‘വരൂ, നോട്ടയ്ക്ക് വോട്ട് ചെയ്യൂ’വെന്ന് കോൺഗ്രസ്, പ്രചാരണം നിർത്തി നേതാക്കൾ; ഇൻഡോറിലേക്കോ ആ റെക്കോർഡ്?
കുറച്ചു വർഷങ്ങളായി രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നും ഒരു രഹസ്യം തേടി മധ്യപ്രദേശിലെ ഇൻഡോറിലേക്ക് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും എത്താറുണ്ട്. 2017 മുതൽ ‘വൃത്തിയുടെ നഗരം’ എന്ന നേട്ടം സ്വന്തമാക്കിയ ഇൻഡോറിൽനിന്ന്, ആ നേട്ടത്തിന് പിന്നിലുള്ള വിജയമന്ത്രം കണ്ടു പഠിച്ച് അവരുടെ നാട്ടിൽ നടപ്പിലാക്കാനാണ് ഈ യാത്ര. തുടർച്ചയായി ഏഴാം വട്ടവും ഇൻഡോർ ഒന്നാം സ്ഥാനത്തുനിന്ന് പുറത്തായില്ല. പക്ഷേ ഇത്തവണ ചെറിയൊരു മാറ്റമുണ്ടായി, ഒന്നാം സ്ഥാനം ഗുജറാത്തിലെ വജ്രനഗരമെന്ന വിശേഷണമുള്ള സൂറത്തുമായി ഇൻഡോറിനു പങ്കുവയ്ക്കേണ്ടി വന്നു. രാജ്യം ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് പോകുമ്പോൾ വീണ്ടും ഇൻഡോറും സൂറത്തും വാർത്തകളിൽ നിറയുകയാണ്. വൃത്തിയുടെ കാര്യത്തിലല്ലെന്നു മാത്രം. ജനാധിപത്യത്തിൽ ഒരിക്കലും ആവർത്തിക്കാൻ പാടില്ലാത്ത ചില ശീലങ്ങളുടെ കേന്ദ്രമായിട്ടാണ് സൂറത്തും തൊട്ടുപിന്നാലെ ഇൻഡോറും കടന്നുവന്നത്. തിരഞ്ഞെടുപ്പിന് മുൻപ് ബിജെപി സ്ഥാനാർഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു എന്നതിലൂടെയാണ് സൂറത്ത് വാർത്തകളിൽ നിറഞ്ഞത്. കോൺഗ്രസ് സ്ഥാനാർഥിയുടെ പത്രിക തള്ളുകയും ബിജെപി സ്ഥാനാർഥിയൊഴികെ മറ്റെല്ലാ സ്ഥാനാർഥികളും ദുരൂഹമായി അവരുടെ പത്രിക പിൻവലിക്കുകയും ചെയതതോടെയാണ് സൂറത്തിൽ ബിജെപി വോട്ടെടുപ്പിനു മുൻപുതന്നെ എതിരില്ലാ ജയം സ്വന്തമാക്കിയത്.

കുറച്ചു വർഷങ്ങളായി രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നും ഒരു രഹസ്യം തേടി മധ്യപ്രദേശിലെ ഇൻഡോറിലേക്ക് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും എത്താറുണ്ട്. 2017 മുതൽ ‘വൃത്തിയുടെ നഗരം’ എന്ന നേട്ടം സ്വന്തമാക്കിയ ഇൻഡോറിൽനിന്ന്, ആ നേട്ടത്തിന് പിന്നിലുള്ള വിജയമന്ത്രം കണ്ടു പഠിച്ച് അവരുടെ നാട്ടിൽ നടപ്പിലാക്കാനാണ് ഈ യാത്ര. തുടർച്ചയായി ഏഴാം വട്ടവും ഇൻഡോർ ഒന്നാം സ്ഥാനത്തുനിന്ന് പുറത്തായില്ല. പക്ഷേ ഇത്തവണ ചെറിയൊരു മാറ്റമുണ്ടായി, ഒന്നാം സ്ഥാനം ഗുജറാത്തിലെ വജ്രനഗരമെന്ന വിശേഷണമുള്ള സൂറത്തുമായി ഇൻഡോറിനു പങ്കുവയ്ക്കേണ്ടി വന്നു.
