‘അതിവേഗം’ മോദി ഭൂട്ടാനിൽ: ഇന്ത്യയെ കൈവിടാൻ വയ്യ, ചൈനയെ വെറുപ്പിക്കാനും; 2 ആണവ ശക്തികൾക്കിടയിൽ കുരുങ്ങി ഈ ‘കുഞ്ഞൻ’
അഞ്ചുദിവസത്തെ ഇന്ത്യാ സന്ദർശനത്തിനുശേഷം ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്‌ഗേ മാർച്ച് 18നാണ് തിരികെപ്പോയത്. കൃത്യം നാലാം ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി തിരക്കിട്ട് ഭൂട്ടാനിലേക്കും പറന്നു. അതും ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവന്നതിനുശേഷം! അസാധാരണ നടപടിയാണിത്. ഭൂട്ടാന്റെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് ഡ്രുക് ക്യാൽപോ സ്വീകരിക്കാനും ഇന്ത്യയുടെ സഹായത്തോടെ ഭൂട്ടാൻ നിർമിച്ച ആശുപത്രിയുടെ ഉദ്ഘാടനത്തിനുമായാണ് യാത്രയെന്ന് പറയാമെങ്കിലും ഇതിനേക്കാളെല്ലാമുപരി മോദിയെ ഭൂട്ടാനിലെത്തിച്ച മറ്റൊരു പ്രേരകശക്തിയുണ്ട്. ചൈനയുമായി ഭൂട്ടാൻ നടത്തുന്ന അതിർത്തി ചർച്ച! അതിർത്തി തർക്കം പരിഹരിച്ച് ഭൂട്ടാനുമായി നയതന്ത്രബന്ധം സ്ഥാപിക്കാനുള്ള ചൈനീസ് ശ്രമങ്ങൾ ഇന്ത്യയ്ക്ക് എങ്ങനെയാണ് വെല്ലുവിളിയാകുന്നത്? അതിനുള്ള ഉത്തരം അടുത്തിടെ ഇന്ത്യയ്ക്കു ലഭിച്ചിരുന്നു. ഭൂട്ടാനെ വരുതിയിലാക്കി വടക്കുകിഴക്കൻ അതിർത്തിയിൽ ഇന്ത്യയ്ക്ക് വെല്ലുവിളി ശക്തമാക്കാനൊരുങ്ങുകയാണ് ചൈന. അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈനീസ് പേരുകൾ നൽകിയും ഭൂപടം തിരുത്തിവരച്ചും ചൈന നടത്തുന്ന പ്രകോപനത്തെ ഇതുമായി ചേർത്തുവായിക്കേണ്ടതുണ്ട്. മേയ്ആദ്യവാരം മറ്റൊന്നു കൂടി സംഭവിച്ചു. ഇന്ത്യയ്ക്കു കീഴിലുള്ള ഷാക്‌സ്ഗാം താഴ്‌വരയിൽ ചൈന നിർമാണ പ്രവൃത്തികൾ ആരംഭിച്ചു. പാക്ക് അധിനിവേശ കശ്മീരിലാണ് ഈ ഭാഗമെന്നാണു പാക്കിസ്ഥാൻ പറയുന്നത്. 1963ലെ ചൈന–പാക്കിസ്ഥാൻ അതിർത്തി കരാർ പ്രകാരമാണ് നിലവിൽ ഷാക്‌സ്ഗാമിൽ നിർമാണ പ്രവൃത്തികൾക്ക് പാക്കിസ്ഥാൻ ചൈനയ്ക്ക് അനുവാദം നൽകിയത്. സമാനമായ കരാറുകൾ ചൈന ഭൂട്ടാനുമായും ഒപ്പിടുമോയെന്ന ആശങ്ക ഇന്ത്യയ്ക്കുണ്ട്. അങ്ങനെ സംഭവിച്ചാൽ അതിർത്തിയിൽ ഇന്ത്യയ്ക്ക് അത് പുതിയ ഭീഷണി സൃഷ്ടിക്കുകയും ചെയ്യും. ഇന്ത്യയുടെ ആശങ്ക അസ്ഥാനത്തല്ലെന്നാണ് സമീപകാല സംഭവവികാസങ്ങൾ വ്യക്തമാക്കുന്നതും. എങ്ങനെയാണ് ചൈന ഭൂട്ടാനുമായി അടുക്കുന്നതും ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിക്കുന്നതും?

