ബംഗാളിലെ ‘മിനി കേരളം’: മമതയെ വെട്ടിലാക്കിയ സന്ദേശ്ഖലിയിലെ ‘ബായിജാൻ’; ബിജെപിയുടെ നന്ദിഗ്രാം ആകുമോ ഈ ദ്വീപ്?
മിനി കേരളമാണ് സുന്ദർബൻ ടൈഗർ റിസർവിൽനിന്ന് അധികം ദൂരെയല്ലാത്ത സന്ദേശ്ഖലി. ഒരുകാലത്ത് കണ്ടൽ കാടുകൾ തഴച്ചുവളർന്ന പ്രദേശങ്ങളിൽ ഇന്ന് ചെമ്മീൻ കെട്ടുകൾ മാത്രം. ബംഗാൾ രാഷ്ട്രീയം തിളച്ചുമറിയുന്നത് സന്ദേശ്ഖലി എന്ന ഈ ചെറിയ ദ്വീപിനെച്ചുറ്റിപ്പറ്റിയാണ്. മാ, മാട്ടി, മാനുഷ് (അമ്മ, മണ്ണ്, മനുഷ്യൻ) എന്ന മുദ്രാവാക്യവുമായി ബംഗാളിൽ പടയോട്ടം നടത്തുന്ന മമതയ്ക്കെതിരെ ഉയർന്ന രാഷ്ട്രീയ കൊടുങ്കാറ്റായിരുന്നു തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെതിരെ സന്ദേശ്ഖലിയിലെ വനിതകൾ ഉയർത്തിയ പീഡനപരാതികൾ. സന്ദേശ്ഖലി അടക്കി ഭരിച്ചിരുന്ന ഷെയ്ഖ് ഷാജഹാനെ ഇഡി അറസ്റ്റ് ചെയ്തതതോടെ ബിജെപിയുടെ ഏറ്റവും വലിയ രാഷ്ട്രീയ ആയുധമായി സന്ദേശ്ഖലി പ്രക്ഷോഭം മാറി. സന്ദേശ്ഖലി ഉൾപ്പെടുന്ന ബാസിർഹട്ട് ലോക്സഭ മണ്ഡലത്തിൽ പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്ന രേഖ പത്രയെ സ്ഥാനാർഥിയാക്കി നിർത്തിക്കൊണ്ട് ബിജെപി മമതയ്ക്കെതിരെ നയം വ്യക്തമാക്കുകയും ചെയ്തു. ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസിനു നേരേയുള്ള ആരോപണങ്ങൾക്കു പിന്നിലും സന്ദേശ്ഖലി ഉണ്ടെന്നാണ് പ്രതിപക്ഷപാർട്ടികളുടെ ആരോപണം. സന്ദേശ്ഖലിയിലെ പീഡനപരാതികൾ കെട്ടിച്ചമച്ചതാണെന്നും ബിജെപിയുടെ ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നുമാണ് തൃണമൂൽ കോൺഗ്രസിന്റെ വാദം. ബംഗാളിലെ ബിജെപി ബൂത്ത് പ്രസിഡന്റുമാരിൽ ഒരാളായ ഗംഗാധർ കോയൽ, സന്ദേശ്ഖലി പരാതികൾ കെട്ടിച്ചമച്ചതാണെന്ന് പറയുന്ന വിഡിയോയും ഇതിനിടെ പുറത്തുവന്നു. തൃണമൂൽ കോൺഗ്രസ് ‘എഐ’ ഉപയോഗിച്ച് നിർമിച്ച വിഡിയോ ആണ് അതെന്നായിരുന്നു ബിജെപിയുടെ മറുവാദം. തൃണമൂൽ കോൺഗ്രസിന്റെ പാർട്ടി നേതാക്കൾ പാർട്ടി ഓഫിസിൽ വച്ച് പീഡനത്തിനിരയാക്കിയെന്ന് മൂന്ന് സ്ത്രീകൾ പരാതി നൽകിയതോടെ വിവാദം വീണ്ടും പടർന്നു.

