സോളർ വൈദ്യുതി: വീട്ടിൽ ഏത് സൗരോർജ പാനൽ വയ്ക്കണം? താരം ഹൈബ്രിഡ് പ്ലാന്റ്, ഷോക്കടിപ്പിക്കും ബില്ലും കുറയ്ക്കാം
കേന്ദ്ര സർക്കാർ സബ്സിഡി തുക വർധിപ്പിച്ചതോടെ വീട്ടിൽ സൗരോർജ പാനൽ സ്ഥാപിക്കുന്നവരുടെ എണ്ണം കൂടിയിരിക്കുകയാണ്. പക്ഷേ, എങ്ങനെയുള്ള പാനലുകളാണ് വീട്ടിൽ സ്ഥാപിക്കേണ്ടത്? ഓൺഗ്രിഡ്, ഓഫ് ഗ്രിഡ്, ഹൈബ്രിഡ് എന്നിങ്ങനെയുള്ളവയിൽ ഏതാണു വീട്ടിൽ സ്ഥാപിക്കേണ്ടതെന്ന സംശയം പലർക്കുമുണ്ട്. ഇപ്പോൾ കൂടുതൽ ശുപാർശ ചെയ്യുന്നത് ഹൈബ്രിഡ് സോളർ പ്ലാന്റുകളാണ്. എന്നാൽ സോളർ വൈദ്യുതി വൻ ലാഭകരമാകുമെന്ന പ്രതീക്ഷയോടെ രംഗത്തിറങ്ങിയ ചില ഉപഭോക്താക്കൾക്ക് തിരിച്ചടി നേരിട്ട റിപ്പോർട്ടുകളും വരുന്നുണ്ട്. വൈദ്യുതി ചാർജ് കുറയ്ക്കാമെന്നു കരുതി സോളർ പ്ലാന്റ് സ്ഥാപിച്ചവരിൽ പലർക്കും അമിത വൈദ്യുതി ബിൽ ലഭിച്ചതാണ് വിവാദമായത്. സോളർ സ്ഥാപിച്ചിട്ടും ഉയർന്ന വൈദ്യുതി നിരക്ക് നൽകേണ്ടി വന്നത് സംബന്ധിച്ച് മുൻ ഡിജിപി ആർ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലും വലിയ ചർച്ചയായി. വീട്ടിലെ വൈദ്യുതി ബില്‍ കുറയ്ക്കാൻ സോളർ പാനൽ സ്ഥാപിക്കുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്? ഓൺഗ്രിഡ്, ഓഫ് ഗ്രിഡ്, ഹൈബ്രിഡ്... ഇതിന്റെ നേട്ടങ്ങളും കോട്ടങ്ങളും എന്താണ്? വിശദമായി പരിശോധിക്കാം.

കേന്ദ്ര സർക്കാർ സബ്സിഡി തുക വർധിപ്പിച്ചതോടെ വീട്ടിൽ സൗരോർജ പാനൽ സ്ഥാപിക്കുന്നവരുടെ എണ്ണം കൂടിയിരിക്കുകയാണ്. പക്ഷേ, എങ്ങനെയുള്ള പാനലുകളാണ് വീട്ടിൽ സ്ഥാപിക്കേണ്ടത്? ഓൺഗ്രിഡ്, ഓഫ് ഗ്രിഡ്, ഹൈബ്രിഡ് എന്നിങ്ങനെയുള്ളവയിൽ ഏതാണു വീട്ടിൽ സ്ഥാപിക്കേണ്ടതെന്ന സംശയം പലർക്കുമുണ്ട്. ഇപ്പോൾ കൂടുതൽ ശുപാർശ ചെയ്യുന്നത് ഹൈബ്രിഡ് സോളർ പ്ലാന്റുകളാണ്. എന്നാൽ സോളർ വൈദ്യുതി വൻ ലാഭകരമാകുമെന്ന പ്രതീക്ഷയോടെ രംഗത്തിറങ്ങിയ ചില ഉപഭോക്താക്കൾക്ക് തിരിച്ചടി നേരിട്ട റിപ്പോർട്ടുകളും വരുന്നുണ്ട്.