അഞ്ചുദിവസത്തെ ഇന്ത്യാ സന്ദർശനത്തിനുശേഷം ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്‌ഗേ മാർച്ച് 18നാണ് തിരികെപ്പോയത്. കൃത്യം നാലാം ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി തിരക്കിട്ട് ഭൂട്ടാനിലേക്കും പറന്നു. അതും ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവന്നതിനുശേഷം! അസാധാരണ നടപടിയാണിത്. ഭൂട്ടാന്റെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് ഡ്രുക് ക്യാൽപോ സ്വീകരിക്കാനും ഇന്ത്യയുടെ സഹായത്തോടെ ഭൂട്ടാൻ നിർമിച്ച ആശുപത്രിയുടെ ഉദ്ഘാടനത്തിനുമായാണ് യാത്രയെന്ന് പറയാമെങ്കിലും ഇതിനേക്കാളെല്ലാമുപരി മോദിയെ ഭൂട്ടാനിലെത്തിച്ച മറ്റൊരു പ്രേരകശക്തിയുണ്ട്. ചൈനയുമായി ഭൂട്ടാൻ നടത്തുന്ന അതിർത്തി ചർച്ച!
അതിർത്തി തർക്കം പരിഹരിച്ച് ഭൂട്ടാനുമായി നയതന്ത്രബന്ധം സ്ഥാപിക്കാനുള്ള ചൈനീസ് ശ്രമങ്ങൾ ഇന്ത്യയ്ക്ക് എങ്ങനെയാണ് വെല്ലുവിളിയാകുന്നത്? അതിനുള്ള ഉത്തരം അടുത്തിടെ ഇന്ത്യയ്ക്കു ലഭിച്ചിരുന്നു. ഭൂട്ടാനെ വരുതിയിലാക്കി വടക്കുകിഴക്കൻ അതിർത്തിയിൽ ഇന്ത്യയ്ക്ക് വെല്ലുവിളി ശക്തമാക്കാനൊരുങ്ങുകയാണ് ചൈന. അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈനീസ് പേരുകൾ നൽകിയും ഭൂപടം തിരുത്തിവരച്ചും ചൈന നടത്തുന്ന പ്രകോപനത്തെ ഇതുമായി ചേർത്തുവായിക്കേണ്ടതുണ്ട്. മേയ്ആദ്യവാരം മറ്റൊന്നു കൂടി സംഭവിച്ചു. ഇന്ത്യയ്ക്കു കീഴിലുള്ള ഷാക്‌സ്ഗാം താഴ്‌വരയിൽ ചൈന നിർമാണ പ്രവൃത്തികൾ ആരംഭിച്ചു. പാക്ക് അധിനിവേശ കശ്മീരിലാണ് ഈ ഭാഗമെന്നാണു പാക്കിസ്ഥാൻ പറയുന്നത്. 1963ലെ ചൈന–പാക്കിസ്ഥാൻ അതിർത്തി കരാർ പ്രകാരമാണ് നിലവിൽ ഷാക്‌സ്ഗാമിൽ നിർമാണ പ്രവൃത്തികൾക്ക് പാക്കിസ്ഥാൻ ചൈനയ്ക്ക് അനുവാദം നൽകിയത്. സമാനമായ കരാറുകൾ ചൈന ഭൂട്ടാനുമായും ഒപ്പിടുമോയെന്ന ആശങ്ക ഇന്ത്യയ്ക്കുണ്ട്. അങ്ങനെ സംഭവിച്ചാൽ അതിർത്തിയിൽ ഇന്ത്യയ്ക്ക് അത് പുതിയ ഭീഷണി സൃഷ്ടിക്കുകയും ചെയ്യും. ഇന്ത്യയുടെ ആശങ്ക അസ്ഥാനത്തല്ലെന്നാണ് സമീപകാല സംഭവവികാസങ്ങൾ വ്യക്തമാക്കുന്നതും. എങ്ങനെയാണ് ചൈന ഭൂട്ടാനുമായി അടുക്കുന്നതും ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിക്കുന്നതും?