മിനി കേരളമാണ് സുന്ദർബൻ ടൈഗർ റിസർവിൽനിന്ന് അധികം ദൂരെയല്ലാത്ത സന്ദേശ്ഖലി. ഒരുകാലത്ത് കണ്ടൽ കാടുകൾ തഴച്ചുവളർന്ന പ്രദേശങ്ങളിൽ ഇന്ന് ചെമ്മീൻ കെട്ടുകൾ മാത്രം. ബംഗാൾ രാഷ്ട്രീയം തിളച്ചുമറിയുന്നത് സന്ദേശ്ഖലി എന്ന ഈ ചെറിയ ദ്വീപിനെച്ചുറ്റിപ്പറ്റിയാണ്. മാ, മാട്ടി, മാനുഷ് (അമ്മ, മണ്ണ്, മനുഷ്യൻ) എന്ന മുദ്രാവാക്യവുമായി ബംഗാളിൽ പടയോട്ടം നടത്തുന്ന മമതയ്ക്കെതിരെ ഉയർന്ന രാഷ്ട്രീയ കൊടുങ്കാറ്റായിരുന്നു തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെതിരെ സന്ദേശ്ഖലിയിലെ വനിതകൾ ഉയർത്തിയ പീഡനപരാതികൾ.
സന്ദേശ്ഖലി അടക്കി ഭരിച്ചിരുന്ന ഷെയ്ഖ് ഷാജഹാനെ ഇഡി അറസ്റ്റ് ചെയ്തതതോടെ ബിജെപിയുടെ ഏറ്റവും വലിയ രാഷ്ട്രീയ ആയുധമായി സന്ദേശ്ഖലി പ്രക്ഷോഭം മാറി. സന്ദേശ്ഖലി ഉൾപ്പെടുന്ന ബാസിർഹട്ട് ലോക്സഭ മണ്ഡലത്തിൽ പ്രക്ഷോഭത്തിന്റെ മുൻനിരയിലുണ്ടായിരുന്ന രേഖ പത്രയെ സ്ഥാനാർഥിയാക്കി നിർത്തിക്കൊണ്ട് ബിജെപി മമതയ്ക്കെതിരെ നയം വ്യക്തമാക്കുകയും ചെയ്തു. ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസിനു നേരേയുള്ള ആരോപണങ്ങൾക്കു പിന്നിലും സന്ദേശ്ഖലി ഉണ്ടെന്നാണ് പ്രതിപക്ഷപാർട്ടികളുടെ ആരോപണം.
സന്ദേശ്ഖലിയിലെ പീഡനപരാതികൾ കെട്ടിച്ചമച്ചതാണെന്നും ബിജെപിയുടെ ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നുമാണ് തൃണമൂൽ കോൺഗ്രസിന്റെ വാദം. ബംഗാളിലെ ബിജെപി ബൂത്ത് പ്രസിഡന്റുമാരിൽ ഒരാളായ ഗംഗാധർ കോയൽ, സന്ദേശ്ഖലി പരാതികൾ കെട്ടിച്ചമച്ചതാണെന്ന് പറയുന്ന വിഡിയോയും ഇതിനിടെ പുറത്തുവന്നു. തൃണമൂൽ കോൺഗ്രസ് ‘എഐ’ ഉപയോഗിച്ച് നിർമിച്ച വിഡിയോ ആണ് അതെന്നായിരുന്നു ബിജെപിയുടെ മറുവാദം. തൃണമൂൽ കോൺഗ്രസിന്റെ പാർട്ടി നേതാക്കൾ പാർട്ടി ഓഫിസിൽ വച്ച് പീഡനത്തിനിരയാക്കിയെന്ന് മൂന്ന് സ്ത്രീകൾ പരാതി നൽകിയതോടെ വിവാദം വീണ്ടും പടർന്നു.
