മറന്നു വച്ച താക്കോലും ഗൂഗിളിൽ ‘സേർച്ച്’ ചെയ്യാം; 25 വർഷത്തിനിടയിലെ വമ്പൻ മാറ്റം; പിച്ചൈ പറയുന്നു: ‘ഇത് ലോകം കീഴടക്കും’
‘ഗൂഗിൾ ഇനി പൂർണമായും ജെമിനി (എഐ) യുഗത്തിലാണ്’, എന്നു പറഞ്ഞുകൊണ്ടായിരുന്നു കലിഫോർണിയയിലെ മൗണ്ടൻ വ്യൂവിൽ നടക്കുന്ന ഐ/ഒ 2024 കോൺഫറന്‍സിലെ വാക്കുകൾക്ക് ഗൂഗിൾ മേധാവി സുന്ദർ പിച്ചൈ തുടക്കമിട്ടത്. ഇനി എല്ലാം ജെമിനി മയം, എഐ യുഗം എന്നുതന്നെ പറയേണ്ടി വരും. അത്തരത്തിലുള്ള പരിഷ്കരിച്ച 12 ഉൽപന്നങ്ങളാണ് മേയ് 14ന് ഗൂഗിൾ മേധാവി ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത്. എല്ലാം ഭാവിയിൽ ടെക് ലോകത്ത് അദ്ഭുതങ്ങൾ സൃഷ്ടിക്കാന്‍ ശേഷിയുള്ളവ. 25 വര്‍ഷത്തെ ഗൂഗിൾ സേർച്ച് ചരിത്രത്തിൽ വലിയൊരു മാറ്റത്തിനാണ് ഇത്തവണ തുടക്കമിട്ടിരിക്കുന്നത്. ഗൂഗിളിന്റെ ഉൽപന്നങ്ങളിലും സേവനങ്ങളിലുമെല്ലാം ഇനി നിര്‍മിത ബുദ്ധി (എഐ) കൂടി ഉണ്ടാകുമെന്ന് പിച്ചൈ വ്യക്തമാക്കിക്കഴിഞ്ഞു. എഐ ഇല്ലാതെതന്നെ ഗൂഗിളിനെ ആശ്രയിച്ചാണ് ജനകോടികൾ ഇന്നു ജീവിതത്തിലും ജോലിയിലും മുന്നോട്ടു പോകുന്നത്. ആ സേർച്ച് എൻജിനിലേക്ക് നിർമിത ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) മാജിക് കൂടി എത്തുന്നതോടെ എന്തു സംഭവിക്കുമെന്നതിന്റെ വ്യക്തമായ സൂചനകള്‍ പിച്ചൈയുടെ വാക്കുകളിലുണ്ടായിരുന്നു. ഭാവിയുടെ പ്രതീക്ഷയായ എഐ ഇനി ലോകം കീഴടക്കുമെന്ന് ഉറപ്പാക്കുന്ന വിധത്തിലായിരുന്നു അദ്ദേഹത്തിന്റെ അവതരണം.
‘ഗൂഗിൾ ഇനി പൂർണമായും ജെമിനി (എഐ) യുഗത്തിലാണ്’, എന്നു പറഞ്ഞുകൊണ്ടായിരുന്നു കലിഫോർണിയയിലെ മൗണ്ടൻ വ്യൂവിൽ നടക്കുന്ന ഐ/ഒ 2024 കോൺഫറന്‍സിലെ വാക്കുകൾക്ക് ഗൂഗിൾ മേധാവി സുന്ദർ പിച്ചൈ തുടക്കമിട്ടത്. ഇനി എല്ലാം ജെമിനി മയം, എഐ യുഗം എന്നുതന്നെ പറയേണ്ടി വരും. അത്തരത്തിലുള്ള പരിഷ്കരിച്ച 12 ഉൽപന്നങ്ങളാണ് മേയ് 14ന് ഗൂഗിൾ മേധാവി ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത്. എല്ലാം ഭാവിയിൽ ടെക് ലോകത്ത് അദ്ഭുതങ്ങൾ സൃഷ്ടിക്കാന്‍ ശേഷിയുള്ളവ. 25 വര്‍ഷത്തെ ഗൂഗിൾ സേർച്ച് ചരിത്രത്തിൽ വലിയൊരു മാറ്റത്തിനാണ് ഇത്തവണ തുടക്കമിട്ടിരിക്കുന്നത്. ഗൂഗിളിന്റെ ഉൽപന്നങ്ങളിലും സേവനങ്ങളിലുമെല്ലാം ഇനി നിര്‍മിത ബുദ്ധി (എഐ) കൂടി ഉണ്ടാകുമെന്ന് പിച്ചൈ വ്യക്തമാക്കിക്കഴിഞ്ഞു. എഐ ഇല്ലാതെതന്നെ ഗൂഗിളിനെ ആശ്രയിച്ചാണ് ജനകോടികൾ ഇന്നു ജീവിതത്തിലും ജോലിയിലും മുന്നോട്ടു പോകുന്നത്. ആ സേർച്ച് എൻജിനിലേക്ക് നിർമിത ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) മാജിക് കൂടി എത്തുന്നതോടെ എന്തു സംഭവിക്കുമെന്നതിന്റെ വ്യക്തമായ സൂചനകള്‍ പിച്ചൈയുടെ വാക്കുകളിലുണ്ടായിരുന്നു. ഭാവിയുടെ പ്രതീക്ഷയായ എഐ ഇനി ലോകം കീഴടക്കുമെന്ന് ഉറപ്പാക്കുന്ന വിധത്തിലായിരുന്നു അദ്ദേഹത്തിന്റെ അവതരണം.