∙ ചൈന–ഭൂട്ടാൻ അതിർത്തി ചർച്ചയും ഇന്ത്യയുടെ തലവേദനയും
രണ്ട് രാജ്യങ്ങളുമായുള്ള അതിർത്തി തർക്കമാണ് ഇനി ചൈനയ്ക്ക് പരിഹരിക്കാനുള്ളത്. ഒന്ന് ഇന്ത്യ, രണ്ട് ഭൂട്ടാൻ. ഇതിൽ ഭൂട്ടാനുമായുള്ള പ്രശ്നം പരിഹരിക്കാനുള്ള ചൈനയുടെ ശ്രമങ്ങൾക്ക് വേഗമേറിയിട്ടുണ്ട്. 1950കളിൽ തുടങ്ങിയതാണ് അതിർത്തിയെച്ചൊല്ലി ഭൂട്ടാനുമായുള്ള ചൈനയുടെ കലഹം. 1951ലെ ടിബറ്റൻ അധിനിവേശത്തിനുശേഷം ഭൂട്ടാനും ടിബറ്റുമായുള്ള അതിർത്തി അംഗീകരിക്കാൻ ചൈന തയാറായില്ലെന്ന് മാത്രമല്ല ഭൂട്ടാന്റെ അധീനതയിലുള്ള പ്രദേശങ്ങൾക്കുമേൽ അവകാശവാദമുന്നയിക്കാനും തുടങ്ങി. വടക്ക് ജകർലുങ്, പസംലുങ് താഴ്‌വരകളും പടിഞ്ഞാറ് ദോക് ലാ എന്നീ പ്രദേശങ്ങളുമാണ് ചൈന തങ്ങളുടേതെന്ന് അവകാശപ്പെടുന്നത്. ഇതിൽ ദോക് ലായാണ് ഇന്ത്യയെ വലയ്ക്കുന്ന വിഷയം.
തർക്കം പരിഹരിക്കാൻ 1984 മുതൽ ഇരുരാജ്യങ്ങളും ചർച്ച തുടങ്ങി. 2020ൽ ഭൂട്ടാന്റെ കിഴക്കൻ ജില്ലയായ ത്രാഷിഗാങ്ങിലെ സാക്‌തെങ് വന്യജീവി സങ്കേതത്തിനുമേലും ചൈന അവകാശവാദമുന്നയിച്ചു തുടങ്ങിയിട്ടുണ്ട്. ഇതുവരെ 25 അതിർത്തി ചർച്ചകളാണ് നടന്നത്. 2021ൽ ചൈനയും ഭൂട്ടാനും തമ്മിൽ ഒപ്പുവച്ച ധാരണപ്രകാരമുള്ള ‘മൂന്ന് ഘട്ട പദ്ധതി’യും 2023ൽ ഒപ്പുവച്ച ജോയിന്റ് ടെക്നിക്കൽ ടീം (ജെജെടി) സഹകരണ കരാറും അനുസരിച്ച് അതിർത്തി പുനർനിർണയിക്കുന്നതിനുള്ള സർവേയും നടപടികളുമായി മുന്നോട്ടുപോകുകയാണ് ഇരുരാജ്യങ്ങളും. അതിർത്തി തർക്കം പരിഹരിക്കുന്നതിനെ ബാധിക്കുമെന്നതിനാൽ ഭൂട്ടാനിലെ ബ്ലെറ്റിങ് മുതൽ ഡോക്സം വരെയുള്ള ഇന്ത്യയുടെ റോഡ് നിർമാണപദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകളിൽനിന്ന് തൽകാലം മാറിനിൽക്കാൻ ടോബ്ഗേ ഭരണകൂടം ഇന്ത്യയെ അറിയിച്ചുവെന്നും സൂചനകളുണ്ട്.
