കേന്ദ്രത്തിലെ ബിജെപിയുടെ കഴിഞ്ഞ 10 വർഷത്തെ ഭരണത്തിനിടയ്ക്ക് മുൻപൊരിക്കലും നടക്കാത്തൊരു സംഭവം ഇത്തവണ തമിഴ്നാട്ടിൽ നടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി 2 മാസത്തിനിടെ 8 തവണ തമിഴ്നാട്ടിലെത്തി. ദക്ഷിണേന്ത്യ ഒരിക്കലും ബിജെപിക്കു പിടിതരാത്ത മേഖലയല്ലെന്നു തെളിയിക്കുകയായിരുന്നു ലക്ഷ്യം. തീപാറുന്ന വാക്കുകളുമായി ഭരണകക്ഷിയായ ഡിഎംകെയെ തലങ്ങും വിലങ്ങും ആക്രമിച്ചാണ് ഓരോ യോഗത്തിലും മോദി മുന്നോട്ടു പോയത്. ഇതിനൊപ്പം ഡിഎംകെയ്ക്കെതിരെ തകർപ്പൻ സ്ഥാനാർഥി നിരയെയും പ്രധാന മണ്ഡലങ്ങളിൽ നിയോഗിച്ചു. ഇതിൽ പ്രധാനി ബിജെപി സംസ്ഥാന അധ്യക്ഷനായ കെ.അണ്ണാമലൈയായിരുന്നു. പാർട്ടിക്ക് ഏറെ വോട്ടർമാരുണ്ടെന്നു വിശ്വസിക്കുന്ന കൊങ്കുനാട് ഉൾപ്പെടുന്ന കോയമ്പത്തൂരിൽ അണ്ണാമലൈ ഇറങ്ങിയപ്പോൾ നാടിളക്കി പ്രചാരണം നടത്താൻ ബിജെപി കേന്ദ്ര നേതാക്കളും ഒഴുകിയെത്തി. പിന്നാലെ, ചെന്നൈ സൗത്തിൽ മുൻ തെലങ്കാന ഗവർണറും പുതുച്ചേരി ലഫ്.ഗവർണറുമായ തമിഴിസൈ സൗന്ദർരാജനെയും തിരുനെൽവേലിയിൽ ബിജെപി നിയമസഭാ കക്ഷി നേതാവും എംഎൽഎയുമായ നൈനാർ നാഗേന്ദ്രനെയും കളത്തിലിറക്കി. പക്ഷേ, തിരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രം ശേഷിക്കേ ഉണ്ടായ ട്വിസ്റ്റ് ബിജെപിയെ ആകെ ഞെട്ടിച്ചു കളഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്രത്തിലെ ബിജെപിയുടെ കഴിഞ്ഞ 10 വർഷത്തെ ഭരണത്തിനിടയ്ക്ക് മുൻപൊരിക്കലും നടക്കാത്തൊരു സംഭവം ഇത്തവണ തമിഴ്നാട്ടിൽ നടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി 2 മാസത്തിനിടെ 8 തവണ തമിഴ്നാട്ടിലെത്തി. ദക്ഷിണേന്ത്യ ഒരിക്കലും ബിജെപിക്കു പിടിതരാത്ത മേഖലയല്ലെന്നു തെളിയിക്കുകയായിരുന്നു ലക്ഷ്യം. തീപാറുന്ന വാക്കുകളുമായി ഭരണകക്ഷിയായ ഡിഎംകെയെ തലങ്ങും വിലങ്ങും ആക്രമിച്ചാണ് ഓരോ യോഗത്തിലും മോദി മുന്നോട്ടു പോയത്. ഇതിനൊപ്പം ഡിഎംകെയ്ക്കെതിരെ തകർപ്പൻ സ്ഥാനാർഥി നിരയെയും പ്രധാന മണ്ഡലങ്ങളിൽ നിയോഗിച്ചു. ഇതിൽ പ്രധാനി ബിജെപി സംസ്ഥാന അധ്യക്ഷനായ കെ.അണ്ണാമലൈയായിരുന്നു. പാർട്ടിക്ക് ഏറെ വോട്ടർമാരുണ്ടെന്നു വിശ്വസിക്കുന്ന കൊങ്കുനാട് ഉൾപ്പെടുന്ന കോയമ്പത്തൂരിൽ അണ്ണാമലൈ ഇറങ്ങിയപ്പോൾ നാടിളക്കി പ്രചാരണം നടത്താൻ ബിജെപി കേന്ദ്ര നേതാക്കളും ഒഴുകിയെത്തി. 

