‘ആ സിനിമകള്ക്കായി ഇറക്കുന്നത് ‘ടൺ കണക്കിന്’ പണം: ഷഹലയും കനയ്യയും മാത്രമല്ല ജെഎൻയുവിലെ ഇടതുപക്ഷം’
‘ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനു രാജ്യത്തെ പിളർത്താനാവുമോ’ എന്ന ചോദ്യം ഉന്നയിച്ചുകൊണ്ടായിരുന്നു ജെഎൻയു എന്ന സിനിമയുടെ പ്രഖ്യാപനം. പക്ഷേ സിനിമയിലെ ‘ജെഎൻയു’വിന് നൽകിയ മുഴുവൻ പേര് ‘ജഹാംഗിർ നാഷനൽ യൂണിവേഴ്സിറ്റി’ എന്നായിരുന്നു. ചിത്രത്തിന്റെ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ ഡൽഹി ജവാഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി സ്റ്റുഡന്റ് യൂണിയനിലേക്ക് തിരഞ്ഞെടുപ്പു നടന്നു. ആ ക്യാംപസിലെ യഥാർഥ സംഭവവികാസങ്ങളെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയതെന്ന് പിന്നാമ്പുറ സംസാരമുണ്ടെങ്കിലും, ജെഎൻയുവിൽ പഠിക്കുന്നവരും പഠിച്ചിറങ്ങിയവരും ഒരേസ്വരത്തിൽ അതിനെ എതിര്‍ക്കും. ആ ക്യാംപസിന്റെ ചുമരുകളിൽ ആ ശബ്ദം പ്രതിധ്വനിക്കും. അതാണ് ജെഎൻയു. ഇത്തവണ ജെഎൻയു സ്റ്റുഡന്റ്സ് യൂണിയൻ സെൻട്രൽ പാനലിലുള്ള നാല് സീറ്റുകളിലും എബിവിപിയെ പൂർണമായും തൂത്തെറിഞ്ഞ് വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് ഇടതുപക്ഷ പാർട്ടികൾ ഭരണം നേടിയത്. നാല് വർഷത്തെ നീണ്ട കാലയളവിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പ് ചരിത്രം കുറിച്ചത് ഭൂരിപക്ഷത്തിനപ്പുറം നിലപാടുകളിലെ കടുംപിടിത്തങ്ങളിലൂടെയും പ്രതിരോധ പ്രവർത്തനങ്ങളിലൂടെയുമായിരുന്നു. 27 വർഷങ്ങൾക്ക് ശേഷം സ്റ്റുഡന്റ് യൂണിയൻ പ്രസിഡന്റായി ഒരു ദലിത് വിദ്യാർഥി എത്തുന്നുവെന്ന പ്രത്യേകതയുമുണ്ടായിരുന്നു- ഓൾ ഇന്ത്യ സ്റ്റുഡന്റ് അസോസിയേഷൻ അംഗം ധനഞ്ജയ് സങ്വാരി.

‘ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനു രാജ്യത്തെ പിളർത്താനാവുമോ’ എന്ന ചോദ്യം ഉന്നയിച്ചുകൊണ്ടായിരുന്നു ജെഎൻയു എന്ന സിനിമയുടെ പ്രഖ്യാപനം. പക്ഷേ സിനിമയിലെ ‘ജെഎൻയു’വിന് നൽകിയ മുഴുവൻ പേര് ‘ജഹാംഗിർ നാഷനൽ യൂണിവേഴ്സിറ്റി’ എന്നായിരുന്നു. ചിത്രത്തിന്റെ പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ ഡൽഹി ജവാഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി സ്റ്റുഡന്റ് യൂണിയനിലേക്ക് തിരഞ്ഞെടുപ്പു നടന്നു. ആ ക്യാംപസിലെ യഥാർഥ സംഭവവികാസങ്ങളെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയതെന്ന് പിന്നാമ്പുറ സംസാരമുണ്ടെങ്കിലും, ജെഎൻയുവിൽ പഠിക്കുന്നവരും പഠിച്ചിറങ്ങിയവരും ഒരേസ്വരത്തിൽ അതിനെ എതിര്‍ക്കും. ആ ക്യാംപസിന്റെ ചുമരുകളിൽ ആ ശബ്ദം പ്രതിധ്വനിക്കും. അതാണ് ജെഎൻയു.
