കോൺഗ്രസിന്റെ കോട്ടയായിരുന്നു അമേഠി. സ്മൃതി ഇറാനിയെന്ന കൊടുങ്കാറ്റിൽ 2019ൽ ആ കോട്ട തകർന്നു; നായകൻ വീണു. സ്മൃതി കൊടുങ്കാറ്റാണെങ്കിൽ കോൺഗ്രസ് ഇക്കുറി എതിരെ നിർത്തിയിരിക്കുന്ന കിശോരിലാൽ ശർമ ഇളംകാറ്റാണ്. ഗാന്ധി കുടുംബത്തിന്റെ എക്കാലത്തെയും വിശ്വസ്തൻ. രണ്ടു പേരുടെയും പ്രചാരണങ്ങളിൽ വ്യത്യാസം വളരെ പ്രകടം. ഹിന്ദുത്വവും വികസനവും കൂട്ടിക്കലർത്തിയും പരിഹാസ ശരങ്ങളെയ്തും ആഞ്ഞടിക്കുകയാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വോട്ടർമാരെ ഇളക്കിമറിക്കുന്ന പ്രചാരണം. മറുഭാഗത്ത് സൗമ്യമായൊരു തലോടൽ പോലെയാണ് കെ.എൽ.ശർമയുടെ പ്രചാരണം. കൂട്ടത്തിലൊരാളെന്നു തോന്നിപ്പിക്കാനുള്ള ശ്രമം. രാഹുൽ ഗാന്ധിയില്ലെങ്കിലും മത്സരത്തിന്റെ കടുപ്പം കുറഞ്ഞിട്ടില്ലെന്നാണ് അമേഠിയിലൂടെ സഞ്ചരിക്കുമ്പോൾ തോന്നുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോൺഗ്രസിന്റെ കോട്ടയായിരുന്നു അമേഠി. സ്മൃതി ഇറാനിയെന്ന കൊടുങ്കാറ്റിൽ 2019ൽ ആ കോട്ട തകർന്നു; നായകൻ വീണു. സ്മൃതി കൊടുങ്കാറ്റാണെങ്കിൽ കോൺഗ്രസ് ഇക്കുറി എതിരെ നിർത്തിയിരിക്കുന്ന കിശോരിലാൽ ശർമ ഇളംകാറ്റാണ്. ഗാന്ധി കുടുംബത്തിന്റെ എക്കാലത്തെയും വിശ്വസ്തൻ. രണ്ടു പേരുടെയും പ്രചാരണങ്ങളിൽ വ്യത്യാസം വളരെ പ്രകടം.

ഹിന്ദുത്വവും വികസനവും കൂട്ടിക്കലർത്തിയും പരിഹാസ ശരങ്ങളെയ്തും ആഞ്ഞടിക്കുകയാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വോട്ടർമാരെ ഇളക്കിമറിക്കുന്ന പ്രചാരണം. മറുഭാഗത്ത് സൗമ്യമായൊരു തലോടൽ പോലെയാണ് കെ.എൽ.ശർമയുടെ പ്രചാരണം. കൂട്ടത്തിലൊരാളെന്നു തോന്നിപ്പിക്കാനുള്ള ശ്രമം.

കിശോരിലാൽ ശർമ അമേഠിയില്‍ പ്രചാരണത്തിൽ (Photo Credit: Kishori Lal Sharma/facebook)
ADVERTISEMENT

രാഹുൽ ഗാന്ധിയില്ലെങ്കിലും മത്സരത്തിന്റെ കടുപ്പം കുറഞ്ഞിട്ടില്ലെന്നാണ് അമേഠിയിലൂടെ സഞ്ചരിക്കുമ്പോൾ തോന്നുക. കഴിഞ്ഞതവണ പറ്റിയ അബദ്ധം തിരുത്തുമെന്ന് കോൺഗ്രസിന്റെ അമേഠി ബ്ലോക്ക് പ്രസിഡന്റ് മനോജ് സിങ് ഫൗജി പറയുന്നു. അമേഠിയിലെ പഴയ രാജകുടുംബാംഗമായ ബിജെപി നേതാവ് സഞ്ജയ് സിങ്ങിന്റെ നിശ്ശബ്ദ പിന്തുണ തങ്ങൾക്കുണ്ടെന്നും അവകാശപ്പെട്ടു. 

