‘ആ പെൺകുട്ടിക്ക് മുന്നിൽ അയാളുടെ നോട്ടം മാറി’: എന്നവസാനിക്കും ‘ജനറൽ കോച്ച്’ ദുരന്തം? ടിടിഇക്കു പോലുമില്ല സുരക്ഷ
പതിമൂന്ന് വർഷങ്ങൾക്കു മുൻപൊരു വൈകുന്നേരം. കൃത്യമായി പറഞ്ഞാൽ 2011 ഫെബ്രുവരി ഒന്ന്. എറണാകുളത്തുനിന്നു സൗമ്യ എന്ന ഇരുപത്തിമൂന്നുകാരി എറണാകുളം - ഷൊർണൂർ പാസഞ്ചർ ട്രെയിനിൽ കയറി. പിറ്റേന്ന് നടക്കേണ്ട പെണ്ണുകാണൽ ചടങ്ങിനപ്പുറം ഭാവി ജീവിതം സ്വപ്നം കണ്ടൊരു യാത്ര. ആ യാത്രയ്ക്ക് ഒടുവിൽ ട്രെയിൻ ഷൊർണൂർ സ്റ്റേഷനിലേയ്ക്ക് എത്തുമ്പോൾ ആളൊഴിഞ്ഞ ലേഡീസ് കംപാർട്ട്‌മെന്റിൽ അവശേഷിച്ചത് അവളുടെ മുടിയിഴയിൽ നിന്ന് കൊഴിഞ്ഞുവീണ രണ്ടു ക്ലിപ്പുകൾ മാത്രം. നടുക്കത്തിന്റെ ആറു നാളുകൾക്കപ്പുറം അവൾ വീട്ടിലേക്കെത്തുമ്പോൾ ഉയർന്നത് കൂട്ടനിലവിളിയായിരുന്നു. മാസങ്ങൾക്കപ്പുറം കതിർമണ്ഡപത്തിലേയ്‌ക്കു കാലെടുത്ത വയ്‌ക്കേണ്ട അവൾ ചേതനയറ്റ് എത്തിയത് ഉറ്റവരോട് അവസാനയാത്ര പറയാനായിരുന്നു. കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച സൗമ്യകേസിനു ശേഷം റെയിൽവേ പാഠം പഠിച്ചോ? പഠിച്ചിരുന്നെങ്കിൽ സമാനമായൊരു നിലവിളി മഞ്ഞുമ്മൽ മൈത്രി നഗറിൽ നിന്ന് ഇന്നലെ ഉയരില്ലായിരുന്നു. ടിക്കറ്റില്ലായാത്ര തടഞ്ഞപ്പോൾ യാത്രക്കാരൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ കെ.വിനോദും ഒരു കുടുംബത്തിന്റെ അത്താണി ആയിരുന്നു. ഏപ്രിൽ രണ്ടിന് വൈകിട്ട് 6.45ന് എറണാകുളം– പട്ന എക്സ്പ്രസിലായിരുന്നു സംഭവം. ടിക്കറ്റ് ചോദിച്ച ടിടിഇയെ തൃശൂർ മുളങ്കുന്നത്തുകാവ് സ്റ്റേഷനു സമീപം പ്രതി ട്രെയിനിനു പുറത്തേയ്ക്കു തള്ളിയിടുകയായിരുന്നു. പ്രതി ഒഡീഷ ഗഞ്ചാം ബഡഗോച്ച സ്വദേശി രജനികാന്ത രണജിത്തിനെ (42) കസ്റ്റഡിയിലെടുത്തെങ്കിലും ബാക്കിയാകുന്ന ചോദ്യങ്ങൾ ഏറെ. യാത്രക്കാർക്കും സ്വന്തം ജീവനക്കാർക്കും പോലും സുരക്ഷ ഒരുക്കാനാകാത്ത നിലയിലാണോ റെയിൽവേ?

പതിമൂന്ന് വർഷങ്ങൾക്കു മുൻപൊരു വൈകുന്നേരം. കൃത്യമായി പറഞ്ഞാൽ 2011 ഫെബ്രുവരി ഒന്ന്. എറണാകുളത്തുനിന്നു സൗമ്യ എന്ന ഇരുപത്തിമൂന്നുകാരി എറണാകുളം - ഷൊർണൂർ പാസഞ്ചർ ട്രെയിനിൽ കയറി. പിറ്റേന്ന് നടക്കേണ്ട പെണ്ണുകാണൽ ചടങ്ങിനപ്പുറം ഭാവി ജീവിതം സ്വപ്നം കണ്ടൊരു യാത്ര. ആ യാത്രയ്ക്ക് ഒടുവിൽ ട്രെയിൻ ഷൊർണൂർ സ്റ്റേഷനിലേയ്ക്ക് എത്തുമ്പോൾ ആളൊഴിഞ്ഞ ലേഡീസ് കംപാർട്മെന്റിൽ അവശേഷിച്ചത് അവളുടെ മുടിയിഴയിൽ നിന്ന് കൊഴിഞ്ഞുവീണ രണ്ടു ക്ലിപ്പുകൾ മാത്രം. നടുക്കത്തിന്റെ ആറു നാളുകൾക്കപ്പുറം അവൾ വീട്ടിലേക്കെത്തുമ്പോൾ ഉയർന്നത് കൂട്ടനിലവിളിയായിരുന്നു.
