അഞ്ചാം ഘട്ടത്തിൽ ബിജെപിക്ക് 12 കോട്ടകൾ; മറാത്ത മണ്ണിൽ കരുത്താർക്ക്? കോൺഗ്രസ് തന്ത്രം ഫലിക്കുമോ?
49ൽ 32 സീറ്റുകളിലും വിജയിച്ച 2019ലെ നേട്ടം ബിജെപി ആവർത്തിക്കുമോ? ഒന്നു മാത്രം ലഭിച്ച കോൺഗ്രസിന് എത്ര സീറ്റുകൾ വർധിപ്പിക്കാനാകും? 20നു നടക്കുന്ന അഞ്ചാംഘട്ട വോട്ടെടുപ്പിലെ ചോദ്യമിതാണ്. യുപിഎ തുടർഭരണം നേടിയ 2009ൽ ഈ 49 മണ്ഡലങ്ങളിൽ 14 ഇടത്തു ജയം കോൺഗ്രസിനൊപ്പമായിരുന്നു. കഴിഞ്ഞതവണ ജയം റായ്ബറേലിയിൽ ഒതുങ്ങി. ആ സീറ്റിലേക്കു മാറി രാഹുൽ ഗാന്ധി മത്സരിക്കുന്നതും ഗാന്ധികുടുംബത്തിന്റെ തട്ടകമായിരുന്ന അമേഠി ബിജെപിയിൽനിന്നു തിരിച്ചുപിടിക്കാനുള്ള കോൺഗ്രസിന്റെ ശ്രമവും ഈ ഘട്ടത്തെ സവിശേഷമാക്കുന്നു. എസ്പി, തൃണമൂൽ കോൺഗ്രസ്, ബിജെഡി, ശിവസേന എന്നീ പാർട്ടികൾക്കും അഞ്ചാം ഘട്ടം പ്രധാനമാണ്. 7 ഘട്ടമായി നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കുറച്ച് സീറ്റുകളിൽ വോട്ടെടുപ്പു നടക്കുന്നത് ഈ ഘട്ടത്തിലാണ്.

∙ എല്ലാവർക്കും മോഹം
യുപിയിലെ 14 മണ്ഡലങ്ങൾ ഈ ഘട്ടത്തിൽ വോട്ട് ചെയ്യും. റായ്ബറേലി ഒഴികെ ബാക്കിയെല്ലാം തങ്ങളുടെ സിറ്റിങ് സീറ്റാണെന്നത് ബിജെപിക്ക് ആത്മവിശ്വാസമേകുന്നു. എസ്പിയും കോൺഗ്രസും ഒന്നിച്ചുനിന്നു പോരാടുന്നതിലാണ് ഇന്ത്യാസഖ്യത്തിന്റെ പ്രതീക്ഷ. മഹാരാഷ്ട്രയിലെ 13 സീറ്റിൽ കഴിഞ്ഞതവണ ഏഴെണ്ണം ശിവസേനയ്ക്കും ആറെണ്ണം ബിജെപിക്കുമായിരുന്നു. പിന്നീടു പിളർന്ന ശിവസേനയിലെ ഇരുപക്ഷങ്ങളുടെയും ബലപരീക്ഷണം കൂടിയാണ് ഇത്തവണ നടക്കുന്നത്. ബംഗാളിലെ 7 സീറ്റുകളിൽ 4 എണ്ണം തൃണമൂലും മൂന്നെണ്ണം ബിജെപിയുമാണ് കഴിഞ്ഞതവണ നേടിയത്. സീറ്റുവർധനയാണ് ഇരുപാർട്ടികളുടെയും മോഹം. ബിഹാറിലും ഒഡീഷയിലും വോട്ടെടുപ്പു നടക്കുന്ന 5 സീറ്റുകളിൽ 3 വീതം നിലവിൽ ബിജെപിക്കൊപ്പമാണ്. ജാർഖണ്ഡിലെ മൂന്നും ബിജെപി സിറ്റിങ് സീറ്റുകളാണ്. ഇവിടങ്ങളിൽ 2019ലെ നേട്ടം ആവർത്തിക്കുമെന്നു കരുതുന്ന ബിജെപി ലഡാക്കിൽ കനത്ത മത്സരം നേരിടുന്നു.
∙ കോട്ടയുണ്ട്; കടുപ്പവും
കഴിഞ്ഞ 3 തിരഞ്ഞെടുപ്പുകളിൽ ഒരേ പാർട്ടിയെ തുടർച്ചയായി ജയിപ്പിച്ച 12 മണ്ഡലങ്ങൾ ഈ ഘട്ടത്തിലുണ്ട്. അതിൽ അഞ്ചും ബിജെപി കോട്ടകളാണ്; മഹാരാഷ്ട്രയിലെ ധുളെ, ദിൻഡോറി, യുപിയിലെ ലക്നൗ, ജാർഖണ്ഡിലെ ഹസാരിബാഗ്, ബിഹാറിലെ മധുബനി. ബംഗാളിലെ ഹൗറ, സെറാംപുർ, ഉലുബേരിയ മണ്ഡലങ്ങൾ 2009 മുതൽ തൃണമൂലിനൊപ്പമാണ്. ഒഡീഷയിൽ അസ്കയും കാണ്ഡമാലും 2009 മുതൽ ബിജെഡിയെ ജയിപ്പിക്കുന്നു. മഹാരാഷ്ട്രയിലെ കല്യാൺ ശിവസേനയുടെ കോട്ടയാണ്. കോൺഗ്രസ് തുടർച്ചയായി ജയിക്കുന്നത് റായ്ബറേലിയിൽ മാത്രം. സ്ഥിതി മെച്ചപ്പെടുത്താൻ ഈ ഘട്ടത്തിൽ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം കോൺഗ്രസ് കുറച്ചിട്ടുണ്ട്. കഴിഞ്ഞതവണ 36 ഇടത്തു മത്സരിച്ച പാർട്ടി ഇന്ത്യാസഖ്യത്തിലെ ധാരണയുടെ ഭാഗമായി മത്സരം 17 സീറ്റിലേക്കു ചുരുക്കി.
40 ശതമാനത്തിലേറെ വോട്ടിന്റെ വമ്പൻ ഭൂരിപക്ഷത്തിൽ 2019ൽ വിജയം തീരുമാനിക്കപ്പെട്ട 4 സീറ്റുകൾ ഈ ഘട്ടത്തിലുണ്ട്. ബിജെപിക്കായിരുന്നു ഈ സീറ്റുകളിലെ നേട്ടം. എന്നാൽ, ബംഗാളിലെ ആരാംബാഗിൽ തൃണമൂൽ ജയിച്ചത് വെറും 1142 വോട്ടുകൾക്കായിരുന്നു. 3 സീറ്റുകളിൽ (ബംഗാളിലെ ബാരക്‌പുർ, ഒഡീഷയിലെ ബലാംഗിർ, യുപിയിലെ കൗശാംബി) കഴിഞ്ഞതവണ ബിജെപിയും നേരിയ ഭൂരിപക്ഷത്തിലാണു വിജയിച്ചത്.