പരാതി നൽകിയ മൂന്നുപേരിലൊരാൾ, ബിജെപി കെട്ടിച്ചമച്ച പരാതിയാണിതെന്നും വെള്ളക്കടലാസിൽ ഒപ്പിട്ടു വാങ്ങുകയായിരുന്നെന്നും വെളിപ്പെടുത്തിയതാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വാർത്ത. ബിജെപി നേതാക്കളുടെ ഭീഷണിയ്ക്കെതിരെ സന്ദേശ്ഖലി പൊലീസ് സ്റ്റേഷനിൽ പുതിയ പരാതി എഴുതിച്ചേർക്കപ്പെടുകയും ചെയ്തു. ഗംഗ, ബ്രഹ്മപുത്ര, മേഘ്നാ നദികൾ ബംഗാൾ ഉൾക്കടലിൽ സംഗമിക്കുന്ന സുന്ദർബൻസിനോട് ചേർന്നുള്ള സന്ദേശ്ഖലിയെക്കുറിച്ച് കേൾക്കാത്തവർ ഇന്ന് രാജ്യത്തില്ല. സന്ദേശ്ഖലിയിലെ വിവാദങ്ങൾക്ക് വഴിമരുന്നിട്ട ഷെയ്ഖ് ഷാജഹാൻ ആരാണ്? ജൂൺ 1 ന് പോളിങ് ബൂത്തിലേക്ക് കയറുമ്പോൾ സന്ദേശ്ഖലിയുടെ മനസ്സിലെന്താകും?
∙ ആയുധമാക്കി ബിജെപി
ഗ്രാമത്തിലെ പുരുഷൻമാരിൽ വലിയൊരു പങ്കും കേരളത്തിലും മറ്റും ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളാണ്. ഏതാനും മാസങ്ങൾക്കു മുൻപു വരെ ഷെയ്ഖ് ഷാജഹാൻ എന്ന തൃണമൂൽ നേതാവ് രാജാവിനെപ്പോലെ ഭരിച്ച പ്രദേശമാണ് സന്ദേശ്ഖലി. നൂറുകണക്കിന് ഹെക്ടർ ഭൂമി സാധാരണക്കാരിൽ നിന്നും പിടിച്ചുപറിച്ച ഇയാളുടെ ആക്രമണം സഹിക്കാതെ അനവധി പേർ നാടുവിട്ടു. ഇയാളുടെ അനുയായികൾ യുവതികളെ വേട്ടയാടി. ഈ വർഷം ആദ്യം ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഷെയ്ഖ് ഷാജഹാൻ ഒളിവിൽ പോയതിനെത്തുടർന്നാണ് സ്ത്രീകൾ ധൈര്യം സംഭരിച്ച് പുറത്തിറങ്ങിയത്. ചൂലും മുളവടികളുമായി അവർ ദ്വീപിൽ സമരത്തിന്റെ കൊടുങ്കാറ്റുയർത്തി.
ഈ കൊടുങ്കാറ്റ് വിതച്ച് തിരഞ്ഞെടുപ്പു നേട്ടമുണ്ടാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ രംഗത്തെത്തി. സന്ദേശ്ഖലി ഇരകളെ അദ്ദേഹം നേരിട്ടു കണ്ടു. സന്ദേശ്ഖലിയിലെ സ്ത്രീകളുടെ സ്ക്വാഡ് ഇന്ന് ബംഗാളിലെ ഓരോ മണ്ഡലങ്ങളിലും തങ്ങളുടെ ദുരനുഭവം വിശദീകരിച്ച് ബിജെപിക്ക് വേണ്ടി വോട്ട് തേടുന്നു.
തൃണമൂൽ കോൺഗ്രസ് നേതാക്കളും ഗുണ്ടകളും എങ്ങനെ ഭീതിപടർത്തി ഒരു പ്രദേശമൊന്നാകെ അടക്കിഭരിക്കുന്നുവെന്നതിന്റെ ഉദാഹരണമായി സന്ദേശ്ഖലി ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പ്രചാരണം നടത്തുന്നു. 34 വർഷത്തെ കമ്യൂണിസ്റ്റ് ഭരണത്തെ കടപുഴക്കിയെറിയാൻ മമതാ ബാനർജി നന്ദിഗ്രാമും സിംഗൂരും ആയുധമാക്കിയതുപോലെ സന്ദേശ്ഖലിയെ ബിജെപിയും ആശ്രയിക്കുന്നു. 2007ൽ പ്രത്യേക സാമ്പത്തിക മേഖലയ്ക്കു വേണ്ടി നന്ദിഗ്രാമിൽ കൃഷി ഭൂമി ഏറ്റെടുക്കാനുള്ള സിപിഎം സർക്കാരിന്റെ ശ്രമം വെടിവയ്പിൽ കലാശിക്കുകയും 14 പേർ മരിക്കുകയും ചെയ്തത സംഭവത്തിനെതിരെ രംഗത്തു വന്നാണ് തൃണമൂലും മമതയും ബംഗാളിൽ ശക്തി പ്രാപിച്ചത്.