ഇത്തവണ ജെഎൻയു സ്റ്റുഡന്റ്സ് യൂണിയൻ സെൻട്രൽ പാനലിലുള്ള നാല് സീറ്റുകളിലും എബിവിപിയെ പൂർണമായും തൂത്തെറിഞ്ഞ് വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് ഇടതുപക്ഷ പാർട്ടികൾ ഭരണം നേടിയത്. നാല് വർഷത്തെ നീണ്ട കാലയളവിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പ് ചരിത്രം കുറിച്ചത് ഭൂരിപക്ഷത്തിനപ്പുറം നിലപാടുകളിലെ കടുംപിടിത്തങ്ങളിലൂടെയും പ്രതിരോധ പ്രവർത്തനങ്ങളിലൂടെയുമായിരുന്നു. 27 വർഷങ്ങൾക്ക് ശേഷം സ്റ്റുഡന്റ് യൂണിയൻ പ്രസിഡന്റായി ഒരു ദലിത് വിദ്യാർഥി എത്തുന്നുവെന്ന പ്രത്യേകതയുമുണ്ടായിരുന്നു- ഓൾ ഇന്ത്യ സ്റ്റുഡന്റ് അസോസിയേഷൻ അംഗം ധനഞ്ജയ് സങ്വാരി.
1996-’98 കാലയളവിലാണ് ജെഎൻയു ക്യാംപസിന് ഒരു ദലിത് സ്റ്റുഡന്റ് യൂണിയൻ പ്രസിഡന്റുണ്ടാവുന്നത് - ബാട്ടി ലാൽ ബൈർവ. അന്നത്തെ സ്റ്റുഡന്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ അംഗമായിരുന്ന ബൈർവ ഇന്ന് രാജസ്ഥാൻ പ്രദേശ് കോൺഗ്രസ് കമ്മിറ്റി അംഗമാണ്. പിന്നീട് 27 വർഷങ്ങൾക്കു ശേഷമാണ് ബിഹാർ സ്വദേശി ധനഞ്ജയ് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്- ലെനിനിസ്റ്റ്) പാർട്ടിയുടെ വിദ്യാർഥി സംഘടനയായ ഓൾ ഇന്ത്യ സ്റ്റുഡന്റ് അസോസിയേഷനെ (ഐസ) പ്രതിനിധീകരിച്ച് പ്രസിഡന്റ് സ്ഥാനത്ത് എത്തുന്നത്. ജെഎൻയുവിന്റെ ചരിത്രത്തിൽ പതിനൊന്നാമതായാണ് ഐസ പ്രസിഡന്റ് സ്ഥാനം നേടുന്നത്. എസ്എഫ്ഐ 22 തവണകളിലായും പ്രസിഡന്റ് സ്ഥാനത്ത് എത്തിയിട്ടുണ്ട്.
സ്റ്റുഡന്റ്സ് യൂണിയന്റെ സെൻട്രൽ പാനലിൽ പ്രധാനമായും പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ സീറ്റുകളാണുള്ളത്. എബിവിപി പ്രസിഡന്റ് സ്ഥാനാർഥി ഉമേഷ് ചന്ദ്രയെ 982 വോട്ടുകൾക്കാണ് ധനഞ്ജയ് തോൽപ്പിച്ചത്. ഓൾ ഇന്ത്യ സ്റ്റുഡന്റ് അസോസിയേഷൻ, ഡമോക്രാറ്റിക് സ്റ്റുഡന്റ്സ് ഫെഡറേഷൻ, സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ, ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് ഫെഡറേഷൻ എന്നീ വിദ്യാർഥി സംഘടനകൾ ഉൾപ്പെടുന്ന ഐക്യ ഇടത് സഖ്യമാണ് എബിവിപിക്ക് എതിരെ ഒറ്റക്കെട്ടായി മത്സരിച്ചത്.
