സ്മൃതിയെ പേടിച്ചാണോ രാഹുൽ അമേഠി വിട്ടത്? വാധ്ര വന്നില്ല, പ്രിയങ്കയും! എത്ര സുരക്ഷിതം റായ്ബറേലി?
20 വർഷം നീണ്ടുനിന്ന റായ്ബറേലി എന്ന മേൽവിലാസം ഉപേക്ഷിച്ച് രാജ്യസഭയിലേക്ക് സോണിയ ഗാന്ധി ചുവടുമാറ്റുമ്പോൾ, റായ്ബറേലിയിലെ വോട്ടർമാർക്ക് എഴുതിയ അതിവൈകാരികമായ കത്തിൽ ഒരു വരിയുണ്ടായിരുന്നു. ‘‘എന്റെ ഹൃദയവും ആത്മാവും എക്കാലവും നിങ്ങൾക്കൊപ്പമുണ്ടാകും. പഴയതുപോലെ എന്നും എനിക്കും എന്റെ കുടുംബത്തിനുമൊപ്പമുണ്ടാകണം’’. ഗാന്ധി കുടുംബത്തിൽ നിന്നു തന്നെയൊരാൾ റായ്ബറേലിയിൽ മത്സരിച്ചേക്കും എന്ന് പറയാതെ പറഞ്ഞ ആ പ്രസ്താവന ശരിവച്ചുകൊണ്ട് കോൺഗ്രസ് റായ്ബറേലിയിലെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരിക്കുന്നത് രാഹുൽ ഗാന്ധിയെയാണ്. അമേഠിയിലും റായ്ബറേലിയിലും രാഹുലും പ്രിയങ്കയും മത്സരിക്കും എന്ന പ്രചാരണങ്ങൾക്ക്, അമേഠിയിലെ സ്ഥാനാർഥിയായി ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ കെ.എൽ.ശർമ്മയെ പ്രഖ്യാപിച്ചുകൊണ്ട് കോണ്‍ഗ്രസ് വിരാമമിടുകയും ചെയ്തു. വരുൺ ഗാന്ധിയുടെയും റോബർട്ട് വാന്ധ്രയുടെയും പേരു വരെ അമേഠിയിലെയും റായ്ബറേലിയിലെയും സ്ഥാനാർഥികളുടെ സാധ്യതാ പട്ടികയിൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു.
20 വർഷം നീണ്ടുനിന്ന റായ്ബറേലി എന്ന മേൽവിലാസം ഉപേക്ഷിച്ച് രാജ്യസഭയിലേക്ക് സോണിയ ഗാന്ധി ചുവടുമാറ്റുമ്പോൾ, റായ്ബറേലിയിലെ വോട്ടർമാർക്ക് എഴുതിയ അതിവൈകാരികമായ കത്തിൽ ഒരു വരിയുണ്ടായിരുന്നു. ‘‘എന്റെ ഹൃദയവും ആത്മാവും എക്കാലവും നിങ്ങൾക്കൊപ്പമുണ്ടാകും. പഴയതുപോലെ എന്നും എനിക്കും എന്റെ കുടുംബത്തിനുമൊപ്പമുണ്ടാകണം’’. ഗാന്ധി കുടുംബത്തിൽ നിന്നു തന്നെയൊരാൾ റായ്ബറേലിയിൽ മത്സരിച്ചേക്കും എന്ന് പറയാതെ പറഞ്ഞ ആ പ്രസ്താവന ശരിവച്ചുകൊണ്ട് കോൺഗ്രസ് റായ്ബറേലിയിലെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരിക്കുന്നത് രാഹുൽ ഗാന്ധിയെയാണ്. അമേഠിയിലും റായ്ബറേലിയിലും രാഹുലും പ്രിയങ്കയും മത്സരിക്കും എന്ന പ്രചാരണങ്ങൾക്ക്, അമേഠിയിലെ സ്ഥാനാർഥിയായി ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ കെ.എൽ.ശർമ്മയെ പ്രഖ്യാപിച്ചുകൊണ്ട് കോണ്‍ഗ്രസ് വിരാമമിടുകയും ചെയ്തു. വരുൺ ഗാന്ധിയുടെയും റോബർട്ട് വാന്ധ്രയുടെയും പേരു വരെ അമേഠിയിലെയും റായ്ബറേലിയിലെയും സ്ഥാനാർഥികളുടെ സാധ്യതാ പട്ടികയിൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു.
