ആഴ്ചകളോളം നീണ്ട ഊഹോപോഹങ്ങൾക്കും ചർച്ചകൾക്കും ശേഷം ഓപ്പൺഎഐയുടെ പുതിയ ഉൽപന്നങ്ങളായ എഐ മോഡലും ഡെസ്‌ക്‌ടോപ്പ് പതിപ്പും അവതരിപ്പിക്കപ്പെട്ടിരിക്കുകയാണ്. ഗൂഗിൾ, ഫെയ്സ്ബുക് ഉൾപ്പെടെയുള്ള സിലിക്കൺ വാലിയിലെ മുൻനിര ടെക് കമ്പനികളെല്ലാം ഏറെ ആകാംക്ഷയോടെയും ആശങ്കയോടെയും കാത്തിരുന്ന ഒന്നായിരുന്നു മേയ് 13ലെ ഓപ്പൺഎഐയുടെ പുതിയ ഉൽപന്നങ്ങളെ പരിചയപ്പെടുത്തൽ ചടങ്ങ്. ഭാവിയുടെ പ്രതീക്ഷയായ നിർമിത ബുദ്ധിയിൽ വരുന്ന ഓരോ മാറ്റവും ലോകവും ഏറെ ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്. സ്മാർട് ഫോൺ ക്യാമറ ഉപയോഗിച്ചു പോലും മനുഷ്യ വികാരങ്ങളെ മനസ്സിലാക്കാനുള്ള ജിപിടിയുടെ ശേഷി പ്രകടിപ്പിക്കുന്നതായിരുന്നു പുതിയ അവതരണം. ടെക്‌സ്‌റ്റ്, ഓഡിയോ, ഇമേജുകൾ എന്നിവ പ്രോസസ് ചെയ്യാനും ശേഷിയുള്ളതാണ് പുതിയ ചാറ്റ്ജിപിടി. “മനുഷ്യരും യന്ത്രങ്ങളും തമ്മിലുള്ള ഇടപെടലിന്റെ ഭാവിയാണ് ഞങ്ങൾ നോക്കികാണുന്നത്’’ എന്നാണ് കമ്പനിയുടെ ചീഫ് ടെക്‌നോളജി ഓഫിസർ മിറാ മുറാതി ചടങ്ങിനിടെ പറഞ്ഞത്. എന്തൊക്കെയാണ് ഓപ്പൺഎഐയുടെ പുതിയ ഉൽപന്നങ്ങൾ? ഇത് ആര്‍ക്കൊക്കെ, എപ്പോൾ ലഭിക്കും? വിശദമായി പരിശോധിക്കാം.