നാലു വർഷത്തിന് ശേഷം നടക്കുന്ന വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി മാർച്ച് 20ന് തർക്കങ്ങളുണ്ടായിരുന്നു. തൊട്ടടുത്ത ദിവസം, മാർച്ച് 22ന്, തിരഞ്ഞെടുപ്പ് നടക്കുകയും, രണ്ടു ദിവസങ്ങൾക്കുള്ളിൽ, മാർച്ച് 25നുതന്നെ ഫലം പുറത്തുവരികയും ചെയ്തു. ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളിൽ തുടർച്ചയായ ഇടപെടലുകൾ നടത്തുകയും നിലപാടുകൾ സ്വീകരിക്കുകയും ചെയ്യുന്ന സർവകലാശാല എന്ന നിലയിൽ തിരഞ്ഞെടുപ്പു ഫലം രാജ്യാന്തര തലങ്ങളിലടക്കം ചർച്ച ചെയ്യപ്പെട്ടിരുന്നു.
തിരഞ്ഞെടുപ്പ് നടത്താതെയും, 2008ലെ ലിങ്ദോ കമ്മിറ്റിയുടെ ജനാധിപത്യ വിരുദ്ധ നയങ്ങൾ നടപ്പിലാക്കിയും വിദ്യാർഥികളെ പ്രതിരോധിക്കാൻ ശ്രമിക്കുകയായിരുന്നു ഭരണകൂടമെന്നും, ഒരവസരം ലഭിച്ചാൽ, എബിവിപി/ ബിജെപി വിരുദ്ധ ശക്തികളെ തിരഞ്ഞെടുക്കാൻ ജനങ്ങൾ ആഗ്രഹിക്കുന്നതിന്റെ തെളിവാണ് തിരഞ്ഞെടുപ്പ് ഫലമെന്നും ധനഞ്ജയ് പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്...
∙ നാലു വർഷങ്ങൾക്ക് ശേഷമാണ് ജെഎൻയു തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സ്റ്റുഡന്റ്സ് യൂണിയന്റെ സെൻട്രൽ പാനലിലെ മുഴുവൻ സീറ്റുകളും ഇടതുസഖ്യം നേടുകയും ചെയ്തു. ജെഎൻയുവിനെതിരെ ഉൾപ്പെടെ രാജ്യത്താകെ നിലനിൽക്കുന്ന വിദ്വേഷ പ്രചാരണങ്ങൾക്ക് നടുവിലാണ് ഈ വിജയം. എന്തു തോന്നുന്നു?
രാജ്യത്ത് നടപ്പിലാക്കാൻ ശ്രമിക്കുന്ന വിദ്യാഭ്യാസ സ്വകാര്യവൽക്കരണ നയങ്ങൾ, പുത്തൻ വിദ്യാഭ്യാസ നയം, ക്യാംപസുകൾക്കകത്ത് എബിവിപി നടത്തി വരുന്ന വിദ്വേഷ പ്രചാരണം, എന്നിവയ്ക്കെതിരെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സർവകലാശാലകളിലൊന്നായ ജെഎൻയുവിലെ വിദ്യാർഥി സമൂഹം നൽകുന്ന മറുപടിയായി വേണം ഈ വിജയത്തെ കാണാൻ എന്നാണ് ഞാൻ കരുതുന്നത്. ജനവികാരം തിരുത്താൻ പണവും പേശീബലവും ഇടപെടാതിരിക്കുന്ന പക്ഷം, ഒരവസരം ലഭിച്ചാൽ ജനം തീർച്ചയായും എബിവിപി/ബിജെപി വിരുദ്ധ ശക്തികളെ തിരഞ്ഞെടുക്കുമെന്നാണ് ഈ ഫലം തെളിയിച്ചത്.
∙ 27 വർഷത്തിനു ശേഷമാണ് ജെഎൻയു സ്റ്റുഡന്റ്സ് യൂണിയന് ഒരു ദലിത് പ്രസിഡന്റ് ഉണ്ടാവുന്നത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ആദ്യമായി ഒരു ദലിത്- ക്വീർ വ്യക്തി എത്തുന്നു. ഇടതുപക്ഷത്തിന്റെ ഇന്റർസെക്‌ഷനൽ സ്വത്വരാഷ്ട്രീയം എന്നൊക്കെ ഇതു വിശേഷിപ്പിക്കപ്പെടുന്നുവെങ്കിലും, ഇവിടെയുള്ള ഇടതുപക്ഷ വിദ്യാർഥി സംഘടനകൾക്ക് ഈ മാറ്റത്തിന് ഇത്രകാലം കാത്തിരിക്കേണ്ടി വന്നു എന്നത് സങ്കടകരമല്ലേ?
