തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പാർട്ടി ടിക്കറ്റിന് നേതാക്കൾ പലവഴികൾ പയറ്റിനോക്കുമ്പോഴാണ് ധനമന്ത്രി നിർമല സീതാരാമനെ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ വിളിക്കുന്നത്. തമിഴ്നാട്, ആന്ധ്രപ്രദേശ് ഈ രണ്ട് സംസ്ഥാനങ്ങളിലെ ഏത് സീറ്റിൽ മത്സരിക്കാനാണ് ആഗ്രഹം എന്നായിരുന്നു ചോദ്യം. ഒരാഴ്ചയെടുത്ത് ആലോചിച്ച ശേഷം എവിടെ നിന്നും മത്സരിക്കാൻ താൽപര്യമില്ലെന്ന മറുപടിയാണ് നിർമല നൽകിയത്. എന്തുകൊണ്ട് ഇങ്ങനെ ഒരു തീരുമാനമെടുത്തത് എന്നതിനുള്ള മറുപടിയും കേന്ദ്ര ധനമന്ത്രി വൈകാതെ മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പിൽ ചെലവഴിക്കാനുള്ള ഭാരിച്ച തുക തന്റെ കൈവശം ഇല്ലാത്തതാണ് മത്സരത്തിന് ഇറങ്ങാതിരിക്കാനുള്ള പ്രധാന കാരണം. തിരഞ്ഞെടുപ്പിലെ ജയപരാജയ സാധ്യതകൾക്കും മുകളിൽ കേന്ദ്ര ധനമന്ത്രിയുടെ കണ്ണുകൾ എന്തുകൊണ്ടാവും തിരഞ്ഞെടുപ്പ് ചെലവിൽ പതിഞ്ഞത്? ഒരുപക്ഷേ ഇതിനുള്ള ഉത്തരമാണ് 3456.22 കോടി രൂപയുടെ കണക്ക്. 2019ല്‍ ഇന്ത്യയിൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയ പരിശോധനയിൽ രേഖകളില്ലാതെ കണ്ടെടുത്ത പണം, മദ്യം, ലഹരിമരുന്ന്, സ്വർണം തുടങ്ങിയവയുടെ മൊത്തം മൂല്യമാണിത്. ഇതിൽ മറ്റൊരു കൗതുകവുമുണ്ട്. 2014ൽ രാജ്യത്ത് പൊതു തിര‍ഞ്ഞെടുപ്പ് നടത്താൻ സർക്കാരിന് ചെലവായ തുകയുടെ 90 ശതമാനത്തിന് തുല്യമാണിത്. ഓരോ സ്ഥാനാർഥിയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവഴിക്കേണ്ട തുകയ്ക്ക് മണ്ഡലങ്ങളുടെ അടിസ്ഥാനത്തിൽ മുൻകൂട്ടി പരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും (95 ലക്ഷം രൂപ) ആ തുക ഒന്നിനും തികയില്ലെന്നത് ഏവർക്കും അറിയാവുന്ന രഹസ്യമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പാർട്ടി ടിക്കറ്റിന് നേതാക്കൾ പലവഴികൾ പയറ്റിനോക്കുമ്പോഴാണ് ധനമന്ത്രി നിർമല സീതാരാമനെ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ വിളിക്കുന്നത്. തമിഴ്നാട്, ആന്ധ്രപ്രദേശ് ഈ രണ്ട് സംസ്ഥാനങ്ങളിലെ ഏത് സീറ്റിൽ മത്സരിക്കാനാണ് ആഗ്രഹം എന്നായിരുന്നു ചോദ്യം. ഒരാഴ്ചയെടുത്ത് ആലോചിച്ച ശേഷം എവിടെ നിന്നും മത്സരിക്കാൻ താൽപര്യമില്ലെന്ന മറുപടിയാണ് നിർമല നൽകിയത്. എന്തുകൊണ്ട്  ഇങ്ങനെ ഒരു തീരുമാനമെടുത്തത് എന്നതിനുള്ള മറുപടിയും കേന്ദ്ര ധനമന്ത്രി വൈകാതെ മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പിൽ ചെലവഴിക്കാനുള്ള ഭാരിച്ച തുക തന്റെ കൈവശം ഇല്ലാത്തതാണ് മത്സരത്തിന് ഇറങ്ങാതിരിക്കാനുള്ള പ്രധാന കാരണം. തിരഞ്ഞെടുപ്പിലെ ജയപരാജയ സാധ്യതകൾക്കും മുകളിൽ കേന്ദ്ര ധനമന്ത്രിയുടെ കണ്ണുകൾ എന്തുകൊണ്ടാവും തിരഞ്ഞെടുപ്പ് ചെലവിൽ പതിഞ്ഞത്? 

