത ഒപ്പം നിന്നു. കേജ്‌രിവാളിന്റെ സന്തത സഹചാരിയായിരുന്ന ഇളംനീല വാഗൺആർ കാറിൽ ഭക്ഷണവുമായി കാത്തിരിക്കുന്ന സുനിത ആ സമര ദിവസങ്ങളിലെ ഒരു പതിവു കാഴ്ചയായിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വിവിധ കക്ഷി നേതാക്കളെയും പാർട്ടി അണികളെയും സ്വീകരിക്കുന്ന വീട്ടമ്മയായും അവർ സജീവമായി.

ആം ആദ്മി പാർട്ടി ഓഫിസിൽ വച്ച് നടന്ന സുനിതയുടെ പിറന്നാൾ ആഘോഷം. (Pic credit: Instagram/ sudhirkumarpant)

∙ സന്ദേശം സുനിശ്ചിതം

ADVERTISEMENT

കേജ്‌രിവാളിനെ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനു ശേഷം രണ്ടു തവണയാണു വിഡിയോ സന്ദേശത്തിലൂടെ സുനിത പൊതു സമൂഹത്തെ അഭിസംബോധന ചെയ്തത്. രണ്ടു വിഡിയോ സന്ദേശത്തിന്റെയും പശ്ചാത്തലത്തിൽ കേജ്‌രിവാൾ ചെയ്യുന്നതു പോലെ ഡോ. ബി.ആർ അംബേദ്കറുടെയും ഭഗത് സിങ്ങിന്റെയും ചിത്രങ്ങളുണ്ടായിരുന്നു. സുനിത ഇപ്പോൾതന്നെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക പശ്ചാത്തലങ്ങൾ ഉപയോഗിച്ചു തുടങ്ങിയോ എന്നായിരുന്നു ബിജെപി എംഎൽഎ വിജേന്തർ ഗുപ്തയുടെ ചോദ്യം.

വാർത്താ സമ്മേളനം നടത്തുന്ന സുനിത കേജ്‌രിവാൾ. (Photo Credit: X/Arvind Kejriwal)

കേജ്‌രിവാളിന്റെ അറസ്റ്റിനു തൊട്ടു പിന്നാലെ ‘മോദി സർക്കാരിന്റെ അധികാര ധാർഷ്ട്യം’ എന്ന വിമർശനവുമായി സുനിത ‘എക്സി’ലും പോസ്റ്റിട്ടു. മൂന്നു തവണ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഒരാളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസങ്ങളിൽ ഇഡി കസ്റ്റഡിയിൽ കഴിയുന്ന കേജ്‌രിവാളിനു ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും സുനിത ചൂണ്ടിക്കാട്ടിയിരുന്നു.

∙ അനുഗാമിയില്ലാത്ത ആം ആദ്മി

കേജ്‌രിവാളിന്റെ പിന്തുടർച്ച ആരായിരിക്കണം എന്ന രീതിയിൽ എഎപിയിൽ ഇപ്പോഴൊരു ചർച്ച നടക്കുന്നില്ല എന്നാണ് പാർട്ടിവൃത്തങ്ങൾ പറയുന്നത്. എന്നാൽ സുനിത ഒരു സുപ്രധാന റോളിലേക്കു കടന്നു വരില്ല എന്നു പറയാനാകില്ലെന്നും അവർ തന്നെ പറയുന്നു. പാർട്ടി രൂപീകരണത്തിനും ഡൽഹി മുഖ്യമന്ത്രിയായതിനു ശേഷവും പാർട്ടിയിൽ തനിക്കു പിന്നാലെ ഒരു രണ്ടാമൻ എന്ന പ്രതിച്ഛായയിൽ ഒരാളെയും കേജ്‌രിവാൾ വളർത്തിയിട്ടില്ല.

സുനിത കേജ്‌രിവാൾ. (ചിത്രം∙മനോരമ)
ADVERTISEMENT

ഇഡി കേസിൽ ജയിലിൽ കഴിയുന്ന മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആയിരുന്നു മന്ത്രിമാരിൽ ഏറ്റവും പ്രമുഖൻ. സിസോദിയ ജയിലിലായതിന് ശേഷം വിദ്യാഭ്യാസത്തിന്റെയും ധനകാര്യത്തിന്റെയും ഉൾപ്പെടെ 14 വകുപ്പുകളുടെ ചുമതലയുള്ള അതിഷിയാണ് ഇപ്പോൾ മന്ത്രിസഭയിലെ ഏറ്റവും പ്രാധാന്യമുള്ള മന്ത്രി.

∙ പ്രണയവും വിവാഹവും

മുസൂറിയിലെ ലാൽ ബഹാദൂർ ശാസ്ത്രി ട്രെയിനിങ് അക്കാദമിയിലെ പരിശീലന കാലത്താണു അരവിന്ദ് കേജ്‌രിവാളും സുനിതയും കണ്ടുമുട്ടുന്നത്. സുനിതയുടെ ഹോസ്റ്റൽ മുറിയുടെ വാതിലിൽ മുട്ടി വിളിച്ചാണ് കേജ്‌രിവാൾ അന്നു പ്രണയാഭ്യർഥന നടത്തിയത്. അപ്പോൾ തന്നെ ‘യെസ്’ എന്ന ഉത്തരവും ലഭിച്ചു. 1994 ഓഗസ്റ്റിൽ ഇരുവരുടെയും വിവാഹം നിശ്ചയിച്ചു. പരിശീലനം പൂർത്തിയായതോടെ അതേ വർഷം ഡിസംബറിൽ വിവാഹിതരുമായി. 1995ൽ ഡൽഹിയിൽ ജീവിതവുമാരംഭിച്ചു. മൂത്ത മകൾ ഹർഷിത, മകൻ പുൽകിത്.