വൈദ്യുതി ചാർജ് കുറയ്ക്കാമെന്നു കരുതി സോളർ പ്ലാന്റ് സ്ഥാപിച്ചവരിൽ പലർക്കും അമിത വൈദ്യുതി ബിൽ ലഭിച്ചതാണ് വിവാദമായത്. സോളർ സ്ഥാപിച്ചിട്ടും ഉയർന്ന വൈദ്യുതി നിരക്ക് നൽകേണ്ടി വന്നത് സംബന്ധിച്ച് മുൻ ഡിജിപി ആർ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലും വലിയ ചർച്ചയായി. വീട്ടിലെ വൈദ്യുതി ബില്‍ കുറയ്ക്കാൻ സോളർ പാനൽ സ്ഥാപിക്കുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്? ഓൺഗ്രിഡ്, ഓഫ് ഗ്രിഡ്, ഹൈബ്രിഡ്... ഇതിന്റെ നേട്ടങ്ങളും കോട്ടങ്ങളും എന്താണ്? വിശദമായി പരിശോധിക്കാം.
∙ ഹൈബ്രിഡ് പ്ലാന്റ്
ഓൺ ഗ്രിഡിൽ ഉപയോഗിക്കുന്ന സാധാരണ ഇൻവെർട്ടറിൽ ബാറ്ററിയും കൂടി ചേർന്ന സംവിധാനമാണ് ഹൈബ്രിഡ് ഇൻവെർട്ടർ.
നേട്ടം: സോളർ വൈദ്യുതോൽപാദനം നടക്കുമ്പോൾ ആ വൈദ്യുതിയും, അല്ലാത്തപ്പോൾ ഗ്രിഡിലെ വൈദ്യുതിയും, ഗ്രിഡിൽ വൈദ്യുതി മുടങ്ങുമ്പോൾ സോളറിൽനിന്നു ചാർജ് ചെയ്ത ബാറ്ററിയിൽനിന്നുള്ള വൈദ്യുതിയും ഉപയോഗിക്കാൻ കഴിയും. നിലവിൽ സോളർ പ്ലാന്റുകൾ ഗ്രിഡുമായി ബന്ധിപ്പിക്കുമ്പോൾ ഉപയോഗിക്കുന്ന നെറ്റ് മീറ്ററിങ് സംവിധാനത്തിൽനിന്നു മറ്റു തരം മീറ്ററിങ് സംവിധാനത്തിലേക്കു പോയാലും ഉപയോക്താക്കൾക്കു കൂടുതൽ ചെലവില്ലാതെ ബാറ്ററിയെ ആശ്രയിക്കാൻ കഴിയും. ഓൺഗ്രിഡ് കൂടിയുള്ളതിനാൽ സബ്സിഡി ലഭിക്കും.
കോട്ടം : പ്ലാന്റിന്റെ ശേഷി അനുസരിച്ച് സാധാരണ ഓൺ ഗ്രിഡ് സോളർ പ്ലാന്റുകളെക്കാൾ ചെലവു കൂടുതലാണ് ഹൈബ്രിഡ് പ്ലാന്റുകൾക്ക്. ബാറ്ററിയുടെ ശേഷി അനുസരിച്ചാണ് ചെലവ് വ്യത്യാസപ്പെടുന്നത്. എങ്കിലും 6–7 വർഷം കൊണ്ട് മുടക്കുമുതൽ തിരിച്ചു കിട്ടും.
