ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണം നിർണായക ഘട്ടത്തിലേക്കു കടക്കുമ്പോൾ രാജ്യം ഭരിക്കുന്ന ബിജെപി മുന്നണിയും (എൻഡിഎ) പ്രതിപക്ഷമായ കോൺഗ്രസ് മുന്നണിയും (ഇന്ത്യാസഖ്യം) കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത് ദക്ഷിണേന്ത്യയിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി 10 ആഴ്ചയ്ക്കിടെ 7 തവണ തമിഴ്നാട്ടിലും 5 തവണ കേരളത്തിലും പ്രചാരണത്തിന് എത്തിയത് ബിജെപി ദക്ഷിണേന്ത്യയ്ക്കു നൽകുന്ന പ്രാധാന്യം വ്യക്തമാക്കുന്നു. കേരളം, തമിഴ്നാട്, കർണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളിലെ 130 മണ്ഡലങ്ങളിൽ ഇപ്പോൾ ഇന്ത്യാസഖ്യത്തിലുള്ള പാർട്ടികൾ 2019 ൽ 64 സീറ്റ് നേടി. എൻഡിഎ സഖ്യകക്ഷികൾക്ക് ഇതിൽ 34 സീറ്റേ ലഭിച്ചുള്ളൂ. ഉത്തരേന്ത്യയിലെ ശക്തികേന്ദ്രങ്ങളായ യുപി, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ ഇത്തവണ കൂടുതൽ സീറ്റ് നേടാൻ സാധ്യതയില്ലെന്നിരിക്കെ, ദക്ഷിണേന്ത്യയിൽ നിന്നു കൂടുതൽ സീറ്റുകൾ ലഭിച്ചാലേ രാഷ്ട്രീയപദ്ധതികൾ ഉദ്ദേശിച്ചവിധം നടപ്പാക്കാൻ കഴിയൂ എന്ന് ബിജെപി കരുതുന്നു. ഇതേസമയം, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഈവിധം പ്രസക്തമാകുന്ന അവസാനത്തെ ലോക്സഭാ തിരഞ്ഞെടുപ്പായിരിക്കും ഇതെന്ന സന്ദേഹം ഉയരുന്നു. ബിജെപി നേതൃത്വത്തിന്റെ ഉള്ളിലിരിപ്പറിയാവുന്ന സ്വതന്ത്രനിരീക്ഷകരും ഈ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. ഓരോ ജനസംഖ്യാകണക്കെടുപ്പിന് (സെൻസസ്) ശേഷവും ലോക്സഭാ മണ്ഡലങ്ങളും സംസ്ഥാനങ്ങളിലെ നിയമസഭാ മണ്ഡലങ്ങളും ജനസംഖ്യാനുപാതികമായി പുനർനിർണയിക്കണമെന്ന ഭരണഘടനാവ്യവസ്ഥ അക്ഷരാർഥത്തിൽ നടപ്പാക്കിയാൽ ഈ ആശങ്ക യാഥാർഥ്യമാകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണം നിർണായക ഘട്ടത്തിലേക്കു കടക്കുമ്പോൾ രാജ്യം ഭരിക്കുന്ന ബിജെപി മുന്നണിയും (എൻഡിഎ) പ്രതിപക്ഷമായ കോൺഗ്രസ് മുന്നണിയും (ഇന്ത്യാസഖ്യം) കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത് ദക്ഷിണേന്ത്യയിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി 10 ആഴ്ചയ്ക്കിടെ 7 തവണ തമിഴ്നാട്ടിലും 5 തവണ കേരളത്തിലും പ്രചാരണത്തിന് എത്തിയത് ബിജെപി ദക്ഷിണേന്ത്യയ്ക്കു നൽകുന്ന പ്രാധാന്യം വ്യക്തമാക്കുന്നു. കേരളം, തമിഴ്നാട്, കർണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളിലെ 130 മണ്ഡലങ്ങളിൽ ഇപ്പോൾ ഇന്ത്യാസഖ്യത്തിലുള്ള പാർട്ടികൾ 2019ൽ 64 സീറ്റ് നേടി. എൻഡിഎ സഖ്യകക്ഷികൾക്ക് ഇതിൽ 34 സീറ്റേ ലഭിച്ചുള്ളൂ.

