മഞ്ഞളൊഴിച്ച് തെളിവ് മായ്ക്കാൻ പാർട്ടി റെഡി; ബോംബിനെ പടക്കമാക്കുന്ന കണ്ണൂരിലെ ‘പ്രത്യേക ആക്‌ഷൻ’
എത്ര നിർവീര്യമാക്കിയാലും പൊട്ടിത്തെറിക്കുകയാണു കണ്ണൂരിലെ നാടൻ ബോംബുകൾ. ചോറ്റുപാത്രങ്ങളിലും ഐസ്ക്രീം ബോളുകളിലും വരെ വെടിമരുന്നു കുത്തിനിറച്ചു പൊട്ടിച്ച കക്ഷിരാഷ്ട്രീയം ഇരകളാക്കിയവരിൽ, രക്തസാക്ഷികളെന്നു മലയാളത്തിൽ പറയാൻ പോലുമറിയാത്ത അതിഥിത്തൊഴിലാളികളുണ്ട്. കൈകാലുകൾ നഷ്ടപ്പെട്ടവരിലും കണ്ണു നഷ്ടപ്പെട്ടവരിലും പിഞ്ചു കുഞ്ഞുങ്ങളുണ്ട്. 1998 മുതൽ 2024 വരെയുള്ള കണക്കെടുത്താൽ, നിർമാണത്തിനിടെ നാടൻ ബോംബ് പൊട്ടിത്തെറിച്ച് 10 പേരാണു കണ്ണൂരിൽ കൊല്ലപ്പെട്ടത്. നിഷ്കളങ്കരുടെ ജീവനും ജീവിതവുമെടുത്ത്, സ്റ്റീൽ മൊന്തകളിലും ഐസ്ക്രീം ബോളുകളിലുമെല്ലാം ‘ഒളിച്ചിരുന്ന്’ പൊട്ടിത്തെറിക്കുകയാണ് നാടൻ ബോംബുകൾ. ആക്രി പെറുക്കി ജീവിച്ചവർ മുതൽ, പ്ലാസ്റ്റിക് ബോൾ പന്താണെന്നു കരുതി തട്ടിക്കളിച്ച പിഞ്ചു കുഞ്ഞുങ്ങൾ വരെ ഇരകളായിട്ടുമുണ്ട് ബോംബ് രാഷ്ട്രീയത്തിന്. 2021ൽ ഇരിട്ടിയിൽ പന്താണെന്നു കരുതി നാടൻ ബോംബ് തട്ടിക്കളിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു സാരമായി പരുക്കേറ്റത് അന്ന് അഞ്ചും ഒന്നരയും വയസുള്ള 2 കുട്ടികൾക്കാണ്. അക്കൊല്ലം നവംബറിൽ പാലയാട് നരിവയലിനു സമീപം ‘ഡയറ്റ്’ ലേഡീസ് ഹോസ്റ്റൽ വളപ്പിൽ കളിക്കുന്നതിനിടയിൽ കിട്ടിയ ഐസ്ക്രീം ബോംബ് പന്ത് ആണെന്നു കരുതി എറിഞ്ഞപ്പോൾ പൊട്ടിത്തെറിച്ച് 12 വയസ്സുകാരനു പരുക്കേറ്റു. വിവാഹപ്പാർട്ടികളെയും ബോംബ് വിട്ടില്ല.

