പഞ്ചായത്തിൽ പിണങ്ങിയവർ ഇടതിൽ അടങ്ങുമോ? സിപിഎമ്മിന് തലവേദന: ഒരൊറ്റ സീറ്റില് ബന്ധം തകരും?
രാജ്യസഭാ സീറ്റിലേക്കു മത്സരം വരുമ്പോൾ എക്കാലവും പൊട്ടിത്തെറി യുഡിഎഫിലാണെങ്കിൽ ഇത്തവണ അങ്ങനെയൊരു സാഹചര്യം നേരിടുന്നത് എൽഡിഎഫാണ്. മുന്നണിയിൽ രണ്ടാമനാര് എന്ന കാര്യത്തിൽ പരസ്പരം മത്സരിക്കുന്ന സിപിഐയുടെയും കേരളാ കോൺഗ്രസിന്റെയും സീറ്റുകളാണൊഴിയുന്നത്. അതും രണ്ടു പാർട്ടികളുടെയും കേരള അധ്യക്ഷരുടേത്. സീറ്റിൽ അവകാശവാദമുന്നയിക്കുമെന്നു രണ്ടു പാർട്ടികളും പരസ്യമായിത്തന്നെ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇനി തലവേദന മുന്നണിയെ നയിക്കുന്ന സിപിഎമ്മിനാണ്. ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുഡിഎഫ് വിട്ട ചരിത്രമുള്ള കേരളാ കോൺഗ്രസിനെ(എം) കൈകാര്യം ചെയ്യുകയെന്നതാകും വലിയ വെല്ലുവിളി.
രാജ്യസഭാ സീറ്റിലേക്കു മത്സരം വരുമ്പോൾ എക്കാലവും പൊട്ടിത്തെറി യുഡിഎഫിലാണെങ്കിൽ ഇത്തവണ അങ്ങനെയൊരു സാഹചര്യം നേരിടുന്നത് എൽഡിഎഫാണ്. മുന്നണിയിൽ രണ്ടാമനാര് എന്ന കാര്യത്തിൽ പരസ്പരം മത്സരിക്കുന്ന സിപിഐയുടെയും കേരളാ കോൺഗ്രസിന്റെയും സീറ്റുകളാണൊഴിയുന്നത്. അതും രണ്ടു പാർട്ടികളുടെയും കേരള അധ്യക്ഷരുടേത്. സീറ്റിൽ അവകാശവാദമുന്നയിക്കുമെന്നു രണ്ടു പാർട്ടികളും പരസ്യമായിത്തന്നെ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇനി തലവേദന മുന്നണിയെ നയിക്കുന്ന സിപിഎമ്മിനാണ്. ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുഡിഎഫ് വിട്ട ചരിത്രമുള്ള കേരളാ കോൺഗ്രസിനെ(എം) കൈകാര്യം ചെയ്യുകയെന്നതാകും വലിയ വെല്ലുവിളി.
രാജ്യസഭാ സീറ്റിലേക്കു മത്സരം വരുമ്പോൾ എക്കാലവും പൊട്ടിത്തെറി യുഡിഎഫിലാണെങ്കിൽ ഇത്തവണ അങ്ങനെയൊരു സാഹചര്യം നേരിടുന്നത് എൽഡിഎഫാണ്. മുന്നണിയിൽ രണ്ടാമനാര് എന്ന കാര്യത്തിൽ പരസ്പരം മത്സരിക്കുന്ന സിപിഐയുടെയും കേരളാ കോൺഗ്രസിന്റെയും സീറ്റുകളാണൊഴിയുന്നത്. അതും രണ്ടു പാർട്ടികളുടെയും കേരള അധ്യക്ഷരുടേത്. സീറ്റിൽ അവകാശവാദമുന്നയിക്കുമെന്നു രണ്ടു പാർട്ടികളും പരസ്യമായിത്തന്നെ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇനി തലവേദന മുന്നണിയെ നയിക്കുന്ന സിപിഎമ്മിനാണ്. ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുഡിഎഫ് വിട്ട ചരിത്രമുള്ള കേരളാ കോൺഗ്രസിനെ(എം) കൈകാര്യം ചെയ്യുകയെന്നതാകും വലിയ വെല്ലുവിളി.
