ജമ്മുവിൽ ബിജെപിക്ക് അണക്കെട്ടും ‘ആയുധം’: ഇന്ത്യയിലെ വെള്ളം കുടിച്ച് പാക്ക് തീവ്രവാദം വളർത്തേണ്ട! ഇത് മോദിയുടെ ‘ഡാം സ്ട്രൈക്ക്’
‘രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല’ രാജ്യതലസ്ഥാനത്ത് കേന്ദ്രജല മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചർച്ചയ്‌ക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ആമുഖമായി പറഞ്ഞ വാക്കുകൾ. 2016 സെപ്റ്റംബർ 26ന് യോഗത്തിലെത്തിയ ഉദ്യോഗസ്ഥർക്കെല്ലാം ഈ വാക്കുകളുടെ അർഥം വേഗത്തിൽ മനസ്സിലായി. കാരണം ജമ്മു കശ്മീരിലെ ഉറി ഭീകരാക്രമണത്തിൽ 19 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിട്ട് പത്ത് ദിനങ്ങൾ തികയുന്ന ദിവസമാണ് പ്രധാനമന്ത്രി മോദി യോഗം വിളിച്ചത്. പ്രധാനമന്ത്രിക്കൊപ്പം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കർ എന്നിവരും പങ്കെടുത്തതോടെ പാക്കിസ്ഥാനുള്ള ഇന്ത്യയുടെ മറുപടി ജലം ഉപയോഗിച്ചാവും എന്ന അഭ്യൂഹം ഉയര്‍ന്നു. 1960ൽ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പുവച്ച സിന്ധു നദീജല കരാറിൽനിന്ന് ഇന്ത്യ ഏകപക്ഷീയമായി പിന്മാറും എന്നായിരുന്നു പ്രചരിച്ച വാർത്തകൾ. ഭീകരതയില്ലാത്ത സമാധാന അന്തരീക്ഷത്തിൽ മാത്രമേ കരാറുകൾ പാലിക്കാനാവൂ എന്ന സന്ദേശം യോഗത്തില്‍ കൈക്കൊണ്ടുവെന്ന വാർത്ത പുറത്തുവന്നത് പ്രചാരണത്തിന് ബലം നൽകി. ഡൽഹിയിൽ ഈ യോഗം കഴിഞ്ഞു മൂന്ന് ദിവസങ്ങൾക്കകമായിരുന്നു ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്ക്. ഉറിയില്‍ ഇന്ത്യയ്‌ക്കേറ്റ മുറിവിനുള്ള മറുപടി അതിർത്തി കടന്നുള്ള തിരിച്ചടി എന്ന് ലോകം അറിഞ്ഞു. ഇതോടെ കേന്ദ്ര ജല മന്ത്രാലയത്തിലെ ചർച്ചയ്ക്കു നൽകിയ പരിഗണന മാധ്യമങ്ങളടക്കം അവസാനിപ്പിച്ചു. എന്നാൽ 2024 ഫെബ്രുവരി അവസാന വാരം, പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന രവി നദിയിലെ ജലം ഇന്ത്യ പൂർണമായും തടഞ്ഞു എന്ന റിപ്പോർട്ട് പുറത്തുവന്നു. രവി നദിയിൽ ഇന്ത്യ നിർമിച്ച ഷാഹ്പുർകാണ്ടി അണക്കെട്ടിന്റെ നിർമാണം പൂർത്തിയായി എന്ന തലക്കെട്ടിലായിരുന്നു ആ റിപ്പോർട്ട്. പതിറ്റാണ്ടുകളായി ഇഴഞ്ഞു നീങ്ങിയ പദ്ധതിക്ക് കേന്ദ്രം ഇടപെട്ട് പുതുവേഗം നൽകിയതോടെയാണ് ഇത് സാധ്യമായതെന്നും അവകാശവാദമുയർന്നു. ഈ അണക്കെട്ടിന്റെ നിർമാണം ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിലും ബിജെപി ആയുധമാക്കി.