ആഴ്ചകളോളം നീണ്ട ഊഹോപോഹങ്ങൾക്കും ചർച്ചകൾക്കും ശേഷം ഓപ്പൺഎഐയുടെ പുതിയ ഉൽപന്നങ്ങളായ എഐ മോഡലും ഡെസ്‌ക്‌ടോപ്പ് പതിപ്പും അവതരിപ്പിക്കപ്പെട്ടിരിക്കുകയാണ്. ഗൂഗിൾ, ഫെയ്സ്ബുക് ഉൾപ്പെടെയുള്ള സിലിക്കൺ വാലിയിലെ മുൻനിര ടെക് കമ്പനികളെല്ലാം ഏറെ ആകാംക്ഷയോടെയും ആശങ്കയോടെയും കാത്തിരുന്ന ഒന്നായിരുന്നു മേയ് 13ലെ ഓപ്പൺഎഐയുടെ പുതിയ ഉൽപന്നങ്ങളെ പരിചയപ്പെടുത്തൽ ചടങ്ങ്. ഭാവിയുടെ പ്രതീക്ഷയായ നിർമിത ബുദ്ധിയിൽ വരുന്ന ഓരോ മാറ്റവും ലോകവും ഏറെ ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്. സ്മാർട് ഫോൺ ക്യാമറ ഉപയോഗിച്ചു പോലും മനുഷ്യ വികാരങ്ങളെ മനസ്സിലാക്കാനുള്ള ജിപിടിയുടെ ശേഷി പ്രകടിപ്പിക്കുന്നതായിരുന്നു പുതിയ അവതരണം. ടെക്‌സ്‌റ്റ്, ഓഡിയോ, ഇമേജുകൾ എന്നിവ പ്രോസസ് ചെയ്യാനും ശേഷിയുള്ളതാണ് പുതിയ ചാറ്റ്ജിപിടി. “മനുഷ്യരും യന്ത്രങ്ങളും തമ്മിലുള്ള ഇടപെടലിന്റെ ഭാവിയാണ് ഞങ്ങൾ നോക്കികാണുന്നത്’’ എന്നാണ് കമ്പനിയുടെ ചീഫ് ടെക്‌നോളജി ഓഫിസർ മിറാ മുറാതി ചടങ്ങിനിടെ പറഞ്ഞത്. എന്തൊക്കെയാണ് ഓപ്പൺഎഐയുടെ പുതിയ ഉൽപന്നങ്ങൾ? ഇത് ആര്‍ക്കൊക്കെ, എപ്പോൾ ലഭിക്കും? വിശദമായി പരിശോധിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഴ്ചകളോളം നീണ്ട ഊഹോപോഹങ്ങൾക്കും ചർച്ചകൾക്കും ശേഷം ഓപ്പൺഎഐയുടെ പുതിയ ഉൽപന്നങ്ങളായ എഐ മോഡലും ഡെസ്‌ക്‌ടോപ്പ് പതിപ്പും അവതരിപ്പിക്കപ്പെട്ടിരിക്കുകയാണ്. ഗൂഗിൾ, ഫെയ്സ്ബുക് ഉൾപ്പെടെയുള്ള സിലിക്കൺ വാലിയിലെ മുൻനിര ടെക് കമ്പനികളെല്ലാം ഏറെ ആകാംക്ഷയോടെയും ആശങ്കയോടെയും കാത്തിരുന്ന ഒന്നായിരുന്നു മേയ് 13ലെ ഓപ്പൺഎഐയുടെ പുതിയ ഉൽപന്നങ്ങളെ പരിചയപ്പെടുത്തൽ ചടങ്ങ്. ഭാവിയുടെ പ്രതീക്ഷയായ നിർമിത ബുദ്ധിയിൽ വരുന്ന ഓരോ മാറ്റവും ലോകവും ഏറെ ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്. സ്മാർട് ഫോൺ ക്യാമറ ഉപയോഗിച്ചു പോലും മനുഷ്യ വികാരങ്ങളെ മനസ്സിലാക്കാനുള്ള ജിപിടിയുടെ ശേഷി പ്രകടിപ്പിക്കുന്നതായിരുന്നു പുതിയ അവതരണം. ടെക്‌സ്‌റ്റ്, ഓഡിയോ, ഇമേജുകൾ എന്നിവ പ്രോസസ് ചെയ്യാനും ശേഷിയുള്ളതാണ് പുതിയ ചാറ്റ്ജിപിടി. “മനുഷ്യരും യന്ത്രങ്ങളും തമ്മിലുള്ള ഇടപെടലിന്റെ ഭാവിയാണ് ഞങ്ങൾ നോക്കികാണുന്നത്’’ എന്നാണ് കമ്പനിയുടെ ചീഫ് ടെക്‌നോളജി ഓഫിസർ മിറാ മുറാതി ചടങ്ങിനിടെ പറഞ്ഞത്. എന്തൊക്കെയാണ് ഓപ്പൺഎഐയുടെ പുതിയ ഉൽപന്നങ്ങൾ? ഇത് ആര്‍ക്കൊക്കെ, എപ്പോൾ ലഭിക്കും? വിശദമായി പരിശോധിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഴ്ചകളോളം നീണ്ട ഊഹോപോഹങ്ങൾക്കും ചർച്ചകൾക്കും ശേഷം ഓപ്പൺഎഐയുടെ പുതിയ ഉൽപന്നങ്ങളായ എഐ മോഡലും ഡെസ്‌ക്‌ടോപ്പ് പതിപ്പും അവതരിപ്പിക്കപ്പെട്ടിരിക്കുകയാണ്. ഗൂഗിൾ, ഫെയ്സ്ബുക് ഉൾപ്പെടെയുള്ള സിലിക്കൺ വാലിയിലെ മുൻനിര ടെക് കമ്പനികളെല്ലാം ഏറെ ആകാംക്ഷയോടെയും ആശങ്കയോടെയും കാത്തിരുന്ന ഒന്നായിരുന്നു മേയ് 13ലെ ഓപ്പൺഎഐയുടെ പുതിയ ഉൽപന്നങ്ങളെ പരിചയപ്പെടുത്തൽ ചടങ്ങ്. ഭാവിയുടെ പ്രതീക്ഷയായ നിർമിത ബുദ്ധിയിൽ  വരുന്ന ഓരോ മാറ്റവും ലോകവും ഏറെ ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്. 