എത്ര നിർവീര്യമാക്കിയാലും പൊട്ടിത്തെറിക്കുകയാണു കണ്ണൂരിലെ നാടൻ ബോംബുകൾ. ചോറ്റുപാത്രങ്ങളിലും ഐസ്ക്രീം ബോളുകളിലും വരെ വെടിമരുന്നു കുത്തിനിറച്ചു പൊട്ടിച്ച കക്ഷിരാഷ്ട്രീയം ഇരകളാക്കിയവരിൽ, രക്തസാക്ഷികളെന്നു മലയാളത്തിൽ പറയാൻ പോലുമറിയാത്ത അതിഥിത്തൊഴിലാളികളുണ്ട്. കൈകാലുകൾ നഷ്ടപ്പെട്ടവരിലും കണ്ണു നഷ്ടപ്പെട്ടവരിലും പിഞ്ചു കുഞ്ഞുങ്ങളുണ്ട്. 1998 മുതൽ 2024 വരെയുള്ള കണക്കെടുത്താൽ, നിർമാണത്തിനിടെ നാടൻ ബോംബ് പൊട്ടിത്തെറിച്ച് 10 പേരാണു കണ്ണൂരിൽ കൊല്ലപ്പെട്ടത്. നിഷ്കളങ്കരുടെ ജീവനും ജീവിതവുമെടുത്ത്, സ്റ്റീൽ മൊന്തകളിലും ഐസ്ക്രീം ബോളുകളിലുമെല്ലാം ‘ഒളിച്ചിരുന്ന്’ പൊട്ടിത്തെറിക്കുകയാണ് നാടൻ ബോംബുകൾ.
ആക്രി പെറുക്കി ജീവിച്ചവർ മുതൽ, പ്ലാസ്റ്റിക് ബോൾ പന്താണെന്നു കരുതി തട്ടിക്കളിച്ച പിഞ്ചു കുഞ്ഞുങ്ങൾ വരെ ഇരകളായിട്ടുമുണ്ട് ബോംബ് രാഷ്ട്രീയത്തിന്. 2021ൽ ഇരിട്ടിയിൽ പന്താണെന്നു കരുതി നാടൻ ബോംബ് തട്ടിക്കളിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു സാരമായി പരുക്കേറ്റത് അന്ന് അഞ്ചും ഒന്നരയും വയസുള്ള 2 കുട്ടികൾക്കാണ്. അക്കൊല്ലം നവംബറിൽ പാലയാട് നരിവയലിനു സമീപം ‘ഡയറ്റ്’ ലേഡീസ് ഹോസ്റ്റൽ വളപ്പിൽ കളിക്കുന്നതിനിടയിൽ കിട്ടിയ ഐസ്ക്രീം ബോംബ് പന്ത് ആണെന്നു കരുതി എറിഞ്ഞപ്പോൾ പൊട്ടിത്തെറിച്ച് 12 വയസ്സുകാരനു പരുക്കേറ്റു.
വിവാഹപ്പാർട്ടികളെയും ബോംബ് വിട്ടില്ല. കക്ഷിരാഷ്ട്രീയമില്ലെന്നു പറയുന്നുണ്ടെങ്കിലും വിവാഹ പാർട്ടിക്കു നേരെ തോട്ടടയിലുണ്ടായ ബോംബേറിൽ യുവാവു കൊല്ലപ്പെട്ടതും കണ്ണൂരിൽ തന്നെയാണ്. ആക്രി സാധനങ്ങൾ സൂക്ഷിച്ച വീട്ടിൽ വച്ച് അവ തുറന്നു നോക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ 2 അസം സ്വദേശികൾ കൊല്ലപ്പെട്ടതു മട്ടന്നൂരിലാണ്, 2022 ജൂലൈ 5ന്. പാട്യം മൂഴിവയലിൽ ആക്രി സാധനങ്ങൾ തരം തിരിക്കുന്നതിനിടെ ഉണ്ടായ സ്ഫോടനത്തിൽ 3 അസം സ്വദേശികൾക്കു പരുക്കേറ്റിരുന്നു. തലശ്ശേരി കല്ലിക്കണ്ടിയിൽ, 1998ലെ പിറന്നാൾ ദിനത്തിൽ അമാവാസിയെന്ന നാടോടി ബാലന്റെ കയ്യും കണ്ണും നഷ്ടപ്പെടുത്തിയതൊരു സ്റ്റീൽ പാത്രമാണ്.
