മോദി സർക്കാരിനെ വീഴ്ത്താൻ ‘5 ന്യായം’; ഇത്രയും ലക്ഷം കോടി കോണ്‍ഗ്രസ് എവിടെനിന്നുണ്ടാക്കും? മറന്നോ, മൻമോഹൻ പറഞ്ഞത്!
ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ച് എങ്ങനെയും അധികാരം തിരിച്ചുപിടിക്കണമെന്നാഗ്രഹിക്കുന്ന കോൺഗ്രസിന്റെ പ്രകടനപത്രിക കഴിഞ്ഞദിവസം ഡൽഹിയിൽ പുറത്തിറക്കി. 10 വർഷമായി അധികാരത്തിനു പുറത്തുനിൽക്കുന്ന പാർട്ടിക്ക് ഭൂരിപക്ഷമോ, അതു പറ്റിയില്ലെങ്കിൽ ശക്തമായ പ്രതിപക്ഷമെന്ന നിലയിൽ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കടന്നാക്രമണത്തെ പ്രതിരോധിക്കാൻ വേണ്ടത്ര സീറ്റുകളോ കിട്ടിയേ തീരൂ. അതിനുവേണ്ടി പരമാവധി വോട്ടർമാരെ ആകർഷിക്കുന്നതിന് അൽപസ്വൽപം അതിരുവിട്ട വാഗ്ദാനങ്ങളും ക്ഷമിച്ചുകളയാം. പക്ഷേ, അതാണോ ഈ പ്രകടനപത്രികയിലുള്ളത്? രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയും വിഭവശേഷിയും കണക്കിലെടുത്താണോ രാഹുൽ ഗാന്ധിയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും മുൻ ധനമന്ത്രികൂടിയായ പി.ചിദംബരവും അത് വോട്ടർമാർക്കു മുന്നിൽ വയ്ക്കുന്നത്? അത്യാകർഷകങ്ങളായ 25 വാഗ്ദാനങ്ങളാണ് കോൺഗ്രസ് നേതൃത്വം വോട്ടർമാർക്ക് മുന്നിൽ വയ്ക്കുന്നത്. ഇവ കർഷക ന്യായം, തൊഴിലാളി ന്യായം, സമത്വ ന്യായം, യുവന്യായം, വനിതാ ന്യായം എന്നിങ്ങളെ 5 വിഭാഗങ്ങളിലായി സംഗ്രഹിച്ചിരിക്കുന്നു. ഹിന്ദിയിലെ ന്യായത്തിന് മലയാളത്തിൽ നീതി എന്ന് പറയാം. ഈ വിഭാഗങ്ങളോടു നീതിപുലർത്തി വോട്ടുപെട്ടി നിറച്ചാൽ അധികാരത്തിൽ തിരിച്ചെത്താമെന്ന് പാർട്ടി പ്രത്യാശിക്കുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ച് എങ്ങനെയും അധികാരം തിരിച്ചുപിടിക്കണമെന്നാഗ്രഹിക്കുന്ന കോൺഗ്രസിന്റെ പ്രകടനപത്രിക കഴിഞ്ഞദിവസം ഡൽഹിയിൽ പുറത്തിറക്കി. 10 വർഷമായി അധികാരത്തിനു പുറത്തുനിൽക്കുന്ന പാർട്ടിക്ക് ഭൂരിപക്ഷമോ, അതു പറ്റിയില്ലെങ്കിൽ ശക്തമായ പ്രതിപക്ഷമെന്ന നിലയിൽ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും കടന്നാക്രമണത്തെ പ്രതിരോധിക്കാൻ വേണ്ടത്ര സീറ്റുകളോ കിട്ടിയേ തീരൂ. അതിനുവേണ്ടി പരമാവധി വോട്ടർമാരെ ആകർഷിക്കുന്നതിന് അൽപസ്വൽപം അതിരുവിട്ട വാഗ്ദാനങ്ങളും ക്ഷമിച്ചുകളയാം. പക്ഷേ, അതാണോ ഈ പ്രകടനപത്രികയിലുള്ളത്? രാജ്യത്തിന്റെ സാമ്പത്തികസ്ഥിതിയും വിഭവശേഷിയും കണക്കിലെടുത്താണോ രാഹുൽ ഗാന്ധിയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും മുൻ ധനമന്ത്രികൂടിയായ പി.ചിദംബരവും അത് വോട്ടർമാർക്കു മുന്നിൽ വയ്ക്കുന്നത്? വിശദമായി പരിശോധിക്കാം...