നീണ്ട ഇരുപത്തിയേഴ് വർഷങ്ങൾക്കിടയിൽ ആറ് വർഷങ്ങളിൽ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. അതിനുപരി, 2008ലെ ലിങ്ദോ കമ്മിറ്റി നടപ്പാക്കിയ ജനാധിപത്യവിരുദ്ധ നിയന്ത്രണങ്ങൾ കാരണം, വിജയസാധ്യത ഉറപ്പായിരുന്ന പല സ്ഥാനാർഥികൾക്കും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ സാധിച്ചിരുന്നുമില്ല. വോട്ടെടുപ്പിന് വെറും ആറ് മണിക്കൂർ മുൻപാണ് ഇടതുപക്ഷത്തിന്റെ ജനറൽ സെക്രട്ടറി സ്ഥാനാർഥിയായിരുന്ന സ്വാതിയുടെ സ്ഥാനാർഥിത്വം നിരസിക്കപ്പെടുന്നത്. ശേഷം ലഭിച്ച ചെറിയ സമയത്തിനിടയിലാണ് പ്രിയാൻഷി ആര്യയ്ക്ക് വോട്ട് രേഖപ്പെടുത്തണമെന്ന് വോട്ടർമാരോട് അഭ്യർഥിക്കാൻ ഇടതുപാനലിലെ അംഗങ്ങൾക്കു സാധിച്ചത്. അവിടെയും തീർന്നില്ല.
ജെഎൻയു സ്റ്റുഡന്റ്സ് യൂണിയൻ തിരഞ്ഞെടുപ്പിന്റെ പോളിങ് മാർച്ച് 22ന് രാവിലെ 9ന് ആരംഭിക്കേണ്ടതായിരുന്നു. അന്നേദിവസം, പുലർച്ചെ രണ്ടോടെ ലിങ്ദോ കമ്മിറ്റി ശുപാർശകളുടെ മറ്റൊരു ഉപോല്‍പന്നമായ പരാതി പരിഹാര സെൽ ദുർബലമായകാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്വാതിയുടെ സ്ഥാനാർഥിത്വം റദ്ദാക്കുന്നത്. ഇടത് സ്ഥാനാർഥികൾ പ്രചാരണം പൂർത്തിയാക്കിയ ശേഷമാണ് ഇത് സംഭവിക്കുന്നത്.
ഇസിയും (ഇലക്ഷൻ കമ്മിഷൻ) ജിആർസിയും (ഗ്രീവിയൻസ് റിഡ്രസ്സൽ സെൽ) പത്ത് ദിവസമെടുത്ത് അവരുടെ കേസ് പഠിച്ചിട്ട് അവസാന നിമിഷമാണ് നടപടി കൈക്കൊള്ളുന്നത്. അപ്പോൾ മാത്രമാണ്, എന്ത് വിലകൊടുത്തും എബിവിപിയുടെ പിൻവാതിൽ പ്രവേശനം തടഞ്ഞേ മതിയാവൂ എന്ന തീരുമാനത്തിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബിഎപിഎസ്എ (Birsa Ambedkar Phule Students' Association–BAPSA)) സ്ഥാനാർഥിക്ക് വേണ്ടി വോട്ട് അഭ്യർഥിക്കാൻ ഞങ്ങൾ കൂട്ടായ തീരുമാനമെടുക്കുന്നത്.
ഇനി 2020ൽ തിരഞ്ഞെടുപ്പ് നടത്തിയിരുന്നെങ്കിലും ഇടതുപക്ഷത്തിന്റെ പ്രസിഡന്റൽ സ്ഥാനാർഥി, ഒരു ദലിത് വിദ്യാർഥിതന്നെയാകുമായിരുന്നു. ഇവിടെ കൂടുതൽ പ്രസക്തമായി ഞാൻ കരുതുന്നത്: വ്യക്തിത്വവും പ്രത്യയശാസ്ത്രവും രണ്ടും രണ്ടാണെന്നാണ് - രണ്ടും ഒരുപോലെ പ്രധാനപ്പെട്ടതുമാണ്. രോഹിത് വെമുലയുടെ കൊലപാതകികളും സംവരണ നയങ്ങളിൽ വെള്ളം ചേർക്കുന്നവരും മനുസ്‌മൃതി ആരാധകരും ദലിത് വ്യക്തിത്വത്തിന്റെ വക്താക്കളാണെന്നാണ് അവകാശപ്പെടുന്നതെങ്കിൽ തീർച്ചയായും അവരുടെ പൊള്ളത്തരങ്ങൾ പുറത്തുകൊണ്ടുവരികയും ആശയപരമായും രാഷ്ട്രീയപരമായും ചെറുത്തു തോൽപിക്കുകയും ചെയ്യേണ്ടതുണ്ട്.