സ്മാർട് ഫോൺ ക്യാമറ ഉപയോഗിച്ചു പോലും മനുഷ്യ വികാരങ്ങളെ മനസ്സിലാക്കാനുള്ള ജിപിടിയുടെ ശേഷി പ്രകടിപ്പിക്കുന്നതായിരുന്നു പുതിയ അവതരണം. ടെക്‌സ്‌റ്റ്, ഓഡിയോ, ഇമേജുകൾ എന്നിവ പ്രോസസ് ചെയ്യാനും ശേഷിയുള്ളതാണ് പുതിയ ചാറ്റ്ജിപിടി. “മനുഷ്യരും യന്ത്രങ്ങളും തമ്മിലുള്ള ഇടപെടലിന്റെ ഭാവിയാണ് ഞങ്ങൾ നോക്കികാണുന്നത്’’ എന്നാണ് കമ്പനിയുടെ ചീഫ് ടെക്‌നോളജി ഓഫിസർ മിറാ മുറാതി ചടങ്ങിനിടെ പറഞ്ഞത്. എന്തൊക്കെയാണ് ഓപ്പൺഎഐയുടെ പുതിയ ഉൽപന്നങ്ങൾ? ഇത് ആര്‍ക്കൊക്കെ, എപ്പോൾ ലഭിക്കും? വിശദമായി പരിശോധിക്കാം.

Representative Image: (Photo: OpenAI)
ADVERTISEMENT

∙ പരിഷ്കരിച്ച ജിപിടി 4ഒ

ജിപിടി-4ഒ (ഒ എന്നാൽ ഒമ്നി) എന്ന പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മോഡലാണ് ചാറ്റ്ജിപിടി നിർമാതാക്കളായ ഓപ്പൺഎഐ പുറത്തിറക്കിയത്. റിയലിസ്റ്റിക് വോയ്‌സ് സംഭാഷണത്തിനും ടെക്‌സ്‌റ്റിലും ഇമേജിലും കാര്യമായി ഇടപഴകാനും ശേഷിയുള്ളതാണ് ഓപ്പൺഎഐയുടെ പുതിയ ഉൽപന്നമെന്നാണ് പ്രഖ്യാപനം. ആധുനിക ലോകത്തെ സാങ്കേതികവിദ്യയിൽ ആധിപത്യം സ്ഥാപിക്കുക എന്നതുതന്നെ കമ്പനി ലക്ഷ്യം. വമ്പൻ എതിരാളികളെയെല്ലാം കീഴടക്കുന്ന തരത്തിലുള്ളതാണ് പുതിയ പതിപ്പെന്നും ടെക് വിദഗ്ധർ പറയുന്നു.

നിലവിലെ രീതികളിൽനിന്ന് അതിവേഗം മുന്നേറാൻ ലക്ഷ്യമിട്ടിട്ടുള്ളതാണ് പരിഷ്കരിച്ച പുതിയ ടെക്നോളജി. ഓഡിയോ ശേഷികൾ ഉപയോഗപ്പെടുത്തി ഉപയോക്താക്കൾക്ക് ചാറ്റ്ജിപിടിയോട് സംസാരിക്കാനും കാലതാമസമില്ലാതെ, ലൈവായി കൃത്യമായ മറുപടികൾ ലഭ്യമാക്കാനും ഇനി സാധിക്കും. കൂടാതെ വികാരമുള്ള ഒരു മനുഷ്യനോട് സംസാരിക്കുന്നതു പോലെ ഇനി മുതൽ ചാറ്റ്ജിപിടിയോടും സംസാരിക്കാൻ സാധിക്കും. ഇതിന്റെ വിവിധ ദൃശ്യങ്ങളും ചിത്രങ്ങളും ഓപ്പൺഎഐ ലോഞ്ചിങ് ചടങ്ങിൽ കാണിക്കുകയും ചെയ്തു.

ചാറ്റ്ജിപിടിയുടെ പുതിയ പതിപ്പ് പരിചയപ്പെടുത്തുന്ന ഓപ്പൺഎഐ സിടിഒ മിറാ മുറാതി. (Photo: OpenAI)

ചാറ്റ്ജിപിടിയുടെ അപ്‌ഡേറ്റ് ചെയ്‌ത പതിപ്പ് വേഗത്തിന്റെ കാര്യത്തിൽ ഏറെ മുന്നിലാണെന്നും ടെക്‌സ്‌റ്റ്, വിഷൻ, ഓഡിയോ എന്നിവയിലുടനീളമുള്ള ശേഷികൾ മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും മിറാ മുറാതി പറയുന്നു. ഈ മോഡൽ എല്ലാ ഉപയോക്താക്കൾക്കും സൗജന്യമായിരിക്കും. അതേസമയം പണമടച്ചുള്ള ഉപയോക്താക്കൾക്ക് അഞ്ചിരട്ടി ശേഷിയുള്ള സേവനമായിരിക്കും ലഭിക്കുക എന്നും അവർ വ്യക്തമാക്കുന്നു. ഉപയോക്താക്കളുടെ എണ്ണം വർധിപ്പിച്ച് എഐ വിപണി പിടിച്ചെടുക്കാൻ തന്നെയാണ് മൈക്രോസോഫ്റ്റ് പിന്തുണയുള്ള ഓപ്പൺഎഐ ലക്ഷ്യമിടുന്നതെന്ന് അതിന്റെ ഫീച്ചറുകളിൽനിന്നു തന്നെ വ്യക്തം.

