10 ലക്ഷം പേർ ഡ്രൈവിങ് ലൈസൻസിനും ടെസ്റ്റിനുമായി കാത്തു നിൽക്കേണ്ട അവസ്ഥയിലേക്കു കേരളത്തെ തള്ളിയിട്ടതിനു കാരണമെന്താണ്? കൃത്യമായ ആസൂത്രണമില്ലാതെ കേന്ദ്ര വിജ്ഞാപനത്തിന്റെ പേരിൽ മറ്റൊരു രീതി നടപ്പാക്കാൻ ശ്രമിച്ചതും വിജ്ഞാപനത്തിന്റെ അന്തസത്ത മനസ്സിലാക്കാത്തതുമാണെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ. കേന്ദ്രം നിഷ്കർഷിച്ചിരിക്കുന്ന രീതിയിൽ ഡ്രൈവിങ് ടെസ്റ്റ് സംവിധാനം നടപ്പായാൽ ടെസ്റ്റ് നടത്താനുള്ള അധികാരവും അതു വഴി ലഭിക്കുന്ന ‘കിമ്പളവും’ കൈയ്യിൽ നിന്നു പോകുമെന്നു ഭയക്കുന്ന ഒരു വിഭാഗം ഉദ്യോഗസ്ഥർക്കും നിലവിലെ രീതി തന്നെ തുടരാൻ ആഗ്രഹിക്കുന്ന ചില ഡ്രൈവിങ് സ്കൂളുകൾക്കും ജനങ്ങളെ അക്രഡിറ്റഡ് ഡ്രൈവിങ് ട്രെയിനിങ് സെന്റർ എന്ന കേന്ദ്ര ഗതാഗത വകുപ്പിന്റെ ആശയത്തിന് എതിരാക്കാനും കഴിഞ്ഞു. ഇന്ത്യയിൽ 78 ശതമാനം റോഡ് അപകടങ്ങൾക്കും കാരണം ഡ്രൈവർമാരുടെ ഭാഗത്തു നിന്നുണ്ടാകുന്ന വീഴ്ചയാണെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ 2021 ജൂൺ 7നു മോട്ടർ വാഹന ചട്ടം ഭേദഗതി ചെയ്തിരുന്നു. തുടർന്ന് ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനു രാജ്യത്ത് അക്രഡിറ്റഡ് ഡ്രൈവിങ് ട്രെയിനിങ് സെന്റർ എന്ന സ്വതന്ത്ര സ്ഥാപനം രൂപീകരിക്കുന്നതായി വിജ്ഞാപനം ചെയ്തു. മറ്റു മിക്ക സംസ്ഥാനങ്ങളും കേന്ദ്ര സർക്കാർ വിജ്ഞാപനം അനുസരിച്ചു പുതിയ രീതിയിലേക്കു ഡ്രൈവിങ് ടെസ്റ്റ് മാറ്റുകയും ചെയ്തു. പുതിയ രീതിയിലേക്കു മാറുന്നതിനു സംസ്ഥാനത്തെ കേന്ദ്ര സർക്കാർ നിർബന്ധിച്ചുകൊണ്ടിരിക്കുകയുമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

