കനയ്യയുടെ ‘കയ്യിൽ’ കാശില്ല, വണ്ടിയില്ല, ബിജെപി എതിരാളി കോടിപതി: ഡൽഹിയിലെ ‘ബിഹാറി’ ഏറ്റുമുട്ടൽ
‘ഹാഥി ഘോടാ പാൽക്കി, ജയ് കനയ്യ ലാൽ കി...’. ആനയും കുതിരയും പല്ലക്കുകളുമെത്തി, കനയ്യ ലാൽ ജയിക്കട്ടെ എന്ന ഭജൻ പാടിയാണു കോൺഗ്രസ് സ്ഥാനാർഥി കനയ്യ കുമാറിനെ ആൾക്കൂട്ടം ആനയിച്ചുകൊണ്ടു പോകുന്നത്. ദ്വാരകയിലേക്കു വരുന്ന ശ്രീകൃഷ്ണനാണു വടക്കേയിന്ത്യൻ പാട്ടിലെ നായകൻ. ആരവങ്ങൾക്കു നടുവിൽ നിന്ന് 'ഐ ആം കനയ്യ കുമാർ, ലോർഡ‍് കൃഷ്ണ വാസ് ബോൺ ഇൻ ജയിൽ. യു ആൾസോ സെന്റ് മി ടു ജയിൽ' എന്നു കനയ്യ കുമാർ വിളിച്ചു പറയുന്നു. മുൻപ് രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചതിനു മോദിയെ ചൂണ്ടിയാണു പരാമർശം. അതു കേട്ടതോടെ ധം ധം ധം ധാണ്ഡിയാരെ, ദേഘോ ആയാ കനയ്യാരെ, സബ്കാ പ്യാരാ...എന്നാർത്തു വിളിക്കുന്ന ജനക്കൂട്ടം. ‘ജോർ സെ ബോലോ ആസാദി’ എന്നാവർത്തിച്ചു പാടി രാജ്യമൊട്ടാകെ ആരാധകരെ സൃഷ്ടിച്ച പഴയ കനയ്യ കുമാറല്ല ഇപ്പോൾ ഈസ്റ്റ് ഡൽഹിയിലെ കോൺഗ്രസ് സ്ഥാനാർഥിയായ കനയ്യ കുമാർ. ഭരണഘടനയെ സംരക്ഷിക്കാൻ സർവമത പ്രാർഥന നടത്തിയിറങ്ങിയ കനയ്യ കുമാറാണിത്. ഹിന്ദു, സിഖ്, മുസ്‌ലിം, ക്രൈസ്തവ, ബുദ്ധ പുരോഹിതൻമാരുടെ സാന്നിധ്യത്തിൽ സവർമത പ്രാർഥനയും ഹവനവും നടത്തിയാണു കനയ്യ കഴിഞ്ഞ ദിവസം പത്രിക നൽകാനിറങ്ങിയത്. അഞ്ചു വർഷം മുൻപ് ചെങ്കൊടിയേന്തിയ ചുവപ്പു പടയുടെ ആവേശക്കുതിപ്പിനൊപ്പം അരിവാൾ നെൽക്കതിരുള്ള ഷാൾ തോളിൽ ചുറ്റി ബിഹാറിൽ വോട്ട് തേടിയ ഒരു കനയ്യ കുമാറുണ്ട്. അതിൽനിന്നു പാടെ മാറി കോൺഗ്രസ്, ആം ആദ്മി പാർട്ടി ചിഹ്നങ്ങൾ പതിച്ച ഷാളുകൾ ഇഴപരിച്ചു കഴുത്തിൽ ചുറ്റിയ കനയ്യ കുമാറിനെയാണ് ഡൽഹിയിൽ കണ്ടത്. വിദ്യാർഥി രാഷ്ട്രീയത്തിൽ നിന്നുയർന്നു വന്ന് രണ്ടാം തവണയും ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കനയ്യ കുമാറിന്റെ രണ്ടു തിരഞ്ഞെടുപ്പു കാലങ്ങളിലൂടെയാണ് ഈ യാത്ര.