ADVERTISEMENT

∙ ജിപിടി–4ഒയിൽ എന്തുണ്ട് പുതുമ?

ജിപിടിയുടെ പുതിയ പതിപ്പിൽ വാക്കാലുള്ള പ്രതികരണങ്ങൾക്ക് മനുഷ്യരെപ്പോലെ മറുപടി നൽകാനും തത്സമയം ആളുകളുടെ മാനസികാവസ്ഥ മനസ്സിലാക്കാനും അതിനനുസരിച്ച് പ്രതികരിക്കാനും കഴിയുമെന്നാണ് കമ്പനിയുടെ ഔദ്യോഗിക ബ്ലോഗിൽ അവകാശപ്പെടുന്നത്. മനുഷ്യൻ യന്ത്രങ്ങളോട് സംസാരിക്കുന്ന, ഹോളിവു‍ഡ് സിനിമകളിൽ മാത്രം കണ്ടിട്ടുള്ള കാഴ്ചകൾക്ക് സമാനമായ ദൃശ്യങ്ങളാണ് ഓപ്പൺഎഐയും കാണിച്ചത്. 

‘‘സിനിമകളിൽ എഐ ഉപയോഗിച്ചതു പോലെ തോന്നുന്നു... ഇതുവരെ ഒരു കംപ്യൂട്ടറുമായി സംസാരിക്കുന്നത് ഒരിക്കലും എനിക്ക് സ്വാഭാവികമായി തോന്നിയിട്ടില്ല; എന്നാൽ ഇപ്പോൾ അത് സാധ്യമായിരിക്കുന്നു’’ എന്നാണ് ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ പ്രതികരിച്ചത്. ചില ചോദ്യങ്ങളോട് ചാറ്റ്ജിപിടി മനുഷ്യനെപ്പോലെ എല്ലാ വികാരങ്ങളും ഉൾക്കൊണ്ട് പ്രതികരിക്കുന്നതും കാണാമായിരുന്നു. ‘‘നിങ്ങൾ എത്രത്തോളം ഉപയോഗപ്രദവും അതിശയകരവുമാണ്’’ എന്ന് ജിപിടിയോട് പറഞ്ഞപ്പോൾ മറുപടി ഇങ്ങനെ: ‘‘ഓ നിർത്തൂ! നിങ്ങൾ എന്നെ നാണം കെടുത്തുകയാണ്!’’ 

∙ വേഗം തന്നെയാണ് താരം

ADVERTISEMENT

പരിഷ്കരിച്ച് അവതരിപ്പിച്ച പുതിയ പതിപ്പ് മുൻ പതിപ്പുകളേക്കാൾ വേഗത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും തത്സമയം ടെക്‌സ്‌റ്റ്, ഓഡിയോ, വിഡിയോ എന്നിവയോട് കൃത്യമായി പ്രതികരിക്കാൻ ശേഷിയുണ്ടെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്. പുതിയ ചാറ്റ്ജിപിടി ആപ്പിന് പക്ഷേ വിഡിയോ സൃഷ്ടിക്കാൻ കഴിയില്ല. എന്നാൽ വിഡിയോയുടെ ഫ്രെയിമുകളെ പ്രതിനിധീകരിക്കുന്ന സ്റ്റിൽ ഇമേജുകൾ സൃഷ്ടിക്കാൻ കഴിയും. ഓപ്പൺഎഐ വിദഗ്ധർ തന്നെയാണ് പുതിയ പതിപ്പിന്റെ പുതുമകൾ അവതിപ്പിച്ചത്. ഒരു പേപ്പറിൽ എഴുതിവച്ചിരിക്കുന്ന ടെക്സ്റ്റ് വായിച്ച് ഗണിത സമവാക്യങ്ങൾക്ക് ഉത്തരം നൽകുന്നത് ദൃശ്യങ്ങളിൽ കാണാം. അതായത്, പ്രിന്റ് ചെയ്തിട്ടുള്ള ടെക്സ്റ്റുകളും ചിത്രങ്ങളും വരെ വിലയിരുത്തി കൃത്യമായ മറുപടി നൽകാൻ പുതിയ പതിപ്പിന് സാധിക്കും.