ഉത്തരേന്ത്യയിലെ ശക്തികേന്ദ്രങ്ങളായ യുപി, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ ഇത്തവണ കൂടുതൽ സീറ്റ് നേടാൻ സാധ്യതയില്ലെന്നിരിക്കെ, ദക്ഷിണേന്ത്യയിൽ നിന്നു കൂടുതൽ സീറ്റുകൾ ലഭിച്ചാലേ രാഷ്ട്രീയപദ്ധതികൾ ഉദ്ദേശിച്ചവിധം നടപ്പാക്കാൻ കഴിയൂ എന്ന് ബിജെപി കരുതുന്നു. ഇതേസമയം, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ഈവിധം പ്രസക്തമാകുന്ന അവസാനത്തെ ലോക്സഭാ തിരഞ്ഞെടുപ്പായിരിക്കും ഇതെന്ന സന്ദേഹം ഉയരുന്നു. ബിജെപി നേതൃത്വത്തിന്റെ ഉള്ളിലിരിപ്പറിയാവുന്ന സ്വതന്ത്രനിരീക്ഷകരും ഈ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. ഓരോ ജനസംഖ്യാകണക്കെടുപ്പിന് (സെൻസസ്) ശേഷവും ലോക്സഭാ മണ്ഡലങ്ങളും സംസ്ഥാനങ്ങളിലെ നിയമസഭാ മണ്ഡലങ്ങളും ജനസംഖ്യാനുപാതികമായി പുനർനിർണയിക്കണമെന്ന ഭരണഘടനാവ്യവസ്ഥ അക്ഷരാർഥത്തിൽ നടപ്പാക്കിയാൽ ഈ ആശങ്ക യാഥാർഥ്യമാകും.

പാലക്കാട് നഗരത്തിൽ വിൽപനയ്ക്ക് വച്ചിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും രാഹുൽ ഗാന്ധിയുടെയും മാസ്ക്കുകൾ. (ചിത്രം∙മനോരമ)
ADVERTISEMENT

∙ ദക്ഷിണേന്ത്യയ്ക്ക് മണ്ഡലങ്ങൾ കുറയുമോ?

ഇന്ത്യൻ ഭരണഘടനയുടെ 82, 170 എന്നീ അനുച്ഛേദങ്ങളാണ് 10 വർഷം കൂടുമ്പോൾ നടത്തുന്ന ഓരോ സെൻസസിനു ശേഷവും മണ്ഡലങ്ങളുടെ എണ്ണവും അതിർത്തികളും പുനർനിർണയിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നത്. ഈ കണക്കിനെ അടിസ്ഥാനമാക്കി ധനകാര്യ കമ്മിഷൻ നിർദേശിക്കുന്ന ഫോർമുലയനുസരിച്ചാണ് കേന്ദ്രം സംസ്ഥാനങ്ങൾക്കു നൽകുന്ന നികുതിവിഹിതവും നിശ്ചയിക്കുന്നത്. ഇതനുസരിച്ച് 1951ലെയും 1961ലെയും 1971ലെയും സെൻസസിനു ശേഷം മണ്ഡലപുനർനിർണയം നടത്തി.

 1951ൽ രാജ്യത്തെ ജനസംഖ്യ 36.1 കോടി ആയിരുന്നപ്പോൾ ആകെ മണ്ഡലങ്ങളുടെ എണ്ണം 494 ആയിരുന്നു. 1961ൽ ജനസംഖ്യ 43.9 കോടിയായപ്പോൾ മണ്ഡലങ്ങളുടെ എണ്ണം 522 ആയി. പത്തു വർഷത്തിനു ശേഷം 1971ൽ ജനങ്ങൾ 54.8 കോടിയായി വർധിച്ചപ്പോൾ ആകെ ലോക്സഭാ മണ്ഡലങ്ങൾ 543 ആയി ഉയർന്നു.