രാജ്യം ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് പോകുമ്പോൾ വീണ്ടും ഇൻഡോറും സൂറത്തും വാർത്തകളിൽ നിറയുകയാണ്. വൃത്തിയുടെ കാര്യത്തിലല്ലെന്നു മാത്രം. ജനാധിപത്യത്തിൽ ഒരിക്കലും ആവർത്തിക്കാൻ പാടില്ലാത്ത ചില ശീലങ്ങളുടെ കേന്ദ്രമായിട്ടാണ് സൂറത്തും തൊട്ടുപിന്നാലെ ഇൻഡോറും കടന്നുവന്നത്. തിരഞ്ഞെടുപ്പിന് മുൻപ് ബിജെപി സ്ഥാനാർഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു എന്നതിലൂടെയാണ് സൂറത്ത് വാർത്തകളിൽ നിറഞ്ഞത്. കോൺഗ്രസ് സ്ഥാനാർഥിയുടെ പത്രിക തള്ളുകയും ബിജെപി സ്ഥാനാർഥിയൊഴികെ മറ്റെല്ലാ സ്ഥാനാർഥികളും ദുരൂഹമായി അവരുടെ പത്രിക പിൻവലിക്കുകയും ചെയതതോടെയാണ് സൂറത്തിൽ ബിജെപി വോട്ടെടുപ്പിനു മുൻപുതന്നെ എതിരില്ലാ ജയം സ്വന്തമാക്കിയത്.
ഈ വിഷയം രാജ്യം ചർച്ച ചെയ്യുന്ന വേളയിലാണ് ഇൻഡോറിലും കോൺഗ്രസ് സ്ഥാനാർഥി പാലം വലിച്ചത്. കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥി അക്ഷയ് കാന്തി ബാം, പാർട്ടിപോലും അറിയാതെ അവസാന നിമിഷമെത്തി പത്രിക പിൻവലിക്കുകയായിരുന്നു. എന്നാൽ സൂറത്തിന് സമാനമായ അവസ്ഥ ഇൻഡോറിലുണ്ടായില്ല. അവിടെ മത്സരിക്കാൻ സ്വതന്ത്രരടക്കം 14 സ്ഥാനാർഥികൾ ഉറച്ചു നിന്നു. ഇതോടെ നഷ്ടം കോൺഗ്രസിനു മാത്രമായി. രാജ്യം ആര് ഭരിക്കണം എന്ന തീരുമാനത്തിലേക്കെത്താൻ ഓരോ സീറ്റും വിലപ്പെട്ടതാണെന്നിരിക്കെയാണ് കോൺഗ്രസിന് ഇൻഡോറിലും സൂറത്തിലുമായി തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവസരം നഷ്ടമായത്.
നോട്ടപ്പിശക് മൂലം സ്വന്തം സ്ഥാനാർഥിയെ നഷ്ടമായ കോൺഗ്രസ് ഇപ്പോൾ ‘നോട്ട’യ്ക്ക് വേണ്ടി പ്രചാരണരംഗത്ത് വന്നിരിക്കുകയാണ്. 2019ൽ ഇന്‍ഡോറിൽ കോൺഗ്രസ് സ്ഥാനാർഥി നേടിയ 5 ലക്ഷത്തോളം വോട്ടുകളിൽ ഇക്കുറി എത്ര വോട്ട് നോട്ടയ്ക്ക് ലഭിക്കുമെന്ന ആകാംക്ഷയാണ് ഈ മണ്ഡലത്തിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. റെക്കോർഡ് വോട്ട് നേടി നോട്ട കരുത്തുകാട്ടുമോ? അതോ കഴിഞ്ഞ തവണ ബിജെപി സ്ഥാനാർഥി സ്വന്തമാക്കിയ 10 ലക്ഷം വോട്ടിന്റെ റെക്കോർഡാവുമോ ഇൻഡോർ മറികടക്കുക? ഇൻഡോറിലെ ആ വോട്ടു വിശേഷങ്ങളിലേക്ക്...
