സുപ്രീംകോടതിയിൽനിന്ന് തുടരെത്തുടരെ പ്രഹരമേറ്റുവാങ്ങിക്കൊണ്ട് വാർത്തകളിൽ നിറയുകയാണ് ബാബാ രാംദേവും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ആയുർവേദയും. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് രാംദേവിനെയും പതഞ്ജലി എംഡി ആചാര്യ ബാലകൃഷ്ണയെയും കോടതി വിമർശിച്ചിരിക്കുന്നത്. അതും രൂക്ഷമായ ഭാഷയിൽ. മാപ്പു പറഞ്ഞ് തടിയൂരാൻ രാംദേവും ബാലകൃഷ്ണയും ശ്രമിച്ചെങ്കിലും വിടാതെ പിടികൂടിയിരിക്കുകയാണ് കോടതി. യോഗ ഗുരുവെന്ന് ഇന്ത്യയൊട്ടാകെ സൃഷ്ടിച്ചെടുത്ത പ്രതിച്ഛായയിൽനിന്ന് രാംദേവ് പടുത്തുയർത്തിയ ‘പതഞ്ജലി’ എന്ന ബ്രാൻഡ് വിവാദത്തിൽപ്പെട്ടത് എങ്ങനെയാണ്? പതഞ്ജലിയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും (ഐഎംഎ) തമ്മിലുള്ള പ്രശ്നമെന്താണ്? എന്തിനായിരുന്നു പതഞ്ജലിക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമർശനമേറ്റത്? കേസ് തിരിച്ചടിച്ചാൽ എന്തു ശിക്ഷയാണ് ബാബാ രാംദേവിനെയും ബാലകൃഷ്ണയെയും കാത്തിരിക്കുന്നത്? വിശദമായിട്ടറിയാം.

സുപ്രീംകോടതിയിൽനിന്ന് തുടരെത്തുടരെ പ്രഹരമേറ്റുവാങ്ങിക്കൊണ്ട് വാർത്തകളിൽ നിറയുകയാണ് ബാബാ രാംദേവും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ആയുർവേദയും. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് രാംദേവിനെയും പതഞ്ജലി എംഡി ആചാര്യ ബാലകൃഷ്ണയെയും കോടതി വിമർശിച്ചിരിക്കുന്നത്. അതും രൂക്ഷമായ ഭാഷയിൽ. മാപ്പു പറഞ്ഞ് തടിയൂരാൻ രാംദേവും ബാലകൃഷ്ണയും ശ്രമിച്ചെങ്കിലും വിടാതെ പിടികൂടിയിരിക്കുകയാണ് കോടതി. യോഗ ഗുരുവെന്ന് ഇന്ത്യയൊട്ടാകെ സൃഷ്ടിച്ചെടുത്ത പ്രതിച്ഛായയിൽനിന്ന് രാംദേവ് പടുത്തുയർത്തിയ ‘പതഞ്ജലി’ എന്ന ബ്രാൻഡ് വിവാദത്തിൽപ്പെട്ടത് എങ്ങനെയാണ്? പതഞ്ജലിയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും (ഐഎംഎ) തമ്മിലുള്ള പ്രശ്നമെന്താണ്? എന്തിനായിരുന്നു പതഞ്ജലിക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമർശനമേറ്റത്? കേസ് തിരിച്ചടിച്ചാൽ എന്തു ശിക്ഷയാണ് ബാബാ രാംദേവിനെയും ബാലകൃഷ്ണയെയും കാത്തിരിക്കുന്നത്? വിശദമായിട്ടറിയാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുപ്രീംകോടതിയിൽനിന്ന് തുടരെത്തുടരെ പ്രഹരമേറ്റുവാങ്ങിക്കൊണ്ട് വാർത്തകളിൽ നിറയുകയാണ് ബാബാ രാംദേവും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ആയുർവേദയും. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് രാംദേവിനെയും പതഞ്ജലി എംഡി ആചാര്യ ബാലകൃഷ്ണയെയും കോടതി വിമർശിച്ചിരിക്കുന്നത്. അതും രൂക്ഷമായ ഭാഷയിൽ. മാപ്പു പറഞ്ഞ് തടിയൂരാൻ രാംദേവും ബാലകൃഷ്ണയും ശ്രമിച്ചെങ്കിലും വിടാതെ പിടികൂടിയിരിക്കുകയാണ് കോടതി. യോഗ ഗുരുവെന്ന് ഇന്ത്യയൊട്ടാകെ സൃഷ്ടിച്ചെടുത്ത പ്രതിച്ഛായയിൽനിന്ന് രാംദേവ് പടുത്തുയർത്തിയ ‘പതഞ്ജലി’ എന്ന ബ്രാൻഡ് വിവാദത്തിൽപ്പെട്ടത് എങ്ങനെയാണ്? പതഞ്ജലിയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും (ഐഎംഎ) തമ്മിലുള്ള പ്രശ്നമെന്താണ്? എന്തിനായിരുന്നു പതഞ്ജലിക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമർശനമേറ്റത്? കേസ് തിരിച്ചടിച്ചാൽ എന്തു ശിക്ഷയാണ് ബാബാ രാംദേവിനെയും ബാലകൃഷ്ണയെയും കാത്തിരിക്കുന്നത്? വിശദമായിട്ടറിയാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുപ്രീംകോടതിയിൽനിന്ന് തുടരെത്തുടരെ പ്രഹരമേറ്റുവാങ്ങിക്കൊണ്ട് വാർത്തകളിൽ നിറയുകയാണ് ബാബാ രാംദേവും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ആയുർവേദയും. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് രാംദേവിനെയും പതഞ്ജലി എംഡി ആചാര്യ ബാലകൃഷ്ണയെയും കോടതി വിമർശിച്ചിരിക്കുന്നത്. അതും രൂക്ഷമായ ഭാഷയിൽ. മാപ്പു പറഞ്ഞ് തടിയൂരാൻ രാംദേവും ബാലകൃഷ്ണയും ശ്രമിച്ചെങ്കിലും വിടാതെ പിടികൂടിയിരിക്കുകയാണ് കോടതി. 