20 വർഷം നീണ്ടുനിന്ന റായ്ബറേലി എന്ന മേൽവിലാസം ഉപേക്ഷിച്ച് രാജ്യസഭയിലേക്ക് സോണിയ ഗാന്ധി ചുവടുമാറ്റുമ്പോൾ, റായ്ബറേലിയിലെ വോട്ടർമാർക്ക് എഴുതിയ അതിവൈകാരികമായ കത്തിൽ ഒരു വരിയുണ്ടായിരുന്നു. ‘‘എന്റെ ഹൃദയവും ആത്മാവും എക്കാലവും നിങ്ങൾക്കൊപ്പമുണ്ടാകും. പഴയതുപോലെ എന്നും എനിക്കും എന്റെ കുടുംബത്തിനുമൊപ്പമുണ്ടാകണം’’. ഗാന്ധി കുടുംബത്തിൽ നിന്നു തന്നെയൊരാൾ റായ്ബറേലിയിൽ മത്സരിച്ചേക്കും എന്ന് പറയാതെ പറഞ്ഞ ആ പ്രസ്താവന ശരിവച്ചുകൊണ്ട് കോൺഗ്രസ് റായ്ബറേലിയിലെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരിക്കുന്നത് രാഹുൽ ഗാന്ധിയെയാണ്. അമേഠിയിലും റായ്ബറേലിയിലും രാഹുലും പ്രിയങ്കയും മത്സരിക്കും എന്ന പ്രചാരണങ്ങൾക്ക്, അമേഠിയിലെ സ്ഥാനാർഥിയായി ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ കെ.എൽ.ശർമ്മയെ പ്രഖ്യാപിച്ചുകൊണ്ട് കോണ്‍ഗ്രസ് വിരാമമിടുകയും ചെയ്തു. വരുൺ ഗാന്ധിയുടെയും റോബർട്ട് വാന്ധ്രയുടെയും പേരു വരെ അമേഠിയിലെയും റായ്ബറേലിയിലെയും സ്ഥാനാർഥികളുടെ സാധ്യതാ പട്ടികയിൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു.
20 വർഷം നീണ്ടുനിന്ന റായ്ബറേലി എന്ന മേൽവിലാസം ഉപേക്ഷിച്ച് രാജ്യസഭയിലേക്ക് സോണിയ ഗാന്ധി ചുവടുമാറ്റുമ്പോൾ, റായ്ബറേലിയിലെ വോട്ടർമാർക്ക് എഴുതിയ അതിവൈകാരികമായ കത്തിൽ ഒരു വരിയുണ്ടായിരുന്നു. ‘‘എന്റെ ഹൃദയവും ആത്മാവും എക്കാലവും നിങ്ങൾക്കൊപ്പമുണ്ടാകും. പഴയതുപോലെ എന്നും എനിക്കും എന്റെ കുടുംബത്തിനുമൊപ്പമുണ്ടാകണം’’. ഗാന്ധി കുടുംബത്തിൽ നിന്നു തന്നെയൊരാൾ റായ്ബറേലിയിൽ മത്സരിച്ചേക്കും എന്ന് പറയാതെ പറഞ്ഞ ആ പ്രസ്താവന ശരിവച്ചുകൊണ്ട് കോൺഗ്രസ് റായ്ബറേലിയിലെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരിക്കുന്നത് രാഹുൽ ഗാന്ധിയെയാണ്.