രാജ്യസഭാ സീറ്റിലേക്കു മത്സരം വരുമ്പോൾ എക്കാലവും പൊട്ടിത്തെറി യുഡിഎഫിലാണെങ്കിൽ ഇത്തവണ അങ്ങനെയൊരു സാഹചര്യം നേരിടുന്നത് എൽഡിഎഫാണ്. മുന്നണിയിൽ രണ്ടാമനാര് എന്ന കാര്യത്തിൽ പരസ്പരം മത്സരിക്കുന്ന സിപിഐയുടെയും കേരളാ കോൺഗ്രസിന്റെയും സീറ്റുകളാണൊഴിയുന്നത്. അതും രണ്ടു പാർട്ടികളുടെയും കേരള അധ്യക്ഷരുടേത്. സീറ്റിൽ അവകാശവാദമുന്നയിക്കുമെന്നു രണ്ടു പാർട്ടികളും പരസ്യമായിത്തന്നെ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇനി തലവേദന മുന്നണിയെ നയിക്കുന്ന സിപിഎമ്മിനാണ്.
ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുഡിഎഫ് വിട്ട ചരിത്രമുള്ള കേരളാ കോൺഗ്രസിനെ(എം) കൈകാര്യം ചെയ്യുകയെന്നതാകും വലിയ വെല്ലുവിളി. പാർലമെന്ററി സ്ഥാനങ്ങൾക്കു പ്രാധാന്യം നൽകുന്ന പാർട്ടിയെന്ന നിലയിൽ രാജ്യസഭാ സീറ്റ് നിഷേധിച്ചാൽ അവർ എന്തു നിലപാടെടുക്കുമെന്നു പറയാനാകില്ല. എന്നാൽ സംസ്ഥാന സെക്രട്ടറി ഒഴിയുന്ന സീറ്റ് പാർട്ടിയുടെ അഭിമാനപ്രശ്നമായെടുത്ത സിപിഐയെ അനുനയിപ്പിക്കാൻ പണിപ്പെടേണ്ടിവരും. സീറ്റ് സിപിഐയുടേതു തന്നെയെന്നു ബിനോയ് വിശ്വം പ്രഖ്യാപിച്ച സാഹചര്യത്തിൽ, അതിൽനിന്നു പിന്നോട്ടു പോയാൽ ബിനോയ് വിശ്വത്തിനു നേരെ പാർട്ടിയിലും ചോദ്യമുയരും.
∙ യുഡിഎഫിൽ നില ഭദ്രം
ലോക്സഭാ തിരഞ്ഞെടുപ്പു നടക്കുമ്പോൾ, അതിനുശേഷം വരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ ധാരണയുണ്ടാക്കിയെന്നതാണു യുഡിഎഫിലെ നില. ലോക്സഭയിലേക്കു മുസ്‍ലിം ലീഗ് മൂന്നാം സീറ്റ് ചോദിച്ചപ്പോൾ അവരെ മെരുക്കാൻ രാജ്യസഭാ സീറ്റ് എന്ന ഫോർമുല വയ്ക്കാൻ കോൺഗ്രസിനു കാര്യമായി ബുദ്ധിമുട്ടേണ്ടിവന്നില്ല. ഒഴിവു വരുന്ന മൂന്നു സീറ്റും യുഡിഎഫിന്റേതല്ല എന്നതുതന്നെ പ്രധാന കാരണം. മൂന്നിൽ ഒരു സീറ്റിൽ മാത്രമാണു ജയിക്കാൻ കഴിയുക. അതു വേണമെങ്കിൽ കോൺഗ്രസിന് എടുക്കാമായിരുന്നു.
