വിങ് വേവ് നൽകി മറഞ്ഞ പക്ഷി, 'ആഗ്ര'യെ ആക്രിവിലയ്ക്ക് വിറ്റതെന്തിന്? മനസ്സിൽ മായില്ല ബോയിങ് 747 ചരിത്രം
ഏപ്രിൽ 22, രാവിലെ 10.47 മുംബൈ ഛത്രപതി ശിവാജി വിമാനത്താവളത്തിലെ റൺവേയിൽ നിന്ന് ‘ആഗ്ര’പറന്നുയർന്നു. ആകാശത്തേക്ക് കുതിച്ചതും എയർ ഇന്ത്യയുടെ ആ വമ്പൻ ഡബിൾഡെക്കർ ബോയിങ് 747 വിമാനത്തിന്റെ വിമാനച്ചിറകുകൾ ആദ്യം ഇടത്തേക്ക് ചരിഞ്ഞു, പിന്നെ വലത്തേക്കും. പതിയെ പറന്നുയർന്ന് അവൾ ആകാശത്തിന്റെ ഉയരങ്ങളിൽ ലക്ഷ്യത്തെ മുന്നിൽ കണ്ട് അപ്രത്യക്ഷയായി. കാഴ്ചയിൽ നിന്ന് മറയും വരെ അവളെ നോക്കി എയർഇന്ത്യയുടെ ജീവനക്കാർ കൈവീശിക്കൊണ്ടിരുന്നു. അതെ, ഒരു കാലത്ത് ആകാശം കീഴക്കിയ, ലോക വ്യോമയാന ചരിത്രത്തിലെ ഗെയിം ചെയ്ഞ്ചർ എന്നുവിളിച്ചിരുന്ന ‘ആകാശത്തിലെ റാണി’ക്ക് വിടചൊല്ലുകയായിരുന്നു അവർ.
ഏപ്രിൽ 22, രാവിലെ 10.47 മുംബൈ ഛത്രപതി ശിവാജി വിമാനത്താവളത്തിലെ റൺവേയിൽ നിന്ന് ‘ആഗ്ര’പറന്നുയർന്നു. ആകാശത്തേക്ക് കുതിച്ചതും എയർ ഇന്ത്യയുടെ ആ വമ്പൻ ഡബിൾഡെക്കർ ബോയിങ് 747 വിമാനത്തിന്റെ വിമാനച്ചിറകുകൾ ആദ്യം ഇടത്തേക്ക് ചരിഞ്ഞു, പിന്നെ വലത്തേക്കും. പതിയെ പറന്നുയർന്ന് അവൾ ആകാശത്തിന്റെ ഉയരങ്ങളിൽ ലക്ഷ്യത്തെ മുന്നിൽ കണ്ട് അപ്രത്യക്ഷയായി. കാഴ്ചയിൽ നിന്ന് മറയും വരെ അവളെ നോക്കി എയർഇന്ത്യയുടെ ജീവനക്കാർ കൈവീശിക്കൊണ്ടിരുന്നു. അതെ, ഒരു കാലത്ത് ആകാശം കീഴക്കിയ, ലോക വ്യോമയാന ചരിത്രത്തിലെ ഗെയിം ചെയ്ഞ്ചർ എന്നുവിളിച്ചിരുന്ന ‘ആകാശത്തിലെ റാണി’ക്ക് വിടചൊല്ലുകയായിരുന്നു അവർ.
ഏപ്രിൽ 22, രാവിലെ 10.47 മുംബൈ ഛത്രപതി ശിവാജി വിമാനത്താവളത്തിലെ റൺവേയിൽ നിന്ന് ‘ആഗ്ര’പറന്നുയർന്നു. ആകാശത്തേക്ക് കുതിച്ചതും എയർ ഇന്ത്യയുടെ ആ വമ്പൻ ഡബിൾഡെക്കർ ബോയിങ് 747 വിമാനത്തിന്റെ വിമാനച്ചിറകുകൾ ആദ്യം ഇടത്തേക്ക് ചരിഞ്ഞു, പിന്നെ വലത്തേക്കും. പതിയെ പറന്നുയർന്ന് അവൾ ആകാശത്തിന്റെ ഉയരങ്ങളിൽ ലക്ഷ്യത്തെ മുന്നിൽ കണ്ട് അപ്രത്യക്ഷയായി. കാഴ്ചയിൽ നിന്ന് മറയും വരെ അവളെ നോക്കി എയർഇന്ത്യയുടെ ജീവനക്കാർ കൈവീശിക്കൊണ്ടിരുന്നു. അതെ, ഒരു കാലത്ത് ആകാശം കീഴക്കിയ, ലോക വ്യോമയാന ചരിത്രത്തിലെ ഗെയിം ചെയ്ഞ്ചർ എന്നുവിളിച്ചിരുന്ന ‘ആകാശത്തിലെ റാണി’ക്ക് വിടചൊല്ലുകയായിരുന്നു അവർ.