റോഡരികിൽനിന്നു കിട്ടിയ സ്റ്റീൽ പാത്രം തല്ലിപ്പൊട്ടിക്കാൻ ശ്രമിക്കവെ പൊട്ടിത്തെറിക്കുകയായിരുന്നു. അമാവാസി ഇന്ന് പൂർണചന്ദ്രനെന്നു പേരുമാറി, സർക്കാർ ഉദ്യോഗസ്ഥനാണ്. 2000 സെപ്റ്റംബറിൽ ബോംബേറിൽ വലതുകാൽ നഷ്ടപ്പെട്ട അഞ്ചര വയസ്സുകാരി അസ്ന ഇന്ന് ഡോ. അസ്നയാണ്. അസ്നയും പൂർണചന്ദ്രനുമടക്കം കക്ഷിരാഷ്ട്രീയ ബോംബുകളുടെ ജീവിക്കുന്ന ഇരകൾ ഒരുപാടുപേരുണ്ട്. ഒന്നുമൊന്നും കക്ഷിരാഷ്ട്രീയ ബോംബുകളെ നിർവീര്യമാക്കുന്നില്ലെന്നു വ്യക്തമാക്കുകയാണു പാനൂർ.
∙ കൂരാറ ഒന്ന് പൊട്ടിച്ചാൽ കൊങ്കച്ചി തിരിച്ചടിക്കും
1999ൽ യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി. ജയകൃഷ്ണൻ കൊല്ലപ്പെട്ടതിനു ശേഷമാണു സിപിഎമ്മും ബിജെപിയും ശക്തികേന്ദ്രങ്ങളിൽ ബോംബ് നിർമാണം വ്യാപകമാക്കിയത്. എന്തൊക്കെ ന്യായീകരണങ്ങൾ പറഞ്ഞാലും ജില്ലയുടെ ബോംബ് രാഷ്ട്രീയത്തിന്റെ ഉത്തരവാദിത്തത്തിൽനിന്നു പ്രമുഖ രാഷ്ട്രീയ കക്ഷികൾക്ക് ഒഴിഞ്ഞു നിൽക്കാൻ കഴിയില്ല. എതിരാളികളെ നിശ്ശബ്ദരാക്കാനും നിർവീര്യമാക്കാനും ബോംബാണു പ്രധാന ആയുധം. വഴിയിലൂടെ നടന്നോ ബൈക്കിലോ പോകുന്നവരെ ബോംബെറിഞ്ഞു വീഴ്ത്തുക, ആ പുകമറയ്ക്കിടയിൽ വെട്ടിക്കൊലപ്പെടുത്തുകയോ ഗുരുതരമായി പരുക്കേൽപ്പിക്കുകയോ ചെയ്യുക. ഇതാണ്, ജില്ലയിലെ ബോംബ് രാഷ്ട്രീയത്തിന്റെ പ്രത്യേക ‘ആക്‌ഷൻ’. തിരഞ്ഞെടുപ്പു കാലം, ‘ബോംബ് തൊഴിലാളി’കൾക്ക് ആഘോഷമാണ്. എതിരാളികളെ മാത്രമല്ല, സാധാരണ വോട്ടർമാരെയും ഭയപ്പെടുത്താൻ എതിരാളികളുടെ സ്വാധീന കേന്ദ്രങ്ങളിൽ ബോംബ് സ്ഫോടനങ്ങളുണ്ടാക്കും.