‘ഹാഥി ഘോടാ പാൽക്കി, ജയ് കനയ്യ ലാൽ കി...’. ആനയും കുതിരയും പല്ലക്കുകളുമെത്തി, കനയ്യ ലാൽ ജയിക്കട്ടെ എന്ന ഭജൻ പാടിയാണു കോൺഗ്രസ് സ്ഥാനാർഥി കനയ്യ കുമാറിനെ ആൾക്കൂട്ടം ആനയിച്ചുകൊണ്ടു പോകുന്നത്. ദ്വാരകയിലേക്കു വരുന്ന ശ്രീകൃഷ്ണനാണു വടക്കേയിന്ത്യൻ പാട്ടിലെ നായകൻ. ആരവങ്ങൾക്കു നടുവിൽ നിന്ന് 'ഐ ആം കനയ്യ കുമാർ, ലോർഡ‍് കൃഷ്ണ വാസ് ബോൺ ഇൻ ജയിൽ. യു ആൾസോ സെന്റ് മി ടു ജയിൽ' എന്നു കനയ്യ കുമാർ വിളിച്ചു പറയുന്നു. മുൻപ് രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചതിനു മോദിയെ ചൂണ്ടിയാണു പരാമർശം. അതു കേട്ടതോടെ ധം ധം ധം ധാണ്ഡിയാരെ, ദേഘോ ആയാ കനയ്യാരെ, സബ്കാ പ്യാരാ...എന്നാർത്തു വിളിക്കുന്ന ജനക്കൂട്ടം.
‘ജോർ സെ ബോലോ ആസാദി’ എന്നാവർത്തിച്ചു പാടി രാജ്യമൊട്ടാകെ ആരാധകരെ സൃഷ്ടിച്ച പഴയ കനയ്യ കുമാറല്ല ഇപ്പോൾ ഈസ്റ്റ് ഡൽഹിയിലെ കോൺഗ്രസ് സ്ഥാനാർഥിയായ കനയ്യ കുമാർ. ഭരണഘടനയെ സംരക്ഷിക്കാൻ സർവമത പ്രാർഥന നടത്തിയിറങ്ങിയ കനയ്യ കുമാറാണിത്. ഹിന്ദു, സിഖ്, മുസ്‌ലിം, ക്രൈസ്തവ, ബുദ്ധ പുരോഹിതൻമാരുടെ സാന്നിധ്യത്തിൽ സവർമത പ്രാർഥനയും ഹവനവും നടത്തിയാണു കനയ്യ കഴിഞ്ഞ ദിവസം പത്രിക നൽകാനിറങ്ങിയത്.
അഞ്ചു വർഷം മുൻപ് ചെങ്കൊടിയേന്തിയ ചുവപ്പു പടയുടെ ആവേശക്കുതിപ്പിനൊപ്പം അരിവാൾ നെൽക്കതിരുള്ള ഷാൾ തോളിൽ ചുറ്റി ബിഹാറിൽ വോട്ട് തേടിയ ഒരു കനയ്യ കുമാറുണ്ട്. അതിൽനിന്നു പാടെ മാറി കോൺഗ്രസ്, ആം ആദ്മി പാർട്ടി ചിഹ്നങ്ങൾ പതിച്ച ഷാളുകൾ ഇഴപരിച്ചു കഴുത്തിൽ ചുറ്റിയ കനയ്യ കുമാറിനെയാണ് ഡൽഹിയിൽ കണ്ടത്. വിദ്യാർഥി രാഷ്ട്രീയത്തിൽ നിന്നുയർന്നു വന്ന് രണ്ടാം തവണയും ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കനയ്യ കുമാറിന്റെ രണ്ടു തിരഞ്ഞെടുപ്പു കാലങ്ങളിലൂടെയാണ് ഈ യാത്ര.
