2023 ഡിസംബർ 14നാണ് മാൾട്ട റജിസ്ട്രേഷനുള്ള എംവി റുവൻ എന്ന വാണിജ്യ കപ്പലിൽ നിന്ന് ഇന്ത്യൻ നാവികസേനയ്ക്ക് സഹായത്തിനായി ഒരു കോൾ ലഭിക്കുന്നത്. സൊമാലിയൻ കടൽക്കൊള്ളക്കാരുടെ വെടിയേറ്റ് പരുക്കേറ്റ കപ്പൽ ജീവനക്കാരനെ രക്ഷിക്കണമെന്നായിരുന്നു ആ ഫോൺ സന്ദേശം. തൊട്ടുപിന്നാലെ, പരുക്കേറ്റ ജീവനക്കാരനെ നാവികസേനയുടെ ഐഎൻഎസ് കൊച്ചി പടക്കപ്പലെത്തി രക്ഷിക്കുകയും ചെയ്തു. കടൽക്കൊള്ളക്കാരുമായി നടന്ന ചർച്ചകൾക്ക് ശേഷമാണ് ജീവനക്കാരനെ രക്ഷിച്ച് ചികിത്സയ്ക്കായി ഒമാനിലെത്തിക്കാൻ ഇന്ത്യൻ നാവികസേനയ്ക്ക് സാധിച്ചത്. കപ്പൽ മോചിപ്പിക്കാണോ മറ്റു ജീവനക്കാരെ രക്ഷിക്കാനോ അന്ന് സാധിച്ചില്ല. പക്ഷേ മൂന്നു മാസങ്ങൾക്കിപ്പുറം എംവി റുവൻ കപ്പലിനെയും അതിലെ ജീവനക്കാരെയും പ്രത്യേക ദൗത്യത്തിലൂടെ ഇന്ത്യൻ നാവിക സേന രക്ഷിച്ചു. എന്തായിരുന്നു ആ ദൗത്യത്തിൽ സംഭവിച്ചത്? കടൽക്കൊള്ളക്കാരെ നേരിടാൻ എന്തൊക്കെ സംവിധാനങ്ങളും ഒരുക്കങ്ങളുമാണ് ഇന്ത്യൻ നാവികസേന സജ്ജീകരിച്ചത്? പരിശോധിക്കാം. ലോകത്തിലെ ഏറ്റവും മികച്ച സേനകളിൽ ഒന്നാണ് ഇന്ത്യൻ നാവികസേന. ചൈനയേയും പാക്കിസ്ഥാനെയും നിലയ്ക്കു നിർത്താൻ അത്യാധുനിക പടക്കപ്പലുകളും ആയുധങ്ങളുമായി കടലിൽ പ്രതിരോധം ശക്തമാക്കിയിട്ടുള്ള ഇന്ത്യൻ നാവികസേന കടൽക്കൊള്ളക്കാരുടെയും പേടിസ്വപ്നമാണ്. വാണിജ്യ കപ്പലുകളെയും വ്യാപാര പാതകളെയും സംരക്ഷിക്കുന്നതിൽ നാവികസേന പ്രധാന പങ്ക് വഹിക്കുന്നു. നിരീക്ഷണം, പട്രോളിങ്, പ്രത്യാക്രമണങ്ങൾ എന്നിവ വഴി കടൽക്കൊള്ളക്കാരുടെ ഭീഷണികളെ ഫലപ്രദമായി തടയുന്നതിനായും ഇന്ത്യൻ നാവിക സേന സജീവമായി പ്രവർത്തിക്കുന്നുണ്ട്.