ഒരുപക്ഷേ ഇതിനുള്ള ഉത്തരമാണ് 3456.22 കോടി രൂപയുടെ കണക്ക്. 2019ല്‍ ഇന്ത്യയിൽ നടന്ന പൊതു തിരഞ്ഞെടുപ്പിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയ പരിശോധനയിൽ രേഖകളില്ലാതെ കണ്ടെടുത്ത പണം, മദ്യം, ലഹരിമരുന്ന്, സ്വർണം തുടങ്ങിയവയുടെ മൊത്തം മൂല്യമാണിത്. ഇതിൽ മറ്റൊരു കൗതുകവുമുണ്ട്. 2014ൽ രാജ്യത്ത് പൊതു തിര‍ഞ്ഞെടുപ്പ് നടത്താൻ സർക്കാരിന് ചെലവായ തുകയുടെ 90 ശതമാനത്തിന് തുല്യമാണിത്. ഓരോ സ്ഥാനാർഥിയും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലവഴിക്കേണ്ട തുകയ്ക്ക് മണ്ഡലങ്ങളുടെ അടിസ്ഥാനത്തിൽ മുൻകൂട്ടി പരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും (95 ലക്ഷം രൂപ) ആ തുക ഒന്നിനും തികയില്ലെന്നത് ഏവർക്കും അറിയാവുന്ന രഹസ്യമാണ്. 

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് ഇറങ്ങുന്ന വാഹനത്തിൽ സ്റ്റിക്കർ പതിക്കുന്നു (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

വോട്ടിന് പണവും പാരിതോഷികവും നൽകുന്ന രീതികൾ മിക്ക സംസ്ഥാനങ്ങളിലും ഇന്നും നിലനിൽക്കുന്നു‌. ഇതിനായി രഹസ്യവഴികളിലൂടെ കൊണ്ടു വരുന്ന സാധനങ്ങളും പണവുമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഏർപ്പെടുത്തിയ പരിശോധനകളിലൂടെ കണ്ടെടുക്കുന്നത്. അപ്പോഴും ഈ പരിശോധനക്കണ്ണുകളെ വെട്ടിച്ച് എത്ര കോടിയാണ് സ്ഥാനാർഥികൾ തിരഞ്ഞെടുപ്പിൽ ചെലവഴിക്കുന്നതെന്ന ചോദ്യം ബാക്കിയാണ്. 2019ലെ തിരഞ്ഞെടുപ്പ് അവസാനിച്ചപ്പോൾ വിവിധ സംസ്ഥാനങ്ങളി‍ൽ നിന്നും കണക്കിൽപ്പെടാതെ കൊണ്ടുവന്ന വകയിൽ പിടിച്ചെടുത്ത പണവും മദ്യം, ലഹരിമരുന്ന്, സ്വർണം തുടങ്ങിയ സാധനങ്ങളുടെ വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ടിരുന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ഇടം പിടിച്ച ഈ പട്ടികയിലെ വിവരങ്ങൾ ഏതൊരു ജനാധിപത്യ വിശ്വാസിയേയും ഞെട്ടിപ്പിക്കുന്നതാണ്. 

∙ ഇലക്ഷൻ അർജന്റ്, കണ്ടില്ലേ ഈ സ്റ്റിക്കർ

മാർച്ച് 16ന് ഡൽഹിയിൽ പതിനെട്ടാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസം മുതൽ ‘ഇലക്ഷൻ അർജന്റ്’ സ്റ്റിക്കറുകൾ പതിച്ച വാഹനങ്ങൾ പലയിടത്തും കണ്ടില്ലേ? തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ വാഹനങ്ങളേക്കാൾ ഒരുപക്ഷേ നിരത്തുകളിൽ കാണാനാവുന്നത് ഇലക്‌ഷൻ അർജന്റ് സ്റ്റിക്കറുകൾ പതിപ്പിച്ച വാഹനങ്ങളാവും. രാജ്യത്ത് സുഗമമായ തിരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിനായി നാല് ലക്ഷത്തോളം വാഹനങ്ങളാണ് ഇത്തരത്തിൽ ഓടിക്കൊണ്ടിരിക്കുന്നത്.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ മധുരയിൽ രേഖകളില്ലാതെ കൊണ്ടുപോയ നോട്ടുകെട്ടുകൾ പിടിച്ചെടുത്ത് പ്രദർശിപ്പിക്കുന്ന തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ (Photo by Handout / Election Control Centre - Madurai / AFP)