എന്നാൽ, നിയന്ത്രണാതീതമായ ജനപ്പെരുപ്പം രാജ്യത്തിന്റെ വളർച്ചയ്ക്കു തടസ്സമാകുമെന്ന നില വന്നപ്പോൾ കേന്ദ്രസർക്കാർ കുടുംബാസൂത്രണ പദ്ധതികൾ നടപ്പാക്കി. സന്താനനിയന്ത്രണത്തിനു പ്രോത്സാഹനം നൽകി. ഈ സന്ദേശം ഉൾക്കൊണ്ട് രാജ്യത്തിന്റെ പൊതുനന്മയ്ക്കായി പ്രവർത്തിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഇതോടെ ജനനനിരക്ക് കുറഞ്ഞു. ഓരോ സെൻസസിനു ശേഷവും ജനങ്ങളുടെ എണ്ണത്തിനനുസരിച്ച് മണ്ഡല പുനർനിർണയം നടത്തണമെന്ന വ്യവസ്ഥ അതേപടി നടപ്പാക്കിയാൽ കേരളവും തമിഴ്നാടും പോലെ കുടുംബാസൂത്രണം ഫലപ്രദമായി നടപ്പാക്കിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മണ്ഡലങ്ങൾ കുറയുമെന്ന സ്ഥിതിവന്നു.

ഇന്റൻനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ സയൻസിന് മുന്നിൽ പ്രദർശിപ്പിച്ചിരിക്കുന്ന പോപ്പുലേഷൻ ക്ലോക്കിന് മുന്നിലൂടെ നടന്നു പോകുന്ന വഴിയാത്രക്കാരൻ. (Photo by Punit PARANJPE / AFP)

ഈ ആശങ്ക രാജ്യത്തിന്റെ ഫെഡറൽ ഘടനയ്ക്കു ഭീഷണിയാവും വിധം ചർച്ചയായപ്പോഴാണ് മണ്ഡലങ്ങളുടെ എണ്ണം 1971ലെ സെൻസസിന് ആനുപാതികമായി നിലനിർത്തിക്കൊണ്ട് പുനർനിർണയ പ്രക്രിയ മരവിപ്പിക്കാൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി തീരുമാനിച്ചത്. 1976ൽ അടിയന്തരാവസ്ഥക്കാലത്ത് പാർലമെന്റ് പാസാക്കിയ 42-ാം ഭരണഘടനാ ഭേദഗതി 2000 വരെ തൽസ്ഥിതി തുടരാൻ വ്യവസ്ഥ ചെയ്തു. പിന്നീട് 2001ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ പിറ്റേവർഷം മണ്ഡലങ്ങൾ പുനർനിർണയിച്ചെങ്കിലും ആകെ സീറ്റുകളുടെ എണ്ണത്തിൽ മാറ്റം വരുത്തിയില്ല. ഒരു സംസ്ഥാനത്തിനും കൂടുതൽ ലഭിക്കുകയോ ആർക്കും നിലവിലുള്ള മണ്ഡലങ്ങൾ നഷ്ടമാവുകയോ ചെയ്തില്ല. എന്നാൽ, ഓരോ സംസ്ഥാനത്തിനകത്തും മണ്ഡലാതിർത്തികളിൽ മാറ്റം വന്നു.

ADVERTISEMENT

∙ വരുമോ സെൻസസ് ഉടൻ, ആ 888 സീറ്റുകൾ ആർക്ക്?