‘ഗൂഗിൾ ഇനി പൂർണമായും ജെമിനി (എഐ) യുഗത്തിലാണ്’, എന്നു പറഞ്ഞുകൊണ്ടായിരുന്നു കലിഫോർണിയയിലെ മൗണ്ടൻ വ്യൂവിൽ നടക്കുന്ന ഐ/ഒ 2024 കോൺഫറന്‍സിലെ വാക്കുകൾക്ക് ഗൂഗിൾ മേധാവി സുന്ദർ പിച്ചൈ തുടക്കമിട്ടത്. ഇനി എല്ലാം ജെമിനി മയം, എഐ യുഗം എന്നുതന്നെ പറയേണ്ടി വരും. അത്തരത്തിലുള്ള പരിഷ്കരിച്ച 12 ഉൽപന്നങ്ങളാണ് മേയ് 14ന് ഗൂഗിൾ മേധാവി ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത്. എല്ലാം ഭാവിയിൽ ടെക് ലോകത്ത് അദ്ഭുതങ്ങൾ സൃഷ്ടിക്കാന്‍ ശേഷിയുള്ളവ. 25 വര്‍ഷത്തെ ഗൂഗിൾ സേർച്ച് ചരിത്രത്തിൽ വലിയൊരു മാറ്റത്തിനാണ് ഇത്തവണ തുടക്കമിട്ടിരിക്കുന്നത്. ഗൂഗിളിന്റെ ഉൽപന്നങ്ങളിലും സേവനങ്ങളിലുമെല്ലാം ഇനി നിര്‍മിത ബുദ്ധി (എഐ) കൂടി ഉണ്ടാകുമെന്ന് പിച്ചൈ വ്യക്തമാക്കിക്കഴിഞ്ഞു. എഐ ഇല്ലാതെതന്നെ ഗൂഗിളിനെ ആശ്രയിച്ചാണ് ജനകോടികൾ ഇന്നു ജീവിതത്തിലും ജോലിയിലും മുന്നോട്ടു പോകുന്നത്. ആ സേർച്ച് എൻജിനിലേക്ക് നിർമിത ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) മാജിക് കൂടി എത്തുന്നതോടെ എന്തു സംഭവിക്കുമെന്നതിന്റെ വ്യക്തമായ സൂചനകള്‍ പിച്ചൈയുടെ വാക്കുകളിലുണ്ടായിരുന്നു. ഭാവിയുടെ പ്രതീക്ഷയായ എഐ ഇനി ലോകം കീഴടക്കുമെന്ന് ഉറപ്പാക്കുന്ന വിധത്തിലായിരുന്നു അദ്ദേഹത്തിന്റെ അവതരണം.
‘ഗൂഗിൾ ഇനി പൂർണമായും ജെമിനി (എഐ) യുഗത്തിലാണ്’, എന്നു പറഞ്ഞുകൊണ്ടായിരുന്നു കലിഫോർണിയയിലെ മൗണ്ടൻ വ്യൂവിൽ നടക്കുന്ന ഐ/ഒ 2024 കോൺഫറന്‍സിലെ വാക്കുകൾക്ക് ഗൂഗിൾ മേധാവി സുന്ദർ പിച്ചൈ തുടക്കമിട്ടത്. ഇനി എല്ലാം ജെമിനി മയം, എഐ യുഗം എന്നുതന്നെ പറയേണ്ടി വരും. അത്തരത്തിലുള്ള പരിഷ്കരിച്ച 12 ഉൽപന്നങ്ങളാണ് മേയ് 14ന് ഗൂഗിൾ മേധാവി ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത്. എല്ലാം ഭാവിയിൽ ടെക് ലോകത്ത് അദ്ഭുതങ്ങൾ സൃഷ്ടിക്കാന്‍ ശേഷിയുള്ളവ. 25 വര്‍ഷത്തെ ഗൂഗിൾ സേർച്ച് ചരിത്രത്തിൽ വലിയൊരു മാറ്റത്തിനാണ് ഇത്തവണ തുടക്കമിട്ടിരിക്കുന്നത്.
ഗൂഗിളിന്റെ ഉൽപന്നങ്ങളിലും സേവനങ്ങളിലുമെല്ലാം ഇനി നിര്‍മിത ബുദ്ധി (എഐ) കൂടി ഉണ്ടാകുമെന്ന് പിച്ചൈ വ്യക്തമാക്കിക്കഴിഞ്ഞു. എഐ ഇല്ലാതെതന്നെ ഗൂഗിളിനെ ആശ്രയിച്ചാണ് ജനകോടികൾ ഇന്നു ജീവിതത്തിലും ജോലിയിലും മുന്നോട്ടു പോകുന്നത്. ആ സേർച്ച് എൻജിനിലേക്ക് നിർമിത ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) മാജിക് കൂടി എത്തുന്നതോടെ എന്തു സംഭവിക്കുമെന്നതിന്റെ വ്യക്തമായ സൂചനകള്‍ പിച്ചൈയുടെ വാക്കുകളിലുണ്ടായിരുന്നു. ഭാവിയുടെ പ്രതീക്ഷയായ എഐ ഇനി ലോകം കീഴടക്കുമെന്ന് ഉറപ്പാക്കുന്ന വിധത്തിലായിരുന്നു അദ്ദേഹത്തിന്റെ അവതരണം.