∙ തുണയ്ക്കുമോ അഞ്ച് ന്യായങ്ങൾ?
അത്യാകർഷകങ്ങളായ 25 വാഗ്ദാനങ്ങളാണ് കോൺഗ്രസ് നേതൃത്വം വോട്ടർമാർക്ക് മുന്നിൽ വയ്ക്കുന്നത്. ഇവ കർഷക ന്യായം, തൊഴിലാളി ന്യായം, സമത്വ ന്യായം, യുവന്യായം, വനിതാ ന്യായം എന്നിങ്ങളെ 5 വിഭാഗങ്ങളിലായി സംഗ്രഹിച്ചിരിക്കുന്നു. ഹിന്ദിയിലെ ന്യായത്തിന് മലയാളത്തിൽ നീതി എന്ന് പറയാം. ഈ വിഭാഗങ്ങളോടു നീതിപുലർത്തി വോട്ടുപെട്ടി നിറച്ചാൽ അധികാരത്തിൽ തിരിച്ചെത്താമെന്ന് പാർട്ടി പ്രത്യാശിക്കുന്നു.
എം.എസ്.സ്വാമിനാഥൻ കമ്മിറ്റി ശുപാർശ ചെയ്തതുപോലെ കാർഷിക വിളകൾക്ക് കുറഞ്ഞ താങ്ങുവില പ്രഖ്യാപിച്ച് അത് നിയമനിർമാണത്തിലൂടെ സ്ഥിരം സംവിധാനമാക്കുമെന്നാണ് കർഷക ന്യായത്തിലെ പ്രധാന വാഗ്ദാനം. 2004ൽ ഡോ.മൻമോഹൻസിങ് പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് വിളകൾക്ക് ന്യായവില ഉറപ്പാക്കുന്നതിന് എന്തു ചെയ്യാനാവുമെന്നു പഠിക്കാൻ ലോകപ്രശസ്ത കൃഷിശാസ്ത്രജ്ഞനും ഹരിതവിപ്ലവത്തിന്റെ ശിൽപിയുമായ ഡോ.സ്വാമിനാഥനെ ചുമതലപ്പെടുത്തിയത്.
ഖാരിഫ്, റാബി സീസണുകളിൽ കൃഷി ചെയ്യുന്ന 24 വിളകൾക്ക് ഉൽപാദന ചെലവും അതിന്റെ പകുതിയും ചേർത്ത് ന്യായവില നിശ്ചയിക്കാൻ സ്വാമിനാഥൻ ശുപാർശ ചെയ്തു. 2020ലെ സ്ഥിതിവിവരക്കണക്കനുസരിച്ച്, സ്വാമിനാഥൻ ശുപാർശ ചെയ്ത 24 വിളകളുടെയും ആകെ മൂല്യം 10 ലക്ഷം കോടി രൂപ വരും. കേന്ദ്രസർക്കാർ ഈയിനത്തിൽ സബ്സിഡി നൽകുന്നതിന് ഇപ്പോൾ ആകെ നീക്കിവച്ചിട്ടുള്ളത് 2.5 ലക്ഷം കോടി രൂപയാണ്. ശുപാർശ നടപ്പാക്കണമെങ്കിൽ 7.5 ലക്ഷം കോടി രൂപ കൂടി കണ്ടെത്തണമെന്നു ചുരുക്കം.
കഴിഞ്ഞ 5 വർഷത്തിനിടെ കൃഷിച്ചെലവിലുണ്ടായ വർധന കൂടി കണക്കിലെടുക്കുമ്പോൾ, 2025ൽ പദ്ധതി നടപ്പാക്കണമെങ്കിൽ കുറഞ്ഞത് 10 ലക്ഷം കോടി രൂപയെങ്കിലും അധികമായി കണ്ടെത്തേണ്ടിവരും.
∙ ഇതിനൊക്കെ പണമുണ്ടോ?