അങ്ങേയറ്റം വൈകാരികവും ഏറെ സങ്കീർണവുമായ ഈ വിഷയം വീണ്ടും ദേശവ്യാപകമായ ചർച്ചയായതിനെ തുടർന്ന് പുനർനിർണയം മരവിപ്പിക്കാനുള്ള വ്യവസ്ഥ 2026 വരെ ദീർഘിപ്പിക്കാൻ (84–ാം ഭരണഘടനാഭേദഗതി) അടൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ തീരുമാനിച്ചു. 2026നു ശേഷം നടത്തുന്ന ആദ്യ സെൻസസിനെ അടിസ്ഥാനമാക്കി മണ്ഡലാതിർത്തികൾ പുനർനിർണയിക്കണമെന്നാണ് 84-ാം ഭേദഗതി നിർദേശിക്കുന്നത്. ഈ വ്യവസ്ഥ പ്രകാരം 2031ൽ നടക്കുന്ന സെൻസസിനു ശേഷമേ പുനർനിർണയത്തെക്കുറിച്ചു ചിന്തിക്കേണ്ടതുള്ളൂ. എന്നാൽ, 2021ൽ നടക്കേണ്ട സെൻസസ് കോവിഡ് മഹാമാരിയെത്തുടർന്നു മാറ്റിവച്ചു.

തിരഞ്ഞെടുപ്പ് നാമനിർദേശ പത്രിക സമർപ്പിക്കാൻ രാഹുൽ ഗാന്ധി വയനാട്ടിൽ എത്തിയപ്പോൾ. (ചിത്രം∙മനോരമ)

കോവിഡിനുശേഷവും കേന്ദ്രസർക്കാർ സെൻസസ് നടത്താൻ തയാറാകാത്തപ്പോൾ 2023ൽ ഈ ആവശ്യം ഉന്നയിച്ച് സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്യപ്പെട്ടു. ഇതിനു മറുപടിയായി കേന്ദ്രം കോടതിയെ അറിയിച്ചത് അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് സെൻസസ് നടത്താൻ കഴിയില്ലെന്നാണ്. ഈ വർഷം തിരഞ്ഞെടുപ്പു പ്രക്രിയ പൂർത്തിയായ ശേഷം സെൻസസ് നടത്തിയാൽ അതു പൂർത്തിയാവാൻ അടുത്ത 2 വർഷംകൂടി എടുക്കും. ആ നിലയ്ക്ക് വീണ്ടും 2031ൽ സെൻസസ് നടത്താനിടയില്ല.

84–ാം ഭരണഘടനാ ഭേദഗതിയുടെ കാലാവധി 2026ൽ അവസാനിക്കുമ്പോൾ, 2024ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ പുനർനിർണയം നടന്നേക്കുമെന്ന പ്രചാരണത്തിന്റെ അടിസ്ഥാനം ഇതാണ്. ബിജെപിയുടെയും ആർഎസ്എസിന്റെയും അകത്തളങ്ങളുമായി അടുപ്പമുള്ളവർക്കും ഇതേ സൂചനയാണ് ലഭിക്കുന്നത്. പുതുതായി നിർമിച്ച പാർലമെന്റ് മന്ദിരത്തിലെ ലോക്സഭയിൽ 888 സീറ്റുകൾ ഒരുക്കിയിട്ടുള്ളതും അതിന്റെ ഉദ്ഘാടനം തിടുക്കത്തിൽ നടത്തിയതും സംശയം വർധിപ്പിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി. (Photo by R.Satish BABU / AFP)
ADVERTISEMENT