∙ ബബർപുരിലെ കനയ്യ
നോർത്ത് ഈസ്റ്റ് ഡൽഹി മണ്ഡലത്തിലെ ഈസ്റ്റ് ബബർപുരിലായിരുന്നു പത്രിക നൽകിയ ശേഷം കനയ്യയുടെ ആദ്യ റോഡ് ഷോ. പ്രവർത്തകരുടെ തോളിലേറി ഒന്നര കിലോമീറ്റർ നീങ്ങി. പിന്നെ മൂടിയില്ലാത്ത ഇലക്ട്രോണിക് റിക്ഷയിൽ ഭരണഘടനയും കയ്യിൽ പിടിച്ചു ആളുകൾക്കിടയിലൂടെ നീങ്ങി. നന്ദനഗരിയിലെ കലക്ടറേറ്റിലേക്ക് ആം ആദ്മി പാർട്ടി മന്ത്രി ഗോപാൽ റായി, മുൻ കോൺഗ്രസ് മന്ത്രി നരേന്ദ്ര നാഥ്, ബുറാഡി എംഎൽഎ സഞ്ജീവ് ഝാ എന്നിവർ അനുഗമിച്ചു. പത്രിക നൽകി ബബർപുരിലെ ഇന്ത്യ മുന്നണി ഓഫിസിലെത്തിയപ്പോഴും കാത്തു നിൽക്കാൻ എണ്ണം പറഞ്ഞ നേതാക്കളൊന്നുമുണ്ടായിരുന്നില്ല.
സാധാരണക്കാരന്റെ തോളിലേറി അത്യാഹ്ലാദങ്ങളുടെ നടുവിലൂടെ അതിവേഗം കടന്നു പോയ ഒരു റോഡ് ഷോ. അതായിരുന്നു കോൺഗ്രസ് സ്ഥാനാർഥിയായി കളത്തിലിറങ്ങിയ കനയ്യ കുമാറിന്റെ കഴിഞ്ഞ ദിവസത്തെ പ്രചാരണം. 'അഭിനേതാ നഹി, ബേട്ടാ ചുനേ' എന്നു ജനം ആർത്തു വിളിക്കുന്നുണ്ട്. നടനെയല്ല, മകനെ തിരഞ്ഞെടുക്കൂ എന്ന് മലയാളം. ഭോജ്പുരി നടനും ഗായകനുമായ ബിജെപി സ്ഥാനാർഥി മനോജ് തിവാരിക്കു നേരെ തൊടുത്ത അമ്പായിരുന്നു ആ മുദ്രാവാക്യം.
∙ ബെഗുസരായിയിലെ കനയ്യ
ഇനിയൊരു അഞ്ചു വർഷം പിന്നോട്ടു പോകാം. 2019 ലോക്സഭാ തിരഞ്ഞെടുപ്പ്. ബിഹാറിലെ ബെഗുസരായിയിൽ സിപിഐ സ്ഥാനാർഥിയാണു കനയ്യ കുമാർ. ജെഎൻയുവിലെ രാത്രി വിപ്ലവത്തിന്റെയും പ്രസംഗത്തിന്റെയും ആസാദി വിളികളുടെയും അതുകഴിഞ്ഞുണ്ടായ അറസ്റ്റിന്റെയും ചൂടും ചൂരും അടങ്ങിയിട്ടില്ലാത്ത കാലം. ജെഎൻയു ഉൾപ്പെടെ ഡൽഹിയിലെ സർവകലാശാലകളിൽ നിന്നുള്ള വിദ്യാർഥികൾക്കും പൂർവവിദ്യാർഥികൾക്കും പുറമേ ശമ്പളമില്ലാത്ത അവധിയെടുത്ത ഒരുകൂട്ടം അധ്യാപകരും കനയ്യയുടെ പ്രചാരണത്തിനിറങ്ങി. ഒരു മാസത്തോളം ബെഗുസരായിയിൽ തമ്പടിച്ചായിരുന്നു അവർ കനയ്യയ്ക്കു വേണ്ടി വോട്ട് തേടിയത്.