∙ ദോക് ലാ... ഇന്ത്യയ്ക്ക് നിർണായകം
ഭൂട്ടാനും ചൈനയുമായുള്ള അതിർത്തി തർക്കത്തിൽ ഇന്ത്യയെ ഏറ്റവും ബാധിക്കുന്നതും നിർണായകവുമായ മേഖലയാണ് ദോക് ലാ. ഇന്ത്യ, ചൈന, ഭൂട്ടാൻ എന്നിവയുമായി അതിർത്തി പങ്കുവയ്ക്കുന്ന പ്രദേശമായതിനാൽ മൂന്ന് രാജ്യങ്ങൾക്കും തന്ത്രപ്രധാനമാണിവിടം. ഇന്ത്യയുടെ സിക്കിമുമായി അതിർത്തി പങ്കിടുന്ന ദോക് ലായെ ഭൂട്ടാന്റെ ഭാഗമായാണ് ഇന്ത്യ കണക്കാക്കുന്നത്. എന്നാൽ തങ്ങളുടെ ചുംബി താഴ്‌വരയുടെ ഭാഗമാണ് ദോക് ലായെന്ന് ചൈന അവകാശപ്പെടുന്നു. ഇന്ത്യയുമായി നിലനിൽക്കുന്ന തർക്കം കണക്കിലെടുത്ത് ജകർലുങ്, പസംലുങ് താഴ്‌വരകൾ ഭൂട്ടാന്റേതായി അംഗീകരിക്കാമെന്നും പകരം ദോക് ലാ തങ്ങൾക്ക് നൽകണമെന്നും 1990കളിൽ നടന്ന ഏഴാമത് അതിർത്തി ചർച്ചയിൽ ചൈന ഭൂട്ടാനോട് ആവശ്യപ്പെട്ടിരുന്നു. അന്ന് ഭൂട്ടാൻ നിർദേശം തള്ളിയെങ്കിലും ഇപ്പോൾ നടക്കുന്ന അതിർത്തി പുനർനിർണയത്തിലും കൈമാറ്റത്തിലും ദോക് ലാ ഉൾപ്പെടുമോയെന്നതാണ് ഇന്ത്യയെ സംബന്ധിക്കുന്ന ഏറ്റവും വലിയ ആശങ്ക.
ദോക് ലാ ചൈനയുടെ ഭാഗമാകുന്നത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണുണ്ടാക്കുക. വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഏകമാർഗമായ സിലിഗുരി ഇടനാഴിക്കു തൊട്ടടുത്താണ് ദോക് ലാ. നിലവിൽ ചൈനയുടെ ചുംബി താഴ്‌വരയിൽനിന്ന് വെറും 130 കിലോമീറ്റർ മാത്രം അകലെയാണിത്. ദോക് ലാ ചൈനയുടെ അധീനതയിലായാൽ ഈ ദൂരം പകുതിയിൽത്താഴെയായി കുറയും. ദോക് ലായിൽനിന്ന് സദാസമയവും സിലിഗുരിയെ നിരീക്ഷിക്കാനും അതുവഴി ഇന്ത്യയ്ക്കുമേൽ സൈനികമായി മേൽക്കൈ സ്ഥാപിക്കാനും ചൈനീസ് സൈന്യത്തിനു കഴിയും.