ബാസിർഹട്ട് ലോക്സഭാ മണ്ഡലത്തിനു കീഴിലാണ് സന്ദേശ്ഖലി ദ്വീപ്. സന്ദേശ്ഖലി സമരനായികയും അതിജീവിതയുമായ രേഖാ പത്ര എന്ന അതിഥി തൊഴിലാളിയാണ് ഇവിടെ ബിജെപിയുടെ സ്ഥാനാർത്ഥി. ‘‘ഇത് നിലനിൽപ്പിന്റെ സമരമാണ്. അനവധി സ്ത്രീകളാണ് ഇവിടെ ഇരകളാക്കപ്പെട്ടത്. ഞങ്ങളുടെ ഭൂമി അവർ പിടിച്ചുപറിച്ചു, പുരുഷൻമാരെ മർദ്ദിച്ചവശരാക്കി’’ - തൊഴിലാളിയായിരുന്ന രേഖാ പത്ര മനോരമയോട് പറഞ്ഞു. 27 വയസുള്ള രേഖാ പത്ര ചെന്നൈയിലും ബാംഗ്ലൂരിലും ടൈലറിങ് യൂണിറ്റുകളിലാണ് ജോലി ചെയ്തിരുന്നത്. ഭർത്താവ് ഇപ്പോഴും അതിഥി തൊഴിലാളിയായി ചെന്നൈയിലാണ്.
∙ ഷാജഹാനെ കുടുക്കിയ ഇഡി
സന്ദേശ്ഖലിയിലെ ചെമ്മീൻ കെട്ടും ഇതുണ്ടാക്കിയ സാമ്പത്തിക നേട്ടങ്ങളുമാണ് പ്രാദേശിക ഗുണ്ടകൾക്ക് പുതിയ അവസരങ്ങൾ നൽകിയത്. കോടിക്കണക്കിന് രൂപയുടെ ചെമ്മീൻ ആണ് ഇവിടെ കൃഷി ചെയ്യുന്നതും കയറ്റി അയയ്ക്കുന്നതും. ഷാജഹാൻ ഷെയ്ഖും കൂട്ടരും നാട്ടുകാരുടെ ഭൂമി തട്ടിയെടുത്ത് ഉപ്പുവെള്ളം പമ്പ് ചെയ്ത് ചെമ്മീൻ കെട്ടുകളാക്കി. ഒരു കാലത്ത് നെൽപാടങ്ങളുണ്ടായിരുന്ന ദ്വീപിൽ ഇന്ന് ഒരു തുണ്ട് നെൽപാടം ഇല്ല. ബംഗാളിലെ റേഷൻ വിതരണ കുംഭകോണം അന്വേഷിക്കുന്ന സംഘം ഷാജഹാൻ ഷെയ്ഖിന്റെ വീട് റെയ്ഡ് ചെയ്യാൻ എത്തിയതോടെയാണ് വർഷങ്ങളോളം അടക്കിവച്ച സന്ദേശ്ഖലി പ്രശ്നം പുറത്തുവന്നത്.