∙ സുമിത്ര വളർത്തിയ ‘താമരപ്പാടം’
മധ്യപ്രദേശിലെ 29 ലോക്സഭാ മണ്ഡലങ്ങളിൽ ഒരെണ്ണമായ ഇൻഡോർ ബിജെപിയെ സംബന്ധിച്ചിടത്തോളം അവരുടെ തമാരപ്പാടമാണ്. കാരണം 1989 മുതൽ ബിജെപി മാത്രമാണ് ലോക്സഭാ തിരഞ്ഞടുപ്പുകളിൽ ഇവിടെ ജയിച്ചു കയറുന്നത്. ഇതിൽ ശ്രദ്ധേയം സുമിത്ര മഹാജൻ എന്ന പേരാണ്. 1989 മുതൽ എട്ടു തവണയാണ് സുമിത്ര മഹാജൻ ഇൻഡോറിനെ ലോക്സഭയിൽ പ്രതിനിധീകരിച്ചത്. 2014 മുതൽ 2019 വരെ ലോക്സഭാ സ്പീക്കറുടെ കസേരയിൽ സുമിത്രയെ ഇരുത്താൻ ബിജെപി തീരുമാനിച്ചതിനു പിന്നിൽ ദശാബ്ദങ്ങൾ നീണ്ട അനുഭവവും സഭാ ചട്ടങ്ങളിൽ ആഴത്തിലുള്ള അറിവുമായിരുന്നു.
30 വർഷം സുമിത്ര മഹാജൻ സ്വന്തമാക്കിയ ഇൻഡോർ മണ്ഡലത്തിന്റെ പിൻഗാമിയായി ശങ്കർ ലാൽവാനിയെയാണ് ബിജെപി 2019ലെ തിരഞ്ഞെടുപ്പിൽ നിർത്തിയത്. ഇന്ത്യാവിഭജന സമയത്ത് പാകിസ്ഥാനിൽനിന്ന് കുടിയേറിയ കുടുംബമാണ് ഇദ്ദേഹത്തിന്റേത്. 1994 മുതൽ 2009 വരെ ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷനിൽ അംഗവും പത്ത് വർഷത്തോളം ചെയർമാനുമായും പ്രവർത്തിച്ച ശങ്കർ 2013-18 കാലഘട്ടത്തിൽ ഇൻഡോർ വികസന അതോറിറ്റിയുടെയും നേതൃത്വം വഹിച്ചു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 1,068,569 വോട്ടുകളാണ് അദ്ദേഹം സ്വന്തമാക്കിയത്. 2019ൽ ഇന്ത്യയിൽ മത്സരിച്ചവരിൽ ഏറ്റവും കൂടുതൽ വോട്ടുകൾ സ്വന്തമാക്കി എന്ന റെക്കോർഡും ശങ്കർ ലാൽവാനിയയ്ക്കാണ്. ഇക്കുറി കോൺഗ്രസ് സ്ഥാനാർഥി പത്രിക പിൻവലിച്ച അവസ്ഥയിൽ ശങ്കർ ലാൽവാനിയ സ്വന്തം റെക്കോർഡ് തിരിത്തിക്കുറിക്കുമോ എന്നതും ജൂൺ 4ന്റെ സസ്പെൻസ് കൂട്ടുകയാണ്.
∙ കോൺഗ്രസിന്റെ ‘സ്ഥാനാർഥി’ നോട്ട?
കോൺഗ്രസ് സ്ഥാനാർഥി പത്രിക പിൻവലിച്ചതോടെ ഇൻഡോറിലെ തിരഞ്ഞെടുപ്പ് പ്രചാരണമെല്ലാം മന്ദഗതിയിലായി. പ്രചാരണ പരിപാടിക്ക് എത്താമെന്ന് സമ്മതിച്ചിരുന്ന നേതാക്കളെല്ലാം അവരുടെ പരിപാടികളും റാലികളും നിർത്തിവച്ചു. പ്രമുഖ പാർട്ടികൾ മധ്യപ്രദേശിലെ മറ്റു മണ്ഡലങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. സൂറത്ത് മോഡലിൽ ഇൻഡോറിലെ മറ്റ് സ്ഥാനാർഥികൾ കൂടി പത്രിക പിൻവലിക്കുമോ എന്ന സംശയവും ഉയർന്നിരുന്നു. അതേസമയം ബിജെപി നേതാക്കളുടെ ഭാഗത്തുനിന്ന് പത്രിക പിൻവലിക്കാൻ സമ്മർദമുണ്ടെന്ന് ചില സ്ഥാനാർഥികൾ ആക്ഷേപം ഉന്നയിച്ചു.