മാസങ്ങൾക്കപ്പുറം കതിർമണ്ഡപത്തിലേയ്‌ക്കു കാലെടുത്ത വയ്‌ക്കേണ്ട അവൾ ചേതനയറ്റ് എത്തിയത് ഉറ്റവരോട് അവസാനയാത്ര പറയാനായിരുന്നു. കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച സൗമ്യകേസിനു ശേഷം റെയിൽവേ പാഠം പഠിച്ചോ? പഠിച്ചിരുന്നെങ്കിൽ സമാനമായൊരു നിലവിളി മഞ്ഞുമ്മൽ മൈത്രി നഗറിൽ നിന്ന് ഉയരില്ലായിരുന്നു. ടിക്കറ്റില്ലായാത്ര തടഞ്ഞപ്പോൾ യാത്രക്കാരൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ കെ.വിനോദും ഒരു കുടുംബത്തിന്റെ അത്താണി ആയിരുന്നു.
ഏപ്രിൽ രണ്ടിന് വൈകിട്ട് 6.45ന് എറണാകുളം– പട്ന എക്സ്പ്രസിലായിരുന്നു സംഭവം. ടിക്കറ്റ് ചോദിച്ച ടിടിഇയെ തൃശൂർ മുളങ്കുന്നത്തുകാവ് സ്റ്റേഷനു സമീപം പ്രതി ട്രെയിനിൽനിന്ന് പുറത്തേയ്ക്കു തള്ളിയിടുകയായിരുന്നു. പ്രതി ഒഡീഷ ഗഞ്ചാം ബഡഗോച്ച സ്വദേശി രജനികാന്ത രണജിത്തിനെ (42) കസ്റ്റഡിയിലെടുത്തെങ്കിലും ബാക്കിയാകുന്ന ചോദ്യങ്ങൾ ഏറെ. യാത്രക്കാർക്കും സ്വന്തം ജീവനക്കാർക്കുപോലും സുരക്ഷ ഒരുക്കാനാകാത്ത നിലയിലാണോ റെയിൽവേ?
∙ ശുഭയാത്ര ടിക്കറ്റിൽ മാത്രം; ആര് ഒരുക്കും സുരക്ഷ?
ടിക്കറ്റിനു പുറത്ത് 'ശുഭയാത്ര' നേരുന്നുണ്ടെങ്കിലും ജീവനക്കാർക്കുപോലും സുരക്ഷയൊരുക്കാൻ ആവശ്യമായ സംവിധാനങ്ങൾ റെയിൽവേയ്ക്കില്ല. ആർപിഎഫ് സാന്നിധ്യം പോലുമില്ലാത്ത സ്റ്റേഷനുകൾ നിരവധി. റിസർവേഷൻ കോച്ചുകളിൽപോലും ആര്, എപ്പോൾ കയറുന്നെന്നോ ഇറങ്ങുന്നെന്നോ ഉറപ്പിക്കാനാവാത്ത അവസ്ഥ. വേഗം കുറയുമ്പോൾ ട്രെയിനിലേക്ക് ചാടിക്കയറാനോ സുരക്ഷിതമായി ചാടിയിറങ്ങാനോ കഴിയും. ഇരുട്ടു വീഴുന്നതോടെ യാത്രക്കാർ നേരിടുന്ന വലിയ വെല്ലുവിളിയാണിത്.
സിസിടിവി ഉൾപ്പെടെയുള്ള സംവിധാനങ്ങളും പേരിനു മാത്രം. യാത്രക്കാരുടെ കയ്യിലുള്ളത് എന്തെന്നു പരിശോധിക്കുന്നതും നിലവിൽ പ്രായോഗികമല്ല. സാങ്കേതികത്വം പറഞ്ഞ് ഭിക്ഷാടകർ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടിക്കു മടിക്കുന്നുവെന്ന ആക്ഷേപവുമുണ്ട്. മദ്യപർ അഴിഞ്ഞാടിയാലും അധികൃതർക്ക് മൗനം. ഇടപെട്ടാൽപോലും കേസെടുക്കാറില്ലെന്ന് യാത്രക്കാർ ആരോപിക്കുന്നു. പാളത്തിനു വശങ്ങളിൽനിന്ന് ട്രെയിനിനുള്ളിലേക്ക് കല്ലെറിയുന്ന സംഭവങ്ങളും നാൾക്കുനാൾ കൂടുന്നു. ഇതിനെല്ലാം പുറമേയാണ് സ്റ്റേഷനുകൾക്കുള്ളിലെ നായശല്യം.
∙ പിന്നെയും സംഭവിച്ചു, അതും വനിതാ കംപാർട്മെന്റിൽ!
സൗമ്യയുടെ ദാരുണാന്ത്യത്തിനു പിന്നാലെ പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും ഏറെ വന്നെങ്കിലും ഒന്നും നടന്നില്ല. ഒരു വർഷത്തിനിപ്പുറം 2012 ഫെബ്രുവരിയിൽ ട്രെയിനിലെ വനിതാ കംപാർട്മെന്റിൽ വീണ്ടും സൗമ്യ മോഡൽ അതിക്രമത്തിനു ശ്രമം നടന്നു. സഹയാത്രികർ ഇടപെട്ടതിനാൽ അന്ന് ദുരന്തം ആവർത്തിച്ചില്ല. ആലുവ റയിൽവേ സ്റ്റേഷനിൽനിന്ന് ട്രെയിൻ പുറപ്പെടാൻ ഒരുങ്ങവേ പാളത്തിൽ നിന്നിരുന്ന യുവാവ് വാതിലിനരികിൽ നിന്നിരുന്ന പെൺകുട്ടിയെ കാലിൽ പിടിച്ചു പുറത്തേക്കു വലിച്ചിടാൻ ശ്രമിക്കുകയായിരുന്നു. ഭയന്ന പെൺകുട്ടി അലറി വിളിച്ചതോടെ കംപാർട്മെന്റിലുണ്ടായിരുന്ന മറ്റു യാത്രക്കാർ പെൺകുട്ടിയുടെ കൈക്ക് പിടിച്ച് അകത്തേക്കിട്ടു രക്ഷപ്പെടുത്തുകയായിരുന്നു. വാതിലും അടച്ചു.
അതോടെ അക്രമി അടുത്ത പാളത്തിൽ നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിനിന് ഇടയിലൂടെ ഓടി രക്ഷപ്പെട്ടതായി വനിതാ യാത്രികർ റെയിൽവേ ഹെൽപ് ലൈനിൽ വിവരം നൽകി. ഇതിനു പിന്നാലെ കുറുപ്പന്തറ റെയിൽവേ സ്‌റ്റേഷനിൽ, എറണാകുളം - കോട്ടയം പാസഞ്ചർ ട്രെയിനിലെ വനിതാ കംപാർട്മെന്റിൽ കയറിക്കൂടി അഞ്ചു പെൺകുട്ടികളെ കടന്നു പിടിക്കുകയും പുറത്തേയ്ക്കു തള്ളിയിടാൻ ശ്രമിക്കുകയും ചെയ്‌ത മഹാരാഷ്‌ട്രക്കാരനായ അക്രമിയെ യാത്രക്കാർ പൊലീസിൽ ഏൽപിച്ചിരുന്നു. അവിടെയും തീർന്നില്ല. അക്രമങ്ങൾ വീണ്ടും തുടർന്നു. ഏലത്തൂരിൽ യാത്രക്കാരെ ഉൾപ്പെടെ പെട്രോൾ ഒഴിച്ച് ട്രെയിനിന് തീവച്ച സംഭവവും കേരളത്തിലുണ്ടായി. എന്നിട്ടും സുരക്ഷാ ക്രമീകരണങ്ങളിൽ കാര്യമായി ഒന്നും നടന്നില്ല എന്നാണ് ടിടിഇയുടെ മരണം വ്യക്തമാക്കുന്നത്.
∙ കോടതിയും പറഞ്ഞു, പക്ഷേ..
സ്‌ത്രീയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ രാജ്യത്തെ ഏറ്റവും വലിയ പൊതുഗതാഗത സംവിധാനമായ റെയിൽവേ കാണിക്കുന്ന നിസ്സംഗത അപലപനീയമാണെന്നു സൗമ്യ കേസിനു പിന്നാലെ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. സൗമ്യയെന്ന പെൺകുട്ടി നേരിടേണ്ടി വന്ന അഗ്നിപരീക്ഷണങ്ങൾ പൊതുജനങ്ങളുടെയും ഇന്ത്യൻ റെയിൽവേയുടെയും കണ്ണുതുറപ്പിക്കാൻ പോന്നതാണെന്നും സൗമ്യ വധക്കേസ് വിധിയിൽ കോടതി ചൂണ്ടിക്കാട്ടി.
‘സ്‌ത്രീയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ രണ്ടു സായുധ വനിതാ പൊലീസുകാരെ ലേഡീസ് കംപാർട്മെന്റിൽ നിയോഗിക്കണം, ലേഡീസ് കംപാർട്മെന്റ് ട്രെയിനിന്റെ മധ്യഭാഗത്തേക്കു നീക്കണം, ഡ്യൂട്ടിയിലുള്ള വനിതാ പൊലീസിനു നവീന ആശയവിനിമയ സംവിധാനം നൽകണം. സുരക്ഷ ഉറപ്പാക്കിയില്ലെങ്കിൽ ഏതു വഴിപോക്കനും അതിൽ കയറി നിരങ്ങാനും വസ്‌തുക്കൾ മോഷ്‌ടിക്കാനും സ്‌ത്രീകളെ അപമാനിക്കാനും തട്ടിക്കൊണ്ടു പോകാനും സാഹചര്യമൊരുങ്ങും.’ – എന്നാണ് അന്ന് കോടതി നിരീക്ഷിച്ചത്.
ഇതിനു പിന്നാലെ ലേഡീസ് കംപാർട്മെന്റുകൾ ട്രെയിനിന്റെ മധ്യഭാഗത്ത് എത്തി. വനിതാ പൊലീസുമെത്തി. ക്രമേണ വനിതാ പൊലീസിനെ കാണാതായി, പകരം പുരുഷ പൊലീസുകാരെത്തി. എന്നാൽ ഇതെല്ലാം പേരിനു മാത്രമായി ചുരുങ്ങുന്നതായാണ് യാത്രക്കാരുടെ പരാതി. സുരക്ഷ ലേഡീസ് കംപാർട്മെന്റിൽ മാത്രം മതിയോ എന്നും യാത്രക്കാർ ചോദിക്കുന്നു. ട്രെയിനിൽ തീവച്ചത് ഉൾപ്പെടെയുള്ള സംഭവങ്ങൾ നടന്നത് ജനറൽ കംപാർട്മെന്റിലാണ്. സ്റ്റേഷനുകളിലെ കാര്യവും വിഭിന്നമല്ല. ആർക്കും എന്തും ആകാവുന്ന സ്ഥിതി. പല സ്റ്റേഷനുകളിലും രാത്രി വിളക്ക് തെളിയാൻ ട്രെയിൻ എത്തണം. ട്രെയിൻ സ്റ്റേഷൻ വിടുന്നതോടെ കൂരിരുട്ടിലേക്ക് വീണ്ടും മാറുകയും ചെയ്യും.
∙ നിരങ്ങിയെത്തി, എഴുന്നേറ്റ് ഓടി
‘‘അയാൾ അടുത്തെത്തി പണം ആവശ്യപ്പെട്ടു. പ്രതികരിക്കാതിരുന്നതോടെ രൂക്ഷമായി നോക്കി. ശേഷം, ‘തരില്ലേ’ എന്നു ചോദിച്ച് കൈ ഉയർത്തി ആക്രമിക്കാനൊരുങ്ങി. സംഭവം കണ്ട് മറ്റൊരു യാത്രക്കാരൻ എത്തിയതോടെയാണ് അയാൾ പോയത്. പരാതിയുമായി ചെന്നപ്പോൾ ‘ഞാനെന്തു ചെയ്യാനാണ്’ എന്നായിരുന്നു വനിതാ സ്‌റ്റേഷൻ മാസ്റ്ററുടെ മറുപടി’’. ജോലി കഴിഞ്ഞ് വൈകിട്ട് ആറോടെ വീട്ടിലേക്കു മടങ്ങാൻ റെയിൽവേ സ്‌റ്റേഷനിലെത്തിയപ്പോൾ ഉണ്ടായ അനുഭവം ഓർത്തെടുക്കുകയാണ് സർക്കാർ ജീവനക്കാരിയായ യുവതി. ഏലത്തൂരിൽ ട്രെയിനിനു തീവച്ചതോടെ സുരക്ഷ സംബന്ധിച്ച ചർച്ചകൾ ചൂടുപിടിച്ചെങ്കിലും യാത്ര ആശങ്കയുടെ പാളത്തിലാണെന്ന തിരിച്ചറിവ് യാത്രക്കാർക്ക് പുതുമയല്ല.
ഒരു വർഷം മുൻപ് അധ്യാപിക ട്രെയിനിൽനിന്നു തിരുവല്ല സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ ദുരൂഹ സാഹചര്യത്തിൽ വീണു മരിച്ചത് ഉൾപ്പെടെയുള്ള സംഭവങ്ങൾ ഇവർ ചൂണ്ടിക്കാട്ടുന്നു. മുൻപ് കൊച്ചുവേളി– മൈസൂർ എക്സ്പ്രസിൽ കേരളത്തിനു പുറത്തേക്കുള്ള യാത്രയിലെ അനുഭവം വീട്ടമ്മ പറഞ്ഞതിങ്ങനെ: ‘‘മുഷിഞ്ഞ വസ്ത്രധാരിയായ ഒരാൾ ട്രെയിനിന്റെ തറ തുടച്ച് നിരങ്ങിയെത്തിയാണ് യാത്രക്കാരോട് ഭിക്ഷ യാചിച്ചത്. വാതിലിനു സമീപമിരുന്ന പെൺകുട്ടിയുടെ അടുത്തെത്തിയതോടെ ഇയാളുടെ നോട്ടത്തിൽ അസ്വാഭാവികത തോന്നി. ലക്ഷ്യം ആഭരണമാണെന്ന് മനസ്സിലായ യാത്രക്കാരിൽ ചിലർ ഇടപെട്ടു. അപ്പോഴും ഭാവമാറ്റമില്ലാതെ നിരങ്ങിനീങ്ങി വാതിലിലേക്കു മാറി. ചിലർ പിന്നാലെ കൂടിയതോടെ അടുത്ത സ്‌റ്റേഷനിൽ എത്തിയപ്പോൾ ഇയാൾ ഇറങ്ങിയോടി’’.
∙ ജയിലിൽ ബിരിയാണിക്ക് സമരം; അവർ ‘സുരക്ഷിതർ’!
സൗമ്യകേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ എത്തിയ ഗോവിന്ദച്ചാമി ബിരിയാണിയും പൂജപ്പുരയിലേക്കു മാറ്റവും ആവശ്യപ്പെട്ടു നിരാഹാരം കിടന്നിരുന്നു. ഉടുമുണ്ടു കഴുക്കോലിൽ കെട്ടി ആത്മഹത്യാശ്രമ നാടകം നടത്തിയിട്ടും ഫലമില്ലാതെ വന്നപ്പോഴാണു നിരാഹാരം നടത്തിയത്. രാവിലെ ഇഡ്‌ഡലി അല്ലെങ്കിൽ ദോശ, ഉച്ചയ്‌ക്കു ബിരിയാണി, വൈകിട്ടു പൊറോട്ടയും ഇറച്ചിയും എന്നിങ്ങനെയാണു ചാമിയുടെ ആവശ്യങ്ങൾ. ശേഷം ജയിലിൽ മട്ടൻകറി കണ്ടതോടെയാണ് നിരാഹാരം അവസാനിപ്പിച്ചത്. ഗോവിന്ദച്ചാമി ജീവനക്കാർക്ക് തലവേദന സൃഷ്ടിക്കുന്നതും അക്കാലത്ത് പതിവായിരുന്നു.
തൃശൂരിൽ ടിടിഇ വിനോദിനെ തള്ളിയിട്ടശേഷം പ്രതി രജനികാന്ത ഒന്നും സംഭവിക്കാത്തതു പോലെ സീറ്റിൽ പോയി കിടന്നു. ആർപിഎഫ് വരുമ്പോഴും ഇയാൾ കിടക്കുകയായിരുന്നു. തൃശൂർ റെയിൽവേ പൊലീസും ആർപിഎഫും ചേർന്നു ചോദ്യം ചെയ്യുമ്പോഴും ഇയാൾ മദ്യലഹരിയിലായിരുന്നു. സംസ്ഥാനത്ത് റെയിൽവേ കേന്ദ്രീകരിച്ച് നടക്കുന്ന കുറ്റകൃത്യങ്ങളിൽ പ്രതികൾ ഏറിയപങ്കും ഇതര സംസ്ഥാനക്കാരാണ്. കേസിൽപെട്ടാൽ ഇവരെ രക്ഷിക്കാൻ വൻ സംഘമുണ്ടെന്ന ആക്ഷേപവും നേരത്തേ ഉയർന്നിട്ടുണ്ട്. സൗമ്യകേസിൽ ഗോവിന്ദച്ചാമിക്കായി വൻ തുക ചെലവഴിച്ചതും ചർച്ചകളിൽ ഉണ്ടായിരുന്നു. ഈ കേസ് സുപ്രീം കോടതിയിലെത്തിയതോടെ വധശിക്ഷ റദ്ദാക്കി.
∙ ജനറൽ കോച്ചുകൾ എവിടെപ്പോയി?
കോവിഡിനു മുൻപുണ്ടായിരുന്ന ജനറൽ കോച്ചുകളിൽ പലതും ഇപ്പോൾ കാണാനില്ല. ആ വിടവിലേക്ക് എസി, സ്ലീപ്പർ കോച്ചുകൾ തിരുകിക്കയറ്റി റെയിൽവേ സാമ്പത്തിക ലാഭം ഉറപ്പാക്കി. ഇതോടെ വഴിയാധാരമായത് സ്ഥിരം യാത്രക്കാരാണ്. ദേശീയപാതയുടെ നിർമാണം തുടങ്ങിയതോടെ ട്രെയിനുകളിൽ വൻ തിരക്കാണ്. കാലൂന്നാൻ പോലുമാകാതെ, ഞെരുങ്ങിയമർന്നു ശ്വാസംമുട്ടിക്കുന്ന തിരക്കിന്റെ അനുഭവങ്ങളാണ് ഹ്രസ്വദൂര യാത്രക്കാർക്കുള്ളത്. പരശുറാം എക്സ്പ്രസിൽ മാത്രം ജനറൽ കോച്ചിലും ലേഡീസ് കോച്ചിലുമൊക്കെയായി ഇതിനകം ശ്വാസംമുട്ടി തളർന്നുവീണവർ നിരവധി. മെമുവിലെ സ്ഥിതിയും വിഭിന്നമല്ല. പക്ഷേ, അധികാരികൾ മാത്രം ഇതൊന്നും കണ്ടമട്ടില്ല.
സീസൺ ടിക്കറ്റ് യാത്രക്കാർക്ക് അനുവദിച്ചിരുന്ന ഡി റിസര്‍വ്ഡ് കോച്ചുകളുടെ എണ്ണത്തിലും റെയിൽവേ കൈവച്ചു. ഇതോടെ ജനറൽ കോച്ചുകളിൽ കൂട്ടയിടിയായി. കഴിഞ്ഞ ദിവസങ്ങളിൽ ട്രെയിനിൽനിന്നു തെറിച്ചുവീണുള്ള മരണം ഒന്നിലേറെ ഉണ്ടായി. വേണാട്, പരശുറാം എക്സ്പ്രസുകൾ അടക്കം തിരക്കേറിയ പ്രതിദിന ട്രെയിനുകളിലെല്ലാം ഡി റിസര്‍വ്ഡ് ഉൾപ്പെടെ കോച്ചുകൾ കൂട്ടാതെ തരമില്ലെന്ന് യാത്രക്കാർ പറയുന്നു.
റെയിൽവേ സ്റ്റേഷനുകളിൽ സിസിടിവി ഉൾപ്പെടെയുള്ള സംവിധാനങ്ങളും പേരിനു മാത്രമാണ്. യാത്രക്കാരുടെ കയ്യിലുള്ളത് എന്തെന്നു പരിശോധിക്കുന്നതും നിലവിൽ പ്രായോഗികമല്ല. സാങ്കേതികത പറഞ്ഞ് ഭിക്ഷാടകർ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടിക്കു മടിക്കുന്നുവെന്ന ആക്ഷേപവുമുണ്ട്. പാളത്തിനു വശങ്ങളിൽനിന്നും ട്രെയിനിനുള്ളിലേക്ക് കല്ലെറിയുന്നത് നാൾക്കുനാൾ കൂടുന്നു. ട്രെയിനിന് ഉള്ളിൽ എന്തു സുരക്ഷയെന്ന് യാത്രക്കാർ ചോദിക്കുന്നു. ഇതിനെല്ലാം പുറമെയാണ് സ്റ്റേഷനുകളിലെ നായശല്യം.
∙ ‘സമയം മോശം’; അറിയാൻ യാത്രക്കാർ കവടി നിരത്തണം
വൈകിയെത്തുന്നത് ട്രെയിനുകളുടെ കാര്യത്തിൽ പുതുമയല്ല. എന്നാൽ വൈകിയോട്ടവും മറ്റു സാങ്കേതിക തടസ്സങ്ങളും കാരണം നടപ്പാക്കുന്ന ക്രമീകരണങ്ങൾ യാത്രക്കാരെ അറിയിക്കുന്നതിൽ വീഴ്ച വരുത്തുന്നതായി ആക്ഷേപമുണ്ട്. മിക്ക സ്റ്റേഷനുകളിലും അന്വേഷണ കൗണ്ടർ പ്രവർത്തിക്കുന്നില്ല. ടിക്കറ്റ് കൗണ്ടറിൽനിന്ന് കൃത്യമായ മറുപടി ലഭിക്കാറുമില്ല. ഇതോടെ വിവരങ്ങൾ ആരോടു തിരക്കുമെന്നതാണ് യാത്രക്കാരുടെ ചോദ്യം. ആദ്യം എത്തുന്ന ട്രെയിനുകൾ ആദ്യം കടത്തിവിടാൻ റെയിൽവേ തയാറാകണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.
അടുത്തിടെ, പുണെ എക്സ്പ്രസ് സ്റ്റോപ്പില്ലാത്ത സ്റ്റേഷനിൽ ഉൾപ്പെടെ പിടിച്ചിട്ട് പിന്നാലെ വന്ന ട്രെയിനുകൾ കടത്തിവിട്ടത് സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ആദ്യം പുറപ്പെടുന്ന ട്രെയിൻ സംബന്ധിച്ച് കൃത്യമായ വിവരം നൽകാതിരുന്നതോടെ മാറിക്കയറാനുള്ള അവസരവും യാത്രക്കാർക്ക് ലഭിച്ചില്ല. ഒടുവിൽ മയ്യനാട് സ്റ്റേഷനിൽ യാത്രക്കാർ പ്രതിഷേധിച്ചതോടെ ഇവിടെ സ്റ്റോപ്പില്ലാത്ത മറ്റൊരു ട്രെയിൻ നിർത്തിച്ച് യാത്രക്കാരെ കയറ്റിവിടുകയായിരുന്നു.
ട്രെയിനുകളുടെ ബഫർ സമയം ഒഴിവാക്കി കൃത്യസമയം ഷെഡ്യൂൾ ചെയ്ത് ഓടിക്കണം എന്നതാണ് മറ്റൊരു ആവശ്യം. ട്രെയിൻ യാത്ര അവസാനിപ്പിക്കുന്ന സ്റ്റേഷനോ പ്രധാന സ്റ്റേഷനുകള്‍ക്കോ മുൻപായി യാത്ര ചെയ്യാൻ ആവശ്യമായതിനേക്കാൾ കൂടിയ സമയം ഷെഡ്യൂളിൽ അനുവദിക്കുന്ന രീതിയാണിത്. ഇതോടെ വൈകി വരുന്ന ട്രെയിനുകൾക്ക് യാത്ര അവസാനിക്കുമ്പോൾ കണക്കുകളിൽ കൃത്യസമയം പാലിക്കാനോ സമയ നഷ്ടം കുറച്ചുകാണിക്കാനോ കഴിയും. എന്നാൽ കൃത്യസമയം പാലിച്ച് എത്തുന്ന സാഹചര്യത്തിൽ വഴിയിൽ ഇഴയുകയും ചെയ്യും. ഇതാണ് യാത്രക്കാരെ വലയ്ക്കുന്നത്. വന്ദേഭാരത് ട്രെയിനുകളുടെ സമയം ക്രമീകരിച്ച് മറ്റു ട്രെയിനുകൾക്ക് തടസ്സമുണ്ടാകാതെ സർവീസ് നടത്തണമെന്നും ആവശ്യമുണ്ട്.
∙ വേണം, 12 കാർ മെമു; വികസനങ്ങൾ
തിരക്കുള്ള സമയങ്ങളിൽ ട്രെയിനില്ല എന്നതാണ് മറ്റൊരു പ്രശ്നം. ഉള്ളതിനാകട്ടെ കോച്ചുകൾ കുറവും. പ്രധാന സ്റ്റേഷനുകളെ ബന്ധിപ്പിച്ച് കൂടുതൽ മെമു സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. തിരക്ക് പരിഗണിച്ച് 12 കാർ മെമു സർവീസ് നടത്തണം. ഇതിന്റെ അറ്റകുറ്റപ്പണിക്കുള്ള മെമു ഷെഡ് കൊല്ലത്ത് വേഗത്തിൽ പൂർത്തിയാക്കണം. സ്കൂൾ – കോളജ് – ഓഫിസ് സമയങ്ങളിൽ സർവീസുകൾ ക്രമീകരിക്കണം. ഷൊർണൂരിനും മംഗളൂരുവിനും ഇടയിൽ കൂടുതൽ മെമു ട്രെയിനുകൾ ഓടിച്ചാൽ മാത്രമേ ഇപ്പോഴത്തെ ദുരിതം ചെറിയ ഒരളവോളമെങ്കിലും പരിഹരിക്കാൻ സാധിക്കൂ.
മുൻപ് എറണാകുളം കേന്ദ്രീകരിച്ച് ഡെമു സര്‍വീസ് ആരംഭിച്ചെങ്കിലും ഉദ്ഘാടനം കഴിഞ്ഞ് മന്ത്രി പോയതിനു പിന്നാലെ ഡെമുവും പോയി. പകരമെത്തിയ മെമുവും പഴയ റൂട്ടിൽ നിലവിലില്ല. കണ്ണൂരിൽ പിറ്റ്‌ലൈൻ, നിലമ്പൂർ– നഞ്ചൻകോട് പാത, പാലക്കാട്– പൊള്ളാച്ചി പാതയിൽ കൂടുതൽ ട്രെയിനുകൾ, എറണാകുളത്തു പുതിയ ടെർമിനൽ തുടങ്ങിയവയും ഏറെ നാളായി ആവശ്യപ്പെടുന്നവയാണ്. സംസ്ഥാനത്തു പൂർണമായും ഓട്ടമാറ്റിക് സിഗ്നലിങ് സംവിധാനം എത്രയുംവേഗം ഏർപ്പെടുത്തണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.
∙ കോവിഡാനന്തരം വന്നതും പോയതും
ജനറൽ കോച്ചുകൾ, ലോക്കൽ ട്രെയിനുകൾ, ടിക്കറ്റ് നിരക്ക് ഇളവ് തുടങ്ങി സാധാരണ യാത്രക്കാരന്റെ ആശ്വാസങ്ങളിൽ പലതും കോവിഡ് കാലത്ത് റെയിൽവേ ഇല്ലാതാക്കി. പാസഞ്ചർ, മെമു സർവീസുകൾ ‘എക്സ്പ്രസ് സ്പെഷൽ’ എന്ന ഓമനപ്പേരിൽ ഓടിച്ചതോടെ മിനിമം നിരക്ക് 10 രൂപയിൽനിന്ന് 30 രൂപയായി ഉയർന്നു. സ്റ്റോപ്പുകളും വെട്ടിക്കുറച്ചു. ഈ ചീത്തപ്പേരിന് അടുത്തിടെ, ഒരു പരിധിവരെ റെയിൽവേ പരിഹാരം കണ്ടെങ്കിലും മുതിർന്ന പൗരൻമാർക്കുള്ള ടിക്കറ്റ് നിരക്കിലെ ഇളവ് ഉൾപ്പെടെ പലതും പുനഃസ്ഥാപിച്ചിട്ടില്ല.