ബെഗുസരായിയിൽ പത്രിക നൽകും മുൻപ് കനയ്യ കുമാർ തന്റെ അമ്മ മീണ ദേവിക്കും 2016ൽ ജെഎൻയുവിൽ നിന്നു കാണാതായ വിദ്യാർഥി നജീബ് അഹമ്മദിന്റെ ഉമ്മ ഫാത്തിമ നഫീസയ്ക്കുമൊപ്പം നിൽക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. തുടർന്ന് മണ്ഡലത്തെ ഇളക്കി മറിച്ച റോഡ് ഷോയോടെയാണു പത്രിക നൽകാൻ പുറപ്പെട്ടത്. ബോളിവുഡ് നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്കർ, ഗാന രചയിതാവ് ജാവേദ് അക്തർ, ചലച്ചിത്ര താരങ്ങളായ ശബാന ആസ്മി, പ്രകാശ് രാജ്, ടീസ്റ്റ സെറ്റൽവാദ്, ജെൻഎൻയു വിദ്യാർഥി യൂണിയൻ നേതാവ് ഷെഹ്‌ല റാഷിദ്, ആക്ടിവിസ്റ്റ് അരുണ റോയ്, ചരിത്രകാരൻ രാജ്മോഹൻ ഗാന്ധി, കൊമേഡിയൻ കുനാൽ കമ്ര തുടങ്ങിയവർ ബെഗുസരായിയിൽ കനയ്യയ്ക്കു വേണ്ടി വോട്ടു തേടിയിറങ്ങി.
കനയ്യ കുമാറിന്റെ വീട്ടിൽനിന്ന് പരിപ്പും ചോറും ബിഹാറിന്റെ സ്വന്തം രുചിയായ ലിട്ടി ചോക്കയും കഴിച്ചു താരങ്ങൾ ബെഗുസരായിയിലെ വീടുകൾ കയറിയിറങ്ങി വോട്ടു ചോദിച്ചു നടന്നു. ഡിഎസ്ഫ്, എസ്എഫ്ഐ, എഐഎസ്എഫ് തുടങ്ങി വിദ്യാർഥി സംഘടനകളുടെ പ്രവർത്തകരും മറ്റു സംസ്ഥാനങ്ങളിൽ നിന്നു ബെഗുസരായിയിലെത്തി കനയ്യയ്ക്ക് പ്രചാരണം നടത്തി. ഡി.കെ. ധീരജ് ആലപിച്ച വിപ്ലവ ഗാനങ്ങൾ ബെഗുസരായിയിലെ തെരുവുകളിലൂടെ ഒഴുകി. ഇത്രയുമൊക്കെയായിട്ടും തിരഞ്ഞെടുപ്പു ഫലം വന്നപ്പോൾ കനയ്യ കുമാർ ബിജെപിയുടെ ഗിരിരാജ് സിങ്ങിനോട് 4.2 ലക്ഷം വോട്ടുകൾക്കു പരാജയപ്പെട്ടു എന്നത് മറ്റൊരു ചരിത്രം
∙ ജെഎൻയു വിട്ട കനയ്യ
ജവാഹർ ലാൽ നെഹ്റു സർവകലാശാലയ്ക്കുള്ളിലെ വിദ്യാർഥി സംഘടനകൾക്ക് അത്രയ്ക്ക് അഭിമതനല്ല കനയ്യ കുമാർ എന്ന മുൻ വിദ്യാർഥി നേതാവ്. ഡൽഹി കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി ജയിലിൽ കഴിയുന്ന ഉമർ ഖാലിദിന്റെ കാര്യത്തിൽ കനയ്യ പാലിക്കുന്ന മൗനം കുറ്റകരമാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഒരുപാട് ചർച്ചകൾക്ക് ശേഷം ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി കനയ്യയ്ക്ക് വേണ്ടി പ്രചാരണം നടത്താൻ ഡിഎസ്എഫ് തീരുമാനിച്ചിരുന്നു. പ്രചാരണത്തിന് ദിവസം 10–15 വിദ്യാർഥികൾ ഇറങ്ങണമെന്ന് നിർദേശിച്ചിട്ടുണ്ടെന്നു ഡിഎസ്എഫിന്റെ കൗൺസിലർ ബ്രിതി കർ പറഞ്ഞു. കനയ്യകുമാറിന്റെ ഇത്തവണത്തെ പ്രചാരണത്തിന് കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെയത്ര ഓളമില്ലെന്ന് എൻഎസ്‌യുഐ ജെഎൻയു യൂണിറ്റ് പ്രസിഡന്റ് സുധാൻശു ശേഖറും തുറന്നു സമ്മതിക്കുന്നു.