ഇതിനിടെയാണ് നോട്ടയെ ഉയർത്തിക്കാട്ടി ബിജെപിക്ക് തിരിച്ചടി നൽകാൻ കോൺഗ്രസ് അപ്രതീക്ഷിത നീക്കം ആരംഭിച്ചത്. നോട്ടയെ കൂടാതെ ഇൻഡോർ മണ്ഡലത്തിൽ 14 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. വിവിധ പാർട്ടികളെ പ്രതിനിധീകരിച്ച് ശങ്കർ ലാൽവാനി (ബിജെപി), സഞ്ജയ് സോളങ്കി (ബിഎസ്പി), ബസന്ത് ഗെലോട്ട് (ജനസംഘം പാർട്ടി) അജീത് സിങ് (എസ്‌യുസിഐ), പവൻ കുമാർ (അഖിൽ ഭാരതീയ പരിവാർ പാർട്ടി) എന്നിവരും സ്വതന്ത്രസ്ഥാനാർഥികളായി അഭയ് ജെയിൻ, പങ്കജ് ഗുപ്ത, അയാസ് അലി, ദേശ് ഭക്ത് അങ്കിത് ഗുപ്ത, അർജുൻ പരിഹാർ, ലാവിഷ് ദിലീപ് ഖണ്ഡേൽവാൾ, മുദിത് ചൗരസ്യ, പർമാനന്ദ് തോലാനി, രവി സിർവായ എന്നിവരുമാണ് മത്സര രംഗത്തുള്ളത്.
തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിർത്താത്ത പാർട്ടികൾ പ്രധാനമായും രണ്ട് വഴികളാണ് സ്വീകരിക്കുക. ഒന്ന് സ്ഥാനാർഥി പട്ടികയിലുള്ള ഏതെങ്കിലും ഒരാൾക്ക് പിന്തുണ പ്രഖ്യാപിക്കും അല്ലെങ്കിൽ തിരഞ്ഞെടുപ്പിൽ മനഃസ്സാക്ഷി വോട്ട് നൽകാൻ അണികൾക്ക് ആഹ്വാനം ചെയ്ത് മാറി നിൽക്കും. പക്ഷേ ഇൻഡോറിൽ കോൺഗ്രസ് മറ്റൊരു തന്ത്രമാണ് പയറ്റുന്നത്. നോട്ടയ്ക്ക് വോട്ട് ചെയ്യാനാണ് മണ്ഡലത്തിലുടനീളം ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിനായി മണ്ഡലത്തിൽ ഒട്ടേറെയിടത്ത് പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. സ്ഥാനാർഥി പട്ടികയിലെ ഒരു സ്ഥാനാർഥിക്കും പിന്തുണ നൽകാതെയാണ് കോൺഗ്രസ് നോട്ടയ്ക്ക് വോട്ട് ചെയ്യാൻ ആഹ്വാനം നൽകിയതെന്നതാണ് ഏറെ കൗതുകം.
∙ കൈകഴുകാനാവാതെ കുഴങ്ങി ബിജെപി
സൂറത്തിന് പിന്നാലെ ഇൻഡോറിലും കോൺഗ്രസിന് തിരഞ്ഞെടുപ്പിന് മത്സരിക്കാനാവാത്ത സാഹചര്യമുണ്ടായത് വലിയ ചർച്ചകൾക്കാണ് വഴിമരുന്നിട്ടത്. സൂറത്തിൽ നടന്ന രാഷ്ട്രീയ നാടകങ്ങളിൽ ബിജെപി പരസ്യമായി രംഗത്തുണ്ടായിരുന്നില്ല. അതിനാൽ ആരോപണങ്ങളിൽനിന്ന് കൈകഴുകാൻ പാർട്ടിക്ക് വേഗം സാധിച്ചു. എന്നാൽ ഇൻഡോറിൽ അതായിരുന്നില്ല സ്ഥിതി. കോൺഗ്രസ് സ്ഥാനാർഥി അക്ഷയ് കാന്തി ബാം പത്രിക പിൻവലിക്കാനെത്തിയത് ബിജെപി എംഎൽഎ രമേശ് മെൻഡോലയുടെ കൂടെയായിരുന്നു.