ദരിദ്രകുടുംബങ്ങളിലെ ഗൃഹനാഥയ്ക്ക് ഓരോ വർഷവും ഒരുലക്ഷം രൂപ വീതം ബാങ്ക് അക്കൗണ്ടിലേയ്ക്കു നേരിട്ടു നൽകുമെന്നാണ് വനിതാ ന്യായത്തിൽ (മഹാലക്ഷ്മി) വാഗ്ദാനം ചെയ്യുന്നത്. സ്ത്രീകളില്ലാത്ത കുടുംബങ്ങളിൽ മുതിർന്ന പുരുഷന് നൽകും. 2021ലെ സെൻസസ് ഇതുവരെ നടത്തിയിട്ടില്ലെങ്കിലും രാജ്യത്ത് 32 കോടി കുടുംബങ്ങളുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഇതിൽ 5 ശതമാനം തീരെ ദരിദ്രരാണെന്നും കണക്കാക്കപ്പെടുന്നു. അതായത് അതീവദരിദ്രരായ 1.6 കോടി കുടുംബങ്ങൾ ഇന്ത്യയിലുണ്ട്. ഇവർക്ക് മാത്രം ഒരു ലക്ഷം രൂപ വീതം നൽകാൻ തീരുമാനിച്ചാൽപ്പോലും പ്രതിവർഷം 1.6 ലക്ഷം കോടി രൂപ വേണ്ടിവരും.
വർധിച്ച തൊഴിലില്ലായ്മ കണക്കിലെടുത്ത്, 2024 മാർച്ച് 15ന് നിലവിലുള്ള എല്ലാ വിദ്യാഭ്യാസ വായ്പകളും ഇതുവരെ അടയ്ക്കാനുള്ള മുഴുവൻ പലിശ സഹിതം എഴുതിത്തള്ളുമെന്നാണ് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഭാഗത്തിൽ പാർട്ടി വാഗ്ദാനം ചെയ്യുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാനം വരെ ഈയിനത്തിൽ ബാങ്കുകൾ വായ്പയായി നൽകിയിട്ടുള്ളത് 1.18 ലക്ഷം കോടി രൂപയാണ്. ഈ തുക മുഴുവൻ സർക്കാർ ബാങ്കുകൾക്കു നൽകും. അതേസമയം, എഴുതിത്തള്ളുന്ന വിദ്യാഭ്യാസ വായ്പയിൽ വിദേശവിദ്യാഭ്യാസത്തിനെടുത്തവ ഉൾപ്പെടുമോയെന്ന് ന്യായ പത്രികയിൽ വ്യക്തമാക്കിയിട്ടില്ല.
25 വയസ്സിൽ താഴെയുള്ള, ഡിഗ്രിയോ ഡിപ്ലോമയോ നേടിയവർക്ക് ഒരു വർഷത്തേക്ക് ഒരു ലക്ഷം രൂപ സ്റ്റൈപ്പെൻഡോടെ അപ്രന്റിസ്ഷിപ്പ് നൽകുമെന്നാണ് യുവന്യായത്തിലെ മുഖ്യവാഗ്ദാനം. ഇന്ത്യയിൽ 1113 യൂണിവേഴ്സിറ്റികളിലായി 43,796 കോളജുകളും 11,296 സ്വയംഭരണ സ്ഥാപനങ്ങളുമുണ്ട്. ഓരോ വർഷവും 10 ലക്ഷം പേർ ബിരുദം നേടി പുറത്തിറങ്ങുന്നു. നമ്മുടെ രാജ്യത്ത് ഏതു കാലത്തും തൊഴിൽരഹിതരായ ബിരുദധാരികൾ കുറഞ്ഞത് 50 ലക്ഷം പേരുണ്ടാകും.
പൊതു, സ്വകാര്യ മേഖലയിലെ 2579 പോളിടെക്നിക്കുകളിൽ 7 ലക്ഷത്തിലേറെ ഡിപ്ലോമ സീറ്റുകളുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇതിൽ 70–75 ശതമാനത്തോളം സീറ്റുകളിൽ കുട്ടികൾ ചേരുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. ആ നിലയ്ക്ക് ഓരോ വർഷവും 5 ലക്ഷത്തോളം പേർ ഡിപ്ലോമ നേടി പുറത്തിറങ്ങുന്നു. 20 വയസ്സിൽ ഡിഗ്രിയോ ഡിപ്ലോമയോ നേടുന്നവർക്ക് 25 വയസ്സുവരെ അപ്രന്റിസ്ഷിപ്പിന് അർഹതയുള്ളതിനാൽ ആദ്യ വർഷം 50 ലക്ഷം ബിരുദധാരികളും (10 ലക്ഷം X 5) 25 ലക്ഷം ഡിപ്ലോമക്കാരും (5 ലക്ഷം X 5) അപേക്ഷകരായേക്കാം. ആകെ 75 ലക്ഷം പേർ. ഇവർക്ക് ഒരു ലക്ഷം രൂപ വീതം നൽകണമെങ്കിൽ 75,000 കോടി രൂപ വേണം. തുടർന്നുള്ള വർഷങ്ങളിൽ തന്നാണ്ടിലെ അപേക്ഷകരേയുണ്ടാകൂ. അപ്പോൾ ഈ ചെലവ് അഞ്ചിലൊന്നായി കുറയും.