തൊട്ടു മുൻപത്തെ ദിവസമായിരുന്നു ഓപ്പണ്‍എഐയുടെ പുതിയ വേർഷന്റെ പ്രഖ്യാപനം. അവിടെ അവതരിപ്പിക്കപ്പെട്ട ഉൽപന്നങ്ങളുടേതിന് സമാനമായ പലതും ഗൂഗിളിന്റെ അവതരണത്തിലും കാണാമായിരുന്നു. ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ് അവരുടെ ബിസിനസുകളിലുടനീളം നിർമിത ബുദ്ധി എങ്ങനെ ഉപയോഗപ്പെടുത്തുമെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. ജെമിനിയെ ഉപയോഗപ്പെടുത്തിയുള്ള ആപ്പുകളും ചാറ്റ്ബോട്ടുകളും സജ്ജീകരിക്കും. അവയുടെ സേവനങ്ങൾ സൗജന്യമായും ചിലതിനെല്ലാം പണം വാങ്ങിയും നൽകാനാണു തീരുമാനം. ടെക് ലോകത്ത് പുതിയൊരു വിപ്ലവം തന്നെ സൃഷ്ടിക്കാൻ പോകുകയാണ് പിച്ചൈയും സംഘവുമെന്നു ചുരുക്കം.
∙ 110 മിനിറ്റിനിടെ 121 ‘എഐ’
ഗൂഗിളിന്റെ 110 മിനിറ്റ് ദൈർഘ്യമുള്ള പരിപാടിക്കിടെ 121 തവണയാണ് ‘എഐ’ എന്ന വാക്ക് ഉപയോഗിച്ചത്. അവതരണം അവസാനിപ്പിക്കുന്നതിനിടെ ഈ കണക്ക് സിഇഒ സുന്ദർ പിച്ചൈ പരാമർശിക്കുകയും ചെയ്തു. എഐ സേവന പ്രഖ്യാപനങ്ങളുടെ കുത്തൊഴുക്കായിരുന്നു മൗണ്ടൻ വ്യൂവിൽ കണ്ടത്. 2022ൽ ഓപ്പണ്‍എഐയുടെ ചാറ്റ്ജിപിടി അവതരിപ്പിച്ചപ്പോൾ മുൻനിര ടെക് കമ്പനികളെല്ലാം ചെറുതായി ആശങ്കപ്പെട്ടിരുന്നു. എന്നാൽ, ഓപ്പൺഎഐയുടെ വഴിയേ അതിവേഗം ബഹുദൂരം ഗൂഗിളും സഞ്ചരിച്ചതോടെ കാര്യങ്ങൾ മാറിമറിയുകയായിരുന്നു.
അബദ്ധങ്ങളും വെല്ലുവിളികളും തന്ത്രപരമായി നേരിട്ടാണ് എഐ വിപ്ലവത്തിന് ഗൂഗിളും രംഗത്തിറങ്ങിയിരിക്കുന്നത്. ഓൺലൈൻ സേർച്ചിങ്ങിൽ എഐ വിന്യസിച്ചാൽ എന്തുമാത്രം മാറ്റം കൊണ്ടുവരാനാകുമെന്ന് ഇതിനോടകം തന്നെ ഗൂഗിൾ തെളിയിച്ചു കഴിഞ്ഞു. ഇതേ എഐയുടെ വിവിധ വകഭേദങ്ങൾ ഹാർഡ്‌വെയറുകളിലും സോഫ്‌റ്റ്‌വയറുകളിലും ഉൾപ്പെടുത്തിയതോടെ ഗൂഗിളിന്റെ ബിസിനസ് സാധ്യതകൾ വാനോളം ഉയർന്നിരിക്കുന്നു. ‘വിപണിയിൽ ഞങ്ങളെ നേരിടാൻ ഒരാളും ഉണ്ടാകില്ല’ എന്ന് പറയാതെ പറയുകയായിരുന്നു പിച്ചൈ.
∙ വെല്ലുവിളിയാകുമോ പരിഷ്കാരങ്ങൾ ?
എഐ പരിഷ്കാരങ്ങൾ ഗൂഗിളിന്റെ നിലവിലെ ലാഭകരമായ ബിസിനസിനെ അപകടത്തിലാക്കുമോ എന്ന ചോദ്യത്തിന് ‘ഇത് വളർച്ചയുടെയും മികച്ച അവസരങ്ങളുടെയും നിമിഷമാണ്,’ എന്നാണ് പിച്ചൈ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ഓപ്പൺഎഐ, ഗൂഗിൾ എന്നീ രണ്ട് എഐ ഡവലപ്പർമാർ തമ്മിലുള്ള കടുത്ത മത്സരത്തിനാണ് ഇപ്പോൾ തുടക്കമിട്ടിരിക്കുന്നത്. ഈ മത്സരം എന്തൊക്കെ മാറ്റങ്ങളാണ് കൊണ്ടുവരാൻ പോകുന്നത്? ആർക്കെല്ലാം സൗജന്യ സേവനം നൽകും? എന്തു മാറ്റമാണ് ടെക് ലോകത്ത് ഗൂഗിളിന്റെ പുതിയ പ്രഖ്യാപനത്തിലൂടെ വരാൻ പോകുന്നത്? പരിശോധിക്കാം.
∙ ജോലികൾ ഇനി ഏറെയെളുപ്പം
ദിവസവും കോടിക്കണക്കിന് ഉപയോക്താക്കളാണ് ഗൂഗിളിന്റെ നിരവധി സേവനങ്ങൾ ഉപയോഗിക്കുന്നത്. എന്നാൽ ഇതിൽ ചില സേവനങ്ങളെല്ലാം എളുപ്പത്തിൽ ആക്സസ് ചെയ്യാൻ മിക്ക ഉപയോക്താക്കളും ബുദ്ധിമുട്ടുന്നുണ്ട്. ഇതിനെല്ലാം പരിഹാരം കാണാനാണ് എഐ സന്നിവേശിപ്പിച്ച ജെമിനി എന്ന ഉൽപന്നത്തിന്റെ സഹായം തേടുന്നത്. ഒരു ആൻഡ്രോയ്ഡ് സ്മാർട് ഫോൺ കയ്യിലുണ്ടെങ്കിൽ എന്തും സാധ്യമാകുമെന്നാണ് ഇത്തരത്തിലുള്ള എഐ ഉൽപന്നങ്ങൾ നൽകുന്ന സൂചന. എന്തെല്ലാമാണ് എഐയുടെ കൈപിടിച്ച് ഗൂഗിൾ ലോകത്തിനു മുന്നിലെത്തിക്കുന്ന പരിഷ്കാരങ്ങള്‍?