Representative Image: Photo by Kirill KUDRYAVTSEV / AFP)

മറ്റൊരു ഡെമോയിൽ, ജിപിടി-4ഒയുടെ തത്സമയ ഭാഷാ വിവർത്തനത്തിന്റെ ശേഷിയും ഗവേഷകർ കാണിച്ചു. ഇംഗ്ലിഷ് സംസാരിക്കുന്ന ഒരാളുടെ സംസാരം മറ്റൊരാൾക്ക് മലയാളത്തിലേക്ക് അതിവേഗം മൊഴിമാറ്റി നൽകാനും തിരിച്ചു നൽകാനും പുതിയ ജിപിടിക്ക് സാധിക്കും. അവതരണ വേളയിൽ, ഇംഗ്ലിഷിലേക്കും ഇറ്റാലിയൻ ഭാഷയിലേക്കും വിവർത്തനം ചെയ്യാൻ വോയ്സ് മോഡ് എങ്ങനെ ഉപയോഗിക്കാമെന്നും കാണിച്ചു. സംഭാഷണ വിവർത്തനം തത്സമയം പ്രവർത്തിക്കുന്നത് വ്യക്തമാക്കുന്ന മറ്റൊരു വിഡിയോയും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

∙ ഭാഷാപണ്ഡിതനാകുമോ?

നിങ്ങൾ പങ്കിടുന്ന ചിത്രങ്ങൾ മനസ്സിലാക്കുന്നതിനും തത്സമയം പ്രതികരിക്കുന്നതിനും നിലവിലുള്ള ഏതൊരു മോഡലിനേക്കാളും മികച്ചതാണ് എന്നാണ് ഓപ്പൺഎഐ അവകാശപ്പെടുന്നത്. ഉദാഹരണത്തിന്, ഉപയോക്താക്കൾക്ക് മറ്റൊരു ഭാഷയിൽ ഒരു മെനുവിന്റെ ചിത്രമെടുക്കാനും അത് വിവർത്തനം ചെയ്യാനും ഭക്ഷണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകാനും ജിപിടി-4ഒയ്ക്ക് സാധിക്കും, ഇക്കാര്യം സംസാരിക്കുകയും ചെയ്യും. 

ചാറ്റ്ജിപിടിയിൽ ലഭ്യമായ ഭാഷകൾ. (Photo: OpenAI)

മികച്ച നിലവാരമുള്ള പ്രതികരണങ്ങൾ വേഗത്തിൽ നൽകുന്നതിന് ജിപിടി-4ഒയുടെ ഭാഷാ ശേഷികളും മെച്ചപ്പെടുത്തിയിട്ടുണ്ട്. ആറ് ഇന്ത്യൻ ഭാഷകൾ ഉൾപ്പെടെ അൻപതിലധികം ഭാഷകളെ കൈകാര്യം ചെയ്യാൻ ചാറ്റ്ജിപിടിക്ക് സാധിക്കും. ഭാഷ കൈകാര്യം ചെയ്യുന്നതിൽ ഭാവിയിൽ കൂടുതൽ മെച്ചപ്പെടുത്തലുകൾ നടത്തും. കൂടുതൽ സ്വാഭാവികമായ തത്സമയ വോയ്‌സ് സംഭാഷണത്തിനും തത്സമയ വിഡിയോ വഴി ചാറ്റ്‌ജിപിടിയുമായി സംവദിക്കാനുമുള്ള ഫീച്ചറുകളും ലഭ്യമാക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

Representative Image: (Photo by Drew Angerer / AFP)

∙ ചെലവ് കുറവ്, ഫ്രീ സേവനവും!

കമ്പനിയുടെ മുൻ ജിപിടി മോഡലുകളേക്കാൾ ചെലവ് കുറഞ്ഞതിനാൽ പുതിയ മോഡൽ സൗജന്യമായി നൽകുമെന്നാണ് ഓപ്പൺഎഐ വ്യക്തമാക്കിയത്. എന്നാൽ ജിപിടി-4ഒയുടെ പണമടച്ചുള്ള ഉപയോക്താക്കൾക്ക് കമ്പനിയുടെ സൗജന്യ ഉപയോക്താക്കളേക്കാൾ കൂടുതൽ ശേഷിയുള്ള സേവനം നൽകും. ജിപിടി-4ഒ മോഡൽ അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ലഭ്യമാകുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ചാറ്റ്ജിപിടി പ്ലസ് നിലനിർത്തുന്നതാണ് നല്ലത്, കാരണമുണ്ട്...

