മഴക്കാലത്തു വയനാടൻ ചുരം കയറുമ്പോൾ കാണുന്നതുപോലെ ആകാശം ഇരുണ്ടുമൂടി കിടക്കുന്നുണ്ട് റായ്ബറേലിയിലും. പക്ഷേ, വയനാട്ടിലെ കാറ്റല്ല, ഇവിടെ. കാലാവസ്ഥ കൊടുംചൂടിലേക്ക് എത്തിയില്ലെങ്കിലും തിരഞ്ഞെടുപ്പു ചൂട് കത്തിക്കയറുന്നു. അമേഠിയെക്കാൾ നഗരസ്വഭാവമുള്ള മണ്ഡലമാണ് റായ്ബറേലി. വലിയ കെട്ടിടങ്ങൾ, തെരുവുകൾ, വാഹനങ്ങൾ, വ്യവസായശാലകൾ. ഈയിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവിടെ എയിംസും ഉദ്ഘാടനം ചെയ്തു. 8 ദേശീയപാതകളുടെ ജോലികളും നടക്കുന്നുണ്ട്. തലമുറകളായി ഗാന്ധികുടുംബത്തിന്റെ കുത്തകമണ്ഡലമായ ഇവിടെ സോണിയയ്ക്കു പകരം രാഹുൽ ഗാന്ധിയെ ഇറക്കിയ കോൺഗ്രസ് ഉത്തരേന്ത്യൻ ഹൃദയഭൂമിയെ കൈവിട്ടിട്ടില്ലെന്നു പറയുകയാണ്. കോൺഗ്രസിൽനിന്ന് 2018ൽ കൂറുമാറിയെത്തി യുപി സംസ്ഥാന മന്ത്രിയായ ദിനേഷ് പ്രതാപ് സിങ്ങിലൂടെ അമേഠി ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഴക്കാലത്തു വയനാടൻ ചുരം കയറുമ്പോൾ കാണുന്നതുപോലെ ആകാശം ഇരുണ്ടുമൂടി കിടക്കുന്നുണ്ട് റായ്ബറേലിയിലും. പക്ഷേ, വയനാട്ടിലെ കാറ്റല്ല, ഇവിടെ. കാലാവസ്ഥ കൊടുംചൂടിലേക്ക് എത്തിയില്ലെങ്കിലും തിരഞ്ഞെടുപ്പു ചൂട് കത്തിക്കയറുന്നു. അമേഠിയെക്കാൾ നഗരസ്വഭാവമുള്ള മണ്ഡലമാണ് റായ്ബറേലി. വലിയ കെട്ടിടങ്ങൾ, തെരുവുകൾ, വാഹനങ്ങൾ, വ്യവസായശാലകൾ. ഈയിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവിടെ എയിംസും ഉദ്ഘാടനം ചെയ്തു. 8 ദേശീയപാതകളുടെ ജോലികളും നടക്കുന്നുണ്ട്.

തലമുറകളായി ഗാന്ധികുടുംബത്തിന്റെ കുത്തകമണ്ഡലമായ ഇവിടെ സോണിയയ്ക്കു പകരം രാഹുൽ ഗാന്ധിയെ ഇറക്കിയ കോൺഗ്രസ് ഉത്തരേന്ത്യൻ ഹൃദയഭൂമിയെ കൈവിട്ടിട്ടില്ലെന്നു പറയുകയാണ്. കോൺഗ്രസിൽനിന്ന് 2018ൽ കൂറുമാറിയെത്തി യുപി സംസ്ഥാന മന്ത്രിയായ ദിനേഷ് പ്രതാപ് സിങ്ങിലൂടെ അമേഠി ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

റായ്ബറേലിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രിയങ്ക ഗാന്ധി. (Photo: X/priyankagandhi)
ADVERTISEMENT