∙ ഫോട്ടോ സേർച്ചിങ്ങിന് ‘ആസ്ക് ഫോട്ടോസ്’
‘ആസ്ക് ഫോട്ടോസ്’ ഫീച്ചർ ഉപയോക്താക്കൾക്കിടയിൽ കൊണ്ടുവരാൻ പോകുന്ന മാറ്റം ചെറുതായിരിക്കില്ല. ഏകദേശം ഒൻപത് വർഷം മുൻപാണ് ഗൂഗിൾ ഫോട്ടോസ് അവതരിപ്പിച്ചത്. അതിനു ശേഷം ആദ്യമായാണ് ഇത്രയും ബൃഹത്തായ ഒരു ഫീച്ചർ ഈ ആപ്പിലേക്ക് വരുന്നത്. പ്രതിദിനം 600 കോടിയിലധികം ഫോട്ടോകളാണ് ഗൂഗിൾ ഫോട്ടോസിൽ അപ്‌ലോഡ് ചെയ്യുന്നത്.ഗൂഗിൾ ഫോട്ടോസ് ആപ്പിന്റെ ഭാഗമാകാൻ പോകുന്ന ജെമിനി ചാറ്റ്ബോട്ടിലേക്ക് ലളിതമായ ഒരു നിർദേശം നൽകിയാൽ ആവശ്യമായ ചിത്രങ്ങൾ നിമിഷങ്ങൾക്കം കണ്ടെത്താൻ എഐ സഹായിക്കും.
ഉദാഹരണത്തിന് ഒരാളുടെ പഴയ കാറിന്റെ നമ്പർ കണ്ടെത്താൻ ആവശ്യപ്പെട്ടാൻ ഗൂഗിൾ ഫോട്ടോസിലെ അദ്ദേഹത്തിന്റെ പഴയ കാറുകളുടെ നമ്പറുകളെല്ലാം പ്രത്യേകം ലിസ്റ്റ് ചെയ്യും. ലക്ഷക്കണക്കിന് ഫോട്ടോകൾക്കിടയിൽനിന്ന് ഇതൊക്കെ പെട്ടെന്ന് കണ്ടെത്തുക എളുപ്പമായിരിക്കില്ല. ഇതിനെല്ലാം പരിഹാരം കണ്ടെത്തുകയാണ് ജെമിനിയിൽ വിളക്കിച്ചേർത്ത ഗൂഗിൾ ഫോട്ടോസ് ചെയ്യുക. ഫോട്ടോസിൽ ഉൾക്കൊള്ളുന്ന ഏത് കോണ്ടന്റും നിമിഷങ്ങൾക്കകം നിങ്ങളുടെ മുന്നിലേക്ക് എത്തിക്കാൻ ജെമിനിക്ക് സാധിക്കും. ലക്ഷക്കണക്കിന് ഫോട്ടോസിൽ എത്ര ഉറുമ്പുകളുണ്ടെന്ന് ചോദിച്ചാൽ കൃത്യമായ കണക്കുകളും ആ ഫോട്ടോകളും ലിസ്റ്റ് ചെയ്തു കാണിക്കുമെന്നു ചുരുക്കം.
∙ ജെമിനി 1.5 ഫ്ലാഷ്
ഗൂഗിളിന് മറ്റൊരു എഐ മോഡൽ കൂടിയുണ്ട്: ജെമിനി 1.5 ഫ്ലാഷ്. ഇത് ജെമിനിയുടെ മുൻ പതിപ്പുകളേക്കാൾ വേഗമേറിയതും ചെലവ് കുറഞ്ഞതുമാണ്. കുറഞ്ഞ സമയത്തിനുള്ളിൽ വലിയ ഡേറ്റയിൽനിന്ന് വേണ്ടതു മാത്രം കണ്ടെത്താൻ ജെമിനി 1.5 ഫ്ലാഷ് സഹായിക്കും. എഐയുടെ മുഴുവൻ സാധ്യതകളും ഉപയോഗപ്പെടുത്താൻ പുതിയ വഴിതുറക്കേണ്ടതുണ്ട്. ഗൂഗിൾ ഡീപ് മൈൻഡ് ടീം ഇതിനായി കഠിന പ്രയത്നത്തിലാണെന്നുമാണ് ജെമിനി 1.5 ഫ്ലാഷ് പരിചയപ്പെടുത്തി പിച്ചൈ പറഞ്ഞത്. സമയമെടുക്കുന്നതും ചെലവേറിയതുമായ ജോലികൾക്കായി ഒപ്റ്റിമൈസ് ചെയ്‌തിരിക്കുന്നതാണ് ജെമിനി 1.5 ഫ്ലാഷ്. ഇപ്പോൾ തന്നെ ഗൂഗിൾ എഐ സ്റ്റുഡിയോയിലും വെർടെക്‌സ് എഐയിലും 1.5 ഫ്ലാഷ് ലഭ്യമാണ്.
