അന്ന് ഓഹരി വിപണി ഇടിച്ച രാജി! കെവിഎസ് മണിയന്റെ ദൗത്യമെന്ത്; ഫെഡറൽ ബാങ്കും കേരളത്തിന് നഷ്ടമാകുമോ?
ഇന്ത്യയിലെ മുൻനിര സ്വകാര്യ ബാങ്കായ കോട്ടക് മഹീന്ദ്ര ബാങ്ക്, ഫെഡറൽ ബാങ്കിനെ ഏറ്റെടുക്കുമെന്ന അഭ്യൂഹം ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഉയർന്നു വരികയാണ്. അതിനു പ്രധാന കാരണം കോട്ടക് ബാങ്കിന്റെ ജോയിന്റ് മാനേജിങ് ഡയറക്ടറായിരുന്ന കെവിഎസ്. മണിയൻ ഫെഡറൽ ബാങ്കിലെ പുതിയ സാരഥിയായി സ്ഥാനമേൽക്കുമെന്ന വാർത്തകളാണ്. ഫെഡറൽ ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറും മാനേജിങ് ഡയറക്ടറുമായ ശ്യാം ശ്രീനിവാസന്റെ കാലാവധി 2024 സെപ്റ്റംബറോടെ അവസാനിക്കുകയാണ്. ആ സ്ഥാനത്തേയ്ക്ക് മൂന്നു പേരുടെ ചുരുക്കപ്പട്ടിക ഫെഡറൽ ബാങ്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) അനുമതിക്കായി സമർപ്പിച്ചിട്ടുണ്ടെങ്കിലും അതിൽ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്നത് കെവിഎസ് മണിയനു തന്നെയാണ്. പുതിയ സാരഥി ആരായിരിക്കുമെന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും ആ സ്ഥാനത്തേയ്ക്ക് ഫെഡറൽ ബാങ്കിന്റെ പ്രഥമ പരിഗണന മണിയനു തന്നെയാണെന്ന് ബാങ്കിങ്– വിപണി വൃത്തങ്ങൾ വിലയിരുത്തുന്നു. ആർബിഐയുടെ അംഗീകാരം കിട്ടിയാൽ ഉടൻ പുതിയ എംഡി– സിഇഒ യുടെ പ്രഖ്യാപനവും ഉണ്ടാകും.

ഇന്ത്യയിലെ മുൻനിര സ്വകാര്യ ബാങ്കായ കോട്ടക് മഹീന്ദ്ര ബാങ്ക്, ഫെഡറൽ ബാങ്കിനെ ഏറ്റെടുക്കുമെന്ന അഭ്യൂഹം ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഉയർന്നു വരികയാണ്. അതിനു പ്രധാന കാരണം കോട്ടക് ബാങ്കിന്റെ ജോയിന്റ് മാനേജിങ് ഡയറക്ടറായിരുന്ന കെവിഎസ് മണിയൻ ഫെഡറൽ ബാങ്കിലെ പുതിയ സാരഥിയായി സ്ഥാനമേൽക്കുമെന്ന വാർത്തകളാണ്. ഫെഡറൽ ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറും മാനേജിങ് ഡയറക്ടറുമായ ശ്യാം ശ്രീനിവാസന്റെ കാലാവധി 2024 സെപ്റ്റംബറോടെ അവസാനിക്കുകയാണ്.
ആ സ്ഥാനത്തേയ്ക്ക് മൂന്നു പേരുടെ ചുരുക്കപ്പട്ടിക ഫെഡറൽ ബാങ്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) അനുമതിക്കായി സമർപ്പിച്ചിട്ടുണ്ടെങ്കിലും അതിൽ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്നത് കെവിഎസ് മണിയനു തന്നെയാണ്. പുതിയ സാരഥി ആരായിരിക്കുമെന്നതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും ആ സ്ഥാനത്തേയ്ക്ക് ഫെഡറൽ ബാങ്കിന്റെ പ്രഥമ പരിഗണന മണിയനു തന്നെയാണെന്ന് ബാങ്കിങ്– വിപണി വൃത്തങ്ങൾ വിലയിരുത്തുന്നു. ആർബിഐയുടെ അംഗീകാരം കിട്ടിയാൽ ഉടൻ പുതിയ എംഡി– സിഇഒ യുടെ പ്രഖ്യാപനവും ഉണ്ടാകും.
∙ വിശ്വസ്തൻ, എന്നിട്ടും മണിയൻ രാജി വച്ചത് എന്തിന്?