‘രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല’ രാജ്യതലസ്ഥാനത്ത് കേന്ദ്രജല മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചർച്ചയ്‌ക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ആമുഖമായി പറഞ്ഞ വാക്കുകൾ. 2016 സെപ്റ്റംബർ 26ന് യോഗത്തിലെത്തിയ ഉദ്യോഗസ്ഥർക്കെല്ലാം ഈ വാക്കുകളുടെ അർഥം വേഗത്തിൽ മനസ്സിലായി. കാരണം ജമ്മു കശ്മീരിലെ ഉറി ഭീകരാക്രമണത്തിൽ 19 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിട്ട് പത്ത് ദിനങ്ങൾ തികയുന്ന ദിവസമാണ് പ്രധാനമന്ത്രി മോദി യോഗം വിളിച്ചത്. പ്രധാനമന്ത്രിക്കൊപ്പം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കർ എന്നിവരും പങ്കെടുത്തതോടെ പാക്കിസ്ഥാനുള്ള ഇന്ത്യയുടെ മറുപടി ജലം ഉപയോഗിച്ചാവും എന്ന അഭ്യൂഹം ഉയര്‍ന്നു.
1960ൽ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പുവച്ച സിന്ധു നദീജല കരാറിൽനിന്ന് ഇന്ത്യ ഏകപക്ഷീയമായി പിന്മാറും എന്നായിരുന്നു പ്രചരിച്ച വാർത്തകൾ. ഭീകരതയില്ലാത്ത സമാധാന അന്തരീക്ഷത്തിൽ മാത്രമേ കരാറുകൾ പാലിക്കാനാവൂ എന്ന സന്ദേശം യോഗത്തില്‍ കൈക്കൊണ്ടുവെന്ന വാർത്ത പുറത്തുവന്നത് പ്രചാരണത്തിന് ബലം നൽകി. ഡൽഹിയിൽ ഈ യോഗം കഴിഞ്ഞു മൂന്ന് ദിവസങ്ങൾക്കകമായിരുന്നു ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്ക്. ഉറിയില്‍ ഇന്ത്യയ്‌ക്കേറ്റ മുറിവിനുള്ള മറുപടി അതിർത്തി കടന്നുള്ള തിരിച്ചടി എന്ന് ലോകം അറിഞ്ഞു. ഇതോടെ കേന്ദ്ര ജല മന്ത്രാലയത്തിലെ ചർച്ചയ്ക്കു നൽകിയ പരിഗണന മാധ്യമങ്ങളടക്കം അവസാനിപ്പിച്ചു.
എന്നാൽ 2024 ഫെബ്രുവരി അവസാന വാരം, പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന രവി നദിയിലെ ജലം ഇന്ത്യ പൂർണമായും തടഞ്ഞു എന്ന റിപ്പോർട്ട് പുറത്തുവന്നു. രവി നദിയിൽ ഇന്ത്യ നിർമിച്ച ഷാഹ്പുർകാണ്ടി അണക്കെട്ടിന്റെ നിർമാണം പൂർത്തിയായി എന്ന തലക്കെട്ടിലായിരുന്നു ആ റിപ്പോർട്ട്. പതിറ്റാണ്ടുകളായി ഇഴഞ്ഞു നീങ്ങിയ പദ്ധതിക്ക് കേന്ദ്രം ഇടപെട്ട് പുതുവേഗം നൽകിയതോടെയാണ് ഇത് സാധ്യമായതെന്നും അവകാശവാദമുയർന്നു. ഈ അണക്കെട്ടിന്റെ നിർമാണം ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിലും ബിജെപി ആയുധമാക്കി. ജമ്മു കശ്മീരിലെ കൃഷിയിടങ്ങൾ വെള്ളമില്ലാതെ വരണ്ടുണങ്ങുമ്പോൾ, ഇവിടുത്തെ ജനം വൈദ്യുതിയില്ലാതെ ഇരുട്ടില്‍ കിടക്കുമ്പോൾ രവി നദിയിലെ ജലം പാക്കിസ്ഥാനിലേയ്ക്ക് തടസ്സമില്ലാതെ അയക്കുകയാണ് കോൺഗ്രസ് ചെയ്തത് എന്നായിരുന്നു മോദിയുടെ പരാമർശം. ‘‘എന്നാൽ ജമ്മു കശ്മീരിലെ കർഷകർക്ക് മോദി ഒരു ഗാരന്റി നൽകി, അത് പാലിക്കുകയും ചെയ്തു. അതാണ് ഷാഹ്പുർകാണ്ടി അണക്കെട്ട്’’. ജമ്മുവിലെ ഉദ്ദംപുരിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പ്രധാനമന്ത്രി പറഞ്ഞു. പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന രവി നദി ഇന്ത്യ പൂർണമായും തടഞ്ഞത് എന്തുകൊണ്ടാണ്? ഇതിലൂടെ അധികമായി ലഭിക്കുന്ന ജലം ഇന്ത്യ എന്ത് ചെയ്യും? വർഷങ്ങളായി ലഭിച്ച ജലം പെട്ടെന്ന് കിട്ടാതിരുന്നപ്പോൾ പാക്കിസ്ഥാന്റെ പ്രതികരണം എന്താണ്? ഇത് ബിജെപിക്ക് രാഷ്ട്രീയമായി ഗുണം ചെയ്യുമോ? വിശദമായി പരിശോധിക്കാം.
∙ നദികളെ വീതം വച്ച സിന്ധു നദീജല ഉടമ്പടി
1947ലെ വിഭജനത്തിനു ശേഷം ഇന്ത്യയിൽനിന്ന് പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന നദികളിലെ ജലം പങ്കുവയ്‌ക്കുന്നതിനു വേണ്ടി തയാറാക്കിയതാണ് സിന്ധു നദീജല ഉടമ്പടി. ഇന്ത്യയേയും പാക്കിസ്ഥാനെയും ഈ കരാറിലേക്ക് കൊണ്ടുവരുന്നതിനു മേൽനോട്ടം വഹിച്ചതാകട്ടെ ലോകബാങ്കും. മുൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവും അന്നത്തെ പാക്കിസ്ഥാൻ പ്രസിഡന്റ് അയൂബ് ഖാനുമാണ് 1960ൽ സിന്ധു നദീ ജല ഉടമ്പടിയിൽ ഒപ്പുവച്ചത്. സിന്ധു, അതിന്റെ കൈവഴികളായ രവി, സത്‌ലജ്, ബിയാസ്, ഝലം, ചെനാബ് എന്നീ നദികളിലൂടെ ഒഴുകുന്ന ജലത്തിന്റെ ഉപയോഗവും ഉടമസ്ഥാവകാശവും വിശദീകരിക്കുക എന്നതായിരുന്നു കരാറിന്റെ മുഖ്യ ലക്ഷ്യം. കരാർ പ്രകാരം രവി, സത്‌ലജ്, ബിയാസ് എന്നീ നദികളിലെ ജലത്തിന്മേൽ പൂർണ അവകാശം ഇന്ത്യയ്ക്കാണ്. അതേസമയം സിന്ധു, ഝലം, ചെനാബ് നദികളിലെ ജലം പാക്കിസ്ഥാനും.
നദികളിലെ ജലത്തിൽനിന്ന് വൈദ്യുതിയടക്കം ഉൽപാദിപ്പിക്കാനുള്ള അവകാശം ഇന്ത്യയ്ക്ക് ലഭിച്ചിരുന്നു. എന്നാൽ നദികളിൽ സംഭരണ സംവിധാനങ്ങൾ നിർമിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ എക്കാലത്തും എതിർക്കുന്ന സമീപനമാണ് പാക്കിസ്ഥാൻ സ്വീകരിച്ചത്. ഇതിനുപുറമേ ആഭ്യന്തര വിഷയങ്ങൾ കാരണം ഇന്ത്യയുടെ ഭാഗത്തു നിന്ന് ശക്തമായ നടപടികളൊന്നും ഉണ്ടായില്ലെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഇത് വർഷങ്ങളോളം പാക്കിസ്ഥാന് ജലം ഉപയോഗിക്കാൻ അവസരമൊരുക്കി. എന്നാൽ ഷാഹ്പുർകാണ്ടി അണക്കെട്ട് നിർമാണം പൂർത്തിയായതോടെ രവി നദിയിൽനിന്ന് പാക്കിസ്ഥാന് ലഭിച്ചുവന്നിരുന്ന ജലം പൂർണമായും നിലച്ചു.