∙ യുപിയിൽ മണ്ഡലങ്ങൾ കൂടും; കേരളത്തിൽ മാറ്റമില്ല

അടുത്ത സെൻസസിലെ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ 2026ൽ മണ്ഡലപുനർനിർണയം നടത്തിയാൽ എന്തുസംഭവിക്കും? ലോക്സഭാ സീറ്റുകളുടെ എണ്ണം 543 ആയി നിലനിർത്തിക്കൊണ്ട് മണ്ഡലവിഭജനം നടത്തിയാൽ ഇപ്പോൾ 80 സീറ്റുള്ള ഉത്തർപ്രദേശിന് 11 എണ്ണം കൂടി ലഭിക്കും. ആകെ സീറ്റുകൾ 91 ആകും. 40 സീറ്റുള്ള ബിഹാറിൽ 50 ആകും. 25 സീറ്റുള്ള രാജസ്ഥാനിൽ 31 സീറ്റുകളും 29 സീറ്റുള്ള മധ്യപ്രദേശിൽ 33 സീറ്റുകളും ആകും. അതേസമയം, ഇപ്പോൾ 39 സീറ്റുള്ള തമിഴ്നാടിന് 8 സീറ്റ് നഷ്ടമായി 31 ആകും. 20 സീറ്റുള്ള കേരളത്തിനും 8 സീറ്റ് നഷ്ടപ്പെടും.

തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും രാഹുൽ ഗാന്ധിയും തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ. (Photo by R.Satish BABU / AFP)

ആന്ധ്രയ്ക്കും തെലങ്കാനയ്കും കൂടി 8 എണ്ണം പോയിക്കിട്ടും. 28 സീറ്റുള്ള കർണാടകത്തിനും 2 എണ്ണം കുറയും. സീറ്റുകളുടെ എണ്ണം 1971ലെ ജനസംഖ്യാനുപാതത്തിൽ വർധിപ്പിക്കാനാണ് തീരുമാനമെങ്കിൽ ആകെ സീറ്റുകൾ 848 ആകുമെന്നാണ് അനുമാനം. അപ്പോൾ യുപിയിൽ ആകെ സീറ്റുകൾ 143 ആകും. ബിഹാറിൽ 79 സീറ്റുകളും മധ്യപ്രദേശിൽ 52 സീറ്റുകളും രാജസ്ഥാനിൽ 50 സീറ്റുകളും ആകും. ആന്ധ്രയിലും തെലങ്കാനയിലും കൂടി 12 സീറ്റും തമിഴ്നാട്ടിൽ 10 സീറ്റും കൂടുമ്പോൾ കേരളത്തിൽ മാറ്റമില്ലാതെ 20ൽത്തന്നെ തുടരും. കർണാടകയിലെ സീറ്റുകൾ 28 ൽ നിന്ന് 41 ആകും.

ഹിന്ദി മേഖലയിലെ 4 പ്രധാന സംസ്ഥാനങ്ങളും ബിജെപിയുടെ ശക്തിദുർഗങ്ങളുമായ യുപി, മധ്യപ്രദേശ്, രാജസ്ഥാൻ, ബിഹാർ എന്നിവിടങ്ങളിൽ മാത്രം ആകെ സീറ്റുകൾ 174 ൽ നിന്ന് 324 ആകും. അതായത് ആകെ സീറ്റുകളുടെ 38.2 ശതമാനം ഈ സംസ്ഥാനങ്ങൾക്കു ലഭിക്കും. 

നിലവിലുള്ള ഘടനയിൽ ഇത് 32.04 ശതമാനമാണ്. അതേസമയം, കേരളവും തമിഴ്നാടും കർണാടകയും ആന്ധ്രയും തെലങ്കാനയും ഉൾപ്പെട്ട ദക്ഷിണേന്ത്യയിൽ ആകെ സീറ്റുകൾ 129ൽ നിന്ന് 161 ആകും. ഇപ്പോൾ ഈ സംസ്ഥാനങ്ങളിലെ സീറ്റുകൾ ആകെ സീറ്റിന്റെ 23.75 ശതമാനമാണെങ്കിൽ പുനർനിർണയത്തിനു ശേഷം 19.33 ശതമാനമായി കുറയും.