ഇഡി ഉദ്യോഗസ്ഥരെ ഷാജഹാന്റെ സംഘം മർദിച്ചു. സംഭവം വാർത്തയായതോടെ ഷാജഹാൻ ഒളിവിൽ പോയി. ഇതോടെ പീഡനത്തിനിരയായ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ധൈര്യം സംഭരിച്ച് ചൂലും മുളവടികളുമായി ദ്വീപിൽ പ്രക്ഷോഭത്തിന്റെ കൊടുങ്കാറ്റഴിച്ചു വിട്ടു. ഒടുവിൽ കോടതി ഇടപെട്ടതോടെ ഷാജഹാൻ അറസ്റ്റിലായി. അനവധി സ്ത്രീകളാണ് ഷാജഹാന്റെ സംഘത്തിനു നേരെ പരാതി നൽകിയത്. ഗ്രാമത്തിലെ യുവതികളെ കണ്ടാൽ സംഘം അവരോട് രാത്രി എത്താൻ ആവശ്യപ്പെടും. യുവതികൾ വന്നില്ലെങ്കിൽ ഭർത്താക്കൻമാരെയും കുടുംബനാഥനെയും മർദ്ദിച്ച് അവശരാക്കുമെന്നും പരാതിയിൽ പറയുന്നു.
∙ എല്ലാ തീരുമാനങ്ങളും ബായിജാന്റെ കയ്യിൽ
ബംഗാളിൽ ഒരു ലക്ഷത്തിലധികം പേരെ ഭവനരഹിതരാക്കിയ ഐല ചുഴലിക്കൊടുങ്കാറ്റാണ് സന്ദേശ്ഖലിയെ ആദ്യം മാറ്റിമറിച്ചത്. ചുഴലിക്കാറ്റിനു ശേഷം ഇവിടുത്തെ പാടശേഖരങ്ങളിലെ ലവണാംശം കൂടി. ജനങ്ങൾ നെൽകൃഷി ഒഴിവാക്കി മത്സ്യകൃഷിയിലേക്ക് നീങ്ങി. സിപിഎമ്മിനു വേണ്ടി അടിപിടികളുമായി നടന്ന ഷെയ്ഖ് ഷാജഹാൻ ഭരണം മാറിയതോടെ തൃണമൂലിൽ ചേർന്ന് പ്രാദേശിക നേതാവായി ഉയർന്നു. സാധാരണക്കാരുടെ ഭൂമി ഇയാൾ ബലമായി പിടിച്ചെടുത്തു. ആദ്യമെല്ലാം പാട്ടത്തിനെടുത്ത ഭൂമിയുടെ പണം നൽകാതായി. ചോദ്യം ചെയ്തവരെ മർദിച്ചു മൃതപ്രായരാക്കി. സുന്ദർബൻസിനു സമാനമായ കണ്ടൽ ചെടികൾ വളർന്ന പുറമ്പോക്കുകൾ ഇയാൾ കൈയേറി ചെമ്മീൻപാടങ്ങളാക്കി.
ഇവിടെ നിന്നുള്ള ‘ബാഗ്ദ ചിംഗ്രി’ എന്ന ടൈഗർ പ്രോൺസിന് വൻ വിപണിയാണ് വിദേശത്തും രാജ്യത്തും. സന്ദേശ്ഖലിയിലെ ചെമ്മീൻപാടങ്ങളിൽ ബഹുഭൂരിപക്ഷവും ഷെയ്ഖ് ഷാജഹാന്റെ കൈയിലാണ്. മൂന്നൂറോളം വരുന്ന ഗുണ്ടാപ്പട ഇയാൾക്കുണ്ടെന്ന് ബിജെപി മുൻ ജില്ലാ പ്രസിഡന്റും സന്ദേശ്ഖലി സ്വദേശിയുമായ ബികാശ് സിങ് പറഞ്ഞു. പൊലീസിനെ വരെ നിയന്ത്രിച്ച ഷാജഹാനെതിരേ ഒരു കേസും ഏടുക്കാൻ ആർക്കും ധൈര്യമില്ലായിരുന്നു. പൊലീസ് സ്റ്റേഷനിലെത്തുന്ന പരാതികൾ അവർ നിരസിച്ചു. ‘‘എന്തു പരാതി വന്നാലും ബായിജാൻ (ഷാജഹാനെ അവർ വിളിക്കുന്നത്) ആണ് തീരുമാനമെടുക്കുക എന്നാണ് പൊലീസ് ഞങ്ങളോട് പറഞ്ഞത്.’’ രേഖാ പത്ര പറഞ്ഞു.