ഏപ്രിൽ 22, രാവിലെ 10.47 മുംബൈ ഛത്രപതി ശിവാജി വിമാനത്താവളത്തിലെ റൺവേയിൽ നിന്ന് ‘ആഗ്ര’പറന്നുയർന്നു. ആകാശത്തേക്ക് കുതിച്ചതും എയർ ഇന്ത്യയുടെ ആ വമ്പൻ ഡബിൾഡെക്കർ ബോയിങ് 747 വിമാനത്തിന്റെ വിമാനച്ചിറകുകൾ ആദ്യം ഇടത്തേക്ക് ചരിഞ്ഞു, പിന്നെ വലത്തേക്കും. പതിയെ പറന്നുയർന്ന് അവൾ ആകാശത്തിന്റെ ഉയരങ്ങളിൽ ലക്ഷ്യത്തെ മുന്നിൽ കണ്ട് അപ്രത്യക്ഷയായി. കാഴ്ചയിൽ നിന്ന് മറയും വരെ അവളെ നോക്കി എയർഇന്ത്യയുടെ ജീവനക്കാർ കൈവീശിക്കൊണ്ടിരുന്നു. അതെ, ഒരു കാലത്ത് ആകാശം കീഴക്കിയ, ലോക വ്യോമയാന ചരിത്രത്തിലെ ഗെയിം ചെയ്ഞ്ചർ എന്നുവിളിച്ചിരുന്ന ‘ആകാശത്തിലെ റാണി’ക്ക് വിടചൊല്ലുകയായിരുന്നു അവർ.
മുംബൈ വിമാനത്താവളത്തിന്റെ ആകാശം ‘വിങ് വേവ്’ എന്ന ഉപചാരപൂർവമുള്ള ആ യാത്രയയപ്പിന് സാക്ഷ്യം വഹിച്ച അതേ ഫ്രെയ്മിൽ മറ്റൊരു കാഴ്ചയും വ്യോമയാന മേഖലയെ ശ്രദ്ധിക്കുന്നവരെ കാത്തിരിക്കുന്നുണ്ടായിരുന്നു. തൊട്ടടുത്തുള്ള മറ്റൊരു റൺവേയിൽ ബ്രാൻഡ് ന്യൂ എയർ ഇന്ത്യ എ350 വിമാനം ടേക്ക് ഓഫിന് തയാറെടുക്കുന്നു! മഹത്തായ ഒരു കാലഘട്ടത്തിന്റെ അവസാനം ഇതിനേക്കാൾ മനോഹരമായി രേഖപ്പെടുത്തുവതെങ്ങനെ?
∙ ‘ആകാശത്തെ നിങ്ങളുടെ കൊട്ടാരം’
പേരുപോലെ രാജ്ഞിയായിരുന്നു ബോയിങ് 747. ദീർഘദൂര വ്യോമയാത്രകളിൽ സമാനതകളില്ലാത്ത യാത്രാനുഭവം സമ്മാനിക്കുന്ന ഈ ഭാഗിക ഡബിൾഡെക്കർ എയർ ഇന്ത്യ സ്വന്തമാക്കുന്നത് 1971ലാണ്. സർക്കാർ ഉടമസ്ഥതയിൽ ജെആർഡി ടാറ്റയെന്ന ദീർഘവീക്ഷണശാലിയുടെ ചെയർമാൻഷിപ്പിൽ എയർ ഇന്ത്യ വൻമുന്നേറ്റം നടത്തിയിരുന്ന കാലമായിരുന്നു അത്. അറുപതുകളോടെ സജീവമായ ആഗോള വ്യാവസായിക വ്യോമയാന മേഖലയിൽ ഇന്ത്യയുടെ സാന്നിധ്യമറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബോയിങ് 747ന് എയർ ഇന്ത്യ ഓർഡർ നൽകുന്നത്. എയർ ഇന്ത്യയുടെ രാജ്യാന്തര ആഡംബര സർവീസ്.