2023 ഡിസംബർ 14നാണ് മാൾട്ട റജിസ്ട്രേഷനുള്ള എംവി റുവൻ എന്ന വാണിജ്യ കപ്പലിൽ നിന്ന് ഇന്ത്യൻ നാവികസേനയ്ക്ക് സഹായത്തിനായി ഒരു കോൾ ലഭിക്കുന്നത്. സൊമാലിയൻ കടൽക്കൊള്ളക്കാരുടെ വെടിയേറ്റ് പരുക്കേറ്റ കപ്പൽ ജീവനക്കാരനെ രക്ഷിക്കണമെന്നായിരുന്നു ആ ഫോൺ സന്ദേശം. തൊട്ടുപിന്നാലെ, പരുക്കേറ്റ ജീവനക്കാരനെ നാവികസേനയുടെ ഐഎൻഎസ് കൊച്ചി പടക്കപ്പലെത്തി രക്ഷിക്കുകയും ചെയ്തു. കടൽക്കൊള്ളക്കാരുമായി നടന്ന ചർച്ചകൾക്ക് ശേഷമാണ് ജീവനക്കാരനെ രക്ഷിച്ച് ചികിത്സയ്ക്കായി ഒമാനിലെത്തിക്കാൻ ഇന്ത്യൻ നാവികസേനയ്ക്ക് സാധിച്ചത്. കപ്പൽ മോചിപ്പിക്കാണോ മറ്റു ജീവനക്കാരെ രക്ഷിക്കാനോ അന്ന് സാധിച്ചില്ല. പക്ഷേ മൂന്നു മാസങ്ങൾക്കിപ്പുറം എംവി റുവൻ കപ്പലിനെയും അതിലെ ജീവനക്കാരെയും പ്രത്യേക ദൗത്യത്തിലൂടെ ഇന്ത്യൻ നാവിക സേന രക്ഷിച്ചു. എന്തായിരുന്നു ആ ദൗത്യത്തിൽ സംഭവിച്ചത്? കടൽക്കൊള്ളക്കാരെ നേരിടാൻ എന്തൊക്കെ സംവിധാനങ്ങളും ഒരുക്കങ്ങളുമാണ് ഇന്ത്യൻ നാവികസേന സജ്ജീകരിച്ചത്? പരിശോധിക്കാം. ലോകത്തിലെ ഏറ്റവും മികച്ച സേനകളിൽ ഒന്നാണ് ഇന്ത്യൻ നാവികസേന. ചൈനയേയും പാക്കിസ്ഥാനെയും നിലയ്ക്കു നിർത്താൻ അത്യാധുനിക പടക്കപ്പലുകളും ആയുധങ്ങളുമായി കടലിൽ പ്രതിരോധം ശക്തമാക്കിയിട്ടുള്ള ഇന്ത്യൻ നാവികസേന കടൽക്കൊള്ളക്കാരുടെയും പേടിസ്വപ്നമാണ്. വാണിജ്യ കപ്പലുകളെയും വ്യാപാര പാതകളെയും സംരക്ഷിക്കുന്നതിൽ നാവികസേന പ്രധാന പങ്ക് വഹിക്കുന്നു. നിരീക്ഷണം, പട്രോളിങ്, പ്രത്യാക്രമണങ്ങൾ എന്നിവ വഴി കടൽക്കൊള്ളക്കാരുടെ ഭീഷണികളെ ഫലപ്രദമായി തടയുന്നതിനായും ഇന്ത്യൻ നാവിക സേന സജീവമായി പ്രവർത്തിക്കുന്നുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2023 ഡിസംബർ 14നാണ് മാൾട്ട റജിസ്ട്രേഷനുള്ള എംവി റുവൻ എന്ന വാണിജ്യ കപ്പലിൽ നിന്ന് ഇന്ത്യൻ നാവികസേനയ്ക്ക് സഹായത്തിനായി ഒരു കോൾ ലഭിക്കുന്നത്. സൊമാലിയൻ കടൽക്കൊള്ളക്കാരുടെ വെടിയേറ്റ് പരുക്കേറ്റ കപ്പൽ ജീവനക്കാരനെ രക്ഷിക്കണമെന്നായിരുന്നു ആ ഫോൺ സന്ദേശം. തൊട്ടുപിന്നാലെ, പരുക്കേറ്റ ജീവനക്കാരനെ നാവികസേനയുടെ ഐഎൻഎസ് കൊച്ചി പടക്കപ്പലെത്തി രക്ഷിക്കുകയും ചെയ്തു. കടൽക്കൊള്ളക്കാരുമായി നടന്ന ചർച്ചകൾക്ക് ശേഷമാണ് ജീവനക്കാരനെ രക്ഷിച്ച് ചികിത്സയ്ക്കായി ഒമാനിലെത്തിക്കാൻ ഇന്ത്യൻ നാവികസേനയ്ക്ക് സാധിച്ചത്. കപ്പൽ മോചിപ്പിക്കാണോ മറ്റു ജീവനക്കാരെ രക്ഷിക്കാനോ അന്ന് സാധിച്ചില്ല. പക്ഷേ മൂന്നു മാസങ്ങൾക്കിപ്പുറം എംവി റുവൻ കപ്പലിനെയും അതിലെ ജീവനക്കാരെയും പ്രത്യേക ദൗത്യത്തിലൂടെ ഇന്ത്യൻ നാവിക സേന രക്ഷിച്ചു. എന്തായിരുന്നു ആ ദൗത്യത്തിൽ സംഭവിച്ചത്? കടൽക്കൊള്ളക്കാരെ നേരിടാൻ എന്തൊക്കെ സംവിധാനങ്ങളും ഒരുക്കങ്ങളുമാണ് ഇന്ത്യൻ നാവികസേന സജ്ജീകരിച്ചത്? പരിശോധിക്കാം. ലോകത്തിലെ ഏറ്റവും മികച്ച സേനകളിൽ ഒന്നാണ് ഇന്ത്യൻ നാവികസേന. ചൈനയേയും പാക്കിസ്ഥാനെയും നിലയ്ക്കു നിർത്താൻ അത്യാധുനിക പടക്കപ്പലുകളും ആയുധങ്ങളുമായി കടലിൽ പ്രതിരോധം ശക്തമാക്കിയിട്ടുള്ള ഇന്ത്യൻ നാവികസേന കടൽക്കൊള്ളക്കാരുടെയും പേടിസ്വപ്നമാണ്. വാണിജ്യ കപ്പലുകളെയും വ്യാപാര പാതകളെയും സംരക്ഷിക്കുന്നതിൽ നാവികസേന പ്രധാന പങ്ക് വഹിക്കുന്നു. നിരീക്ഷണം, പട്രോളിങ്, പ്രത്യാക്രമണങ്ങൾ എന്നിവ വഴി കടൽക്കൊള്ളക്കാരുടെ ഭീഷണികളെ ഫലപ്രദമായി തടയുന്നതിനായും ഇന്ത്യൻ നാവിക സേന സജീവമായി പ്രവർത്തിക്കുന്നുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2023 ഡിസംബർ 14നാണ് മാൾട്ട റജിസ്ട്രേഷനുള്ള എംവി റുവൻ വാണിജ്യ കപ്പലിൽ നിന്ന് ഇന്ത്യൻ നാവികസേനയ്ക്ക് സഹായത്തിനായി ഒരു കോൾ ലഭിക്കുന്നത്. സൊമാലിയൻ കടൽക്കൊള്ളക്കാരുടെ വെടിയേറ്റ് പരുക്കേറ്റ കപ്പൽ ജീവനക്കാരനെ രക്ഷിക്കണമെന്നായിരുന്നു ആ ഫോൺ സന്ദേശം. തൊട്ടുപിന്നാലെ, പരുക്കേറ്റ ജീവനക്കാരനെ നാവികസേനയുടെ ഐഎൻഎസ് കൊച്ചി പടക്കപ്പലെത്തി രക്ഷിക്കുകയും ചെയ്തു. കടൽക്കൊള്ളക്കാരുമായി നടന്ന ചർച്ചകൾക്ക് ശേഷമാണ് ജീവനക്കാരനെ രക്ഷിച്ച് ചികിത്സയ്ക്കായി ഒമാനിലെത്തിക്കാൻ ഇന്ത്യൻ നാവികസേനയ്ക്ക് സാധിച്ചത്. കപ്പൽ മോചിപ്പിക്കാനോ മറ്റു ജീവനക്കാരെ രക്ഷിക്കാനോ അന്ന് സാധിച്ചില്ല. പക്ഷേ മൂന്നു മാസങ്ങൾക്കിപ്പുറം എംവി റുവൻ കപ്പലിനെയും അതിലെ ജീവനക്കാരെയും പ്രത്യേക ദൗത്യത്തിലൂടെ ഇന്ത്യൻ നാവിക സേന രക്ഷിച്ചു. എന്തായിരുന്നു ആ ദൗത്യത്തിൽ സംഭവിച്ചത്? കടൽക്കൊള്ളക്കാരെ നേരിടാൻ എന്തൊക്കെ സംവിധാനങ്ങളും ഒരുക്കങ്ങളുമാണ് ഇന്ത്യൻ നാവികസേന സജ്ജീകരിച്ചത്? പരിശോധിക്കാം.  