10 ലക്ഷം പേർ ഡ്രൈവിങ് ലൈസൻസിനും ടെസ്റ്റിനുമായി കാത്തു നിൽക്കേണ്ട അവസ്ഥയിലേക്കു കേരളത്തെ തള്ളിയിട്ടതിനു കാരണമെന്താണ്? കൃത്യമായ ആസൂത്രണമില്ലാതെ കേന്ദ്ര വിജ്ഞാപനത്തിന്റെ പേരിൽ മറ്റൊരു രീതി നടപ്പാക്കാൻ ശ്രമിച്ചതും വിജ്ഞാപനത്തിന്റെ അന്തസത്ത മനസ്സിലാക്കാത്തതുമാണെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ. കേന്ദ്രം നിഷ്കർഷിച്ചിരിക്കുന്ന രീതിയിൽ ഡ്രൈവിങ് ടെസ്റ്റ് സംവിധാനം നടപ്പായാൽ ടെസ്റ്റ് നടത്താനുള്ള അധികാരവും അതു വഴി ലഭിക്കുന്ന ‘കിമ്പളവും’ കൈയ്യിൽ നിന്നു പോകുമെന്നു ഭയക്കുന്ന ഒരു വിഭാഗം ഉദ്യോഗസ്ഥർക്കും നിലവിലെ രീതി തന്നെ തുടരാൻ ആഗ്രഹിക്കുന്ന ചില ഡ്രൈവിങ് സ്കൂളുകൾക്കും ജനങ്ങളെ അക്രഡിറ്റഡ് ഡ്രൈവിങ് ട്രെയിനിങ് സെന്റർ എന്ന കേന്ദ്ര ഗതാഗത വകുപ്പിന്റെ ആശയത്തിന് എതിരാക്കാനും കഴിഞ്ഞു.

ഇന്ത്യയിൽ 78 ശതമാനം റോഡ് അപകടങ്ങൾക്കും കാരണം ഡ്രൈവർമാരുടെ ഭാഗത്തു നിന്നുണ്ടാകുന്ന വീഴ്ചയാണെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ 2021 ജൂൺ 7നു മോട്ടർ വാഹന ചട്ടം ഭേദഗതി ചെയ്തിരുന്നു. തുടർന്ന് ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിനു രാജ്യത്ത് അക്രഡിറ്റഡ് ഡ്രൈവിങ് ട്രെയിനിങ് സെന്റർ എന്ന സ്വതന്ത്ര സ്ഥാപനം രൂപീകരിക്കുന്നതായി വിജ്ഞാപനം ചെയ്തു. മറ്റു മിക്ക സംസ്ഥാനങ്ങളും കേന്ദ്ര സർക്കാർ വിജ്ഞാപനം അനുസരിച്ചു പുതിയ രീതിയിലേക്കു ഡ്രൈവിങ് ടെസ്റ്റ് മാറ്റുകയും ചെയ്തു. പുതിയ രീതിയിലേക്കു മാറുന്നതിനു സംസ്ഥാനത്തെ കേന്ദ്ര സർക്കാർ നിർബന്ധിച്ചുകൊണ്ടിരിക്കുകയുമാണ്.

ആലപ്പുഴയിലെ ഡ്രൈവിങ് പരിശീലന ഗ്രൗണ്ടുകളിലൊന്നിലെ കാഴ്ച. (ഫയൽ ചിത്രം∙മനോരമ)
ADVERTISEMENT

ഇതിനിടെ ദിവസവും നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം പരിമിതപ്പെടുത്തിയും ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനത്തിൽ രണ്ട് വീതം ക്ലച്ചും ബ്രേക്കും ഉള്ള ഇരട്ട നിയന്ത്രണ സംവിധാനം പാടില്ലെന്നുമുള്ള നിർദേശമാണ് മോട്ടർ വാഹന വകുപ്പ് നൽകിയിരിക്കുന്നത്. കേന്ദ്ര സർക്കാർ വിജ്ഞാപനം അനുസരിച്ചു സംസ്ഥാനത്തെ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിക്കോ അല്ലെങ്കിൽ കേന്ദ്ര സർക്കാർ ഇതിനായി അധികാരപ്പെടുത്തുന്ന ഏജൻസിക്കോ ഏതൊരു സംസ്ഥാനത്തും അക്രഡിറ്റഡ് ഡ്രൈവർ ട്രെയിനിങ് സെന്റർ ആരംഭിക്കാം.