നിലവിൽ പൊതുജനങ്ങൾക്ക് ഇത് ഉപയോഗിക്കാൻ സാധിക്കില്ല. ഡവലപ്പർമാർക്ക് അവരുടെ പുതിയ ആപ്ലിക്കേഷനുകൾ വികസിപ്പിക്കാൻ ജെമിനി 1.5 ഫ്ലാഷ് ഉപയോഗിക്കാം. ഉപയോക്താക്കൾക്ക് തത്സമയം മറുപടി ലഭിക്കാനോ, ഇമേജിൽനിന്ന് അതിവേഗത്തിൽ കോണ്ടന്റ് കണ്ടെത്തുന്നതിനോ മികച്ചൊരു ഓപ്ഷനായിരിക്കും ജെമിനി 1.5 ഫ്ലാഷ്. ഗവേഷണ പ്രബന്ധങ്ങൾ വായിക്കാനും സംഗ്രഹിക്കാനും കഴിവുള്ളതാണ് ജെമിനി 1.5 പ്രോ. മറ്റൊരു പതിപ്പായ പ്രോയും ഫ്ലാഷും ജെമിനിയുടെ മൾട്ടിമോഡൽ ആണ്. അതായത് ഇവ ചേർന്നാൽ ടെക്സ്റ്റ്, ഇമേജുകൾ, വിഡിയോകൾ എന്നിവ കൃത്യമായി പ്രോസസ് ചെയ്യും. ജെമിനിക്ക് വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യാനും സാധിക്കും. മുപ്പത്തിയഞ്ചിലധികം ഭാഷകളിൽ ലഭിക്കും. ഇതിൽ ഏതെങ്കിലും ഇന്ത്യൻ ഭാഷ ഇടം നേടിയിട്ടുണ്ടോ എന്നതുപക്ഷേ വ്യക്തമല്ല.
∙ ഗൂഗിൾ വർക്ക്‌സ്‌പേസിലും ജെമിനി
ഗൂഗിളിന്റെ ജനപ്രിയ ഉൽപന്നങ്ങളുടെ കേന്ദ്രമായ വർക്ക്‌സ്‌പേസിലും ജെമിനിയുടെ സേവനം ഉപയോഗപ്പെടുത്തും. ഗൂഗിള്‍ ഡോക്‌സ്, ജിമെയിൽ, ജി–മീറ്റ്, ഡ്രൈവ്, മറ്റ് ആപ്പുകൾ എന്നിവ പോലുള്ള വർക്ക്‌സ്‌പേസ് ആപ്പുകളിലേക്ക് ജെമിനി 1.5 പ്രോയെ സംയോജിപ്പിക്കാനാണ് ഗൂഗിൾ തീരുമാനം. ജിമെയിലിൽനിന്ന് ചാറ്റ്ബോട്ടിന് നിമിഷങ്ങൾക്കുള്ളിൽ സന്ദേശങ്ങൾ സംഗ്രഹിക്കാനും മറുപടി നൽകാനും കഴിയും. തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് ജൂൺ മുതൽ ഈ ഫീച്ചറുകൾ ലഭ്യമാകും.
ഉപയോക്താക്കൾ പലപ്പോഴും ചില പ്രധാന ഇമെയിലുകൾ തിരയാൻ ബുദ്ധിമുട്ടാറുണ്ട്. എന്നാൽ ജെമിനി വരുന്നതോടെ ആ പ്രശ്നവും പരിഹരിക്കപ്പെടും. ഉദാഹരണത്തിന്, ഒരു രക്ഷിതാവ് എന്ന നിലയിൽ നിങ്ങളുടെ കുട്ടിയുടെ സ്‌കൂളിൽ നടക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കാൻ ആഗ്രഹമുണ്ടെന്നിരിക്കട്ടെ. സ്‌കൂളിൽ നിന്നുള്ള സമീപകാല ഇമെയിലുകളെല്ലാം സംഗ്രഹിക്കാൻ നമുക്ക് ജെമിനിയോട് ആവശ്യപ്പെടാം. നിമിഷങ്ങൾക്കകം, പ്രസക്തമായ മെയിലുകൾ മാത്രം കണ്ടെത്തി നമുക്കു മുന്നിലെത്തിക്കും.
ഉപയോക്താക്കൾ പലപ്പോഴും ചില പ്രധാന ഇമെയിലുകൾ തിരയാൻ ബുദ്ധിമുട്ടാറുണ്ട്. എന്നാൽ ജെമിനി വരുന്നതോടെ ആ പ്രശ്നവും പരിഹരിക്കപ്പെടും. ഉദാഹരണത്തിന്, ഒരു രക്ഷിതാവ് എന്ന നിലയിൽ നിങ്ങളുടെ കുട്ടിയുടെ സ്‌കൂളിൽ നടക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കാൻ ആഗ്രഹമുണ്ടെന്നിരിക്കട്ടെ. സ്‌കൂളിൽ നിന്നുള്ള സമീപകാല ഇമെയിലുകളെല്ലാം സംഗ്രഹിക്കാൻ നമുക്ക് ജെമിനിയോട് ആവശ്യപ്പെടാം. നിമിഷങ്ങൾക്കകം, പ്രസക്തമായ മെയിലുകൾ മാത്രം കണ്ടെത്തി നമുക്കു മുന്നിലെത്തിക്കും. കൂടാതെ ജിമെയിലിലെ പിഡിഎഫ് പോലുള്ള അറ്റാച്ച്‌മെന്റുകളിലെ വിവരങ്ങൾ പോലും സേർച്ച് ചെയ്ത് കണ്ടെത്താം. ഏതെങ്കിലും ഗൂഗിൾ മീറ്റിൽ പങ്കെടുക്കാൻ സാധിച്ചില്ലെങ്കിൽ ആ മീറ്റിങ്ങിൽ എന്തൊക്കെ കാര്യങ്ങളാണ് പ്രധാനമായും ചർച്ച ചെയ്തതെന്ന് ജെമിനിയോട് ചോദിക്കാം. എല്ലാം കുറിപ്പുകളായി ലഭിക്കും.