ലോകത്തിലെ ഏറ്റവും മികച്ച സേനകളിൽ ഒന്നാണ് ഇന്ത്യൻ നാവികസേന. ചൈനയേയും പാക്കിസ്ഥാനെയും നിലയ്ക്കു നിർത്താൻ അത്യാധുനിക പടക്കപ്പലുകളും ആയുധങ്ങളുമായി കടലിൽ പ്രതിരോധം ശക്തമാക്കിയിട്ടുള്ള ഇന്ത്യൻ നാവികസേന കടൽക്കൊള്ളക്കാരുടെയും പേടിസ്വപ്നമാണ്. വാണിജ്യ കപ്പലുകളെയും വ്യാപാര പാതകളെയും സംരക്ഷിക്കുന്നതിൽ നാവികസേന പ്രധാന പങ്ക് വഹിക്കുന്നു. നിരീക്ഷണം, പട്രോളിങ്, പ്രത്യാക്രമണങ്ങൾ എന്നിവ വഴി കടൽക്കൊള്ളക്കാരുടെ ഭീഷണികളെ ഫലപ്രദമായി തടയുന്നതിനായും ഇന്ത്യൻ നാവിക സേന സജീവമായി പ്രവർത്തിക്കുന്നുണ്ട്. 

ഐഎൻഎസ് കൊൽക്കത്ത. (Photo Credit: Indian Navy)
ADVERTISEMENT

രണ്ടായിരം കിലോമീറ്റർ അകലെയാണെങ്കിലും കൊള്ളക്കാരെ കീഴടക്കി കുറ്റവാളികളെ ഇന്ത്യയിൽ കൊണ്ടുവന്ന് ശിക്ഷിക്കാൻ നാവികസേനയ്ക്ക് കഴിയുമെന്നാണ് മാർച്ച് 16ന് നടന്ന പ്രത്യേക ദൗത്യത്തിലൂടെ വീണ്ടും തെളിയിച്ചത്. സൊമാലിയൻ കടൽക്കൊള്ളക്കാർ പിടിച്ചെടുത്ത കപ്പൽ തിരിച്ചുപിടിച്ച്, ജീവനക്കാരെ തന്ത്രപരമായി രക്ഷിച്ചതാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

പശ്ചാത്യ മാധ്യമങ്ങളും പ്രതിരോധ മേഖലയിലെ വിദഗ്ധരും ഇന്ത്യൻ നാവികസേനയുടെ ധീര പ്രവർ‍ത്തനം കണ്ട് വിസ്മയിച്ചു. അവരെല്ലാം പ്രത്യേക സേനയെ വാനോളം പുകഴ്ത്തുകയും ചെയ്തു. ലോകത്തിലെ ഏറ്റവും മികച്ച ചില സൈനിക ശക്തികൾക്ക് മാത്രം സാധ്യമായിരുന്നത് എങ്ങനെയാണ് ഇന്ത്യയുടെ നാവികേസനയും കൃത്യമായി നടപ്പിലാക്കിയത് എന്നാണ് പശ്ചാത്യ വിശകലന വിദഗ്ധർ ചോദിക്കുന്നത്. ഒരിക്കൽപോലും ചോരവീഴാതെ എങ്ങനെയാണ് ഇന്ത്യൻ നാവികസേന ഈ ദൗത്യം നടപ്പിലാക്കിയത്?

Manorama Online Creative/ Jain David M

∙ 2600 കിലോമീറ്റർ അകലെ നടുക്കടലിൽ 40 മണിക്കൂർ ‘യുദ്ധം’

മൂന്ന് മാസത്തിനു ശേഷം മാർച്ച് 16നാണ് കപ്പൽ ഇന്ത്യൻ നാവികസേന രക്ഷപ്പെടുത്തുന്നത്. ഇന്ത്യയിൽ നിന്ന് 2600 കിലോമീറ്റർ അകലെ കടലിൽ നടത്തിയ 40 മണിക്കൂർ നീണ്ട ഓപ്പറേഷനിലൂടെയാണ് കൊള്ളക്കാരിൽ നിന്ന് കപ്പലും ജീവനക്കാരെയും മോചിപ്പിച്ചത്. ആദ്യം 17 ബന്ദികളെ രക്ഷപ്പെടുത്തി, പിന്നാലെ 35 സായുധ കടൽക്കൊള്ളക്കാരെ പിടികൂടുകയും ചെയ്തു.

മാർക്കോസ് സ്പെഷൽ ഫോഴ്സിലെ സ്നൈപ്പർ. (Photo Credit: Indian Navy)
ADVERTISEMENT

എല്ലാം ഐഎൻഎസ് കൊൽക്കത്ത പടക്കപ്പലിന്റെയും മാർക്കോസിന്റെയും (മറൈൻ കമാൻഡോസ് ) നേതൃത്വത്തിലായിരുന്നു. സൊമാലിയൻ കടൽക്കൊള്ളക്കാരുടെ നിയന്ത്രണത്തിലായിരുന്ന എംവി റുവൻ  കപ്പലിലെ രക്ഷാപ്രവർത്തനം ഇന്ത്യൻ നാവികസേനയുടെ ചരിത്രത്തിലെ തന്നെ വലിയൊരു ദൗത്യമായിരുന്നു എന്നാണ് നിരീക്ഷകരും പറയുന്നത്. എട്ട് ബൾഗേറിയക്കാരും ഒൻപത് മ്യാൻമറുകാരും അംഗോളയിൽനിന്നുള്ള ഒരാളുമാണ് അറബിക്കടലിൽ വച്ച് കടൽക്കൊള്ളക്കാരുടെ തടവിലായത്. 