∙ ബാധ്യത കുറയ്ക്കാനായിരുന്നു ആ പദ്ധതി
സാമ്പത്തിക ബാധ്യത മുൻകൂട്ടി കണക്കാക്കാൻ കഴിയാത്ത വാഗ്ദാനമാണ് തൊഴിലാളി ന്യായത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള സാർവത്രിക സൗജന്യ ചികിത്സാ പദ്ധതി. രോഗനിർണയവും മരുന്നും ശസ്ത്രക്രിയയും തുടർ ചികിത്സയും സാന്ത്വന പരിചരണവും പദ്ധതിയിൽ ഉൾപ്പെടും. രാജസ്ഥാൻ നടപ്പാക്കിയ മാതൃകയിൽ 25 ലക്ഷം രൂപയുടെ കാഷ്‌ലെസ് ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്നാണ് പ്രകടനപത്രികയിൽ പറയുന്നത്. 143 കോടി ജനങ്ങളുള്ള നമ്മുടെ രാജ്യത്ത് ഈ പദ്ധതിക്ക് എത്ര പണം കണ്ടെത്തേണ്ടി വരുമെന്ന് ആരും കണക്കാക്കിയിട്ടില്ല.
പ്രതിരോധ സേനകളുടെ സാമ്പത്തിക ബാധ്യത ക്രമേണ കുറയ്ക്കുന്നതിന് വേണ്ടി നടപ്പാക്കിയ അഗ്നിവീർ പദ്ധതി നിർത്തലാക്കുമെന്നാണ് മറ്റൊരു വാഗ്ദാനം. പ്രതിരോധ മേഖലയിൽ പെൻഷൻ ചെലവ് ശമ്പളച്ചെലവിനെ മറികടക്കുമെന്ന നിലയിൽ വന്നപ്പോഴാണ് അഗ്നിവീർ നടപ്പാക്കാൻ കേന്ദ്രം നിർബന്ധിതമായത്. അതു വേണ്ടെന്നുവച്ചാൽ ദീർഘകാലാടിസ്ഥാനത്തിൽ വൻ ബാധ്യതയാകും. കാർഷിക വായ്പകൾ എഴുതിത്തള്ളുമെന്നും പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുമെന്നും കൂടി കോൺഗ്രസ് വാഗ്ദാനം ചെയ്യുമെന്നു കരുതിയിരുന്നു. മുൻ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാവാം സാഹസത്തിനു മുതിരാത്തത്.
പഴയ പെൻഷൻ പദ്ധതി (ഒപിഎസ്) തുടർന്നാൽ അധികകാലം വണ്ടി ഓടില്ലെന്നു മനസ്സിലാക്കിയാണ് സാമ്പത്തിക വിദഗ്ധനായ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ് 2004ൽ പല തലത്തിലുള്ള സമ്മർദങ്ങൾ മറികടന്ന് അതു വേണ്ടെന്നുവച്ചത്. ഒപിഎസ് തിരിച്ചുകൊണ്ടുവരാനാണ് തീരുമാനിക്കുന്നതെങ്കിൽ ഇപ്പോഴത്തെ ശമ്പള ഘടന വച്ച് ഓരോ വർഷവും 2 ലക്ഷം കോടി രൂപ കൂടി വകയിരുത്തേണ്ടിവരുമായിരുന്നു. ശമ്പളച്ചെലവിന്റെ 40 ശതമാനമാണ് പഴയ പദ്ധതി പ്രകാരം പെൻഷനായി നൽകേണ്ടി വരിക. സംസ്ഥാനങ്ങൾക്കുണ്ടാകാവുന്ന അധിക ബാധ്യത ഇതിനു പുറമേയാണ്. പുതിയ പെൻഷൻ പദ്ധതി ഉപേക്ഷിച്ച് പഴയതിലേക്കു മടങ്ങിയ സംസ്ഥാനങ്ങളിലെ തർക്കങ്ങൾ അടുത്ത 25 വർഷം കൊണ്ടുപോലും തീരുമെന്ന് തോന്നുന്നില്ല.
∙ ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ!