ഇപ്പോൾ അവതരിപ്പിച്ച ജിപിടി-4ഒ സബ്‌സ്‌ക്രിപ്‌ഷനില്ലാതെ ലഭ്യമാണെങ്കിലും ചില കാരണങ്ങളാൽ ചാറ്റ്ജിപിടി പ്ലസ് നിലനിർത്താൻ പലരും ആഗ്രഹിച്ചേക്കാം. പ്ലസിൽ കൂടുതൽ വേഗമുള്ള പതിപ്പ് ഉപയോഗിക്കാൻ കഴിയും, ഇതോടൊപ്പം നിരവധി പുതിയ ഫീച്ചറുകളും പണം നൽകിയവർക്കു മാത്രമാണ് ലഭിക്കുക. ചാറ്റ്ജിപിടി പ്ലസിൽ മാത്രമായി ലഭിച്ചിരുന്ന ചില ഫീച്ചറുകളിൽ ചിലത് പണമടയ്ക്കാത്ത ഉപയോക്താക്കൾക്ക് ലഭ്യമാകുന്നുണ്ടെങ്കിലും ഓപ്പൺഎഐയുടെ പേവാളിന് പിന്നിൽ ഏറ്റവും മികച്ച അപ്‌ഡേറ്റുകൾ ഇപ്പോഴും വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് ഓർക്കുക. ചാറ്റ്ജിപിടി പ്ലസ് വരിക്കാർക്കായി വോയ്സ് മോഡ് ഫീച്ചർ മേയ് അവസാന വാരത്തിനുള്ളിൽ എത്തുമെന്നാണ് അറിയുന്നത്.

∙ ഫ്രീ... അതൊരു ചെറിയ കാര്യമല്ല

ജിപിടി-4ഒ സൗജന്യമായി ലഭ്യമാക്കുമെന്ന പ്രഖ്യാപനം തന്നെയാണ് ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം വലിയ കാര്യം, അതായത് സബ്‌സ്‌ക്രിപ്‌ഷൻ ആവശ്യമില്ല. ചാറ്റ്ജിപിടി പ്ലസ് ഉപയോഗിക്കാൻ നിലവിൽ പ്രതിമാസം 20 ഡോളർ നൽകണം. നിലവിലെ പതിപ്പിൽ പണം നൽകിയിരിക്കുന്നവർക്ക് ലഭ്യമായ പല സേവനങ്ങളും ചാറ്റ്ജിപിടി 4ഒയിൽ സൗജന്യമായി ലഭിക്കും. എന്നാൽ പണമടച്ചുപയോഗിക്കുന്ന ഉപയോക്താക്കളെ അപേക്ഷിച്ച് മണിക്കൂറിൽ കുറച്ച് ചോദ്യങ്ങൾക്ക്, പ്രവർത്തനങ്ങൾക്ക് മാത്രമേ സൗജന്യ വരിക്കാർക്ക് സേവനം തേടാൻ സാധിക്കൂ. ഇതിനാൽ നിങ്ങൾ ചാറ്റ്ബോട്ടിനോട് ചോദിക്കുന്ന ചോദ്യങ്ങളെക്കുറിച്ച് ശ്രദ്ധാലുവായിരിക്കുക അല്ലെങ്കിൽ നിങ്ങളുടെ അവസരങ്ങൾ പെട്ടെന്ന് തീരും. 

ചാറ്റ്ജിപിടിയുടെ പുതിയ പതിപ്പ് പരിചയപ്പെടുത്തുന്ന വിഡിയോയിൽനിന്ന് (Photo: OpenAI)

ഇതോടൊപ്പംതന്നെ നേരത്തേ, പണം നൽകുന്ന ഉപഭോക്താക്കൾക്ക് മാത്രം നൽകിയിരുന്ന ചില ഫീച്ചറുകൾ ഇപ്പോൾ സൗജന്യമാണ്. ഇഷ്‌ടാനുസൃത നിർദേശങ്ങളോടെ ആർക്കും ചാറ്റ്ജിപിടിയുടെ പതിപ്പ് പുറത്തിറക്കാൻ സഹായിക്കുന്ന ജിപിടി സ്റ്റോറും ഇപ്പോൾ ഫ്രീയാണ്. സൗജന്യ ഉപയോക്താക്കൾക്ക് ചാറ്റ്ജിപിടിയുടെ വെബ്-ബ്രൗസിങ് ടൂളും മെമ്മറി ഫീച്ചറുകളും ഉപയോഗിക്കാം. ചാറ്റ്ബോട്ടിന് വിശകലനം ചെയ്യുന്നതിനു വേണ്ടി ഫോട്ടോകളും ഫയലുകളും അപ്‌ലോഡ് ചെയ്യാനും കഴിയും.