സൂറത്തിൽ കോൺഗ്രസ് സ്ഥാനാർഥി പത്രിക തള്ളിയതിന് പിന്നാലെ ഒളിവിൽ പോവുകയാണ് ചെയ്തതെങ്കിൽ ഇൻഡോറിൽ അക്ഷയ് കാന്തി ബാം താൻ ബിജെപിയിൽ ചേരുന്നതായി പ്രഖ്യാപിക്കുകയായിരുന്നു. തൊട്ടുപിന്നാലെ, ബിജെപി നേതാവും മന്ത്രിയുമായ കൈലാഷ് വിജയവർഗിയ, കോൺഗ്രസ് സ്ഥാനാർഥിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തു. ഇൻഡോറെന്ന ബിജെപിയുടെ എക്കാലത്തെയും സുരക്ഷിത മണ്ഡലത്തിൽ നടന്ന രാഷ്ട്രീയ നാടകം അക്ഷരാർഥത്തിൽ ബിജെപിക്ക് വലിയ തലവേദനയായിരിക്കുകയാണ്.
രാഷ്ട്രീയ ധാർമികതയ്ക്ക് നിരക്കാത്തതാണ് അക്ഷയ് കാന്തി ബാമിന്റെ പ്രവർത്തിയെന്ന് ബിജെപി ക്യാംപിൽനിന്നുതന്നെ ആക്ഷേപം ഉയർന്നത് ഇതിന്റെ തെളിവാണ്. അവസാന നിമിഷം പത്രിക പിൻവലിച്ചത് അന്യായമായ പ്രവൃത്തിയാണെന്നാണ് ഈ സംഭവത്തിൽ മുതിർന്ന ബിജെപി നേതാവും 30 വർഷം ഇൻഡോറിലെ എംപിയുമായിരുന്ന സുമിത്ര മഹാജൻ പ്രതികരിച്ചത്. തങ്ങളുടെ ആളുകളാണ് ഇതിന് പിന്നിലെങ്കിൽ തെറ്റായിപ്പോയെന്നും അവർ പറഞ്ഞതോടെ ബിജെപി ക്യാംപിലെ അസ്വാരസ്യങ്ങൾകൂടി പുറത്തുവന്നു. ബിജെപി അംഗത്വം ഇനിയും അക്ഷയ് കാന്തിനു നൽകാത്തതും ബിജെപിയിലെ ആശയക്കുഴപ്പത്തിന് തെളിവാണ്. ഇതിനു പിന്നാലെയാണ് നോട്ടയ്ക്ക് വോട്ടുനൽകാൻ കോൺഗ്രസ് മണ്ഡലത്തിലുടനീളം ആഹ്വാനം ചെയ്തത്.
കോൺഗ്രസിന്റെ നോട്ട പ്രചാരണവും ബിജെപിയെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായിരുന്നു. നോട്ടയ്ക്ക് വോട്ടു ചെയ്യാനുള്ള കോൺഗ്രസ് പോസ്റ്റർ ബിജെപി നേതാവ് കീറിയെറിയുന്ന സംഭവവുമുണ്ടായി. ഇൻഡോറിന് നെഗറ്റീവ് രാഷ്ട്രീയത്തിൽ താൽപര്യമില്ലെന്നാണ് നോട്ടയ്ക്കെതിരെ ബിജെപിയുടെ അവകാശവാദം. അതേസമയം നോട്ടയ്ക്ക് രാജ്യത്ത് ഇതുവരെ ലഭിച്ചതിൽ വച്ച് ഏറ്റവും വലിയ വോട്ട് വിഹിതം ഇൻഡോറിൽ ലഭിച്ചാൽ അത് ഒരിക്കലും മായാത്തൊരു അടയാളമായി അവശേഷിക്കും. ഇതാവാം ബിജെപിയെ ഇപ്പോൾ കുഴക്കുന്നത്.
∙ നോട്ടയ്ക്ക് കോളടിക്കുമോ?