∙ ഇന്ത്യൻ ന്യൂനപക്ഷ സമൂഹങ്ങൾ ഏറ്റവുമധികം ‘റെഡ് ഫ്ലാഗുകൾ’ നേരിടുന്ന കാലത്ത് നിങ്ങളുയർത്തുന്ന ചെങ്കൊടിക്ക് ഒരു സംരക്ഷണമാകാൻ സാധിക്കുന്നുണ്ടോ?
ഏതു തരത്തിലും ഉടലെടുക്കുന്ന അനീതിക്കും അക്രമങ്ങൾക്കും എതിരെ ജനങ്ങളെ അണിനിരത്തുന്നതിന്റെ പ്രതീകമാണ് ‘റെഡ് ബാനർ’. താങ്കൾ പറഞ്ഞതുപോലെത്തന്നെ, ഇന്ന് ഇന്ത്യയിൽ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്നത് ന്യൂനപക്ഷമാണ്. ആ സാഹചര്യത്തിൽ സ്വാഭാവികമായും, അവരുടെ പോരാട്ടങ്ങൾക്ക് ഒപ്പം നിൽക്കുക എന്നതാണ് ഇടതു പക്ഷത്തിന്റെ ധർമം.
∙ പ്രചാരണകാലത്ത് നിങ്ങളുയർത്തിയ പ്രധാന ആവശ്യങ്ങൾ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, സ്കോളർഷിപ് പ്രതിസന്ധികൾ പരിഹരിക്കുക, ഹോസ്റ്റൽ സൗകര്യം ഉറപ്പു വരുത്തുക, അതിനപ്പുറം ക്യാംപസിൽ എബിവിപി നടത്തി വരുന്ന അക്രമസംഭവങ്ങൾ അവസാനിപ്പിക്കുക എന്നതൊക്കെയാണ്. ഇനിയങ്ങോട്ടുള്ള പ്രവർത്തനങ്ങളിൽ സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന പ്രധാന നയങ്ങൾ എന്തൊക്കെയാകും ?
തിരഞ്ഞെടുപ്പിന് മുന്നോടിയായി എട്ടു പേജുകളുള്ള പത്രികയിലൂടെ ഞങ്ങളുടെ ആവശ്യങ്ങൾ പ്രചരിപ്പിച്ചിരുന്നു. ഓരോ സ്‌കൂൾ ഓഫ് സ്റ്റഡീസിലെയും ജനറൽ ബോഡി യോഗങ്ങളിലൂടെ വിദ്യാർഥികളിലേക്ക് കൂടുതൽ എത്തിച്ചേരാനും, ഞങ്ങളുടെ ആവശ്യങ്ങളെ കുറേക്കൂടി നവീകരിക്കാനും അതനുസരിച്ച് വേണ്ട നടപടികൾ ആരംഭിക്കാനുമാണ് തീരുമാനം (പഠനത്തിനു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, വിദ്യാർഥികൾക്കെതിരെയുള്ള അതിക്രമത്തിന് ഫലപ്രദമായ നടപടി സ്വീകരിക്കുക എന്നിവയുൾപ്പെടെയുള്ള ആവശ്യങ്ങളുമായി ഏപ്രിൽ മൂന്നാം വാരം ക്യാംപസിൽ സമരത്തിനും ജെഎൻയു സ്റ്റുഡന്റ്സ് യൂണിയൻ ആഹ്വാനം ചെയ്തിട്ടുണ്ട്)
∙ 2016 ഒക്ടോബറിലാണ് ജെഎൻയു ക്യാംപസിൽനിന്ന് ഒന്നാം വർഷ എംഎസ്‌സി ബയോടെക്‌നോളജി വിദ്യാർഥി നജീബ് അഹമ്മദിനെ കാണാതാവുന്നത്. പതിയെ ഇവിടെ നടക്കുന്ന ചർച്ചകളിൽനിന്ന് ആ പേര് അപ്രത്യക്ഷമായി തുടങ്ങി. ഇന്ത്യയും ജെഎൻയുവും നജീബിനെ മറന്നോ?