ഇതിനകം യഥാർഥ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ടിബറ്റൻ അധിനിവേശ പ്രദേശങ്ങളിൽ പുതിയ റോഡ് ശൃംഖലകളും എയർ സ്ട്രിപ്പുകളും ഭൂഗർഭ മിസൈൽ വിക്ഷേപണ അറകളും റെയിൽവേ ലൈനും സൈനിക–സിവിലിയൻ ആവശ്യങ്ങൾക്കായി ഉപയോഗിക്കാനാകുന്ന ഗ്രാമങ്ങളുമുൾപ്പെടെ വിശാലമായ വികസനപ്രവർത്തനങ്ങൾ ചൈന നടത്തിക്കഴിഞ്ഞു. 2017ൽ ചൈന ദോക് ലായിൽ റോഡ് നിർമിക്കാൻ ശ്രമിച്ചതിനെത്തുടർന്ന് (ചൈനീസ് ഭീഷണിയിൽനിന്ന് ഭൂട്ടാനെ സംരക്ഷിക്കുമെന്ന് ഉറപ്പു നൽകി 2007ൽ ഭൂട്ടാനുമായി ഒപ്പുവച്ച ഉടമ്പടി പ്രകാരം) ഇന്ത്യൻ സൈന്യം ഇടപെടുകയും മൂന്ന് മാസത്തോളം സംഘർഷാവസ്ഥ നിലനിൽക്കുകയും ചെയ്തിരുന്നു.
∙ ചൈനയുമായി നയതന്ത്രബന്ധവും ഭീഷണി
ചൈനയുമായുള്ള അതിർത്തിതർക്കം പരിഹരിക്കുന്നതിനു പുറമേ അവരുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാൻ കൂടിയാണ് ഭൂട്ടാന്റെ നീക്കം. തർക്കം പരിഹരിച്ച് എത്രയും വേഗം ചൈനയുമായി നയതന്ത്രബന്ധം സ്ഥാപിക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് 2023 ഒക്ടോബറിൽ നടന്ന 25–ാമത് അതിർത്തിചർച്ചയ്ക്കുശേഷം ഭൂട്ടാൻ വിദേശകാര്യമന്ത്രി താണ്ടി ഡോർജി പ്രഖ്യാപിച്ചിരുന്നു. നവംബറിൽ ബെയ്ജിങ്ങിൽ നടന്ന കൂടിക്കാഴ്‌ചയിലും ഭൂട്ടാൻ ഇക്കാര്യം ഉറപ്പുനൽകി. ചർച്ചകളുണ്ടായിരുന്നെങ്കിലും ചൈനയുമായി ഭൂട്ടാൻ ഇതുവരെ ഔദ്യോഗിക നയതന്ത്രബന്ധം സ്ഥാപിച്ചിട്ടില്ല. എന്നുമാത്രമല്ല, ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ അംഗങ്ങളായ ‘പി–5’ എന്നറിയപ്പെടുന്ന ഒരു രാജ്യവുമായും (യുഎസ്, ചൈന, റഷ്യ, ഫ്രാൻസ്, യുകെ) ഭൂട്ടാന് നയതന്ത്രബന്ധമില്ല.
ആഗോളശക്തികളിലാർക്കെങ്കിലും എംബസി സ്ഥാപിക്കാൻ അനുവാദം നൽകിയാൽ മറ്റുള്ളവരും പിന്നാലെ വരുമെന്നും അവരുടെ രാഷ്ട്രീയതാൽപര്യങ്ങൾക്കിടയിൽപ്പെട്ട് തങ്ങൾ സമ്മർദത്തിലാകുമെന്നും ഭയന്നാണ് ഭൂട്ടാൻ ഇതുവരെ ഇവരെ അകറ്റിനിർത്തിയത്. അതുകൊണ്ടുതന്നെ ഇക്കാലമത്രയും ഇന്ത്യയായിരുന്നു ഭൂട്ടാന്റെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളി.