2013ൽ ഛത്തീസ്ഗഡ്, മധ്യപ്രദേശ്, മിസോറം, ഡൽഹി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലാണ് ആദ്യമായി നോട്ട ‘മത്സരരംഗത്തേക്ക്’ വന്നത്. മുകളിൽ പറഞ്ഞ ആരുമല്ല (None of the Above) എന്ന അർഥത്തിൽ വോട്ടിങ് മെഷീനിൽ സ്ഥാനാർഥികളുടെ പേരിന് ഏറ്റവും താഴെ ഇരിപ്പുറപ്പിച്ച നോട്ടയിലേക്ക് ലക്ഷങ്ങളാണ് വിരലുകൾ ചലിപ്പിച്ചത്. 2014, 2019 ലോക്സഭാ തിരഞ്ഞെടുപ്പിലും സ്ഥാനാർഥികൾക്കൊപ്പം നോട്ട വോട്ടിങ് മെഷീനിലുണ്ടായിരുന്നു.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്ത് ആകെ ചെയ്ത വോട്ടുകളിൽ 1.06% (65.2 ലക്ഷം) നോട്ട സ്വന്തമാക്കി. സംസ്ഥാനങ്ങളുടെ കണക്കെടുത്താൽ ബിഹാറാണ് നോട്ടയുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത്. 2% പേരാണ് ഇവിടെ നോട്ടയിൽ ജനാധിപത്യത്തിന്റെ വിശ്വാസം കണ്ടെത്തിയത്. ആന്ധ്രപ്രദേശ് (1.54%), ഛത്തീസ്ഗഡ് (1.44%) രണ്ടും മൂന്നും സ്ഥാനത്തെത്തി. രാജ്യത്ത് കൂടുതൽ വോട്ടുകൾ നോട്ട സ്വന്തമാക്കിയ മണ്ഡലത്തിന്റെ റെക്കോർഡ് ബിഹാറിലെ ഗോപാൽഗഞ്ചിനാണ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 51,660 വോട്ടുകളാണ് നോട്ടയ്ക്ക് ലഭിച്ചത്. ആകെ പോൾ ചെയ്ത വോട്ടിന്റെ 5.04%.
2014ലെ തിരഞ്ഞെടുപ്പിൽ ഛത്തീസ്ഗഡിലെ ബസ്തർ ലോക്സഭാ മണ്ഡലത്തിലാണ് കൂടുതൽ പേർ നോട്ടയിൽ കൈവിരൽ തൊട്ടത്. 41,667 വോട്ടുകളാണ് ഇവിടെ നോട്ടയ്ക്ക് ലഭിച്ചത്. ആകെ പോൾ ചെയ്ത വോട്ടിന്റെ 4.56 ശതമാനമാണ് നോട്ട ഇവിടെ സ്വന്തമാക്കിയത്. 2019ലെ തിരഞ്ഞെടുപ്പിൽ ഇൻഡോറിൽ കോൺഗ്രസിന് 5,20,815 വോട്ടുകളും നോട്ടയ്ക്ക് 5045 വോട്ടുകളുമാണ് ലഭിച്ചത്. നിലവിൽ, അപ്രതീക്ഷിതമായി കോൺഗ്രസ് പിന്തുണ ലഭിച്ചതോടെ നോട്ടയ്ക്ക് കോളടിച്ചിരിക്കുകയാണ്. ഒരു പക്ഷേ രാജ്യത്ത് നോട്ടയ്ക്ക് ഏറ്റവും അധികം വോട്ട് ലഭിച്ച മണ്ഡലമെന്ന റെക്കോർഡും നോട്ട സ്വന്തമാക്കിയേക്കാം. ഇൻഡോറിൽ ദേശീയ പാർട്ടിയുടെ പിന്തുണ നോട്ടയ്ക്ക് ലഭിക്കുമ്പോൾ ഒരുപക്ഷേ ഗോപാൽഗഞ്ചും ബസ്തറും പിന്നിലായേക്കും.
‘പോളിങ് ബൂത്തിൽ പോകൂ... നോട്ടയ്ക്ക് വോട്ടിട്ട് ബിജെപിയെ പാഠം പഠിപ്പിക്കൂ!’ എന്നാവശ്യപ്പെട്ടാണ് ഇൻഡോറിൽ കോൺഗ്രസ് പ്രചാരണത്തിന് ഇറങ്ങിയിരിക്കുന്നത്. കോൺഗ്രസ് സ്ഥാനാർഥിക്കു മേൽ പാർട്ടിക്കുണ്ടായ ഒരു ‘നോട്ട’പ്പിശകിലാണ് ഇപ്പോൾ ഈ അവസ്ഥ വന്നുചേർന്നതെന്ന യാഥാർഥ്യവും അണികൾക്കു മുന്നിലുണ്ട്. ദേശീയ പാർട്ടിയുടെ പിന്തുണയിൽ നോട്ട മത്സരിക്കുന്ന രാജ്യത്തെ ഏക മണ്ഡലമായി ഇൻഡോർ മാറുമ്പോൾ ഉയരുന്നത് ഒറ്റച്ചോദ്യം മാത്രം– എത്ര വോട്ടു പിടിക്കും നോട്ട? മേയ് 13നാണ് ഇൻഡോറിലെ വോട്ടെടുപ്പ്.