‘മമത ഒരു ‘കൾട്ടാ’ണ്; മോദിക്ക് ഒരു ഗാരന്റിയും നൽകാനില്ല’: കീർത്തി കപ്പടിക്കുമോ ബംഗാളിലും?
ബർധ്മാൻ-ദുർഗാപുർ മണ്ഡലം തിരിച്ചുപിടിക്കാൻ മമതാ ബാനർജി ഇറക്കുമതി ചെയ്തതാണ് 1983 ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിലെ കീർത്തി ആസാദിനെ. ബിജെപിയിൽ നിന്ന് കോൺഗ്രസ് വഴി തൃണമൂലിൽ എത്തിയ ആസാദിനു മുൻപിൽ ബിജെപിയുടെ സംസ്ഥാനത്തെ മുതിർന്ന നേതാവായ ദിലീപ് ഘോഷിന് അടിപതറുമോയെന്ന് ഇന്ന് ജനം വിധിയെഴുതും. ഒരു ലക്ഷം വോട്ടിനെങ്കിലും ജയിക്കുമെന്ന് കീർത്തി ആസാദ് പറയുന്നു. കഴിഞ്ഞ തവണ 18 സീറ്റാണ് ബിജെപിക്ക് ബംഗാളിൽ ലഭിച്ചിരുന്നത്. മികച്ച സ്ഥാനാർഥികളെ നിർത്തി ബിജെപിയ്ക്ക് തടയിടാനുള്ള ദീദിയുടെ ശ്രമത്തിന്റെ ഭാഗമായാണ് ബിഹാറുകാരനായ ആസാദ് വ്യവസായമേഖലയായ ബർധ്മാൻ-ദുർഗാപുർ മണ്ഡലത്തിൽ എത്തിയത്. മുൻ കേന്ദ്രമന്ത്രി എസ്.എസ്.അലുവാലിയ കഴിഞ്ഞ തവണ ജയിച്ച മണ്ഡലമാണിത്. ഡൽഹിയിലും ബിഹാറിലും ബിജെപിക്കു വേണ്ടി മൽസരിച്ചു ജയിച്ച ആസാദ് മുൻ കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലിക്കെതിരേ വിമർശനമുന്നയിച്ചാണ് പാർട്ടിയിൽ നിന്നു പുറത്താകുന്നത്.

ബർധ്മാൻ-ദുർഗാപുർ മണ്ഡലം തിരിച്ചുപിടിക്കാൻ മമത ബാനർജി ഇറക്കുമതി ചെയ്തതാണ് 1983 ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിലെ കീർത്തി ആസാദിനെ. ബിജെപിയിൽ നിന്ന് കോൺഗ്രസ് വഴി തൃണമൂലിൽ എത്തിയ ആസാദിനു മുൻപിൽ ബിജെപിയുടെ സംസ്ഥാനത്തെ മുതിർന്ന നേതാവായ ദിലീപ് ഘോഷിന് അടിപതറുമോയെന്ന് ഇന്ന് ജനം വിധിയെഴുതും. ഒരു ലക്ഷം വോട്ടിനെങ്കിലും ജയിക്കുമെന്ന് കീർത്തി ആസാദ് പറയുന്നു. കഴിഞ്ഞ തവണ 18 സീറ്റാണ് ബിജെപിക്ക് ബംഗാളിൽ ലഭിച്ചിരുന്നത്. മികച്ച സ്ഥാനാർഥികളെ നിർത്തി ബിജെപിയ്ക്ക് തടയിടാനുള്ള ദീദിയുടെ ശ്രമത്തിന്റെ ഭാഗമായാണ് ബിഹാറുകാരനായ ആസാദ് വ്യവസായമേഖലയായ ബർധ്മാൻ-ദുർഗാപുർ മണ്ഡലത്തിൽ എത്തിയത്.