അമേഠിയിലും റായ്ബറേലിയിലും രാഹുലും പ്രിയങ്കയും മത്സരിക്കും എന്ന പ്രചാരണങ്ങൾക്ക്, അമേഠിയിലെ സ്ഥാനാർഥിയായി ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ കെ.എൽ.ശർമ്മയെ പ്രഖ്യാപിച്ചുകൊണ്ട് കോണ്‍ഗ്രസ് വിരാമമിടുകയും ചെയ്തു. വരുൺ ഗാന്ധിയുടെയും റോബർട്ട് വാധ്‍രയുടേയും പേരു വരെ അമേഠിയിലെയും റായ്ബറേലിയിലെയും സ്ഥാനാർഥികളുടെ സാധ്യതാ പട്ടികയിൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ധൈര്യമുണ്ടെങ്കിൽ രാഹുൽ, അമേഠിയിൽ മത്സരിക്കട്ടെ എന്ന മുറവിളി ബിജെപിയിൽ നിന്ന് മാത്രമല്ല, ഇന്ത്യാസംഖ്യത്തിനുള്ളിൽ നിന്ന് വരെ ഉയരുകയും ചെയ്തിരുന്നു.
2019ൽ സ്മൃതി ഇറാനിയോട് രാഹുൽ തോറ്റ മണ്ഡലമാണ് അമേഠി. ഇക്കുറി അമേഠിയിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് പാർട്ടിയാണ് തീരുമാനമെടുക്കേണ്ടത് എന്നാണ് രാഹുൽ ആവർത്തിച്ചിരുന്നത്. അമേഠി വിട്ട് രാഹുൽ റായ്ബറേലി തിരഞ്ഞെടുത്തത് എന്തിനാവും? 20 വർഷം സോണിയയെ വിജയിപ്പിച്ച റായ്ബറേലി രാഹുലിനെ വിജയിപ്പിക്കുമോ? യുപിയിൽ നഷ്ടപ്പെട്ട സീറ്റുകൾ തിരിച്ചുപിടിക്കാൻ ഈ സ്ഥാനാർഥിത്വത്തിനാവുമോ?
∙ ഞാൻ മത്സരിക്കാനില്ല
ഇന്ദിര ഗാന്ധിയും സോണിയ ഗാന്ധിയും മത്സരിച്ച് വിജയിച്ച റായ്ബറേലി മണ്ഡലത്തിലേക്ക് പിന്തുടർച്ചയുമായി പ്രിയങ്ക ഗാന്ധി വരുമെന്നായിരുന്നു തുടക്കം മുതൽ കേട്ട പ്രചാരണങ്ങളിലൊന്ന്. ഗാന്ധി കുടുംബത്തിൽ നിന്നു തന്നെയുള്ളവർ മത്സരിക്കണമെന്നായിരുന്നു പാർട്ടിയുടെയും പ്രാദേശിക നേതാക്കളുടെയും ആവശ്യം. പക്ഷേ, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ല എന്ന നിലപാടാണ് ഇത്തവണയും പ്രിയങ്ക ആവർത്തിച്ചത്. 2019ൽ കിഴക്കൻ യുപിയുടെ തിരഞ്ഞെടുപ്പ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ആയിരുന്നു പ്രിയങ്ക ഗാന്ധി. ആളുകളെ കൈയിലെടുക്കാനുള്ള ‘പ്രിയങ്ക മാജിക്’ പക്ഷേ തിരഞ്ഞെടുപ്പിൽ വോട്ടായില്ല.