യോഗ ഗുരുവെന്ന് ഇന്ത്യയൊട്ടാകെ സൃഷ്ടിച്ചെടുത്ത പ്രതിച്ഛായയിൽനിന്ന് രാംദേവ് പടുത്തുയർത്തിയ ‘പതഞ്ജലി’ എന്ന ബ്രാൻഡ് വിവാദത്തിൽപ്പെട്ടത് എങ്ങനെയാണ്? പതഞ്ജലിയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും (ഐഎംഎ) തമ്മിലുള്ള പ്രശ്നമെന്താണ്? എന്തിനായിരുന്നു പതഞ്ജലിക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമർശനമേറ്റത്? കേസ് തിരിച്ചടിച്ചാൽ എന്തു ശിക്ഷയാണ് ബാബാ രാംദേവിനെയും ബാലകൃഷ്ണയെയും കാത്തിരിക്കുന്നത്? വിശദമായിട്ടറിയാം.

ADVERTISEMENT

∙ വിവാദത്തിന്റെ തുടക്കം കോവിഡിൽ

2019ൽ രാജ്യമാകെ കോവിഡ് 19 മഹാമാരി പടർന്നുപിടിച്ച സമയത്താണ് പതഞ്ജലിയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് തുടക്കമാകുന്നത്. കോവിഡ് ചികിത്സയ്ക്ക് അലോപ്പതി ഉപയോഗിക്കുന്നതിനെതിരെ പലവട്ടം ബാബാ രാംദേവ് അപകീർത്തികരമായ പരാമർശങ്ങളുമായെത്തി. കോവിഡിനെതിരെ അലോപ്പതി മരുന്നുകൾ സ്വീകരിച്ചതുകാരണം ലക്ഷക്കണക്കിന് പേർ മരിച്ചുവെന്ന 2021 മേയിലെ രാംദേവിന്റെ പരാമർശം വലിയ വിവാദമുണ്ടാക്കി. 

ബാബാ രാംദേവിന്റെ യോഗ പ്രകടനം (File Photo by SAJJAD HUSSAIN / AFP)

‘മണ്ടൻ ശാസ്ത്രമാണ് അലോപ്പതി. ക്ലോറോക്വീൻ, റെംഡെസിവിർ, ആന്റിബയോട്ടിക്കുകൾ, സ്റ്റിറോയ്ഡുകൾ, പ്ലാസ്മ തെറപ്പി എന്നിവയിലൂടെയുള്ള കോവിഡ് ചികിത്സാരീതികളെല്ലാം പരാജയപ്പെട്ടതും ഒട്ടേറെപ്പേർക്ക് ജീവൻ നഷ്ടപ്പെട്ടതുമാണ്. ഞാനീ പറയുന്ന കാര്യം ഒരുപക്ഷേ വിവാദമായേക്കാം.

