‘ബിജെപി വളർന്നു, ആർഎസ്എസ് തുണ വേണ്ട’: നിരോധിക്കുമെന്ന് ഉദ്ധവ്: നഡ്ഡയുടെ നിലപാടിന് പിന്നിലെന്ത്?
മാതൃപ്രസ്ഥാനത്തെ തള്ളിപ്പറയുന്ന നടപടിയായാണ് ജെ.പി.നഡ്ഡയുടെ വാക്കുകളെ ഉദ്ധവ് താക്കറെ ഉൾപ്പെടെ പലരും വ്യാഖ്യാനിക്കുന്നത്. എന്നാൽ, നഡ്ഡയുടെ നിലപാടിൽ പുതുമയില്ലെന്നതാണ് വാസ്തവം. ആർഎസ്എസിന്റെ ചട്ടക്കൂടും പ്രചാരകരുമാണ് ബിജെപിയുടെ കരുത്തെന്നത് പാർട്ടി നിഷേധിക്കാത്ത വസ്തുതയാണ്. അതായത്, ബിജെപിയുടെ അടിസ്ഥാന മനുഷ്യവിഭവ സംഭാവന ആർഎസ്എസിൽനിന്നാണ്.
മാതൃപ്രസ്ഥാനത്തെ തള്ളിപ്പറയുന്ന നടപടിയായാണ് ജെ.പി.നഡ്ഡയുടെ വാക്കുകളെ ഉദ്ധവ് താക്കറെ ഉൾപ്പെടെ പലരും വ്യാഖ്യാനിക്കുന്നത്. എന്നാൽ, നഡ്ഡയുടെ നിലപാടിൽ പുതുമയില്ലെന്നതാണ് വാസ്തവം. ആർഎസ്എസിന്റെ ചട്ടക്കൂടും പ്രചാരകരുമാണ് ബിജെപിയുടെ കരുത്തെന്നത് പാർട്ടി നിഷേധിക്കാത്ത വസ്തുതയാണ്. അതായത്, ബിജെപിയുടെ അടിസ്ഥാന മനുഷ്യവിഭവ സംഭാവന ആർഎസ്എസിൽനിന്നാണ്.
മാതൃപ്രസ്ഥാനത്തെ തള്ളിപ്പറയുന്ന നടപടിയായാണ് ജെ.പി.നഡ്ഡയുടെ വാക്കുകളെ ഉദ്ധവ് താക്കറെ ഉൾപ്പെടെ പലരും വ്യാഖ്യാനിക്കുന്നത്. എന്നാൽ, നഡ്ഡയുടെ നിലപാടിൽ പുതുമയില്ലെന്നതാണ് വാസ്തവം. ആർഎസ്എസിന്റെ ചട്ടക്കൂടും പ്രചാരകരുമാണ് ബിജെപിയുടെ കരുത്തെന്നത് പാർട്ടി നിഷേധിക്കാത്ത വസ്തുതയാണ്. അതായത്, ബിജെപിയുടെ അടിസ്ഥാന മനുഷ്യവിഭവ സംഭാവന ആർഎസ്എസിൽനിന്നാണ്.
മാതൃപ്രസ്ഥാനത്തെ തള്ളിപ്പറയുന്ന നടപടിയായാണ് ജെ.പി.നഡ്ഡയുടെ വാക്കുകളെ ഉദ്ധവ് താക്കറെ ഉൾപ്പെടെ പലരും വ്യാഖ്യാനിക്കുന്നത്. എന്നാൽ, നഡ്ഡയുടെ നിലപാടിൽ പുതുമയില്ലെന്നതാണ് വാസ്തവം. ആർഎസ്എസിന്റെ ചട്ടക്കൂടും പ്രചാരകരുമാണ് ബിജെപിയുടെ കരുത്തെന്നത് പാർട്ടി നിഷേധിക്കാത്ത വസ്തുതയാണ്. അതായത്, ബിജെപിയുടെ അടിസ്ഥാന മനുഷ്യവിഭവ സംഭാവന ആർഎസ്എസിൽനിന്നാണ്. ഇത്തവണത്തെ തിരഞ്ഞെടുപ്പിലും അതു പ്രകടമാണ്. എങ്കിലും ബിജെപി സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നതെന്ന പ്രതീതിയുണ്ടാക്കാനുള്ള ശ്രമങ്ങളുടെ തുടർച്ച മാത്രമായി നഡ്ഡയുടെ പ്രസ്താവനയെ വ്യാഖ്യാനിക്കാം.