പരമ്പരാഗതമായി കോൺഗ്രസിനൊപ്പം നിൽക്കുന്ന റായ്ബറേലിയിലെ ഗ്രാമങ്ങൾ പലതും പുൽക്കൊടിപോലും കൈപ്പത്തി ചിഹ്നം തിരിച്ചറിയുന്ന മട്ടിലുള്ള പാർട്ടി ഗ്രാമങ്ങളാണിപ്പോഴും. കഴിഞ്ഞതവണ സോണിയയ്ക്കെതിരെ മത്സരിച്ച് മൂന്നേകാൽ ലക്ഷത്തിലേറെ വോട്ടു നേടിയ ദിനേഷ് പ്രതാപ് സിങ് അദ്ഭുതം സൃഷ്ടിക്കുമെന്നു ബിജെപി കരുതുന്നത് ഓരോ തവണയും വർധിക്കുന്ന വോട്ടുശതമാനം കണ്ടാണ്. 10 വർഷം കൊണ്ട് 34% വോട്ടാണ് ബിജെപിക്കുണ്ടായതെന്ന് ജില്ലാ അധ്യക്ഷൻ ബുധിലാൽ പാസി പറയുന്നു.

18 ലക്ഷം വോട്ടർമാരുള്ള റായ്ബറേലിയിൽ 34% ദലിത് വോട്ടർമാരാണ്. ഇവരേറെയും കോൺഗ്രസിനൊപ്പമാണ്. 15 ശതമാനത്തോളമുള്ള ബ്രാഹ്മണരും കോൺഗ്രസ് വോട്ടുബാങ്കാണ്. കേന്ദ്രസർക്കാരിന്റെ ക്ഷേമപദ്ധതികളും ദലിത് വിഭാഗമായ പാസി സമുദായത്തിൽപെട്ട തന്റെ സാന്നിധ്യവും ആ വോട്ടുകൾ ബിജെപിക്കു മറിക്കുമെന്നാണു ബുധിലാൽ കരുതുന്നത്. 4.5 ലക്ഷം പാസി വോട്ടുകളാണ് റായ്ബറേലിയിലുള്ളതെന്ന് അദ്ദേഹം പറയുന്നു. ബിജെപിയുടെ ആത്മവിശ്വാസം പക്ഷേ, സ്ഥാനാർഥി ദിനേഷ് പ്രതാപ് സിങ്ങിനുണ്ടോയെന്നു സംശയിക്കാം. കോൺഗ്രസ് വിട്ടുവന്ന് റായ്ബറേലിയിൽ എംഎൽഎ ആയ അദിതി സിങ് ഉടക്കിലാണ്. സീറ്റ് പ്രതീക്ഷിച്ച് എസ്പിയിൽനിന്നു ചാടിയ മനോജ് പാണ്ഡെ എംഎൽഎയും പ്രചാരണത്തിൽനിന്നു വിട്ടുനിൽക്കുന്നു. അതൊന്നും ബാധിക്കില്ലെന്നാണു ബിജെപി പറയുന്നത്.

കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം, റായ്ബറേലിയിൽ നിന്നൊരു കാഴ്ച. (Photo: X/priyankagandhi)
ADVERTISEMENT

റായ്ബറേലിയിൽ തമ്പടിച്ചു പ്രചാരണം നടത്തുന്ന പ്രിയങ്ക ഗാന്ധിയുടെ യോഗങ്ങളിൽ ദലിത് സ്ത്രീകളാണ് ഏറെയും. വൻ റാലികൾക്കു പകരം ‘നുക്കഡ് സഭ’ (കോർണർ യോഗങ്ങൾ) ആണ് ഏറെയും. സാധാരണക്കാരിയെപ്പോലെ എളിക്കു കൈ കുത്തിനിന്ന് പ്രിയങ്ക അവരോടു വർത്തമാനം പറയുന്നു. ‘നിങ്ങൾക്കു സൗജന്യ റേഷൻ കിട്ടുന്നുണ്ടോ?’. ഉണ്ടെന്നു ജനങ്ങൾ പറയുമ്പോൾ ‘അതു മോദിയുടെ ഔദാര്യമല്ല, കോൺഗ്രസ് ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കിയതുകൊണ്ട് മോദി തരാൻ നിർബന്ധിതനായതാണെ’ന്ന് പ്രിയങ്ക. അതുകേട്ടു കയ്യടിക്കുന്നവരോട് തൊഴിലുറപ്പു നിയമം വന്നതു കൊണ്ട് നിങ്ങൾക്കു തൊഴിൽ തരാനും മോദി നിർബന്ധിതനായെന്നും ആ പദ്ധതി ഇല്ലാതാക്കാൻ ശ്രമിച്ച ബിജെപി പിന്നെ നിലപാടു മാറ്റിയതാണെന്നും പറയുന്നു.