ക്യാംപസിനുള്ളിൽ കനയ്യയുടെ രാഷ്ട്രീയം എൻഎസ്‌യുഐക്ക് എതിരായിരുന്നു. പക്ഷേ, ഇത്തവണ ഇടതു സംഘടനകൾ കനയ്യയ്ക്കു വേണ്ടി പ്രചാരണത്തിനിറങ്ങിയാലും തങ്ങളും ഒപ്പമുണ്ടായിരിക്കും എന്നാണ് സുധാൻശു പറഞ്ഞത്.
സമാജ്‌വാദി പാർട്ടിയുടെ യുവജന വിഭാഗമായ സമാജ്‌വാദി ഛാത്ര സഭയുടെ ഡൽഹി പ്രസിഡന്റ് മുലായം സിങ് യാദവ് കഴിഞ്ഞ ദിവസം കനയ്യയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തെക്കുറിച്ച് ഇട്ട ഫെയ്‌സ്ബുക് പോസ്റ്റിലും കഴിഞ്ഞ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ഒരുത്സാഹവുമില്ല എന്നാണു കുറിച്ചത്. നേരത്തേ എഐഎസ്എഫിലായിരുന്ന മുലായം സിങ് കനയ്യ കുമാറുമായി ഉടക്കിയാണ് സംഘടന വിട്ടു പോയത്. യാദവിനു പുറമേ ഇപ്പോൾ രാഷ്ട്രീയ ജനതാ ദൾ വക്താവായ ജയന്ത് ജിഗ്യാസുവും 2018ൽ കനയ്യയുമായി ഉടക്കി എഐഎസ്എഫ് വിട്ടുപോയതാണ്. ഇത്തവണ പ്രചാരണത്തിന് ഇറങ്ങുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് വ്യക്തി വിരോധം വച്ചു പുലർത്തേണ്ട സമയല്ലല്ലോ ഇതെന്നാണ് ജിഗ്യാസു പ്രതികരിച്ചത്. ഭൂതകാല വിരോധം മായ്ച്ചു കളയേണ്ട നേരമാണിതെന്നും കൂട്ടിച്ചേർത്തു.
∙ ചേർത്തുപിടിക്കാൻ ആളുണ്ട്
ആശയപരമായ ഭിന്നതകൾ അകറ്റി നിർത്തി വേണം അനിവാര്യമായ മാറ്റത്തിന് ഒരുമിച്ചു നിൽക്കേണ്ടതെന്നാണ്, കനയ്യയുടെ പ്രചാരണങ്ങൾക്ക് ഇപ്പോൾ മുന്നിൽ നിൽക്കുന്ന പ്രസേൻജിത്ത് ബോസ് പറയുന്നത്. രാഷ്ട്രപതി സ്ഥാനാർഥിയായി പ്രണബ് മുഖർജിയെ പിന്തുണയ്ക്കാനുള്ള പാർട്ടി തീരുമാനത്തെ എതിർത്തതിന്റെ പേരിൽ 2012ൽ പുറത്താക്കപ്പെട്ട സിപിഎം റിസർച് സെല്ലിന്റെ മുൻ കൺവീനറാണ് പ്രസേൻജിത്ത് ബോസ്. കഴിഞ്ഞ ദിവസം മണ്ഡലത്തിലെ റസിഡന്റ്സ് വെൽഫെയർ അസോസിയേഷനുകളുടെ യോഗത്തിൽ കനയ്യ കുമാർ പങ്കെടുത്തിരുന്നു. അതിനു പിന്നാലെ മേയ് ആറിനു നടന്ന റോഡ്ഷോയിലും റാലിയിലും കോൺഗ്രസ് പ്രവർത്തകർക്കു പുറമേ ആംആദ്മി പാർട്ടി, സിപിഎം പ്രവർത്തകരും സജീവമായുണ്ടായിരുന്നു.