കേന്ദ്ര നിയമം അനുസരിച്ച് ഇരുചക്ര, മുച്ചക്ര, എൽഎംവി വാഹനങ്ങൾക്കു മാത്രം ട്രെയിനിങ് കൊടുക്കാൻ കുറഞ്ഞത് ഒരു ഏക്കർ സ്ഥലം ആവശ്യമാണ്. മീഡിയം ഹെവി വാഹന ലൈസൻസ് കൂടി നൽകുന്നുണ്ടെങ്കിൽ ട്രെയിനിങ് സെന്റർ ആരംഭിക്കുന്നതിനു കുറഞ്ഞത് 2 ഏക്കർ സ്ഥലം ആവശ്യമാണ്. ഈ സ്ഥല സൗകര്യം പോലും ഒരുക്കാതെയാണു പുതിയ ഡ്രൈവിങ് ടെസ്റ്റ് രീതിയിലേക്കു മാറുന്നത്. പുതിയ രീതി നടപ്പാക്കുമെന്ന് മന്ത്രിയും നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ഡ്രൈവിങ് സ്കൂളുകാരും വാശി പിടിച്ചതോടെ ഡ്രൈവിങ് സ്കൂളുകളിൽ കുഴിയെടുത്ത് കിടക്കുന്നത് അടക്കമുള്ള പ്രതിഷേധ രീതികളിലേക്ക് സംസ്ഥാനം മാറുകയാണ്.

മറ്റു നിബന്ധനകൾ

∙ രണ്ട് ക്ലാസ് റൂം ഉണ്ടായിരിക്കണം. ഇവിടെ കംപ്യൂട്ടർ, മൾട്ടി മീഡിയ പ്രൊജക്ടർ എന്നിവയുടെ സഹായത്തോടെ തിയറി ക്ലാസുകൾ. ട്രാഫിക് റൂൾസ് ആൻഡ് റഗുലേഷൻസ്, ഡ്രൈവിങ് പ്രൊസീജിയർ, വെഹിക്കിൾ മെക്കാനിസം, പബ്ലിക് റിലേഷൻസ്, ഫസ്റ്റ് എയ്ഡ് എന്നിവയിൽ ക്ലാസുകൾ എടുക്കണം.

∙ വളഞ്ഞ റോഡുകളിൽ ഓടിക്കുന്നതിനും കയറ്റത്തിൽ നിർത്തിയ ശേഷം വീണ്ടും ഓടിക്കുന്നതിനും ഇറക്കത്തിൽ ഓടിക്കുന്നതിനും പരിശീലനം നൽകാൻ കഴിയുന്ന രീതിയിൽ ഡ്രൈവിങ് ട്രാക്കുകൾ ക്രമീകരിക്കണം. പിന്നോട്ട് എടുത്ത് എസ് ഷേപ്പിൽ പാർക്ക് ചെയ്യാനും ചരിച്ച് പാർക്ക് ചെയ്യാനും പഠിപ്പിക്കുന്നതിനുള്ള സംവിധാനവും ഉണ്ടായിരിക്കണം.

∙ ഡ്യൂവൽ കൺട്രോൾ പിടിപ്പിച്ച ഓരോ വിഭാഗത്തിലെയും ഒരു വാഹനമെങ്കിലും ഉണ്ടായിരിക്കണം.

∙ വർക്‌ഷോപ് ഉണ്ടായിരിക്കണം

∙ ബയോമെട്രിക് അറ്റൻഡൻസ്, ഓൺലൈനായി പണം അടയ്ക്കാനുള്ള സംവിധാനം, ഓൺലൈനായി പരിശീലനം വിലയിരുത്താനുള്ള സംവിധാനം തുടങ്ങിയവ അനിവാര്യം

∙ അക്രഡിറ്റഡ് ഡ്രൈവർ ട്രെയിനിങ് സെന്റർ ആരംഭിക്കാനുള്ള അപേക്ഷകനും ജീവനക്കാരനും പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയെങ്കിലും ഉണ്ടായിരിക്കണം

∙ പരിശീലകന് 5 വർഷത്തെ ഡ്രൈവിങ് പരിചയവും മോട്ടർ മെക്കാനിക്സ്, മെക്കാനിക്കൽ എൻജിനീയറിങ് എന്നിവയിൽ ബോർഡ് ഓഫ് ടെക്നിക്കൽ എഡ്യൂക്കേഷന്റെ സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.