∙ പഞ്ചനദികളിലൊന്ന്; പേര് രവി
ഇന്ത്യൻ സംസ്ഥാനമായ പഞ്ചാബിനെ, അഞ്ച് നദികളുടെ നാട് എന്ന വിശേഷണത്തിന് അർഹമാക്കിയതിൽ പ്രധാന പങ്ക് വഹിക്കുന്ന നദിയാണ് രവി. പൗരാണിക വേദങ്ങളിൽ 'ഉന്‍മേഷം' നൽകുന്ന എന്ന അർഥമുള്ള 'ഇരാവതി' എന്ന പേരിലാണ് രവി അറിയപ്പെട്ടിരുന്നത്.
സിന്ധു നദിയുടെ പ്രധാന പോഷക നദിയായ രവി ഉത്ഭവിക്കുന്നത് ഹിമാലയ സാനുക്കളിൽനിന്നാണ്. അവിടെ റോഹ്താങ് ചുരത്തിലെ ഹിമാനികളിൽനിന്നും ഉറവപൊട്ടുന്ന ബുധിൽ, തന്ത്ഗരി തുടങ്ങിയ ഒട്ടേറെ അരുവികളാണ് രവിയായി മാറുന്നത്.
ഹിമാചൽ പ്രദേശിലൂടെ മനോഹരമായ കാഴ്ചകൾ സമ്മാനിച്ച് ഒഴുകിയ ശേഷം പഞ്ചാബിലേക്ക് രവി പ്രവേശിക്കും. കിലോമീറ്ററുകളോളം ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലുള്ള അതിർത്തിയായി രവി നിലകൊള്ളുന്നു. ഇന്ത്യൻ അതിർത്തിയും കടന്ന് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലൂടെ ഒഴുകുന്ന നദി അവിടെ വച്ചാണ് സിന്ധു നദിയിൽ ചേരുന്നത്. 720 കിലോമീറ്ററാണ് രവി നദിയുടെ ആകെ നീളം. ഇതിൽ 320 കിലോമീറ്റർ ഇന്ത്യയിലൂടെയും 400 കിലോമീറ്റർ പാക്കിസ്ഥാനിലൂടെയുമാണ് സഞ്ചാരം.
സിന്ധു നദീജല ഉടമ്പടിയിൽ രവി നദിയിലെ ജലത്തിന്റെ വിനിയോഗ അവകാശം ഇന്ത്യയ്ക്ക് സ്വന്തമായതോടെ ഒട്ടേറെ അണക്കെട്ടുകള്‍ നിർമിക്കപ്പെട്ടു. വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനു വേണ്ടിയും കാർഷിക ആവശ്യത്തിനു വേണ്ടിയുമുള്ള ജലസേചനത്തിനായാണ് ഇവ നിർമിക്കപ്പെട്ടത്. രഞ്ജിത് സാഗർ അണക്കെട്ട്, ചമേര അണക്കെട്ട്, മധോപൂർ, സിദ്ധ്‌നായി തുടങ്ങിയവയാണ് പ്രധാനപ്പെട്ടത്. എന്നാൽ ഷാഹ്പുർകാണ്ടി അണക്കെട്ടിന്റെ പണി പൂർത്തിയായതോടെ ഇന്ത്യയിൽനിന്ന് പാക്കിസ്ഥാനിലേക്കുള്ള രവി നദിയുടെ ഒഴുക്ക് പൂർണമായും തടയപ്പെട്ടിരിക്കുകയാണ്.
∙ ഇന്ത്യയുടെ ജലായുധമോ ഷാഹ്പുർകാണ്ടി ?