ഭൂട്ടാന്റെ സൈനിക–വാണിജ്യ–നയതന്ത്ര കാര്യങ്ങളിൽ ഇന്ത്യയ്ക്ക് നിർണായക പങ്കാളിത്തവുമുണ്ടായിരുന്നു. ഭൂട്ടാന്റെ ആകെ വാണിജ്യത്തിന്റെ 80 ശതമാനവും ആകെ കടത്തിന്റെ 60 ശതമാനവും ഇന്ത്യയുമായിട്ടാണ്. ഭൂട്ടാനിലേക്കുള്ള പെട്രോൾ, ഡീസൽ, കാറുകൾ, അരി, മൊബൈൽ ഫോൺ തുടങ്ങിയവയുടെ കയറ്റുമതിയുടെ ഭൂരിഭാഗവും ഇന്ത്യയിൽനിന്നുതന്നെ. ഭൂട്ടാന്റെ പഞ്ചവത്സര പദ്ധതിക്കും വികസന പദ്ധതികൾക്കുമായും ഇന്ത്യ സാമ്പത്തിക സഹായം ചെയ്തുവരുന്നുണ്ട്. ആ രാജ്യത്തിന്റെ 12–ാം പഞ്ചവത്സര പദ്ധതികൾക്കായി 4500 കോടി രൂപയാണ് ഇന്ത്യ നൽകിയത്. ഭൂട്ടാന് ലഭിക്കുന്ന വിദേശസഹായത്തിന്റെ 73% ആണിത്. ഭൂട്ടാന്റെ വരുമാനത്തിന്റെ 40 ശതമാനവും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന വൈദ്യുതിയിൽ നിന്നാണ്.
എന്നാൽ ഇന്ത്യയും ഭൂട്ടാനും മാത്രമുണ്ടായിരുന്ന ചിത്രത്തിലേക്ക് ചൈന കൂടി കടന്നുവരുന്നതോടെ ഭൂട്ടാനിൽ ഇന്ത്യയ്ക്കുണ്ടായിരുന്ന മേൽക്കൈ നഷ്ടമാകും. സൈനിക വിഷയങ്ങളിലുൾപ്പെടെ ഇന്ത്യയെക്കൂടാതെ ചൈനയേയും ഭൂട്ടാന് പരിഗണിക്കേണ്ടി വരും. മാത്രമല്ല, ശ്രീലങ്ക, നേപ്പാൾ, മാലദ്വീപ് തുടങ്ങിയ ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ പയറ്റിയ അതേ തന്ത്രമുപയോഗിച്ച് ഭാവിയിൽ ഭൂട്ടാനെയും ഇന്ത്യയിൽ നിന്നകറ്റാൻ ചൈന ശ്രമിക്കുമെന്നതുറപ്പാണ്. അതുകൊണ്ടുതന്നെ യുദ്ധമുൾപ്പെടെയുള്ള നിർണായക സാഹചര്യങ്ങളിൽ ഭൂട്ടാനെ ‘ബഫർ സ്റ്റേറ്റായി’ ഉപയോഗിക്കാനുള്ള ഇന്ത്യയുടെ സാധ്യതയും കൊട്ടിയടയ്ക്കപ്പെടും. വാണിജ്യബന്ധം ചൈനയിലേക്ക് കൂടി വിഭജിക്കപ്പെടുന്നത് ഭൂട്ടാന് ഇന്ത്യയോടുള്ള ആശ്രിതത്വം കുറയ്ക്കുകയും ഇന്ത്യയുടെ ഊർജ സുരക്ഷയെ ബാധിക്കുകയും ചെയ്യും.