ജെആർഡി ടാറ്റയ്ക്ക് ഇന്ത്യയിലെത്തിക്കുന്ന രാജകീയ വിമാനത്തിൽ ഉപയോഗിക്കുന്ന നാപ്കിൻ മുതൽ വിളമ്പുന്ന ഭക്ഷണം വരെ എങ്ങനെയായിരിക്കണമെന്ന് കൃത്യമായ ധാരണയുണ്ടായിരുന്നു. അശോക ചക്രവർത്തിയുടെ പേരാണ് എയർ ഇന്ത്യ നൽകിയത്. അശോകയെ പിന്തുടർന്ന് പിന്നീട് ഷാജഹാനും രാജേന്ദ്ര ചോളനും വിക്രമാദിത്യയും അക്ബറുമെല്ലാം ഇന്ത്യൻ ആകാശം കീഴടക്കി. ‘ആകാശത്തെ നിങ്ങളുടെ കൊട്ടാര’മെന്നായിരുന്നു എയർ ഇന്ത്യയുടെ പരസ്യ വാചകം പോലും. ബോംബെയിലെ ആർട് സ്റ്റുഡിയോയും എയർ ഇന്ത്യയുടെ ആർട് ഡിപ്പാർട്ട്മെന്റും സംയുക്തമായാണ് ഫസ്റ്റ്ക്ലാസ് കാബിൻ രൂപകല്പന ചെയ്തത്.
∙ ഭക്ഷണ മെനുവിനും നാല് ഋതുക്കൾ
ബോയിങ് വിമാനത്തിന്റെ വിശാലമായ ഇന്റീരിയറും കോക്ടെയ്ൽ ബാർ ഉൾപ്പെടെയുള്ള ആഡംബര സൗകര്യങ്ങളും അന്നത്തെ കാലത്തെ അത്യാധുനിക സാങ്കേതിക വിദ്യകളും ഉൾപ്പെടെ ആകാശത്തെ ഗ്ലാമർ താരമായിരുന്നു ബോയിങ് 747. വിമാനത്തിന്റെ വിൻഡോകളിലുൾപ്പെടെ ഇന്ത്യൻ ചിത്രകലയുടെ മനോഹാരിത തെളിഞ്ഞു. അപ്പർഡെക്കിനെ മഹാരാജാ ലോഞ്ചെന്ന് പേരിട്ടുവിളിച്ച് യാത്രക്കാർക്കായി ആകാശ ആഡംബരമൊരുക്കി. ഇന്ത്യൻ പാചകരംഗത്തെ രാജാവെന്ന് അറിയപ്പെട്ടിരുന്ന ഷെഫ് ജിഗ്സ് കൽറയായിരുന്നു അശോകയിലെ യാത്രക്കാർക്കുള്ള ഭക്ഷണത്തിന്റെ മെനു തയാറാക്കിയിരുന്നത്. നാലു ഋതുക്കളെ അടിസ്ഥാനമാക്കിയിരുന്നു വിഭവങ്ങൾ വിളമ്പിയിരുന്നത്.
മഹാരാജ് ലോഞ്ചിലേക്ക് തിരഞ്ഞെടുത്തിരുന്ന എയർഹോസ്റ്റസുമാരും അതീവ സുന്ദരികളായിരുന്നു. അവരുടെ വസ്ത്രത്തിനുമുണ്ടായിരുന്നു പ്രത്യേകത. കടുംവർണങ്ങളിലുള്ള ഗാഗ്രാ ചോളിയും ആഭരണങ്ങളും. (പിന്നീട് ഇത് സാരിയും ചുരിദാറും സ്യൂട്ടുമെല്ലാമായി) വിമാനത്തിനകവശം മനോഹരമാക്കാൻ ബറോഡയിലെ മഹാരാജ സായജിറാവോ സർവകലാശാലയിലെയും ശാന്തിനികേതനിലെയും കലാകാരന്മാരെ നിയോഗിച്ചു. ചുരുക്കത്തിൽ ഇന്ത്യയുടെ കലയും സംസ്കൃതിയും അടയാളപ്പെടുത്തിയ വിമാനമായിരുന്നു എംപറർ അശോക. ആഴ്ചയിൽ നാലുതവണ അശോക ലണ്ടനിലേക്ക് പറന്നു. ബോയിങ് 747 ശ്രേണിയിലെ ബോയിങ് 747–200, 747 –300, 747–400 തുടങ്ങി മുപ്പത്തിയൊന്നോളം വിമാനങ്ങൾ അശോകയെ തുടർന്ന് എയർ ഇന്ത്യയിലെത്തി.