ജലത്തെ ആയുധമായി ഉപയോഗിക്കാൻ ഇന്ത്യ ഒരിക്കലും തുനിഞ്ഞിട്ടില്ല, എന്നിട്ടും ഷാഹ്പുർകാണ്ടിയുടെ നിർമാണം പൂർത്തിയായ സംഭവത്തെ 'ജല ഭീകരത' എന്ന വാക്കുപയോഗിച്ചാണ് പാക്ക് മാധ്യമങ്ങൾ വിശേഷിപ്പിച്ചത്. 1960ൽ കരാറിലൂടെ ലഭിച്ച അവകാശം നടപ്പിലാക്കാൻ വൈകി എന്ന കാലതാമസം മാത്രമാണ് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. എന്തുകൊണ്ടാണ് രവിയിലെ ജലം കരാറുണ്ടായി 64 വർഷത്തോളം അതിർത്തി കടന്ന് പാക്കിസ്ഥാനിലേക്ക് ഒഴുകിയത്. ഇതിന് ഷാഹ്പുർകാണ്ടി അണക്കെട്ട് നിർമാണത്തിലെ നാൾവഴികൾ അറിയണം.
പഞ്ചാബിലെയും ജമ്മു കശ്മീരിലെയും മുൻ മുഖ്യമന്ത്രിമാരായ പ്രകാശ് സിങ് ബാദലും ഷെയ്ഖ് അബ്ദുള്ളയും തമ്മിൽ 1979ലാണ് അണക്കെട്ട് നിർമിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയും കരാറിൽ ഒപ്പിടുകയും ചെയ്തത്. ഇരുസംസ്ഥാനങ്ങളുടെയും അതിർത്തി പ്രദേശത്തായി രഞ്ജിത് സാഗർ എന്ന വലിയ അണക്കെട്ടും ഇതിൽനിന്ന് 11 കിലോമീറ്റർ താഴെ സ്ഥിതി ചെയ്യുന്ന ഷാഹ്പുർകാണ്ടിയിൽ രണ്ടാമത്തെ അണക്കെട്ടും നിർമിക്കാനാണ് ധാരണയായത്. രവി നദിയിലെ ജലം പൂർണമായും ഉപയോഗിക്കുക എന്ന ലക്ഷ്യമാണ് രണ്ടാമത്തെ അണക്കെട്ടിനെ കുറിച്ച് ആലോചിക്കാൻ കാരണം. തുടർന്ന്, അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹ റാവു ഷാഹ്പുർകാണ്ടിയിൽ 1995ൽ പദ്ധതിയുടെ തറക്കല്ലിട്ടു. 1980കളുടെ ആദ്യം പണി തുടങ്ങിയ രഞ്ജിത് സാഗർ അണക്കെട്ടിന്റെ നിർമാണം 2001ൽ പൂർത്തിയായെങ്കിലും ജമ്മു കശ്മീരും പഞ്ചാബും തമ്മിൽ തർക്കങ്ങൾ ഉടലെടുത്തതിനാൽ ഷാഹ്പുർകാണ്ടി അണക്കെട്ട് നിർമാണ പദ്ധതി അനന്തമായി നീണ്ടു.
2001ലും ഷാഹ്പുർകാണ്ടി പദ്ധതി പൊടിതട്ടിയെടുത്തെങ്കിലും 2008ൽ ദേശീയ പദ്ധതിയായി പ്രഖ്യാപിച്ചത് പ്രതീക്ഷ ഉയർത്തി. എങ്കിലും കരാറിൽ ഇരുസംസ്ഥാനങ്ങൾക്കും ഇടയിൽ നിലനിന്ന തർക്കങ്ങളിൽ നിർമാണം വീണ്ടും ഇഴഞ്ഞു. എന്നാൽ 2018 സെപ്റ്റംബറിൽ ഒപ്പുവച്ച കരാറിലൂടെ കേന്ദ്രസർക്കാർ ഇടപെട്ടു പ്രശ്നം പരിഹരിച്ചു. 2016ലെ ഉറി ഭീകരാക്രമണത്തിനു ശേഷം കേന്ദ്രസർക്കാർ ഇടപെട്ടാണ് ഷാഹ്പുർകാണ്ടി അണക്കെട്ട് നിർമാണം വേഗത്തിലാക്കിയത്. പക്ഷേ ഇതിനു പിന്നില്‍ പാക്കിസ്ഥാനെ പാഠം പഠിപ്പിക്കുക എന്ന ഉദ്ദേശം മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്.
