യോഗിക്കറിയാം, യുപി വിട്ടാൽ എല്ലാം തീർന്നു; ബംഗാളിൽ ഒന്നും തീർച്ചയില്ല, ബിഹാറിലെ ‘കൂട്ട്’ തിരിച്ചടി? നിർണായകം ‘210 സീറ്റ്’
ഇന്ത്യ ആരു ഭരിക്കുമെന്ന ചോദ്യത്തിന്റെ ഉത്തരത്തിലേക്ക് ഇനി മൂന്നാഴ്ചയിൽ താഴെ മാത്രമാണ് ബാക്കി. ആ ഉത്തരത്തിൽ നിർണായകമാവുന്ന സംസ്ഥാനങ്ങളാവട്ടെ തിരഞ്ഞെടുപ്പിന്റെ പോരാട്ടച്ചൂടിലാണ്. ഏറ്റവും അധികം ലോക്സഭ സീറ്റുകളുള്ള യുപി, ബിഹാർ, മഹാരാഷ്ട്ര, ബംഗാൾ എന്നിവിടങ്ങളിലെ 210 സീറ്റുകൾ എങ്ങോട്ടു ചായുമെന്നതിനെ അനുസരിച്ചിരിക്കും തിരഞ്ഞെടുപ്പ് ചിത്രം തെളിയുക. സീറ്റുകൾ കൂടുതലുള്ളത് കൊണ്ടുതന്നെ പലഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടന്നുവരുന്ന ഈ സംസ്ഥാനങ്ങളിൽ രണ്ട് മാസത്തിനിടെ കാറ്റ് മാറി വീശുന്നുണ്ടോ?

ബംഗാളിൽ ഇരട്ടി സീറ്റാണ് ബിജെപി ലക്ഷ്യം എങ്കിലും രണ്ടക്കം കടക്കില്ലെന്ന് തൃണമൂൽ ആവർത്തിച്ചു പറയുന്നു. ബിഹാറിൽ നിതീഷ് എൻഡിഎയ്ക്കൊപ്പം ചേർന്നതോടെ ഇന്ത്യാസഖ്യത്തിന്റെ മുഖമായി ബിഹാറിൽ നിറയുകയാണ് ആർജെഡിയുടെ തേജസ്വി യാദവ്. എൻഡിഎ സഖ്യത്തിന് കെട്ടുറപ്പില്ലെന്ന വിമർശനവുമുണ്ട്. മഹാരാഷ്ട്രയിൽ 48 സീറ്റുകളിൽ 41 എണ്ണവും നിലവിൽ ബിജെപിക്കൊപ്പമാണ്. ഇക്കുറി അത് നിലനിർത്താനായാൽ ഭരണത്തിലേക്ക് വഴി തെളിയാൻ എളുപ്പമെന്ന് ബിജെപി പറയുന്നു. സംസ്ഥാന സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരമാണ് ഇന്ത്യ സംഖ്യത്തിന്റെ പ്രതീക്ഷ.
മോദി വാരാണസിയിലും രാഹുൽഗാന്ധി റായ്ബറേലിയിലും മത്സരിക്കുന്ന യുപി തിരഞ്ഞെടുപ്പിന്റെ സർവാശേത്തിലാണ്. സംസ്ഥാനം വിട്ട് പുറത്തുപോകാതെ പ്രചാരണത്തിലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പക്ഷേ, മോദി തരംഗമില്ലെന്നും ഇതുവരെ ഭേദപ്പെട്ട പ്രകടം കാഴ്ച വച്ചിട്ടുണ്ടെന്നുമാണ് ഇന്ത്യാസംഖ്യത്തിന്റെ വിലയിരുത്തൽ. പൗരത്വ ഭേദഗതി നിയമം, അയോധ്യ ക്ഷേത്രം തുടങ്ങി പ്രചാരണവിഷയങ്ങൾ ഏറെയുള്ള തിരഞ്ഞെടുപ്പിൽ ആർക്കൊപ്പമാണ് നിലവിലെ ട്രെൻഡ്?