പഞ്ചായത്തുകളുടെയും, സർക്കാരിന്റെ വിവിധ വകുപ്പുകളുടെയും ഔദ്യോഗിക വാഹനങ്ങളാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി ഉപയോഗിക്കുന്നത്. മണ്ഡ‍ലത്തിന്റെ മുക്കിലും മൂലയിലും പരിശോധന നടത്തുന്നതിനും, തിരഞ്ഞെടുപ്പ് നിയമങ്ങള്‍ ഏതെങ്കിലും പാർട്ടിയോ സ്ഥാനാർഥിയോ ലംഘിക്കുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനുമാണ് വാഹനങ്ങളുടെ ഈ പാച്ചിൽ. ഇത്തരം പരിശോധനകളിലൂടെയാണ് 2019ലെ തിരഞ്ഞെടുപ്പിൽ കണക്കിൽ പെടാത്ത ഭാരിച്ച തുകയും ലഹരി വസ്തുക്കളും സ്വർണവും കണ്ടെത്തിയത്. ഇക്കുറിയും കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങളിൽ നിന്നും പണവും സാധനങ്ങളും പിടിച്ചെടുത്ത് തുടങ്ങിയിട്ടുണ്ട്. 

ADVERTISEMENT

∙ അന്ന് തമിഴ്നാട്ടിൽ കമ്മിഷൻ സുല്ലിട്ടു 

സ്ഥാനാർഥിയുടെ മരണം, അക്രമസംഭവങ്ങൾ ഉൾപ്പെടെയുള്ള കാരണങ്ങളാൽ പോളിങ് മാറ്റിവയ്ക്കുകയോ വീണ്ടും നടത്തുകയോ ചെയ്യുന്ന സംഭവങ്ങൾ ഉണ്ടാവാറുണ്ട്. എന്നാൽ കണക്കിൽപ്പെടാതെ കണ്ടെത്തിയ പണത്തിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് ആദ്യമായി ലോക്സഭ തിരഞ്ഞെടുപ്പ് മാറ്റിവച്ച സംഭവം 2019ലായിരുന്നു. തമിഴ്നാട്ടിലെ വെല്ലൂർ ലോക്സഭാ മണ്ഡലത്തിലാണ് പോളിങ് മാറ്റിവയ്ക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന്‍ രാഷ്ട്രപതിയോട് ശുപാർശ ചെയ്തത്.  കണക്കിൽപ്പെടാത്ത 11.5 കോടി രൂപ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) നേതാവുമായി ബന്ധമുള്ള ഫാം ഹൗസിൽ നിന്നും പിടിച്ചെടുത്തതിന് പിന്നാലെയാണ് 2019 ഏപ്രില്‍ 16ന് പോളിങ് മാറ്റിവയ്ക്കാൻ തീരുമാനിച്ചത്.

രണ്ട് മാസത്തിന് ശേഷമാണ്  വെല്ലൂരിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയത്. അപ്പോഴും കണക്കിൽപ്പെടാതെ കൊണ്ടുവന്ന 3.5 കോടി രൂപ പിടിച്ചെടുത്തിരുന്നു. എന്നാൽ ഇക്കുറി പോളിങ്ങിൽ മാറ്റം വരുത്തേണ്ടെന്ന തീരുമാനമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ കൈക്കൊണ്ടത്. സമാനമായ കാരണങ്ങളാൽ നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പും പലവട്ടം മാറ്റിവച്ച ചരിത്രവും തമിഴ്നാടിനുണ്ട്. 2016ൽ, വോട്ടർമാരെ സ്വാധീനിക്കാൻ പണവും ആഭരണങ്ങളും നൽകി എന്ന കണ്ടെത്തലിനെ തുടർന്ന് തഞ്ചാവൂർ, അരവകുറിച്ചി എന്നീ രണ്ട് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മൂന്ന് തവണ മാറ്റിവയ്ക്കേണ്ടി വന്നിരുന്നു. വോട്ടർമാരെ സ്വാധീനിക്കാനുള്ള പണമൊഴുക്ക് നിയന്ത്രിക്കാനാവുന്നതിലും അധികമായതോടെയാണ് കടുത്ത നടപടികളിലേക്ക് അന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ കടന്നത്. 