∙ ദൗത്യം നിയന്ത്രിച്ചത് ഐഎൻഎസ് കൊൽക്കത്ത

എംവി റുവൻ ഡിസംബർ 14നാണ് റാഞ്ചിയത്. അന്ന് ഇന്ത്യൻ പോർക്കപ്പൽ ഐഎൻഎസ് കൊച്ചി സംഘത്തിന് പരുക്കേറ്റ ഒരാളെ രക്ഷിക്കാനായെങ്കിലും മറ്റുള്ളവരെ മോചിപ്പിക്കാൻ സാധിച്ചില്ല. ഇന്ത്യയുടെ പടക്കപ്പൽ റുവന് അടുത്തെത്തിയെങ്കിലും റാ‍‍ഞ്ചിയ കപ്പലുമായി കൊള്ളക്കാർ സൊമാലിയൻ തീരത്തേക്ക് രക്ഷപ്പെടുകയായിരുന്നു. പിന്നീട് മാസങ്ങൾക്ക് ശേഷം ഐഎൻഎസ് കൊൽക്കത്തയുടെ സഹായത്തോടെ 40 മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിലാണ് കൊള്ളക്കാരെ കീഴടക്കിയത്.

ഐഎൻഎസ് കൊൽക്കത്ത. (Photo Credit: Indian Navy)

മാർച്ച് 16നു വൈകിട്ട് കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ നിന്ന് 17 ജീവനക്കാരെ പരുക്കേൽക്കാതെ സുരക്ഷിതമായി ഒഴിപ്പിച്ചു. ഈ പ്രദേശത്തെ കടൽ സുരക്ഷ കൃത്യമായി നിരീക്ഷിക്കുകയും വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യുന്ന ഇന്ത്യൻ നാവികസേനയുടെ പോർക്കപ്പലുകളാണ് കൊള്ളക്കാർ റാഞ്ചിയ കപ്പലിനെ പിന്തുടർന്നിരുന്നത്.

Manorama Online Creative/ Jain David M
ADVERTISEMENT

∙ കൊള്ളയ്ക്ക് ‘മദർഷിപ്പ്’, തകർത്തത് വൻ ഭീഷണി

മാർച്ച് ആദ്യവാരത്തിലാണ് റുവൻ കപ്പൽ ഉപയോഗിച്ച് എംവി അബ്ദുള്ള എന്ന ബംഗ്ലദേശ് വാണിജ്യ കപ്പൽ റാഞ്ചിയത്. 23 ജീവനക്കാരുള്ള കപ്പലിന് അന്ന് അപായ സൂചനാ സന്ദേശത്തിലൂടെ പുറംലോകവുമായി ബന്ധപ്പെടാൻ സാധിച്ചു. തൊട്ടുപിന്നാലെ ഇന്ത്യൻ നാവികസേനയുടെ മറ്റൊരു പടക്കപ്പൽ ഐഎൻഎസ് തർകഷ് നിരീക്ഷണ വിമാനത്തിന്റെ സഹായത്തോടെ എംവി അബ്ദുള്ളയ്ക്ക് സമീപമെത്തിയെങ്കിലും കപ്പലിനെ രക്ഷപ്പെടുത്താൻ സാധിച്ചില്ല. മൊസാംബിക്കിൽ നിന്ന് യുഎഇയിലേക്ക് പോവുകയായിരുന്നു. ഈ വാണിജ്യ കപ്പൽ 50 ദശലക്ഷം ഡോളർ പണം നൽകി കടൽകൊള്ളക്കാരിൽ നിന്ന് മോചിപ്പിച്ചെന്നാണ് റിപ്പോർട്ട്.

എംവി റുവൻ കപ്പലിലെ ജീവനക്കാരെ രക്ഷിക്കുന്ന ഇന്ത്യൻ നാവിക സേന. (Photo Credit: Indian Navy)

അന്ന് ബംഗ്ലദേശ് കപ്പലിനെ സഹായിക്കാൻ യൂറോപ്യൻ കപ്പൽ എത്തിയിരുന്നെങ്കിലും ജീവനക്കാരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ പ്രത്യാക്രമണം നടത്താതെ മടങ്ങുകയായിരുന്നു. തട്ടിയെടുത്ത റുവൻ  കപ്പലിനെ കൊള്ളക്കാരുടെ 'മദർ ഷിപ്പായി' ഉപയോഗിക്കാനായിരുന്നു നീക്കം. ഇതിനിടെ റുവൻ ഉപയോഗിച്ച് മറ്റു ചില വാണിജ്യ കപ്പലുകളെ ആക്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. റുവൻ കപ്പൽ ഉപയോഗിച്ച് മറ്റ് ചരക്കുകപ്പലുകൾ പിടിച്ചെടുക്കുക എന്നത് എളുപ്പവഴിയായാണ് സൊമാലിയൻ കടൽക്കൊള്ളക്കാർ കണ്ടത്. എന്നാൽ മാർച്ച് 15ന് റുവനിൽ നിന്ന് നാവികസേനയുടെ കോപ്ടറിന് നേരെ കൊള്ളക്കാർ വെടിവച്ചതോടെയാണ് പ്രത്യാക്രമണം തുടങ്ങിയത്.