ഷാഹ്പുർകാണ്ടിയുടെ നാൾ വഴി
1960: സിന്ധു നദീജല ഉടമ്പടി ഒപ്പുവച്ചു
1979: പഞ്ചാബ്, ജമ്മു കശ്മീർ സർക്കാരുകൾ രവി നദിയിൽ രഞ്ജിത് സാഗർ അണക്കെട്ടും താഴെയായി ഷാഹ്പുർകാണ്ടി തടയണയും നിർമിക്കുന്നതിനുള്ള കരാർ ഒപ്പുവച്ചു
1981: കേന്ദ്ര സർക്കാർ അനുമതി നൽകി, രഞ്ജിത് സാഗർ അണക്കെട്ടിന്റെ നിർമാണം തുടങ്ങി
1995: ഷാഹ്പുർകാണ്ടി പദ്ധതിക്ക് തറക്കല്ലിട്ടു
2001: രഞ്ജിത് സാഗർ അണക്കെട്ടിന്റെ നിർമാണം പൂർത്തിയായി
2008: ഷാഹ്പുർകാണ്ടി ദേശീയ പദ്ധതിയായി പ്രഖ്യാപിച്ചു
2014: പഞ്ചാബും ജമ്മു കശ്മീരും തമ്മിലുള്ള ആഭ്യന്തര പ്രശ്‌നം കാരണം പദ്ധതി നിലച്ചു
2018: കേന്ദ്ര മധ്യസ്ഥതയിൽ കരാർ ഒപ്പിട്ടു.
2024: നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി, പാക്കിസ്ഥാനിലേക്കുള്ള രവി നദിയുടെ ഒഴുക്ക് പൂർണമായും നിലച്ചു.
∙ ഷാഹ്പുർകാണ്ടി രാജ്യത്തിന് നൽകുന്ന നേട്ടങ്ങൾ
രഞ്ജിത് സാഗർ അണക്കെട്ടിൽനിന്ന് തുറന്നുവിടുന്ന വെള്ളവും, വൃഷ്ടി പ്രദേശത്തെ മഴവെള്ളവും സംഭരിച്ചു നിർത്തുന്നതിനു വേണ്ടിയാണ് രവി നദിയിൽ ഷാഹ്പുർകാണ്ടി അണക്കെട്ട് നിർമിച്ചിട്ടുള്ളത്. താഴേക്ക് ഒഴുകുന്ന ജലം തടയാനാവുമെന്നതിനാൽ രഞ്ജിത് സാഗർ അണക്കെട്ടിൽനിന്നുള്ള വൈദ്യുതി ഉൽപാദനം പൂർണ തോതിലേക്ക് എത്തിക്കുവാനും ഷാഹ്പുർകാണ്ടി സഹായിക്കും. 3300 കോടി രൂപയുടെ പദ്ധതിയുടെ ഭാഗമായി 55.5 മീറ്റർ ഉയരമുള്ള അണക്കെട്ട് രവി നദിയിൽ ഇന്ത്യൻ മണ്ണിൽ നിന്നുള്ള അവസാന തുള്ളിയും ഉപയോഗിക്കുക എന്നതാണ് ലക്ഷ്യം. വൈദ്യുതോൽപാദനം, ജലസേചനം തുടങ്ങിയ ലക്ഷ്യങ്ങളാണ് അണക്കെട്ടിന്റെ നിർമാണോദ്ദേശം.