പക്ഷേ ഈ മഹാമാരിക്കാലത്ത് അലോപ്പതി മരുന്നുകൾ കഴിച്ചതുകാരണം മരിച്ചത് ലക്ഷക്കണക്കിന് പേരാണ്. ഓക്സിജൻ കിട്ടാതെ മരിച്ചതിനേക്കാൾ എത്രയോ കൂടുതൽപ്പേർ ഇക്കാരണത്താൽ മരിച്ചു’–ഇതായിരുന്നു ഒരു വിഡിയോ സന്ദേശത്തിൽ ബാബാ രാംദേവ് പറഞ്ഞത്.

ഈ വിഡിയോ വലിയതോതിൽ പ്രചരിച്ചതോടെ ഐഎംഎ ഇക്കാര്യത്തിൽ ഇടപെട്ടു. രാംദേവിന്റെ പരാമർശം അലോപ്പതി മേഖലയെ അപകീർത്തിപ്പെടുത്തുന്നുവെന്ന് കാട്ടി ഐഎംഎ ഡൽഹി പൊലീസിൽ പരാതി നൽകി. എന്നാൽ അതിനുശേഷവും ബാബാ രാംദേവ് അലോപ്പതിക്കും ഡോക്ടർമാർക്കുമെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ആവർത്തിച്ചുകൊണ്ടിരുന്നു. കോവിഡ് വാക്സീന്റെ രണ്ട് ഡോസുകളും സ്വീകരിച്ചിട്ടും രാജ്യത്ത് ആയിരത്തോളം ഡോക്ടർമാർ കോവിഡ് ബാധിച്ചു മരിച്ചുവെന്നായിരുന്നു അടുത്ത ആരോപണം. 2021 മേയിലായിരുന്നു ഇതും. 

മഹാരാഷ്ട്ര സന്ദർശനത്തിന് ഹെലികോപ്ടറിൽ വന്നിറങ്ങുന്ന ബാബാ രാംദേവ് (Photo by STRINGER / AFP)
ADVERTISEMENT

എന്നാൽ മേയ് വരെ 420 ഡോക്ടർമാർ മാത്രമാണ് കോവിഡ് ബാധിച്ച് മരിച്ചതെന്ന് ഐഎംഎ പറയുന്നു. കോവിഡ് രോഗികൾക്കുള്ള ഓക്സിജന്‍ സിലിൻഡർ ദൗർലഭ്യത്തെക്കുറിച്ചും രാംദേവ് ആരോപണവും അവകാശവാദവും ഉയർത്തി. ഒരു മണിക്കൂർ യോഗ ചെയ്താൽ രക്തത്തിലെ ഓക്സിജൻ ലെവൽ 70 മുതൽ 80 ശതമാനത്തിൽനിന്ന് 98ലേക്ക് എത്തിക്കാമെന്നും ഓക്സിജൻ സിലിൻഡറിനായി പരക്കംപായുന്നതിനു പകരം ദൈവം തന്ന ശ്വാസകോശം ഉപയോഗിക്കാൻ പഠിക്കൂവെന്നും ആയിരുന്നു ഉപദേശം. 

∙ പ്രധാനമന്ത്രിക്ക് പരാതി നൽകിയിട്ടും...

രാംദേവിനെതിരേ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുക്കണമെന്ന് ആരോഗ്യമന്ത്രാലയത്തോടും, അശാസ്ത്രീയവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽനിന്ന് രാംദേവിനെ വിലക്കണമെന്ന് പ്രധാനമന്ത്രിയോടും ഐഎംഎ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി മേയ് 26ന് പ്രധാനമന്ത്രിക്ക് കത്തയയ്ക്കുകയും ചെയ്തു. എന്നാൽ ഇതിലൊന്നും കാര്യമായ നടപടിയുണ്ടായില്ല. ഇതിനിടെ 2020 ഫെബ്രുവരിയിൽ പതഞ്ജലി കോവിഡിനെ ചെറുക്കുമെന്ന് അവകാശപ്പെട്ട് ‘കൊറോണിൽ’ എന്ന പേരിലുള്ള ആയുർവേദ മരുന്ന് പുറത്തിറക്കി. ഒട്ടേറെപ്പേർ അതുപയോഗിക്കുകയും ചെയ്തു. 