അതേസമയം, മണ്ഡലത്തിൽ കൂടുതൽ വികസനം കൊണ്ടുവന്നത് സ്മൃതി ഇറാനിയാണെന്ന് ബിജെപിയുടെ വോട്ടറായ അമർനാഥ് മിശ്ര പറയുന്നു. രാഹുൽ ഗാന്ധി വർഷത്തിൽ 2 തവണയെങ്കിലും മണ്ഡലത്തിൽ വന്നിരുന്നെങ്കിൽ കഴിഞ്ഞതവണ തോൽക്കില്ലായിരുന്നുവെന്നും പറയുന്നു, 2014 വരെ രാഹുലിനു വോട്ട് ചെയ്ത മിശ്ര.

സ്മൃതി ഇറാനി അമേഠിയില്‍ പ്രചാരണത്തിൽ (Photo Credit: Smriti.Irani.Official/facebook)
ADVERTISEMENT

മെഡിക്കൽ കോളജും ബസ് സ്റ്റാൻഡുമടക്കം അമേഠിയിൽ 5 വർഷത്തിനിടെ വന്ന വികസനമാണ് സ്മൃതിയുടെ തുറുപ്പുചീട്ട്.  സമീപ മണ്ഡലങ്ങൾക്കുപോലും ആശ്രയമായിരുന്ന സഞ്ജയ് ഗാന്ധി ആശുപത്രി അടച്ചുപൂട്ടിയതും കോൺഗ്രസ് കൊണ്ടുവന്ന വ്യവസായ എസ്റ്റേറ്റുകളും മറ്റും ചൂണ്ടിക്കാണിച്ചുമാണ് ശർമ വോട്ടർമാരെ സമീപിക്കുന്നത്. ബിജെപിയുടേത് വലിയ യോഗങ്ങളെങ്കിൽ കുടുംബയോഗങ്ങളിലാണ് ശർമ പ്രതീക്ഷയർപ്പിക്കുന്നത്.

രാഹുൽ ഗാന്ധി അമേഠി വിട്ടതിൽ കോൺഗ്രസുകാർക്കു നിരാശയുണ്ടായിരുന്നെങ്കിലും കുടുംബാധിപത്യമെന്ന പ്രചാരണത്തിന്റെ മുന ഒടിഞ്ഞെന്ന് ഇപ്പോഴവർ വാദിക്കുന്നു. രാഹുൽ പേടിച്ചോടിയെന്ന് സ്മൃതി എല്ലായിടത്തും പറയുന്നുമുണ്ട്. ഇവിടെ രാഹുൽ മത്സരിച്ചിരുന്നെങ്കിൽ ആ ആരോപണങ്ങൾക്കു മറുപടി പറഞ്ഞ് സമയം പോയേനെ എന്നാണ് കോൺഗ്രസിന്റെ ന്യായീകരണം.

സ്മൃതി ഇറാനി അമേഠിയില്‍ പ്രചാരണത്തിൽ (Photo Credit: Smriti.Irani.Official/facebook)
ADVERTISEMENT

പടിപടിയായി ബിജെപി വോട്ടുവിഹിതം ഉയർത്തിക്കൊണ്ടുവന്ന മണ്ഡലമാണ് അമേഠി. 1980ൽ സഞ്ജയ് ഗാന്ധിയിലൂടെയാണ് അമേഠിയും ഗാന്ധികുടുംബവുമായുള്ള ബന്ധം തുടങ്ങുന്നത്. 2004ൽ 9.4% ആയിരുന്നു ബിജെപിയുടെ വോട്ടുവിഹിതം. അക്കാലത്ത് 66.1 ശതമാനമുണ്ടായിരുന്ന കോൺഗ്രസ് വോട്ടുവിഹിതം 2019ൽ 43.89 ശതമാനമായി കുറഞ്ഞു. 49.7% വോട്ടാണ് സ്മൃതി ഇറാനിക്കു കഴിഞ്ഞതവണ ലഭിച്ചത്.