''യുവതികളെ അർധരാത്രിയും ഇവർ വിളിച്ചുവരുത്തും. പോയില്ലെങ്കിൽ ഭർത്താവിനെയോ വീട്ടുകാരെയോ മർദിക്കും’’. രേഖ ഓർക്കുന്നു. ഷാജഹാന്റെ അനുയായി രേഖാ പത്രയുടെ സാരി വലിച്ചു കീറി, അവരുടെ മുഖത്ത് അടിച്ചു, വലിച്ചു താഴെയിട്ടു. മർദനമേറ്റ മുറിവുമൂലം രേഖയുടെ കവിളിൽ ഇപ്പോഴും ഒരു പാടുണ്ട്. ഷാജഹാൻ ഒളിവിൽ പോയതോടെ ആദ്യം പരാതി നൽകാൻ ധൈര്യപ്പെട്ടത് രേഖയാണ്. പിന്നീട് അനവധി സ്ത്രീകൾ പരാതിയുമായി എത്തി. ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ വന്നപ്പോൾ രണ്ടു സ്ത്രീകൾ തങ്ങൾ ബലാൽസംഗത്തിനിരയായതായി പറഞ്ഞു. 80 ശതമാനം പട്ടികജാതി-വർഗ വിഭാഗക്കാർ താമസിക്കുന്ന സന്ദേശ്ഖലിയിലെ 70 ശതമാനം പുരുഷൻമാരും അന്യസംസ്ഥാനതൊഴിലാളികളായി പുറത്ത് ജോലി ചെയ്യുകയാണ്. നൂറുകണക്കിന് പേരാണ് കേരളത്തിൽ ജോലി ചെയ്യുന്നത്.
∙ സന്ദേശ്ഖലി ആർക്ക് വോട്ടാകും?
സന്ദേശ്ഖലി പ്രക്ഷോഭത്തിൽ രാഷ്ട്രീയഭേദമില്ലാതെ എല്ലാ സ്ത്രീകളും പങ്കെടുത്തപ്പോൾ ഇതിനെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിൽ വിജയിച്ചത് ബിജെപിയാണ്. സന്ദേശ്ഖലി ഇരകളെ കണ്ട പ്രധാനമന്ത്രി ബംഗാളിൽ പങ്കെടുത്ത എല്ലാ റാലികളിലും വിഷയം ഉയർത്തി തൃണമൂൽ കോൺഗ്രസിനെ ആക്രമിച്ചു. വനിതാ മുഖ്യമന്ത്രിയുടെ ഭരണത്തിൽ വനിതകൾ സുരക്ഷിതരല്ലെന്നും സന്ദേശ്ഖലിയിലെ ഒരു അക്രമിയെപ്പോലും ബിജെപി വെറുതെവിടില്ലെന്നും മോദി പറഞ്ഞു. ഷാജഹാൻ ഷെയ്ഖിന്റെ പ്രധാന അനുയായികൾ പല മതങ്ങളിൽ നിന്നുള്ളവരായതിനാൽ ആദ്യഘട്ടത്തിലെ വർഗീയപ്രചാരണങ്ങൾ കെട്ടടങ്ങിയിട്ടുണ്ട്.
വനിതാ മുഖ്യമന്ത്രിക്ക് സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചോ അഭിമാനത്തെക്കുറിച്ചോ ഒരു കരുതലും ഇല്ലെന്ന് രേഖാ പത്ര പറഞ്ഞു. “ഷാജഹാൻ ഇവിടെ ചെയ്യുന്ന പ്രവൃത്തികളുടെ ഗുണഭോക്താവാണ് അവർ.’’ ദ്വീപിൽ നിന്ന് ബോട്ട് ഇറങ്ങിവരുന്നവരെ വാഹനത്തിൽ വിളിച്ചുകയറ്റുന്ന ജോലി ചെയ്തിരുന്ന ഷാജഹാന് നൂറുകണക്കിന് കോടികളുടെ സ്വത്തുണ്ടെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തെ മത്സ്യകൃഷിയുടെയും വിപണനത്തിന്റെയും കുത്തക ഇയാൾക്കാണ്. ബംഗ്ലദേശിലും കനത്ത സ്വാധീനമുള്ള ഇയാൾ കര മാർഗവും വെള്ളത്തിലൂടെയും കാലിക്കടത്ത് നടത്തുന്നുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു.