∙ ഓൺഗ്രിഡ്
സോളർ പാനലിൽ നിന്ന് ഉൽപാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ച് പകൽ വൈദ്യുതി ആവശ്യം നിറവേറ്റുകയും ബാക്കി കെഎസ്ഇബിയുടെ പ്രധാന വിതരണ ശൃംഖലയിലേക്കു നൽകുകയും ചെയ്യുന്ന സംവിധാനമാണ് ഓൺ ഗ്രിഡ്. ഈ രീതിയിൽ സോളർ പാനൽ സ്ഥാപിക്കുന്നതിനാണ് കേന്ദ്ര സർക്കാർ സബ്സിഡി നൽകുന്നത്. ഗാർഹിക ഉപയോക്താക്കൾക്ക് മേൽക്കൂരയിലെ പാനലിനു മാത്രമേ സബ്സിഡി ലഭിക്കൂ.
നേട്ടം : താരതമ്യേന ചെലവു കുറവാണ്. 3 കിലോവാട്ട് സോളർ പാനലിന് സബ്സിഡി കഴിഞ്ഞ് ശരാശരി 1.20 ലക്ഷം രൂപ. ശരാശരി 5 വർഷം കൊണ്ട് മുടക്കു മുതൽ തിരിച്ചു കിട്ടും. ഓൺഗ്രിഡിന് ബാറ്ററി ആവശ്യമില്ല. തുടർ ചെലവുകളും ഇല്ല. ഉപയോഗം കഴിഞ്ഞ് ഗ്രിഡിലേക്കു അധിക വൈദ്യുതി നൽകുന്നവർക്ക് വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ നിശ്ചയിക്കുന്ന നിരക്കിൽ വർഷംതോറും മാർച്ച് 31ന് കണക്കാക്കി വൈദ്യുതിയുടെ വില കെഎസ്ഇബി നൽകും.
കോട്ടം : പ്രധാന ലൈനിൽ വൈദ്യുതി മുടങ്ങുമ്പോൾ സുരക്ഷാ കാരണങ്ങളാൽ സോളർ ഇൻവെർട്ടർ ഡ്രിപ്പ് ആകുകയും സോളർ പാനൽ വൈദ്യുതി ഉൽപാദിപ്പിക്കാത്ത അവസ്ഥയുണ്ടാകുകയം ചെയ്യും. ഒരു ട്രാൻസ്ഫോമറിന്റെ പരിധിയുടെ 75% മാത്രമേ സോളർ അനുവദിക്കൂ. (ഇതു 90% ആയി വർധിപ്പിക്കാൻ റെഗുലേറ്ററി കമ്മിഷൻ നടപടി തുടങ്ങിയിട്ടുണ്ട്). ഇൻവെർട്ടറിന്റെ വോൾട്ടേജിൽ വ്യതിയാനം സംഭവിച്ച് പരിധിയിൽ കൂടുകയോ കുറയുകയോ ചെയ്താൽ ഇൻവെർട്ടർ ഓഫ് ആകും.
∙ ഓഫ് ഗ്രിഡ്
ഓഫ് ഗ്രിഡിന് പ്രധാന വൈദ്യുതി ശൃംഖലയുമായി ബന്ധമുണ്ടാകില്ല. വീട്ടിൽ സ്ഥാപിക്കുന്ന സോളർ പാനലിൽ നിന്ന് ഇൻവെർട്ടർ ഉപയോഗിച്ച് ബാറ്ററികളിൽ വൈദ്യുതി സംഭരിക്കുകയും വീട്ടിലെ ആവശ്യം അനുസരിച്ച് ഉപയോഗിക്കുകയും ചെയ്യാം.
നേട്ടം: പ്രധാന വൈദ്യുതി ശൃംഖലയിൽ വൈദ്യുതി മുടക്കമോ വോൾട്ടേജ് ക്ഷാമമോ ഉണ്ടായാലും ബാറ്ററി ഉപയോഗിച്ച് വീട്ടിലെ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാം.
കോട്ടം: ചെലവ് കൂടും. സബ്സിഡി ലഭിക്കില്ല. വില കൂടിയ ലിഥിയം അയോൺ ബാറ്ററികളാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ബാറ്ററിയുടെ മെയിന്റനൻസും ആയുസ്സുമാണ് തുടർ ചെലവുകളിൽ പ്രധാനം.