പിന്നാലെ, ചെന്നൈ സൗത്തിൽ മുൻ തെലങ്കാന ഗവർണറും പുതുച്ചേരി ലഫ്.ഗവർണറുമായ തമിഴിസൈ സൗന്ദർരാജനെയും തിരുനെൽവേലിയിൽ ബിജെപി നിയമസഭാ കക്ഷി നേതാവും എംഎൽഎയുമായ നൈനാർ നാഗേന്ദ്രനെയും കളത്തിലിറക്കി. പക്ഷേ, തിരഞ്ഞെടുപ്പിനു ദിവസങ്ങൾ മാത്രം ശേഷിക്കേ ഉണ്ടായ ട്വിസ്റ്റ് ബിജെപിയെ ആകെ ഞെട്ടിച്ചു കളഞ്ഞു. നൈനാർ നാഗേന്ദ്രനെതിരെ വലിയൊരു കെണി. ആരായിരുന്നു ഒറ്റിയത്, ആരായിരുന്നു വേട്ടക്കാരൻ...?

നൈനാർ നാഗേന്ദ്രന്‍ (Photo Credit : nainar.nagenthiran.bjp/facebook)
ADVERTISEMENT

∙ നെല്ലൈ എക്സ്പ്രസ് ടു തിരുനെൽവേലി

ചെന്നൈ-തിരുനെൽവേലി നെല്ലൈ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസിലെ യാത്രക്കാരായിരുന്ന എസ്.സതീഷ്, എസ്.നവീൻ, എസ്.പെരുമാൾ എന്നിവരിൽ നിന്ന് 3.98 കോടി രൂപ തിരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡും പൊലീസും ചേർന്നു പിടിച്ചെടുത്തതായിരുന്നു സംഭവങ്ങളുടെ തുടക്കം. 6 ബാഗുകളിലായി തുണിക്കെട്ടിനുള്ളിൽ ഒളിപ്പിച്ചിരുന്ന പണവുമായി നെല്ലൈ എക്സ്പ്രസിൽ തിരുനെൽവേലിയിലേക്കു പോകാൻ ഒരുങ്ങവേയാണു മൂന്നംഗ സംഘം പിടിയിലായത്. തിരുനെൽവേലി മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയും തമിഴ്നാട് നിയമസഭാ കക്ഷി നേതാവുമായ നൈനാർ നാഗേന്ദ്രൻ എംഎൽഎയുടെ ഹോട്ടലിലെ ജീവനക്കാരായിരുന്നു ഇവർ.  വിവിധയാളുകളിൽനിന്നു ശേഖരിച്ച പണം ഹോട്ടലിലെത്തിച്ച ശേഷം സ്യൂട്ട് കേസുകളിൽ ഒളിപ്പിക്കുകയായിരുന്നു. 

ബിജെപി സ്ഥാനാർഥി നൈനാർ നാഗേന്ദ്രന്‍ പ്രചാരണത്തിനിടെ (Photo Credit : nainar.nagenthiran.bjp/facebook)

റോഡ് മാർഗം പോയാൽ പിടിക്കപ്പെടുമെന്ന സംശയത്തെ തുടർന്നു യാത്ര ട്രെയിനിലാക്കി. ടിക്കറ്റ് ബുക്ക് ചെയ്തെങ്കിലും വെയ്റ്റി‌ങ് ലിസ്റ്റായതോടെ നൈനാർ നാഗേന്ദ്രൻ എംഎൽഎ സ്വന്തം ലെറ്റർ പാഡിൽ മൂന്നു പേർക്കുമായി എമർജൻസി ക്വോട്ട സീറ്റിനായി ശുപാർശ ചെയ്ത് ദക്ഷിണ റെയിൽവേയ്ക്കു കത്തു നൽകി. തിരഞ്ഞെടുപ്പു സമയത്ത് 3 പേരുടെ യാത്രക്കായി എംഎൽഎ ഇടപെട്ടതിൽ സംശയം തോന്നിയ റെയിൽവേ പൊലീസ് വിവരം തിരഞ്ഞെടുപ്പു കമ്മിഷനെ അറിയിക്കുകയായിരുന്നു. തുടർന്നു നടത്തിയ രഹസ്യ നീക്കത്തിലൂടെയാണു മൂവരും പിടിയിലായത്. സതീഷിന്റെ ഫോൺ പരിശോധിച്ചതോടെ പണത്തിന്റെ ഉറവിടം സംബന്ധിച്ച വിവരങ്ങൾ പൊലീസിനു ലഭിച്ചു.