∙ പൂർവാഞ്ചൽ മത്സരം
കുടിയേറ്റക്കാരായ പൂർവാഞ്ചൽ സ്വദേശികൾ ഏറെയുള്ള മണ്ഡലമാണ് നോർത്ത് ഈസ്റ്റ് ഡൽഹി. 2019ലെ വോട്ട് വിഹിതം പരിശോധിച്ചാൽ ആം ആദ്മി പാർട്ടിക്കും കോൺഗ്രസിനും കിട്ടിയ വോട്ടുകളേക്കാൾ ഒരുപടി മുകളിലാണ് ബിജെപി കരസ്ഥമാക്കിയ വോട്ട്. വിജയം ഉറപ്പിച്ചാണ് സിറ്റിങ് എംപിയായ മനോജ് തിവാരിയെ ബിജെപി മണ്ഡലത്തിൽ നിർത്തിയിരിക്കുന്നത്.
ഡൽഹിയിൽ രണ്ടാമൂഴം ലഭിച്ച ഒരേയൊരു ബിജെപി എംപി മനോജ് തിവാരിയാണെന്ന പ്രത്യേകതയുമുണ്ട്. കനയ്യ കുമാറിനെപ്പോലെത്തന്നെ മനോജ് തിവാരിയും ബിഹാർ സ്വദേശി തന്നെ.
നിയോജക മണ്ഡലങ്ങളിലെ വോട്ടുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് കനയ്യയുടെയും ഇന്ത്യ മുന്നണിയുടെയും നീക്കം. 2022ലെ മുനിസിപ്പൽ കൗൺസിൽ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനും എഎപിക്കും ബിജെപിയേക്കാൾ മുൻതൂക്കമുണ്ടായിരുന്നു. ആ ഒരു സാധ്യതയാണ് ഇപ്പോൾ കനയ്യ കുമാറിന്റെ വിജയം പ്രതീക്ഷിക്കുന്നവർ ഉറ്റു നോക്കുന്നതും. 2019ൽ ഡൽഹി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിനെ 3.6 ലക്ഷം വോട്ടുകൾക്കാണു മനോജ് തിവാരി പരാജയപ്പെടുത്തിയത്.