∙ ബംഗാൾ: ബിജെപിക്കു മുന്നിൽ തൃണമൂൽ കോട്ട
400 സീറ്റ് എന്ന വലിയ ലക്ഷ്യത്തിലേക്ക് ബംഗാളിൽനിന്നു ബിജെപി കണക്കുകൂട്ടിയത് 35 സീറ്റ്; കഴിഞ്ഞ തവണത്തെ പതിനെട്ടിന്റെ ഇരട്ടി. എന്നാൽ, മമതയുടെ നേതൃത്വത്തിൽ തൃണമൂൽ പ്രചാരണം കടുപ്പിക്കുമ്പോൾ 18 സീറ്റ് തന്നെ ബിജെപിക്കു നിലനിർത്താനാകുമെന്നു തീർച്ചയില്ല. പോളിങ് പൂർത്തിയായ വടക്കൻ ബംഗാളിൽ കഴിഞ്ഞതവണത്തെ പ്രകടനം കാഴ്ചവയ്ക്കാൻ ബിജെപി ബുദ്ധിമുട്ടും. ഡാർജിലിങ്ങിൽ മുൻതൂക്കമുണ്ടെങ്കിലും മറ്റു മണ്ഡലങ്ങളിൽ തൃണമൂൽ ശക്തമായ പോരാട്ടമാണു കാഴ്ചവച്ചത്.
കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളായ മാൾഡയിലും ബഹാരംപുരിലും ത്രികോണ മൽസരം ഫലം പ്രവചനാതീതമാക്കുന്നു. ബഹാരംപുരിൽ തൃണമൂൽ യൂസുഫ് പഠാനെ ഇറക്കിയതോടെ ന്യൂനപക്ഷ വോട്ടുകൾ വിഘടിച്ചിട്ടുണ്ട്. മുർഷിദാബാദിൽ കോൺഗ്രസ് പിന്തുണയോടെ മൽസരിച്ച സിപിഎം സെക്രട്ടറി മുഹമ്മദ് സലിമും കടുത്ത മത്സരമാണ് നേരിട്ടത്. തൃണമൂലും കോൺഗ്രസ്-സിപിഎം സഖ്യവും നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലങ്ങളിൽ ബിജെപിക്ക് അതു നേട്ടമായേക്കാം. കോൺഗ്രസിന്റെ കുത്തക സീറ്റായിരുന്ന മാൾഡ നോർത്ത് അങ്ങനെയാണ് കഴിഞ്ഞതവണ ബിജെപി ജയിച്ചത്.
കൊൽക്കത്ത നഗരത്തിലെ വിവിധ മണ്ഡലങ്ങൾ ഉൾപ്പെടെ 24 മണ്ഡലങ്ങളിലാണ് ഇനി പോളിങ് നടക്കാനുള്ളത്. ബിജെപി പ്രതീക്ഷ വയ്ക്കുന്ന ബംഗാളി ഇതര വോട്ടർമാരുള്ള നഗര മണ്ഡലങ്ങളിൽ പക്ഷേ കഴിഞ്ഞതവണയും തൃണമൂലിനായിരുന്നു നേട്ടം. നോർത്ത് 24 പർഗാനാസ്, നദിയ ജില്ലകളിലെ 5 സീറ്റുകളിൽ ബംഗ്ലദേശിൽനിന്നു പലായനം ചെയ്തെത്തിയ മാതുവ സമുദായത്തിനു നിർണായക സ്വാധീനമുണ്ട്. ബാംഗാവ്, റാണാഘട്ട് മണ്ഡലങ്ങളിൽ 40% വോട്ടർമാർ മാതുവ വിഭാഗക്കാരാണ്. കഴിഞ്ഞതവണ 2 സീറ്റിലും ബിജെപി ജയിച്ചു. ഇത്തവണ ഇവിടെ ബിജെപി പൗരത്വ ഭേദഗതി നിയമത്തിൽ പ്രതീക്ഷ വയ്ക്കുന്നു.