∙ ഗതാഗത അറിയിപ്പുകളിൽ വിവരം ഉണ്ടായിരിക്കണം

∙ വാഹനത്തിന്റെ വിവിധ ഭാഗങ്ങളുടെ പ്രവർത്തനം വിശദീകരിക്കാൻ കഴിവ് ഉണ്ടായിരിക്കണം.

∙ ഇംഗ്ലിഷിലും പ്രാദേശിക ഭാഷയിലും പ്രാവീണ്യം ഉണ്ടായിരിക്കണം

ADVERTISEMENT

ഇത്തരം യോഗ്യതയുള്ളവരുടെ അപേക്ഷ ലഭിച്ചാൽ വസ്തുതകൾ പരിശോധിച്ച് 60 ദിവസത്തിനകം സെന്റർ ആരംഭിക്കാൻ മോട്ടർ വാഹന വകുപ്പ് അനുമതി നൽകണമെന്നാണു വ്യവസ്ഥ. സെന്ററിന് അനുമതി നൽകുന്നത് 5 വർഷത്തേക്കാണ് അതു കഴിഞ്ഞു പുതുക്കണം. പഠിതാക്കളുടെ വിവരങ്ങൾ ഇലക്ട്രോണിക് റജിസ്റ്ററിൽ സൂക്ഷിക്കേണ്ടതു സെന്റർ നടത്തുന്നവരുടെ ഉത്തരവാദിത്തമാണ്. കേന്ദ്ര സർക്കാർ നിർദേശിച്ചിരിക്കുന്ന സിലബസ് അനുസരിച്ചാണു പരിശീലനം നൽകേണ്ടത്. പഠനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് കൊടുക്കണം. ഈ സർട്ടിഫിക്കറ്റ് ആർടി ഓഫിസിൽ ഹാജരാക്കുമ്പോൾ ഡ്രൈവിങ് ലൈസൻസ് നൽകും.

ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ട്. കോഴിക്കോട് നിന്നുള്ള കാഴ്ച. (ഫയൽ ചിത്രം∙ മനോരമ)

ഡ്രൈവിങ് സ്കൂളുകാർക്കോ വെഹിക്കിൾ ഇൻസ്‌പെക്ടർമാർക്കോ ഈ പ്രക്രിയയിൽ ഒരു പങ്കും ഇല്ല. നിയമം ഇതായിരിക്കെ ഡ്രൈവിങ് ടെസ്റ്റ് രീതി കർശനമാക്കുന്നു എന്ന രീതിയിൽ സർക്കാർ നടത്തിയ മാറ്റമാണ് ടെസ്റ്റ് മുടങ്ങാൻ കാരണമെന്നു വിലയിരുത്തപ്പെടുത്തുന്നു. മന്ത്രി കെ.ബി.ഗണേഷ് കുമാർ മുന്നോട്ടുവച്ച പരിഷ്കാരത്തിൽ ഡ്രൈവിങ് സ്കൂൾ യൂണിയനുകളും ഉദ്യോഗസ്ഥരും എതിർപ്പുമായി രംഗത്തെത്തി. കേന്ദ്ര സർക്കാർ നിയമമല്ല കേരളം നടപ്പാക്കുന്നതെന്നും സർക്കാരിനു തോന്നിയ ടെസ്റ്റ് സംവിധാനം നടപ്പാക്കാൻ ശ്രമിക്കുകയാണെന്നും ഡ്രൈവിങ് സ്കൂൾ യൂണിയനുകൾ ആക്ഷേപം ഉന്നയിക്കുന്നു.