Manorama Online Creative/ Jain David M

∙ ഐഎൻഎസ് കൊൽക്കത്ത മുതൽ സി–17 ഗ്ലോബ്‌മാസ്റ്റർ വരെ

സൊമാലിയൻ കൊള്ളക്കാരെ നേരിടാനായി ഐഎന്‍എസ് കൊൽക്കത്തയ്ക്ക് പുറമെ എഎൻഎസ് സുഭദ്ര, ഹാലെ ആർപിഎ ഡ്രോൺ, നാവികസേനയുടെ ലോങ് റേഞ്ച് മാരിടൈം പട്രോൾ എയർക്രാഫ്റ്റ് ബോയിങ് പി-8ഐ തുടങ്ങിയവയുടെ സേവനങ്ങളും ഉപയോഗപ്പെടുത്തി. ഇന്ത്യയിൽനിന്ന് പത്ത് മണിക്കൂറോളം തുടർച്ചയായി പറന്ന സി-17 വിമാനം ഉപയോഗിച്ചാണ് സൈനികരെയും ചെറു ബോട്ടുകളും എയര്‍ഡ്രോപ് ചെയ്തത്. മാർച്ച് 15ന് രാവിലെ ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ കൊള്ളക്കാർ തട്ടിയെടുത്ത എംവി റുവൻ കപ്പലിനെ തടഞ്ഞുനിർത്തി.

കടൽക്കൊള്ളക്കാരെ നേരിടാൻ പരിശീലനം നടത്തുന്ന ഇന്ത്യൻ നാവിക സേനാ കമാൻഡോകൾ അറബിക്കടലിൽ പാരഷൂട്ടിൽ ഇറങ്ങുന്നു. (Photo Credit: Indian Navy)

നിരീക്ഷണം നടത്തുന്നതിനിടെ നാവികസേനയുടെ അത്യാധുനിക ഡ്രോൺ കൊളളക്കാർ വെടിവച്ചിട്ടു. തുടർന്ന് ഐഎൻഎസ് കൊൽക്കത്തയ്ക്ക് നേരെയും വെടിയുതിർത്തു. എന്നാൽ നാവികരുടെ തന്ത്രപ്രധാനമായ നീക്കത്തിലൂടെ റാഞ്ചപ്പെട്ട കപ്പലിന്റെ സ്റ്റിയറിങ് സിസ്റ്റം, നാവിഗേഷൻ സംവിധാനങ്ങളും മറ്റു സാങ്കേതിക സംവിധാനങ്ങളും പ്രവർത്തനരഹിതമാക്കി. ഇതോടെ കൊളളക്കാർ പ്രതിസന്ധിയിലായി.

ഈ ദൗത്യം ഇന്ത്യൻ നാവികസേനയുടെ പ്രഫഷനലിസത്തെ ഉയർത്തിക്കാട്ടുന്നതാണ്. മാർക്കോസ് (മറൈൻ കമാൻഡോസ്) സംഘം ബ്രിട്ടൻ, യുഎസ് സേനകളില്‍നിന്ന് ഏറെ പഠിച്ചിട്ടുണ്ട്.

മുൻ യുഎസ് നേവി ക്യാപ്റ്റൻ കാൾ ഷൂസ്റ്റർ

രാജ്യാന്തര നിയമങ്ങൾ പാലിച്ചുകൊണ്ടുതന്നെ കടൽക്കൊള്ളക്കാരുടെ ഭീഷണിയെ നേരിടാനും നാശനഷ്ടങ്ങൾ ഇല്ലാതെ ദൗത്യം നിർവഹിക്കാനും നാവികസേനയ്ക്ക് സാധിച്ചു. ജീവനക്കാരെ സുരക്ഷിതമായി മോചിപ്പിക്കുക എന്നതായിരുന്നു പ്രാഥമിക ലക്ഷ്യം. എന്നാൽ കപ്പൽ പാതകൾക്ക് ഗുരുതരമായ ഭീഷണി ഉയർത്തുന്ന കൊള്ളക്കാരെ അതിവേഗം ഇല്ലാതാക്കാൻ ഇന്ത്യൻ നാവികസേനയ്ക്ക് സാധിച്ചു. 

∙ ഓപ്പറേഷനിൽ അദ്ഭുതമായി മാർക്കോസ്

അറബിക്കടലിൽ നിരവധി തവണ കടൽക്കൊള്ളക്കാരെ നേരിട്ട് രാജ്യത്തിന്റെ അഭിമാനമായി മാറിയ കമാൻഡോ സംഘമാണ് ‘മാർകോസ്’. ഈ പ്രദേശത്തെ സമുദ്ര സുരക്ഷയും നാവികരുടെ സുരക്ഷയും ഇന്ത്യൻ നാവികസേനയുടെ പരിധിയിൽ വരുന്നതാണ്. മാർച്ച് 15, 16 തീയതികളിൽ നടന്ന ഓപ്പറേഷനിലും മാർക്കോസ് തന്നെയാണ് നേതൃത്വം നൽകിയത്. ഇവർ കപ്പൽ സുരക്ഷിതമാക്കുന്നതിനും കടൽക്കൊള്ളക്കാരെ കീഴടക്കുന്നതിനുമായി അതിവേഗത്തിലാണ് പ്രവർത്തിച്ചത്. പ്രത്യേക പരിശീലനവും വൈദഗ്ധ്യവും ഉപയോഗിച്ച്, സങ്കീർണമായ സമുദ്ര ദൗത്യങ്ങൾ നടത്തുന്നതിനും ഇന്ത്യയുടെ കടൽ സുരക്ഷ ഉറപ്പാക്കുന്നതിനും മാർക്കോസ് ഏറെ സഹായകമാണ്. 