മുൻ കേന്ദ്രമന്ത്രി എസ്.എസ്.അലുവാലിയ കഴിഞ്ഞ തവണ ജയിച്ച മണ്ഡലമാണിത്. ഡൽഹിയിലും ബിഹാറിലും ബിജെപിക്കു വേണ്ടി മൽസരിച്ചു ജയിച്ച ആസാദ് മുൻ കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലിക്കെതിരേ വിമർശനമുന്നയിച്ചാണ് പാർട്ടിയിൽ നിന്നു പുറത്താകുന്നത്. സെലിബ്രിറ്റികൾ മാത്രമല്ല, ബിജെപി ഇതര മുഖ്യമന്ത്രിമാരിൽ ചിലർ വരെ മോദിക്കും അമിത് ഷായ്ക്കും എതിരെ വിമർശനമുന്നയിക്കാൻ ഭയക്കുമ്പോൾ ഇരുവരെയും പേരെടുത്ത് വിമർശിക്കുകയാണ് ബിഹാർ മുൻ മുഖ്യമന്ത്രി ഭഗവത് ത്സാ ആസാദിന്റെ മകൻ കൂടിയായ കീർത്തി ആസാദ്. തിരഞ്ഞെടുപ്പു വേദികളിൽ ആർഎസ്എസിനെ നിരന്തരം ആക്രമിക്കുന്ന നേതാവ്.
∙ ജയിക്കുമോ കന്നിയങ്കത്തിൽ?
വൈവിധ്യങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടം കൂടിയാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പെന്ന് കീർത്തി ആസാദ് പറയുന്നു. ടെലിപ്രോപ്റ്റർ പ്രധാനമന്ത്രിയാണ് മോദി. രാജ്യത്തെ ജനങ്ങളിൽ വിഭജനമുണ്ടാക്കുകയെന്ന ആർഎസ്എസ് അജൻഡയാണ് അദ്ദേഹം നടപ്പിലാക്കുന്നത്. ‘‘ബംഗ്ലദേശിൽ നിന്നും നുഴഞ്ഞുകയറ്റക്കാരെ മമത ബംഗാളിൽ എത്തിക്കുന്നുവെന്നാണ് അമിത് ഷാ ഉൾപ്പെടെയുള്ളവർ ആരോപിക്കുന്നത്. എന്നാൽ ഇവരുടെ കീഴിലുള്ള ബിഎസ്എഫും മറ്റുമാണ് അതിർത്തിയുടെ കാവൽക്കാരും’’. അദ്ദേഹം പരിഹസിക്കുന്നു.
ഒരു കാലത്ത് ക്രിക്കറ്റ് മൈതാനങ്ങളെ പ്രകമ്പനം കൊള്ളിച്ച കീർത്തി ആസാദിന്റെ രാഷ്ട്രീയത്തിനും ഏറെ സവിശേഷതകളുണ്ട്. ഒത്തുതീർപ്പുകൾക്ക് തയാറല്ലാത്ത അദ്ദേഹം പാർട്ടിയിലിരിക്കെ ബിജെപിക്ക് നൽകിയ തലവേദന ചെറുതല്ല. ഡൽഹി ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതി സംബന്ധിച്ചാണ് കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലിക്കെതിരേ കീർത്തി ആസാദ് നിരന്തരം ആക്രമണം അഴിച്ചുവിട്ടത്. തുടർന്നാണ് പാർട്ടിയിൽ നിന്നു പുറത്താകുന്നതും.