∙ ബിഹാർ: തേജസ്വി എന്ന താരോദയം
നിതീഷ്കുമാറിന്റെ ജെഡിയുവിനെ ഒപ്പം കൂട്ടിയത് ബിജെപിക്കു ഗുണമോ ദോഷമോ? നിതീഷ് എൻഡിഎയ്ക്കൊപ്പം ചേർന്നതോടെ ഇന്ത്യാസഖ്യത്തിന്റെ മുഖമായി ബിഹാറിൽ നിറയുകയാണ് ആർജെഡിയുടെ തേജസ്വി യാദവ്. തൊഴിലില്ലായ്മ മുഖ്യ ചർച്ചാവിഷയങ്ങളിലൊന്നാക്കുകയും നിതീഷിനൊപ്പം സംസ്ഥാനഭരണം പങ്കിട്ടിരുന്ന കാലത്തു നടത്തിയ 5 ലക്ഷം സർക്കാർ നിയമനങ്ങൾ സ്വന്തം നേട്ടമായി ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു തേജസ്വി. എൻഡിഎയ്ക്കൊപ്പം ചേർന്നതോടെ ജാതി സെൻസസ് ഉൾപ്പെടെയുള്ള വിഷയങ്ങളും നിതീഷിനു വിഴുങ്ങേണ്ടി വന്നതും ആർജെഡിക്കു ഗുണകരമാണ്.
യാദവരുടെ മാത്രമല്ല, എല്ലാവരുടെയും പാർട്ടിയാണ് തങ്ങളെന്നു സ്ഥാപിക്കാനുള്ള ശ്രമം ആർജെഡിയുടെ സ്ഥാനാർഥിനിർണയത്തിലും പ്രകടം. ഇന്ത്യാസഖ്യത്തിൽ ഘടകകക്ഷികൾ തമ്മിലുള്ള കെട്ടുറപ്പും എൻഡിഎയിലില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ ജെഡിയുവിനെ പ്രത്യേകം നോട്ടമിട്ടു തോൽപിച്ച ചിരാഗ് പാസ്വാന്റെ എൽജെഡി (റാംവിലാസ്) പക്ഷം എൻഡിഎയിൽ അവർക്കൊപ്പമുണ്ട്. ഈ അനുകൂല ഘടകങ്ങളെല്ലാം ഇന്ത്യാസഖ്യത്തിന്റെ വോട്ടായി മാറിയാൽ കേന്ദ്രഭരണം നിശ്ചയിക്കുന്നതിൽ അതു നിർണായകമാകും. കഴിഞ്ഞതവണ 40ൽ 39 സീറ്റും നേടിയ എൻഡിഎയ്ക്ക് അതേ പ്രകടനം ആവർത്തിക്കുക എളുപ്പമല്ല.
∙ മഹാരാഷ്ട്ര: പ്രതീക്ഷയോടെ ഇന്ത്യാസഖ്യം
യുപി കഴിഞ്ഞാൽ ഏറ്റവുമധികം സീറ്റുള്ള സംസ്ഥാനം. മഹാരാഷ്ട്രയിലെ 48 സീറ്റുകളിൽ 41 എണ്ണവും കഴിഞ്ഞതവണ നേടിയ എൻഡിഎയ്ക്ക് ഇത്തവണ പോരാട്ടം ദുഷ്കരമാണ്. നിതീഷിന്റെ കൂറുമാറ്റം പോലെ തന്നെ ശിവസേനയിലെയും എൻസിപിയിലെയും പിളർപ്പുകളും ബിജെപിക്കു ബാധ്യതയാകുന്നുവെന്നാണു സൂചന. പാർട്ടികൾ പിളർത്തപ്പെട്ടതിന്റെ പേരിൽ ഉദ്ധവ് താക്കറെയ്ക്കും ശരദ് പവാറിനും അനുകൂലമായ സഹതാപമുണ്ടെന്ന് എൻസിപി (അജിത് പവാർ) പക്ഷത്തെ ഛഗൻ ഭുജ്ബൽ തന്നെ തുറന്നുപറഞ്ഞു.