1989ൽ വി.പി.സിങ് പ്രധാനമന്ത്രിയായിരുന്നപ്പോഴും അതിനുശേഷം 2008ൽ ഡോ.മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിൽ കോൺഗ്രസ് ഭരിക്കുമ്പോഴും കാർഷിക വായ്പകൾ എഴുതിത്തള്ളിയിരുന്നു. ഇതിനു പുറമേ 2000നു ശേഷം രാജ്യത്തെ 13 സംസ്ഥാനങ്ങൾ നടപ്പാക്കിയ 18 കടാശ്വാസ പദ്ധതികളിലായി 2.51 ലക്ഷം കോടി രൂപ എഴുതിത്തള്ളി. ഈ തീരുമാനങ്ങൾ പൊതുവേ കർഷകർക്ക് ആശ്വാസമായി. എന്നാൽ, ആനുകൂല്യം ലഭിച്ചവരിൽ തിരിച്ചടയ്ക്കാൻ ശേഷിയുള്ളവർ ഏറെപ്പേരുണ്ടായിരുന്നു. ഉമി തിന്ന് തവിടാക്കിയും കെട്ടുതാലി പണയം വച്ചും കഷ്ടപ്പെട്ട് കടം തിരികെ നൽകിയവർ ഇളിഭ്യരാവുകയും ചെയ്തു. തീരുമാനം ബാങ്കിങ് മേഖലയിൽ സൃഷ്ടിച്ച പ്രത്യാഘാതവും ഒട്ടും ഗുണകരമായിരുന്നില്ല. എഴുതിത്തള്ളുമെന്നു കരുതി വായ്പ തിരിച്ചടയ്ക്കാതെ കാത്തിരുന്നവർ സൃഷ്ടിച്ച പൊല്ലാപ്പ് തുടർവർഷങ്ങളിൽ ബാങ്കുകാരെ വട്ടംകറക്കി.
അപ്പോൾ, സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാൻ 10 ലക്ഷം കോടി, ദരിദ്രകുടുംബങ്ങളിലെ ഗൃഹനാഥകൾക്കു നൽകാൻ 1.6 ലക്ഷം കോടി, വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളാൻ 1.18 ലക്ഷം കോടി, ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കും സ്റ്റൈപ്പൻഡ് നൽകാൻ 75,000 കോടി. ഇവയെല്ലാം കൂടി 13.53 ലക്ഷം കോടിയായി. ഇതിനു പുറമേയാണ് സാർവത്രിക ചികിത്സാ പദ്ധതി. ഈ കണക്കിൽ പെടുത്താത്ത വൻ ചെലവു വരുന്ന മറ്റ് വാഗ്ദാനങ്ങൾ വേറെയുമുണ്ട്. എസ്‌സി എസ്‌ടി വിഭാഗങ്ങൾക്കു ജനസംഖ്യാനുപാതികമായി പ്രത്യേക ബജറ്റ്, കുറഞ്ഞ ക്ഷേമപെൻഷൻ 1000 രൂപ തുടങ്ങിയ വാഗ്ദാനങ്ങൾ ഇവയിൽ ചിലതു മാത്രം.
ധനമന്ത്രി നിർമല സീതാരാമൻ അവസാനം അവതരിപ്പിച്ച ബജറ്റിൽ ആകെ വരവ് 27.1628 ലക്ഷം കോടിയാണ്. ചെലവ് 45.03 ലക്ഷം കോടിയും. റവന്യൂ ചെലവ് 35.02 ലക്ഷം കോടിയായി കണക്കാക്കുന്നു. കോൺഗ്രസ് വാഗ്ദാനം ചെയ്തിട്ടുള്ള പദ്ധതികളുടെ ചെലവിനത്തിൽ 13.53 ലക്ഷം രൂപ കൂടി കണക്കാക്കിയാൽ റവന്യൂ ചെലവ് 48.55 ലക്ഷം കോടിയാകും. റവന്യൂ കമ്മി ഇപ്പോഴത്തെ 8.698 ലക്ഷം കോടിയിൽ നിന്ന് 22 ലക്ഷം കോടിയിലേറെയാവും. ഈ തുക എവിടെ നിന്നു കണ്ടെത്തുമെന്ന സൂചനപോലും 48 പേജ് വരുന്ന പ്രകടനപത്രികയിൽ ഒരിടത്തുമില്ല. കടം വാങ്ങുമോ? പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റ് സമാഹരിക്കുമോ? അതോ, നാസിക്കിലെയും മൈസൂരുവിലെയും നോട്ടടിക്കുന്ന പ്രസിൽ 2 തച്ച് വീതം ഓവർ ടൈം കൊടുത്താൽ മതിയെന്നാണോ? കോണ്‍ഗ്രസ് നേതൃത്വത്തിന് എന്നതു പോലെ നമുക്കും ഒരെത്തുംപിടിയും കിട്ടുന്നില്ല.