∙ ജെമിനി 1.5 പ്രോ
ഐ/ഒ 2024 ഡവലപ്പർമാരുടെ കോൺഫറൻസിൽ അവതരിപ്പിച്ച ഏറ്റവും പുതിയ ജനറേറ്റീവ് എഐ മോഡലാണ് ജെമിനി 1.5 പ്രോ. ഈ ഉൽപന്നം ഇപ്പോൾ ജെമിനി അഡ്വാൻസ്ഡ് സബ്‌സ്‌ക്രൈബർമാർക്ക് മാത്രമാണ് ലഭിക്കുക. കൂടാതെ, ജെമിനി 1.5 പ്രോ മോഡലിലേക്ക് നിരവധി പുതിയ ഫീച്ചറുകളും ചേർത്തിട്ടുണ്ട്. ജെമിനി 1.5 പ്രോ ഇപ്പോൾ 150ലധികം രാജ്യങ്ങളിലായി 35ലധികം ഭാഷകളിൽ ലഭ്യമാണ്. ‘‘നിങ്ങളുടെ സ്വകാര്യ എഐ അസിസ്റ്റന്റായിട്ടാണ് ജെമിനി ഡിസൈൻ ചെയ്‌തിരിക്കുന്നത്, സംസാരിക്കാനും സംശയങ്ങൾ തീർക്കാനും സഹായകരവുമാണ്. ആപ്പിൽ ഉപയോഗിച്ചാലും വെബിലൂടെയായാലും സങ്കീർണമായ ജോലികൾ കൈകാര്യം ചെയ്യാൻ ജെമിനിക്ക് നിങ്ങളെ സഹായിക്കാനാകും’’ എന്നാണ് ജെമിനി എക്‌സ്‌പീരിയൻസിന്റെയും ഗൂഗിൾ അസിസ്റ്റന്റിന്റെയും വൈസ് പ്രസിഡന്റും ജനറൽ മാനേജറുമായ സിസ്‌സി ഹ്‌സിയാവോ പറഞ്ഞത്.
മാപ്‌സിനും യുട്യൂബിനും ലഭ്യമായതു പോലെ കലണ്ടർ, ടാസ്‌ക്സ്, കീപ്പ് എന്നിവയിലേക്കും ഗൂഗിൾ ജെമിനിയെ മികച്ച രീതിയിൽ തന്നെ സമന്വയിപ്പിക്കുന്നുണ്ട്. ഈ ആപ്പുകളിൽ നിന്ന് പുറത്തുപോകാതെ തന്നെ ജനറേറ്റീവ് എഐ ഫീച്ചറുകൾ പ്രയോജനപ്പെടുത്താൻ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് 1.5 പ്രോ. ജെമിനി 1.5 പ്രോയും ഫ്ലാഷും 200 രാജ്യങ്ങളിൽ ഇപ്പോൾ ലഭ്യമാണ്. ജെമിനി 1.5 പ്രോ ഒരേസമയം നിരവധി ആവശ്യങ്ങൾക്ക് പ്രയോജനപ്പെടുത്താം. ഇമേജിൽ നിന്ന് കാര്യങ്ങൾ മനസ്സിലാക്കിയെടുക്കുന്നതിലും വലിയ പുരോഗതിയുണ്ട്.
ഒരാൾക്ക് റസ്റ്റോറന്റിലെ ഒരു വിഭവത്തിന്റെ ചിത്രത്തിൽ ക്ലിക്ക് ചെയ്താൽ ആ ഭക്ഷണത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭിക്കും. ഒരു പാഠപുസ്തകത്തിലെ ഗണിതപ്രശ്നം പരിഹരിക്കാനും ഇനി എളുപ്പം. എല്ലാം ഘട്ടം ഘട്ടമായുള്ള വിശദീകരണത്തോടെ മാത്രമേ സാധ്യമാകൂ എന്നു മാത്രം. ലോകത്തിലെ ഏതൊരു കസ്റ്റമർ ചാറ്റ്‌ബോട്ടിലും ലഭ്യമായ ഏറ്റവും വലിയ സാധ്യതകളാണിത്. 1500 പേജുകൾ വരെയുള്ള വലിയ പ്രമാണങ്ങളോ പുസ്തകങ്ങളോ സ്കാൻ ചെയ്യാനും ഒരേസമയം 100 ഇമെയിലുകൾ വരെ സംഗ്രഹിക്കാനുള്ള കഴിവും ഇതിനുണ്ട്.
∙ കണ്ണട കാട്ടിത്തരുന്ന പ്രോജക്റ്റ് ആസ്ട്ര!
നിരവധി ദൈനംദിന ജോലികൾ ചെയ്യാൻ ഉപയോഗിക്കുന്ന എഐ ഫീച്ചറുകൾ ഉൾപ്പെടുന്നതാണ് പ്രോജക്റ്റ് ആസ്ട്ര. ഉപകരണത്തിന്റെ (ഫോൺ, ടാബ്, ലാപ്ടോപ്) ക്യാമറ വഴി പ്രവർത്തിക്കുന്ന ഒരു മൾട്ടിമോഡൽ എഐ അസിസ്റ്റന്റാണിത്. സാധനങ്ങളുടെ സ്ഥാനം തെറ്റിയാൽ അത് കണ്ടെത്തുന്നതിനും പഴയ കാര്യങ്ങൾ ഓർത്തുവച്ച് ഓർമിപ്പിക്കുന്നതിനും പ്രോജക്റ്റ് ആസ്ട്ര ഉപയോഗിക്കാം. ടെക്‌സ്‌റ്റ്, ഓഡിയോ, വിഡിയോ ഇൻപുട്ടുകൾ വഴി ഉപയോക്താവിന്റെ ചോദ്യങ്ങൾക്ക് തത്സമയം ഉത്തരം നൽകാൻ കഴിവുള്ളതാണ് ഈ മൾട്ടിമോഡൽ എഐ ഉൽപന്നം.