മൂന്നു സംസ്ഥാനങ്ങളിൽ മൂന്നു വ്യത്യസ്ത പാർട്ടികൾക്കായി മൽസരിക്കുക എന്ന അപൂർവതയും കീർത്തി ആസാദിനുണ്ട്. ബിജെപി ടിക്കറ്റിൽ ബിഹാറിലെ ധർബാംഗയിൽ നിന്നും രണ്ടുതവണ ലോക്സഭയിലെത്തും മുൻപ് ഡൽഹിയിൽ നിന്ന് നിയമസഭയിൽ എത്തിയിരുന്നു അദ്ദേഹം. കോൺഗ്രസ് സ്ഥാനാർഥിയായി കഴിഞ്ഞ തവണ ബിഹാറിലെ ധൻബാദിൽ നിന്നു മൽസരിച്ചെങ്കിലും തോറ്റു. ബംഗാളിൽ കീർത്തിയുടെ കന്നിയങ്കമാണിത്. മികച്ച സംഘാടകൻ കൂടിയായ കീർത്തി ആസാദ് തൃണമൂൽ കോൺഗ്രസിന്റെ ഗോവ സ്റ്റേറ്റ് ഇൻ ചാർജ് കൂടിയാണ്.
∙ മമത ഒരു വികാരമാണ്
കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക പരിഗണന ലഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞത് പരാജയഭീതി കൊണ്ടാണെന്ന് ആസാദ് പറയുന്നു. തിരഞ്ഞെടുപ്പിന്റെ മൂന്നു ഘട്ടം കഴിഞ്ഞപ്പോൾ വൻ പരാജയമുണ്ടാകുമെന്ന് മോദി മനസിലാക്കിയിരിക്കുന്നു. അതുകൊണ്ടുതന്നെ മതത്തിന്റെ പേരിൽ ജനങ്ങളെ വിഭജിക്കാനുള്ള ആർഎസ്എസിന്റെ പഴയ അജൻഡയുമായി അദ്ദേഹം വീണ്ടും എത്തിയിരിക്കുകയാണ്. അതേസമയം വിടുവായത്തം പറയുന്ന പ്രധാനമന്ത്രിയെ ജനങ്ങൾ തിരിച്ചറിയുമെന്നു കൂടി ആസാദ് കൂട്ടിച്ചേർത്തു.
നരേന്ദ്ര മോദിയുടെ പൊള്ളയായ വാഗ്ദാനങ്ങളാണ് ബംഗാളിലെ പ്രധാന തിരഞ്ഞെടുപ്പ് വിഷയം. ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും പേരിൽ വിഭജിക്കുന്ന ആർഎസ്എസിന്റെ രാഷ്ട്രീയത്തെപ്പറ്റി സാധ്യമായ വേദികളിലെല്ലാം നേതാക്കൾ ആഞ്ഞടിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ വിവിധ ക്ഷേമ പദ്ധതികളും ചർച്ചയാണ്. ആസാദ് മത്സരിക്കുന്ന വ്യവസായ മേഖലയായ ബർധ്മാൻ-ദുർഗാപൂർ മേഖലയിൽ തൊഴിലാളികളുടെ വിവിധ പ്രശ്നങ്ങളും വോട്ടായി മാറുമോയെന്ന് കണ്ടറിയണം.
‘‘മമത ബാനർജി ഒരു കൾട്ട് ആണ്.ഒരു മുഖ്യമന്ത്രിമാത്രമല്ല, ഒരു വികാരം കൂടിയാണ്. വീട്ടിലെ അമ്മ സന്തോഷവതിയാണെങ്കിൽ വീട് മുഴുവൻ സന്തോഷത്തിലായിരിക്കുമെന്ന് അവർക്ക് അറിയാം. അതുകൊണ്ടാണ് സ്ത്രീകൾക്കായി-അമ്മമാർക്കും പെൺമക്കൾക്കുമായി- മമത ബാനർജി വിവിധ പദ്ധതികൾ കൊണ്ടുവന്നത്. ജനങ്ങളെ തമ്മിൽ തല്ലിക്കുന്ന ബിജെപിയുടെയും ആർഎസ്എസിന്റെയും തന്ത്രങ്ങൾ മമതക്കു മുൻപിൽ പരാജയപ്പെടുകയാണ്.’’ കീർത്തി ആസാദ് പറയുന്നു.