എന്നാൽ 2018ൽ, ജയിക്കാവുന്ന ഏക സീറ്റ് കേരളാ കോൺഗ്രസിനു(എം) നൽകിയ മാതൃക ഇവിടെയും കോൺഗ്രസ് പിന്തുടർന്നു. അന്നു കോൺഗ്രസിലെ പി.ജെ.കുര്യൻ ഒഴിഞ്ഞ സീറ്റ് നൽകിയെന്ന പ്രശ്നമുണ്ടായിരുന്നു. കേരളാ കോൺഗ്രസ് എമ്മിന്റെ ജോയ് ഏബ്രഹാമിന്റെ കാലാവധിയും ഇതിനൊപ്പം തീർന്നെങ്കിലും ഒരു സീറ്റ് മാത്രമേ അന്നും യുഡിഎഫിനു ജയിക്കാൻ കഴിയുമായിരുന്നുള്ളൂ. ബെന്നി ബഹ്നാൻ, പി.സി.ചാക്കോ, എം.എം.ഹസ്സൻ തുടങ്ങിയ പല പേരുകളും കോൺഗ്രസിൽ ചർച്ചയിലുള്ളപ്പോഴാണു സീറ്റ് വിട്ടുകൊടുത്തത്. അതിന്റെ പേരിൽ പാർട്ടിയിൽ പൊട്ടിത്തെറിയുണ്ടായി. നേതാക്കൾക്കു പ്രതീകാത്മകമായി റീത്ത് സമർപ്പിക്കുന്നിടം വരെ അതെത്തി.
എന്നാൽ ഇത്തവണ കോൺഗ്രസിന്റെ ആരെങ്കിലും ഒഴിവായ സീറ്റ് അല്ലെന്നതു മാത്രമല്ല, ലീഗിന്റെ അർഹത കോൺഗ്രസിൽ ആർക്കും നിഷേധിക്കാനാവുമായിരുന്നില്ലെന്നതും കാര്യങ്ങൾ എളുപ്പമാക്കി. ലീഗിന്റെ സ്ഥാനാർഥിയായി സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാമിന്റെ പേരാണുയരുന്നത്. നേതൃമാറ്റത്തിനുള്ള ചില ആലോചനകൾ കൂടി സംസ്ഥാന നേതൃത്വത്തിൽ നടക്കുന്നുണ്ടെന്നതിനാൽ പകരം സലാമിന് അർഹമായ സ്ഥാനം നൽകണമെന്ന അഭിപ്രായത്തിനാണു മുൻതൂക്കം. യുവാക്കളിൽ ആരെയെങ്കിലും പരിഗണിക്കണമെന്ന ആവശ്യം ഒരു ഭാഗത്തുണ്ടെന്നതും വസ്തുതയാണ്.
∙ മുന്നണി മാറ്റത്തിന് ഉപാധി രാജ്യസഭാ സീറ്റ്
ബാർ കോഴക്കേസിൽ കെ.എം.മാണിയുടെ രാജിയുണ്ടായതുമുതൽ യുഡിഎഫുമായി കേരളാ കോൺഗ്രസ് അകൽച്ചയിലായിരുന്നു. 2016ലെ തിരഞ്ഞെടുപ്പിൽ ഭരണം കിട്ടാതായതോടെ മുന്നണി വിട്ട് ഒറ്റയ്ക്കായി. രണ്ടു വർഷത്തിനുശേഷം 2018ൽ യുഡിഎഫിലേക്കു തിരിച്ചുവരാൻ വച്ച ഉപാധി രാജ്യസഭാ സീറ്റായിരുന്നു. പി.ജെ.കുര്യൻ ഒഴിഞ്ഞ സീറ്റ്. യുഡിഎഫിനു ജയിക്കാവുന്ന ഏക സീറ്റ് അങ്ങനെ കേരളാ കോൺഗ്രസിനു കൈമാറി. കേരളാ കോൺഗ്രസ് തിരിച്ചെത്തി. ലോക്സഭാംഗത്തിന്റെ കാലാവധി തീരാൻ ഒരു വർഷം ശേഷിക്കേ ജോസ് കെ.മാണി രാജ്യസഭാംഗമായി.
കെ.എം.മാണിയുടെ മരണത്തിനുശേഷം കേരളാ കോൺഗ്രസ് പിളരുകയും ജോസ് കെ.മാണി വിഭാഗം എൽഡിഎഫിലെത്തുകയും ചെയ്തു. യുഡിഎഫ് നൽകിയ രാജ്യസഭാംഗത്വം ജോസ് കെ.മാണി രാജിവച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ തോറ്റതോടെ, ജോസ് കെ.മാണിയുടെ രാജ്യസഭയിലെ ഒഴിവ് അദ്ദേഹത്തിനു തന്നെ നൽകണമെന്ന ഉപാധി സിപിഎമ്മിനു മുൻപിൽ കേരളാ കോൺഗ്രസ് വച്ചു. അങ്ങനെയാണു 2021 നവംബറിൽ ജോസ് കെ.മാണി ബാക്കി കാലാവധിയിലേക്ക് എൽഡിഎഫിന്റെ പിന്തുണയിൽ രാജ്യസഭാംഗമാകുന്നത്.