2019ൽ കിഴക്കൻ യുപിയിലെ 41 മണ്ഡലങ്ങളിൽ കോൺഗ്രസ് മത്സരിച്ചത് 35 മണ്ഡലങ്ങളിൽ. രണ്ട് സിറ്റിങ് സീറ്റുകളിൽ ഒന്നായിരുന്ന അമേഠി അത്തവണ കോൺഗ്രസിന് നഷ്ടപ്പെട്ടു. റായ്ബറേലിയിലെ വിജയം ഒഴിച്ചു നിർത്തിയാൽ ബാക്കി 33 മണ്ഡലങ്ങളിലും മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു കോൺഗ്രസിന്. തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുൻപ് 2023 ഡിസംബറിൽ പ്രിയങ്കയ്ക്ക് പകരം യുപിയിലെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി അവിനാഷ് പാണ്ഡേ നിയമിക്കപ്പെട്ടു. പ്രിയങ്കയുടെ പേര് സ്ഥാനാർഥിയായി പല തവണ ഉയർന്നെങ്കിലും ഒരു കുടുംബത്തിൽ നിന്ന് മൂന്ന് പേർ മത്സരിക്കുക എന്ന ആരോപണം കൂടി ചർച്ചയാക്കാൻ കോൺഗ്രസ് ഉദ്ദേശിക്കുന്നില്ലെന്ന് വേണം കരുതാൻ.
∙ എന്തുകൊണ്ട് റായ്ബറേലി?
രാഹുൽ ഗാന്ധി കൂടുതൽ ‘സുരക്ഷിതം’ എന്ന നിലയിൽ റായ്ബറേലി തിരഞ്ഞെടുത്തു എന്നാണ് ബിജെപി ഉയർത്തുന്ന വിമർശനം. രാജീവ് ഗാന്ധിയുടെയും രാഹുലിന്റെയും ഫ്ലക്സ് ബോർഡുകൾ ഉയർത്തി രാഹുൽ ഗാന്ധി മത്സരിക്കുന്നത് കാത്തിരുന്ന മണ്ഡലമാണ് അമേഠിയെങ്കിലും, വിജയസാധ്യത പതറാതെ നിന്ന റായ്ബറേലിക്കൊപ്പമാണ്. റായ്ബറേലി മണ്ഡലം രൂപീകരിച്ച ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ ഇവിടെ മത്സരിച്ചത് ഫിറോസ് ഗാന്ധിയായിരുന്നു. ആദ്യ മത്സരത്തിന് ഇന്ദിരാ ഗാന്ധി തിരഞ്ഞെടുത്ത മണ്ഡലവും റായ്ബറേലി തന്നെ. 2004 മുതൽ 2024 വരെയുള്ള 20 വർഷം സോണിയ ഗാന്ധിയെ തുടർച്ചയായി വിജയിപ്പിച്ച മണ്ഡലം.
മണ്ഡല രൂപീകരണത്തിന് ശേഷം ഇന്നേവരെ ഗാന്ധി കുടുംബത്തിൽ നിന്നല്ലാത്ത രണ്ടേ രണ്ടു പേരെ റായ്ബറേലിയിൽ മത്സരിച്ചിട്ടുള്ളൂ. രണ്ട് തവണ കോൺഗ്രസിനെ പരാജയപ്പെടുത്തിയ റായ്ബറേലിയെ തിരിച്ചു പിടിച്ചതും അതിലൊരാളായിരുന്നു; ക്യാപ്റ്റൻ സതീഷ് ശർമ്മ. ഉത്തർപ്രദേശിൽ ബിജെപി തരംഗം ആഞ്ഞു വീശിയപ്പോഴും കോൺഗ്രസിനെ മാത്രം ചേർത്തുപിടിച്ച മണ്ഡലമാണ് റായ്ബറേലി. ഇക്കുറി, സോണിയ ഗാന്ധി മത്സരം അവസാനിപ്പിച്ചതോടെ സോണിയയുടെ പിന്തുടർച്ചാവകാശിയായി രാഹുലിനെ മത്സരിപ്പിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ നീക്കം.