അതൊരു മുന്നറിയിപ്പാണ്. അടങ്ങിയിരുന്നോളണം എന്ന ഭീഷണി. ഇതു പാലിച്ചില്ലെങ്കിൽ, വോട്ടെടുപ്പിനു മുൻപോ പിൻപോ ആയി ആ എതിരാളിക്കു നേരെയൊരു ബോംബു വരുമെന്നുറപ്പ്. തീർന്നില്ല, ബോംബുകൾകൊണ്ടു പരസ്പരം സംസാരിച്ച രണ്ടു പാർട്ടി ഗ്രാമങ്ങളുണ്ട് കണ്ണൂർ ജില്ലയിൽ. പാട്യം, മൊകേരി പഞ്ചായത്തുകളുടെ അതിർത്തിയിലൂടെ ഒഴുകുന്ന പാത്തിപ്പാലം പുഴയുടെ ഇരു കരകളിലുമുള്ള കൊങ്കച്ചിയും കൂരാറയും. പാട്യം പഞ്ചായത്തിലെ പത്തായക്കുന്നും അതിനോടു ചേർന്നുള്ള കൊങ്കച്ചിയും ബിജെപിയുടെ പാർട്ടി ഗ്രാമങ്ങളാണ്. മറുകരയിലുള്ള മൊകേരി പഞ്ചായത്തിലെ സിപിഎം പാർട്ടി ഗ്രാമമാണ് കൂരാറ. എതിരാളികൾ സ്വന്തം ഗ്രാമത്തിലേക്കു കടന്നു വരരുതെന്ന മുന്നറിയിപ്പ് ബോംബ് പൊട്ടിച്ചാണു പരസ്പരം കൈമാറിയിരുന്നത്. കൂരാറയിൽ ഒന്നു പൊട്ടിയാൽ, കൊങ്കച്ചിയിൽ രണ്ടെണ്ണം പൊട്ടും. തിരിച്ചും. ഇതായിരുന്നു സ്ഥിതി വർഷങ്ങളോളം. ഭാഗ്യമുള്ളവർ രക്ഷപ്പെടുമെന്നു മാത്രം.
∙ ‘ബോംബ് കെട്ടൽ’ മരത്തിൽ നെഞ്ചു ചാരിനിന്ന്
എങ്ങനെയാണ് ബോംബ് നിർമാണം ഇവിടെ കൈത്തൊഴിലായി മാറിയത്? സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ അറിവുള്ളവരൊന്നുമല്ല ഈ നാടൻ ബോംബുണ്ടാക്കുന്നത്. നേരത്തേ ബോംബ് കെട്ടിയിരുന്നവർ നൽകുന്ന വിവരങ്ങൾ വച്ചാണു നിർമാണം. പലപ്പോഴും തീർത്തും അശ്രദ്ധമായാണ് ചെയ്യുന്നതു താനും. രാത്രിയുടെ ഏതെങ്കിലും യാമത്തിൽ, പാർട്ടി ഗ്രാമത്തിലെ ഒറ്റപ്പെട്ട വീടുകളിലാണു നിർമാണം. പരിസരം കൂട്ടാളികളുടെ കനത്ത നിരീക്ഷണത്തിലായിരിക്കും. നിർമാണത്തിനിടെ ബോംബ് പൊട്ടിയാലും പരുക്ക് കൈകൾക്കു മാത്രമേ പറ്റാവൂ എന്ന ചിന്തയിലാണു ബോംബ് നിർമാണം നടത്തുക.
ബോംബ് വരിഞ്ഞു മുറുക്കുമ്പോഴാണ് സ്ഫോടന സാധ്യതയുള്ളത്. അതിനാൽ നൂൽ ബോംബ് വരിഞ്ഞു മുറുക്കുമ്പോഴും, സ്റ്റീൽ ബോംബാണെങ്കിൽ സ്ഫോടക വസ്തു നിറച്ച സ്റ്റീൽ പാത്രത്തിന്റെ മൂടി മുറുക്കുമ്പോഴും പൊട്ടിത്തെറിക്കാം. ഈ പണി ചെയ്യുമ്പോൾ ഏതെങ്കിലും മരത്തിൽ നെഞ്ചു ചാരി ചേർത്തു നിന്ന് കൈകൾ മരത്തിന്റെ മറുവശത്തേക്കു മാറ്റിപ്പിടിച്ചാണു ബോംബ് മുറുക്കുന്നത്. ബെഞ്ചിൽ കമിഴ്ന്നു കിടന്ന് അതിനടിയിലേക്കു കൈകൾ താഴ്ത്തിവച്ച് ബോംബ് മുറുക്കുന്ന ഏർപ്പാടുമുണ്ട്. ഇതിൽ ഏതെങ്കിലുമൊരു രീതിയിൽ ബോംബ് നിർമിക്കുമ്പോൾ പൊട്ടിത്തെറിച്ച് കൈകൾ നഷ്ടപ്പെട്ടവരാണ് ഏറെയും.