മാർക്കോസ് സ്പെഷൽ ഫോഴ്സ്. (Photo Credit: Indian Navy)

ഇന്ത്യൻ നാവികസേനയിലെ കരുത്തരെ ഉൾപ്പെടുത്തി 1987ലാണ് ‘മാർകോസ്’ രൂപീകരിച്ചത്. യുഎസ് നേവിയുടെ കമാൻഡോ വിഭാഗമായ ‘സീലി’ന്റെ മാതൃകയിലായിരുന്നു മാർകോസിന്റെ രൂപീകരണം. അതീവ ദുഷ്കരമായ പരിശീലനം പൂർത്തിയാക്കിയാണ് കമാൻഡോകൾ മാർകോസിന്റെ ഭാഗമാകുന്നത്. വ്യത്യസ്ത സാഹചര്യങ്ങളിൽ അവസരോചിതമായി ഇടപെടുന്നതിനും നടപടികൾ സ്വീകരിക്കുന്നതിനും മികവുള്ള സംഘമാണിത്. കടലിൽ മാത്രമല്ല, വ്യോമ– കര മേഖലകളും ഉൾപ്പെടുന്ന സംയുക്ത പ്രവർത്തന മേഖലയിലും തിളങ്ങാൻ ഇവർക്കാകും. ‘ദ് ഫ്യൂ ദ് ഫിയർലെസ്’ എന്നതാണ് ഇവരുടെ മോട്ടോ. സ്വതവേ ദുഷ്കരമായ കടൽ മാർഗങ്ങളിലൂടെയുള്ള ദ്രുതനീക്കങ്ങളാണ് ഇവരുടെ പ്രത്യേകത. അത്യാധുനിക ആയുധങ്ങളുപയോഗിക്കാനും സുസജ്ജരാണ്.

∙ ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യാന്തര പ്രശംസ

‘ഈ ദൗത്യത്തിന്റെ വിജയം ഇന്ത്യൻ നാവികസേനയെ പരിശീലനം, കമാൻഡ് ആൻഡ് കൺട്രോൾ, മറ്റ് ശേഷികൾ എന്നിവയുടെ കാര്യത്തിൽ ഒരു മികച്ച സേനയായി അടയാളപ്പെടുത്തുന്നു’ എന്നാണ് കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസ് ഇന്റർനാഷനൽ അഫയേഴ്‌സിലെ ജോൺ ബ്രാഡ്‌ഫോർഡ് പറഞ്ഞത്. ഇന്ത്യൻ നാവികസേനയുടെ വിജയകരമായ ദൗത്യത്തെ പ്രശംസിച്ച് പ്രസിഡന്റ റുമെൻ റാദേവ് ഉൾപ്പെടെയുള്ള ബൾഗേറിയൻ നേതാക്കൾ ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി പറഞ്ഞു. റുവൻ കപ്പലും ഒപ്പം ഏഴ് ബൾഗേറിയൻ പൗരന്മാരുൾപ്പെടെയുള്ള അതിലെ ജീവനക്കാരെയും രക്ഷിച്ച ഇന്ത്യൻ നാവികസേനയുടെ ധീരമായ ദൗത്യത്തിന് എന്റെ ആത്മാർഥമായ നന്ദി,’ എന്നാണ് റാദേവ് എക്‌സിൽ കുറിച്ചത്.

ഈ ദൗത്യം ഇന്ത്യൻ നാവികസേനയുടെ പ്രഫഷനലിസത്തെ ഉയർത്തിക്കാട്ടുന്നതായും മാർക്കോസ്  സംഘം ബ്രിട്ടൻ, യുഎസ് സേനകളില്‍നിന്ന് ഏറെ പഠിച്ചിട്ടുണ്ടെന്നും മുൻ യുഎസ് നേവി ക്യാപ്റ്റൻ കാൾ ഷൂസ്റ്റർ അഭിപ്രായപ്പെട്ടു. ‘ഇന്ത്യൻ നാവികസേന മികച്ച പരിശീലനം ലഭിച്ചതും അച്ചടക്കമുള്ളതുമായ പ്രഫഷനൽ സേനയാണ്,’ എന്നും ഷൂസ്റ്റർ പറഞ്ഞു. ‘മാർക്കോസിന്റെ ഏകദേശം എട്ട് മാസത്തെ പരിശീലനം ബ്രിട്ടന്റെ എസ്എഎസ് മാതൃകയിലാണെന്നും അദ്ദേഹം പറഞ്ഞു.

പിടികൂടിയ സൊമാലിയൻ കടൽക്കൊള്ളക്കാരെ ഇന്ത്യയിൽ എത്തിച്ചപ്പോൾ. (Photo Credit: Indian Navy)

∙ 20 വർഷത്തിലേറെ പ്രവൃത്തി പരിചയം

ഇന്ത്യൻ നാവികസേനയ്ക്ക് 20 വർഷത്തിലേറെ കാലം കടൽക്കൊള്ളക്കാരെ നേരിട്ട ദൗത്യങ്ങളിൽ പരിചയമുണ്ട്. ലോകത്തിലെ പ്രധാന കപ്പൽ പാതകളിലൊന്നിലെ സുരക്ഷ ഇപ്പോൾ ഇന്ത്യൻ നാവികസേനയുടെ കൂടി ഉത്തരവാദിത്തമാണ്. ജനുവരിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഈ മേഖലയിലെ സമുദ്ര സുരക്ഷയ്ക്കാണ് ഇന്ത്യയുടെ മുൻഗണനയെന്ന് പറഞ്ഞിരുന്നു. ‘ഇവിടെ നടക്കുന്ന പ്രവർത്തനങ്ങൾ തീർച്ചയായും ആശങ്കാജനകമാണ്, അത് ഞങ്ങളുടെ സാമ്പത്തിക താൽപര്യങ്ങളെ ബാധിക്കുന്നു,’ എന്നും ഔദ്യോഗിക വക്താവ് രൺധീർ ജയ്‌സ്വാൾ അന്ന് പറഞ്ഞു. ‘ഞങ്ങൾ സ്ഥിരമായി സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. ഞങ്ങളുടെ നാവികസേനകളും കപ്പലുകളും വാണിജ്യ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സജീവമാണ്’ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

∙ അറബിക്കടലിന് ഭീഷണിയായി കൊള്ളക്കാർ

സൊമാലിയൻ കൊള്ളക്കാർ അറബിക്കടൽ കേന്ദ്രീകരിച്ച് വാണിജ്യ കപ്പലുകൾ ആക്രമിക്കുന്നതും തട്ടിയെടുക്കുന്നതും പതിവു വാർത്തയാണ്. അറബിക്കടലിലും ഇന്ത്യൻ മഹാസമുദ്ര മേഖലയിലും കടൽക്കൊള്ളക്കാരുടെ തലവേദന അടുത്ത കാലത്തായി വർധിച്ചിട്ടുണ്ട്. കടൽക്കൊള്ളക്കാരിൽ ഭൂരിഭാഗവും സൊമാലിയയിൽ നിന്നുള്ളവരാണ്. സഞ്ചാര സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ കടൽക്കൊള്ളയ്ക്കും ഭീകരതയ്ക്കും എതിരെ പോരാടുന്നതിനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രധാനമന്ത്രി നരേന്ദ്ര മോദി ആവർത്തിച്ചു പറയുകയും ചെയ്യാറുണ്ട്. ഇതിന്റെ ഭാഗമായി ശക്തമായ കാവലാണ് ഇന്ത്യൻ നാവികസേന മേഖലയിൽ ഒരുക്കിയിട്ടുള്ളതും.