ഇന്ത്യൻ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ, നിർണായക മണ്ഡലമായ യുപിയിൽ ഗാന്ധി കുടുംബത്തിൽ നിന്ന് സ്ഥാനാർഥി ഇല്ലാതെ വരുന്നതും പാർട്ടിക്ക് ദോഷമുണ്ടാക്കും. ഗാന്ധി കുടുംബം യുപി ഉപേക്ഷിച്ചു എന്ന തോന്നൽ യുപിയിൽ തിരിച്ചടിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ. 55,000 വോട്ടുകൾക്ക് തോറ്റ അമേഠിയേക്കാളും വിശ്വസിക്കാവുന്നത് സിറ്റിങ് മണ്ഡലമായ റായ്ബറേലിയാണ് എന്നതാവണം, രാഹുൽ റായ്ബറേലി തിരഞ്ഞെടുത്തതിന് പിന്നിലെ കാരണം. യുപി കോൺഗ്രസ് വിമുക്തമാക്കാൻ ബിജെപി ഉറ്റുനോക്കുന്ന റായ്ബറേലി നിലനിർത്തുക എന്നതും കോൺഗ്രസിന് നിർണായകമാണ്.
∙ എളുപ്പമാണോ പോരാട്ടം?
റായ്ബറേലി നിയമസഭ മണ്ഡലത്തിലെ ബിജെപി എംഎൽഎയായ അദിതി സിങ് ഉൾപ്പെടെയുള്ളവരുടെ പേരുകൾ സാധ്യതാപ്പട്ടികയിൽ കേട്ടിരുന്നെങ്കിലും റായ്ബറേലി ലോക്സഭ മണ്ഡലത്തിലെ സ്ഥാനാർഥിയായി ബിജെപി അവസാന നിമിഷം പ്രഖ്യാപിച്ചിരിക്കുന്നത് ദിനേശ് പ്രതാപ് സിങ്ങിനെയാണ്. 2019ൽ സോണിയ ഗാന്ധിക്കെതിരെ ബിജെപി ടിക്കറ്റിൽ മത്സരിച്ചതും ദിനേശ് പ്രതാപ് സിങ്ങായിരുന്നു. 3.6 ലക്ഷം വോട്ടാണ് അന്ന് ദിനേഷ് പ്രതാപ് സിങ് നേടിയത്. സോണിയ ഗാന്ധി നേടിയത് 5.3 ലക്ഷം വോട്ടും. 21 ശതമാനത്തിൽ നിന്ന് 38 ശതമാനത്തിലേക്ക് ബിജെപിയുടെ വോട്ടുവിഹിതം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വർധിച്ചിരുന്നു.
റായ്ബറേലി, ബച്ച്‌റാവ, സതാവ്, ദൽമാവ്, സരേനി എന്നീ അഞ്ച് നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെട്ടതാണ് റായ്ബറേലി ലോക്‌സഭാമണ്ഡലം. 2022ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ അഞ്ചിടത്തും കോൺഗ്രസ് തോറ്റു. നാല് മണ്ഡലങ്ങളിൽ സമാജ്‌വാദി പാർട്ടിയും റായ്ബറേലി മണ്ഡലത്തിൽ ബിജെപിയുമാണ് ജയിച്ചത്. സമാജ്‌വാദി പാർട്ടിയുടെ പിന്തുണയോടെ തിരഞ്ഞെടുപ്പ് നേരിടുന്ന കോൺഗ്രസ് ഇത്തവണ യുപിയിലെ 80 ലോക്സഭ മണ്ഡലങ്ങളിൽ നേരിട്ട് മത്സരിക്കുന്നത് റായ്ബറേലിയും അമേഠിയുമടക്കം 17 സീറ്റിലാണ്. 63 സീറ്റുകളിൽ സമാജ്‌വാദി പാർട്ടിയാണ് മത്സരിക്കുന്നത്. റായ്ബറേലിയിലെ മുൻതൂക്കം സുരക്ഷിത വിജയത്തിൽ എത്തിച്ചേക്കുമെന്നാണ് കോൺഗ്രസ് ക്യാംപിലെ പ്രതീക്ഷ.