തുടർന്നു ഹോട്ടലിലും നൈനാറുമായി ബന്ധമുള്ളയിടങ്ങളിലും പരിശോധനകൾ നടന്നു. തിരുനെൽവേലിയിൽ നൈനാർ നാഗേന്ദ്രന്റെ അനുയായിയുടെ വീട്ടിൽ നിന്ന് 2 ലക്ഷം രൂപയും സമ്മാനങ്ങളും പിടിച്ചെടുത്തു. എന്നാൽ, പിടിച്ചെടുത്ത തുകയുമായി തനിക്കു ബന്ധമില്ലെന്ന നിലപാടിലാണ് ആദ്യം മുതൽ എംഎൽഎ. 

തമിഴ്‌നാട്ടിൽ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കുന്ന നൈനാർ നാഗേന്ദ്രന്‍ (Photo Credit : nainar.nagenthiran.bjp/facebook)
ADVERTISEMENT

∙ കുരുക്കായി എഫ്ഐആർ

തിരഞ്ഞെടുപ്പു സ്ക്വാഡ് പിടിച്ചെടുത്ത 4 കോടിയോളം രൂപ ബിജെപി സ്ഥാനാർഥിയും നിയമസഭാ കക്ഷി നേതാവുമായ നൈനാർ നാഗേന്ദ്രൻ എംഎൽഎയുടേതു തന്നെയെന്നു പ്രഥമ വിവര റിപ്പോർട്ടും പുറത്തു വന്നു. പിന്നാലെ, ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടു പൊലീസ് നൈനാർ നാഗേന്ദ്രനു സമൻസ് അയച്ചു. എന്നാൽ, നൈനാർ ചോദ്യം ചെയ്യലിനെത്തിയില്ല.

Image Creative: Manorama Online

താൻ നൈനാർ നാഗേന്ദ്രന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിലെ ജീവനക്കാരനാണെന്നും തിരുനെൽവേലി ലോക്‌സഭാ മണ്ഡലത്തിലെ വോട്ടർമാർക്ക് വിതരണം ചെയ്യാനാണ് പണമെന്നും പിടിയിലായ സതീഷ് അന്വേഷണ ഉദ്യോഗസ്ഥർക്കു മൊഴി നൽകി. ഇയാളിൽ നിന്നു ബിജെപി അംഗത്വ കാർഡും നൈനാറിന്റെ തിരിച്ചറിയൽ രേഖയുടെ പകർപ്പും കണ്ടെത്തി. തുടർന്നു തിരുനെൽവേലിയിലും തിരച്ചിൽ നടത്തിയ അന്വേഷണ ഉദ്യോഗസ്ഥർ ബിജെപിയുടെ വ്യവസായ വിഭാഗം പ്രവർത്തകനായ ഗോവർധനിൽ നിന്ന് 1.10 ലക്ഷം രൂപ പിടിച്ചെടുത്തു. ഇയാൾക്കും സമൻസ് അയച്ചിരുന്നു. 

∙ ഹൈക്കോടതിയും കണ്ടു 

ADVERTISEMENT

നൈനാർ നാഗേന്ദ്രൻ എംഎൽഎയുടെ സഹായികളിൽ നിന്ന് 4 കോടി രൂപ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട പരാതിയിൽ നടപടിയെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനോട് മദ്രാസ് ഹൈക്കോടതി നിർദേശിച്ചിരുന്നു. തിരുനെൽവേലി മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥി രാഘവൻ നൽകിയ ഹർജിയിലായിരുന്നു ഉത്തരവ്. ബിജെപി സ്ഥാനാർഥിയുടെ സഹായികളിൽനിന്നു 4 കോടി രൂപ പിടിച്ചെടുത്ത സംഭവത്തിലും ഡിഎംകെ ജില്ലാ സെക്രട്ടറിയുടെ ഓഫിസിൽനിന്നു പണം കണ്ടുകെട്ടിയ സംഭവത്തിലും ക്രിമിനൽ കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും തിരഞ്ഞെടുപ്പു കമ്മിഷൻ കോടതിയെ അറിയിച്ചു. വൻതുക പിടിച്ചെടുത്തതിനാൽ ആദായനികുതി വകുപ്പിനെയും വിവരമറിയിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടിയെന്നും കമ്മിഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്.

തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈയ്ക്കൊപ്പം നൈനാർ നാഗേന്ദ്രന്‍ (Photo Credit : nainar.nagenthiran.bjp/facebook)

∙ പാർട്ടി അന്വേഷിക്കും

നൈനാറിനോട് അടുത്ത ബന്ധമുള്ളവരിൽനിന്ന് പണം പിടിച്ചെടുത്തിട്ടും പാർട്ടി കാര്യമായ ഒരു പ്രതിരോധവും നടത്തിയില്ല. ‘ആ പണം നൈനാർ അണ്ണന്റേതല്ലെന്ന് അണ്ണൻ തന്നെ പറഞ്ഞല്ലോ’ എന്നൊരു ഒഴുക്കൻ പ്രതികരണം മാത്രമാണ് അണ്ണാമലൈ നടത്തിയത്. അണ്ണാഡിഎംകെ മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായിരുന്ന നൈനാർ 2017ലാണു ബിജെപിയിലെത്തിയത്. ഇത്തവണ സഖ്യം ഉപേക്ഷിച്ച് അണ്ണാഡിഎംകെയും ബിജെപിയും പരസ്പരം മൽസരിക്കുമ്പോൾ മുൻ നേതാവിനിട്ടൊരു പണി കൊടുക്കാൻ ആരെങ്കിലും കരുതിക്കൂട്ടി ഒരുക്കിയ കെണിയാണെന്നായിരുന്നു ആദ്യ നിഗമനം. 

ബിജെപി പാളയത്തിൽ നിന്നാരെങ്കിലും പിന്നിൽ നിന്നു കുത്തിയോ എന്ന ചോദ്യങ്ങളും ഉയർന്നിരുന്നു. ആ ചോദ്യവുമായി നൈനാറിന്റെ പ്രതികരണം മാധ്യമങ്ങൾ തേടിയപ്പോൾ അദ്ദേഹം ഇതു അംഗീകരിക്കാനോ തള്ളാനോ തയാറായതുമില്ല.

തമിഴ്നാട് ബിജെപിക്കുള്ളിലെ പിടിവലികളാണു നൈനാറിനുള്ള കെണിയായതെന്ന ആരോപണവും ശക്തമാണ്. നൈനാറിനെപ്പോലൊരു നേതാവിനെ ‘ഒതുക്കേണ്ടത്’ ആവശ്യമാണെന്ന തോന്നലുള്ളവരും പാർട്ടിയിലുണ്ടായാൽ അദ്ഭുതപ്പെടാനില്ലെന്നതാണു തമിഴ്നാട് ബിജെപിയുടെ മുൻകാല ചരിത്രങ്ങളും വ്യക്തമാക്കുന്നത്. കേസിൽ നടപടിയുണ്ടായാൽ എംഎൽഎ സ്ഥാനം വരെ നൈനാറിനു നഷ്ടമായേക്കാം. 

∙ പിടിമുറുക്കി ഡിഎംകെ

സംസ്ഥാനത്തെ പ്രമുഖ ബിജെപി നേതാവിനെതിരെ വീണുകിട്ടിയ അവസരം ഫലപ്രദമായി തന്നെ ഉപയോഗിക്കുകയാണ് ഡിഎംകെ. അന്വേഷണ ചുമതല താംബരം പൊലീസിൽനിന്നു ക്രൈംബ്രാഞ്ചിനു കൈമാറിയതോടെ അന്വേഷണം മുറുകി. പണം പിടിച്ചെടുത്ത കേസിൽ അറസ്റ്റിലായ എസ്.പെരുമാളിനെയും എസ്.നവീനെയും ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തി. ഇവരെ ചോദ്യം ചെയ്ത ശേഷം ലഭിക്കുന്ന വിവരങ്ങൾ ക്രോഡീകരിച്ച് ചോദ്യാവലി ഉണ്ടാക്കിയതിനു ശേഷം നൈനാർ നാഗേന്ദ്രൻ എംഎൽഎയെ ചോദ്യം ചെയ്യാനാണു നീക്കം.

നൈനാർ നാഗേന്ദ്രന്‍ (Photo Credit : nainar.nagenthiran.bjp/facebook)

അതേസമയം, രണ്ടു തവണ സമൻസ് നൽകിയിട്ടും എംഎൽഎ നൈനാർ നാഗേന്ദ്രൻ ഇതുവരെ പൊലീസിനു മുന്നിലെത്തിയിട്ടില്ല. തെളിവുകളിൽ പലതും തനിക്കെതിരാണെന്ന ബോധ്യവും അറസ്റ്റിലാകുമെന്ന ഭയവുമാണിതിനു കാരണമെന്നും വിലയിരുത്തപ്പെടുന്നു. ക്രൈംബ്രാഞ്ച് ആകട്ടെ ദിവസംതോറും അന്വേഷണക്കുരുക്ക് കൂടുതൽ മുറുക്കിക്കൊണ്ടിരിക്കുകയുമാണ്. 

English Summary:

BJP’s Nainar Nagendran Under Scrutiny After Tamil Nadu Election Squad Seizure Cash