ഏതാനും ദിവസം മുൻപു വരെ കോട്ടക് ബാങ്കിന്റെ ജോയിന്റ് എംഡിയും ഹോൾ ടൈം ഡയറക്ടറുമായിരുന്നു മണിയൻ. മൂന്നു പതിറ്റാണ്ടായി കോട്ടക് മഹീന്ദ്ര ഗ്രൂപ്പിൽ സേവനം അനുഷ്ടിക്കുന്ന മണിയൻ മാനേജ്മെന്റിന്റെ ഏറ്റവും വിശ്വസ്തനാണ്. സ്വകാര്യ ബാങ്കിന്റെ എംഡി, സിഇഒ പദവികൾക്ക് ആർബിഐ 15 വർഷ പരിധി നിർബന്ധമാക്കിയതോടെ സ്ഥാപക എംഡിയായിരുന്ന ഉദയ് കോട്ടക്കിനു രാജിവയ്ക്കേണ്ടി വന്നപ്പോൾ ആ സ്ഥാനത്തേയ്ക്ക് ഉയർന്നു കേട്ട പേരും മണിയന്റേതായിരുന്നു.
എന്നാൽ ആർബിഐ അശോക് വാസ്വാനിയെന്ന ഗ്ലോബൽ ബാങ്കറെ ആണ് ആ സ്ഥാനത്തേയ്ക്ക് നിയമിച്ചത്. അതേത്തുടർന്ന് ഒട്ടും വൈകാതെതന്നെ മാനേജ്മെന്റ് 2024 മാര്‍ച്ച് ഒന്നിന് മണിയനെ ബാങ്കിന്റെ ജോയിന്റ് എംഡിയായി അവരോധിച്ചു. പക്ഷേ ആ ഉന്നത പദവിയിൽ രണ്ടു മാസം തികയും മുന്‍പാണ് മണിയന്റെ ഇപ്പോഴത്തെ രാജി. ഏപ്രിൽ 30ന് തികച്ചും അവിചാരിതമായി നൽകിയ ആ രാജി ഇന്ത്യൻ ബാങ്കിങ് വൃത്തങ്ങളിൽ വലിയ ഞെട്ടലുണ്ടാക്കി. ബാങ്ക് ഓഹരി വിലയിലും ഇടിവു രേഖപ്പെടുത്തി.
എന്നാൽ കോട്ടക് ബാങ്ക് യുദ്ധകാലാടിസ്ഥാനത്തിൽ ബോർഡ് യോഗം ചേർന്ന് രാജി അംഗീകരിക്കുകയും അക്കാര്യം ഉടനെ സെബിയെ (സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) അറിയിക്കുകയും ചെയ്തു. ധനകാര്യസേവന രംഗത്തെ മറ്റ് അവസരങ്ങൾ ഉപയോഗപ്പെടുത്താനാണ് രാജി വച്ചതെന്ന മണിയന്റെ വിശദീകരണം ബാങ്ക് അവരുടെ പത്രക്കുറിപ്പിൽ എടുത്തു പറയുകയും ചെയ്തിട്ടുണ്ട്. ഒരു മാസക്കാലം നോട്ടിസ് കാലാവധിയായി പരിഗണിച്ച് കോട്ടക്കിൽ തുടരാൻ മണയിൻ സന്നദ്ധ അറിയിക്കുകയും ബാങ്ക് അത് അംഗീകരിക്കുകയും ചെയ്തതായും റിപ്പോർട്ടുകളുണ്ട്.
∙ ആദ്യം വൈശ്യ ബാങ്ക്, അടുത്തത് ഫെഡറൽ ബാങ്കോ..?
ഫെഡറൽ ബാങ്കിനെ ഏറ്റെടുക്കാൻ മുൻപു നീക്കം നടത്തിയെന്നു പറയപ്പെടുന്ന കോട്ടക് ബാങ്കിന്റെ ഏറ്റവും വിശ്വസ്തനായ ഉദ്യോഗസ്ഥൻ ഒരു സുപ്രഭാതത്തിൽ പെട്ടെന്ന് രാജി വയ്ക്കുകയും വൈകാതെ ഫെഡറൽ ബാങ്കിലേക്ക് എത്തുകയും ചെയ്താൽ അത് പ്രത്യേക ദൗത്യവുമായാകാം എന്നു സംശയിക്കുന്നതിൽ തെറ്റില്ല. കോട്ടക് ഗ്രൂപ്പുമായി ബന്ധമുള്ള ചിലർ തന്നെ ഇക്കാര്യം സൂചിക്കുന്നു. എന്നു മാത്രമല്ല ഓഹരി വിപണിവൃത്തങ്ങളിലും ഇക്കാര്യത്തെ കുറിച്ച് ചില സംസാരങ്ങളുണ്ട്. മികച്ച വാർഷിക ഫലങ്ങൾക്കൊപ്പം മണിയൻ ചാർജ് എടുക്കുമെന്നുള്ള വാർത്തകളും കൂടി വന്നതോടെ ഫെഡറൽ ബാങ്ക് ഓഹരി വിലയിൽ കഴിഞ്ഞ ദിവസം കാര്യമായ വർധനയാണ് രേഖപ്പെടുത്തിയത്.
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ബാങ്കാണ് കോട്ടക് മഹീന്ദ്ര ബാങ്ക്. ബാങ്കിങ് ബിസിനസ് നടത്താൻ ആർബിഐ കോട്ടക് മഹീന്ദ്ര ഫിനാൻസ് ലിമിറ്റഡിനു ലൈസൻസ് നൽകിയത് 2003ലായിരുന്നു. സ്ഥാപകനായ ഉദയ് കോട്ടക് എംഡിയും സിഇഒയുമായി ചുമതലയേറ്റു. 2015ൽ ഐഎൻജി വൈശ്യ ബാങ്കിനെ ഏറ്റെടുത്ത് വളർന്ന കോട്ടക് ബാങ്ക് അടുത്ത ഇൻഓർഗാനിക് ഗ്രോത്തിനായി ഫെഡറൽ ബാങ്കിനെ നോട്ടമിടുന്നതായി റിപ്പോർട്ടു വന്നു. എന്നാൽ അത് നടപ്പായില്ല. അന്നു നടപ്പാകാതെ പോയ ആ ഏറ്റെടുക്കൽ സുഗമമായി നടപ്പാക്കാനുള്ള ദൗത്യവുമായാകാം മണിയൻ എന്ന വിശ്വസ്തൻ എത്തുന്നത്.
∙ വമ്പൻമാർക്ക് പ്രിയം കേരളത്തിലെ ബാങ്കുകൾ
അതേസമയം ഏറ്റവും ഉന്നത പദവിയിലേക്ക് അവരോധിക്കപ്പെടുമെന്ന വിശ്വാസം തകർന്നതു മൂലമുള്ള നിരാശയിലാണ് മണിയൻ കോട്ടക്കിൽനിന്ന് രാജി വച്ചതെന്നു കരുതുന്നവരുമുണ്ട്. കോട്ടക്കിലെ ഉന്നത ഉദ്യോഗസ്ഥൻ എന്ന നിലയിൽ ഏറ്റെടുക്കൽ ചർച്ചകളിലൂടെ മണിയനും ബാങ്ക് അധികൃതരുമായി ഉടലെടുത്ത ബന്ധമാകാം ഫെഡറൽ ബാങ്കിലേയ്ക്ക് അദ്ദേഹത്തെ നയിക്കുന്നത്. മികച്ച ഫലം പുറത്തു വിട്ടിട്ടും ഈയിടെ കോട്ടക് ബാങ്കിന്റെ ഓഹരി വിലയിൽ ഇടിവു നേരിടേണ്ടി വന്നു. ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട് ആർബിഐ സ്വീകരിച്ച നടപടികളും മണിയനെ പോലൊരു മികച്ച പ്രഫഷനലിന്റെ പടിയിറക്കവും ആണ് അതിനു കാരണമായത്.
ഏറെ നാളായി പറഞ്ഞു കേൾക്കുന്ന കാത്തലിക് സിറിയൻ ബാങ്ക്, ധനലക്ഷ്മി ബാങ്കുകളുടെ ഏറ്റെടുക്കൽ എങ്ങും എത്താതെ പോയെങ്കിലും ലോർഡ് കൃഷ്ണ ബാങ്ക്, നെടുങ്ങാടി ബാങ്ക് എന്നിവയ്ക്ക് പുറമേ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറും ഏറ്റെടുക്കലിനെ തുടർന്ന് കേരളത്തിനു നഷ്ടമായവയാണ്. ആ പട്ടികയിലേക്ക് ഫെഡറൽ ബാങ്കും കൂട്ടിച്ചേർക്കപ്പെടുമോ എന്നാണ് ഇനി അറിയേണ്ടത്. കേരളത്തിലെ ആലുവ ആസ്ഥാനമായാണ് പ്രവർത്തനം എങ്കിലും ഇന്ത്യ ഒട്ടാകെ മികച്ച സാന്നിധ്യം ഉറപ്പാക്കിയിട്ടുള്ള ഫെഡറൽ ബാങ്കിന് രാജ്യത്തെ മികച്ച സ്വകാര്യ ബാങ്കുകളുടെ മുൻനിരയിൽതന്നെ ഇടമുണ്ട്. അതുകൊണ്ടുതന്നെ ബാങ്കിനെ ഏറ്റെടുക്കാൻ മികച്ച ഗ്രൂപ്പുകൾക്ക് താൽപര്യം ഉണ്ടാകുക സ്വാഭാവികം. ഇന്നല്ലെങ്കിൽ നാളെ ഒരു ഏറ്റെടുക്കലിന് സാധ്യത കൂടുതലാണെന്നു ചുരുക്കം.