∙ അപകടത്തിനും തകർക്കാനാവാത്ത ജനപ്രീതി
1978 ലെ പുതുവത്സര ദിനം അശോകയുടെ, ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ തന്നെ ഭീതിയുടെ അധ്യായമാണ്. ഇന്ത്യ കണ്ട ഏറ്റവും വലിയ വിമാന ദുരന്തം. യാത്രക്കാരുമായി മുംബൈ സാന്താക്രൂസ് വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്ക് പറന്നുയർന്ന അശോക നിമിഷങ്ങൾക്കുള്ളിൽ അറബിക് കടലിൽ തകർന്നുവീണു. വിമാനത്തിലുണ്ടായിരുന്ന 213 പേരും കൊല്ലപ്പെട്ടു. വിമാനം താഴെ പതിക്കുന്ന ശബ്ദം നടുക്കത്തോടെ ഓർക്കുന്ന മുംബൈ നിവാസികൾ ഇന്നുമുണ്ട്. വിശ്വസിക്കാനാകാത്ത, തികച്ചും അപ്രതീക്ഷിതമായ ഈ അപകടമൊന്നും ബോയിങ്ങ് 747ന്റെ ജനപ്രീതിയെയോ, അന്തസ്സിനെയോ തെല്ലും ബാധിച്ചില്ല.
രാഷ്ട്രപതിമാരും, പ്രധാനമന്ത്രിമാരും, ഉപരാഷ്ട്രപതിമാരും ഉന്നത ഉദ്യോഗസ്ഥരുമുൾപ്പെടെ വിവിഐപികളുടെ പ്രിയപ്പെട്ട വിമാനമായും കമേഴ്സ്യൽ–ചരക്കുവിമാനമായും, പ്രതിസന്ധി ഘട്ടങ്ങളിൽ മുന്നണിപ്പോരാളിയായും ഇന്ത്യൻ ആകാശത്ത് ആകാശ റാണി പറന്നുയർന്നു. വിദേശ രാജ്യങ്ങളിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരികെ നാട്ടിലെത്തിക്കാൻ മുന്നിൽ നിന്നു. ഓർമയില്ലേ കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട സമയത്ത് ചൈനയിലെ വുഹാനിൽ നിന്ന് ഇന്ത്യൻ വിദ്യാർഥികൾ അടക്കമുള്ളവരെ ഒഴിപ്പിച്ചുകൊണ്ടുവന്നത്?
എന്നാൽ മാറിയ കാലത്തിന്റെ ആവശ്യങ്ങളെ നിറവേറ്റുന്നതിൽ നാലു എൻജിനുള്ള പ്രായമേറിയ 747 കിതച്ചുതുടങ്ങിയിരുന്നു. അടിമുടി മുഖംമാറ്റത്തിനൊരുങ്ങുകയാണ് ടാറ്റയുടെ കൈകളിൽ വീണ്ടുമെത്തിയ എയർ ഇന്ത്യ. ലാഭകരമായ കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതിനൊപ്പം സർവീസുകളുടെ ഗുണനിലവാരം ഉയർത്തുന്നതിനും പുതിയ വിമാനങ്ങൾ വാങ്ങുന്നതിനും മുൻതൂക്കം നൽകുന്ന ടാറ്റ ഗ്രൂപ്പ് തങ്ങളുടെ വിമാനശ്രേണി ആധുനികവൽക്കരിക്കാനുള്ള നീക്കത്തിലാണ്.
ഇരട്ട എൻജിനുകളും ഭാരക്കുറവുള്ളതും ഇന്ധനക്ഷമതയുമുള്ള അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ആകാശം കീഴടക്കുന്ന വിമാനങ്ങൾ റൺവേയിൽ ഇറങ്ങിത്തുടങ്ങിയതോടെ പഴയ പ്രതാപിയുടെ വിരമിക്കൽ അനിവാര്യമായി. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർസെയ്ൽ കമ്പനിക്കാണ് നാലുവിമാനങ്ങളെയും എയർ ഇന്ത്യ വിറ്റത്. ആ നാലുപേരിൽ അവസാനക്കാരനായിരുന്നു മുംബൈ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ആഗ്ര. ഇന്ത്യൻ വ്യോമയാന മേഖലയിലെ ‘തലപ്പൊക്ക’മേറിയ ആഗ്ര എയർസെയില്ലിലെത്തുന്നത് ആക്രിയായാണ്.
∙ മറക്കാനാവുമോ അക്കാലം?