വെടിമരുന്നും കുപ്പിച്ചില്ലും ആണിയും വെള്ളാരങ്കല്ലും മറ്റും നിറച്ച് ഘർഷണമുണ്ടാകുമ്പോൾ തീപിടിച്ച് പൊട്ടിത്തെറിക്കുന്ന മാതൃകയിൽ നിർമിക്കാറുണ്ട്. സ്ഫോടക വസ്തുക്കൾ നിറച്ച് കട്ടിയുള്ള ചണനൂലുകൊണ്ടു വരിഞ്ഞു കെട്ടിയും ചെറിയ സ്റ്റീൽ പാത്രങ്ങളിൽ നിറച്ച് അതിന്റെ മൂടി ഉറപ്പിച്ചും നാടൻ ബോംബുകൾ ഉണ്ടാക്കുന്നു. കുറ്റിക്കാടുകളുടെ മറവിലും വീടിന്റെ പരിസരങ്ങളിലും വീട്ടിലും വരെ ജില്ലയിൽ ബോംബ് നിർമാണം നടക്കുന്നുണ്ട്.
മംഗളൂരു, ബെംഗളൂരു, മൈസൂരു, ശിവകാശി തുടങ്ങിയ സ്ഥലങ്ങളിൽനിന്നു ജില്ലയിലേക്കു സ്ഫോടകവസ്തുക്കളെത്തുന്നുണ്ട്. ഓൺലൈൻ ആയും സ്ഫോടകവസ്തുക്കളെത്തുന്നു. ആഘാതവും ശബ്ദവുമൊക്കെ വർധിപ്പിക്കാൻ വേണ്ടി പല തരം ചേരുവകളുപയോഗിക്കുന്നതായും ബോംബ് സ്ക്വാഡ് കണ്ടെത്തിയിട്ടുണ്ട്.
കണ്ണൂരില്‍ 3 വർഷത്തിനിടെ നടന്ന ബോംബ് സ്ഫോടനങ്ങളുടെയും കൊലപാതകങ്ങളുടെയും നാൾവഴി
2021 ഏപ്രിൽ 7: കണ്ണൂർ പാനൂർ പുല്ലൂക്കര മുക്കിൽ പീടികയിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ പാറാൽ മൻസൂറിനെ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം ബൈക്ക് തടഞ്ഞു നിർത്തി, വെട്ടിക്കൊലപ്പെടുത്തി. മൻസൂറിന്റെ സഹോദരൻ മുഹ്‌സിനും ഇതേ സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റു.
2021 ഏപ്രിൽ 16: കതിരൂർ മലാൽ ആരോഗ്യകേന്ദ്രത്തിനു സമീപം ബോംബു നിർമാണത്തിനിടെ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകൻ കുറ്റ്യേരിച്ചാൽ പറമ്പത്ത് ഹൗസിങ് കോളനിയിലെ നിജേഷ് (38) എന്ന മാരിമുത്തുവിന്റെ കൈപ്പത്തികൾ നഷ്ടമായി. സ്ഫോടന സ്ഥലത്തു തെളിവുകൾ നശിപ്പിക്കാൻ ശ്രമം നടന്നതായി പൊലീസ് കണ്ടെത്തി.