∙ അരുണാചൽ പ്രദേശിലും ചൈനീസ് പ്രകോപനം
ഭൂട്ടാനൊപ്പം ഇന്ത്യയുടെ അരുണാചൽ പ്രദേശിനു മേലും ചൈന അവകാശവാദമുന്നയിക്കുന്നുണ്ട്. ഈ അവകാശവാദം ഏതാനും വർഷങ്ങളായി ശക്തമാക്കിയിട്ടുമുണ്ട് ബെയ്‌ജിങ്. അതിർത്തിമേഖലകളിൽ അനധികൃത സെറ്റിൽമെൻറുകൾ സ്ഥാപിച്ചും പൂർണമായും ഇന്ത്യയുടെ ഭാഗമായ അരുണാചലിലെ പ്രദേശങ്ങൾക്ക് പുതിയ പേരുകൾ നൽകിയും ചൈന പ്രകോപനം തുടർന്നുകൊണ്ടേയിരിക്കുന്നു. അരുണാചൽ പ്രദേശിലെ 30 സ്ഥലങ്ങൾക്ക് പുതിയ ചൈനീസ് പേരുകൾ നൽകി ഏപ്രിൽ രണ്ടിന് ചൈനീസ് സിവിൽ കാര്യ മന്ത്രാലയം പട്ടിക ഇറക്കിയിട്ടുണ്ട്. 11 റസിഡൻഷ്യൽ മേഖലകൾ, 12 പർവതങ്ങൾ, നാല് നദികൾ, ഒരു തടാകം, ഒരു ചുരം പാത തുടങ്ങിയവ ഇത്തവണത്തെ പട്ടികയിൽപ്പെടുന്നതായി സൗത്ത് ചൈന മോണിങ് പോസ്റ്റ് പത്രം റിപ്പോർട്ട് ചെയ്യുന്നു. ചൈനീസ്, ടിബറ്റൻ ഭാഷകളിലാണ് പട്ടിക.
ഇത്തരത്തിൽ 2017 മുതൽ ഇതുവരെ അരുണാചലിലെ 62 സ്ഥലങ്ങൾക്കാണ് ചൈന പുതിയ പേരുകൾ നൽകിയത്. മാർച്ച് ഒൻപതിന് അരുണാചലിലെ തവാങ്ങിനെ അസമുമായി ബന്ധിപ്പിക്കുന്ന സേലാ തുരങ്കമുൾപ്പെടെയുള്ള വികസനപദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത് ചൈനയെ ചൊടിപ്പിച്ചിട്ടുണ്ട്. അരുണാചൽ ഇന്ത്യയുടെ ഭാഗമാണെന്ന് യുഎസ് പ്രഖ്യാപിച്ചതും ബെയ്‌ജിങ്ങിനെ ഇളക്കിമറിച്ചു. പ്രധാനമന്ത്രിയുടെയും പ്രതിരോധമന്ത്രിയുടെയും അരുണാചൽ സന്ദർശനം സമാധാനചർച്ചകൾക്ക് തടസ്സമുണ്ടാക്കുമെന്നായിരുന്നു ചൈനയുടെ പ്രതികരണം. അരുണാചൽ പ്രദേശ് തങ്ങളുടെ ദക്ഷിണ ടിബറ്റാണെന്ന വാദവും ആവർത്തിച്ചു. പതിവുപോലെത്തന്നെ കടുത്തഭാഷയിൽ ഇന്ത്യ പ്രതികരിക്കുകയും ചെയ്തു. ഭൂട്ടാൻ വഴങ്ങിയാൽ അരുണാചലുൾപ്പെടെയുള്ള വടക്കുകിഴക്കൻ മേഖലകളിൽ ചൈനയ്ക്ക് അനുകൂല സാഹചര്യമൊരുങ്ങും.