ഭരണപരമായി നോക്കുമ്പോൾ, വിവിധ വിഷയങ്ങളിലെ നിലപാടുകൾക്കുൾപ്പെടെ ‘സ്വതന്ത്ര അസ്തിത്വ’ വാദം ബിജെപിക്ക് ആവശ്യമാണ്. ആർഎസ്എസിന്റെ സ്വാധീനത്താലുള്ള നിലപാടെന്നു വ്യാഖ്യാനമുണ്ടാവുന്നത് ഗുണകരമാവാത്ത സാഹചര്യങ്ങളുണ്ട്. അതനുസരിച്ചുള്ള മുൻകരുതൽ ആർഎസ്എസിന്റെ ഭാഗത്തുനിന്നുമുണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ, നഡ്ഡയുടെ വാക്കുകൾ ആർഎസ്എസ് നേതൃത്വത്തെ രോഷം കൊള്ളിക്കുമെന്നു കരുതാനാവില്ല. ആശയപരമായല്ല, സംഘടനാപരമായി മാത്രമാണ് തനിച്ചുനിൽക്കാൻ പാർട്ടിക്കു ശേഷിയായെന്ന് നഡ്ഡ പറയുന്നത്. ബിജെപി തനിച്ചാണ് കാര്യങ്ങൾ നടത്തുന്നതെന്നു പറയുന്നതിന് തിരഞ്ഞെടുപ്പു പ്രചാരണപരമായ പ്രസക്തിയും കൽപിക്കാം.
ചരിത്രമെടുത്താൽ, ഡോ. ശ്യാമപ്രസാദ് മുഖർജി, ബിജെപിയുടെ പൂർവ സംഘടനയായ ഭാരതീയ ജനസംഘം തുടങ്ങിയത് ആർഎസ്എസ് സർസംഘചാലക് ആയിരുന്ന എം. എസ്. ഗോൽവാർക്കറുമായി കൂടിയാലോചിച്ചാണ്. 1977ൽ ജനസംഘം, ജനതാ പാർട്ടിയിൽ ലയിച്ചു. പാർട്ടിയിലും ആർഎസ്എസിലും ഒരേസമയം അംഗത്വം പറ്റില്ലെന്ന് ജനതാ പാർട്ടി ദേശീയ നിർവാഹക കൗൺസിൽ 1980ൽ തീരുമാനിച്ചപ്പോഴാണ്, ആർഎസ്എസ് അംഗങ്ങൾ ജനത വിട്ട് ബിജെപി രൂപീകരിച്ചത്.
സാമ്പത്തിക– വിദേശ നയങ്ങൾ, അയോധ്യാ പ്രശ്നം തുടങ്ങിയവയിൽ വാജ്പേയി സർക്കാരിന്റെ സമീപനത്തോട് ആർഎസ്എസ് പരസ്യമായി വിയോജിച്ചിരുന്നു എന്നതു വസ്തുതയാണ്. വാജ്പേയ് സർക്കാരിന്റെ പ്രവർത്തനം ആർഎസ്എസ്, ബിജെപി നേതാക്കൾ ഒരുമിച്ചിരുന്ന് അവലോകനം ചെയ്യാറുമുണ്ടായിരുന്നു. സാമ്പത്തിക നയങ്ങളിലും മറ്റും ബിഎംഎസ് മോദി സർക്കാരിനെയും അതിന്റെ ഉപദേശകരെയും വിമർശിച്ചിട്ടുണ്ട്. എന്നാൽ, സംഘപരിവാർ അജൻഡയിലെ പ്രധാന വിഷയങ്ങൾക്കൊക്കെ മോദി മുൻഗണന ഉറപ്പാക്കിയിട്ടുണ്ട്.