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹൈദരാബാദിൽ രേഖകളില്ലാതെ കൊണ്ടുപോയ മൂന്ന് കോടി രൂപയുടെ നോട്ടുകെട്ടുകൾ പിടിച്ചെടുത്ത് പ്രദർശിപ്പിക്കുന്ന ഉദ്യോഗസ്ഥർ (Photo by PTI)

∙ 2014ൽ 300 കോടി, 2019ൽ 3456 കോടി

ADVERTISEMENT

രാജ്യത്ത് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് മുതൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥ സംഘങ്ങൾ തലങ്ങും വിലങ്ങും പായുന്നത് വെറുതെയല്ല. കണക്കിൽപ്പെടാത്ത പണവും വസ്തുക്കളും പിടികൂടിയ സംഭവങ്ങളിൽ വൻ വർധനയാണ് ഉണ്ടാവുന്നത്. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലെ കണക്ക് പരിശോധിച്ചാൽ ഇത് മനസ്സിലാക്കാനാവും. 299.94 കോടിയിലേറെ രൂപ മൂല്യമുള്ള, രേഖകളില്ലാത്ത പണവും വസ്തുക്കളുമാണ് 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കണ്ടെത്താനായത്. അഞ്ചുവർഷത്തിന് ശേഷം 2019ൽ ഈ തുക 3456 കോടിയായിട്ടാണ് വർധിച്ചത്. 

2019ൽ തമിഴ്‌നാട്ടിൽ പിടികൂടിയ രണ്ട് കോടി രൂപയുമായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ (Election Control Centre - Perambalur / Handout / AFP)

2014ൽ പരിശോധനയിൽ 1.62 കോടിയിലേറെ ലീറ്റർ മദ്യവും 17,070 കിലോഗ്രാം ലഹരിമരുന്നും കണ്ടെത്തി. 2019ൽ 1.86 കോടി ലീറ്റർ മദ്യമാണ് പരിശോധനയിൽ കണ്ടെടുത്തത്. അതേസമയം നിരോധിത ലഹരിമരുന്ന് വേട്ടയിലാണ് വൻ വർധനയുണ്ടായത്. 77,631.65 കിലോഗ്രാം ലഹരിമരുന്നാണ് 2019ൽ തിര‍ഞ്ഞെടുപ്പ് പരിശോധനയ്ക്കിടെ പിടിച്ചെടുത്തത്. പരിശോധനയിലൂടെ പിടിച്ചെടുത്ത രൂപയിലും വൻ വർധന രേഖപ്പെടുത്തി. 2014ൽനിന്ന് 2019 എത്തുമ്പോൾ 180 ശതമാനത്തിന്റെ വർധനയാണുണ്ടായത്. 

∙ മുന്നിൽ 5 സംസ്ഥാനങ്ങൾ

2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ മേയ് 20 വരെ രാജ്യത്താകമാനം പിടിച്ചെടുത്ത  3456 കോടിയുടെ മൂല്യമുള്ള പണം, ലഹരിമരുന്ന്, മദ്യം, സ്വർണം, വെള്ളി തുടങ്ങിയ വസ്തുക്കളുടേയും 70 ശതമാനവും പിടിച്ചെടുത്തത് അഞ്ച് സംസ്ഥാനങ്ങളിൽനിന്നാണ്. തമിഴ്നാട്,  ഗുജറാത്ത്, ഡൽഹി, പഞ്ചാബ്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളായിരുന്നു അവ. പ്രാദേശിക പാർട്ടികൾ ദേശീയ പാർട്ടികളുമായി നേരിട്ട് പടവെട്ടുന്ന സംസ്ഥാനങ്ങളിലാണ് വോട്ടർമാരെ പണവും ലഹരിയും സാധനങ്ങളും നൽകി സ്വാധീനിക്കാൻ ശ്രമിക്കുന്നതിൽ മുന്നിൽ.