∙ ഇന്ത്യൻ പ്രതിരോധം
ചൈനീസ് ഭീഷണി യാഥാർഥ്യമായതുകൊണ്ടുതന്നെ ഭൂട്ടാനെ ഒപ്പം നിർത്താൻ ഒരുമുഴം മുൻപേയെറിയുകയാണ് ഇന്ത്യ. പ്രധാനമന്ത്രിയുടെ തിരക്കിട്ട ഭൂട്ടാൻ സന്ദർശനവും ഈ ശ്രമങ്ങളുടെ ഭാഗമാണ്. ഭൂട്ടാന്റെ പഞ്ചവത്സര പദ്ധതിക്കായി നൽകി വരുന്ന സഹായം 5000 കോടി രൂപയിൽനിന്ന് 10,000 കോടിയാക്കി പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഇരുരാജ്യങ്ങളെയും തമ്മിൽ ബന്ധിപ്പിച്ച് റെയിൽവേ ലൈൻ, പെട്രോളിയം, വ്യാപാരം, ഡിജിറ്റൽ കണക്ടിവിറ്റി, ബഹിരാകാശം, കാർഷിക മേഖലകളിലെ സഹകരണത്തിന് ഏഴ് ധാരണാപത്രങ്ങളിലും മോദിയുടെ സന്ദർശനവേളയിൽ ഒപ്പുവെച്ചു.
ഭൂട്ടാന്റെ ഗെലഫു ജില്ലയിലെ ആയിരം ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ പ്രത്യേക സാമ്പത്തിക മേഖലയാക്കി മാറ്റാനുള്ള ഗെലഫു മൈൻഡ്‌ഫുൾനെസ് സിറ്റി (ജിഎംസി) പദ്ധതിയുടെയും പ്രധാന സാമ്പത്തിക സഹായി ഇന്ത്യയാണ്. ഭൂട്ടാനിലെ കോക്രാജറിൽ നിന്ന് ഗെലഫുവിലേക്കും ബനർഹട്ടിൽനിന്ന് സാംസ്തെയിലേക്കും റെയിൽപ്പാളം നിർമിക്കാനും മേഖലയിൽ പുതിയ വിമാനത്താവളം നിർമിക്കാനും ഇന്ത്യ സഹായം നൽകും. ഇതെല്ലാം ഇന്ത്യ–ഭൂട്ടാൻ ബന്ധത്തിന്റെ കെട്ടുറപ്പിനെ അരക്കിട്ടുറപ്പിക്കുമെന്നു കരുതാം.
ഷെറിങ് ടോബ്‌ഗേയെ കൂടാതെ ഭൂട്ടാൻ രാജാവ് ജിഗ്‌മേ ഖേസർ നംഗ്യേൽ വാങ്ചുക്കുമായും പ്രധാനമന്ത്രി ചർച്ച നടത്തിയിരുന്നു. ഭാരതവും ഭൂട്ടാനും ഉറ്റസുഹൃത്തുക്കളും പങ്കാളികളായി തുടരുമെന്നും ദേശീയ താൽപര്യങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ സഹകരണവും സഹവർത്തിത്വവും തുടരുമെന്നും മോദിയുടെ സന്ദർശത്തിനുശേഷം ഇരുരാജ്യങ്ങളും ഇറക്കിയ സംയുക്ത പ്രസ്താവനയിൽ പറയുന്നു.
എന്നാൽ രണ്ട് ആണവശക്തികൾക്കിടയിൽപ്പെട്ട് ധർമസങ്കടത്തിലായിരിക്കുകയാണ് ഭൂട്ടാൻ. വെറും എട്ടു ലക്ഷം മാത്രം ജനസംഖ്യയുള്ള ആ കുഞ്ഞൻ രാജ്യവും ഇന്ത്യയുമായുള്ള പങ്കാളിത്തം പൊളിക്കാൻ ചൈന പതിനെട്ടടവും പയറ്റുന്ന സാഹചര്യത്തിൽ ഭൂട്ടാനിൽ ഇന്ത്യയ്ക്ക് ഇടപെടൽ ഇനിയും ശക്തമാക്കേണ്ടി വരും. അതിനൊപ്പം അരുണാചലിലെ ചൈനീസ് കടന്നുകയറ്റം തടയാൻ അതിർത്തിയിൽ കടുത്ത നടപടികളും വേണ്ടിവരും.