2021 മേയ് 4: ഇരിട്ടിയിലെ വീടിനു സമീപത്തെ ആൾത്താമസമില്ലാത്ത പറമ്പിൽ നിന്നു കിട്ടിയ നാടൻ ബോംബ് പന്താണെന്നു കരുതി തട്ടിക്കളിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് 2 കുട്ടികൾക്കു പരുക്കേറ്റു. നെല്ല്യാട്ടേരിയിലെ മുഹമ്മദ് അമീൻ (5), മുഹമ്മദ് റബീൽ (1.5) എന്നിവർക്കാണു പരുക്കേറ്റത്. പറമ്പിൽ നിന്നു കിട്ടിയ പന്തുമായി വീട്ടിലെത്തിയ മുഹമ്മദ് അമീൻ ഹാളിൽ കളിക്കുന്നതിനിടെ താഴെ വീണു പൊട്ടിത്തെറിക്കുകയായിരുന്നു. വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
2021 നവംബർ 22 : പാലയാട് നരിവയലിനു സമീപം ഡയറ്റ് ലേഡീസ് ഹോസ്റ്റൽ വളപ്പിൽ കളിക്കുന്നതിനിടയിൽ കിട്ടിയ ഐസ്ക്രീം ബോംബ് പന്ത് ആണെന്നു കരുതി എറിഞ്ഞപ്പോൾ പൊട്ടിത്തെറിച്ച് നരിവയൽ പിഎസ് ഹൗസിൽ ശ്രീവർദ്ധ് പ്രദീപിനു പരുക്കേറ്റു.
2022 ജനുവരി 30: പെരിങ്ങോത്ത് ആർഎസ്എസ് പ്രവർത്തകൻ ബിജു ആലക്കാടിന്റെ കൈവിരലുകൾ ബോംബ് സ്ഫോടനത്തിൽ തകർന്നു. വീട്ടു വളപ്പിലെ കോഴിക്കൂടിനു സമീപമാണു സ്ഫോടനം നടന്നത്. ബോംബിന്റെയും നിർമാണ സാമഗ്രികളുടെയും അവശിഷ്ടം സംഭവ സ്ഥലത്തു നിന്നു കണ്ടെത്തി.
2022 ഫെബ്രുവരി 12 : തോട്ടടയിൽ വിവാഹത്തിൽ പാർട്ടിക്കു നേരെയുണ്ടായ ബോംബേറിൽ ഏച്ചൂർ പാതിരിപ്പറമ്പ് സ്വദേശിയായ ജിഷ്ണു (26) കൊല്ലപ്പെട്ടു. 6 പേർക്കു പരുക്കേറ്റു. വിവാഹത്തലേന്നു യുവാക്കൾ ചേരി തിരിഞ്ഞുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായാണു പിറ്റേന്നു ബോംബേറുണ്ടായത്.
2022 ജൂലൈ 5: മട്ടന്നൂരിൽ ആക്രി സാധനങ്ങൾ സൂക്ഷിച്ച വീട്ടിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ അസം ബാമാഗറർ ബാർപേട്ട സ്വദേശി ഫസൽ ഹഖ് (52), മകൻ ഷാഹിദുൽ ഇസ്‍ലാം (24) എന്നിവർ മരിച്ചു. ആക്രിയിലുണ്ടായിരുന്ന സ്റ്റീൽ ബോംബ് തുറന്നു നോക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.
2023 മേയ് 18: മാങ്ങാട്ടിടം കണ്ടേരികരിയിൽ ആളൊഴിഞ്ഞ സ്ഥലത്ത് സ്റ്റീൽ ബോംബുകൾ കണ്ടെത്തി.
2023 മേയ് 22 : തൊടീക്കളം റോഡരികിൽ കിഴുവക്കാലിൽ ഓവുപാലത്തിനിടയിൽ ഒളിപ്പിച്ച 8 നാടൻ ബോംബുകൾ കണ്ടെടുത്തു.