‘‘എന്റെ അച്ഛൻ എയർ ഇന്ത്യ ബോയിങ് വിമാനത്തിന്റെ ക്യാപ്റ്റനായിരുന്നു. എഴുപത്, എൺപത് കാലഘട്ടങ്ങളിൽ ബോയിങ് 747 –200, 747–300 വിമാനങ്ങൾ അദ്ദേഹം പറത്തിയിട്ടുണ്ട്. ബോയിങ് 747 ആകാശത്തിലൂടെ പറന്നുനീങ്ങുന്നത് കാണാൻ കുട്ടിക്കാലത്ത് ജനലിനരികിൽ പോയിനിന്നതൊക്കെ എനിക്കിന്നും ഓർമയുണ്ട്. 747ന്റെ നാല് പ്രാറ്റ് ആൻഡ് വിറ്റ്നി ജെടി9ഡി എൻജിനുകളുടെയും ശബ്ദം വ്യത്യസ്തമായിരുന്നു. എൻജിൻ ശബ്ദം കേട്ട് തന്നെ വിമാനം കാണുന്നതിന് മുൻപേ അത് 747 ആണെന്ന് തിരിച്ചറിയാൻ സാധിക്കും.’’ മുംബൈ വിമാനത്താവളത്തിൽ നിന്ന് അവസാന കുതിപ്പിനൊടുവിൽ ആകാശത്ത് അപ്രത്യക്ഷമായ ആഗ്രയെ നോക്കി ദേബാശിഷ് ചക്രവർത്തി ഓർത്തു.
പിതാവ് ഡിഎം ചക്രവർത്തി 747 ന്റെ പൈലറ്റ് ആയിരുന്നതിനാൽ തന്നെ ഈ വിമാനങ്ങളോട് വല്ലാത്തൊരു വൈകാരിക അടുപ്പമുണ്ട് ദേബാശിഷിന്. ഇന്നും എംപറർ അശോകയുടേതുൾപ്പെടെ എയർ ഇന്ത്യയുടെ ആദ്യകാല 747 വിമാനങ്ങളുടെ ഫോട്ടോകളെല്ലാം ദേബാശിഷിന്റെ സ്വകാര്യ ആൽബത്തിൽ ഇപ്പോഴുമുണ്ട്. ഒരുപക്ഷെ 747ന്റെ പ്രതാപ കാലത്തെ ഓർമപ്പെടുത്താൻ ഈ ചിത്രങ്ങൾ മാത്രമായിരിക്കും അവശേഷിക്കുന്നുണ്ടാകുക. ബ്രിട്ടിഷ് എയർവെയ്സ് ചെയ്തതുപോലെ അവസാന 747നെയെങ്കിലും വരും തലമുറയ്ക്ക് കാണാനായി കരുതിവയ്ക്കണമെന്നും മ്യൂസിയത്തിൽ പ്രദർശിപ്പിക്കണമെന്നുമുള്ള അപേക്ഷകളെല്ലാം തകർത്തുകൊണ്ടാണ് വാഷിങ്ടണിലെ പ്ലെയിൻഫീൽഡിലേക്ക് ആക്രിയായി അവസാനിക്കാൻ ആഗ്ര പറന്നുയർന്നത്.
ദേബാശിഷിനെ പോലെ ബി 747 വിമാനങ്ങളോട് വൈകാരികമായി അടുപ്പം സൂക്ഷിക്കുന്ന വ്യോമയാത്രക്കാർ നിരവധിയാണ്. പലർക്കും തങ്ങളുടെ കുട്ടിക്കാലവുമായി ചേർന്നുനിൽക്കുന്ന മനോഹരമായ ഓർമായാണ് ഈ തിമിംഗലം. വിമാനയാത്ര ‘എലീറ്റ് ക്ലാസു’കാരുടേത് മാത്രമല്ലാതായി മാറിയ ഒരു കാലഘട്ടത്തിലാണ് ബി 747 ആകാശം കീഴടക്കുന്നത്. ആകാശ യാത്ര മധ്യവർഗക്കാർക്ക് കൂടി പ്രാപ്യമാവുകയും ഇന്ത്യൻ അതിർത്തികൾ കടന്ന് അവർ തൊഴിൽ തേടി പോകാനും തുടങ്ങിയ എഴുപതുകളിലാണ് ബോയിങ്ങിന്റെ ഇന്ത്യയിലേക്കുള്ള വരവ്.