ഇത്തവണ തുടർച്ച നിഷേധിച്ചാൽ കേരളാ കോൺഗ്രസിന്റെ നിലപാട് എന്തായിരിക്കുമെന്നു സിപിഎം ആശങ്കപ്പെടുന്നത് അതുകൊണ്ടുകൂടിയാണ്. കേരളാ കോൺഗ്രസ് (എം) യുഡിഎഫ് വിട്ടതു കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പു വർഷത്തിലായിരുന്നെങ്കിൽ, ഇത്തവണയും ആ സമയത്തു തന്നെയാണു രാജ്യസഭാ തിരഞ്ഞെടുപ്പു സംബന്ധിച്ച തർക്കം ഉരുണ്ടുകൂടുന്നത്. രാജ്യസഭാ സീറ്റ് ആർക്കെന്നതിൽ ലോക്സഭാ തിരഞ്ഞെടുപ്പു ഫലം വന്നശേഷം മാത്രം തീരുമാനമെടുക്കാമെന്ന ആലോചനയാണു സിപിഎമ്മിൽ നടക്കുന്നത്. ഫലം അനുകൂലമായാൽ, തർക്കം എളുപ്പത്തിൽ തീർക്കാനാകുമെന്നു പാർട്ടി കരുതുന്നു.
∙ സുധാകരൻ ആഗ്രഹിച്ചിരുന്നോ ആ സീറ്റ്?
കെപിസിസി പ്രസിഡന്റ് പദവിയിൽ മൂന്നു വർഷം തികയ്ക്കാനിരിക്കുന്ന കെ.സുധാകരൻ ഇത്തവണ രാജ്യസഭാ സീറ്റ് ആഗ്രഹിച്ചിരുന്നുവെന്നാണു പാർട്ടിക്കുള്ളിലെ സംസാരം. ലോക്സഭയിൽ മത്സരിക്കാനില്ലെന്നു സുധാകരൻ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പു ഫലത്തിനു പിന്നാലെ പാർട്ടിയിൽ ഒരു നേതൃമാറ്റത്തിനുള്ള സാധ്യതയും കണ്ടിരുന്നു. അതിനുള്ള ചില അണിയറ നീക്കങ്ങൾ എതിർവിഭാഗം നടത്തിയിരുന്നു. ഈ സാഹചര്യം മുൻകൂട്ടി കണ്ടാണു രാജ്യസഭാ സീറ്റ് ലഭിക്കാനുള്ള താൽപര്യം സുധാകരൻ പ്രകടിപ്പിച്ചതെന്നാണു വിവരം.
മുസ്‍ലിം ലീഗിനു രാജ്യസഭാ സീറ്റ് എന്ന ഫോർമുല ചർച്ച ചെയ്ത യോഗത്തിൽ ഇക്കാര്യം സുധാകരൻ സീനിയർ നേതാക്കളോടു പറഞ്ഞതായും കേട്ടിരുന്നു. എന്നാൽ, ചർച്ചയുടെ ഭാഗമായി ഫോർമുല കെ.സുധാകരനും അംഗീകരിക്കുകയായിരുന്നു. ഹൈക്കമാൻഡ് ആവശ്യപ്പെട്ടതിനാൽ കണ്ണൂരിൽ സ്ഥാനാർഥിയാകേണ്ടിയും വന്നു. രാജ്യസഭാ സീറ്റ് ആഗ്രഹിച്ചിരുന്നോ എന്ന വാർത്താ സമ്മേളനത്തിലെ ചോദ്യത്തിനു കൃത്യമായ മറുപടി അദ്ദേഹം നൽകിയതുമില്ല.