കോവിഡിനെ പ്രതിരോധിക്കാനെന്ന പേരിൽ പതഞ്ജലി പുറത്തിറക്കിയ ‘കൊറോണിൽ’ എന്ന പേരിലുള്ള ആയുർവേദ മരുന്ന് (Photo Arranged)

കൊറോണിൽ പുറത്തിറക്കിയ ദിവസം കേന്ദ്രമന്ത്രിമാരായ ഹർഷ്‌വർധൻ ശൃംഗ്ല, നിതിൻ ഗഡ്കരി തുടങ്ങിയവർ പങ്കെടുത്ത വേദിയിൽവച്ച് ബാബാ രാംദേവ് അവകാശപ്പെട്ടത്, മരുന്നിന് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) അനുമതി ലഭിച്ചെന്നാണ്. എന്നാൽ കോവിഡ് ചികിത്സയ്ക്കായി ഒരു പാരമ്പര്യ മരുന്നിനും അനുമതി നൽകിയിട്ടില്ലെന്ന് ഡബ്ല്യുഎച്ച്ഒ തന്നെ വ്യക്തമാക്കിയതോടെ ഡബ്ല്യുഎച്ച്ഒ അല്ല ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയാണ് അനുമതി നൽകിയതെന്നായി പതഞ്ജലിയും രാംദേവും.

ADVERTISEMENT

കൊറോണിൽ കോവിഡ് ഭേദമാക്കുമെന്ന അവകാശവാദമായിരുന്നു പിന്നീട് പതഞ്ജലിയെ കുടുക്കിയത്. പതഞ്ജലിയുടെ അവകാശവാദത്തിനു തെളിവായി സ്വിസ് ജേണലായ എംഡിപിഐയിൽ വന്ന ലേഖനമായിരുന്നു കമ്പനി എംഡി ആചാര്യ ബാലകൃഷ്ണ ചൂണ്ടിക്കാട്ടിയത്. കൊറോണിൽ മരുന്നുപയോഗിച്ച് ഒരു ലബോറട്ടറിയിൽ നടത്തിയ പഠനം അടിസ്ഥാനമാക്കിയുള്ളതായിരുന്നു ലേഖനം. എന്നാൽ മീനുകളിലാണ് മരുന്ന് പരീക്ഷിച്ചതെന്ന് കണ്ടെത്തിയതോടെ വാദം പൊളിഞ്ഞു. ഒടുവിൽ പ്രതിരോധശക്തി വർധിപ്പിക്കാനുള്ള മരുന്നെന്ന നിലയിൽ മാത്രമേ കൊറോണിൽ വിൽക്കാനാകൂവെന്ന് കേന്ദ്രം ഉത്തരവിറക്കി.

ബാബാ രാംദേവും ആചാര്യ ബാലകൃഷ്ണയും 2022ലെ ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്തതിനു ശേഷം ബൂത്തിനു പുറത്തിറങ്ങുന്നു (Photo by AFP)

∙ പരസ്യവിവാദവും കോടതിയലക്ഷ്യവും

നിലവിൽ പതഞ്ജലിയെ പ്രതിസ്ഥാനത്താക്കിയിട്ടുള്ളത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ മാധ്യമങ്ങളിൽ പരസ്യം നൽകിയെന്നുള്ള കുറ്റമാണ്. രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാര, തൈറോയ്ഡ്, കണ്ണും ചെവിയുമായി ബന്ധപ്പെട്ട രോഗങ്ങൾ, ഫാറ്റി ലിവർ, ലിവർ സിറോസിസ്, ഹെപ്പറ്റൈറ്റിസ്, ത്വക്ക് രോഗങ്ങൾ, ആർത്രൈറ്റിസ്, ആസ്മ തുടങ്ങിയ അസുഖങ്ങൾ പൂർണമായും ഭേദമാക്കാനാകുമെന്ന് അവകാശപ്പെട്ട് 2022ൽ പതഞ്ജലി മാധ്യമങ്ങളിൽ പരസ്യം നൽകിയിരുന്നു. ഈ പരസ്യത്തിൽ പറയുന്ന അസുഖങ്ങളിൽ പലതും പൂർണമായും ഭേദമാക്കാനാകില്ലെന്നും അങ്ങനെ അവകാശപ്പെട്ട് പരസ്യം നൽകുന്നത് കുറ്റകരമാക്കിക്കൊണ്ടുള്ള 1954ലെ ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് നിയമത്തിന്റെ ലംഘനമാണ് പതഞ്ജലിയുടെ നടപടിയെന്നും ചൂണ്ടിക്കാട്ടി 2022 ഓഗസ്റ്റിൽ ഐഎംഎ സുപ്രീംകോടതിയെ സമീപിച്ചു.