അർഹമായ യാത്രയയപ്പ് പോലും അവസാന ബി 747ന് നൽകിയില്ലെന്ന് കുറ്റപ്പെടുത്തുന്ന വ്യോമയാന പ്രേമികളുമുണ്ട്. ‘‘ഇന്ത്യൻ വ്യോമയാന ചരിത്രത്തിൽ നിർണായക പങ്കുള്ള വിമാനമാണ് എയർ ഇന്ത്യ ബോയിങ് 747. വരുംതലമുറയ്ക്ക് കാണുന്നതിനായി ഒരെണ്ണമെങ്കിലും കാലഘട്ടത്തിന്റെ അടയാളമായി മ്യൂസിയത്തിൽ വയ്ക്കേണ്ടതായിരുന്നു. ഉചിതമായ യാത്രയപ്പ് പോലും ലഭിച്ചില്ല. പൊടിപിടിച്ച് അവസാനമായി ഒരു കഴുകൽ പോലും ലഭിക്കാതെയാണ് ഇന്ത്യൻ ആകാശത്തോട് അത് വിടപറഞ്ഞത്.’’ മുൻ എയർ ഇന്ത്യ ഡയറക്ടറായ ക്യാപ്റ്റൻ മനോജ് ഹാത്തി മാധ്യമങ്ങളോട് പറഞ്ഞു.
∙ ബോയിങ് 747ന്റെ പിറവി
‘നിങ്ങൾ അത് ഉണ്ടാക്കിയാൽ ഞാൻ അത് വാങ്ങും’
‘നിങ്ങൾ അത് വാങ്ങുമെങ്കിൽ ഞാൻ അത് നിർമിക്കും’
പാൻ അമേരിക്കൻ എയർവെയ്സ് പ്രസിഡന്റ് യുവാൻ ട്രിപ്പും ബോയിങ് വിമാനക്കമ്പനിയുടെ പ്രസിഡന്റ് വില്യം അലനും തമ്മിലുള്ള ഈ സംഭാഷണമാണ് ബോയിങ് 747ന്റെ നിർമാണത്തിലേക്ക് വഴിതുറന്നത്. അറുപതുകളോടെ വിമാനയാത്ര ‘എലീറ്റ് ക്ലാസി’ന്റേത് മാത്രമല്ലാതായിക്കഴിഞ്ഞിരുന്നു. സ്വാഭാവികമായും കൂടുതൽ യാത്രക്കാരെ വഹിക്കാൻ സാധിക്കുന്ന, സീറ്റ് കോസ്റ്റ് 30 ശതമാനം കുറയ്ക്കാൻ സാധിക്കുന്ന തങ്ങളുടെ നിലവിലുള്ള ജെറ്റിനേക്കാൾ രണ്ടര മടങ്ങ് വലിപ്പമുള്ള ഒരു ജെറ്റിനെ കുറിച്ച് പാൻ അമേരിക്കൻ എയർവേയ്സ് ചിന്തിക്കാൻ തുടങ്ങി. ആ ചിന്തയാണ് രണ്ടു കമ്പനികളുടെയും പ്രസിഡന്റുമാർ തമ്മിലുള്ള കൂടിക്കാഴ്ചയിലേക്ക് നയിച്ചത്.
25 വിമാനങ്ങൾ വാങ്ങുമെന്ന് പാൻ അമേരിക്ക 1966 കരാറുവച്ചതോടെ ബോയിങ് നിർമാണത്തിലേക്ക് കടന്നു. 69 അവസാനത്തോടെ ആദ്യ വിമാനം തന്നിരിക്കുമെന്നായിരുന്നു ബോയിങ്ങിന്റെ ഉറപ്പ്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ വളരെ വലിയൊരു വിമാനമായിരുന്നു ബോയിങ്ങിന് തയാറാക്കേണ്ടിയിരുന്നത്. ബോയിങ് 737ന്റെ നവീകരണ പദ്ധതികളുമായി തിരക്കിലായിരുന്ന എയ്റോസ്പേസ് എൻജിനീയർ ജോ സട്ടർ ബോയിങ് 747 എന്ന വിമാനത്തിന്റെ രൂപകൽപനയിലേക്ക് തിരിഞ്ഞു. പാൻ അമേരിക്കയുൾപ്പെടെയുള്ള എയർവെയ്സുകളുമായി സംസാരിച്ച് അവരുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞുകൊണ്ടായിരുന്നു സട്ടറിന്റെ രൂപകൽപന.