കർണാടകയിലെ റോഡിൽ വാഹനപരിശോധയ്ക്ക് നിയോഗിച്ച തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ (ഫയൽ‍ ചിത്രം മനോരമ)

പണത്തിന് പുറമേ, പിടികൂടിയ സാധനങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്തമായ മാർഗങ്ങളാണ് വോട്ടിനായി രാഷ്ട്രീയ പാർട്ടികൾ ഉപയോഗിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഉദാഹരണത്തിന് തമിഴ്നാട്ടിൽ രാഷ്ട്രീയ പാർട്ടികൾ വോട്ടർമാരെ സ്വാധീനിക്കാൻ ഇലക്ട്രോണിക് സാധനങ്ങൾ മുതൽ സ്വർണവും വെള്ളിയും വരെ വിതരണം ചെയ്യുന്നു.  700 കോടിക്കും മുകളിൽ മൂല്യമുള്ള സ്വർണം, വെള്ളി ആഭരണങ്ങളാണ് തമിഴ്നാട്ടിൽ രേഖകളില്ലാതെ കൊണ്ടുപോകുന്നതിനിടെ പിടികൂടിയത്. 

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ (Photo Credit: Sanjay Ahlawat)

ആന്ധ്രപ്രദേശിൽ വോട്ടർമാരെ പണം നൽകിയാണ് സ്വാധീനിക്കാൻ ശ്രമിക്കുന്നത്. ഗുജറാത്തിൽ പിടിച്ചെടുത്ത വസ്തുക്കളുടെ മൂല്യത്തിന്റെ 95 ശതമാനവും ലഹരി വസ്തുക്കളായിരുന്നു. രാജ്യതലസ്ഥാനമായ ഡൽഹിയിലും  പഞ്ചാബിലും ലഹരിവസ്തുക്കളാണ് കൂടുതലായും കണ്ടെത്തിയത്.  2019ലെ തിരഞ്ഞെടുപ്പ് കാലയളവിൽ മഹാരാഷ്ട്ര, ഉത്തർപ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും വലിയ അളവിൽ ലഹരി വസ്തുക്കൾ കണ്ടെടുത്തിരുന്നു. 

∙ പണവുമായി പോകുമ്പോൾ ശ്രദ്ധിക്കാം

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച മാർച്ച് 16  മുതൽ രാജ്യത്ത് മാതൃക പെരുമാറ്റച്ചട്ടം നിലവിൽ വന്നു കഴിഞ്ഞു. അതിനാൽ തന്നെ തിരഞ്ഞെടുപ്പ് കമ്മിഷന് രാജ്യമെമ്പാടും പരിശോധനകൾ നടത്താനും നിയമപ്രകാരം സാധ്യമാണ്. വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലും റോഡുകളിൽ വിവിധ സ്ഥലങ്ങളിൽ ചെക്പോസ്റ്റ് സ്ഥാപിച്ചും തിരഞ്ഞെടുപ്പ് കമ്മിഷൻ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥർ പരിശോധനകൾ നടത്താറുണ്ട്.

ഓരോ ജില്ലയിലും ഫ്‌ളയിങ് സ്‌ക്വാഡ്, വിഡിയോ സർവൈലൻസ് സ്‌ക്വാഡ്, സ്റ്റാറ്റിക് സർവൈലൻസ് ടീം എന്നിവരും പരിശോധനകൾ നടത്തും. ആദായനികുതി, ഇഡി തുടങ്ങിയ ഏജൻസികൾക്കും ഇതുസംബന്ധിച്ച്  തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശങ്ങൾ നൽകാറുണ്ട്.  

തിരഞ്ഞെടുപ്പ് കാലത്ത് പണം, ആഭരണങ്ങൾ, മദ്യം തുടങ്ങിയവയുമായി സഞ്ചരിക്കുമ്പോൾ മതിയായ രേഖകൾ സൂക്ഷിക്കേണ്ടതാണ്. അല്ലാത്ത പക്ഷം ഉദ്യോഗസ്ഥർ പിടിച്ചെടുക്കുന്ന വസ്തുക്കൾ തിരികെ ലഭിക്കാൻ ഒട്ടേറെ കടമ്പകൾ കടക്കേണ്ടിവരും. പിടിച്ചെടുക്കുന്ന പണമോ വസ്തുക്കളോ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ളതല്ലെന്ന് തെളിയിക്കേണ്ട ബാധ്യതയും കൊണ്ടുപോകുന്നവർക്കുണ്ട്.