ഞാൻ അങ്ങനെ കരുതുന്നില്ല. ഈ പ്രചാരണ വേളയിൽ നജീബിന്റെ പേര് പരാമർശിക്കാതെ പോയ ഏതെങ്കിലും ഒരു യോഗം നിങ്ങൾക്ക് ഓർത്തെടുക്കാനാവുമോ? എഐഎസ്എയുടെ നിലവിലെ സംഘടനാ പ്രസിഡന്റായ ഖസീം, നജീബിനെ കാണാതാകുന്ന കാലത്ത് അദ്ദേഹത്തിന്റെ റൂംമേറ്റ് ആയിരുന്നു. നജീബിന്റെ തിരോധാനത്തെ തുടർന്ന് നിഷ്ഠൂരമായ മാധ്യമ വിചാരണയാണ് ഖസീമിന് നേരിടേണ്ടി വന്നത്. നജീബ് നേരിട്ട അക്രമത്തിനും തുടർന്നുണ്ടായ തിരോധാനത്തിനും എതിരായ പോരാട്ടത്തിൽ ഐസ എന്നും മുൻപന്തിയിൽ നിന്നിട്ടുണ്ട്. ഈ ക്യാംപസ് അതിന് സാക്ഷിയാണ്.
∙ വിദ്യാഭ്യാസ സ്ഥാപനങ്ങളെ അരാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമങ്ങൾക്ക് മറുപടിയാകുമോ ഈ തിരഞ്ഞെടുപ്പ് ഫലം?
നമ്മുടെ വിദ്യാഭ്യാസസ്ഥാപനങ്ങളെ പുനർ രാഷ്ട്രീയവൽക്കരിക്കാനുള്ള പരിപൂർണശ്രമം ഐസയുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നുണ്ട്. അല്ലായിരുന്നെങ്കിൽ ഇത്തരമൊരു തിരഞ്ഞെടുപ്പ് ഫലം സാധ്യമാവുമായിരുന്നില്ല. മിക്കപ്പോഴും ജെഎൻയു വിദ്യാർഥി രാഷ്ട്രീയത്തിന്റെയും സംഘടനാ പ്രവർത്തനങ്ങളുടെയും നല്ല ഉദാഹരണമായി ചൂണ്ടിക്കാട്ടാറുണ്ട് എന്നതിനോട് യോജിക്കുന്നു. ഇനിയും രാഷ്ട്രീയവൽക്കരണത്തിനായുള്ള ഞങ്ങളുടെ തുടർശ്രമങ്ങളിൽ ഈ ക്യാംപസിന് അകത്തും പുറത്തും നിന്നുള്ള ധാരാളം വിദ്യാർഥികൾ ഞങ്ങളുടെ കൂടെ ചേരും എന്നതാണ് പ്രത്യാശ.
∙ ‘ഐസ’യുടെ തന്നെ മുൻ നേതാവും സ്റ്റുഡന്റ്സ് യൂണിയൻ വൈസ് പ്രസിഡന്റുമായിരുന്ന ഷഹല റാഷിദ് കഴിഞ്ഞ കാലങ്ങളിലായി മാധ്യമങ്ങളിലൂടെ നിരവധി മോദി അനുകൂല പ്രസ്താവനകൾ നടത്തിയിരുന്നു. ക്യാംപസിൽനിന്ന് പുറത്തു വന്നതിനു ശേഷം അവർ പാർട്ടി വിടുകയും ചെയ്തു. 2021ൽ കനയ്യ കുമാറും പാർട്ടി ഉപേക്ഷിച്ച് കോൺഗ്രസിനൊപ്പം ചേർന്നു. എന്തുകൊണ്ടാണ് ജെഎൻയു ക്യാംപസിന് പുറത്തെത്തുമ്പോൾ നേതാക്കൾക്ക് രാഷ്ട്രീയം ഉപേക്ഷിക്കേണ്ടി വരുന്നത്?