∙ വിശ്വസ്തൻ കെ.എൽ.ശർമ്മ
അമേഠി തിരിച്ചു പിടിക്കാൻ കോൺഗ്രസ് നിയോഗിച്ചിരിക്കുന്നത് ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ കെ.എൽ.ശർമ്മയെയാണ്. രാജീവ് ഗാന്ധിയുടെ സുഹൃത്തായിരുന്ന കെ.എൽ.ശർമ്മ, സോണിയയുടെ അഭാവത്തിൽ റായ്ബറേലി മണ്ഡലത്തിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന ആളാണ്. അമേഠി മണ്ഡലത്തിനും പരിചിതനായ ആൾ.
സ്മൃതി ഇറാനിക്കെതിരെ, പ്രിയങ്കയെ നിർത്തി രണ്ട് സ്ത്രീകൾ തമ്മിലുള്ള പോരാട്ടത്തിന് അമേഠിയിൽ കളമൊരുക്കും എന്ന് ആദ്യ ഘട്ടത്തിൽ പ്രചാരണങ്ങളുണ്ടായിരുന്നു. പക്ഷേ, ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ ഒരാളെ സ്മൃതി ഇറാനിക്കെതിരെ നിർത്തി, രാഹുലും പ്രിയങ്കയും മത്സരിച്ചിരുന്നെങ്കിൽ ഉണ്ടാകുമായിരുന്ന വിവാദങ്ങളെക്കൂടി കോൺഗ്രസ് പ്രതിരോധിച്ചു.
സഞ്ജയ് ഗാന്ധിയും രാജീവ് ഗാന്ധിയും പ്രതിനിധീകരിച്ച മണ്ഡലമാണ് അമേഠി. 1999ൽ അമേഠിയിൽ മത്സരിച്ചു കൊണ്ടായിരുന്നു സോണിയ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം. 2004ൽ രാഹുൽ ഗാന്ധിക്ക് മണ്ഡലം വിട്ടുകൊടുത്തു കൊണ്ട് സോണിയ റായ്ബറേലിയിലേക്ക് മാറി. 2004, 2009, 2014 തിരഞ്ഞെടുപ്പുകളിൽ അമേഠിയിൽ നിന്ന് തുടർച്ചയായി വിജയിച്ച ശേഷമാണ് രാഹുൽ ഗാന്ധി 2019ൽ സ്മൃതി ഇറാനിയോട് പരാജയപ്പെടുന്നത്. 2014ൽ രാഹുലിനോട് ഒരു ലക്ഷം വോട്ടിന് പരാജയപ്പെട്ട സ്മൃതി ഇറാനിയാണ് 2019ൽ 55000 വോട്ടിന് രാഹുലിനെ പരാജയപ്പെടുത്തിയതും. അഞ്ച് നിയമസഭ മണ്ഡലങ്ങൾ ഉൾപ്പെടുന്ന അമേഠിയിൽ മൂന്നെണ്ണവും ബിജെപിയുടെ കൈയ്യിലാണ്. രണ്ടിടത്ത് സമാജ്‌വാദി പാർട്ടിയും.