വോട്ടെടുപ്പിനുള്ള പോളിങ് സാമഗ്രികൾ വിതരണം ചെയ്യുന്നു (ഫയൽ ചിത്രം: മനോരമ)

പത്ത് ലക്ഷത്തിന് മുകളിലുള്ള പണമോ സ്വർണമോ വാഹനങ്ങളിൽ കണ്ടാൽ വിവരം ആദായവകുപ്പിനെ അറിയിക്കും. 50,000 രൂപയ്ക്ക് മുകളിൽ പണവുമായി യാത്ര ചെയ്യുന്നവരിൽ നിന്നുമാണ് രേഖകൾ തേടുന്നത്. ‌10,000 രൂപയ്ക്ക് മുകളിൽ വിലയുള്ള സമ്മാനങ്ങൾ കണ്ടാലും രേഖകൾ അടക്കമുള്ള വിവരങ്ങൾ തേടാൻ ഉദ്യോഗസ്ഥർക്കാവും. മതിയായ രേഖകൾ ഇല്ലെങ്കിൽ 24 മണിക്കൂറിനുള്ളിൽ എഫ്ഐആർ ഫയൽ ചെയ്യുകയും വിവരം കോടതിയെ അറിയിക്കുകയും ചെയ്യും. 

പരിശോധനയ്ക്കിടെ പിടിച്ചെടുത്ത പണം തിരികെ വാങ്ങാൻ കാലതാമസം എടുത്തേക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടല്ല പണമോ വസ്തുക്കളോ കൊണ്ടുപോയതെന്ന് തെളിയിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിനായുള്ള രേഖകൾ ബന്ധപ്പെട്ട അധികാരികൾക്ക് മുന്നിൽ ഹാജരാക്കണം. പിടിച്ചെടുത്ത പണവും സാധനങ്ങളും തിരികെ ലഭിക്കാൻ ഒരു മാസത്തോളം കാലതാമസം ഉണ്ടാവാൻ സാധ്യതയുണ്ട്. ഇതൊഴിവാക്കാൻ മതിയായ രേഖകള്‍ പണത്തിനൊപ്പം കൊണ്ടുപോവുകയേ നിവൃത്തിയുള്ളൂ. 

∙ 2024 മറികടക്കുമോ 2019ലെ 3456 കോടി ?

2023ൽ ഛത്തീസ്‌ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന, മിസോറം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ മാത്രം 1000 കോടിയോളം രൂപ മൂല്യമുള്ള പണവും സാധനങ്ങളുമാണ് പിടിച്ചെടുത്തത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്ന് കണക്കാക്കിയ തിരഞ്ഞെടുപ്പായിരുന്നു ഇത്. ആദായനികുതി ഏജൻസിയുടെ കണക്കനുസരിച്ച് പണമാണ് ഏറ്റവും കൂടുതൽ പിടിക്കപ്പെട്ടത്. ഒപ്പം സ്വർണവും മദ്യവും പിടിച്ചെടുത്തവയിൽ പെടുന്നു. 

ബിഹാറിൽ 2020ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ നേതാവിന്റെ കാറിൽ നിന്നും പിടികൂടിയ പണം (File Photo by PTI)

2019ൽ തിരഞ്ഞെടുപ്പ് കമ്മിഷൻ പിടിച്ചെടുത്ത 3456 കോടി മൂല്യമുള്ള പണവും മദ്യവും സ്വർണവും അടക്കമുള്ള സാധനങ്ങളുടെ റെക്കോർഡ് 2024ലെ തിരഞ്ഞെടുപ്പ് മറികടക്കുമോ എന്ന് അറിയാൻ കുറച്ച് ദിവസങ്ങള്‍ കൂടി കാത്തിരിക്കണം. കേരളമടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും രേഖകൾ ഇല്ലാതെ കൊണ്ടുപോകുന്ന പണം ഇതിനോടകം പിടികൂടിയിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് രണ്ട് ദിവസത്തിനുള്ളില്‍ ചെന്നൈ നഗരത്തിൽ നിന്നും 3.42 കോടി രൂപ പിടികൂടിയിരുന്നു. രേഖകളില്ലാതെ കൊണ്ടുപോയ പണമാണ് ഫ്ലയിങ് സ്ക്വാഡുകൾ പിടിച്ചത്. 702 ഫ്ലയിങ് സ്ക്വാഡുകളെയാണ് ഇക്കുറി തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ചിട്ടുള്ളത്. ഇവർക്കു പുറമെ 702 നിരീക്ഷണ സംഘങ്ങളുമുണ്ട്. 