∙ കണക്കിലെ അജഗജാന്തരം
തിരഞ്ഞെടുപ്പു പത്രികയോടൊപ്പം നൽകിയ സ്വത്ത് വിവര കണക്കുകളിൽ മനോജ് തിവാരിയും കനയ്യ കുമാറും തമ്മിലുള്ള അന്തരം വളരെ വലുതാണ്. മനോജ് തിവാരിയുടെ വാർഷിക വരുമാനം 46.25 ലക്ഷം രൂപ. കനയ്യ കുമാറിന്റെ വാർഷിക വരുമാനം 18,328 രൂപയാണ്. മനോജ് തിവാരിയുടെയും ഭാര്യയുടെയും ആസ്തി 20.57 കോടി രൂപയാണെങ്കിൽ കനയ്യക്ക് വെറും 2.65 ലക്ഷം രൂപയുടെ ആസ്തിയാണുള്ളത്. പ്രവർത്തകരുടെ തോളിലേറി പ്രചാരണം നടത്തുന്ന കനയ്യ കുമാറിന് ഒറ്റ വണ്ടി പോലുമില്ല. ഔഡി ക്യു 7, ഇന്നോവ, മെഴ്സിഡസ് ബെൻസ്, ഹോണ്ട സിറ്റി, ഫോർച്യൂണർ, ഗ്രാൻഡ് വിറ്റാര, ഇസുസു ഡി മാക്സ്, മാരുതി ബ്രെസ ഇത്രയും വണ്ടികളാണ് മനോജ് തിവാരിക്കു സ്വന്തമായുള്ളത്. ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്നുള്ള മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യുക്കേഷനാണു തിവാരിയുടെ വിദ്യാഭ്യാസം. ജെഎൻയുവിൽ നിന്നുള്ള പിഎച്ച്ഡി ബിരുദമാണ് കനയ്യയുടെ കൈവശമുള്ളത്
∙ ലവ്‌ലിയുടെ നിഴലും യാദവിന്റെ തലയും
കനയ്യ കുമാറിനെ ഈസ്റ്റ് ഡൽഹി സ്ഥാനാർഥിയാക്കിയതു മുതൽ ഡൽഹിയിൽ കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറിയാണ്. പിസിസി അധ്യക്ഷനായിരുന്ന അർവീന്ദർ സിങ് ലവ്‌ലി രാജിവച്ച് ബിജെപിയിൽ ചേർന്നു. ഈസ്റ്റ് ബബർപുരിലെ ഇന്ത്യ സഖ്യത്തിന്റെ ഓഫിസിനു മുന്നിലെ കമാനത്തിൽ തന്നെ അതിന്റെ സൂചനയുണ്ട്. ഡൽഹി കോൺഗ്രസിന്റെ ഇടക്കാല അധ്യക്ഷൻ ദേവേന്ദർ യാദവിന്റെ തലപ്പടം വെട്ടിഒട്ടിച്ചിരിക്കുന്നതിന്റെ അടിയിൽ നിഴലായി അർവീന്ദർ സിങ് ലവ്‌ലിയുടെ തലയും കാണാം. ഈ ഓഫിസ് ഉദ്ഘാടനം ചെയ്തു മടങ്ങിയ ശേഷമാണ് പാർട്ടി വിടുന്നുവെന്ന് ലവ്‌ലി പ്രഖ്യാപിച്ചത്.
∙ പ്രചാരണത്തിലെ പ്രതീക്ഷ
പത്രിക നൽകിയ ദിവസം കനയ്യ കുമാറിനെ കാത്ത് നൂറുകണക്കിനാളുകളാണ് ബബർപുരിൽ കാത്തു നിന്നത്. ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ക്യാപ്റ്റൻ വേദ്പാൽ സിങ്ങും മകൾ ഡോ. ദീപ്മാല സിങ്ങും രാവിലെ എട്ടരയ്ക്കെത്തിയതാണ്. മകൾ മഹിളാ കോൺഗ്രസ് ജനറൽ സെക്രട്ടറിയാണ്. നാവിക സേന ഉദ്യോഗസ്ഥനായിരുന്ന വേദ്പാലിനു മലയാളമറിയാം. മൂന്നു വർഷം കൊച്ചിയിലുണ്ടായിരുന്നു. ദീപ്മാല ജനിച്ചതും അവിടെയാണ്. കനയ്യ കുമാർ വിജയിക്കുമോ എന്നു ചോദിച്ചപ്പോൾ 'വിജയിച്ചേ തീരൂ, ഈ മണ്ഡലത്തിന് ഒരു മാറ്റം ആവശ്യമാണ്'- വേദ്പാലിന്റെ മറുപടി.