ഒരു മുറിയിലെ വസ്തുക്കൾ തിരിച്ചറിയാനും ടെക്നിക്കൽ കോഡിന്റെ ഒരു പ്രത്യേക ഭാഗം തിരിച്ചറിയാനും വിശദീകരിക്കാനും ഇതിലൂടെ സാധിക്കും. മുറിക്കു പുറത്തുള്ള കാര്യങ്ങൾ ജനലിലൂടെ നോക്കി അതിന്റെ കൃത്യമായ സ്ഥാനം പറഞ്ഞുതരാനും ഉപയോക്താവിന്റെ കണ്ണടയോ താക്കോലോ മറന്നാൽ ഇരിക്കുന്നിടം കണ്ടെത്താനും സഹായിക്കും. ഇതോടൊപ്പംതന്നെ, സ്‌മാർട് ഫോൺ, സ്‌മാർട് ഗ്ലാസ് വഴി പ്രോജക്‌റ്റ് അസ്‌ത്ര എങ്ങനെ ഉപയോഗിക്കാമെന്നും ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്.
∙ ജെംസ്
‘ജെംസ്’ എന്ന ചാറ്റ്ബോട്ടിനെയും ഗൂഗിൾ അവതരിപ്പിച്ചിട്ടുണ്ട്. ജെമിനി അസിസ്റ്റന്റിന്റെ പ്രത്യേക എഡിഷൻ വികസിപ്പിച്ചെടുക്കാൻ ഉപയോക്താക്കളെ സഹായിക്കുകയെന്നതാണ് ജെംസിന്റെ ജോലി. വ്യത്യസ്ത രീതിയിലുള്ള ജെമിനി അസിസ്റ്റന്റിന്റെ ആവശ്യങ്ങൾക്കനുസരിച്ചുള്ള പതിപ്പുകൾ സൃഷ്‌ടിക്കാൻ ഉപയോക്താക്കളെ സഹായിക്കും ജെംസ്. ചില പ്രത്യേകം ജോലികളിൽ സഹായിക്കാന്‍ ശേഷിയുള്ള, പ്രത്യേക സ്വഭാവസവിശേഷതകളുമുള്ള ചാറ്റ്ബോട്ടുകളെ വികസിപ്പിച്ചെടുക്കാനും ഇത് സഹായിക്കും.
നിങ്ങളുടെ പേരിലും ബിസിനസ് ആവശ്യത്തിനും ബോട്ട് നിർമിക്കാൻ ഇതു സഹായിക്കും. ഇതുവഴി ജനപ്രിയ കഥാപാത്രങ്ങളുടെയും സെലിബ്രിറ്റികളുടെയും വിർച്വലൈസ്ഡ് പതിപ്പുകളുമായോ കൃത്രിമമായി വികസിപ്പിച്ചെടുത്തിട്ടുള്ള സൈക്യാട്രിസ്റ്റുമായോ സംസാരിക്കാൻ ജെംസ് ബോട്ട് സഹായിക്കും. ഉപയോക്താവിന്റെ ഇഷ്‌ത്തിനനുസരിച്ച് ചാറ്റ്‌ജിപിടി ചാറ്റ്‌ബോട്ടുകൾ നിർമിക്കാൻ സഹായിക്കുന്ന ഓപ്പൺഎഐയുടെ ജിപിടി സ്റ്റോറിന് സമാനമായാണ് ജെംസും പ്രവർത്തിക്കുന്നത്.
വിഡിയോ നിർമിക്കാൻ വീയോ (Veo)
ഒരു മിനിറ്റിൽ കൂടുതൽ ദൈർഘ്യമുള്ള മികച്ച നിലവാരമുള്ള, 1080 പിക്സൽ റെസലൂഷൻ വിഡിയോകൾ സൃഷ്ടിക്കാൻ ശേഷിയുള്ള എഐ വിഡിയോ ജനറേഷൻ ടൂൾ ആണ് വീയോ. വ്യത്യസ്‌ത സിനിമാറ്റിക് ഇഫക്‌റ്റുകൾ, ചലനങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ള നിർദേശങ്ങൾ മനസ്സിലാക്കുന്നതിനാണ് ടൂൾ ഡിസൈൻ ചെയ്‌തിരിക്കുന്നത്. ഇത് മനോഹരമായ ഒരു വിഡിയോ നിർമിക്കുന്നതിന് സഹായിക്കും.
‘ടൈംലാപ്‌സ്’, ‘എയർ ഷോട്ടുകൾ’ എന്നിവ പോലുള്ള സിനിമാറ്റിക് ആശയങ്ങൾ ഈ എഐ മനസ്സിലാക്കും, ഇത് ഒരു ചലച്ചിത്രകാരന്റെ കാഴ്ചപ്പാടിനോട് വിശ്വസ്തത പുലർത്തുന്ന വിഡിയോകൾ നിർമിക്കാൻ സഹായിക്കും. കൃത്രിമമായി സൃഷ്ടിച്ച വിഡിയോ ആണെന്ന് ഒരിക്കലും തോന്നാത്ത രീതിയിലാണ് വീയോയുടെ ഫീച്ചറുകൾ പ്രവർത്തിക്കുന്നത്. ഓപ്പൺഎഐയും ടെക്സ്റ്റ്-ടു-വിഡിയോ ജനറേറ്റർ ‘സോറ’ അടുത്തിടെ അവതരിപ്പിച്ചതിനാൽ ഈ വിഭാഗത്തിൽ ഗൂഗിളും ശക്തമായ മത്സരത്തിലേക്ക് പോകുന്നുവെന്നതു വ്യക്തം.