2007 മുതൽ ഇങ്ങോട്ടുള്ള കാലയളവിൽ ആറോളം പ്രതിനിധികൾ മാത്രമാണ് ക്യാംപസിന് പുറത്തെത്തിയ ശേഷം അവരുടെ രാഷ്ട്രീയ നിലപാടിൽ മാറ്റം വരുത്തിയിട്ടുള്ളത്. നൂറു കണക്കിന് പ്രവർത്തകർ സംഘടനയോടുള്ള പ്രതിബദ്ധതയിലും അതിന്റെ രാഷ്ട്രീയത്തിലും ഇപ്പോഴും ഉറച്ചു നിൽക്കുന്നവരാണ്. പക്ഷേ, സങ്കടകരമെന്ന് പറയട്ടെ, മിക്കപ്പോഴും പ്രചരിക്കപ്പെടുന്നത് ‘മാറിപ്പോയ’ ആളുകളുടെ പേര് മാത്രമാണ്. അത് ഇടതുപക്ഷ രാഷ്ട്രീയപ്രവർത്തനത്തെ മോശമായി ചിത്രീകരിക്കാനുള്ള മനഃപൂർവ ശ്രമങ്ങളുടെ ഭാഗമാണ്. ഒരു പ്രസ്ഥാനം ഓർമിക്കപ്പെടുന്നത് അതുപേക്ഷിച്ച മനുഷ്യരാലല്ല, മറിച്ച് രക്തസാക്ഷികളാലും, എല്ലാ പ്രതിബന്ധങ്ങൾക്കിടയിലും പോരാട്ടം തുടരുന്ന പ്രവർത്തകരാലുമാണ്. വിനയപൂർവം ഞാൻ ഒന്നുകൂടെ ഓർമപ്പെടുത്തട്ടെ, ഈ പ്രസ്ഥാനത്തിൽനിന്നും അകന്നുപോയവരേക്കാൾ, ഇരുപത് മടങ്ങ് കൂടുതലാണ് പ്രസ്ഥാനത്തോടൊപ്പം നിൽക്കുന്നവർ.
ഇതേ സമയത്തുതന്നെയാണ് ‘ഒരു വിദ്യാഭ്യാസസ്ഥാപനത്തിന് രാജ്യത്തെ പിളർക്കാനാവുമോ’ എന്ന ചോദ്യവുമായി ജെഎൻയു എന്ന പേരിൽ സിനിമ വരുന്നത്. ഇനിയും സമാനമായ രാഷ്ട്രീയം സംസാരിക്കുന്ന സിനിമകൾ പുറത്തിറങ്ങാനുള്ള ഒരുക്കത്തിലുമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ അത്തരം സിനിമകൾക്കു സ്വാധീനമുണ്ടാകുമോ?
തീർച്ചയായും ഇത്തരം സിനിമകൾ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുകതന്നെ ചെയ്യും. അല്ലെന്നുണ്ടെങ്കിൽ അവർ എന്തിന് ‘ടൺ കണക്കിന്’ പണം ഇതിനായി മാത്രം വിനിയോഗിക്കണം? തിരഞ്ഞെടുപ്പ് കമ്മിഷനെ സംബന്ധിച്ചിടത്തോളം ഇത്തരം സിനിമകളെ എങ്ങനെ നേരിടും എന്നത് ഒരു പരീക്ഷണമായിരിക്കും.
∙ ജെഎൻയു സ്റ്റുഡന്റ്സ് യൂണിയൻ തിരഞ്ഞെടുപ്പിനും ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്താനാകുമെന്നാണോ പറഞ്ഞുവരുന്നത്...
വരുന്ന തിരഞ്ഞെടുപ്പിനെ ജെഎൻയുവിലെ വിജയവും ശക്തമായും സ്വാധീനിക്കുമെന്നുതന്നെയാണ് ഞാൻ കരുതുന്നത്. ഈ ക്യാംപസിലെ തന്നെ ഭൂരിഭാഗം ഇടതുപക്ഷ വിദ്യാർഥികളും സ്വന്തം നാട്ടിൽ, സ്വന്തം ജില്ലയിൽ നടക്കുന്ന തിരഞ്ഞെടുപ്പു പ്രചാരണങ്ങളിൽ പങ്കെടുക്കാനുള്ള സജീവ തയാറെടുപ്പുകളിലാണ്.