റായ്ബറേലിയിലെ ഉമറാനിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനെത്തിയ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ പ്രവർത്തകർ സ്വീകരിക്കുന്നു. (ചിത്രം: മനോരമ)

കോൺഗ്രസിനെ ആത്മാവിലേറ്റിയവരാണു റായ്ബറേലിക്കാരെന്നു പ്രിയങ്ക പറയുന്നു. അവർക്കു ഗാന്ധികുടുംബത്തെയും കുടുംബത്തിന് അവരെയും അടുത്തറിയാം. അതു തിരഞ്ഞെടുപ്പിൽ കാണാമെന്നും പ്രിയങ്ക പറഞ്ഞു. ‘5 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനു രാഹുൽജിയെ ഞങ്ങൾ പാർലമെന്റിൽ അയയ്ക്കും’ എന്നു പറഞ്ഞ് മുൻ എംഎൽഎ അതുൽ സിങ്ങും ആ ആത്മവിശ്വാസത്തിന് അടിവരയിടുന്നു. 20നാണ് ഇവിടെ വോട്ടെടുപ്പ്.

ADVERTISEMENT

∙ ‘ചിഹ്ന’ഭിന്നമാകരുത് ജാഗ്രത; വോട്ടുചെയ്യാൻ പഠിപ്പിച്ച് പ്രിയങ്ക

വോട്ടിങ് യന്ത്രത്തിൽ രാഹുൽ ഗാന്ധിയുടെ ചിഹ്നം പരിചയപ്പെടുത്താൻ എല്ലാ പൊതുയോഗങ്ങളിലും കോൺഗ്രസ് സംവിധാനമൊരുക്കിയിട്ടുണ്ട്. വോട്ടിങ് യന്ത്രത്തിന്റെ മാതൃകയേന്തി ഒരു മഹിളാ കോൺഗ്രസ് പ്രവർത്തക വേദിയിൽ നിൽക്കുന്നു. മൂന്നാമത്തെ നമ്പറിൽ കൈപ്പത്തി ചിഹ്നത്തിൽ അമർത്തണമെന്നും ബീപ് ശബ്ദം കേൾക്കുന്നതുവരെ അമർത്തിപ്പിടിക്കണമെന്നും പ്രിയങ്ക ഗാന്ധി തന്നെ യോഗങ്ങളിൽ പറയുന്നുണ്ട്. വിവിപാറ്റ് സ്ലിപ് വരുമ്പോൾ വോട്ട് കൈപ്പത്തിക്കു തന്നെയാണോ വീണതെന്നു നോക്കുകയും വേണം. പ്രിയങ്കയ്ക്കു മുൻപേ പ്രസംഗിക്കുന്ന പ്രാദേശിക നേതാക്കളാകട്ടെ ഒരു പടികൂടി കടന്ന്, വോട്ട് കൈപ്പത്തിക്കു വീണില്ലെങ്കിൽ ബഹളമുണ്ടാക്കണമെന്നു കൂടി ആഹ്വാനം ചെയ്യുന്നു.

English Summary:

Priyanka Gandhi Amplifies Voter Engagement Amid Raebareli's Election Fever

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT