ബോണ്ടിൽ വീഴാത്ത ‘ഇടതൻമാർ’; മോദി പറഞ്ഞ രണ്ടക്കമെത്ര?; എങ്ങനെ മറക്കും ആ കുഞ്ഞെഴുതിയത്!
തിരഞ്ഞെടുപ്പിലേക്ക് അടുക്കുന്തോറും രാഷ്ട്രീയ ചർച്ചകൾ പുതിയ ഉയരം തേടുകയാണ്. രണ്ടുപേർ തമ്മിൽ കണ്ടാൽ പോലും ആദ്യം സംസാരിക്കുന്നത് ചൂടിനെ കുറിച്ചും നാട്ടിലെ രാഷ്ട്രീയത്തെ കുറിച്ചുമാവും. ഇതുകൊണ്ടാവാം വാർത്തകളുടെ വായനയിലും രാഷ്ട്രീയ വിഷയങ്ങൾ മുന്നിൽ നിൽക്കുന്നത്. ഇത്തരം വാർത്തകളിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവരും അതിന് മറുപടി നൽകുന്നവരും ഏറെയാണ്. കഴിഞ്ഞയാഴ്ച മനോരമ ഓൺലൈൻ പ്രീമിയത്തിൽ ദേശീയ രാഷ്ട്രീയത്തെ കുറിച്ചും കേരളരാഷ്ട്രീയത്തെ കുറിച്ചുമുള്ള റിപ്പോർട്ടുകൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഇലക്ടറൽ ബോണ്ടിൽ എന്തുകൊണ്ടാണ് ഇടതുപാർട്ടികളുടെ പേരുകള്‍ വരാതിരുന്നത് മറ്റു വഴികളിലൂടെ സംഭാവനകൾ ഇടത് പാർട്ടികൾക്ക് ലഭിക്കുന്നുണ്ടോ എന്ന റിപ്പോർട്ടിന് വായനക്കാരുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണമാണുണ്ടായത്. ഇതുപോലെ വയനാട് മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയായി എത്തിയ ബിജെപി സംസ്ഥാന അധ്യക്ഷനുമായി നടത്തിയ അഭിമുഖവും പ്രീമിയം പ്രസിദ്ധീകരിച്ചിരുന്നു. കേരളത്തിൽ ബിജെപി ലക്ഷ്യം വയ്ക്കുന്ന കാര്യങ്ങളിലേക്കും അഭിമുഖത്തിൽ കെ. സുരേന്ദ്രൻ മനസ്സുതുറന്നിരുന്നു.

തിരഞ്ഞെടുപ്പിലേക്ക് അടുക്കുന്തോറും രാഷ്ട്രീയ ചർച്ചകൾ പുതിയ ഉയരം തേടുകയാണ്. രണ്ടുപേർ തമ്മിൽ കണ്ടാൽ ആദ്യം സംസാരിക്കുന്നത് ചൂടിനെ കുറിച്ചും നാട്ടിലെ രാഷ്ട്രീയത്തെ കുറിച്ചുമാവും. ഇതുകൊണ്ടാവാം വാർത്തകളുടെ വായനയിലും രാഷ്ട്രീയ വിഷയങ്ങൾ മുന്നിൽ നിൽക്കുന്നത്. ഇത്തരം വാർത്തകളിൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവരും അതിന് മറുപടി നൽകുന്നവരും ഏറെയാണ്. കഴിഞ്ഞയാഴ്ച മനോരമ ഓൺലൈൻ പ്രീമിയത്തിൽ ദേശീയ രാഷ്ട്രീയത്തെ കുറിച്ചും കേരളരാഷ്ട്രീയത്തെ കുറിച്ചുമുള്ള റിപ്പോർട്ടുകൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.
ഇലക്ടറൽ ബോണ്ടിൽ എന്തുകൊണ്ടാണ് ഇടതുപാർട്ടികളുടെ പേരുകള്‍ വരാതിരുന്നത് മറ്റു വഴികളിലൂടെ സംഭാവനകൾ ഇടത് പാർട്ടികൾക്ക് ലഭിക്കുന്നുണ്ടോ എന്ന റിപ്പോർട്ടിന് വായനക്കാരുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണമാണുണ്ടായത്. ഇതുപോലെ വയനാട് മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയായി എത്തിയ ബിജെപി സംസ്ഥാന അധ്യക്ഷനുമായി നടത്തിയ അഭിമുഖവും പ്രീമിയം പ്രസിദ്ധീകരിച്ചിരുന്നു. കേരളത്തിൽ ബിജെപി ലക്ഷ്യം വയ്ക്കുന്ന കാര്യങ്ങളിലേക്കും അഭിമുഖത്തിൽ കെ. സുരേന്ദ്രൻ മനസ്സുതുറന്നിരുന്നു.
ക്രിക്കറ്റ് പ്രേമികളുടെ ഐപിഎൽ ഉത്സവം ആവേശത്തോടെ പുരോഗമിക്കുകയാണ്. പോയവാരം ഐപിഎലിൽ ശ്രദ്ധേയമായത് ചെന്നൈ മുൻനായകൻ എം.എസ്. ധോണിയുടെ നിറഞ്ഞാട്ടമായിരുന്നു. ടീം തോറ്റിട്ടും ധോണിയുടെ ക്ലൈമാക്സ് ഷോട്ടുകൾ ചെന്നൈ ഫാൻസിനെ പുളകം കൊള്ളിച്ചു. എം.എസ്. ധോണിയുടെ 'കൈക്കരുത്തിന്റെ' വിശകലനം മനോരമ ഓൺലൈൻ പ്രീമിയത്തിലും വൻഹിറ്റായി മാറി.
കുറ്റവാളികളുടെ മനസ്സ് പരിവർത്തനം നടന്ന് ശുദ്ധമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കോടതികൾ ശിക്ഷ വിധിക്കുന്നത്. എന്നാൽ ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങുന്നവർ വീണ്ടും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നു. ഇവരെ തടയാൻ നാട്ടിലെ നീതിനിർവഹണ സംവിധാനങ്ങൾക്ക് കഴിയുന്നുമില്ല. പ്രത്യേകിച്ച് ലൈംഗിക കുറ്റങ്ങളിൽ ജയിലിൽ കഴിഞ്ഞവരാണ് പുറത്തിറങ്ങി വീണ്ടും സമാനകുറ്റങ്ങൾ ചെയ്യുന്നത്. ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യങ്ങൾ പതിവാക്കിയവർ വീണ്ടും വീണ്ടും തെറ്റുചെയ്യുന്നത് തടയാൻ എന്തുകൊണ്ട് നമുക്ക് സാധിക്കുന്നില്ലെന്ന പ്രീമിയം റിപ്പോർട്ടിന്റെ സ്വീകാര്യത ഈ വിഷയത്തിന്റെ ഗൗരവം വായനക്കാർ ഉൾക്കൊണ്ടുവെന്ന് ഉറപ്പിക്കുന്നതായിരുന്നു.
രാജ്യാന്തര വിഷയങ്ങളിലും മലയാളി ഏറെ താൽപര്യം കാട്ടാറുണ്ട്. ബ്രിട്ടനിലെ കിരീടാവകാശി വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് മിഡിൽടണിനെ കുറിച്ചുള്ള പ്രീമിയം റിപ്പോര്‍ട്ടും പോയവാരം ജനശ്രദ്ധ ആകർഷിച്ചു. തന്റെ അസുഖത്തെ കുറിച്ചുള്ള വിവരം മറച്ചുവയ്ക്കാതെ പുറത്തറിയിച്ച രാജകുമാരിയുടെ പ്രവർത്തി കൊട്ടാരത്തിൽ നൂറ്റാണ്ടുകളായി പിന്തുടർന്നുവന്നിരുന്ന രീതികളെ പൊളിച്ചടുക്കുന്നതായിരുന്നു. പോയവാരം പ്രീമിയത്തിൽ കൂടുതൽ പേർ വായിച്ച വാർത്തകളിലൊന്നായിരുന്നു ഇത്. ടോപ് 5ൽ ഇടം നേടിയ വാർത്തകൾ വീണ്ടും വായിക്കാം...
∙ ഇലക്ടറൽ ബോണ്ട്: ഇടതുപാർട്ടികൾ കൊത്താത്തതോ ആരും പണം നൽകാത്തതോ! കേരളത്തിലുണ്ട് മറ്റു ‘വഴി’കൾ
എല്ലാ ദിവസവും തുറന്നു പ്രവർത്തിക്കുന്ന ഒരു ഏരിയ/ മണ്ഡലം കമ്മിറ്റി ഓഫിസ് നടത്തിക്കൊണ്ടുപോകാൻ പോലും മാസം തോറും ചെലവുണ്ട്. ഡൽഹി വരെയുള്ള ഓഫിസ് ശൃംഖലകളും ചാനലുകളുടെ നടത്തിപ്പുമൊക്കെയായി പിന്നെയും ഏറെ ചെലവുണ്ടായിട്ടും എന്തുകൊണ്ടാകും ഇലക്ടറൽ ബോണ്ട് പദ്ധതി നടപ്പാക്കിയപ്പോൾ സിപിഎം ഉൾപ്പെടെയുള്ള ഇടതുപാർട്ടികൾ അതു വേണ്ടെന്നു വച്ചത്? വിശദമായി വായിക്കാം...