2022ൽ രാജ്യസഭയിലേക്ക് ഒഴിവു വന്നപ്പോൾ വിശ്വസ്തനായ എം.ലിജുവിനു വേണ്ടി ഈ സീറ്റ് സുധാകരൻ കണ്ടുവച്ചിരുന്നെങ്കിലും ജെബി മേത്തറാണ് ഒടുവിൽ സ്ഥാനാർഥിയായത്. 2026ൽ ലീഗിന്റെ പി.വി.അബ്ദുൽ വഹാബിന്റെ സീറ്റ് ഒഴിവുവരുമ്പോൾ കോൺഗ്രസ് എടുക്കുമെന്നതാണു ലീഗുമായുള്ള ധാരണ. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഘട്ടത്തിലാകും ഈ ഒഴിവെന്നതിനാൽ ധാരണ പാലിക്കപ്പെടുമോ, കോൺഗ്രസിൽ ആർക്കു ലഭിക്കും എന്നതെല്ലാം പ്രവചനാതീതമാണ്.
∙ ‘റിബലി’നെ നിർത്തി ഞെട്ടിച്ച കരുണാകരൻ
എന്തിനും ഏതിനും തർക്കത്തിലേർപ്പെട്ടിരുന്ന ഗ്രൂപ്പു പോരിന്റെ കാലത്തു രാജ്യസഭയിലേക്ക് കോൺഗ്രസിൽ റിബൽ സ്ഥാനാർഥിയുണ്ടായിട്ടുണ്ട്. 2003ൽ കെ.കരുണാകരനാണു വിമതനെ ഇറക്കാനുള്ള സാഹസം കാണിച്ചത്. എഐസിസിയുമായും കേരളത്തിലെ എ ഗ്രൂപ്പുമായും കരുണാകരൻ തുടർന്നുപോന്ന ശീതസമരത്തിന്റെ തുടർച്ചയായിരുന്നു ഇത്. കോടോത്ത് ഗോവിന്ദൻനായരായിരുന്നു കരുണാകരന്റെ സ്ഥാനാർഥി.
യുഡിഎഫ് ഭരണത്തിലുള്ള സമയം. 2003ൽ രാജ്യസഭയിലെ മൂന്നൊഴിവുകളിലേക്കു മത്സരം വന്നു. രണ്ടുപേരെ യുഡിഎഫിനു ജയിപ്പിക്കണം. രണ്ടിലും കോൺഗ്രസ് സ്ഥാനാർഥികളാണു നിന്നത്. വയലാർ രവിയും തെന്നല ബാലകൃഷ്ണപിള്ളയും. എൽഡിഎഫിനു ജയിക്കാവുന്ന സീറ്റിൽ സിപിഎമ്മിലെ കെ.ചന്ദ്രൻപിള്ള. വയലാർ രവി 38 വോട്ടും തെന്നല 36 വോട്ടും നേടിയപ്പോൾ 26 വോട്ടാണു കോടോത്തിനു ലഭിച്ചത്. അന്നു കാസർകോട് ഡിസിസി പ്രസിഡന്റായിരുന്നു കോടോത്ത് ഗോവിന്ദൻ നായർ.
എഐസിസി തീരുമാനം ലംഘിച്ചു സ്ഥാനാർഥിയായ കോടോത്തിനെ പാർട്ടിയിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു. കരുണാകരൻ വിമത സ്ഥാനാർഥിയെ നിർത്തിയതിലുപരി കോൺഗ്രസിനെ ഞെട്ടിച്ചത്, 26 എംഎൽഎമാർ ആ സ്ഥാനാർഥിക്ക് അനുകൂലമായി വോട്ട് ചെയ്തതാണ്. എന്തായാലും ഈ തോൽവിക്കു പിന്നാലെ കരുണാകരൻ പാർട്ടിക്കു പുറത്തു പോയി ഡിഐസിയുണ്ടാക്കി. ഇത്തരം സാഹസിക നീക്കത്തിനുള്ള കരുത്ത് ഇപ്പോൾ പാർട്ടിയിൽ ആർക്കുമില്ലെന്നതു മാത്രമല്ല, അതിനു തക്ക പ്രശ്നങ്ങളുമില്ലെന്നതും കോൺഗ്രസിന് ആശ്വാസം നൽകുന്നു.