എംവി റുവൻ കപ്പിലിലെ ജീവനക്കാരെ രക്ഷിക്കുന്ന ഇന്ത്യൻ നാവികസേന. വ്യോമസേനയുടെ സി–17 വിമാനത്തിൽ നിന്ന് കമാൻഡോകൾ പാരഷൂട്ടിൽ ഇറങ്ങുന്നതും കാണാം. (Photo Credit: Indian Navy)
Manorama Online Creative/ Jain David M

∙ ഇറാന്‍ കപ്പലിലെ പാക് പൗരന്മാരെയും രക്ഷിച്ച് ഇന്ത്യന്‍ നാവികസേന

കടൽക്കൊള്ളക്കാർ റാഞ്ചിയ ഇറാനിയൻ മത്സ്യബന്ധനക്കപ്പലും 23 പാക് പൗരൻമാരെയും 12 മണിക്കൂറിലേറെ നീണ്ട ഓപ്പറേഷനിലൂടെ ഇന്ത്യൻ നാവികസേന മോചിപ്പിച്ച സംഭവവുമുണ്ട്. മാർച്ച് 28ന് വൈകിട്ടാണ് ഇറാനിയൻ മത്സ്യബന്ധന കപ്പൽ 'അൽ-കമ്പാർ 786' റാഞ്ചിയതായി നാവികസേനയ്ക്ക് വിവരം ലഭിക്കുന്നത്. ഒൻപത് പേരാണ് കടൽക്കൊള്ളക്കാരുടെ സംഘത്തിലുണ്ടായിരുന്നത്. അറബിക്കടലിൽ വിന്യസിച്ച ഐഎൻഎസ് സുമേധ, ഐഎൻഎസ് ത്രിശൂൽ എന്നീ പടക്കപ്പലുകളാണ് ഇറാൻ കപ്പലിലെ പാക് പൗരൻമാരെ രക്ഷിച്ചത്. 

പാക് കപ്പലിനെയും ഇന്ത്യ രക്ഷിച്ചു

സൊമാലിയൻ കടൽക്കൊള്ളക്കാരുടെ പിടിയിൽ നിന്ന് പാക്കിസ്ഥാന്റെ അൽ നഈമി കപ്പലും ജീവനക്കാരെയും ഇന്ത്യൻ നാവികസേന രക്ഷിച്ചതും ഈ വർഷമാണ്. 2024 ജനുവരി 30ന് നാവികസേനയുടെ പടക്കപ്പൽ ഐഎൻഎസ് സുമിത്രയാണ് തട്ടിക്കൊണ്ടുപോയ മത്സ്യബന്ധന കപ്പലായ അൽ നഈമിയെയും കപ്പലിലുണ്ടായിരുന്ന പാക്കിസ്ഥാനികളായ 19 ജീവനക്കാരെയും രക്ഷപ്പെടുത്തിയത്. കൊച്ചി തീരത്ത് നിന്ന് 800 മൈൽ അകലെ വച്ചാണ് 11 സൊമാലിയൻ കടൽക്കൊള്ളക്കാർ പാക് കപ്പൽ റാഞ്ചിയത്.

∙ ഇറാനിലെ എഫ്‌വി ഇമാനെ രക്ഷിച്ചതും ഇന്ത്യ

കടൽക്കൊള്ള ഓപ്പറേഷനിലൂടെ, ഇറാനിയൻ മത്സ്യബന്ധന കപ്പലായ എഫ്‌വി ഇമാനിലെ 17 ജീവനക്കാരെ രക്ഷിച്ചതും ഇന്ത്യൻ നാവികസേന വിന്യസിച്ച ഐഎൻഎസ് സുമിത്രയായിരുന്നു. ഈ ദൗത്യത്തിനു ശേഷം 36 മണിക്കൂറിനുള്ളിലാണ് പാക്കിസ്ഥാൻ മത്സ്യബന്ധന കപ്പലായ അൽ നഈമിയെയും രക്ഷപ്പെടുത്തിയത്. അന്ന് 36 മണിക്കൂറിനുള്ളിൽ ഐഎൻഎസ് സുമിത്ര തെക്കൻ അറബിക്കടലിൽ രണ്ട് കപ്പലുകളിൽ നിന്നായി 36 ജീവനക്കാരെയാണ് (17 ഇറാനികൾ, 19 പാക്കിസ്ഥാനികൾ) രക്ഷിച്ചത്. കടൽകൊള്ളക്കാരെ നേരിടാൻ ഐഎൻഎസ് സുമിത്ര എന്ന കപ്പലും ഈ പ്രദേശത്ത് പതിവായി നിരീക്ഷണം നടത്തുന്നുണ്ട്. ഇതോടൊപ്പം യുദ്ധക്കപ്പലിലെ എഎൽഎച്ച് ധ്രുവ് ഹെലികോപ്റ്ററുകളും ദൗത്യങ്ങൾക്ക് ഉപയോഗിക്കുന്നു.