ദക്ഷിണേന്ത്യയിലെ ആകെ സീറ്റുകൾ 161 ആകുമ്പോൾ ഉത്തർപ്രദേശിലെ മാത്രം സീറ്റുകളുടെ എണ്ണം 143 ആകുമെന്നോർക്കണം. ഈ മേഖലയിൽ ആധിപത്യമുള്ള പാർട്ടികളുടെ അധികാരക്കുത്തകയിലേക്കാണ് ഇതു ചെന്നെത്തുക. രാഷ്ട്രീയാധികാരത്തിൽ തെക്കൻ സംസ്ഥാനങ്ങൾക്കുള്ള പങ്കാളിത്തം കുറഞ്ഞ് ഹിന്ദി മേഖലയിലേക്കു കേന്ദ്രീകരിക്കുമെന്നു ചുരുക്കം. രാജ്യത്തിന്റെ മൊത്തം വരുമാനത്തിന്റെ 31 ശതമാനം വിഹിതം നൽകുന്ന സംസ്ഥാനങ്ങളിലെ ജനങ്ങളാണ് അധികാരത്തിൽ നിന്ന് അകറ്റിനിർത്തപ്പെടാൻ പോകുന്നത്. അധികാരം സന്തുലിതമായി വിഭജിക്കപ്പെടുന്ന ഫെഡറൽ സംവിധാനത്തിന്റെ അന്തസ്സത്തയ്ക്കു വിരുദ്ധമാണിതെന്ന വാദം ഇവിടെ പ്രസക്തമാകുന്നു.

രാഹുൽ ഗാന്ധിയുടെ പ്രചാരണ വാഹനത്തിനു സമീപം ജനങ്ങൾ നടന്നു പോകുന്നു. (ചിത്രം∙മനോരമ)

∙ മാതൃകയാക്കണോ കേംബ്രിഡ് കോംപ്രമൈസ്

ലോകത്ത് മറ്റ് ജനാധിപത്യ രാജ്യങ്ങളിൽ ഈ പ്രശ്നം എങ്ങനെയാണ് കൈകാര്യം ചെയ്തിട്ടുള്ളതെന്നു നോക്കാം. യുഎസ് ജനപ്രതിനിധിസഭയിൽ ആകെ സീറ്റുകളുടെ എണ്ണം 1913നു ശേഷം വർധിപ്പിച്ചിട്ടില്ല. അതിനുശേഷം ജനസംഖ്യ നാലിരട്ടിയായെങ്കിലും സീറ്റുകളുടെ എണ്ണം 435 ആയി തുടരുന്നു. ഓരോ സെൻസസിനു ശേഷവും മണ്ഡലപുനർനിർണയം നടത്താറുണ്ടെങ്കിലും വിവിധ സംസ്ഥാനങ്ങളിൽ ജനസംഖ്യ വർധിക്കുന്ന നിരക്കിൽ കാര്യമായ അന്തരമില്ലാത്തതിനാൽ സീറ്റുകളുടെ എണ്ണത്തിലും വലിയ മാറ്റം വരാറില്ല. 2020ൽ മണ്ഡലാതിർത്തികൾ പുനർനിർണയിച്ചപ്പോൾ 37 സംസ്ഥാനങ്ങളിലും സീറ്റുകളുടെ എണ്ണത്തിൽ മാറ്റം വന്നില്ല. ടെക്സസിന് 2 സീറ്റും മറ്റ് 5 സംസ്ഥാനങ്ങൾക്ക് ഓരോ സീറ്റും കൂടുതൽ ലഭിച്ചു. മറ്റ് 7 സംസ്ഥാനങ്ങൾക്ക് ഒരു സീറ്റ് വീതം നഷ്ടമായി.

27 അംഗരാജ്യങ്ങളുള്ള യൂറോപ്യൻ യൂണിയൻ പാർലമെന്റിൽ ആകെ 720 സീറ്റുകളാണുള്ളത്. അവിടെ ‘Degressive Proportionality’ തത്വത്തിന്റെ അടിസ്ഥാനത്തിൽ സീറ്റുകൾ വിവിധ രാജ്യങ്ങൾക്കായി വിഭജിച്ചിരിക്കുന്നു. എല്ലാ രാജ്യങ്ങൾക്കും നിശ്ചിത മിനിമം സീറ്റുകൾ നൽകിയശേഷം ബാക്കി ജനസംഖ്യാടിസ്ഥാനത്തിൽ വീതം വയ്ക്കുകയാണ് ചെയ്തത്.