∙ മോദിയുടെ രണ്ടക്കം എത്ര? പി.സി.ജോർജ് അടങ്ങുമോ? രാജേന്ദ്രൻ വരുമോ? നയം വ്യക്തമാക്കി കെ. സുരേന്ദ്രൻ
തിരഞ്ഞെടുപ്പിൽ ഇത്തവണ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കുമോ? സംസ്ഥാന പ്രസിഡന്റ് പദം ഒഴിയുമ്പോൾ ചില പദവികൾ താങ്കൾക്കു ലഭിക്കുമെന്ന പ്രചാരണം ഉണ്ടല്ലോ? യുഡിഎഫിനോ എൽഡിഎഫിനോ കേരളത്തിൽ കൂടുതൽ സാധ്യത? തിരഞ്ഞെടുപ്പ് പ്രതീക്ഷകളുമായി ബിജെപി സംസ്ഥാന പ്രസിഡന്റും വയനാട് മണ്ഡലത്തിലെ പാർട്ടി സ്ഥാനാർഥിയുമായ കെ.സുരേന്ദ്രൻ, മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി ‘ക്രോസ് ഫയറിൽ’ സംസാരിക്കുന്നു. വിശദമായി വായിക്കാം...
∙ 307 ദിവസത്തിന് ശേഷം ‘തല’യാട്ടം; ഇളകി മറിഞ്ഞ് ഗാലറി; അടുത്ത സീസണിലും തുടരുമോ ‘മഹീന്ദ്രജാലം’
സംഭവിക്കാൻ തീരെ സാധ്യതയില്ലാത്ത ഒരു കാര്യമാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഇപ്പോൾ ചർച്ച ചെയ്യുന്നത്. ഇന്ത്യൻ ട്വന്റി20 ടീമിലേക്കുള്ള ധോണിയുടെ തിരിച്ചുവരവാണത്. വീണ്ടും നീല ജഴ്‌സി ധരിച്ചാലും ഇല്ലെങ്കിലും, എക്കാലത്തെയും മികച്ച ഫിനിഷർമാരിൽ ഒരാളായി ധോണിയുടെ പേര് എന്നെന്നും നിലനിൽക്കും. വിശദമായി വായിക്കാം...
∙ നരബലി തടയാമായിരുന്നു: എങ്ങനെ മറക്കും ആ കുഞ്ഞ് എഴുതിയത്: ലൈംഗിക കുറ്റവാളികളെ ‘തുറന്നു വിട്ടത്’ ആരാണ്?
കേരളത്തിൽ അടുത്തിടെ സംഭവിച്ച പ്രധാന കുറ്റകൃത്യങ്ങളിലെല്ലാം ആവർത്തിച്ച ഒരു സമാനതയുണ്ട്; പ്രതി മുൻപും ഒരുപാട് കേസുകളിൽ പിടിക്കപ്പെടുകയും ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു എന്നതാണത്. ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യങ്ങൾ പതിവാക്കിയ ഇവർ വീണ്ടും വീണ്ടും തെറ്റുചെയ്യുന്നത് തടയാൻ എന്തുകൊണ്ട് നമുക്ക് സാധിക്കുന്നില്ല? സർക്കാർ കൊണ്ടുവന്ന പദ്ധതികൾ ഇനിയും വെളിച്ചം കാണാത്തത് എന്തുകൊണ്ടാണ്? വിദേശത്തെ ഫലപ്രദമായ മാതൃകകൾ അധികൃതർ മനഃപൂർവം കണ്ടില്ലെന്നു നടിക്കുകയാണോ? വിശദമായി വായിക്കാം...
∙ ആരാണ് രാജകുമാരിയുടെ ‘രഹസ്യരേഖ’കൾ തേടി വന്നത്? ദുരൂഹതയുടെ ടർബോ കാൻസർ: ‘ആ വിഡിയോയിൽ കെയ്റ്റ് അല്ല’
ചാൾസ് രാജാവിന് കാൻസറാണെന്ന് ബ്രിട്ടിഷ് രാജകുടുംബം ഔദ്യോഗികമായി സ്ഥിരീകരിച്ച് ഒരു മാസം പിന്നിടുമ്പോഴായിരുന്നു താനും കാൻസർ ബാധിതയാണെന്ന് ബ്രിട്ടനിലെ കിരീടാവകാശി വില്യം രാജകുമാരന്റെ ഭാര്യ കെയ്റ്റ് മിഡിൽടൺ വെളിപ്പെടുത്തിയത്. പക്ഷേ, ഇരുവരുടെയും ചികിത്സയും ആരോഗ്യവും സംബന്ധിച്ച് ഇനിയും ദുരൂഹതകൾ ബാക്കിയാണ്. ഡയാന രാജകുമാരിക്കു ശേഷം, രാജകുടുംബത്തിലെ ‘പെർഫെക്ട് മോം’ എന്ന പ്രതിച്ഛായ സ്വന്തമാക്കിയ കെയ്റ്റിന് എന്തുകൊണ്ടാണ് സ്വന്തം മക്കൾക്കൊപ്പമുള്ള ഫോട്ടോയിൽ പോലും ‘കൂട്ടിച്ചേർക്കലിന്റെ’ എഡിറ്റിങ് നടത്തേണ്ടി വന്നത്? വിശദമായി വായിക്കാം...