കൊള്ളക്കാർ റാഞ്ചിയ എഫ്‌വി ഇമാൻ കപ്പലിലെ ജീവനക്കാരെ രക്ഷിക്കാനെത്തിയ ഇന്ത്യൻ നാവികസേനയുടെ ഹെലികോപ്‌റ്റർ. (Photo Credit: Indian Navy)

∙ രക്ഷപ്പെടുത്തിയ ലിസ്റ്റിൽ എംവി ലീലയും

2024 ജനുവരി 4ന്, ബ്രസീലിലെ പോർട്ട് ഡു അക്കോയിൽ നിന്ന് ബഹ്‌റൈനിലെ ഖലീഫ ബിൻ സൽമാനിലേക്ക് പോകുകയായിരുന്ന എംവി ലീല നോർഫോക്ക് എന്ന വാണിജ്യ കപ്പലും സൊമാലിയൻ കൊള്ളക്കാർ റാഞ്ചിയിരുന്നു. സൊമാലിയൻ തീരത്ത് നിന്ന് ഹൈജാക്ക് ചെയ്യപ്പെട്ട ഈ കപ്പലിലുണ്ടായിരുന്ന 15 ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ 21 ജീവനക്കാരെയും 2024 ജനുവരി 5ന് ഇന്ത്യൻ നാവികസേന സുരക്ഷിതമായി കരയിലെത്തിച്ചു

∙ സൊമാലിയയിലെ കടൽക്കൊള്ള

സൊമാലിയയിലെ അസ്ഥിരതയും നിയമലംഘനവും മൂലം ഉണ്ടാകുന്ന ഏറ്റവും ഭീകരമായ പ്രശ്നങ്ങളിലൊന്നായി മാറിയിരിക്കുകയാണ് കടൽക്കൊള്ള. സൊമാലിയയിലെ സാമ്പത്തിക വെല്ലുവിളിയും കാര്യക്ഷമമായ ഭരണത്തിന്റെ അഭാവവും കാരണം എളുപ്പത്തിൽ പണമുണ്ടാക്കാനുള്ള ഒരു വഴി എന്ന നിലയ്ക്കാണ് കടൽക്കൊള്ളക്കാർ ഇതിനെ കാണുന്നത്. കൊള്ളക്കാർ ഏദൻ ഉൾക്കടലിലൂടെയും ഇന്ത്യൻ മഹാസമുദ്രത്തിലൂടെയും കടന്നുപോകുന്ന കപ്പലുകളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. കപ്പലുകളെയും ജീവനക്കാരെയും മോചിപ്പിക്കുന്നതിന് വലിയ മോചനദ്രവ്യം ആവശ്യപ്പെടുന്നതും പതിവാണ്.

സൊമാലിയൻ കൊള്ളക്കാരെ മുംബൈയിൽ എത്തിച്ചപ്പോൾ. (Photo Credit: Indian Navy)

∙ പ്രശ്നം നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ

സൊമാലിയൻ കടലിലെ കടൽക്കൊള്ളയെ ചെറുക്കാനുള്ള ശ്രമങ്ങളിൽ രാജ്യാന്തര നാവിക പട്രോളിങ്, വിവിധ രാജ്യങ്ങളും സംഘടനകളും തമ്മിലുള്ള സഹകരണം, കപ്പൽ സുരക്ഷയ്ക്കായി മികച്ച സംവിധാനങ്ങൾ നടപ്പിലാക്കൽ എന്നിവ ഉൾപ്പെടുന്നു. കൂടാതെ, കടൽക്കൊള്ളയുടെ മൂലകാരണങ്ങളായ ദാരിദ്ര്യം, ഭരണ പരാജയം എന്നിവയ്ക്ക് പരിഹാരം കാണാൻ ശ്രമിക്കുന്നുണ്ടെങ്കിലും പലപ്പോഴും ചർച്ചകൾ പരാജയപ്പെടുന്നതാണ് ഫലം. സൊമാലിയ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുന്നതിനും തീരദേശങ്ങളിലെ ഭരണ സംവിധാനങ്ങളെ ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. എന്നാൽ കടൽക്കൊള്ളക്കാർക്കെതിരെ ഇത്തരം നീക്കങ്ങൾ ഫലപ്രദമല്ലെന്നും ശക്തമായ സൈനിക നടപടികളാണ് വേണ്ടതെന്നുമാണ് രാജ്യാന്തര നിരീക്ഷകർ പറയുന്നത്.

വിവിധ രാജ്യങ്ങൾ തമ്മിലുള്ള യോജിച്ച പ്രവർത്തനങ്ങളിലൂടെ സമീപ വർഷങ്ങളിൽ സൊമാലിയൻ തീരത്ത് കടൽക്കൊള്ളയിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. എന്നിരുന്നാലും, കടൽക്കൊള്ളയുടെ ആവിർഭാവത്തിന് കാരണമായ അസ്ഥിരതയും ദാരിദ്ര്യവും സൊമാലിയയിൽ നിലനിൽക്കുന്നു, ഈ മേഖലയിലെ ദീർഘകാല സ്ഥിരതയും സുരക്ഷയും ഉറപ്പാക്കാൻ ഈ മൂലകാരണങ്ങൾ പരിഹരിക്കാനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ആവശ്യകത ഉയർത്തിക്കാട്ടുന്നു.

ഓപ്പറേഷൻ സങ്കൽപിന്റെ ഭാഗമായ കമാൻഡോകളും കസ്റ്റഡിയിലെടുത്ത കടൽക്കൊള്ളക്കാരും. (Photo Credit: Indian Navy)

രാജ്യാന്തര പങ്കാളികളുമായും സൗഹൃദ വിദേശ രാജ്യങ്ങളുമായും സഹകരിച്ച് വാണിജ്യ കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രവർത്തിക്കാൻ ഇന്ത്യൻ നാവികസേന പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സമീപ മാസങ്ങളിൽ, ഇന്ത്യൻ നാവികസേന സൊമാലിയൻ കടൽക്കൊള്ളക്കാരിൽ നിന്ന് ഒന്നിലധികം കപ്പലുകൾ രക്ഷപ്പെടുത്തുകയും ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ സുരക്ഷ ഉറപ്പാക്കുകയും ചെയ്തത് ഇതിന് വ്യക്തമായ തെളിവാണ്.

English Summary:

MV Ruen rescue: Indian Navi's operation speaks of India’s rising glory in the seas