മണ്ഡലം വിട്ടുപോകാതെ മുക്കിലും മൂലയിലും പ്രചാരണം നടത്തുകയാണ് സ്മൃതി. ഗൗരിഗഞ്ചിൽ വീടു വാങ്ങിയ സ്മൃതി യോഗങ്ങളിൽ പറയുന്നത് താൻ അമേഠിക്കാരിയാണെന്നാണ്. രാജീവ് ഗാന്ധിയുടെ കാലം മുതൽ പിഎ ആയി അമേഠിയിലും റായ്ബറേലിയിലും ബന്ധങ്ങളുണ്ടാക്കിയ ശർമ പ്രസംഗം തുടങ്ങുന്നതും ‘നേതാ നഹി, അമേഠി കാ ബേട്ടാ ഹും’ (നേതാവല്ല, അമേഠിയുടെ മകനാണ്) എന്നു പറഞ്ഞാണ്. അമേഠിക്കായി ഡൽഹിയിൽ മകൻ വേണോ മകൾ വേണോ എന്നു മറ്റന്നാൾ ജനങ്ങൾ തീരുമാനിക്കും.

വോട്ട് തേടുന്നത് മോദിക്കുവേണ്ടി - സ്മൃതി ഇറാനി

എങ്ങനെയാണ് അന്തരീക്ഷം?

 നിങ്ങൾ കാണുന്നില്ലേ? ഒരു സംശയവുമില്ല.

രാഹുൽ ഇല്ലാത്തത് പോരാട്ടത്തിന്റെ കനം കുറച്ചോ?

 തിരഞ്ഞെടുപ്പിനു മുൻപേ അവർ തോൽവി സമ്മതിച്ചെന്നാണ് രാഹുലിന്റെ ഒളിച്ചോട്ടത്തിന്റെ അർഥം. ഇവിടെ ബിജെപിയെ വെല്ലാനാവില്ല.

 അത്രയ്ക്ക് ആത്മവിശ്വാസമുണ്ടോ?

ഞാൻ വോട്ടു ചോദിക്കുന്നത് എനിക്കുവേണ്ടിയല്ല. ഡൽഹിയിൽ മോദി അധികാരത്തിൽ വരാനാണ്. ജനം അതിനു വോട്ടു ചെയ്യും.

പാളിച്ചകൾ ഇത്തവണ തിരുത്തി – കിശോരിലാൽ ശർമ

ഇത്തവണ അമേഠി തിരിച്ചുപിടിക്കുമോ?

നിങ്ങൾ വോട്ടർമാരോടു ചോദിക്കൂ. അവരുടെ തീരുമാനം വ്യക്തമാണ്.

രാഹുൽ ഗാന്ധി മത്സരിക്കാത്തതുകൊണ്ട് മത്സരത്തിന് ഉണർവില്ലാതെപോകുമോ?

ഞാൻ 41 വർഷമായി ഈ മണ്ഡലത്തിലുണ്ട്. ജനങ്ങൾക്ക് എന്നെ അറിയാം. ഇതു കോൺഗ്രസിന്റെ കോട്ടയാണ്.

2019ൽ തോറ്റതെങ്ങനെ?

 ഭരണകൂടത്തിന്റെ അധികാരവും സ്വാധീനവും പ്രയോഗിച്ചപ്പോൾ വോട്ടർമാർ അതിൽ വീണുപോയതാണ് പ്രധാന കാരണം. ഞങ്ങളുടെ തിരഞ്ഞെടുപ്പു മാനേജ്മെന്റ് പാളിച്ചകളും തിരിച്ചടിയായി. ഇത്തവണ അതു തിരുത്തിയിട്ടുണ്ട്.

 എന്നുവച്ചാൽ അമേഠി തിരിച്ചുപിടിക്കും?

 ഇനിയും സംശയമുണ്ടെങ്കിൽ ജനങ്ങളോടു തന്നെ ചോദിക്കൂ.

English Summary:

Amethi's Electorate Ready to Cast Crucial Vote