Show more

∙ കുതിപ്പ് റോക്കറ്റ് വേഗത്തിൽ

കോവിഡ് മഹാമാരി ദുരന്തത്തിനു ശേഷം 2022 അവസാനത്തോടെ നവംബറിലാണ് ചാറ്റ്ജിപിടി അവതരിപ്പിച്ചത്. ടെക് ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത പുതിയ ടെക്നോളജി അവതരിപ്പിച്ചതോടെ സാധാരണക്കാർക്ക് പോലും നിർമിത ബുദ്ധിയുടെ സേവനം ലഭിക്കാൻ തുടങ്ങി. ഓപ്പൺഎഐയുടെ സേവനം ഉപയോഗപ്പെടുത്തി നിരവധി ആപ്പുകളും സേവനങ്ങളുമാണ് അവതരിപ്പിച്ചത്. ഇതെല്ലാം ഇന്ന് ട്രെൻഡിങ്ങുമാണ്. 

ചാറ്റ്ജിപിടിക്ക് നിലവിൽ ഏകദേശം 18.05 കോടിക്ക് മുകളിൽ സജീവ ഉപയോക്താക്കളുണ്ട്. കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ 10 കോടി ഉപയോക്താക്കളെ നേടിയ ഏറ്റവും വേഗമേറിയ ആപ്ലിക്കേഷനും ചാറ്റ്ജിപിടി തന്നെയാണ്. ഓപ്പൺഎഐ.കോം വെബ്സൈറ്റിന് പ്രതിമാസം 160 കോടി സന്ദർശനമാണ് ലഭിക്കുന്നത്. യുഎസ് (12.04 ശതമാനം) കഴിഞ്ഞാൽ ഇന്ത്യയിൽ (8.07 ശതമാനം) നിന്നുള്ളവരാണ് കാര്യമായി ചാറ്റ്ജിപിടി ഉപയോഗപ്പെടുത്തുന്നത്.

Show more

∙ ഗൂഗിൾ ഇവന്റിന് മുൻപേ...

വര്‍ഷം തോറും നടക്കുന്ന ഗൂഗിൾ ഡവലപ്പർ കോൺഫറൻസിന് തൊട്ടുമുൻപാണ് ഓപ്പൺഎഐയുടെ പ്രഖ്യാപനങ്ങൾ വന്നതെന്നതും ശ്രദ്ധേയമാണ്. ഇതിനിടെ എഐ ഉപയോഗിച്ച് ഓപ്പൺഎഐ പുതിയ സേർച്ച് എൻജിൻ അവതരിപ്പിക്കാൻ നീക്കം നടത്തുന്നതായും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അത്തരമൊരു ഉൽപന്നം ഇപ്പോൾ അവതരിപ്പിക്കില്ലെന്ന് ഓപ്പൺഎഐ മേധാവിതന്നെ പറഞ്ഞതോടെ ആ ചര്‍ച്ചകൾ അവസാനിച്ചു. പുതിയ സേർച്ച് എൻജിൻ വരുമെന്ന വാർത്തയ്ക്കു പിന്നാലെ ആൽഫബെറ്റിന്റെയും മൈക്രോസോഫ്റ്റിന്റെയും ഓഹരികൾ ഇടിയുകയും ചെയ്തിരുന്നു.

Representative Image: (Photo by Michael M. Santiago / GETTY IMAGES NORTH AMERICA / Getty Images via AFP)

∙ ഇതൊക്കെ ഗൂഗിൾ കാണിച്ചതല്ലേ?

ഓപ്പൺഎഐ അവതരിപ്പിച്ച, അല്ലെങ്കിൽ പ്രദർശിപ്പിച്ച പല ഡെമോകളും ഫീച്ചറുകളും പലർക്കും പരിചിതമായി തോന്നിയേക്കാം. ഗൂഗിളിന്റെ ജെമിനി 1.5 പ്രോ ലോഞ്ചിൽ അവതരിപ്പിച്ചത് തന്നെയല്ലേ ഓപ്പൺഎഐയും കാണിച്ചതെന്ന് വാദിക്കുന്നവരും ഉണ്ട്. 2023ൽ ചാറ്റ്ജിപിടിയും ജിപിടി–3യും അവതരിപ്പിച്ച് എഐ വിപണിയിൽ ഒന്നാം സ്ഥാനം പിടിച്ചടക്കിയെങ്കിലും ശേഷിയുടെ കാര്യത്തിൽ ഗൂഗിൾ ഉൾപ്പെടെയുള്ള മറ്റ് എഐ സേവനങ്ങളോട് മത്സരിക്കാൻ ചാറ്റ്ജിപിടി ഏറെ വെല്ലുവിളി നേരിടുന്നുണ്ടെന്നാണ് ടെക് വിദഗ്ധർ പറയുന്നത്. ആപ്പിളും ഗൂഗിളും അവരുടെ ഉൽപന്നങ്ങളിലെല്ലാം ഇപ്പോൾതന്നെ വോയ്‌സ് അസിസ്റ്റന്റ് ചാറ്റ്ബോട്ടുകൾ ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ പരിഷ്കരിച്ച, മികച്ച പതിപ്പായിരിക്കും ഓപ്പൺഎഐ അവതരിപ്പിക്കുക.