ബാബാ രാംദേവിന് ‘തരൺ ക്രാന്തി പുരസ്കാരം’ സമ്മാനിച്ചതിനു ശേഷം വന്ദിക്കുന്ന നരേന്ദ്ര മോദി. 2012ൽ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയുള്ള ചിത്രം (Photo by SAM PANTHAKY / AFP)

2023 നവംബറിലാണ് കേസിൽ ആദ്യവാദം നടന്നത്. ഇത്തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന വാഗ്ദാനങ്ങളുന്നയിക്കുന്നത് അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം വ്യാജ അവകാശവാദങ്ങളുന്നയിക്കുന്ന ഓരോ ഉൽപന്നത്തിനും ഒരു കോടി രൂപവീതം പിഴയീടാക്കുമെന്നും കോടതി പറഞ്ഞു. ഇനി നിയമലംഘനമുണ്ടാകില്ലെന്ന് പതഞ്ജലി കോടതിക്ക് ഉറപ്പുനൽകി. എന്നാൽ 2024 ജനുവരി 15ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിനും പതഞ്ജലി കേസിൽ വാദം കേൾക്കുന്ന ജസ്റ്റിസുമാരായ അഹ്സനുദ്ദീൻ അമാനുല്ല, ഹിമ കോലി എന്നിവർക്കും ഒരു കത്ത് ലഭിച്ചു. പതഞ്ജലി ഇപ്പോഴും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകുന്നത് തുടരുന്നു എന്നതായിരുന്നു കത്തിന്റെ ഉള്ളടക്കം. ഇതിന്റെ നിജസ്ഥിതി ബോധ്യപ്പെട്ട കോടതി ഫെബ്രുവരി 27ന് കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി പതഞ്ജലിക്കും ആചാര്യ ബാലകൃഷ്ണയ്ക്കും നോട്ടിസ് അയച്ചു. 

പതഞ്ജലിക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ രേഖകൾ ഹാജരാക്കാൻ കേന്ദ്രത്തോടും കോടതി ആവശ്യപ്പെട്ടു. തുടർന്ന് ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ പതഞ്ജലി ഉൽപാദിപ്പിക്കുന്ന മരുന്നുകളുടെ പരസ്യങ്ങൾക്ക് കോടതി വിലക്കേർപ്പെടുത്തുകയും ചെയ്തു. പതഞ്ജലി രാജ്യത്തെയാകെ പറ്റിക്കുമ്പോൾ രണ്ടു വർഷത്തോളം കേന്ദ്രസർക്കാർ കണ്ണടച്ചിരിക്കുകയായിരുന്നെന്നും കോടതി കുറ്റപ്പെടുത്തി. പരസ്യത്തിനെതിരെ നടപടിയെടുക്കാതിരുന്നതിൽ ഉത്തരാഖണ്ഡ് സംസ്ഥാന ഫു‍ഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനെയും കോടതി പ്രതി ചേർത്തിട്ടുണ്ട്.

∙ ആർക്കോ വേണ്ടിയൊരു മാപ്പ്!

കോടതിയലക്ഷ്യ കേസിൽ ബാബാ രാംദേവും ആചാര്യ ബാലകൃഷ്ണയും നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടും മാർച്ച് 19ന് നടന്ന വാദത്തിൽ ഇരുവരും ഹാജരാകുകയോ മറുപടി ഫയൽ ചെയ്യുകയോ ഉണ്ടായില്ല. 21ന് ആചാര്യ ബാലകൃഷ്ണ മാപ്പപേക്ഷിച്ചുകൊണ്ട് കോടതിയിൽ സത്യവാങ്മൂലം നൽകിയെങ്കിലും പതഞ്ജലിയുടെ മരുന്നുകളെ സംബന്ധിച്ചുള്ള അവകാശങ്ങൾ ആവർത്തിക്കുകയും 1954ലെ ഡ്രഗ്സ് ആൻഡ് മാജിക്കൽ റെമഡീസ് നിയമം ‘പഴഞ്ചൻ’ ആണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. പിന്നാലെ ബാബാ രാംദേവും മാപ്പു ചോദിച്ചുകൊണ്ട് സത്യവാങ്മൂലം നൽകി. 