∙ വാധ്‌രയ്ക്ക് ആരും ചെവി കൊടുത്തില്ല
അമേഠിയിലും റായ്ബറേലിയിലും ആര് മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ, താൻ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്നാണ് രാജ്യം ആഗ്രഹിക്കുന്നതെന്നും, അമേഠിയെ പ്രതിനിധീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ചൂണ്ടിക്കാട്ടി സ്ഥാനാർഥി പ്രഖ്യാപനത്തിന് ഒരാഴ്ച മുൻപ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവായ റോബർട്ട് വാധ്‍ര രംഗത്ത് വന്നിരുന്നു. മുൻപ് തന്നെ അമേഠിയിൽ മത്സരിക്കാൻ താൽപര്യമുണ്ടെന്ന് വ്യവസായി കൂടിയായ വാധ്‌ര വെളിപ്പെടുത്തിയിരുന്നതാണ്. വർഷങ്ങളായി അമേഠിയിൽ പ്രചാരണത്തിന് എത്തുന്നതാണെന്നും സ്മൃതി ഇറാനി വാഗ്ദാനങ്ങൾ പാലിക്കാത്ത നേതാവാണെന്നും കൂടി വാധ്‌ര ആഞ്ഞടിച്ചു.
അമേഠിയിലെ ഗൗരിഗഞ്ച് മേഖലയിലെ പാർട്ടി ഓഫിസിന് പുറത്ത് റോബർട്ട് വാധ്‌രയുടെ ചിത്രമുള്ള പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതോടെ വാധ്‌രയ്ക്ക് ടിക്കറ്റ് ലഭിക്കുമെന്ന ഊഹാപോഹങ്ങള്‍ ഉയർന്നു. പക്ഷേ, കോൺഗ്രസ് പാർട്ടിക്കുള്ളിൽ നിന്ന് വാധ്‌രയെ പിന്തുണച്ചുകൊണ്ടുള്ള പ്രസ്താവനകളൊന്നും പ്രതൃക്ഷപ്പെട്ടിരുന്നില്ല. രാഷ്ട്രീയത്തിൽ മുൻപരിചയമില്ലാത്ത വാധ്‌രയ്ക്ക് അമേഠി പോലെ ഒരു നിർണായക മണ്ഡലം കോൺഗ്രസ് നൽകുമെന്ന് ഒരുപക്ഷേ ബിജെപി പോലും പ്രതീക്ഷിച്ചു കാണില്ല. അമേഠി തിരിച്ചുപിടിക്കാൻ താഴെത്തട്ടിലടക്കം ശക്തമായ ബന്ധങ്ങളുള്ള ആൾ എന്ന നിലയിലാണ് ഉത്തർപ്രദേശിന് പുറത്ത് അധികമാരുമറിയാത്ത കിഷോരി ലാൽ ശർമയ്ക്ക് നറുക്ക് വീണത്.
∙ ഉത്തരേന്ത്യയിലും വേണ്ടേ നേതാവ്
രാഹുൽ ഗാന്ധി എന്തിന് ഉത്തരേന്ത്യയിൽ കോൺഗ്രസിന്റെ നിർണായക മണ്ഡലങ്ങളിലൊന്നിൽ മത്സരിക്കാൻ തീരുമാനിച്ചു എന്നതിന് മറ്റൊരു ഉത്തരം കൂടിയുണ്ട്. സോണിയ ഗാന്ധി രാജ്യസഭയിലേക്ക് ചുവടുമാറ്റിയതോടെ കോൺഗ്രസിന് ചൂണ്ടിക്കാട്ടാൻ ഒരു നേതാവിന്റെ മുഖം കൂടിയാണ് ഉത്തരേന്ത്യയിൽ ഇല്ലാതാവുന്നത്. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും മുഖ്യ വ്യക്താവ് ജയറാം രമേശും ദക്ഷിണേന്ത്യയിൽ നിന്നുള്ളവരാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ബിജെപിയെ തള്ളിക്കളഞ്ഞ് കോൺഗ്രസിനൊപ്പം നിൽക്കുമ്പോൾ ഉത്തരേന്ത്യയിൽ കോൺഗ്രസ് തകർന്നടിയുന്നതാണ് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പുകളിൽ കണ്ടത്.