∙ ‘ആർഎസ്എസ് തുണ വേണ്ട, സ്വന്തം കാലിൽ നിൽക്കാം’
ആർഎസ്എസിന്റെ പിന്തുണയിൽ നിലനിൽക്കുന്ന സ്ഥിതിയിൽനിന്നു വളർന്ന് ബിജെപി സ്വയംപര്യാപ്തത നേടിക്കഴിഞ്ഞെന്നു പാർട്ടി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ പറഞ്ഞത് കഴിഞ്ഞ ദിവസമാണ്. ഇംഗ്ലിഷ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണു ചർച്ചയായത്. ആർഎസ്എസിനെ നിരോധിക്കാനാണ് ബിജെപിയുടെ നീക്കമെന്ന് ആരോപിച്ച് തൊട്ടുപിന്നാലെ, ശിവസേന (ഉദ്ധവ്) നേതാവ് ഉദ്ധവ് താക്കറെ രംഗത്തെത്തുകയും ചെയ്തു.
വാജ്പേയി സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ആർഎസ്എസ് പങ്കിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു നഡ്ഡയുടെ മറുപടി. ‘‘ബിജെപിക്ക് ആർഎസ്എസിനെ കൂടിയേ തീരൂ എന്ന കാലമുണ്ടായിരുന്നു. അന്നു ഞങ്ങൾ ചെറുതായിരുന്നു. അതിൽനിന്നൊക്കെ പാർട്ടി ഏറെ വളർന്നു. ഇന്നു സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാണ്.’’ ‘ആർഎസ്എസിന്റെ പിന്തുണ ആവശ്യമില്ലെന്നാണോ’ എന്ന ചോദ്യത്തിന് അതൊരു പ്രത്യയശാസ്ത്ര സംഘടനയാണെന്നും അവർ അവരുടെ ജോലി ചെയ്യുന്നുണ്ടെന്നുമായിരുന്നു മറുപടി.
∙ ‘കാശി, മഥുര ക്ഷേത്രങ്ങൾക്ക് ആലോചനയില്ല’
മഥുരയിലും കാശിയിലും ക്ഷേത്രം സ്ഥാപിക്കാൻ ബിജെപിക്കു പദ്ധതിയില്ലെന്നും അഭിമുഖത്തിൽ നഡ്ഡ പറഞ്ഞു. അത്തരത്തിൽ ഒരു ചർച്ചയുമില്ല. പാർലമെന്ററി ബോർഡിൽ ആദ്യം ചർച്ച ചെയ്യുകയും പിന്നീടു ദേശീയ കൗൺസിലിൽ അവതരിപ്പിച്ച് അംഗീകാരം നേടുകയാണു രീതിയെന്നും പറഞ്ഞു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ളവർ ഈ ക്ഷേത്രങ്ങളെക്കുറിച്ചു പ്രസംഗിച്ചിരുന്നുവല്ലോയെന്നു ചോദിച്ചപ്പോഴും ഇക്കാര്യത്തിൽ അവ്യക്തതയില്ലെന്നു നഡ്ഡ ആവർത്തിച്ചു. ‘‘രാമക്ഷേത്രം 1989 ലെ രാഷ്ട്രീയ പ്രമേയത്തിൽ ഉൾപ്പെടുത്തിയിരുന്നു. അതു ഞങ്ങളുടെ അജൻഡയിലുണ്ടായിരുന്നു. മറ്റു വിഷയങ്ങളെക്കുറിച്ചു സംസാരിക്കുമ്പോൾ ചിലർ വികാരം കൊള്ളുകയും ആവേശത്തോടെ പ്രസംഗിക്കുകയും ചെയ്യും. ഞങ്ങളുടേതു വലിയ പാർട്ടിയാണ്. എല്ലാ നേതാക്കൾക്കും അവരുടേതായ പ്രസംഗ രീതിയുണ്ട്’’. നഡ്ഡ വ്യക്തമാക്കി.