ADVERTISEMENT

∙ സിലബസ് അടിമുടി മാറും

കേന്ദ്ര സർക്കാരിന്റെ പുതിയ നിയമം അനുസരിച്ച് ഡ്രൈവിങ് പരിശീലനത്തിന്റെ സിലബസ് അടിമുടി മാറും. വിവിധ സാഹചര്യങ്ങളിലെ ഡ്രൈവിങ് ക്ലാസുകൾ, തിയറി ക്ലാസുകൾ എന്നിവയടക്കം കഴിഞ്ഞാലേ പരിശീലനം പൂർത്തിയാവൂ. ലൈറ്റ് മോട്ടർ വെഹിക്കിൾസ് വിഭാഗത്തിന് 8 മണിക്കൂർ തിയറി ക്ലാസും 21 മണിക്കൂർ പ്രാക്ടിക്കൽ ക്ലാസുമുണ്ട്. ഇതേ രീതിയിൽ ഇരുചക്ര വാഹന ലൈസൻസിന് അപേക്ഷിക്കുന്നവർക്കും 7 മണിക്കൂർ തിയറി ക്ലാസും 13 മണിക്കൂർ പ്രാക്ടിക്കൽ ക്ലാസും ഉണ്ട്. അവസാന മൂല്യനിർണയത്തിൽ (തിയറിക്കും പ്രാക്ടിക്കലിനും) 60 ശതമാനം മാർക്ക് നേടുന്നവർക്കാണു സർട്ടിഫിക്കറ്റ് ലഭിക്കുക.

Graphics: Jain David M / Manorama Online

അപകടം ഉണ്ടാക്കുന്ന ഡ്രൈവർമാർക്ക് അക്രഡിറ്റഡ് ഡ്രൈവർ ട്രെയിനിങ് സെന്ററുകളിൽ ഓറിയന്റേഷൻ കോഴ്സുകളും ഉണ്ടാകും. അതായത് എട്ടും എച്ചും എടുത്താൽ മാത്രം ലൈസൻസ് നൽകാൻ കഴിയാത്ത തരത്തിലാണു നിയമം. എന്നാൽ എട്ടും എച്ചും എടുത്താൽ മാത്രം ലൈസൻസ് ലഭിക്കില്ലെന്നു മന്ത്രി പ്രഖ്യാപിച്ചെങ്കിലും സിലബസിന്റെ കാര്യത്തിൽ തീരുമാനം എടുത്തതുമില്ല. സംസ്ഥാനത്തെ ഡ്രൈവിങ് സ്കൂളുകൾക്കു പിന്നാലെ വാഹന പുക പരിശോധന സ്ഥാപന ഉടമകളും സർക്കാരിനെതിരെ രിഞ്ഞിരിക്കുകയാണ്. 

പുക പരിശോധന സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കി നൽകുന്നില്ലെന്നും ട്രാൻസ്പോർട്ട് കമ്മിഷണറുടെ സ്ക്വാഡ് വിശദീകരണം ചോദിക്കാതെയോ നോട്ടിസ് നൽകുകയോ ചെയ്യാതെ സ്ഥാപനങ്ങളുടെ ഐഡി മൂന്ന് മാസം വരെ സസ്പെൻഡ് ചെയ്യുന്നുവെന്നും ഇവർ ആരോപിക്കുന്നു. 2024 മാർച്ച് 13ന് ട്രാൻസ്പോർട്ട് കമ്മിഷണറേറ്റ് പുറത്തിറക്കിയ സർക്കുലറിൽ പുക പരിശോധന കേന്ദ്രങ്ങൾക്ക് 10 മീറ്റർ നീളവും 4 മീറ്റർ വീതിയും ഉള്ള പാർക്കിങ് ഏരിയയും ഉപകരണങ്ങൾ സ്ഥാപിക്കുന്നതിന് നാല് മീറ്റർ നീളവും മൂന്നു മീറ്റർ വീതിയും ഉള്ള മുറികളും നിഷ്കർഷിച്ചിരുന്നു. ഇക്കാരണത്താൽ മാർച്ച് 15 നു ശേഷം ലൈസൻസ് പുതുക്കാൻ ഓൺലൈനായി ഫീസ് അടച്ച് അപേക്ഷ നൽകിയ 95 ശതമാനം സ്ഥാപനങ്ങളുടെയും ലൈസൻസ് പുതുക്കി നൽകിയിട്ടില്ല. 

English Summary:

Deadlock in Driving Test System Leaves Kerala Motorists in Limbo: Central vs State Guidelines Clash