∙ ചാറ്റ്ജിപിടി ചാറ്റ്ബോട്ടുകൾക്ക് പിന്നാലെ ആപ്പിളും

ഗൂഗിളിന്റെ എഐ ഉൽപന്നമായ ജെമിനി ഉപയോഗപ്പെടുത്തി ആൻഡ്രോയ്ഡ് സ്മാർട് ഫോണുകളിലും മറ്റ് ആൻഡ്രോയ്ഡ് ഒഎസ് ഉൽപന്നങ്ങളിലും കൂടുതൽ മികച്ച വോയ്സ് അസിസ്റ്റന്റ് ചാറ്റ്ബോട്ടുകൾ പ്രവർത്തിപ്പിക്കാൻ നീക്കം നടക്കുകയാണ്. ഈ നീക്കം മുന്നിൽ കണ്ടിട്ടാകണം ആപ്പിളും ചാറ്റ്ജിപിടിയുടെ സേവനം തേടിയേക്കുമെന്ന് പറയുന്നത്. ചാറ്റ്ജിപിടി 4ഒയുടെ അവതരണത്തിലെല്ലാം ഐഫോണുകളുടെ സാന്നിധ്യം പ്രകടമായിരുന്നു. ആപ്പിളിന്റെ വോയ്‌സ് അസിസ്റ്റന്റായ സിരിയിലേക്ക് ചാറ്റ്ജിപിടി ഫീച്ചറുകളും ഉൾപ്പെടുത്തിയേക്കുമെന്നാണ് കരുതപ്പെടുന്നത്. കൂടുതൽ മികച്ച വോയ്സ് അസിസ്റ്റന്റ് ചാറ്റ്ബോട്ട് വൈകാതെതന്നെ ആപ്പിൾ അവതരിപ്പിച്ചേക്കും.

Representative Image: (Photo by SEBASTIEN BOZON / AFP)

∙ സേർച്ചിൽ ഗൂഗിളിനോട് ഏറ്റുമുട്ടാൻ ആരുണ്ട്?

പ്രമുഖ സേർച്ച് എൻജിനെന്ന നിലയിൽ വർഷങ്ങളായി വിലസുന്ന ഗൂഗിളിനെ വെല്ലുവിളിക്കാൻ പല വമ്പന്മാരും ശ്രമിച്ചു പരാജയപ്പെട്ടതാണ് ചരിത്രം. ഹൈബ്രിഡ് ജനറേറ്റിവ് എഐ സേർച്ച് എൻജിനുകളുടെ പുതിയ തരംഗം ഗൂഗിളിന് നേരിയ വെല്ലുവിളി ഉയർത്തുന്നുമുണ്ട്. എന്നാൽ, അത്തരമൊരു എടുത്തുച്ചാട്ടത്തിന് ആരും സജ്ജമല്ലെന്നാണ് സിലിക്കൺ വാലിയിൽനിന്നുള്ള റിപ്പോർട്ടുകൾ. 

ഓപ്പൺഎഐ സിഇഒ സാം ആൾട്മാൻ. (Photo by Fabrice COFFRINI / AFP)

ഗൂഗിളിനെതിരെ മത്സരിക്കാൻ ഒരു സേർച്ച് എൻജിൻ സൃഷ്ടിക്കുന്നത് പ്രായോഗികമായ ഒരു സമീപനമല്ലെന്ന് സാം ആൾട്ട്മാൻതന്നെ പറഞ്ഞു കഴിഞ്ഞു. സേർച്ചിങ് സിസ്റ്റം മൊത്തത്തിൽ മാറ്റി ഗൂഗിളിനെ കീഴടക്കാനുള്ള വഴികൾ അത്ര എളുപ്പമല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. നിലവിൽ ഡേറ്റയുടെയും ടെക്നോളജിയുടെയും കാര്യത്തിൽ സേർച്ചിൽ ഗൂഗിളിനെ കീഴടക്കാൻ സാധ്യമല്ലെന്നുതന്നെ പറയാം. അതായത് ഓപ്പൺഎഐ യുടെ നിലവിലെ മാജിക്കുകൾക്കൊന്നും ഗൂഗിളിനെ കീഴടക്കാൻ സാധിക്കില്ലെന്നാണ് ടെക് വിദഗ്ധരുടെ നിരീക്ഷണം.

English Summary:

OpenAI Unveils Revolutionary GPT-4O with Multimodal Abilities - A Breakthrough in AI Interaction