ഉത്തരേന്ത്യയിൽ മത്സരിക്കാൻ തയാറാവാതിരുന്നാൽ, കൈയ്യിൽ നിന്നു പോയ സീറ്റുകൾ തിരിച്ചു പിടിക്കാൻ കോൺഗ്രസിന് എളുപ്പമായിരിക്കില്ല. ധൈര്യമുണ്ടെങ്കിൽ ബിജെപിയോട് രാഹുൽ നേരിട്ട് മത്സരിക്കണം എന്ന വാദം തിരഞ്ഞെടുപ്പിന്റെ തുടക്കം മുതൽ ബിജെപി ശക്തമായി ഉയർത്തുന്നതുമാണ്. വയനാട് എംപിയായ രാഹുൽ ഉൾപ്പെടെ കോൺഗ്രസിലെ നേതൃസ്ഥാനത്തുള്ളവർ അധികവും ദക്ഷിണേന്ത്യയെ പ്രതിനിധീകരിക്കുന്നതിനാൽ, ദക്ഷിണേന്ത്യയും ഉത്തരേന്ത്യയും തമ്മിലുള്ള പോരാട്ടമാണിത് എന്ന തരത്തിലെ ആരോപണങ്ങൾ തിരഞ്ഞെടുപ്പിന് മുൻപ് തന്നെയുണ്ട്. രാഹുലിന് മത്സരിക്കാൻ റായ്ബറേലി തിരഞ്ഞെടുത്തതിന് പിന്നിൽ ഇക്കാരണം കൂടിയുണ്ട്.
∙ വയനാടിനെ ചതിച്ചെന്ന് പറയാമോ?
മറ്റൊരു മണ്ഡലത്തില്‍കൂടി മത്സരിക്കുന്നുണ്ടെന്ന് വയനാട്ടിലെ ജനങ്ങളെ അറിയിച്ചുകൊണ്ട് രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ തിരഞ്ഞെടുപ്പിനെ നേരിടാമായിരുന്നുവെന്നും അക്കാര്യം മറച്ചുവച്ചത് വയനാട്ടിലെ വോട്ടര്‍മാരോട് ചെയ്ത നീതികേടാണെന്നുമാണ് വയനാട്ടിലെ എൽഡിഎഫ് സ്ഥാനാർഥി ആനി രാജ പ്രതികരിച്ചത്. അവസാന നിമിഷം വരെ അഭ്യൂഹങ്ങൾ നിറഞ്ഞു നിന്നിരുന്ന റായ്ബറേലി മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചതും അവസാന നിമിഷമാണ്. വയനാട് തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്തൊന്നും അമേഠിയിലോ റായ്ബറേലിയിലോ രാഹുൽ ഉറപ്പായും മത്സരിക്കും എന്ന തരത്തിലെ വാർത്തകളൊന്നും വന്നിരുന്നുമില്ല.
സിറ്റിങ് മണ്ഡലമായ വയനാട് രാഹുൽ ഗാന്ധി നിലനിർത്തും എന്നാണ് കോൺഗ്രസ് ക്യാംപിന്റെ പ്രതീക്ഷ. റായ്ബറേലിയിലെ വിജയമാവട്ടെ നിലവിൽ കോൺഗ്രസിന് നിർണായകമാണ് താനും. മേയ് 20നാണ് അമേഠിയിലും റായ്ബറേലിയിലും തിരഞ്ഞെടുപ്പ് നടക്കുക. 20 വർഷം സോണിയ ഗാന്ധിക്കൊപ്പം നിന്ന, ഉത്തർപ്രദേശിലെ ഒരേയൊരു കോൺഗ്രസ് മണ്ഡലമായ റായ്ബറേലി നിലനിർത്തുക എന്ന വലിയ ദൗത്യമാണ് രാഹുലിന് മുന്നിലുള്ളത്. കോൺഗ്രസ് തട്ടകമായ റായ്ബറേലി മാറിയ രാഷ്ട്രീയ സാഹചര്യങ്ങളിൽ ആർക്കൊപ്പം നിൽക്കുമെന്ന് കാത്തിരുന്ന് കാണണം.