2023 ഡിസംബർ 24: പാട്യം മൂഴിവയലിൽ ആക്രി സാധനങ്ങൾ തരം തിരിക്കുന്നതിനിടെ ഉണ്ടായ സ്ഫോടനത്തിൽ 3 പേർക്കു പരുക്കേറ്റു. അസം ദുബ്രി സ്വദേശികളായ സയ്യിദലി, മക്കളായ നൂറുദ്ദീൻ (10), അബ്ദുൽ മുത്തലി.
∙ തെളിവില്ലാതാക്കാൻ മഞ്ഞൾ മതി!
അക്രമം നിർത്തി, സമാധാനത്തിന്റെ പാതയിലാണെന്ന് അവകാശപ്പെടുമ്പോഴും രാഷ്ട്രീയ പാർട്ടികൾ ആ പാതയിലല്ലെന്നു തെളിയിക്കുന്നു പാനൂരിൽ കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടനവും അതിൽ ഷെറിൻ എന്ന യുവാവ് കൊല്ലപ്പെട്ടതും. തിരഞ്ഞെടുപ്പുകാലമായിട്ടു പോലും ഇത്തരം സംഭവങ്ങൾ നടക്കുന്നു എന്നതാണ് ഞെട്ടിക്കുന്നത്. നിലവിലുള്ള കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെടാതെ പോകുന്നതും ബോംബു രാഷ്ട്രീയത്തിനു വളം നൽകുന്നു. കണ്ണൂരിലെ ബോംബ് സ്ഫോടനക്കേസുകൾ പലതും തെളിവില്ലാതെ ‘കുഴിച്ചിടുക’യാണു പതിവ്. നിർമാണത്തിനിടെ പൊട്ടിത്തെറിച്ചാലും എതിരാളികൾ എറിഞ്ഞുവെന്നാകും മൊഴി. സാക്ഷികളുണ്ടാകില്ല.
സംഭവ സ്ഥലത്തെ തെളിവു നശിപ്പിക്കലാണ് ആദ്യം നടക്കുക. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ ബോംബുകൾ ഒന്നിച്ച് പിടികൂടിയത് പാനൂർ വടക്കെ പൊയിലൂർ മൈലാടി കുന്നിൽനിന്നുമായിരുന്നു. 2008 നവംബർ 13ന് 125 ബോംബുകളാണ് ഇവിടെ നിന്നും കണ്ടെടുത്തത്. കണ്ടെടുത്ത ബോംബുകൾ കൊണ്ട് കേരള പൊലീസ് എന്ന് എഴുതിയത് ഏറെ ചർച്ചയായി. ബോംബ് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. സംഭവത്തിൽ ആരാണ് ഉത്തരവാദി എന്നത് ഇപ്പോഴും അജ്ഞാതം. പിടിച്ചെടുത്ത ബോംബുകൾ സൂക്ഷിക്കാൻ സ്റ്റേഷനിൽ ഇടമില്ലാതായതോടെ, സ്റ്റേഷന്റെ മുറ്റത്ത് തൽക്കാലം സൂക്ഷിച്ചു വയ്ക്കാനായി ബോംബിനു വേണ്ടി കുഴിയെടുക്കേണ്ടി വന്നു, പാനൂർ പൊലീസിന് അക്കാലത്ത്. 3 വർഷം മുൻപു മാത്രമാണ് ആ കുഴി മൂടിയത്.