പക്ഷേ ഇത്ര വലിയ വിമാനം നിർമിക്കുന്നതിനുള്ള പ്ലാന്റ് ബോയിങ്ങിനുണ്ടായിരുന്നില്ല. ഒരുപാട് അന്വേഷണങ്ങൾക്കൊടുവിൽ വാഷിങ്ടണിലെ എവറെറ്റിന് സമീപമുള്ള 780 ഏക്കറോളം ഭൂമി അവർ വാങ്ങി. ബോയിങ് 747ന്റെ നിർമാണം അതിന്റെ ഉച്ചസ്ഥായിയിലെത്തിയിരുന്ന 1968ൽ ബോയിങ്ങിലെ 20,000 ജീവനക്കാരാണ് ഈ പ്രോജക്ടുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്നത്. ‘ദ ഇൻക്രെഡിബിൾസ്’ എന്നായിരുന്നു അവരുടെ വിളിപ്പേര്. നാല് എൻജിനുകളുള്ള എയർക്രാഫ്റ്റായിരുന്നു 747. പ്രാറ്റ് ആൻഡ് വിറ്റ്നി ജെടി9ഡി ടർബോഫാൻ എൻജിനുകളായിരുന്നു എയർക്രാഫ്റ്റിൽ ഉപയോഗിച്ചിരുന്നത്. മൂന്ന് ട്രാവൽ ക്ലാസുകളിലായി 366 യാത്രക്കാരെ ഉൾക്കൊള്ളാൻ സാധിച്ചിരുന്ന വിമാനത്തിന് ഭാരക്കൂടുതൽ ഉണ്ടായിരുന്നതിനാൽ നാല് പ്രധാന ലാൻഡിങ് ഗിയർ ലെഗുകൾ നൽകി. ഭാഗികമായ ഡബിൾഡെക്കർ വിമാനം കാഴ്ചയിൽ ഒരു തിമിംഗലത്തെ പോലെ തോന്നിച്ചു.
ഖത്തർ എയർവെയ്സ് ക്യാപ്റ്റൻ ജോർളി ടി.ജോൺ പറയുന്നു
എയർ ഇന്ത്യ ബോയിങ് 747 പറത്താനോ, അതിൽ യാത്ര ചെയ്യാനോ എനിക്ക് സാധിച്ചിട്ടില്ല. പക്ഷെ ഒരു പൈലറ്റെന്ന നിലയിൽ ബോയിങ് 747 എന്നും എനിക്കൊരു വിസ്മയമായിരുന്നു. എന്റെ ഫ്ലൈയിംഗ് പരിശീലന കാലയളവിൽ, എയർ ഇന്ത്യയുടെ ബി 747 പരിശീലന പറക്കലുകൾ നടത്തുന്നത് ഞാൻ കണ്ടിട്ടുണ്ട്. പരിശീലന പറക്കലുകൾക്കിടയിൽ തുടർച്ചയായ ടേക്ക് ഓഫുകളും ലാൻഡിങുകളും നമുക്ക് കാണാൻ സാധിക്കും. അത് കണ്ണിനൊരു വിരുന്നായിരുന്നു. അതിന്റെ രാജകീയമായ തലയെടുപ്പും സൗന്ദര്യവും വലുപ്പവുമാണ് ഒരിക്കലെങ്കിലും ഇതുപറത്തണമെന്ന ആഗ്രഹം പൈലറ്റുമാരിൽ സൃഷ്ടിക്കുന്നത്. യാത്രക്കാർ ഹൃദയത്തിൽ ഏറ്റെടുത്തൊരു വിമാനം. ഹജ് വേളയിൽ കേരളത്തിൽ എയർ ഇന്ത്യ ബി747 ഉപയോഗിച്ചിട്ടുണ്ട്. ഞാനിപ്പോൾ ജോലി ചെയ്യുന്ന കമ്പനിയുടെ B747-ൽ ഞാൻ പറന്നിട്ടുണ്ട്. ഒരു കാർഗോ വിമാനമായിരുന്നു അത്. ഒരു പൈലറ്റിന്റെ കണ്ണുകളിൽ നോക്കുകയാണെങ്കിൽ മറ്റു ബോയിങ് വിമാനങ്ങളിൽ നിന്ന് അതിന്റെ കോക്പിറ്റിന് വലിയ വ്യത്യാസം ഉണ്ടെന്ന് പറയാൻ സാധിക്കില്ല. എന്നാൽ പൈലറ്റിന്റെ വിശ്രമസ്ഥലം ഒരു പറുദീസ പോലെയാണ് അനുഭവപ്പെട്ടത്. കിടക്കയുള്ള രണ്ട് വിശാലമായ മുറികളും സൗകര്യപ്രദമായ ബിസിനസ് സീറ്റുകളും ഗാലറി ഏരിയയും അടങ്ങുന്നതാണ് അത്. പക്ഷെ എല്ലാ ബോയിങ് 747 ഇങ്ങനെയായിരിക്കണമെന്നില്ല. കമ്പനിയുടെ ആവശ്യങ്ങൾക്കനുസരിച്ച് ഈ കോൺഫിഗറേഷനെല്ലാം മാറാം.