∙ ജെമിനി നാനോ ക്രോം
ഡെസ്‌ക്‌ടോപ്പിൽ ജെമിനി നാനോയെ ക്രോമിലേക്ക് സംയോജിപ്പിക്കുന്നതാണ് ജെമിനി നാനോ ക്രോം. ഇത് ഉപകരണത്തിൽ പ്രവർത്തിക്കുന്ന ഒരു ബിൽറ്റ്-ഇൻ അസിസ്റ്റന്റാണ്. ഇത് ഉപയോക്താക്കളെ ടെക്‌സ്‌റ്റ് സൃഷ്‌ടിക്കാൻ പ്രാപ്‌തമാക്കും. ഹെൽപ് മി റൈറ്റ് ഫീച്ചറിൽ കോണ്ടന്റ് സൃഷ്ടിക്കാനായി ജെമിനി നാനോയെ ഗൂഗിൾ ക്രോം സംയോജിപ്പിക്കും. ജെമിനി നാനോ വ്യക്തികളുടെ സ്വകാര്യതയും ഉറപ്പാക്കുന്നതാണ്. തയാറാക്കിയ കുറിപ്പുകൾ വിശകലനം ചെയ്യുന്നു, മെച്ചപ്പെടുത്തലുകൾ നിർദേശിക്കുകയും ചെയ്യും. കഴിഞ്ഞ വർഷം പിക്സൽ 8 പ്രോയിൽ ഗൂഗിൾ അവതരിപ്പിച്ച ലാംഗ്വേജ് മോഡലാണ് ജെമിനി നാനോ.
∙ ആൻഡ്രോയ്ഡിലെ ജെമിനി
ആൻഡ്രോയ്ഡ് ഉപകരണങ്ങളിലേക്ക് പുതിയ എഐ അസിസ്റ്റന്റ് ഉൾപ്പെടുത്തുമെന്നും ഗൂഗിൾ അറിയിച്ചു. ഇത് ഉപയോക്താക്കളെ സർഗാത്മകവും ഉൽപാദനക്ഷമവുമായ പ്രവൃത്തികളിൽ സഹായിക്കും. എഐ അസിസ്റ്റന്റിന്റെ സഹായത്തോടെ വിഡിയോ ചോദിക്കാം, അല്ലെങ്കിൽ പിഡിഎഫ് കണ്ടെത്താം. ഇത് ഉപയോക്താവിന്റെ ചോദ്യങ്ങൾക്ക് ലളിതമായി മറുപടി നൽകും. ഈ ഫീച്ചറുകൾ ജിമെയിൽ, ഗൂഗിൾ മെസേജസ്, യുട്യൂബ് എന്നിവയിൽ പ്രവർത്തിക്കുകയും ചെയ്യും. ആൻഡ്രോയ്ഡ് 15 പതിപ്പിലാണ് പുതിയ എഐ ഫീച്ചറുകളും വരുന്നത്. 2024 അവസാനത്തോടെ 20 കോടി ആൻഡ്രോയ്ഡ് ഫോണുകളിൽ പുതിയ എഐ ഫീച്ചർ ലഭ്യമാകും.
∙ ശക്തി പകരാൻ ട്രില്ലിയം
ഗൂഗിൾ ക്ലൗഡ് ടെൻസർ പ്രോസസിങ് യൂനിറ്റുകളുടെ ആറാം തലമുറയും ഗൂഗിൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഓരോ ട്രില്ലിയം ചിപ്പിനും മെച്ചപ്പെട്ട കംപ്യൂട്ടിങ് പ്രകടനം, ഉയർന്ന ബാൻഡ്‌വിഡ്ത്ത് മെമ്മറി (HBM) ശേഷി എന്നിവ നൽകും. ഇതോടൊപ്പംതന്നെ അടുത്ത തലമുറ എഐ മോഡലുകൾക്ക് ശക്തി നൽകാനും ട്രില്ലിയത്തിന് സാധിക്കും. ട്രില്ലിയത്തിന്റെ പുതിയ പതിപ്പ് 2024 അവസാനം ലോഞ്ച് ചെയ്യും. സാധാരണമായി ചിപ്പുകളെല്ലാം വർഷാവസാനം മാത്രമാണ് പുറത്തിറക്കാറുള്ളത്. അഞ്ചാം തലമുറയുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ പുതിയ ടിപിയുകളിലെ ഓരോ ചിപ്പിനും കംപ്യൂട്ടിങ് പ്രകടനത്തിൽ 4.7 മടങ്ങ് പെർഫോമൻസ് ഉണ്ട്.
∙ സിന്ത്ഐഡി എഐ വാട്ടർമാർക്കിങ്
ഓൺലൈൻ ലോകത്തെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഒറിജനലും കൃത്രിമ (വ്യാജനുമാകാം) വിഡിയോകളും കണ്ടെത്തുക എന്നത്. ഇതിനായി എഐ ജനറേറ്റഡ് വിഡിയോകൾക്ക് വാട്ടർമാർക്ക് ചെയ്യുന്നതിനും അത്തരം വിഡിയോകൾ കണ്ടെത്തുന്നതിനുമായി കമ്പനി സിന്ത്ഐഡി എഐയെയും (SynthID AI) വീയോ വിഡിയോകളിലേക്ക് ചേർക്കുന്നുണ്ട്.