നിർമാണ കേന്ദ്രത്തിൽ സ്ഫോടനം നടന്നാൽ, പൊലീസ് എത്തുമ്പോഴേക്കും പാർട്ടി പ്രവർത്തകർ എല്ലാം വൃത്തിയാക്കി വയ്ക്കും. മഞ്ഞൾ വെള്ളം ഉപയോഗിച്ചു സംഭവ സ്ഥലം കഴുകി വൃത്തിയാക്കിയ സംഭവങ്ങൾ പലതവണയുണ്ടായിട്ടുണ്ട്. തൊണ്ടി സാധനങ്ങളൊന്നും പൊലീസിനു കിട്ടില്ല. പടക്കമെറിഞ്ഞുവെന്ന കേസാണു പലപ്പോഴും ചുമത്തുക. സമീപ കാലത്തുണ്ടായ സ്ഫോടന കേസുകളിലൊന്നും പ്രതികൾ ശിക്ഷിക്കപ്പെട്ടിട്ടില്ല. ബോംബെറിഞ്ഞുവെന്ന പരാതിയിൽ പലപ്പോഴും പടക്കമെറിഞ്ഞുവെന്നതിനുള്ള ഐപിസി 286 വകുപ്പ് പ്രകാരമുള്ള കേസാണ് പൊലീസ് റജിസ്റ്റർ ചെയ്യുക. 1000 രൂപ പിഴയോ 6 മാസം തടവോ ലഭിക്കാവുന്നതാണിത്. സ്ഫോടക വസ്തു നിരോധന നിയമം മൂന്ന്, അഞ്ച് വകുപ്പുകൾ പ്രകാരം, സ്ഫോടന കേസുകളിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം 10 വർഷം വരെ തടവ് ലഭിക്കാവുന്ന കേസ് ചുമത്താറുണ്ടെങ്കിലും അവിടെ സാക്ഷികളുടെയും തെളിവിന്റെയും അഭാവം പ്രതികൾ രക്ഷപ്പെടാനിടയാക്കുന്നു.
പാർട്ടികളുടെ ക്വട്ടേഷൻ പണികൾ ഏറ്റെടുത്ത സംഘങ്ങളിൽ പെട്ട പലരും പതിവു ജീവിതത്തിലേക്കു തിരിച്ചു പോകാൻ കഴിയാത്ത സാഹചര്യത്തിലാണ്. ഇവരെ പരസ്യമായി അംഗീകരിക്കാനോ ഉൾക്കൊള്ളാനോ പാർട്ടികൾക്കു കഴിയില്ല. പാർട്ടികളുടെ പല രഹസ്യങ്ങളുടെയും സൂക്ഷിപ്പുകാരായതിനാൽ തള്ളിപ്പറയാനും കഴിയുകയില്ല. ഈ വൈരുധ്യത്തിനിടയിൽ പെട്ടുപോയ ഒട്ടേറെ ആളുകൾ കൂത്തുപറമ്പ്, പാട്യം, പാനൂർ, തലശ്ശേരി മേഖലയിൽ ഇപ്പോഴുമുണ്ട്. ആകാശ് തില്ലങ്കേരിയുടെയും അർജുൻ ആയങ്കിയുടെയും കഥകൾ മാത്രമാണു പുറത്തു വന്നത്. ഭീഷണിപ്പെടുത്തിയും സ്വർണക്കടത്ത് ‘പൊട്ടിച്ചും’ ജീവിക്കുകയാണിപ്പോൾ ഇവരെല്ലാം. കേസുകളുള്ളതിനാൽ, മാന്യമായൊരു തൊഴിൽ ലഭിക്കില്ല. പാനൂർ മൂളിത്തോട്ടിൽ ബോംബു നിർമാണത്തിലേർപ്പെട്ടവരെല്ലാം സിപിഎമ്മിലെ ഒരു വിഭാഗത്തിന് ഇപ്പോഴും വേണ്ടപ്പെട്ടവർ തന്നെയാണ്. അദൃശ്യമായാണെങ്കിലും ഭീഷണിയുടെയും ഭയപ്പെടുത്തലിന്റെയും അന്തരീക്ഷം ഇപ്പോഴും ഈ മേഖലകളിലുണ്ട്. അതിനാൽത്തന്നെ ഈ കേസും എവിടെയെത്തുമെന്ന് കാത്തിരുന്നുതന്നെ കാണണം.