ഇന്ത്യ സഖ്യത്തിന്റെ ഓഫിസിലെത്തി പ്രവർത്തകരെ കണ്ടതിന് ശേഷമേ കനയ്യ കുമാർ പത്രിക നൽകൂ എന്നായിരുന്നു അറിയിപ്പ്. പരിസരത്ത് കോൺഗ്രസ് പതാകകൾ കെട്ടിയ നൂറിലേറെ ഇലക്ട്രോണിക് റിക്ഷകൾ റാലിക്കു തയാറെടുത്തു നിന്നു. കോൺഗ്രസിന്റെയും ആം ആദ്മി പാർട്ടിയുടെയും പ്രചാരണ ഗാനങ്ങൾ വലിയ സ്പീക്കറുകളിൽ നിന്നു മത്സരിച്ചൊഴുകി.
∙ വോട്ട്തേടി സിപിഎമ്മും
കുറച്ചപ്പുറത്തു മരത്തണലിൽ ആറു സിപിഎം കൊടികൾ ഒരുമിച്ചു വിശ്രമിക്കുന്നു. കരാവൽനഗർ നിയോജക മണ്ഡലത്തിലെ പാർട്ടി പ്രവർത്തകരാണ്. ലോക്കൽ കമ്മിറ്റിയംഗം അൻമോൽ ചൗധരിയുടെ നേതൃത്വത്തിൽ പത്ത് പേരുണ്ട്. ഗ്രാമത്തിലെ പലചരക്ക് കട ഉച്ച വരെ അടച്ചിട്ടിട്ടാണ് ചൗധരി റാലിക്കെത്തിയത്. അക്ഷമനാണ്, 11.30 കഴിഞ്ഞിട്ടും സ്ഥാനാർഥി വന്നിട്ടില്ല. അതിനിടെ കനയ്യ കുമാർ ജയിക്കുമോ എന്നു ചോദിച്ചു. 'ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോൾ?’- ചൗധരിയുടെ മറുചോദ്യം.
∙ തോളിലേറി റോഡ് ഷോ
12.15 ആയപ്പോൾ തുറന്ന വാഹനത്തിൽ കനയ്യ ബബർപുരിലെത്തി. വണ്ടിയിൽ നിന്നിറങ്ങിയ പാടെ പ്രസംഗിക്കാൻ മുതിർന്നെങ്കിലും സമയം വൈകിയതു ചൂണ്ടിക്കാട്ടിയപ്പോൾ റാലിക്കു തയാറെടുത്തു. പ്രവർത്തകരുടെ തോളിലിരുന്നാണ് കനയ്യയുടെ റോഡ് ഷോ. ഒന്നര കിലോമീറ്റർ റാലി അങ്ങനെ നീങ്ങി. പിന്നെ പ്രത്യേകം തയാറാക്കിയ ഇ–റിക്ഷയിലേക്കു കയറി. വലിയ സ്റ്റീൽ ഫലകത്തിൽ ഭരണഘടനയുടെ ആമുഖം അച്ചടിച്ചത് കയ്യിലേന്തി കനയ്യ മൂടിയില്ലാത്ത റിക്ഷയുടെ പിൻസീറ്റിൽ നിന്നു.
റാലി അടുത്ത ട്രാഫിക് സിഗ്നലിലെ ചുവപ്പ് ലൈറ്റ് കണ്ട് നിന്നു. തൊട്ടു പിന്നിലെ ഡിജെ ബോക്സുകളുടെ ഒച്ച കുറയ്ക്കാൻ ആംഗ്യം കാട്ടി കനയ്യ ചോദ്യങ്ങളിലേക്കു തലതിരിച്ചു. സ്ഥാനാർഥി പ്രഖ്യാപനത്തിന് കോൺഗ്രസിനുള്ളിലെ കലഹങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് ‘അതൊക്കെ നേതൃത്വം വിശദീകരിക്കും’ എന്നു മാത്രം മറുപടി. അപ്പോഴേയ്ക്കും സിഗ്നലിൽ പച്ച തെളിഞ്ഞു. പ്രവർത്തകരുടെ ആരവത്തിനൊപ്പം കനയ്യയും മുന്നോട്ടു നീങ്ങി.