ഇത്തരത്തിൽ നിയോഗിക്കപ്പെട്ട ഒരു ഫ്ലയിങ് സ്ക്വാഡാണ് കഴിഞ്ഞ ദിവസം നടി മഞ്ജു വാരിയരുടെ വാഹനം പരിശോധനയ്ക്കായി തടയുകയും അതിന്റെ വിഡിയോ വൈറലാവുകയും ചെയ്തത്. തിരുച്ചിറപ്പള്ളി-അരിയല്ലൂർ ദേശീയ പാതയിൽ തിരുച്ചിറപ്പള്ളിക്കു സമീപം നഗരം എന്ന സ്ഥലത്തു വച്ചാണ് മഞ്ജു വാരിയരുടെ കാർ ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി പരിശോധിച്ചത്. ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതിനിടെ, ചുറ്റിലുമുണ്ടായിരുന്നവർ മഞ്ജുവിനെ തിരിച്ചറിഞ്ഞ് സെൽഫിയെടുക്കാനെത്തുകയായിരുന്നു. ഈ വിഡിയോയ്‌ക്കൊപ്പം ശക്തമായ ഒരു സന്ദേശം കൂടിയാണ് പുറംലോകത്തെത്തിയത്– എത്ര വലിയ താരമായാലും തിരഞ്ഞെടുപ്പുകാലത്തെ പരിശോധനയിൽ ഒരു വേർതിരിവും കാണില്ല!

Show more

കേരളത്തിലടക്കം തിരഞ്ഞെടുപ്പ് സ്ക്വാഡുകൾ വാഹനങ്ങളിൽ കൊണ്ടുപോയ പണം പിടിച്ചെടുത്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സംസ്ഥാനത്ത് വിവിധ ഏജന്‍സികള്‍  33.31 കോടി രൂപയുടെ പണവും മറ്റും വസ്തുക്കളും പിടിച്ചെടുത്തതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗള്‍ അറിയിച്ചിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാര്‍ച്ച് 16 മുതല്‍ ഏപ്രില്‍ 3 വരെയുള്ള കണക്കാണിത്.

Show more

മതിയായ രേഖകളില്ലാതെ കൊണ്ടുപോയ പണം, മദ്യം, മറ്റ് ലഹരി വസ്തുക്കള്‍, സ്വര്‍ണമടക്കമുള്ള അമൂല്യലോഹങ്ങള്‍, സൗജന്യവിതരണത്തിനുള്ള വസ്തുക്കള്‍ എന്നിവയാണ് പിടിച്ചെടുത്തത്. രേഖകളില്ലാതെ കൊണ്ടുപോയ 6.67 (6,67,43,960) കോടി രൂപ, ഒരു കോടി രൂപ മൂല്യമുള്ള 28,867  ലീറ്റര്‍ മദ്യം, 6.13 കോടി രൂപ മൂല്യമുള്ള 2,33,723 ഗ്രാം ലഹരി മരുന്നുകള്‍, 14.91 കോടി രൂപ മൂല്യമുള്ള സ്വർണം, വെള്ളി ഉൾപ്പെടെയുള്ള ലോഹങ്ങള്‍, 4.58 കോടി രൂപ മൂല്യമുളള വസ്തുക്കള്‍ എന്നിവയാണ് വിവിധ ഏജന്‍സികള്‍ പരിശോധനകളില്‍ പിടിച്ചെടുത്തത്. രാജ്യമെമ്പാടും പിടികൂടിയ പണത്തിന്റെയും മറ്റു സാധനങ്ങളുടെയും വിവരങ്ങള്‍ താമസിയാതെ തിര‍ഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിടുന്നതോടെ 2019ലെ 3456 കോടിയുടെ റെക്കോർഡ് പഴങ്കഥയാവാനാണ് സാധ്യത.

English Summary:

Why Nirmala Sitharaman Says No to Contesting Elections and Uncovering the Dark Side of India's Election Expenses