കൊല്‍ക്കത്തയിൽ യോഗ വിദ്യാർഥിനിയുടെ പ്രകടനം കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്ന ബാബാ രാംദേവ് (Photo by SAJJAD HUSSAIN / AFP)

ഏപ്രിൽ രണ്ടിന്, ഇരുവരെയും ശക്തമായി വിമർശിച്ചുകൊണ്ട് മാപ്പപേക്ഷ കോടതി തള്ളി. തുടർന്ന് ഏപ്രിൽ ഒൻപതിന് ഇരുവരും വീണ്ടും നിരുപാധികം മാപ്പപേക്ഷിച്ചുകൊണ്ട് കോടതിയിൽ സത്യവാങ്മൂലം നൽകി. വെറും രണ്ട് പാരഗ്രാഫിലുള്ളതായിരുന്നു മാപ്പപേക്ഷ. മാത്രമല്ല ഇത് കോടതിക്കായി അപ്‌ലോഡ് ചെയ്തിട്ടുമുണ്ടായിരുന്നില്ല. മാപ്പപേക്ഷ ഡിജിറ്റലായി അപ്‌ലോഡ് ചെയ്യാതെ കടലാസിൽ മാത്രമായാണ് കോടതിയിലെത്തിച്ചതെന്നും കോടതി നടപടികളെ ഇരുവരും ലാഘവത്തോടെയാണ് കാണുന്നതെന്നും ചൂണ്ടിക്കാട്ടി വീണ്ടും കോടതി നിരസിച്ചു. കോടതിയിലെത്തും മുൻപ് മാധ്യമങ്ങൾക്ക് മാപ്പപേക്ഷ പങ്കുവച്ച പതഞ്ജലിയുടെ നടപടിയെയും കോടതി വിമർശിച്ചു. പതഞ്ജലിയും രാംദേവും ആചാര്യ ബാലകൃഷ്ണയും മനപൂർവം നിയമലംഘനം നടത്തുകയാണെന്നും കോടതിയലക്ഷ്യത്തിന് പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും സുപ്രീംകോടതി പറഞ്ഞു.

ബോളിവുഡ് താരം സുനിൽ ഷെട്ടിക്കൊപ്പം ബാബാ രാംദേവിന്റെ യോഗ പ്രകടനം (Photo by Sajjad HUSSAIN / AFP)

കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കി നൽകണമെന്നാവശ്യപ്പെട്ട് ബാബാ രാംദേവ് നൽകിയ ഹർജിയിലെ കള്ളത്തരത്തെക്കുറിച്ചും കോടതി എടുത്തുപറഞ്ഞു. വിദേശയാത്രയുള്ളതിനാൽ ഹാജരാകാനാകില്ലെന്നായിരുന്നു രാംദേവിന്റെ ഹർജിയിൽ. എന്നാൽ ഹർജി നൽകിയിരിക്കുന്നത് മാർച്ച് 30നും അതിനൊപ്പം തെളിവായി ഹാജരാക്കിയിരിക്കുന്ന വിമാനടിക്കറ്റ് ഇഷ്യു ചെയ്ത തീയതി മാർച്ച് 31 ആണെന്നും കോടതി കണ്ടെത്തി. ഏപ്രിൽ 16നാണ് കേസിൽ അടുത്ത വാദം കേൾക്കുക. കോടതിയലക്ഷ്യക്കേസിൽ ശിക്ഷിക്കപ്പെട്ടാൽ ആറുമാസം വരെ തടവോ രണ്ടായിരം രൂപ പിഴയോ രണ്ടും ഒന്നിച്ചോ ആണ് ശിക്ഷ ലഭിക്കുക.

English Summary:

Patanjali's Misleading Ads: What is the Controversy, and What Happens If Baba Ramdev Is Found Guilty of Contempt of Court by the Supreme Court?