തിര​ഞ്ഞെടുപ്പ് വിജയത്തിനു ശേഷം പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന കേജ്‌രിവാൾ, സുനിത, മക്കൾ ഹർഷിത, പുൽകിത് എന്നിവർ. (ചിത്രം∙മനോരമ)

∙ മറ്റൊരു റോളിലേക്ക്

ആദായ നികുതി വകുപ്പിൽ 22 വർഷത്തെ സേവനത്തിന് ശേഷം 2016ൽ ഐആർഎസിൽ നിന്നു സ്വയം വിരമിച്ച സുനിത മുഖ്യമന്ത്രിയുടെ ഭാര്യ എന്ന ഔദ്യോഗിക പദവിയിൽ മാത്രം ഒതുങ്ങി നിന്നു. കേജ്‌രിവാൾ മുഖ്യമന്ത്രിയായതിന് ശേഷം 2017ലാണ് സുനിത ഒരു പൊതു പ്രതികരണം നടത്തുന്നത്. ഒരു ഫണ്ടു വെട്ടിപ്പു കേസിൽ അന്വേഷണം നേരിട്ടിരുന്ന സഹോദരീ ഭർത്താവ് ഹൃദയാഘാതം മൂലം മരിച്ചപ്പോൾ അന്നത്തെ ഡൽഹി ലഫ്.ഗവർണർ അനിൽ ബൈജാലിനെ വിമർശിച്ചു സുനിത ട്വീറ്റ് ചെയ്തു.

ആം ആദ്മി പാർട്ടിക്കെതിരെ ഒന്നടങ്കം അഴിമതിയാരോപിച്ച് നേതാവ് കപിൽ മിശ്ര പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നപ്പോഴും സുനിത പരസ്യമായി പ്രതികരിച്ചു. പ്രകൃതിയുടെ നിയമങ്ങൾ ഒരിക്കലും തെറ്റില്ല, വഞ്ചനയുടെ വിത്തുകളും വ്യാജ ആരോപണങ്ങളും വിളഞ്ഞു പാകമാകില്ല എന്നായിരുന്നു സുനിതയുടെ പ്രതികരണം. 

പിന്നീട് ഡൽഹി ആരോഗ്യ മന്ത്രിയായിരുന്ന സത്യേന്ദ്ര ജെയിനിന്റെ വസതിയിൽ സിബിഐ റെയ്ഡ് നടന്നപ്പോഴും സുനിത പ്രതികരിച്ചു. രാഷ്ട്രീയ വേട്ടയാടലാണെന്നായിരുന്നു പ്രതികരണം. 2018ൽ ലഫ്. ഗവർണറുമായുള്ള അധികാരത്തർക്കത്തിൽ കേജ്‌രിവാളും മന്ത്രിമാരും രാജ്നിവാസിൽ നിരാഹാര സമരം നടത്തിയപ്പോഴും സുനിത രംഗത്തിറങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേജ്‌രിവാൾ വാരാണസിയിൽ നിന്നു മത്സരിച്ചപ്പോൾ നീണ്ട അവധിയെടുത്താണ് സുനിത പ്രചാരണത്തിനിറങ്ങിയത്.

പഞ്ചാബിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സുനിതയെയും മകളെയും റെയിൽവേ സ്റ്റേഷനിൽ സ്വീകരിക്കുന്നു. (Photo Credit: Instagram/ aamaadmiparty's profile picture aamaadmiparty)

2022ൽ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ഭഗവന്ത് മാനു വേണ്ടിയും സുനിത പ്രചാരണത്തിനിറങ്ങി. അതിനിടെ കേജ്‌രിവാളിന്റെ ജൻമനാടായ ഹരിയാനയിലെ ഭിവാനിയിൽ ഒരു അനധികൃത നിർമാണവുമായി ബന്ധപ്പെട്ട് സുനിതയുടെ പേര് കൂടി ഉൾപ്പെടുത്തി ഡൽഹി ലോകായുക്തയ്ക്കു മുന്നിൽ ഒരു പരാതി എത്തി. ‍ഡൽഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി കോടികൾ മുടക്കി മോടി പിടിപ്പിച്ചെന്ന ആരോപണത്തിലും ‘സിഎം മാഡം’ എന്ന പേരിൽ സുനിതയുടെ പേരുൾപ്പെട്ടിരുന്നു.

∙ ഭാവി കണ്ടറിയണം

ഡൽഹി മദ്യ നയ അഴിമതിക്കേസിൽ 2023ൽ കേജ്‌രിവാളിനെ സിബിഐ ചോദ്യം ചെയ്തപ്പോൾ സുനിത അടുത്ത ഡൽഹി മുഖ്യമന്ത്രിയാകുമെന്ന് അടക്കം പറഞ്ഞത് ഡൽഹിയിലെ ബിജെപി നേതാക്കളായിരുന്നു. എന്തു തന്നെയായാലും കെയർ ടേക്കർ മുഖ്യമന്ത്രിയെന്ന നിലയിലോ എഎപിയുടെ വർക്കിങ് കൺവീനർ എന്ന പദവിയിലേക്കോ സുനിത ഉടൻ എത്തുമെന്നാണ് സൂചനകൾ. കൂടുതൽ നേതാക്കൾ അറസ്റ്റിലാകാൻ സാധ്യതയുണ്ടെന്ന സൂചന അതിഷി ഉൾപ്പെടെയുള്ള എഎപി നേതാക്കള്‍ നൽകുന്നതും വിരൽ ചൂണ്ടുന്നത് സുനിതയുടെ മുഖ്യമന്ത്രി സ്ഥാനത്തേക്കാണ്. 

English Summary:

Will Sunita Kejriwal Rise to Delhi's Leadership Amidst Husband's Challenges?