പഞ്ചാബിൽ 5000 ഹെക്ടറിലെയും ജമ്മു കശ്മീരിലെ 32,173 ഹെക്ടറിലെയും കൃഷിസ്ഥലത്തേക്കാണ് ഷാഹ്പുർകാണ്ടിയിൽ നിന്നുള്ള ജലം എത്തുക. സാംബ, കത്‌വ ജില്ലകളിലെ കർഷകർക്കാവും കൂടുതൽ പ്രയോജനം. ജലവൈദ്യുത നിലയങ്ങൾ അടുത്ത വർഷത്തോടെ (2025) കമ്മിഷൻ ചെയ്യാനാവുമെന്നാണ് കരുതുന്നത്. 206 മെഗാവാട്ട് ശേഷിയുള്ള രണ്ട് പവർഹൗസുകളാണ് അണക്കെട്ടിൽ ശേഖരിക്കുന്ന ജലം വൈദ്യുതിയാക്കി മാറ്റുന്നത്. ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ 20 ശതമാനമാണ് ജമ്മു കശ്മീരിന് ലഭിക്കുക. വൈദ്യുതി ഉൽപാദിപ്പിച്ച ശേഷം ജലം തിരികെ നദിയിലേയ്ക്ക് ഒഴുക്കാതെ ജലസേചന കനാലുകളിലേക്ക് തിരിച്ചുവിടുന്ന രീതിയാണ് ഷാഹ്പുർകാണ്ടിയിലുള്ളത്.
∙ പാക്കിസ്ഥാൻ വിളിച്ചു; ഇത് 'ജലഭീകരത'
ഷാഹ്പുർകാണ്ടിയുടെ നിർമാണം പൂർത്തിയായതിനു പിന്നാലെ രവി നദിയിൽനിന്നുള്ള ഒഴുക്ക് നിലച്ചത് പാക്കിസ്ഥാനിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. 'ജല ഭീകരത' എന്ന് വിശേഷിപ്പിച്ചാണ് പാക്ക് മാധ്യമങ്ങൾ ഈ വിഷയം റിപ്പോർട്ട് ചെയ്തത്. സിന്ധു നദീജല ഉടമ്പടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാക്ക് സർക്കാരിനെതിരെ ലഹോറിൽ റാലിയും സംഘടിപ്പിക്കപ്പെട്ടു.
ഷാഹ്പുർകാണ്ടിയുടെ നിർമാണം പ്രാഥമിക ലക്ഷ്യം കണ്ടതിനു പിന്നാലെ, രവി നദിയുടെ കൈവഴിയായ ഉജ് നദിയിലെ ജലം സംഭരിക്കാൻ വേണ്ടിയും അണക്കെട്ട് നിർമിക്കാൻ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. സിന്ധു നദീജല കരാർ പ്രകാരം ഇന്ത്യയ്ക്ക് മാത്രമായി അനുവദിച്ച നദികളിലെ ജലം പാക്കിസ്ഥാനിലേക്ക് വിടാതെ പരമാവധി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സത്‌ലജ് നദിയിലെ ഭക്രാ അണക്കെട്ട്, ബിയാസിലെ പോങ്, പാണ്ഡോ എന്നീ അണക്കെട്ടുകൾ, രവിയിലെ രഞ്ജിത് സാഗർ തുടങ്ങിയവ. ഇതിലൂടെ ഈ നദികളിലെ ജലത്തിന്റെ 95 ശതമാനം ഉപയോഗിക്കാനാണ് ഇന്ത്യയുടെ ലക്ഷ്യം. ഷാഹ്‌പുർകാണ്ടി അണക്കെട്ടിന്റെ നിർമാണം തിരഞ്ഞെടുപ്പിലും പ്രചാരണവിഷയമായതോടെ, ഇത് 100 ശതമാനവും രാഷ്ട്രീയപരമായി ഉപയോഗിക്കുമെന്ന വ്യക്തമായ സൂചനയും ബിജെപി നൽകിക്കഴിഞ്ഞു, ഇതിന് കോൺഗ്രസിന്റെ മറുപടി കൂടി വരുന്നതോടെ ഇനിയുള്ള നാളുകളിലും അണക്കെട്ടു പൊട്ടും പോലെ വാദങ്ങളും മറുവാദങ്ങളും കുത്തിയൊലിക്കുമെന്നു തന്നെ കരുതാം.