 ‘കേംബ്രിഡ്ജ് കോംപ്രമൈസ്’ എന്നറിയപ്പെടുന്ന ഈ ഫോർമുല പ്രകാരം 60 ലക്ഷം ജനങ്ങളുള്ള ഡെന്മാർക്കിന് 15 സീറ്റ് ലഭിച്ചു (4 ലക്ഷം പേർക്ക് ഒരു സീറ്റ്). എന്നാൽ 8.3 കോടി ജനങ്ങളുള്ള ജർമനിക്ക് 96 സീറ്റേ ലഭിച്ചുള്ളൂ (8.6 ലക്ഷം പേർക്ക് ഒരു സീറ്റ്). യൂണിയനിൽ മൊത്തത്തിൽ ഒരേ ജനസംഖ്യാനുപാതത്തിൽ അല്ല പാർലമെന്റ് സീറ്റുകൾ വീതംവച്ചതെന്ന് ഇതു വ്യക്തമാക്കുന്നു.

തൃശൂർ തേക്കിൻകാട് മൈതാനിയിൽ ബിജെപി സംഘടിപ്പിച്ച ‘സ്ത്രീശക്തി മോദിക്കൊപ്പം’ മഹാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി റാലിയെ അഭിവാദ്യം ചെയ്ത് കടന്നു വരുന്നു. ചിത്രം∙ മനോരമ

ഇന്ത്യയിലും ഇക്കാര്യത്തിൽ വിവേകപൂർണമുള്ള രാഷ്ട്രീയ തീരുമാനമാണ് വേണ്ടത്. കേന്ദ്രസർക്കാർ തന്നെ ആവിഷ്ക്കരിച്ച ജനസംഖ്യാനിയന്ത്രണ പദ്ധതികൾ സമർഥമായി നടപ്പാക്കിയ സംസ്ഥാനങ്ങൾ ശിക്ഷിക്കപ്പെടാൻ ഇടയാകരുത്. സങ്കീർണമായ ഈ പ്രശ്നത്തിനു പരിഹാരമെന്ന നിലയിൽ, വിവിധ സംസ്ഥാനങ്ങളിലെ ജനസംഖ്യാവർധന ഒരേനിരക്കിലാകുന്നതു വരെ ആകെ ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം 543 ആയി നിജപ്പെടുത്തണമെന്നാണ് ഒരു നിർദേശം. യൂറോപ്യൻ യൂണിയൻ പാർലമെന്റ് സ്വീകരിച്ച ‘കേംബ്രിഡ്ജ് കോംപ്രമൈസ്’ ഇന്ത്യയിലെ ആവശ്യത്തിനനുസരിച്ച് പരിഷ്ക്കരിച്ച് പുതിയൊരു സൂത്രവാക്യം കണ്ടെത്തണമെന്നും ഈ രംഗത്തെ വിദഗ്ധർ നിർദേശിക്കുന്നു.

തമിഴ്നാട്ടിലെ ദ്രാവിഡരാഷ്ട്രീയത്തിന്റെയും കേരളത്തിലെയും ആന്ധ്ര–തെലങ്കാനയിലെയും ഇടതുരാഷ്ട്രീയത്തിന്റെയും ഡിഎൻഎയിൽ ഭാഷാദേശീയതാ വാദവും വിഭജന മോഹവും അന്തർലീനമാണ്. അവഗണനയും അധികാര കേന്ദ്രീകരണവും അതിനു വളംവയ്ക്കുയേയുള്ളൂ. അത്തരമൊരു സാഹചര്യം സൃഷ്ടിക്കപ്പെടാതിരിക്കാനുള്ള വിവേകം നമ്മുടെ രാഷ്ട്രീയനേതൃത്വത്തിനുണ്ടാകുമെന്നു പ്രത്യാശിക്കാം.

English Summary:

Future of Lok Sabha Elections: Will South India Lose Out in the Battle for More Constituencies