മോദി തരംഗത്തിന്റെ അഭാവവും കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന എൻഡിഎ സർക്കാരുകൾക്കെതിരെയുള്ള ഭരണവിരുദ്ധവികാരവും ഇന്ത്യാസഖ്യത്തിന് ആത്മവിശ്വാസം പകരുന്നു. 28% വരുന്ന മറാഠകൾ സംവരണപ്രശ്നത്തിൽ എൻഡിഎയ്ക്കെതിരാണ്. ‘400 സീറ്റ്’ എന്ന മുദ്രാവാക്യം ബിജെപി മുന്നോട്ടുവച്ചത് ഭരണഘടന മാറ്റിയെഴുതാനായാണെന്ന കോൺഗ്രസ് പ്രചാരണം 12% വരുന്ന ദലിതർക്കിടയിൽ ചർച്ചയായിട്ടുണ്ട്. കഴിഞ്ഞതവണ വോട്ട് ചോർത്തിയ പ്രകാശ് അംബേദ്കറും അസദുദ്ദീൻ ഉവൈസിയും േചർന്നുള്ള സഖ്യം ഇത്തവണയില്ലെന്നത് ഇന്ത്യാസഖ്യത്തിന് ആശ്വാസമാണു താനും.
∙ യുപി: ബിജെപി മുന്നേറ്റം എത്രത്തോളം?
വാരാണസിയിൽ പത്രിക നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണം ഇനി യുപിയിലേക്കു കേന്ദ്രീകരിക്കുകയാണ്. 2014ലും ’19ലും ബിജെപിയുടെ മികച്ച പ്രകടനത്തിന് അടിത്തറയിട്ട സംസ്ഥാനത്ത് 75 സീറ്റ് എന്ന ലക്ഷ്യവുമായാണ് ബിജെപി പ്രചാരണം തുടങ്ങിയതെങ്കിലും ഇതുവരെയുള്ള ഘട്ടങ്ങളിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യാസഖ്യം. കഴിഞ്ഞ 2 തവണയും എന്നപോലെയുള്ള മോദി തരംഗം ഇക്കുറിയില്ലെന്നും എസ്പി–കോൺഗ്രസ് നേതാക്കൾ വിലയിരുത്തുന്നു. എന്നാൽ, രാമക്ഷേത്രം ഉൾപ്പെടെ തുണയ്ക്കുമെന്നു പ്രതീക്ഷിക്കുന്ന യുപിയിൽ കാലിടറില്ലെന്ന കടുത്ത വിശ്വാസമാണ് ബിജെപി ക്യാംപിനുള്ളത്.
വാരാണസിയിലെ മോദി ഇഫക്ട് മറ്റു മണ്ഡലങ്ങളിലും ഗുണമാകുമെന്നും പ്രതീക്ഷിക്കുന്നു. മറ്റു സംസ്ഥാനങ്ങളിലേക്കു കാര്യമായി പ്രചാരണത്തിനു പോകാതെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസ്ഥാനത്തു തുടരുന്നതിനെ ആത്മവിശ്വാസക്കുറവായി കോൺഗ്രസ് ചിത്രീകരിക്കുന്നു. എന്നാൽ, യുപിയിൽ സംഭവിക്കുന്ന എത്ര ചെറിയ ക്ഷീണവും പാർട്ടിക്കെന്ന പോലെ തനിക്കും വെല്ലുവിളിയാകുമെന്നു യോഗിക്കു ബോധ്യമുണ്ട്. അതുകൊണ്ടു ഒട്ടുമിക്ക മണ്ഡലങ്ങളിലുമെത്തി മുന്നിൽനിന്നു നയിക്കുകയാണ് യോഗി ആദിത്യനാഥ്.