∙ ഇനിയില്ല ആ രാഞ്ജി
1968 സെപ്‌റ്റംബർ 30ന് എവറെറ്റ് അസംബ്ലി കെട്ടിടത്തിൽ വച്ച് ആദ്യത്തെ 747 വിമാനം പുറത്തിറക്കി. ലോക മാധ്യമങ്ങൾ സാക്ഷ്യം വഹിച്ച ആ ചടങ്ങിൽ വിമാനം ഓർഡർ ചെയ്ത 26 എയർലൈനുകളെ പ്രതിനിധീകരിച്ച് അവരുടെ എയർഹോസ്റ്റസുമാർ ബി 747ന് മുന്നിൽ അണിനിരന്നു. 1969 ഫെബ്രുവരി ഒൻപതിനാണ് ആദ്യ പരീക്ഷണ പറക്കൽ നടത്തുന്നത്. 1969ൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ വ്യാവസായിക പാസഞ്ചർ സർവീസ് സർട്ടിഫിക്കേഷൻ 747ന് നൽകി. 1970 ജനുവരി 22ന് പാൻ അമേരിക്കൻ എയർവെയ്സ് സർവീസിൽ കയറിയ ബി 747 താമസംവിനാ ആകാശം തന്റെ ചിറകിലൊതുക്കി.
ഡയറക്ട് റൂട്ടുകളില്ലാതിരുന്ന പ്രധാന നഗരങ്ങൾ എയർലൈൻ റൂട്ടുകൾ വഴി ബന്ധിപ്പിക്കപ്പെടുന്നത് 747ന്റെ വരവോടെയാണ്. അഞ്ഞൂറിലധികം യാത്രക്കാരെ വഹിക്കുന്ന ജംബോ ജെറ്റ് അമേരിക്കന്‍ പ്രസിഡന്റിന്റെ എയര്‍ഫോഴ്‌സ് വണ്‍ വിമാനം, നാസയുടെ വ്യോമപേടകവാഹിനിയായും പേരെടുത്തു. 55 വർഷത്തിനിടയിൽ ലോകമെമ്പാടുമുള്ള നൂറോളം എയർലൈൻ കസ്റ്റമേഴ്സിന് വേണ്ടി 1574 ബി–747 വിമാനങ്ങൾ ബോയിങ് നിർമിച്ചു. ഒടുവിൽ ആ പ്രഖ്യാപനം വന്നു. 2022 ആകുന്നതോടെ ബോയിങ് 747 ജംബോ ജെറ്റുകളുടെ നിർമാണം പൂർണമായും അവസാനിപ്പിക്കാൻ ബോയിങ് തീരുമാനിച്ചിരിക്കുന്നു.
ലോകത്ത് ബി 747 വിമാനങ്ങളുടെ സർവീസ് ഏറ്റവും കൂടുതൽ നടത്തുന്ന കാർഗോ എയർലൈനായ അറ്റ്ലസ് എയറാണ് ഏറ്റവും അവസാനത്തെ ബി 747 സ്വന്തമാക്കിയത്. 2023 ജനുവരി 31ന് അറ്റ്ലസ് എയറിന് ബോയിങ് വിമാനം കൈമാറിയത് വാഷിങ്ടണിലെ വിമാന നിർമാണ ശാലയിൽ നടന്ന പ്രത്യേക പരിപാടിയിലാണ്. ഏറ്റവും ഒടുവിൽ യാത്ര പറഞ്ഞ ആഗ്ര എയർ ഇന്ത്യയുടെ ഭാഗമാകുന്നത് 1996ലാണ്. 2021ലാണ് ആഗ്ര അവസാനമായി സർവീസ് നടത്തിയത്. പിന്നീട് മുംബൈ ഛത്രപതി ശിവാജി വിമാനത്താവളത്തിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു വിമാനം. ബോംബെ ഫ്ലൈയിങ് ക്ലബ് പ്രസിഡന്റ് മിഹിർ ഭഗ‌്‌വതി പറഞ്ഞതുപോലെ ഇത് ഇനിയൊരിക്കലും തിരിച്ചുവരാത്ത ഒരു സുവർണകാലഘട്ടത്തിന്റെ അവസാനമാണ്. ആകാശത്തിന്റെ രാജ്ഞിയെ എന്നന്നേക്കുമായി നമുക്ക് നഷ്ടമാകുകയാണ്..