അതേസമയം, സന്ദേശ്ഖലിയിലേത് ബിജെപി സൃഷ്ടിച്ച നാടകമാണെന്നാണ് തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നത്. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയുടെ നിർദേശപ്രകാരമാണ് സമരങ്ങൾ ആരംഭിച്ചതെന്നും സ്ത്രീകളുടെ പരാതികൾ സൃഷ്ടിച്ചതെന്നും ബിജെപിയുടെ പ്രാദേശിക നേതാവ് സംസാരിക്കുന്നത് ബംഗ്ല ചാനൽ സ്റ്റിങ് ഓപ്പറേഷനിലൂടെ പുറത്തുവിട്ടു. ബംഗാളിനെ ലോകത്തിനു മുൻപിൽ അപമാനിക്കാനുള്ള ബിജെപിയുടെ തന്ത്രമായി മുഖ്യമന്ത്രി മമത സന്ദേശ്ഖലിയെ ചൂണ്ടിക്കാട്ടി. അതുവരെ സന്ദേശ്ഖലി ഒരു പ്രാദേശിക പ്രശ്നമാണ് എന്ന നിലപാടായിരുന്നു മമത സ്വീകരിച്ചിരുന്നത്.
സന്ദേശ്ഖലി വിഷയത്തിൽ പ്രതിപക്ഷത്തേക്കാൾ കൂടുതൽ ഇടപെടൽ നടത്തിയത് ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസ് ആയിരുന്നു. രാജ്ഭവനിലെ താൽക്കാലിക ജീവനക്കാരി അദ്ദേഹത്തിനെതിരെ നൽകിയ പരാതിക്കു പിന്നിൽ സന്ദേശ്ഖലി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണെന്ന് സിപിഎമ്മും ബിജെപിയും ആരോപിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്കു മുൻപാണ്, ഗവർണർ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് യുവതി പൊലീസിൽ പരാതി നൽകിയത്. യുവതിക്ക് തൃണമൂൽ ബന്ധമുണ്ടെന്ന് ഈസ്റ്റ് മിഡ്നാപൂർ സിപിഎം ജില്ലാ സെക്രട്ടറി നിരഞ്ജൻ സിഹി ആരോപിക്കുന്നു. സന്ദേശ്ഖലി സംഭവങ്ങളും സ്‌കൂൾ ജോലിത്തട്ടിപ്പും ഉൾപ്പെടെയുള്ള പ്രധാന വിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള തന്ത്രമാണ് പരാതിയെന്ന് സംശയിക്കണമെന്നും അദ്ദേഹം പറയുന്നു.
ബംഗാൾ രാഷ്ട്രീയത്തിൽ സന്ദേശ്ഖലി തിളച്ചുമറിയുന്നുണ്ടെങ്കിലും ഇത് എങ്ങനെ ബിജെപിക്ക് രാഷ്ട്രീയനേട്ടമാകുമെന്ന് കണ്ടറിയണം. ബാസിർഹട്ട് കൈവിടാതിരിക്കാൻ ശ്രദ്ധാപൂർവമാണ് തൃണമൂൽ കോൺഗ്രസിന്റെ നീക്കങ്ങളും. നിലവിലുള്ള എംപി നുസ്രത്ത് ജഹാനെ തൃണമൂൽ കോൺഗ്രസ് ഒഴിവാക്കിയതും ജനരോഷം ഭയന്നാണ്. ഹാരോ എംഎൽഎ നൂറുൽ ഇസ്ലാം ആണ് ഇവിടെ തൃണമൂൽ സ്ഥാനാർത്ഥി.