സ്പെഷൽ ഫെയർ ട്രെയിനുകൾ ഓടിക്കാൻ മടിക്കാണിക്കാത്ത റെയിൽവേ അവശ്യ സമയങ്ങളിലെ സർവീസിന്റെ കാര്യത്തിൽ അനങ്ങാപ്പാറ നയമാണെന്നാണ് ആക്ഷേപം. കോവിഡാനന്തരം ട്രെയിനുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണവും പുറത്തുനിന്നാക്കി. ഇവയുടെ വില നിയന്ത്രിക്കണമെന്നും നിലവാരം പരിശോധിച്ച് ഉറപ്പുവരുത്തി ബോധ്യപ്പെടുത്താനുള്ള സൗകര്യം ഒരുക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു. കോവിഡിനു ശേഷം ജനറൽ കോച്ചുകൾ കുറച്ചതു വൻ സുരക്ഷാ ഭീഷണിയാണ്. യാത്രക്കാർ ജനറൽ കോച്ചുകളിൽ ജീവൻ കയ്യിൽ പിടിച്ച് വാതിലിൽ തൂങ്ങിയും മറ്റും യാത്ര ചെയ്യുമ്പോൾ അത് റെയിൽവേ അറിഞ്ഞമട്ടില്ല. ഈ പ്രവണതയ്ക്ക് മാറ്റം വരാൻ എത്ര യാത്രക്കാരുടെ ചോര ഇനിയും വീഴേണ്ടിവരുമെന്നതാണ് ഉയരുന്ന ചോദ്യം.
∙ കണ്ണടച്ച് ഇരുട്ടാക്കുന്നതാര്?
യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും രാജ്യത്തുതന്നെ മുൻനിരയിലുള്ള സംസ്ഥാനമാണ് കേരളം. കാസർകോടിനും തിരുവനന്തപുരത്തിനുമിടയിൽ വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം രണ്ടായിട്ടും സീറ്റ് കിട്ടണമെങ്കിൽ ദിവസങ്ങൾക്കു മുൻപേ ശ്രമിക്കേണ്ട സാഹചര്യമാണ്. മംഗളൂരു– തിരുവനന്തപുരം, മംഗളൂരു– ചെന്നൈ, കണ്ണൂർ– ബെംഗളൂരു ട്രെയിനുകളുടെയെല്ലാം സ്ഥിതി ഇതുതന്നെ. ഡൽഹി, മുംബൈ തുടങ്ങിയ നഗരങ്ങളിലേക്കു യാത്ര ചെയ്യണമെങ്കിൽ രണ്ടോ മൂന്നോ മാസം മുൻപു ടിക്കറ്റ് എടുക്കണം. ഈ റൂട്ടുകളിലെല്ലാം കൂടുതൽ ട്രെയിനുകൾ അത്യാവശ്യമാണ്. ഇത്രയും കാലം കോട്ടയം വഴിയുള്ള പാത ഇരട്ടിപ്പിക്കൽ തീരട്ടെ എന്നായിരുന്നു റെയിൽവേ നിലപാട്. അതു കഴിഞ്ഞപ്പോൾ പ്ലാറ്റ്ഫോമില്ലെന്നായി.
എന്നാൽ, കൊച്ചുവേളിയിൽ ആറും കോട്ടയത്ത് അഞ്ചും പ്ലാറ്റ്ഫോമുകൾ വന്നിട്ടും വേണ്ടവിധം പ്രയോജനപ്പെടുത്തുന്നില്ല. കഴിഞ്ഞ ശബരിമല സീസണിൽ വന്ദേഭാരത് സർവീസ് ഉൾപ്പെടെ നിരവധി സ്പെഷൽ ട്രെയിനുകൾ കോട്ടയം കേന്ദ്രീകരിച്ച് വിജയകരമായി സർവീസ് നടത്തിയിരുന്നു. 1എ പ്ലാറ്റ്ഫോമാണ് വന്ദേഭാരതിനായി ഉപയോഗിച്ചത്. ഉത്സവ സ്പെഷൽ ട്രെയിനുകൾക്ക് അപ്പുറം ഒന്നും ചെയ്യാതിരിക്കാനുള്ള കാരണങ്ങൾ കണ്ടെത്തിക്കൊണ്ടേയിരിക്കുന്ന റെയിൽവേ, നിലവിലുള്ള സൗകര്യങ്ങൾ പൂർണമായി ഉപയോഗിച്ചു ട്രെയിനോടിക്കാൻ നടപടി എടുക്കുന്നില്ലെന്നാണ് പരാതി. ഉത്സവ സ്പെഷലുകൾ നേരത്തേ പ്രഖ്യാപിക്കാതെ, സ്വകാര്യ ബസുകളുടെ ടിക്കറ്റ് ബുക്കിങ് അവസാനിക്കും വരെ കാത്തിരിക്കുന്നതായും യാത്രക്കാർ ആരോപിക്കുന്നു.